Wednesday, January 22, 2025
Novel

ആഇശ: ഭാഗം 5

നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez

വെളുപ്പാൻ കാലം 3 മണിയോടെ സാല വീട് വിട്ട് പോയത് .ഞാൻ കുളിമുറിയിൽ കയറി ശവറിനടിയിൽ നിന്നു കുറേ നേരം .എന്റെ മനസ്സിലെ വിങ്ങലുകളിൽ ഞാൻ പൊട്ടി പൊട്ടി കരയുകയായിരുന്നു .

ആ കണ്ണീർ തുള്ളികളെ ശവറിൽ നിന്ന് ശക്തിയായി വീഴുന്ന വെള്ളത്തുള്ളികൾക്കൊപ്പം എനിക്ക് പോലും തിരിച്ചറിയുവാനായില്ല .

ഒന്നും സംഭവിക്കാത്ത മട്ടിൽ രാവിലെ സൂപ്പർമാർക്കറ്റിൽ എത്തി .

കയ്യിൽ കരുതിയിരുന്ന എഴുപതിനായിരം ദിർഹം മേശപ്പുറത്ത് ആ കെട്ടോടെ വെച്ചു .

സാം എന്നെ അന്തം വിട്ട പോലെ എന്നെ തന്നെ നോക്കി നിന്നു .എന്ത് പറ്റി മാഡം ? എന്ത് പറ്റാൻ ഈ കാശിൽ നിന്ന് അമ്പതിനായിരം എണ്ണി മാറ്റൂ സാം .

അത് ശമ്പളം കടമായി തന്ന തൊഴിലാളികൾക്ക് തന്നെ തിരികെ കൊടുക്കൂ ,കൂടെ ഓരോരുത്തർക്കും ഒരു നൂറു ദിർഹം കൂടി അധികം വെച്ച് നൽകൂ.

എന്റെ പ്രത്യേക നന്ദിയും അവരോട് പറയൂ അത് കൊടുക്കുമ്പോൾ .

എന്ത് പറ്റി മാഡം ,വല്ലാതെ …..? എന്ത് പറ്റാൻ ? എനിക്ക് എന്ത് പറ്റാനാ സാം ,എന്തേലും പറ്റണം എന്ന് താൻ ആഗ്രഹിക്കുന്നുണ്ടോ?

ഞാൻ പറഞ്ഞത് പോലെ അങ്ങ് ചെയ്താൽ മതി .

ഇവിടുത്തെ കുറച്ച് തൊഴിലാളികൾ ഒഴിച്ച് ആരും അഞ്ച് പൈസ എന്റെ കൈയ്യിൽ കൊണ്ട് വന്ന് തന്ന് സഹായിച്ചില്ലല്ലോ എന്ത് പറ്റീന്ന് തിരക്കാൻ .

ഞാൻ മോളെയും എടുത്ത് സൂപ്പർ മാർക്കറ്റിലെ ഓരോ സാധനങ്ങളും നോക്കി എന്തൊക്കയോ ചിന്തിച്ച് നടന്നു .

ഫോസൻ ഫുഡ്സിന്റെ കമ്പനി സാലയുടെ ചെക്കുകൾ ബാങ്കിൽ കൈമാറി പണം എടുത്തു .
സാമിനെ വിളിച്ചു വരുത്തി .

സാം നമുക്ക് ഇവിടെ നിന്നും ഒന്നര ലക്ഷം കണ്ടെത്താൻ എത്ര സമയം വേണ്ടി വരും .

മാഡം കമ്പനി ചെക്ക് മാറി എടുത്തില്ലേ പിന്നെന്താ ? അതല്ല ചോദിച്ചത് ഞാൻ ഒന്നര ലക്ഷം ദിർഹംസ് ഇവിടെ നമ്മുടെ സൂപ്പർ മാർക്കറ്റിൽ നിന്ന് കണ്ടെത്താൻ എത്ര സമയമെടുക്കും എന്നാണ്.

മാഡം ഓർഡറുകൾ കൺട്രോൾ ചെയ്ത് പോയാൽ ഒരു മാസം കൊണ്ട് എടുക്കാം പക്ഷെ ലാഭവിഹിതമായില്ല നമ്മുടെ സ്റ്റോക്കിൽ നിന്ന് ഒന്ന് തിരിമറി നടത്തി എടുത്ത് മാറ്റാൻ കഴിയും .

