അഷ്ടപദി: ഭാഗം 49
രചന: രഞ്ജു രാജു
ആഹ്.. എന്നാൽ നീ കിടന്നോ കാർത്തു,,, ഞാൻ ഒരു ഇത്തിരി നേരം കൂടി കഴിഞ്ഞിട്ടേ ഉറങ്ങുന്നൊള്ളു…കുറച്ചു പരിപാടി ഉണ്ട് .” “ഹ്മ്മ്.. അതൊക്കെ ഇയാളുടെ സൗകര്യം പോലെ ആയിക്കോ… ഞാൻ കിടക്കാൻ പോവാ ” അവൾ ചുവരിനോട് അഭിമുഖം ആയി ഒരു വശം ചെരിഞ്ഞു കിടന്നു. ആഹ് പിന്നെ ഒരു കാര്യം പറയാൻ ഉണ്ട്. അവൾ പിന്തിരിഞ്ഞു കൊണ്ട് ധരനെ നോക്കി.. ഹ്മ്മ്… എന്താ… എന്നെ തോണ്ടാനും പിടിക്കാനും ഒന്നും വന്നേക്കരുത്. എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്…. തന്റെ നേർക്ക് നോക്കി ഗൗരവത്തിൽ പറയുന്നവളെ അവൻ സൂക്ഷിച്ചു നോക്കി. നോക്കണ്ട…. കാര്യം നേരത്തെ അങ്ങട് പറഞ്ഞു എന്നെ ഒള്ളു…
കാർത്തു ആണെങ്കിൽ പുതപ്പ് എടുത്തു തല വഴി മൂടി കിടന്നു.. ഉള്ളിൽ ചിരി പൊട്ടി എങ്കിലും അവൻ അത് ഒന്നും പുറമെ കാണിക്കാതെ കൊണ്ട് ലൈറ്റ് ഓഫ് ചെയ്തു. ങ്ങെ… കുറച്ചു സമയം കഴിഞ്ഞേ ഉറങ്ങുന്നുള്ളു എന്ന് പറഞ്ഞിട്ട്… ഇതെന്താപ്പോ പറ്റിയെ.. ആലോചന യോടെ കാർത്തു കിടക്കുക ആണ്. പെട്ടന്ന് ആയിരുന്നു അവളുടെ പുതപ്പ് അവൻ വലിച്ചു മാറ്റിയത്.എന്നിട്ട് അവൻ തന്റെ ദേഹത്തേക്ക് പുതച്ചു. ഇതെന്താ ഈ കാണിക്കുന്നേ…എന്റെ പുതപ്പ് ഇങ്ങട് തരുന്നുണ്ടോ.. അവൾ എഴുനേറ്റ് നഇരുന്നു അവനെ ദേഷ്യത്തിൽ നോക്കി. “എന്താ നിനക്ക് തണുക്കുന്നുണ്ടോ…”
“ഉണ്ട്… അതുകൊണ്ടല്ലേ പറഞ്ഞത്…” അഴിഞ്ഞു കിടന്ന മുടി എല്ലാം കൂടി എടുത്തു ഒന്നൂടെ മേല്പോട്ട് ഉയർത്തി അവൾ കെട്ടി വെച്ചു കൊണ്ട് അവനെ തുറിച്ചു നോക്കി. “ഓഹ് അത്രയ്ക്ക് തണുപ്പുണ്ടോ നിനക്ക്… ഞാൻ ഒന്ന് നോക്കട്ടെ ” എന്നും പറഞ്ഞു കൊണ്ട് ധരൻ അവളെ പിടിച്ചു തന്റെ നെഞ്ചിലേക്ക് ഇട്ടു.. യ്യോ… ദേവേട്ട.. എന്താണ് ഈ കാണിക്കുന്നേ…. വിട്….. അവൾ കിടന്നു കുതറി എങ്കിലും അവൻ പിടിത്തം അല്പം പോലും അയച്ചില്ല. നി കുറേ നേരം ആയല്ലോ തുടങ്ങീട്ട്.. കട്ട കലിപ്പിൽ ആണെന്ന് തോന്നുന്നല്ലോ…. അവളുടെ കാതിലേക്ക് വേദനിപ്പിക്കാതെ കൊണ്ട് അവൻ ഒന്ന് കടിച്ചതും കാർത്തു ഒന്ന് പുളഞ്ഞു.
