അഷ്ടപദി: ഭാഗം 42
രചന: രഞ്ജു രാജു
എങ്ങോട്ടാ ഈ പായുന്നെ, അവിടെ നിക്കെടി…. ധരൻ അവളെ തടഞ്ഞു .. ദേ… ഞാൻ ദേവമ്മയോട് പറഞ്ഞു കൊടുക്കും കേട്ടോ…. മകൻ കാണിക്കുന്ന വഷളത്തരം….. ഹ്മ്മ്… ചെല്ല്… ചെന്നു പറഞ്ഞു കൊടുക്ക്… കൂട്ടത്തിൽ ഇതും കൂടെ…. എന്നും പറഞ്ഞു കൊണ്ട് അവൻ അവളുടെ കവിളിൽ ആഞ്ഞൊരു കടി വെച്ചു കൊടുത്തു. ആഹ്… ധരൻ. അവൾക്ക് വേദന കൊണ്ട് വയ്യാരുന്നു. എന്താ… എന്താ ഇവിടെ ഒരു ബഹളം…. അപ്പോളേക്കും ദേവമ്മ യും അവിടേയ്ക്ക് വന്നു.. എന്റമ്മേ ഒന്നുല്ലന്നെ… ഈ പെണ്ണ് കിടന്ന് കൊഞ്ചുന്നത് അല്ലേ…. എന്ന് പറഞ്ഞു കൊണ്ട് ധരൻ പെട്ടന്ന് തന്നെ അവിടെ നിന്നും എസ്കേപ്പ് ആയിരുന്നു..
കാർത്തു ആണെങ്കിൽ അവന്റെ പോക്ക് കണ്ടു അവനെ കലിപ്പിച്ചു നോക്കി. ഇതിനു ഉള്ള മറുപടി നിങ്ങൾക്ക് ഞാൻ തരും.. കണ്ടൊ.. അവൾ പിറു പിറുത്തു. എന്താ മോളെ.. ഒന്നുല്ല ദേവമ്മേ…വരൂന്നേ നമ്മക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കാം…ദേവേട്ടന് പോകാൻ സമയം ആയിന്നു… ” ദേവേട്ടൻ…. അവളുടെ വിളിയൊച്ച യിൽ വന്ന വ്യത്യാസം കേട്ടതും, ദേവമ്മ യുടെ മിഴികൾ വിടർന്നു… അമ്മേ…. ഡൈനീങ് ഹാളിൽ ഇരുന്നു കൊണ്ട് ധരൻ ഉറക്കെ വിളിച്ചു. ദാ വരുന്നു മോനെ… കാർത്തു വിന്റെ പിന്നാലെ ദേവമ്മ യും അടുക്കളയിലേക്ക് പോയി. അവൾ എല്ലാം പ്ലേറ്റ് ലേക്ക് എടുത്തു വെച്ചിരുന്നു..
മൂവരും കൂടി ഒരുമിച്ചു ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചത്… ധരൻ ആണെങ്കിൽ കാർത്തു വിന്റെ വലത്തേ കവിളിലേക്ക് നോക്കി. എന്നിട്ട് അവളെ നോക്കി ഒന്ന് ഊറി ചിരിച്ചു. അത് കണ്ടതും കാർത്തുവിന് ദേഷ്യം വന്നു.. വെച്ചിട്ടുണ്ടെടോ തനിക്കിട്ട്. അവൾ പിറുപിറുത്തു. “എന്താ കുട്ടി… നീ എന്തെങ്കിലും പറഞ്ഞൊ ” “ങ്ങെ….. ഹേയ് ഇല്ല ദേവമ്മേ…” അവൾ അല്പം ഉച്ചത്തിൽ പറഞ്ഞു. കഴിച്ചു എഴുന്നേറ്റ ശേഷം, ധരൻ റൂമിലേക്ക് എന്തോ എടുക്കാനായി വന്നതും കാർത്തു വും പിന്നാലെ പാഞ്ഞു പോയി. എന്താടി…. അവളെ കണ്ടതും ധരന്റെ നെറ്റി ചുളിഞ്ഞു. “നിങ്ങൾ എന്തിനാണ് എന്റെ കവിളിൽ കടിച്ചത്… ”
അവൾ രണ്ടും കല്പിച്ചു ആണെന്ന് അവനു തോന്നി.. “ഞാനോ… എപ്പോൾ ” . “ദേവേട്ടാ…. വെറുതെ കളിക്കല്ലേ….” .. “കാർത്തിക… നീ ഇതു എന്തൊക്ക ആണ് പറയുന്നേ… ഞാൻ എപ്പോളാണ് നിന്നേ കടിച്ചത് ” അവൻ വീണ്ടും അജ്ഞത നടിച്ചു.. “ദേ… എന്നെ ദേഷ്യം പിടിപ്പിക്കാതെ പറയുന്നുണ്ടോ ” കാർത്തു അവന്റെ കുറച്ചു കൂടി അവന്റെ അടുത്തേക്ക് വന്നു “ഓഹ്… ദേഷ്യം കൂടിയോ നിനക്ക്… എവിടെ ഒന്ന് കാണട്ടെ ” “മാറുന്നുണ്ടോ അങ്ങട്… എനിക്ക് എത്ര മാത്രം വേദനിച്ചു എന്ന് നിങ്ങൾക്ക് അറിയാമോ ധരൻ ” ഇല്ല…. എനിക്ക് അറിയില്ലല്ലോ മോളെ എന്നു പറഞ്ഞു കൊണ്ട് ഒറ്റ കുതിപ്പിന് അവൻ അവളെ തന്റെ കര വലയത്തിൽ ആക്കി.
