Wednesday, January 22, 2025
Novel

അസുരന്റെ മാത്രം: ഭാഗം 5

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


അനുവിന്റെ കൈയിൽ കയറി പിടിച്ച ഉണ്ണിയെ ദേഷ്യത്തിൽ ഒന്നു നോക്കി

“എന്റെ കൈ വിട് എനിക്ക് പോകണം”അവൾ ദേഷ്യത്തിൽ പറഞ്ഞു

,”നിനക്കെന്താ പറ്റിയെ വന്നിട്ട് എന്നോടൊന്നു മിണ്ടി പോലുമില്ലല്ലോ “അവൻ വിഷമത്തോടെ ചോദിച്ചു

“എനിക്കൊന്നും പറ്റിയില്ല നിങ്ങൾ ഭയങ്കര സംസാരത്തിൽ അല്ലാരുന്നു ശല്യം ചെയ്യേണ്ടന്നു വെച്ചു”

“ഡാ അനുട്ടാ അവൾ അടുത്ത വീട്ടിലെ കുട്ടിയ കൂട്ടാരും ഇല്ലാ എന്നു പറഞ്ഞപ്പോൾ ഒന്നു കമ്പനി കൊടുത്തു എന്നേ ഉള്ളു”

“ഉണ്ണിയേട്ടാ”

“ഓഹ് ശവം ഒന്നു സംസാരിക്കാനും അനുവദിക്കില്ല”അനുവിന്റെ ആത്മ

അനുവിന്റെ മറുപടിക്കു കാക്കാതെ ഉണ്ണിഅവിടെ നിന്നും ഓടി അവളുടെ അടുത്തേക്ക് പോയി അതുകണ്ടു അനുവിന്റെ കണ്ണ് നിറഞ്ഞു അവൾ അവിടെ നിൽക്കാതെ വീട്ടിലേക്കു പോയി ഇതെല്ലാം അച്ചു കാണുന്നുണ്ടാരുന്നു

“ആഹാ എന്താ പോയിട്ടിങ് പോന്നത്”

“ഒന്നുമില്ല അമ്മേ ഒരു തലവേദന”

“എന്ന മോളു പോയി കുറച്ചു നേരം കിടക്ക് അമ്മ ഈൗ പണി തീർത്തിട്ട് ബാം ആയി വരാട്ടോ”

ശെരി അമ്മ”

“അനു”റൂമിലേക്ക് പോവാൻ തുടങ്ങിയ അനുവിനെ ലക്ഷ്മി വിളിച്ചു അവൾ തിരിഞ്ഞു ലക്ഷ്മിയെ നോക്കി

“കൈയിൽ എന്താ പൊതിഞ്ഞു പിടിച്ചേക്കുന്നേ”

“ആയ്യോ അമ്മേ അത് അഭി ഏട്ടന് വേണ്ടി രാധമ്മ തന്നുവിട്ടതാ”അതു കേട്ടതും അഭി ഓടി വന്നു പൊതി തട്ടിപ്പറിച്ചു

“എന്റെ ചെക്കാ അതവൾ നിനക്ക് തന്നേ കൊണ്ട് വന്നതാ ഇത്രക്ക് ആക്രാന്തം കാട്ടാൻ ”

അവൾ അവരെ ഒന്നു നോക്കി മുകളിലേക്കു കയറി പോയി

അവൾ ചെറുതായി ഒന്നു മയങ്ങി അപ്പോഴും അവളുടെ ഉള്ളിൽ മനുവിന്റെയും ഉണ്ണിയുടെയും മുഖം മാത്രമായിരുന്നു

താഴത്തെ ബഹളം കേട്ടാണ് അനു ഉണരുന്നത് അവൾ കട്ടിലിൽ നിന്നും എണിറ്റു മുഖവും കഴുകി താഴേക്കു പോയി

“ആഹാ മോളേണിറ്റോ ലക്ഷ്മി പറഞ്ഞു മോക്ക് തലവേദന ആണെന്ന് അതാ വിളിക്കാഞ്ഞേ”രാധ അവളുടെ താടിയിൽ പിടിച്ചു പറഞ്ഞു