ദേവേട്ട.. പ്ലീസ്.. വിടുന്നെ, എനിക്ക് ശ്വാസം മുട്ടുന്നു… അവൾ പിറുപിറുത്തു. “എങ്കിൽ എന്റെ ശ്വാസം ഇത്തിരി നിനക്ക് തന്നാൽ പോരേ പെണ്ണേ. അപ്പോൾ പ്രശ്നം തീരുല്ലോ… ” അതും പറഞ്ഞു കൊണ്ട് ധരൻ അവളുടെ അധരം നുകർന്നു തുടങ്ങിയിരുന്നു… ആദ്യമാദ്യം എതിർത്തു കൊണ്ട് അവനെ തള്ളി മറ്റുവാൻ ശ്രെമിച്ചു എങ്കിലും പിന്നീട് കാർത്തുവിന്റെ ശ്രെമങ്ങൾ എല്ലാം വിഫലം ആകുക ആയിരുന്നു.. അല്പം കഴിഞ്ഞതും അവൾ ഒന്ന് പിടഞ്ഞതായി അവനു തോന്നി…
“മടുത്തോ പെണ്ണേ .. ഇത്ര വേഗന്നു..” അവളെ നെഞ്ചിൽ നിന്നും എടുത്തു മാറ്റി കൊണ്ട് ധരൻ തന്നോട് ചേർത്ത് കിടത്തി ക്കൊണ്ട് ചോദിച്ചു. കുറുമ്പോടെ തന്നെ നോക്കുന്നവളെ കണ്ടതും ധരന് ചിരി പൊട്ടി. “ഒരു ഉമ്മ തരാഞ്ഞിട്ട് അല്ലായിരുന്നോ നിന്റെ പരിഭവം മുഴോനും…. എന്നിട്ട് തന്നപ്പോൾ ആണെങ്കിൽ പിണക്കവും ” “അതെങ്ങനെ ദേവേട്ടൻ അറിഞ്ഞത്…” പെട്ടന്ന് അവൾ ചോദിച്ചു പോയി. “എനിക്ക് അല്പം മനഃശാസ്ത്രം അറിയാമെന്ന് വെച്ചോളൂ ” “ഓഹ്… വല്യ കാര്യം ആയി പോയി… സ്സ്…. ” പെട്ടന്ന് അവൾ എരിവ് വലിച്ചു മ്മ്… എന്തെ… വേദനിച്ചോ നിനക്ക് .. അവളുടെ കീഴ്ച്ചുണ്ട് പിടിച്ചു താഴോട്ട് താഴ്ത്തി അവൻ നോക്കി.. മുറിഞ്ഞിട്ടൊന്നും ഇല്ല…
പിന്നെ എന്താ പറ്റിയേ… ധരന് വീണ്ടും സംശയം ആയി. അതിനും മറുപടി ഒന്നും പറയാതെ കൊണ്ട് കാർത്തു മുഖം വീർപ്പിച്ചു കിടന്നു. “കാർത്തു….. നീ എന്താ മിണ്ടാത്തെ ” അവൻ ചോദിച്ചു. അപ്പോളും ഒരു കത്തുന്ന നോട്ടം നോക്കിയ ശേഷം അവൾ അതെ കിടപ്പ് തുടർന്ന് “എന്താ കാർത്തു നിനക്ക് പറ്റിയെ.. എന്തെങ്കിലും ചോദിച്ചാൽ വാ തുറന്ന് ഒരക്ഷരം പറയല്ലേ…കുറേ നേരം ആയിട്ട് ഞാൻ സഹിക്കുന്നു ” ഇത്തവണ അവനു ലേശം ദേഷ്യം വന്നു തുടങ്ങി. “ഇങ്ങനെ ആണോ ദേവേട്ടാ എല്ലാവരും ഭാര്യമാരെ സ്നേഹിക്കുന്നെ….. ഞാൻ ആണെങ്കിൽ എത്ര ദിവസം ആയിട്ട് കാത്തിരിക്കുന്നത് ആണ്,, എങ്ങനെ എങ്കിലും ഏട്ടൻ ഒന്ന് വന്നാൽ മതി എന്നായിരുന്നു എന്റെ പ്രാർത്ഥന,എന്തെല്ലാം പ്രതീക്ഷകൾ ആയിരുന്നു,
