ഭദ്രദീപ് : ഭാഗം 5
എഴുത്തുകാരി: അപർണ അരവിന്ദ്
ഞാനും ദിയയും സാറിന്റെ എതിർഭാഗത്ത് ചെന്നിരുന്നു.. ദിയ ഒരുപാട് വിശേഷങ്ങൾ പങ്കുവെക്കുന്നുണ്ട്, പക്ഷേ എന്റെ ശ്രെദ്ധ അപ്പോളും ദീപക് സാറിൽ ആയിരുന്നു..
ശേ ഇയ്യാളിത് എന്ത് മനുഷ്യനാ.. ഒരു മര്യാദയോക്കെ വേണ്ടേ, ഞാൻ മനസ്സിലൊരൊന്ന് കണക്ക്കൂട്ടി..
ദിയ ഇപ്പൊ വരാമെന്നും പറഞ് അകത്തേക്ക് പോയ തക്കം നോക്കി ഞാൻ പതിയെ ദീപക് സാറിന്റെ അടുത്തേക്ക്‌ചെന്നു..
സാർ…. ഞാൻ പതിയെ വിളിച്ചു..
ആര് കേൾക്കാൻ, ആരോട് പറയാൻ… അങ്ങേര് ടീവി റിമോട്ടും കെട്ടിപിടിച്ച് ചാനൽ മാറ്റി കളിക്കുകയാണ്.. ഇടയ്ക്ക് ആർത്ത് ചിരിക്കുന്നതും കാണാം.. പോത്ത് പോലെ വളർന്നിട്ടും ടോം ആൻഡ് ജെറി കാണുന്നത് ഇങ്ങേര് മാത്രമേ കാണുള്ളൂ.. ഇയാൾക്ക് ആരാ ബെസ്റ്റ് ബിസിനെസ്സ്മാൻ അവാർഡ് കൊടുത്തത്.. ഞാൻ പതിയെ പിറുപിറുത്തു
ഭദ്രേ.. ഇതെന്താ ഒറ്റയ്ക്ക് നിന്ന് കഥകളി കാണിക്കുന്നത്.. ദിയമോൾ എവിടെ…
ദിയ മോളോ… ഞാൻ വാ പൊളിച്ചു നിന്ന് പോയ്..
എന്തോന്നാണ് ന്റെ ഭദ്രേ.. നീ എന്താ ഇങ്ങനെ ഞെട്ടിത്തരിച്ച് നിൽക്കുന്നത്..
അതെ ദീപക് സാറെ.. ഒരുകാര്യം പറഞ്ഞുതരാം.. അത്യാവശ്യം വിവേകം ഉള്ളത് കൊണ്ട് പറയാ സാർ ഒന്നും വിചാരിക്കരുത്..
മറ്റൊരാളുടെ വീട്ടിൽ ചെല്ലുമ്പോൾ കുറച്ചുകൂടി മര്യാദ കാണിക്കാം..
മറ്റൊരാളുടെ വീടോ…
അതെ… അത് തന്നെ.. എല്ലാ വീടും സ്വന്തമാണെന്നാണോ വിചാരം..ഈ ഇരിപ്പ് കണ്ടാൽ ദിയയുടെ വീട്ടുകാരെന്ത് കരുതും.. അവളുടെ അച്ഛനെങ്ങാൻ ഇങ്ങോട്ട് വന്നാൽ… അതും വേണ്ടാ അവൾക്കൊരു ജിമ്മൻ ഏട്ടനുണ്ട് സാറേ.. മൂപ്പരെങ്ങാൻ ഇങ്ങോട്ട് വന്നാൽ… ഹോ.. ആലോചിക്കാൻ വയ്യ..
ദിയയ്ക്ക് ഏട്ടനൊക്കെ ഉണ്ടോ.. അവൾ ഒന്നും പറഞ്ഞില്ല..