ഉറപ്പാണോ സാം നമുക്ക് 30 ദിവസം കൊണ്ട് ഇങ്ങനെ എടുത്ത് മാറ്റാമെന്ന് .ഒരാൾക്ക് നമ്മൾ ഒന്നര ലക്ഷത്തിന് ഷെയർ കൊടുത്താൽ മാസം എത്ര ലാഭം കൊടുക്കാം ?

മാഡം അങ്ങിനെ ചോദിച്ചാൽ അതീ കടയെ സംബന്ധിച്ച് മൊത്ത സ് റ്റോക്കിന്റെ ഏഴ് ശതമാനം വരും ബാക്കി സാധനങ്ങൾ നമ്മൾ കമ്പനികളിൽ നിന്ന് ക്രഡിറ്റ് ഇട്ടേക്കുക്കുകയല്ലേ .

ഓകെ ഒന്നറിയാൻ വേണ്ടി ചോദിച്ചതാ സാം പൊക്കോളൂ .ഞാൻ മേളയും കൂട്ടി വീട്ടിലെത്തി .

ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ ,ഇപ്പോൾ ആയിശാക്ക് എന്താ കുറവ് .. ടെൻഷനില്ല ഓട്ടമില്ല ഇനിയുള്ള കടങ്ങൾ പറഞ്ഞാൽ കേൾക്കുന്നവർക്ക് മാത്രം .

പിന്നെ നാട്ടിലെ ഉപ്പ പണയം വെച്ചതിന്റെ പലിശകൾ കൊടുത്ത് പതിയെ അതും വീട്ടാം .ഞാൻ കുറച്ച് നാൾ മുമ്പ് ആശിച്ച സ്വസ്ഥതകൾ .

ഭക്ഷണം തയ്യാറാക്കി പാത്രങ്ങളിൽ മാറ്റി വെച്ചതും സാലയുടെ ഫോൺ വിളി വന്നത് .

സോറി ആയിശ ഇന്നലെ ഒന്നും ഉദ്ദേശിച്ചല്ല ഞാൻ വന്നത് .

ശരിക്കും ഞാൻ സഹായിച്ചതാണ് നിന്റെ അവസ്ഥയറിഞ്ഞ് ഒന്ന് നേരിൽ കാണാൻ വന്നോട്ടെ ഒരു സോറി പറയാൻ വേണ്ടി മാത്രം .ഞാൻ ഒരു തെറ്റും ഇനി ആവർത്തിക്കില്ല .

പ്ലീസ് എന്നോടൊന്ന് ക്ഷമിച്ചു എന്ന് മാത്രം പറഞ്ഞാൽ മതി .

ഞാൻ മറുപടി ആയി ഒരക്ഷരവും മിണ്ടിയില്ല .

ഫോണിൽ ആയിശ ആയിശ എന്ന് മാത്രം കേൾക്കാം മറ്റൊന്നും ഞാൻ കേൾക്കുന്നില്ല …. ആയിശാ ഹലോ ഞാൻ പറയുന്നത് കേൾക്കൂ…..

ഞാൻ ഒന്നും മിണ്ടാതെ തന്നെ ഫോൺ കട്ടാക്കി .
യൂസുഫിന്റെ ഒരു വിവരവും ഇല്ല .

അവൻ എവിടാണേലും ഇപ്പോൾ ഒന്ന് വിളിക്കുകയെങ്കിലും ചെയ്തിരുന്നേൽ എനിക്ക് പറയാമായിരുന്നു ഈ ആയിശ കടം എല്ലാം എങ്ങനെയൊക്കയോ ഒരു വിധം വീട്ടീന്ന് .

യൂസു ഫേ നീ തിരികെ വന്നാൽ എന്നെയും മോളയും നോക്കി സുപ്പർ മാർക്കറ്റും നോക്കി നടത്തി സ്വസ്ഥമായി മുന്നോട്ട് പോകാം .

ഇത്രയും തുകയുടെ കടം തന്നെ വീടാൻ ഞാനനുഭിച്ചത് എനിക്കറിയാം .

അപ്പോൾ നിന്നെയെനിക്ക് മനസ്സിലാക്കാൻ കഴിയും യൂസു ഫേ ,നീ എങ്ങിനെയാ നിന്റെ വലിയ കടങ്ങൾ വീട്ടിയതെന്ന് .നീ ഈ ആയിശായെ തിരക്കി വരില്ലേ ?