എന്നിട്ട് അവളുടെ കവിളിലേക്ക് മുഖം അടുപ്പിച്ചു. “ഇവിടെ ആണോ വേദനിച്ചേ… മ്ഹും…” എന്നു ചോദിച്ചു കൊണ്ട് അവളുടെ കവിളിൽ ഒന്ന് കൂടി ആഞ്ഞു കടിച്ച ശേഷം വേഗത്തിൽ പുറത്തേക്ക് പോയി.. വാതിൽക്കൽ വന്നിട്ട് തിരിഞ്ഞു നോക്കിയതും കണ്ടു കവിളും പൊത്തി പിടിച്ചു തന്നെ കൊല്ലാൻ പാകത്തിന് നിൽക്കുന്ന കാർത്തു വിനെ. ഉള്ളിലെ ചിരി അടക്കി പിടിച്ചു കൊണ്ട് അമ്മയോട് യാത്ര പറഞ്ഞു, അവൻ വേഗം ഓഫീസിലേക്ക് പോയി. കാർത്തുട്ടാ…… എന്താ ദേവമ്മേ… ഇങ്ങട് ഒന്ന് വരുവോ… അവർ വിളിച്ചപ്പോൾ ആണ് കാർത്തിക റൂമിൽ നിന്നും ഇറങ്ങിയേ.
ചെന്നപ്പോൾ കണ്ടു, അടുത്ത വീട്ടിലേ ഒന്ന് ചേച്ചി വന്നിരിക്കുന്നത് ആയിരുന്നു “പുതിയ ആൾക്കാരെ ഒക്കെ ഒന്ന് കാണാം എന്ന് കൊണ്ട് വന്നതാ ട്ടോ…” ഏകദേശം ഒരു 55വയസ് ഉള്ള ഒരു ചേച്ചി, ഒക്കത്തു ഒരു ഓമനത്തം ഉള്ള കുഞ്ഞിനേയും ആയിട്ട് അകത്തേക്ക് കയറി വന്നു. കാർത്തു കൈ നീട്ടിയപ്പോൾ കുഞ്ഞു ആകെ വിരണ്ടു… കാലുകൾ പിന്നിലേക്ക് ആക്കി അവൻ നിലവിളിച്ചു. “യ്യോ… പേടിക്കണ്ട വാവേ…. ആന്റി ഒന്നും ചെയ്യില്ലാ ട്ടോ..” അവൾ പുഞ്ചിരിച്ചു. “പരിചയം ഇല്ലാത്തത്കൊണ്ട് ആണ്.. കുറച്ചു കഴിഞ്ഞു ശരിയാവും… ” ദേവമ്മ പറഞ്ഞു. കാർത്തു അപ്പോളേക്കുമവർക്ക് ചായ എടുക്കാനായി പോയി. “എന്റെ പേര് ഗീത… ദേ ആ കാണുന്ന വീട്ടിൽ ആണ് താമസം…
ഇതു എന്റെ മകന്റെ കുഞ്ഞാ…. മകനും ഭാര്യ യും ഡോക്ടേഷ്സ് ആണ്…… ആ ചേച്ചി പറയുന്നത് കേട്ട് കൊണ്ട് കാർത്തു അവർക്ക് ഉള്ള ചായ യും ആയിട്ട് വന്നത്. “അയ്യോ… വേണ്ട മോളെ… ഞാൻ കാപ്പി കുടി ഒക്കെ കഴിഞ്ഞു ആണ് ഇറങ്ങിയേ…” അവർ പെട്ടന്ന് പറഞ്ഞു “അതൊന്നും സാരമില്ല ചേച്ചി….. ഒരു ഗ്ലാസ് ചായ കുടിക്കാൻ ഉള്ള സ്ഥലം ഒക്കെ ഉണ്ടെന്നേ….” അതും പറഞ്ഞു കൊണ്ട് കാർത്തു കുഞ്ഞിനെ ഒന്നുടെ എടുക്കൻ ശ്രെമം നടത്തി.. അല്പം കഴിഞ്ഞതും ആ കുട്ടി അവളുമായി അടുത്ത്.. കുറച്ചു സമയം ദേവമ്മ യുമായി സംസാരിച്ചു ഇരുന്ന ശേഷം ആണ് അവർ മടങ്ങിപോയത്… അതിനു ശേഷം അവർ രണ്ടാളുംകൂടി വീടെല്ലാം അടുക്കി ഒതുക്കി…. 11മണി ആയപ്പോൾ ലക്ഷ്മി ആന്റി യും അങ്കിളും കൂടി എത്തി. പിന്നീട് എല്ലാവരും കൂടെ വേഗം അടുക്കി പെറുക്കി….
