ആഇശ: ഭാഗം 6
നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez
ഞങ്ങളെ മിഴിച്ചു നോക്കി കൊണ്ട് യൂസുഫങ്ങിനെ തരിച്ച് നിന്നു .ഞാൻ ആകെ ഞെട്ടിത്തരിച്ച് തൊണ്ടയുണങ്ങി .
എന്റെ കാലുകളുടെ മുട്ടുകൾ തമ്മിൽ കൂട്ടിമുട്ടുന്നത് എനിക്കറിയാൻ കഴിഞ്ഞു .യൂസുഫ് മുറിക്കുള്ളിലേക്ക് കയറി .
സാല അകത്ത് പോയി ഡ്രസ്സെടുത്ത് കയ്യിൽ പിടിച്ചു തിരികെ വന്ന് എന്നെയൊന്ന് നോക്കി വാതിലിനു പുറത്തേക്ക് .
ഞാൻ യൂസുഫ് കയറിയ മുറിയിലേക്ക് നോക്കി നിന്നു .നിന്നിടത്ത് നിന്നെന്റെ കാലുകൾ എടുക്കാൻ കഴിയാത്ത പോലെ കാലുകൾക്ക് വല്ലാത്ത ഭാരം തോന്നിയിരുന്നപ്പോൾ .
സാല വെളിയിൽ വെച്ച് തന്നെ ഡ്രസ്സ് ഇട്ടു .
യൂസുഫ് കട്ടിലിൽ കിടക്കുന്ന മകളുടെ അടുത്ത് ചെന്നിരുന്നു .
അവളെ തന്നെ നോക്കിയിരുന്നു .യൂസുഫിനെ എങ്ങനെ സ്വീകരിക്കണം അവനോട് എന്ത് പറഞ്ഞ് തുടങ്ങണം എന്ന് എനിക്ക് അറിയാതെ പോയ നിമിഷം .
രണ്ട് ചുണ്ടുകളും വായിലേക്ക് വലിച്ച് ഞാൻ കടിച്ചു പിടിച്ചു ഞാൻ അനക്കാൻ വയ്യാത്ത അവസ്ഥയിൽ തന്നെ നിൽക്കുന്നു .
യൂസുഫ് മകളുടെ നെറ്റിയിലും. കവിളിലും തലോടി .അവൻ പോയപ്പോൾ വളരെ ചെറിയ കുഞ്ഞായിരുന്നു അവൾ .
ഇന്ന് ഓടി നടക്കാൻ തുടങ്ങിയ സമയം .
യൂസുഫ് അവളുടെ കുഞ്ഞിക്കാൽ കൈവെള്ളയിലെടുത്ത് ഒരു മുത്തം നൽകി .
മോളുടെ നെറ്റിൽ ഉമ്മ വെച്ച് ഒന്ന് വിങ്ങി. അയാളുടെ ഉള്ളിന്റെയുള്ള് വിങ്ങിപ്പൊട്ടുക തന്നെയായിരുന്നു കാണും .
അയാളുടെ കണ്ണുനീർ അതാണ് എന്നോട് പറയുന്നുണ്ടായിരുന്നത് .
ഞാൻ നിന്നിടത്തേക്ക് യൂസുഫ് നടന്നു വന്നു മുന്നിൽ നിന്നു .
കണ്ണുകൾ ഉയർത്തി എന്നെ ഒന്നു നോക്കി പിന്നെ വാതിലിനു വെളിയിൽ നിൽക്കുന്ന സാലയേയും .
ഞാനെങ്ങിനെയാണ് ഈ അവസരത്തിൽ യൂസുഫിനോട് നമ്മുടെ കടങ്ങൾ വീട്ടി ഇനി നമുക്ക് സ്വസ്ഥമായി ജീവിക്കാം എന്ന് പറയുക .
ഞാനിപ്പോൾ ഒരു മഹാപാപിയായി മാറിയിരിക്കുന്നു അവന്റെ മുന്നിൽ.യൂസുഫ് വീണ്ടും എന്നെ തന്നെ നോക്കി നിന്നു .
