Thursday, December 26, 2024
Novel

അസുര പ്രണയം : ഭാഗം 4

നോവൽ
എഴുത്തുകാരി: ചിലങ്ക


പ്രഭാകാരന്റെ പറച്ചിൽ കേട്ട് ദത്തൻ ദേവി നിൽക്കുന്ന ഇടത്തേക്ക് നോക്കി…… അവളെ അവിടെ കണ്ടതും അവന്റെ മുഖത്ത് ഒരേ സമയം അത്ഭുതവും ദേഷ്യവും വന്ന് നിറഞ്ഞു……. 😠😠😠😠

ഇതേ സമയം നമ്മളുടെ ദേവി എല്ലാരേയും നോക്കുന്ന കുട്ടത്തിൽ അവന്റെ മുഖo കണ്ട് അണ്ടി പോuയ അണ്ണാന്റെ കൂട്ട് നിൽക്കുകയാണ്……

ഈശ്വര ഇവനോ…??? 😨😨😨😨

ഇവൻ ആണോ സുമിത്രമ്മയുടെ മോൻ……… നീ പെട്ടല്ലോ ദേവി….. പാണ്ടി ലോറിക്ക് കീഴിൽ ആന്നോ നീ കുറച്ചു മുമ്പ് തല വെച്ചത്………..

അങ്ങനെ ഒരു കുന്നോളം ഇല്ലെങ്കിലും ഒരു രണ്ട് മൂന്നു ചോദ്യങൾ ഒക്കെ അവളുടെ മനസ്സിൽ മിന്നിമറഞ്ഞിരുന്നു …………..

ദത്തൻ ഇപ്പോഴും അവളെ നോക്കി കൊണ്ട് ഇരിക്കുകയായിരുന്നു…. അവന്റെ നോട്ടം കണ്ട് മല്ലികാമ്മ പറഞ്ഞു :മോന് ഞങ്ങളുടെ കിലുക്കാം പെട്ടിയെ മനസ്സിലായില്ലല്ലോ…….

ഇല്ലെന്ന് നല്ല കുട്ടിയെ പോലെ അവൻ തലയാട്ടി…. 😌😌😌

ഇത് രാജന്റെ ഇളയ മോളാ…. ദേവ പ്രിയ എന്ന ഞങ്ങളുടെ ദേവി മോള്………. അവർ പറഞ്ഞ് തീർന്നപ്പോൾ തേടിയ വള്ളി കാലേ ചുറ്റിയ സന്തോഷം ആയിരുന്നു ദത്തന്റെത്…….. അതേ സമയം ലക്ഷ്മിക്ക് ഇത് ഒന്നും തന്നെ ഇഷ്ട്ടപ്പെട്ടില്ലാ……..

മോളേ ദേവി അവിടെ തന്നെ നിൽക്കാതെ ആ ഫയൽ തന്നിട്ട് ജ്യൂസ് എല്ലാർക്കും കൊണ്ട് കൊടുക്ക് …… (രാജൻ )

അവൾ ശരി എന്ന് തല ആട്ടി കൊണ്ട് അയാൾക്ക് ഫയൽ കൊടുത്തിട്ട് ഓരോരുത്തർക്കും ജ്യൂസ് കൊടുത്തു കൊണ്ട് ഇരുന്നു………..

കൊടുത്ത് കൊടുത്ത് അവൾ ദത്തന്റെ അടുത്ത് എത്തി…. അവന് നേരെ ഗ്ലാസ്സ് നീട്ടിയതും ഒരു ചിരിയോടെ അവൻ അത് മേടിച്ചു……

അത് അവൾക്ക് ഒരു അത്ഭുതം ആയിരുന്നു…… എന്നാൽ അധികo താമസിക്കാതെ അത് കൊല ചിരി ആയിരുന്നു എന്ന് അവൾ തിരിച്ചറിഞ്ഞു…….