എന്നിട്ടോ ഒടുക്കം വന്നിട്ടോ,,, ഒരു മുന്നറിയിപ്പ് പോലും തരാതേ കൊണ്ട് ചുമ്മാ അങ്ങട് ദേഹത്തേക്ക് ഇട്ടിട്ട് എന്റെ ചുണ്ട് കടിച്ചു മുറിച്ചേക്കുന്നു…എന്തൊരു ആക്രാന്തം ആണിത്..അല്ല അറിയാൻ വയ്യാഞ്ഞിട്ടു ചോദിക്കുവാ,.ഇതെന്താ വല്ല വെള്ളരിക്കപ്പട്ടണമോ മറ്റൊ ആണോ…” തന്നേ നോക്കി പരിഭവത്തോടെ, അതിൽ കൂടുതൽ ദേഷ്യത്തോടെ ചോദിക്കുന്നവളെ കണ്ടതും ധരൻ ഉള്ളലെ ചിരിച്ചു പോയിരിന്നു.. “എനിക്ക് ഇങ്ങനെ ഒക്കെ അറിയൂ..സോറി ടാ, നി ഒന്ന് പറഞ്ഞു തന്നേ, എങ്ങനെ ആണ് നിന്റെ ആഗ്രഹങ്ങൾ എന്ന്… എങ്കിൽ അല്ലേ എനിക്ക് അറിയൂ ”
നിഷ്കു ആവശ്യത്തിൽ ഏറെ വാരി വിതറി കൊണ്ട് പറയുന്നവനെ പാവം കാർത്തു വിന് പിടി കിട്ടിയതും ഇല്ല… “ജസ്റ്റ് ഒരു ഉമ്മ മാത്രം തന്നൊള്ളു എങ്കിൽ പോലും, അതിനു ഒക്കെ കുറച്ചു സാവകാശം വേണം ദേവേട്ടാ….. എങ്കിൽ അല്ലേ അതൊന്ന് ആസ്വദിക്കാൻ പറ്റൂ..ഇതു ആണെങ്കിൽ എന്നേ കണ്ട കാലം മുതൽക്കേ നിങ്ങൾക്ക് ഈ അക്രമ വാസന ആണ്….ചുമ്മാ വന്നു പേടിപ്പിക്കും..” “നീ പറയു പെണ്ണേ ഞാൻ എങ്ങനെ വേണം എന്ന്…” അവൻ അവളോട് അല്പം കൂടി ചേർന്നു കിടന്നു. എനിക്ക് കുറച്ചു ആഗ്രഹങ്ങൾ ഒക്കെ ഉണ്ട് ദേവേട്ടാ… ” മ്മ്.. എന്താണ് എന്ന് കേൾക്കട്ടെ,, അത് പിന്നെയേ, നമ്മൾക്ക് രണ്ട് പേർക്കും കൂടി കുറേ ഏറെ നേരം ഇങ്ങനെ സംസാരിച്ചു കൊണ്ട് കിടക്കണം…
മ്മ്.. അവൻ ഒന്ന് മൂളി. ഞാനും ദേവേട്ടനും പിന്നെ അമ്മയും…. നമ്മുടെ കൊച്ചു കൊച്ചു സ്വപ്നങ്ങളു, ദേവമ്മയുടെ ആഗ്രഹവും ,, ഹ്മ്മ്……എന്താണ് ആവോ നിന്റെ സ്വപ്നങ്ങൾ… “ഹേയ് എനിക്ക് അങ്ങനെ പ്രേത്യേകിച്ചു ഒന്നും ഇല്ല…ജസ്റ്റ് അങ്ങട് പറഞ്ഞു ന്നേ ഒള്ളു ” “പിന്നെ അമ്മയ്ക്ക് എന്താണ് ഇത്ര വലിയ ആഗ്രഹം ഉള്ളത്.. ഞാൻ അറിഞ്ഞില്ലാലോ ഒന്നും ” “അതോ…. അതു സീക്രെട് ആണ്.. ഞങ്ങൾക്ക് മാത്രം അറിയൂ .. ” “ങ്ങെ… ഞാൻ അറിയാത്ത എന്ത് രഹസ്യം ആണ് നിങ്ങൾ തമ്മിൽ ഉള്ളത്….” “അതൊക്കെയുണ്ട് ദേവാ…. പക്ഷെ ഇപ്പോൾ പറയില്ല..