പിന്നല്ലാതെ.. വലിയ ദേഷ്യക്കാരനാ.. ചുമ്മാ ദിയയുടെ പുറകെ നടന്ന മൂന്ന്.. അല്ലല്ല നാല് തടിമാടന്മാരെ ഒറ്റയ്ക്ക് മൂക്കിടിച്ച് പത്തിരി ആക്കിട്ടുണ്ട് അവളുടെ ചേട്ടൻ.. സാർന്റെ ഈ ഇരുത്തം കണ്ടാൽ അടി ഉറപ്പാ..മര്യാദക്ക് ഇരുന്നിട്ട് വേഗം സ്ഥലം വിട്ടോ.. അതാ നല്ലത്…
ഹോ.. ഭദ്ര പറഞ്ഞത് നന്നായി.. ഞാനിതൊന്നും അറിഞ്ഞില്ല..
ഹ ഹ ഹാ.. ദീപക് മേനോൻ നല്ലോണം വിരണ്ടിട്ടുണ്ട്.. ഞാൻ സന്തോഷംകൊണ്ട് തുള്ളിച്ചാടി.. എന്നോട് കളിച്ചാൽ ഇങ്ങനെ ഉണ്ടാകും….അതിനിടയ്ക്കാണ് ദിയയും അമ്മയും ജ്യൂസുമായി വരുന്നത്.. എനിക്ക് മാത്രമേ ജ്യൂസ് ഉണ്ടായിരുന്നുള്ളു. സാറിന്റെ കാര്യം മറന്നു പോയതാണോ എന്ന് ഞാൻ പതിയെ അമ്മയുടെ ചെവിയിൽ പോയ് ചോദിച്ചു
ദീപുമോൻ ഗ്രേപ്പ് ജ്യൂസ് കുടിക്കില്ല മോളെ.. അവന് കുറച്ച് കഴിഞ്ഞ് ചായ കൊടുക്കാം.. അമ്മ നിസ്സാരമായി പറഞ്ഞു..
ദീപുമോനോ… .. ഹം.. ഒരു മോൻ വന്നിരിക്കുന്നു.. ഇയാൾ എല്ലാവരെയും പെട്ടന്ന് കൈയിലെടുക്കുന്നുണ്ടല്ലോ..കണ്ടാലും മതി കുഞ്ഞിമോനെ .. എനിക്ക് ചെറുതായി കുശുമ്പിന്റെ അസ്കിത തുടങ്ങി..
പിന്നീട് ഞാനും ദിയയും പുറത്തൊക്കെ കറങ്ങി നടന്നു.. ഇടയ്ക്ക് ദീപക് സാറും ഞങ്ങളുടെ കൂടെ ജോയിൻ ചെയ്തിരുന്നു. ദിയയുടെ അച്ഛൻ വന്ന ശേഷം പോയാൽ മതിയെന്ന് പറഞ് അമ്മ വാശിപിടിച്ചത് കൊണ്ട് കുറച്ച്നേരം കൂടെ അവിടെ ചിലവഴിച്ചു. പൂമരത്തിന്റെ തണലിൽ പഴയ കഥകൾ പറഞ് ചിരിച്ചും ഓരോ കാഴ്ചകൾ കണ്ടും ഞങ്ങൾ അടിച്ചുപൊളിച്ചു.. ദിയയുടെ അച്ഛൻ വന്നപ്പോളാണ് ഞങ്ങൾ അകത്തേക്ക് പോയത്..കാണാൻ കാത്തിരുന്ന വ്യക്തിയെ നേരിട്ട് കണ്ടപ്പോൾ ഒരു നിമിഷം ഞാനൊന്ന് ഞെട്ടി.
രാഘവൻ സാർ..
സാർ ചിരിച്ചുകൊണ്ട് എന്റെ അരികിലേക്ക് വന്നു
ഭദ്രേ.. നിന്നെ എനിക്ക് മനസ്സിലായിരുന്നില്ല കുട്ടി.. ദിയ പറഞ്ഞപ്പോളാണ് ഞാനെല്ലാം അറിഞ്ഞത്.. രാഘവൻ സാർ എന്റെ തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു..