വളരെയധികം ക്ഷീണിതനായ യൂസുഫിന്റെ മുഖം .താടി രോമങ്ങൾ വളർന്നു മുകളിൽ നിന്നു പോലും താഴേക്ക് വളർന്നിരിക്കുന്നു .
യുസുഫ് ചൂണ്ട് വിരൽ ഉയർത്തി എന്റെ നേരെ ആ ചൂണ്ടു വിരൽ മാത്രം മുകളിലോട്ടും താഴോട്ടും ഓങ്ങി എന്റെ നേരെ തന്നെ .
”നീ ” എന്ന വാക്ക് മാത്രം പറഞ്ഞുള്ളൂ .
അത് മാത്രമേ യൂസുഫ് ഉച്ഛരിച്ചുള്ളൂ .യൂസുഫ് മെല്ലെ പുറത്തേക്ക് …വീടിനു വെളിയിൽ പഴയ ഒരു ഒറ്റ ഡോർ വണ്ടി .
വണ്ടിക്ക് പിറകിൽ ഈന്തപ്പഴ മരത്തിന്റെ ഇലയും ഈന്തപ്പന കുലകളും .അതിൽ അവൻ കയറുന്നു പിന്നെ
ഡോറടച്ചു മറ്റാരോ ആണ് ഓടിക്കുന്നത് .
വണ്ടി മുന്നിൽ നിന്ന് പോയി മറഞ്ഞു .
ഒരു പാട് കാര്യങ്ങൾ പറയാനാകും യൂസുഫ് വന്നത് .
ചിലപ്പോൾ പറ്റിയ തെറ്റുകൾ ഏറ്റ് പറഞ്ഞ് വീണ്ടും ഒരുമിച്ചു ജീവിക്കാൻ .
ആ യുസുഫിന്ന്
” നീ ” എന്ന് മാത്രം പറഞ്ഞു പോയത് ഒരു പാട് ചോദ്യങ്ങും എന്റെ തെറ്റുകളും ചൂണ്ടിക്കാട്ടി പറയും പോലെ എല്ലാം അയാൾ ആ വാക്കിൽ പറഞ്ഞു തീർത്തു കൊണ്ടാണ് .
യൂസുഫിന് പിന്നാലെ സാലയും ഒന്നും പറയാതെ പോയി.
വീട് ശൂന്യം ….
അപ്പോഴേക്കും പണിക്കാരി റംലയും ഡ്രൈവറായ സുധീറും വന്നു .സുധീറേ പോകരുത്… ഞാൻ വേഗം ഡ്രസ്സിട്ട് സുധീറിനൊപ്പം പുറത്തേക്കിറങ്ങി .
എങ്ങോട്ടാ മാഡം പോകണ്ടത് … എനിക്കറിയില്ല സുധീറേ ഒരു പഴയ പിക്കപ്പിന് പിറകിൽ ഈന്തപ്പനയോലകളും ഈന്തപ്പനക്കുലകളും വെച്ച വണ്ടി .
മാഡം അത് ഇതിലേയൊന്നും പോകാൻ വഴിയില്ല മാഡം അത് തോട്ടങ്ങൾ ഉള്ള ഏരിയകളിലേക്കുള്ള റോഡുകളിലുടയേ പോകൂ .
ഞാനും സുധീറും കുറേ അലഞ്ഞു.പ്രധാന പാർക്കുകളും ഒക്കെ കറങ്ങി നോക്കി, എങ്ങും അങ്ങനത്തെ ഒരു വണ്ടി കണ്ടെത്താൻ കഴിഞ്ഞില്ല .ആ വണ്ടിയുടെ രൂപം ശരിക്കും എനിക്കറിയത്തുമില്ലായിരുന്നു .