സമയം ആകുമ്പോൾ അറിഞ്ഞാൽ മതി .” “ആഹ് എന്നാൽ പറയേണ്ട… നീ അങ്ങോട്ട് മാറി കിടക്കു..” ധരൻ കപട ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് മുഖം വീർപ്പിച്ചു കിടന്നു. “ആഹ്.. ഇതാണ് കുഴപ്പം…
തൊട്ടതിനും പിടിച്ചതിനും ഒക്കെ ഈ ദേഷ്യം… പിന്നെ എങ്ങനെ ശരിയാവും ” അവൾ നെറ്റി ചുളിച്ചു കൊണ്ട് അവനോട് പറഞ്ഞു. പക്ഷെ ധരൻ അവളോട് മറുപടി ഒന്നും പറയാതെ കൊണ്ട് അങ്ങനെ കിടന്നു.അപ്പോളേക്കും കാർത്തു വിന് സങ്കടം ആയി.. “ദേവേട്ടാ……” കുറച്ചു കഴിഞ്ഞതും കാർത്തു അവന്റെ തോളിൽ കൊട്ടി വിളിച്ചു… “മ്മ്… എന്താ ” അവൻ ഇഷ്ടക്കേടോട് കൂടി അവളെ നോക്കി. “പിണങ്ങിയോ എന്നോട് ” “ഓഹ്.. എന്തിനാ പിണങ്ങുന്നേ, നീയും അമ്മയും ചേർന്ന് അല്ലേ ഇടപാടുകൾ മുഴുവൻ നടത്തുന്നെ…. അതിന്റെ ഇടയ്ക്ക് ഞാൻ ആര്, എനിക്ക് എന്ത് സ്ഥാനം….” “ശോ… ഇത്ര കുശുമ്പ് പാടില്ല കേട്ടോ.. ഒന്നുല്ലെങ്കിലും നിങ്ങടെ പെറ്റമ്മ അല്ലേ ദേവേട്ടാ…”
അവൾ ആണെങ്കിൽ ചെരിഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് അല്പം കൂടി അടുത്തു. “മിണ്ടാതെ കിടന്നു ഉറങ്ങാൻ നോക്ക്.. നേരം ഒരുപാട് ആയി…” അവൻ മെല്ലെ കണ്ണുകൾ അടച്ചു.. ” അതേയ്….ഇനി അമ്മ പറഞ്ഞത് അറിയാഞ്ഞിട്ടാണ് ഈ പിണക്കം എങ്കിൽ,കേട്ടോളു,എത്രയും പെട്ടന്ന് ദേവന്റെ കുട്ടിയേ അമ്മക്ക് കൊടുക്കണന്നു, കാണാൻ തിടുക്കം ആയത്രേ…എന്നാണ് എന്നോട് പറഞ്ഞെ… ” അതു പറയുമ്പോൾ കാർത്തു അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു വെച്ചിരുന്നു.. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി യോടെ ധരൻ അവളുടെ നേർക്ക് തിരിഞ്ഞു, ആ മുഖം കൈ കുമ്പിളിൽ എടുത്തു.. “എന്നിട്ടോ…. എന്റെ കാർത്തുമ്പി അമ്മയോട് എന്ത് പറഞ്ഞു…. കേൾക്കട്ടെ ..” അവൻ ചോദിച്ചതും കാർത്തു അവനെ കെട്ടിപ്പുണർന്നു. തിരികെ അവനും…….തുടരും……