ഡ്രൈവർ ലീവും കഴിഞ്ഞ് വന്നു .വലിയ ഒരാശ്വാസമായി .

വീട്ടിൽ ചടഞ്ഞിരുന്ന് വിഷമം കൂട്ടുന്ന ന്നതിന് പകരം ഷോപ്പിങ്ങ് മാളുകളിലും ഒക്കെ നടന്ന് പാതി ആശ്വാസം കിട്ടും .

വലിയ ടെൻഷനുകൾ ഒഴിഞ്ഞ ജീവിതം യൂസുഫിനെ കുറിച്ചറിയും വരെ ഒരു സ്വസ്ഥതയും തരില്ല .

ഒറ്റപ്പെട്ട ജീവിതം വല്ലാതെ തന്നെ മടുപ്പിച്ചിരുന്നു .

ദിവസങ്ങൾ അങ്ങിനെ കടന്നു പോയി .സാം ഒന്നര ലക്ഷം ഒപ്പിച്ചു തന്നു .

ഞാനതുമായി സാലയെ കാത്തിരുന്നു അതു വാങ്ങാൻ സാല വന്നു .അയാൾ ചായ കൊണ്ട് വെക്കും മുമ്പേ ആയിശാ സോറി സംഭവിച്ച തെറ്റുകൾക്ക് .

ഞാൻ അകത്തേക്ക് പോയി പണം എടുത്ത് കൊണ്ട് വന്ന് സാലയുടെ നേർക്ക് നീട്ടി പിടിച്ചു .സാല ചായക്കപ്പ് താഴേക്ക് വെച്ച് ആ പണം വാങ്ങി.

ഒന്നര ലക്ഷവും ഉണ്ട് സാലാ ,നിന്റെ ഒരു മാസത്തെ ലാഭവിഹിതം ഞാൻ വെച്ചിട്ടില്ല .

ഞാനത് കണക്ക് കൂട്ടി തരാം വാടകക്കൊപ്പം .
ആയിശാ നീ എന്നിട്ടും ക്ഷമിച്ചു എന്ന് പറഞ്ഞില്ല .

കടം വീട്ടി സാലയെ ഒഴുവാക്കും പോലെ നീ അത്രക്കെന്നെ വെറുത്തു അല്ലേ .

ഇടപാടുകൾ തീർക്കുന്നതാ സാലാ നല്ലത് നിങ്ങൾ അറബികൾ രാജാക്കൻമാരെ പോലെയാണ് .

സ്ത്രീകൾ നിങ്ങൾക്ക് ഉപഭോഗ വസ്തുവായി തോന്നാം പക്ഷെ എനിക്ക് ഒരു കുടുംബമുണ്ട് എന്ന് നീ മറന്നു .

ആയിശ ഞാൻ പറഞ്ഞില്ലേ ഞാൻ ഒരു ദുരുദ്ദേശത്തോടെ ആയിരുന്നില്ല സഹായിച്ചത് .

നിന്നെ ഞാനെന്നല്ല ഏത് ആണും നിന്റെ സൗന്ദര്യത്തെ മോഹിച്ചു പോകും അത്രക്കും അഴകുണ്ട് നിനക്ക് .

നിന്റെ മുന്നിൽ എത്തിയപ്പോൾ എന്റെ നിയന്ത്രണവും നഷ്ടപ്പെട്ടു പോയി അതിന് ഞാൻ നിന്നോട് നൂറുവെട്ടം ക്ഷമയും പറഞ്ഞു കഴിഞ്ഞു .

പിന്നെ ഈ പണം അത് നീ ലാഭവിഹിതം തരണം എന്ന് കരുതിയിട്ടാണ് തിരികെ തന്നതെങ്കിൽ നീയിത് തിരിച്ച് വാങ്ങുക ലാഭം ഉണ്ടായി വരുമ്പോൾ നീ ലാഭത്തിൽ നിന്ന് എന്റെ ഈ പണം തിരികെ തന്നാൽ മതി .

സാലാ നീ ഇത് കൊണ്ട് പോകൂ .

ഇടപാടുകൾ അവസാനിപ്പിക്കാം .

നീ മറ്റ് സ്ത്രീകളെ കാണും പോലെ എന്നെ കാണരുത് .

നീ എന്താ പറഞ്ഞത് ?