അവൾ രാധയെ നോക്കിയ ശേഷം പുത്തേക്ക് പോയി പുറത്ത് എല്ലാവരും ഇരിപ്പുണ്ടാരുന്നു അനു എല്ലാവരെയും നോക്കി ചിരിച്ചു
അപ്പോഴേക്കും ലക്ഷ്മിയും രാധയും നല്ല ചൂട് ചായയും അണുവിന്റെ ഏറ്റവും പ്രിയ പെട്ട ഉണ്ണിയപ്പവും ആയി വന്നു
എല്ലാവരും ഭയങ്കര സംസാരത്തിൽ ആയിരുന്നു അവക്കവിടെ ഇരിക്കാൻ തോന്നാത്തത് കൊണ്ട് അവളുടെ റൂമിലേക്ക്‌ തന്നേ പോയി

“ഈൗ കുട്ടിക്കിതു എന്തു പറ്റി ഉണ്ണിയപ്പം കണ്ടാ ഒറ്റ മനുഷ്യന് പോലും കൊടുക്കാത്ത പെണ്ണാ”

“എന്താ ലക്ഷ്മി കുട്ടിക്ക് പറ്റിയെ”

“അറിയില്ല ചന്ദേട്ടാ അവിടന്ന് തിരിച്ചു വന്നപ്പോൾ മുതൽ ഇങ്ങനാ”

ലക്ഷ്മി പറഞ്ഞത് കേട്ട് അച്ചു ഉണ്ണിയെ ഒന്നു നോക്കി അവൻ അതൊന്നും ശ്രെദ്ധിക്കുന്നേ ഇല്ലാ

“ഞാൻ ഇപ്പോൾ വരാം”അതും പറഞ്ഞു അച്ചു അവളുടെ അടുക്കലേക്കു പോയി

“അനുട്ട”

“ആഹാ അച്ചു ഏട്ടനോ എന്താ അവിടെ നിന്നു കളഞ്ഞേ കേറി വായോ”
അച്ചു അകത്തേക്ക് കയറി

“ഞാൻ കുറെ നേരായി ശ്രെദ്ധിക്കുന്നു എന്താ എന്റെ കുറുമ്പിക്കു പറ്റിയെ”

“ഒന്നുല്ല അച്ചുവേട്ട തലവേദന ആയോണ്ടാ”

“ആ തലവേദന അപ്പുറെ വീട്ടിൽ വന്ന കുട്ടി ആണോ”

അവളിൽ ഒരു ഞെട്ടൽ ഉണ്ടയെകിലും പുറത്ത് കാട്ടിയില്ല

“ആ….ആരു”അവൾ വിക്കി ചോദിച്ചു

“ആ മാളവികയെ”
അവൾ ഒന്നും മിണ്ടാതെ താഴേക്കു നോക്കി

“എനിക്കറിയാം ഞാൻ കണ്ടിരുന്നു അതോർത്തു എന്റെ കുട്ടി വിഷമിക്കേണ്ടട്ടോ അതൊരു പാവം കുട്ടിയ ഉണ്ണി ആയി നല്ല കൂട്ട അതോർത്തിരിക്കേണ്ട”അവൾ അച്ചുവിനെ നോക്കി ചിരിച്ചു

“അവക്ക് കൂടെപ്പിറപ്പായി ആരുവില്ല അതോണ്ട് ഉണ്ണി ഒന്നു കൂട്ടായെന്നെ ഉള്ളു”

അപ്പോൾ ഉണ്ണിയും അഭിയും മുകളിലേക്ക് വന്നു

“അതേ അച്ഛനും മോളും കൂടെ ഇവടെ എന്തേടുക്കുവാ”

ഉണ്ണി അതു പറഞ്ഞപ്പോൽ അനു ഉണ്ണിയെ ചിറഞ്ഞൊന്നു നോക്കി ചവിട്ടിത്തുള്ളി താഴേക്കു പോയി

പിറ്റേന്ന് സ്കൂളിൽ പോവാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു അനു

“അഭി ഏട്ടാ പോവാം”

“നീ ഉണ്ണിയോട് ഒന്നു കൊണ്ടേ വിടാൻ പറ ”

“എന്താ അഭിയേട്ടന് വന്നാൽ”

“മോളേ അഭിക്ക് പനിയാ മോളു ഉണ്ണിയോട് പറ അവൻ കൊണ്ടേ വിടും”