സാർ… ഞാൻ..
സാർ എന്ന വിളിയൊന്നും വേണ്ടാ മോളെ.. പണ്ടത്തെ പോലെ അങ്കിൾ എന്ന് വിളിച്ചാൽ മതി.. എനിക്കതാണ് കേൾക്കാൻ ഇഷ്ടം..
ഞാൻ പതിയെ പുഞ്ചിരിച്ചു.. എന്താണ് പറയേണ്ടതെന്ന് എനിക്കപ്പോളും നിശ്ചയമില്ലായിരുന്നു..
സാർ എന്നോട് മറ്റെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. പക്ഷേ അപ്പോളും ഞാൻ തിരഞ്ഞത് ദീപക് സർനെയാണ്.. ദിയയുടെ അമ്മ വന്ന് എന്റെ കൈ ചേർത്ത് പിടിച്ചു
അമ്മേ.. രാഘവൻ സാർ ദിയയുടെ അച്ഛനാണെന്ന് എനിക്കും അറിയില്ലായിരുന്നു ഇതിപ്പോൾ ഞാനാകെ സർപ്രൈസ് ആയിപോയി.. പക്ഷേ ഒരു സംശയം, അപ്പോൾ ദീപക് സാർ ദിയയുടെ…
ഏട്ടനാണ്, എന്റെ മൂത്തമകൻ
രാഘവൻഅങ്കിൾ ഉത്തരം നൽകിയതും എന്റെ തലയിൽ വെള്ളിടി വെട്ടിയപോലെ തോന്നി.. പതിയെ നോട്ടം ദിയയുടെ മുഖത്തേക്ക് തിരിച്ചു..
എടി പന്നി… നിനക്ക് ഞൻ തരാം ട്ടോ.. ദുഷ്ടേ.. ഞാനവളെ വീണ്ടും വീണ്ടും കണ്ണുരുട്ടി പേടിപ്പിച്ചു..അവളാണെങ്കിൽ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിൽ നിൽക്കുകയാണ്…
എന്നാലും കൃഷ്ണ… എന്നോടിത് വേണ്ടായിരുന്നു… ഇപ്പോൾ കൂടെ വെറുതെ ഇരിക്കുന്ന ദീപക് സാറിനോട് ഓരോ ഡയലോഗ് ഇറക്കിയതായിരുന്നു.. എനിക്കെന്തിന്റെ കേടായിരുന്നു.. ആ ദുർബലനിമിഷത്തെകുറിച്ചോർത്ത് ഞാൻ പശ്ചാത്തപിച്ചു.. ശോ… വല്ലാത്ത മണ്ടത്തരം ആയിപോയി.. പണ്ടേതോ സിനിമയിൽ പറഞ്ഞപോലെ അങ്ങേരൊന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കിൽ ഞാനുണർന്നേനെ….
പിന്നീട് ദീപക്‌സാറിന്റ ഏഴയലത്ത് പോലും പെടാതിരിക്കാൻ ഞാൻ പ്രേത്യേകം ശ്രെദ്ധിച്ചിരുന്നു..സാർ ഏതോ മീറ്റിങ്ങിലാണെന്ന് അമ്മ പറഞ്ഞത് കേട്ടപ്പോളാണ് കുറച്ചെങ്കിലും ആശ്വാസം തോന്നിയത്..
ദിയ റൂമിലേക്ക് പോയപ്പോൾ ഞാനും അവളുടെ കൂടെ മേലോട്ട് പോയി.. അഥവാ സാർ അപ്പോളെങ്ങാൻ കയറിവന്നാൽ ഞാൻ തനിച്ചായിപ്പോകുമല്ലോ എന്നുള്ള ഭയം എന്നെ നന്നായ് അലട്ടിയിരുന്നു..