മുമ്പോട്ട് പോകാനായി ദേവി കാലെടുത്ത് വെച്ചതും ദത്തൻ അവന്റെ രണ്ട് കാലും എടുത്ത് മുന്നോട്ട് വെച്ചു …..

ദേവി അവന്റെ കാലുത്തട്ടി വീഴാൻ പോയതും അവളുടെ കൈയിൽ ഇരുന്ന ബാക്കി ജ്യൂസ് ലക്ഷ്മിയുടെ ദേഹത്ത് തെറിച്ചു വീണു……

എന്താടി അസത്തേ നീ കാണിച്ചേ എന്നും പറഞ്ഞ് അവർ ദേവിയുടെ കവിളിൽ ആഞ്ഞ് അടിച്ചു………..

അത് കണ്ട് എല്ലാരും പെട്ടന്ന് ഇരുന്ന ഇടത്ത് നിന്നും എണിറ്റുപോയി……

ഹാളിലെ ബഹളം കേട്ട് സുമിത്രയും നാണി അമ്മയും ഓടി അവിടേക്ക് വന്നു….

ലക്ഷ്മി ….. നീ എന്തിനാ അവളെ അടിച്ചത്………. മല്ലികാമ്മ ദേഷ്യത്തിൽ അവരോട് ചോദിച്ചു……

അമ്മ കണ്ടില്ലേ അവൾ എന്താ ചെയ്തേയെന്ന്……

പറയടി എന്താ നീ കാണിച്ചേ….?????

അടി കിട്ടിയ കവിളിൽ കൈ കൊണ്ട് മറച്ചു വെച്ച് കരയുന്ന അവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് അവർ അവൾക്ക് നേരെ തിരിഞ്ഞു………

അ അ അത്… ഞാ ഞാൻ അ അറിയാതെ… അവൾ ഒരു വിധം പറഞ്ഞ് ഒപ്പിച്ചു…… 😭😭😭😭😭

ബ ബ ബാ നിനക്ക് എന്താടി നേരെ ചൊവ്വേ പറയാൻ അറിയില്ലേ….. അവർ കലിപൂണ്ട് ചോദിച്ചു..

അത് ലക്ഷ്മി കുഞ്ഞേ…. മോൾക്ക് പേടിവരുമ്പോൾ വിക്ക് വരാറുണ്ട്…….
മകളെ അടിച്ച വിഷമത്തിൽ തല കുഞ്ഞിഞ്ഞു നിന്ന രാജൻ തല ഉയർത്തി കൊണ്ട് പറഞ്ഞു……..

ലക്ഷ്മി….. നീ എന്താ കാണിച്ചേ എന്നും പറഞ്ഞ് പ്രഭാകരൻ അവർക്ക് നേരെ തിരിഞ്ഞതും രാജൻ അയാളുടെ കൈയിൽ പിടിച്ചു ഒന്നും വേണ്ട എന്ന് തല ആട്ടി………….

ഇതെല്ലാം കണ്ട് സാവിത്രിആശ്വസിപ്പിക്കാൻ ആയി അവളുടെ അടുത്തേക്ക് നടന്നതും ദേവി കരഞ്ഞു കൊണ്ട് അവിടെ നിന്നും ഓടി ……..

അവൾ പോകുന്നത് നോക്കി രണ്ട് ആൾക്കാരുടെ കണ്ണുകളിൽ വിഷമവും….. ഒന്ന് വിജയത്തിന്റെ സന്തോഷവും ആയിരുന്നു………

അതിൽ സന്തോഷം നിറഞ്ഞ കണ്ണുകളുടെ ഉടമയെ പറയണ്ട കാര്യം ഇല്ലല്ലോ ..???? നമ്മളുടെ അസുരൻ…… എന്നാൽ മറ്റേ ആള് ദക്ഷൻ ആയിരുന്നു………
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ഗിരിജെ മോള് എവിടെ …….