നീ എന്നെ ഒരു പാട് ആക്ഷേപിച്ചു അറബികൾ പെണ്ണുപിടിയൻ മാരാണെന്ന് ഞങ്ങൾക്ക് പെണ്ണ് ഉപഭോഗ വസ്തുവാണന്ന് .

ഇപ്പോൾ ഞാനും അതു പോലെ എന്ന് നീ ആവർത്തിക്കുന്നു .

ഞാൻ അങ്ങിനെയായിരുന്നേൽ നിന്നെ എന്തിന് സഹായിക്കണമായിരുന്നു .

പല സ്ത്രീകൾക്ക് കൊടുക്കാമായിരുന്നല്ലോ എനിക്ക് .

നിന്റെ മുഖം അത് കണ്ടപ്പോൾ എന്റെതല്ലെങ്കിലും നിന്റെ മോഹിപ്പിക്കുന്ന വശ്യത ,പിന്നെ നിന്റെ ജീവിതത്തിനോട് പൊരുതാനുള്ള ആത്മാർത്ഥത അതാണീ സാലയെ നിന്റെ മുന്നിൽ എത്തിച്ചത് അല്ലായെങ്കിൽ പലരെയും പോലെ പലരുടെ കൂട്ടത്തിൽ എന്റെ വീട്ട് വാതിൽക്കൽ എന്നെ കാണാൻ നീ കാത്തു നിൽക്കണ്ടി വന്നേനെ .

പിന്നെ ഞാൻ ഇന്ന് വരെ ഒരു പെണ്ണിനും സഹായിച്ചിട്ടില്ല സഹായിക്കാൻ പോയിട്ടുമില്ല .
“നീ വേറെ ഒരു പെണ്ണിനെയും സഹായിച്ചിട്ടില്ലേ ”

ഇല്ല ആയിശാ ഇല്ല .. ഇപ്പോഴും പറയുന്നു നിന്നെ മാത്രം എന്തോ നിന്നിൽ ഞാൻ പെട്ട് പോയി .നീ ഒരു അറബി പെണ്ണു പോലുമല്ല പക്ഷെ എല്ലാരേക്കാൾ എന്തോ ഒന്ന് എന്റെ മനസ്സ് പിടിച്ചു കുലുക്കി .

ഞാൻ പോകുന്നു ആയിശ .ഇനിയും തെറ്റുകൾ നമ്മൾക്കിടയിൽ ആവർത്തിക്കാൻ ഇട വരാതിരിക്കാൻ ഞാൻ ഇറങ്ങുന്നു .

ദാ ഈ പണം അതിവിടിരിക്കട്ടെ ഇനി ഇത് ചോദിച്ച് ഞാൻ വരുമെന്നും നീ ഭയക്കണ്ട .

സാല നടന്നു നീങ്ങി. പക്ഷെ ഞാനറിയാതെ സാലയുടെ ഉടുപ്പിൽ പിടിച്ചു പോയി .

നീ വേറാരയും സഹായിച്ചിട്ടില്ലേ …. ഇല്ല … പിന്നെ … നിന്നെ മാത്രം … എന്നെ മാത്രം ?….. അതെ നിന്നെ മാത്രം … എന്തിന് ,എന്തിന് എന്നെ മാത്രം … അറിയില്ല ആയിശാ, എനിക്കറിയില്ല …. അന്ന് തെറ്റുകൾ ആവർത്തിക്കുകയായിരുന്നു .

കാരണക്കാരി ഞാൻ തന്നെ .
സാലയും ഞാനും പ്രണയത്തിലായി .

എന്റെ ജീവിതത്തിൽ ഒരു പുതിയ വസന്തം വന്ന പോലെ പൂക്കൾ പൂത്തുലഞ്ഞു … നല്ല വസ്ത്രങ്ങൾ അണിഞ്ഞ് ഞാൻ ഇന്ന് പഴയ സുന്ദരി ആയിശയിലേക്ക് പോകുന്നു …. സാല തന്ന പണം ഉപ്പാക്ക് അയച്ചു കൊടുത്തു .

എവിടെ നിന്ന് പണം എന്നൊന്നും ചോദിച്ചില്ല പക്ഷെ ആശ്വാസമായി വീടിന്റെ പണയം വീട്ടി പ്രമാണം വീണ്ടെടുത്തു ഇനി പറമ്പിന്റെ പണയങ്ങൾ ബാക്കിയുള്ളൂ അനിയത്തിമാരുടെ സ്വർണ്ണം വീണ്ടെടുക്കണം .