അതുകൊണ്ട് ഞാനും ദിയയുടെ പുറകെ നടക്കാൻ തുടങ്ങി..
ദിയ ഫോൺകോളിൽ തിരക്കിലായസമയത് ഞാൻ പതിയെ ബാൽക്കണി ലക്ഷ്യമാക്കി നടന്നു..പുറത്തെ മനോഹരമായ കാഴ്ചകണ്ട് നിൽക്കുമ്പോളാണ് ഒരു കൈ വന്ന് എന്നെ പുറകോട്ട് വലിച്ചത്..
ആ ഒരൊറ്റവലിയ്ക്ക് ഞാൻ തെറിച്ചുപോയി ചുവരിൽ ഒട്ടിനിന്നു.. പേടിച്ചുകൊണ്ട് കണ്ണ് തുറന്ന് നോക്കിയപ്പോൾ പ്രതീക്ഷിച്ചപോലെ മിസ്റ്റർ കാലൻ തന്നെയായിരുന്നു മുൻപിൽ.. എന്റെ നെഞ്ച് പടപടാ മിടിക്കാൻ തുടങ്ങി.. എനിക്ക് ഒന്ന് നിവർന്ന് നിൽക്കാനുള്ള സ്ഥലം പോലും നൽകാതെ എന്റെ തൊട്ടുമുൻപിൽ അയാൾ കണ്ണുമുരുട്ടി നിന്നു..
സാർ… ഞാൻ… സോറി…. എനിക്ക്…
സാർ അല്ല ഭദ്ര മോളെ… ജിമ്മൻ…എത്ര പേരുടെ മൂക്കാ ഞാൻ പത്തിരി ആക്കിയത്.. മൂന്നോ… അല്ലല്ല.. നാല്… കുറച്ചു കഴിഞ്ഞാൽ അത് അഞ്ചാകും..
എന്റെ മൂക്കിന്റെ തുമ്പിൽ ചൂണ്ടുവിരൽ കൊണ്ട് തട്ടിയിട്ട് അങ്ങേര് വീണ്ടും അട്ടഹസിക്കാൻ തുടങ്ങി..
സിംഹത്തിന്റെ മുൻപിൽ അകപ്പെട്ട പേടമാനിനെ പോലെ ഞാൻ നിന്ന് വിറച്ചു. സൈഡിൽ കൂടെ നൈസായി എസ്‌കേപ്പ്ആവാൻ ശ്രെമിച്ചപ്പോൾ അങ്ങേര് കൈ വെച്ച് ബ്ലോക്ക് ചെയ്തു.. പേടികൊണ്ട് ശ്വാസമെടുക്കാൻ പോലും പറ്റാതെയായി.. എന്റെ തൊട്ടുമുൻപിൽ എന്നോട് ചേർന്ന് അദ്ദേഹം നിൽക്കുമ്പോൾ ആ കണ്ണുകൾ എന്തൊക്കെയോ സംസാരിക്കുന്നതായി തോന്നി.. ദേഷ്യമാണോ.. അതോ മറ്റെന്തെങ്കിലും.. അറിയില്ല . ആ നിമിഷം എനിക്കെന്താണ് തോന്നിയതെന്ന് എനിക്കുപോലും മനസിലായില്ല. കള്ളകർക്കിടകം അപ്പോളും ശക്തിയായ് പെയ്യുന്നുണ്ടായിരുന്നു.. ആ മഴയത്തും ദീപക് സാറിന്റെ കൈകൾക്കിടയിൽ വിയർത്തുകുളിച്ച് ഞാൻ നിന്നു…കാറ്റിൽ പാറിപറന്ന് മുഖത്തുവീണ മുടിയിഴകളെ പിന്നോട്ടാക്കാനായ് കൈകൾ ഉയർത്താൻ ശ്രെമിച്ചതും അദ്ദേഹം എന്റെ കൈകൾ ചേർത്തു പിടിച്ചു, അദ്ദേഹത്തിന്റെ വലത് കൈകൊണ്ട് എന്റെ മുഖത്ത് വീണ മുടിയിഴകൾ മൃതുവായിമാറ്റുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന്പോലുമറിയാതെ ഞാനും തരുത്ത് നിന്നു.