ഒന്ന് രണ്ട് ദിവസങ്ങൾ കഴിഞ്ഞ് സാല എന്നെയും കൂട്ടി ഒരു റെസ്റ്റോറണ്ടിൽ കൊണ്ട് പോയി ഇരുത്തി എന്നെ ആശ്വസിപ്പിച്ചു .
സാരമില്ല പോട്ടേ എന്നല്ലാതെ യുസുഫ് തിരികെ വരും എന്ന് അവന്റെ ആശ്വാസ വാക്കുകളിൽ പോലും ഞാൻ കേട്ടില്ല .
ദിവസങ്ങളും മാസങ്ങളും കടന്നു പോയി .
ഇതിനിടയിൽ സാല ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങി എന്നെ ഏൽപിച്ചു .ഇപ്പോൾ രണ്ട് സൂപ്പർ മാർക്കറ്റുകളായി .
പക്ഷെ ഇതിന് വാടക അല്ല കുറച്ച് മുതലിന്റെ കൂടെ കുറച്ച് ലാഭവും ചേർത്ത് .മുപ്പത് മാസത്തിനുള്ളിൽ എനിക്ക് സ്വന്തം ആകും വ്യവസ്ഥയിൽ .
ഞാൻ രണ്ട് സൂപ്പർ മാർക്കറ്റ് മേൽനോട്ടത്തിൽ തിരക്കുകളായി എന്റെ ദു:ഖങ്ങൾ മറന്ന് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു .
ഒരു വിധം കടങ്ങൾ ഒതുങ്ങി തുടങ്ങുമെന്ന പ്രതീക്ഷ വന്നു തുടങ്ങി .
അല്ല കടങ്ങൾ വീട്ടി തുടങ്ങി .ഇതിനിടയിൽ നാട്ടിലെ കടങ്ങൾ വീട്ടി .ഉപ്പയെയും ഉമ്മയെയും അനിയത്തിമാരയും ഇവിടം കാണാൻ കൊണ്ടു വന്നു .
പണ്ട് എന്നെ കല്യാണം കഴിപ്പിച്ച് വിട്ടപ്പോൾ അവർക്കുണ്ടായിരുന്ന പുഞ്ചിരി അവരിൽ തിരികെ വന്നു തുടങ്ങിയതായി ഞാൻ കണ്ടു .
പക്ഷെ യൂസുഫ് മാത്രം എന്നെ തേടി വന്നില്ല .ഞാൻ സാലയുമായി വളരെ അധികം അടുത്തു കഴിഞ്ഞിരുന്നു .
ആഘോഷങ്ങളായല്ല വളരെ ശാന്തതയോടെയുള്ള ജീവിതം .ഞങ്ങളുടെ ബന്ധം പലരും അറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന ഒരു തോന്നൽ .
എങ്കിലും ആരെയും വഞ്ചിച്ചുള്ള ഒരു ജീവിതം ആഗ്രഹിച്ചല്ല .ഞാനും മോളും അന്ന് ഒരു വഴിയും ഇല്ലാതിരുന്നപ്പോൾ വിഷം കഴിച്ച് മരിച്ചിരുന്നെങ്കിലോ ?
ഞാനപ്പോൾ വെറും ജഡം മാത്രമാകില്ലായിരുന്നില്ലേ… എങ്കിൽ ഞാൻ വഴി പിഴച്ചവളുമായി മാറില്ലായിരുന്നു .
ഈ ആയിശ വഞ്ചിച്ചെന്ന് എന്റെ ഭർത്താവിന് തോന്നില്ലായിരുന്നു .
ഇതിന്റെയെല്ലാം കാരണക്കാർ ആരാന്ന് പോലും ഇന്നും ആരും ചിന്തിക്കില്ല ചിന്തിക്കാൻ മിനക്കെടില്ല .
എന്നെ സംബന്ധിച്ചിടത്തോളം ഒരേ ഒരു ശരിയുള്ളൂ ഞാൻ മരിച്ചു മണ്ണടിഞ്ഞു പുനർ ജനിച്ചു എന്നത് .ഇതെന്റെയും മോളുടെയും പുനർജന്മമല്ലേ .