ഞാനും സാലയും പിന്നീട് കണ്ട് മുട്ടിയിരുന്നത് അവന്റെ ഒരു തോട്ടത്തിലെ ഔട്ട് ഹൗസിലായിരുന്നു .

സൂപ്പർമാർക്കറ്റിൽ നിന്നിറങ്ങി നടക്കും പല ദിവസം പല സ്ഥലങ്ങളിലായി സാല വണ്ടിയുമായിട്ടുണ്ടാകും .

സാം ഉള്ളതു കൊണ്ട് വൈകുന്നേരമേ ഇറങ്ങും മോളെ പണിക്കാരത്തി റംല തിരികെ വന്നോണ്ട് അവരും .

ഇത് അവിഹിതമായി തോന്നാം പക്ഷെ ഞങ്ങൾ ശരിക്കും പ്രണയിക്കുക തന്നെയാണ് .

എന്നും കഥപറഞ്ഞും അവന്റെ വണ്ടിയിൽ ഈ പട്ടണം മുഴുവൻ കറങ്ങും .ഇരുണ്ട കാഴ്ചകൾ മാറി ദുബായിയുടെ വെളിച്ചങ്ങൾ ഞാൻ ശരിക്കും തിരിച്ചറിയുന്നതിപ്പോഴാണ് .

അങ്ങനെ ഇരിക്കെ റംലയുടെ ഒരു ബന്ധു ആരോ ദുബായിൽ ജോലിക്കു വരുന്നു .

അവന്റെ കൈയ്യിൽ റംലക്കുള്ള മരുന്നുണ്ട് അത് വാങ്ങാൻ സുധീറുമായി എയർപ്പോർട്ടിൽ പോയി .

രാത്രി വൈകിയേ എന്നറിയാവുന്നത് കൊണ്ടും മോളെ നോക്കണ്ടത് കൊണ്ടും ഞാനന്നവിടെ വീട്ടിൽ ഇരിക്കണ്ടി വന്നു .

മോളെ ശരിക്കൊന്നു താലോലിച്ചിട്ട് മാസങ്ങളായത് പോലെ ഒരു കുറ്റബോധം .സാല എന്നെ തേടി വീട്ടിൽ വന്നു .ഞാൻ സ്വീകരിച്ചു ഭക്ഷണങ്ങളും തയ്യാറാക്കി .

ഇന്ന് ഒന്നും നടക്കില്ല മോനേ … എന്നൊക്കെ പറഞ്ഞ് കെട്ടി പിടിയും തമാശകളും ഒക്കെയായി ഞാനും സാലയും .

ആരോ വാതിലിൽ മുട്ടുന്നു .സാല അടുക്കളയിലേക്ക് നീങ്ങി നിന്നു .

ഞാൻ വെളിയിൽ ഇറങ്ങി ഗേറ്റ് തുറന്നപ്പോൾ യൂസുഫിന്റെ സുഹൃത്ത് മോഹൻകുമാർ .

അകത്തേക്ക് കയറട്ടേയെന്ന് ഇങ്ങോട്ട് ചോദിച്ചപ്പോൾ പിന്നെ കയറണ്ട എന്ന് പറയാൻ ഒക്കില്ലല്ലോ.

അയാൾ അകത്ത് കേറി .യൂസുഫിന്റെ വല്ല വിവരവും പറയാനെന്ന് കരുതി അങ്ങോട്ട് ചോദിക്കും മുമ്പേ .

ഇങ്ങോട്ടാണ് അയാൾ യൂസുഫിന്റെ വിവരം തിരക്കിയത് .കുടിക്കാനൊന്നുമില്ലേന്ന് പിന്നെ അടുത്തത് .

ഞാൻ ഫ്രിഡ്ജിൽ നിന്ന് ഒരു ജ്യുസും വെള്ളവും എടുത്ത് തൽകി .

ഒറ്റക്കുള്ള ജീവിതത്തെ കുറിച്ചുള്ള സംശയങ്ങൾ തുടങ്ങി അവസാനം വല്ല സഹായവും വേണോങ്കിൽ പറയണേ എന്ന് വരെ .

ഞാൻ ചിരിച്ച് അഡ്ജസ്റ്റ് ചെയ്ത് ഇരുന്നു ഒന്നും മിണ്ടാതെ .