അവള് റൂമിൽ ഉണ്ട് ഏട്ടാ…. മേലേടത്ത് നിന്നും വന്നിട്ട് ഒരേ ഇരുത്തയാ……… എന്താണ് എന്ന് ആദ്യo ചോദിച്ചപ്പോൾ അവൾ ഒന്നും പറഞ്ഞില്ല… പിന്നെ മുഖത്തേ പാട് കണ്ടപ്പോൾ രണ്ട് അടി കൊടുത്ത് ചോദിച്ചപ്പോഴാ അവൾ നടന്നത് പറഞ്ഞത്……..

നീ എന്തിനാ എന്റെ മോളേ അടിച്ചേ….. പാവം അവിടുന്ന് അടി മേടിച്ചു കൊണ്ടാ എന്റെ കുട്ടി ഇവിടെ വന്നത്…. 😠😠

പിന്നെ ഞാൻ എന്ത് വേണം ഏട്ടാ…. എന്റെ മോള് ഇങ്ങനെ വിഷമിച്ചു ഇരിക്കുമ്പോൾ ഞാൻ തിരക്കണ്ടേ….. അവൾ ഒന്നും പറയാത്തത് കൊണ്ട് അല്ലേ…….. ഞാൻ അടിച്ചത്……

ഹം… അവൾ എന്തെടുക്കുവാ അവിടെ ???

ദേവൻ അവളുടെ കവിളിൽ ഐസ് വെക്കുവാ….. നല്ല വേദനയുണ്ട്……

ഞാൻ പോയി ഒന്ന് നോക്കട്ടെ……

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

രാജൻ വന്ന് നോക്കുമ്പോൾ ദേവൻ അവളുടെ കവിളിൽ ഐസ് വെച്ച് കൊടുക്കുകയായിരുന്നു……. അത് കണ്ട് കൊണ്ട് അയാൾ അവിടെ തന്നെ നിന്നു….

പതുക്കെ വെക്കടാ പട്ടി…… ദേവി ദേഷ്യത്തോടെ പറഞ്ഞു…….. 😠😠😠
എടി…. ഞാൻ നിന്റെ സാർ ആണ്….. അത് മറക്കണ്ട …. അവിടെ ഇരുന്നോണം…. ഐസ് വെക്കുന്നതിന്റെ ഇടയ്ക്ക് ദേവൻ പറഞ്ഞു…… 😠😠

എടാ….. സാർ ഒക്കെ ക്ലാസ്സിൽ …. ഇവിടെ ഭരണം എടുക്കാൻ നോക്കണ്ട പറഞ്ഞേക്കാം……. 😠😠

ഓഹോ അത്രയ്ക്ക് ആയോ എന്നാൽ നീ തന്നെ ചെയ് എന്നും പറഞ്ഞ് കൊണ്ട് അവൻ തിരിഞ്ഞതും ദേവി അവന്റെ കയ്യിൽ പിടിച്ചു……..

ദേവേട്ടാ…….. എന്നും പറഞ്ഞ് കണ്ണും നിറച്ചു അവൾ വിളിച്ചപ്പോൾ അവൾക്ക് ഒരുപാട് വിഷമം ഉണ്ടെന്ന് അവന് മനസ്സി ലായി..

പിന്നെ അവൻ ഒന്നും മിണ്ടാതെ അവളുടെ കവിളിൽ ഐസ് വെച്ചുകൊണ്ട് ഇരുന്നു…. ഇതെല്ലാം അവിടെ മാറി രാജൻ കാണുന്നുണ്ടായിരുന്നു……

ഒരുപാട് വേദന ഉണ്ടോ ദേവിമോളേ എന്ന് അവൻ ചോദിച്ചതും മുഖഅടച്ച് ഒറ്റ അടി ആയിരുന്നു ദേവി…….. 😎😎😎😎
ഒരു കിളിയല്ല…. ഒരു പത്ത് ഇരുപത് കിളികൾ അവന്റെ തലയിൽ നിന്നും പറന്ന് പോയപോലെ അവന് തോന്നി…….