എന്തായാലും വരുന്നിടത്ത് വച്ച് ജീവിതത്തെ കാണാം .
പെട്ടെന്നാണ് അന്നൊരു ദിവസം ഒരു കോൾ വരുന്നത് .ദുബൈ പോലീസായിരുന്നു .മാഡം സ്റ്റേഷൻ വരെ വരണം .സാലയും കൂട്ടി പോയി ഞാൻ .
ഇത്തവണ പോലീസ് എന്നെ വെറുതെ ആയിരുന്നില്ല വിളിച്ചത് .
ഞാൻ സ്വലയും കൂട്ടി ഒപ്പം .അവർ ഞങ്ങളെ കൊണ്ട് പോയത് ഹോസ്പിറ്റൽ മോർച്ചറിലേക്കായിരുന്നു .ബോഡി തിരിച്ചറിയാനായിരുന്നില്ല .
മറിച്ച് യഥാർത്ഥ യൂസുഫിന്റെ ബോഡി ഏറ്റു വാങ്ങാനായിരുന്നു .യൂസുഫിന്റെ സുഹൃത്തുക്കൾ അവിടുണ്ട് അവർ എന്നേക്കാൾ മുമ്പേ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു അത് യൂസുഫാണന്ന് .
കറുത്ത് കരുവാളിച്ച മുഖം താടിയും ഒക്കെ അങ്ങിനെ തനുണ്ട് .
കണ്ണിന്റെ ഒരു വശം മുറിഞ്ഞിരിക്കുന്നു .മൂക്കിന് മുകളിൽ എല്ലാം മുറിവുകൾ .എനിക്ക് നോക്കി നിൽക്കാനായില്ല .
അതെ എന്റെ യൂസുഫ് തന്നെ
അതെ ഇതെന്റെ യൂസുഫ് തന്നെ ഞാൻ തല ചുറ്റി വീണു .കണ്ണു തുറന്നപ്പോൾ പണിക്കാരി റംലയുണ്ട് കൂടെ എന്റെ മോളും .. ഹോസ്പിറ്റലിൽ എന്നെ ട്രിപ്പിട്ടിരുന്നു .
എനിക്ക് യൂസുഫിന്റെ മരണം വിശ്വസിക്കാൻ വിശ്വസിക്കാൻ കഴിയുന്നില്ല .റോഡിൽ ട്രയിലർ ഇടിച്ചാണത്രെ മരണം .
അത് കൂടി അറിഞ്ഞപ്പോൾ ഞാൻ പറ്റെ തളർന്നിരുന്നു. ബോഡി നാട്ടിലെത്തിക്കാൻ ഉളള നടപടികൾ സാലയാണ് കൈകാര്യം ചെയ്തത് .
പേപ്പറുകൾ എല്ലാം ശരിയാക്കി നാട്ടിൽ കൊണ്ടു പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടന്നു കൊണ്ടിരുന്നു .
എന്റെ കൂടെ നിന്നത് സാല തന്നെയായിരുന്നു .ഞാൻ നാട്ടിലേക്ക് തിരിച്ചു .എവിടെയും മൂകത ആർക്കും ഒരു മിണ്ടാട്ടമില്ല .
എയർപോർട്ടിൽ ബോഡി ഏറ്റു വാങ്ങി .ഞാൻ തിരികെ വരുന്നത് യുസുഫിന്റെ ബോഡിയുമായിട്ടാണ് .
ഞാൻ മുമ്പ് ഒത്തിരി ആശിച്ചിരുന്നു .ഒരുമിച്ച് സന്തോഷത്തോടെയുള്ള യൂസുഫിനൊപ്പമുളള തിരിച്ചു വരവ് പക്ഷെ വിധി ഇപ്പോൾ ഇങ്ങനെയായി .