അപ്പോളേക്കും ഊണിന്റെ സമയം ആയിരുന്നു.. കാർത്തു ആണെങ്കിൽ ഫ്രിഡ്ജ് തുറന്നു,,,രണ്ട് തക്കാളി എടുത്തു.. കുറച്ചു വെണ്ടയ്ക്ക യും, ഒരു കാബേജ്ന്റെ പകുതി കൂടി അല്പം മഞ്ഞളും ഉപ്പും ചേർത്ത് എടുത്തു വെള്ളത്തിലേക്ക് ഇട്ടു… അപ്പോളേക്കും ദേവമ്മ നാളികേരവും ചിരകി.. രസവും, തോരനും, വെണ്ടയ്ക്ക് ഫ്രൈ ചെയ്തതും പപ്പടവും ചേർത്ത് അര മണിക്കൂർ നു ഉള്ളിൽ ഊണ് റെഡി ആയിരുന്നു.. “കാർത്തു.. മോളെന്താ ജോലിക്ക് പോകാഞ്ഞത്… നിർത്തിയോ.. അതോ ” . കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ലക്ഷ്മി ആന്റി അവളോട് ചോദിച്ചു. “ഇല്ല ആന്റി… ദേവമ്മ ഒറ്റയ്ക്ക് ആയിരുന്നത് കൊണ്ട് ആണ്… പിന്നെ എല്ലാം അലങ്കോലo ആയി കിടക്കുവല്ലയിരുന്നോ…..” “ആഹ്.. അത് ശരിയാ…… ഇനി ഒരു കാര്യം ചെയ്താൽ മതി, ദേവകി ചേച്ചി യേ കാലത്തെ അവിടേക്ക് കൊണ്ട് വന്നു ആകിയിട്ട് നിങ്ങൾ പൊയ്ക്കോളു…
അപ്പോൾ കുഴപ്പമില്ല ല്ലോ ” .. “അത് ഞാൻ പറഞ്ഞു… പക്ഷെ ദേവമ്മ ഇവിടെ ഒറ്റയ്ക്ക് ഇരുന്നോളാം എന്നാണ് പറഞ്ഞെ…” .. “ഈ അടുത്തടുത്ത് വീടുകൾ ഉണ്ടല്ലോ ലക്ഷ്മി…. അതുകൊണ്ട് ആണ് ഞാൻ പറഞ്ഞെ… ” “കുറച്ചു ദിവസം അവിടെ വന്നു നില്ക്കു ചേച്ചി… ഞങ്ങൾക്കും ഒരു കൂട്ടാകും…” “ആഹ് നോക്കാം….” “നോക്കിയാൽ പോരാ… നാളെ മുതൽ അങ്ങട് എത്തിക്കോണം…” മേനോൻ അങ്കിൾ കൂടി പറഞ്ഞപ്പോൾ ദേവമ്മയ്ക്ക് വേറെ നിവർത്തി ഇല്ലായിരുന്നു. ധരൻ എത്തിയ ശേഷം ആയിരുന്നു അവർ ഇരുവരും മടങ്ങി പോയത്.. വേഷം മാറി ഒരു കുളി ഒക്കെ കഴിഞ്ഞ റൂമിലേക്ക് വന്ന ധരൻ കാണുന്നത് തന്നെ നോക്കി ദഹിപ്പിക്കും മട്ടിൽ നിൽക്കുന്ന കാർത്തു നെ ആയിരുന്നു… എന്താടി…
“അറിയണോ നിങ്ങൾക്ക് ” അവൾ ധരന്റെ അടുത്തേക്ക് വന്നു… “ആഹ് അറിയാതെ പിന്നെ എങ്ങനെ ആണ്…നിന്നേ ഒന്ന് ശരിക്കും അറിയാൻ വേണ്ടി ഞാൻ കാത്തിരിക്കുവാരുന്നു ” അവനും തന്റെ കാവി മുണ്ട് ഒന്ന് മടക്കി ഉടുത്തു കീഴ് ചുണ്ട് ഒന്ന് ചൂണ്ടു വിരൽകൊണ്ട് അമർത്തി തുടച്ചു അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു. അത് കണ്ടതും അവൾക്ക് പേടി ആയി.. ദേവമ്മേ…. എന്ന് ഉറക്കെ വിളിച്ചു കൊണ്ട് അവൾ തിരിഞ്ഞതും ധരന്റെ കൈകൾ അവളുടെ അണിവയറിൽ ബന്ധനം തീർത്തു കഴിഞ്ഞിരുന്നു.…….തുടരും……