ദേവേട്ടാ നല്ല വേദന ഒണ്ടോ….. എന്ന് പറഞ്ഞ് അവൾ അവിടെ കിടന്ന് ചിരിച്ചു…… 🤣🤣🤣🤣
ദേവൻ അവളെ കുഞ്ഞിച്ചു നിർത്തി നടുവിന് ഒരെണ്ണം കൊടുത്തു…….

അവൾ തിരിച്ചുo. അവസാനo അത് കൂട്ടത്തല്ലായി….ഇനി ഇവിടെ നിന്നാൽ ശെരി ആകില്ലെന്ന് കണ്ട് രാജൻ വന്ന് എല്ലാം സോൾവ് ആക്കി……..

എടി നിനക്ക് ഒന്നല്ല ഒരെണ്ണം കൂടുതൽ കിട്ടണമായിരുന്നു …. 😠😠😠എന്ന് പറഞ്ഞ് കൊണ്ട് ദേവൻ റൂം വിട്ട് ഇറങ്ങി…….

ഒന്ന് പോടാ…. ഈ ദേവിയെ ആർക്കും തളർത്താൻ പറ്റില്ല…. 😎😎😎😎

ഇതിന് എല്ലാം കാരണം ആ അസുരൻ ആണ്…… അവൻ മനപ്പൂർവം കാല് നീട്ടി വെച്ചതാ എന്നെ വീഴ്ത്താൻ…….

എടാ ദത്താ നീ നോക്കിക്കോ ഒന്നെങ്കിൽ നീ അല്ലെക്കിൽ ഞാൻ …… നമ്മളിൽ രണ്ട് പേരെ ഈ ഭൂമിയിൽ കാണൂ… എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് അവൾ കട്ടിലി ലേക്ക് കിടന്നു…….

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ഏട്ടൻ ചെയ്തത് ശെരി ആയില്ലാ……

ബാൽക്കണിയിൽ ലാപ്പിൽ കുത്തിക്കോണ്ട് ഇരുന്ന ദത്തനോട്‌ ദക്ഷൻ പറഞ്ഞത് കേട്ട് അവൻ ദക്ഷനിലേക്ക് ശ്രദ്ധ തിരിച്ചു…

എന്ത്??????

ഇന്ന് ദേവിയെ വീഴ്ത്തിയത്……

What ഞാനോ നിനക്ക് വട്ടാണോ ദക്ഷാ…..അവൻ ഒഴുക്ക് മട്ടിൽ പറഞ്ഞു…..

ഏട്ടൻ കൂടുതൽ ഒന്നും പറയണ്ട… ഞാൻ കണ്ടതാ കാല് മുമ്പോട്ട് നീട്ടി അവളെ വീഴ്ത്തിയത്….. 😠😠😠

അങ്ങനെ ആണെക്കിൽ ആണ്…… നീ നിന്റെ ജോലി നോക്കി പോയേ…. 😠😠

ഏട്ടൻ കാരണം അല്ലേ അവൾക്ക് ഇന്ന് അപ്പച്ചിയുടെ കയ്യിൽ നിന്നും അടി കിട്ടിയത്……..????

ആണെക്കിൽ കണക്കായി പോയി എന്നും പറഞ്ഞ് ഇരുന്നയിടത്തും നിന്ന് എഴുനേറ്റ് തിരിഞ്ഞതും അവിടെ നിൽക്കുന്ന ആളെ കണ്ട് ദത്തൻ വല്ലാതെ ആയി…..

അച്ഛമ്മ…….

അതേ അച്ഛമ്മ തന്നേ……… ദക്ഷൻ പറഞ്ഞത് ശെരി ആണോ????

അത് അത് പിന്നെ ദത്തൻ വാക്കുകൾ കിട്ടാതെ കുഴഞ്ഞു…….

അതേ അച്ചമ്മേ….. ഞാൻ കണ്ടതാ….

നിന്നോട് ചോദിച്ചോ…..??? ( അച്ഛമ്മ )

ദക്ഷൻ ഇല്ലെന്ന് തലയാട്ടി…..