സാല അടുക്കളയിൽ അനങ്ങാതെ .മോഹനൻ അടുത്തത് ആഗ്രഹമാ പറഞ്ഞത് .

അല്ല ഞാൻ ഇന്നിവിടെ നിന്നാലോ ഭാര്യയും മക്കളും നാട്ടിൽ പോയി ഇനി അവിടെ വീട്ടിൽ ചെന്നാൽ ഒറ്റക്കിരുന്നു ബോറടിക്കും ഇവിടിരുന്നു വർത്താനം പറഞ്ഞിരിക്കാലോ എന്ന് കരുതിയാ വന്നത് .

ഇത് കേട്ടതും ഞാൻ എണീറ്റു …എണീക്കടോ … ഇറങ്ങടോ വെളിയിൽ … കടം കൊണ്ട് നിന്നെ ഒക്കെ വിളിച്ചപ്പോൾ നീയൊക്കെ ബിസി ആയിരുന്നു ,ഇപ്പോൾ വന്നു കൂട്ടിരുന്നു ബോറടി മാറ്റിത്തരാൻ നിനക്കൊക്കെ സമയമുണ്ട് …

ഇറങ്ങടോ വെളിയിൽ … അയാൾ വെപ്രാളപ്പെട്ടിറങ്ങി … കലിപ്പോടെ അയാളുടെ നെഞ്ച് പിളരുന്ന ശബ്ദത്തോടെ വാതിലും അടച്ചു .

സാല വന്ന് പ്രശ്നം തിരക്കി കാര്യം അറിഞ്ഞപ്പോൾ അവനെ വിളിക്കാത്തതിനായി ചെക്കന്റ പ്രശ്നം .പിന്നെ ഒരു വിധം പഴയ മൂഡിലെത്തി .

വാടീ…. നടക്കില്ല മോനേ നടക്കില്ല ….

പിന്നെ നീ മണിക്കൂറുകൾ എടുക്കും റംലയും ഡ്രൈവറും അപ്പോഴേക്കുമിങ്ങെത്തും ..

അതു കൊണ്ട് മോനിന്ന് ഇത്രയൊക്കെ മതി ….

ഇത് പറഞ്ഞിരിക്കുമ്പോഴാണ് വീണ്ടും വാതിൽ കൊട്ടുന്ന ശബ്ദം .

മോഹനൻ വീണ്ടും വന്നിരിക്കുന്നു എന്റെ ബോറടി മാറ്റാൻ ഇന്ന് മുഖത്ത് ഞാൻ പൊട്ടിക്കും അതും വാങ്ങിയേ അയാളിന്ന് പോകൂ അല്ലേൽ പോലീസിനെ വിളിച്ച് ഞാൻ അകത്താക്കും ദേഷ്യത്തോടെ കെട്ടി പുണർന്നിരുന്ന സാലയുടെ കൈകൾ എടുത്ത് മാറ്റി ഞാൻ വാതിൽ തുറക്കാൻ നടന്നു പോകുമ്പോൾ സാല അടുക്കളയിലെ കത്തിയും എടുത്ത് പിന്നാലെ .

വേണ്ട നീ ആ കത്തി അവിടെ വെക്ക് ദേഷ്യത്തിൽ എന്തേലും ചെയ്ത് പോയാൽ ഇവിടുത്തെ നിയമം അറിയാമല്ലോ .സാല അത് കേൾക്കാതെ എന്റെ കൂടെ .

ഞാൻ വാതിൽ തുറന്നു .മുഷിഞ്ഞ വേഷത്തിൽ താടിയും മുടിയും വളർത്തിയ ഒരാൾ .

അയാൾ തിരിഞ്ഞ് എന്റെ നേരെ നോക്കി നിന്നു .
പിറകെ വന്ന സാലയും ഞാനും സ്തംഭിച്ചു നോക്കി നിന്നു .

ആ കണ്ണുകൾ തുറന്നു തന്നെ പിടിച്ച് ഞങ്ങളെയും നോക്കി …..
“യൂസുഫ് ”
അതെ എന്റെ ഭർത്താവ് യൂസുഫ് …

തുടരും

ആഇശ: ഭാഗം 1

ആഇശ: ഭാഗം 2

ആഇശ: ഭാഗം 3

ആഇശ: ഭാഗം 4