അദേഹത്തിന്റെ നിശ്വാസങ്ങൾ പോലും എന്റെ കവിളിൽ ശക്തമായി പതികുന്നുണ്ടായിരുന്നു. ഓരോ നിമിഷവും അദ്ദേഹം എന്നോട് കൂടുതൽ അടുത്ത് വരുന്നതായ് തോന്നി.. പതിയെ അദ്ദേഹം തന്റെ രണ്ടുകൈകളും എന്റെ കൈകളിൽ ചേർത്തുവെച്ചു.. ആ ചുണ്ടുകൾ എന്നിലേക്ക് അടുത്തുവരുന്നുണ്ടായിരുന്നു.. എന്റെ കവിളുകളിലേക്ക് ആ ചുണ്ടുകൾ പതിയെ ആഴ്ന്നിറങ്ങാൻ തുടങ്ങുകയായിരുന്നു
സാർ എന്താണിത്… പെട്ടന്ന് ഞാൻ അദ്ദേഹത്തെ തട്ടിമാറ്റികൊണ്ട് പിന്നോട്ടേക്ക് മാറി..
ഭദ്രേ ഞാൻ…. പെട്ടന്ന് അദ്ദേഹം എന്ത് പറയണമെന്നറിയാതെ വിക്കി വിക്കി നിന്നു
ഭദ്രേ… എവിടെ നീ….. ഭദ്രേ….
ദിയ എന്നെ തിരഞ് വരികയായിരുന്നു.. ദീപക് സാറിന്റെ കൂടെ എന്നെ കണ്ടപ്പോൾ അവളുടെ മുഖവും ചിരിക്കാൻ തുടങ്ങി..
സോറി ഭദ്രേ.. അച്ഛൻ വിളിക്കുന്നുണ്ടെന്ന് പറയാൻ വന്നതാ.. ഞാൻ നിങ്ങളെ ഡിസ്റ്റർബ് ചെയ്തോ… ദിയ നിഷ്കളങ്കമായി ചോദിച്ചു..
എന്ത് ഡിസ്റ്റർബ്…നീ ഫോൺ ചെയുന്നത് കൊണ്ട് ഞാൻ ഇവിടേക്ക് വന്നെന്നെ ഉള്ളു… വരൂ.. നമുക്ക് പോകാം.. സമയം ഒരുപാട് വൈകി.. എനിക്ക് വേഗം പോണം..
ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങുമ്പോളും ദീപക് സാറിന്റെ കണ്ണുകൾ എന്നിൽ തന്നെ ആയിരുന്നു..
താഴെ രാഘവൻ അങ്കിൾ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.. ദിയയുടെ അമ്മയും.
ആ.. മോളെ… നിന്നോട് ഇന്ന് ഇങ്ങോട്ട് വരാൻ പറഞ്ഞതിന് മറ്റൊരു പ്രധാന കാരണമുണ്ട്. രാഘവൻ സാർ എന്നെനോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
എന്തെന്നറിയാതെ ഞാൻ അദ്ദേഹത്തെ ഒറ്റുനോക്കികൊണ്ട് നിന്നു.
മോളെ.. ദിയ പറഞ്ഞപ്പോളാണ് നിന്റെ ക്വാളിഫിക്കേഷൻ ഞാൻ അറിയുന്നത്.. ഇത്രയും വിദ്യാഭ്യാസമുള്ള ഒരാളെ എനിക്ക് സെയിൽസ്ഗേൾ ആയിട്ട് വേണ്ടാ..