ചോദിച്ചത് കേട്ടില്ലേ ദത്താ…. ഇവൻ പറഞ്ഞത് ശെരി ആണോ എന്ന്?????

അതേ …….. അവൻ പറഞ്ഞു…

നീ കാരണം ആണ് ഒരു കുട്ടി കരഞ്ഞു കൊണ്ട് ഈ തറവാട്ടിൽ നിന്നും ഇറങ്ങി പോയത്…… അത് അറിയാമോ നിനക്ക് ….???

അച്ചമ്മേ ഞാൻ…….

മതി … നാളെ തന്നെ അവളെ പോയി കണ്ട് ക്ഷമപറഞ്ഞോണം…. കേട്ടല്ലോ….

നോ വേ അച്ചമ്മേ ഈ ദത്തനെ അതിന് കിട്ടില്ല….. 😏😏😏😏

കിട്ടണം ഇല്ലെക്കിൽ നീ ഈ അച്ഛമ്മയോട് ഇനി മിണ്ടണ്ടാ…. എന്നും പറഞ്ഞ് അവർ തിരിഞ്ഞു നടന്നു….

വാട്ട്‌ നോണ്സെന്സ് ഇവിടെ ഉള്ളവർക്ക് എന്താ വട്ടന്നോ….????? എന്നും പറഞ്ഞ് കൈയിൽ ഇരുന്ന ലാപ്പ് എടുത്ത് ഒറ്റ ഏറ്…..

അവന്റെ ദേഷ്യം കണ്ട് ദക്ഷൻ നൈസ് ആയിട്ട് അവിടെ നിന്നുo വലിഞ്ഞു……

അവളോട് സോറി പറയാതെ വേറെ മാർഗ്ഗം ഇല്ലെന്ന് അവന് മനസ്സിലായി….

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

രാവിലെദത്തന്റെ കാർ ദേവിയുടെ വീട്ട്മുറ്റത്ത്‌ വന്ന് നിന്നു…….. പുറത്തെ കാറിന്റെ സൗണ്ട് കേട്ട് ദേവൻ വെളിയിലേക്ക് വന്നു…. ദത്തൻ അപ്പോഴേക്കും മനസ്സില്ലാ മനസ്സോടെ അവിടേക്ക് നടന്നു…….

ആരാ????

ഞാൻ ദത്തൻ മേലേടത്തെ പ്രഭാകാരന്റെ മോൻ……..

ആഹ് മനസ്സിലായി…. അകത്തേക്ക് വായോ…. ദേവൻ അവനെ വിളിച്ചു….

ഏയ്യ് പിന്നെ ആകട്ടെ…. ദേവി ഇല്ലേ…….
( മനസ്സിൽ ഒരുപാട് ചീത്ത വിളിച്ചു കൊണ്ട് ചോദിച്ചു )

അവൾ കുളക്കടവിൽ കാണും… ഇന്ന് ക്ലാസ്സ് ഇല്ലാത്തതു കൊണ്ട് അവൾ അവിടെയാ ഈ സമയത്ത് ഇരിക്കാ…..

ഓ…..

ഞാൻ വിളിക്കാം…..ഒരു മിനിറ്റ്….. എന്ന് പറഞ്ഞ് ദേവൻ അവിടേക്ക് നടക്കാൻ പോയതും ദത്തൻ അവനെ തടഞ്ഞു…….

വേണ്ട…. മിസ്റ്റർ… ഒ സോറി നെയിം അറിയില്ല….

ദേവൻ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു….

ആഹ്ഹ് ഇവിടെ അടുത്തല്ലേ കുളം ഞാൻ പോയി കണ്ടോളാം ….. 😁😁

ഓഹ് അങ്ങനെ ആയിക്കോട്ടെ…..

ദത്തൻ കുളകടവിലേക്ക് നടന്നു പോകുന്നത് ദേവൻ വരാന്തയിൽ നിന്ന് കൊണ്ട് നോക്കി നിന്നു..

തുടരും

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3