യൂസുഫിന്റെ വീടിന്റെ മുന്നിൽ വണ്ടി നിന്നു .എല്ലാം തയ്യാറാക്കിയിരുന്നു .പുറത്ത് ടാറപ്പായ വലിച്ചു കെട്ടിയിരുന്നു .കസേരകളും നിരത്തിയിരിക്കുന്നു .
ഞാൻ മകളയും എടുത്ത് കാറിന്റെ ഡോർ തുറന്നിറങ്ങി. നന്നെ പ്രായമായ രോഗിയുമായ യൂസുഫിന്റെ വയസ്സായ ഉപ്പ തല താഴ്ത്തി മുൻ വശത്തിരിക്കുന്നു .
ഞാൻ വന്നതറിഞ്ഞില്ല എന്ന് തോന്നി കാരണം അദ്ദേഹം തല ഉയർത്തിയിട്ടില്ല. ഞാൻ വീട്ടിൽ കയറാൻ കാലെടുത്ത് വെച്ചതും യൂസുഫിന്റെ ഉമ്മയുടെ നിലവിളിയും വരവും .
അവർ ഉച്ഛ സ്വരത്തിൽ പറഞ്ഞു .അല്ല ആക്ജ്ഞാപിക്കുകയായിരുന്നു .
“നീ അവനെ കൊന്നിട്ടെന്തിന് ശവത്തിന് കൂട്ടു വന്നെടീ”
ആ വാക്കുകൾ എന്നെ ഒരു കത്തിയെടുത്ത് എന്റെ നെഞ്ചിൽ കുത്തിയമർത്തിയ പോലെ.
എല്ലാവരും അന്തം വിട്ടു അവിടേക്ക് അവിടെ കൂടി നിന്നവരിൽ ചിലർ ഓടി വന്ന് ഉമ്മയെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നു.
അങ്ങനെ പറയരുത് ഭർത്താവ് മരിച്ച ഒരു പെണ്ണിനോട് .മിണ്ടാതിരിക്ക് .അകത്തേക്ക് കൂട്ടികൊണ്ട് പോ എന്നൊക്കെ ഉമ്മാനോട് അവരൊക്കെ പറഞ്ഞെങ്കിലും .
ഉമ്മ കുതറിത്തെറിച്ചെത്തി .
നീ ഇവിടെ കയറരുത് .ഈ വീട്ടിൽ കാലെടുത്ത് വെക്കരുത് ഞങ്ങൾ എന്റെ പൊന്നുമോന്റെ അന്ത്യകർമ്മങ്ങൾ എങ്കിലും ചൊവ്വിന് നടത്തി കൊള്ളട്ട്.
മണ്ണിൽ ഇട്ടു മൂടും മുമ്പെങ്കിലും നീ അവന്റെ ആത്മാവിന് ശാന്തി കൊടുക്ക് .
അവൻ സമാധാനത്തോടെ ഈ ദുനിയാവീന്ന് പൊക്കോട്ടെ .
നീ അവനെ കൊന്നതല്ലേ ടീ ……
അവൻ മരിക്കും മുമ്പ് എന്നെ വിളിച്ചു പറഞ്ഞതാ നിന്നെ കുറിച്ച് .ഞാനത് കേൾക്കുമ്പോൾ ,അവനത് പറയുമ്പോഴും നിന്നെയവിശ്വസിച്ചില്ല .
പക്ഷെ ഇപ്പോൾ എനിക്ക് എല്ലാം മനസ്സിലായടീ എന്താ എന്റെ കുട്ടിയെന്നോട് സങ്കടം പറഞ്ഞേന്ന് …..
അവർ എന്റെ കഴുത്തിലെ മാലയിൽ കേറി പിടിച്ചു ഉച്ചത്തിൽ അലറി കൊണ്ട് ചോദിച്ചത്
”പറയെടീ നിയെന്തിനാടീ എന്റെ മോനെ കൊന്നത് ”
”നീ കൊന്നതല്ലേടീ അവനെ”
തുടരും
എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.