അയ്യോ അങ്കിൾ… എനിക്ക് ഇപ്പോൾ ഒരു ജോലി വേണമെന്നേ ഉള്ളു.. ഈ ജോലി ചെയ്യാനാവും വിധി.. സാർ ജോലിയിൽ നിന്നു പിരിച്ചുവിട്ടാൽ എനിക്കതൊരു വലിയ ബുദ്ധിമുട്ടാകും..
ഹ.. ഹ.. .. ദിയമോളുടെ പ്രിയപ്പെട്ട ഭദ്രയോട് ഞങ്ങൾ അങ്ങനെയൊന്ന് ചെയ്യുമെന്ന് തോന്നുന്നുണ്ടോ.. മോളെ അങ്കിൾ പറയുന്നത് മറ്റൊന്നാണ്…
എന്താണ് അങ്കിൾ.. എനിക്കൊന്നും മനസിലാകുന്നില്ല.
മോളെ ഞങ്ങൾക്ക് ഒരു സ്കൂൾ ഉള്ളത് അറിയാമല്ലോ.. ദിയ പോലും ഇടയ്ക്ക് അവിടെ വർക്ക് ചെയ്തിരുന്നു.. ദിയ പറയുന്നു മോൾക്ക് ടീച്ചർ എന്ന പ്രൊഫഷൻ ആണ് ബെറ്റർ ആവുക എന്ന്… നിനക്ക് താല്പര്യം ഉണ്ടെങ്കിൽ സ്കൂളിൽ ജോയിൻ ചെയ്യാം…
എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു.. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. രാഘവൻ അങ്കിളിന്റെ കാലിൽ വീഴാനാണ് തോന്നിയത്.. അദ്ദേഹം എന്നെ പിടിച്ചെഴുന്നേല്പിച്ചു..
ഭദ്രേ… ഇതോരിക്കലും ഔദാര്യം അല്ല.. ഫസ്റ്റ് റാങ്ക് നേടിയ നിനക്ക് അർഹതപ്പെട്ട ജോലിയാണിത്… മോള് സന്തോഷമായിരിക്കു…
എന്റെ കണ്ണുകൾ അപ്പോളും നിറഞ്ഞൊഴുകുകയായിരുന്നു,. ദിയ വന്നെന്നെ കെട്ടിപിടിച്ചു.. അമ്മ തലയിൽ തലോടി തൊട്ടടുത് നിൽപ്പുണ്ടായിരുന്നു… ദൂരെനിന്ന് ദീപക് സാർ എന്നെതന്നെ നോക്കുന്നുണ്ടായിരുന്നു.. പക്ഷേ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞതിന്റെ കാരണം മാത്രം എനിക്ക് മനസിലായില്ല..
തിങ്കൾ മുതൽ ജോയിൻ ചെയ്തോളാൻ പറഞ് അവരെന്നെ യാത്രയാക്കി.. എന്നെ തിരികെ വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ് ദീപക് സാറും എന്റെ കൂടെ ഇറങ്ങി.. അമ്മ കെട്ടിപിടിച് യാത്ര പറഞ്ഞു. ദിയ ഉമ്മകൾകൊണ്ട് മൂടിയിരുന്നു.. അച്ഛന്റെ അനുഗ്രഹം വാങ്ങി ഞാൻ അവിടെ നിന്ന് ഇറങ്ങി..
ദീപക് സാർ കാർഎടുത്ത് റെഡി ആയി നിന്നിരുന്നു.. ദിയ എന്നെ കാറിലേക്ക് കയറ്റി.. എന്റെ ഹൃദയം വീണ്ടും ശക്തിയായ് മിടിക്കാൻ തുടങ്ങി.. മുൻമ്പില്ലാതിരുന്ന എന്തോ ഒന്ന് എനിക്കും ദീപക് സാറിനുമിടയിൽ അപ്പോളുള്ളത് പോലെ എനിക്ക് തോന്നി…
തുടരും