“ശെരി എന്ന ഞാൻ പോയിട്ട് വരാട്ടോ”

അതും പറഞ്ഞു അനു അവിടന്ന് ഓടി

“ഉണ്ണിയേട്ടാ”

“മോളെന്താ കാലത്തെ”

ഉണ്ണിഏട്ടൻ എവിടെ”

“അവൻ റൂമിൽ ഉണ്ടലോ എന്താ മോളേ”

“അഭി ഏട്ടന് വയ്യ എന്നേ ഒന്നു സ്കൂളിൽ വിടുമോ എന്നു ചോദിക്കാനാ”

“അതാണോ കാര്യം ഡാ ഉണ്ണി”

“എന്താ അമ്മേ”

“നീ പോകുമ്പോൾ മോളേ കൂടെ ഒന്നു സ്കൂളിൽ അക്ക്”

“ആയ്യോ അമ്മേ എനിക്ക് പറ്റില്ല ഞാൻ മാളൂനെ കൊണ്ടോവാം എന്നു പറഞ്ഞിട്ടുണ്ട്”

“മാളുനോട് ബസിൽ പോവാൻ പറ മോനെ”

അതു പറ്റില്ല ഞാനവളോട് പറഞ്ഞു”

“ഏതായാലും നീ ഇപ്പോ ഇവളെ കൊണ്ട് പോയ മതി, ”

“എനിക്ക് പറ്റില്ലാ ഞാൻ അവക്ക് വാക്ക് കൊടുത്തു കൊണ്ട് പോവാം എന്നു”

രാധ അവനെ തല്ലാൻ കൈ ഉയർത്തിയതും ലെച്ചു ഇടക്ക് കേറി

“രാധമ്മേ ആ കുട്ടിയെ ഏട്ടൻ വാക്ക് കൊടുത്തതല്ലേ ഞാൻ ബസിൽ പൊക്കോളാം”

അത്രയും പറഞ്ഞു അനു അവിടെ നിന്നും ഇറങ്ങി ഓടി രാധ വിഷമത്തോടെ അനു പോകുന്നത് നോക്കി ശേഷം ഉണ്ണിയെ ദേഷ്യത്തിൽ നോക്കി അകത്തേക്ക് പോയി

*****************
അനു ബസിൽ രാവിലത്തെ കാര്യങ്ങൾ ഓർത്തു കൊണ്ട് ഇരിക്കുക ആയിരുന്നു അപ്പോഴാണ് ബൈക്കിൽ ഉണ്ണിയും മാളുവും പോകുന്നത് കണ്ടത് അവളുടെ കണ്ണ് നിറഞ്ഞൊഴുകി

“എന്താ മോളേ നിന്റെ ഉണ്ണിഏട്ടനെ ഇന്നലെ വന്നവൾ തട്ടി എടുത്താലോ”(ബാലൻ അങ്കിൾമോൾ പ്രെവീണ ആയിരുന്നു അവരുടെ അകന്ന ബന്ധത്തിലെ ഒരാളാണ് 2മക്കൾ ഗായത്രിയും പ്രെവീണയും ആദ്യ ഭാര്യയിലെ കുട്ടി ആണ് ഗായു അവർ മരിച്ചപ്പോൾ രണ്ടാമത് കെട്ടിയതാണ് സുഭദ്രയെ അതിലേ കുട്ടി ആണ് പ്രെവീണ)

“അങ്ങനെ ഒന്നുമില്ല പ്രെവി ഉണ്ണിഏട്ടൻ അവൾ പെങ്ങളെ പോലെ ആണ് “അനു ദേഷ്യം മറച്ചു പിടിച്ചു പറഞ്ഞു

“അങ്ങനെ പറഞ്ഞു മോളു സമാധാനിച്ചോ അവർ എത്ര ക്ലോസ് ആയിട്ട പോകുന്നെ അതൊക്കെ കാണുമ്പോൾ ആർക്കായാലും മനസിലാവും അവർ തമ്മിൽ വെറും സാധാരണ ബന്ധം അല്ല എന്നു”

അവൾ പറഞ്ഞത് കേട്ട് അനു ദേഷ്യം കൊണ്ട് വിറച്ചു

(തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4