അഷ്ടപദി: ഭാഗം 27
രചന: രഞ്ജു രാജു
ദേവമ്മ പതിവ് പോലെ അന്നും അഞ്ച് മണിക്ക് ത്തന്നെ ഉണർന്നു. അടുക്കളയിൽ ആരും എത്തിയിട്ടില്ല. എന്തെങ്കിലും ഒക്കെ ചെയ്തു തുടങ്ങണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും ഒരു മടി പോലെ.. അതുകൊണ്ട് അവർ വീണ്ടും തന്റെ മുറിയിലേക്ക് മടങ്ങി.. കാർത്തുവും കറക്റ്റ് അഞ്ചു മണിയായപ്പോൾ തന്നെ എണീറ്റു. തല ചരിച്ചു നോക്കിയപ്പോൾ കണ്ടു പുറംതിരിഞ്ഞ് കിടന്നുറങ്ങുന്നവനെ… അവൾ ആണെങ്കിൽ വേഗം എഴുന്നേറ്റു.. അവരുടെ ബെഡ്റൂമിലെ കിഴക്കുവശത്തെ,ജനാല തുറന്നാൽ, തങ്ങളുടെ വീടിന്റെ കുറച്ചു ഭാഗങ്ങളും കുളവും ഒക്കെ കാണാം.. അവൾ വെറുതെ അവിടേക്ക് കണ്ണും നട്ടുനിന്നു… വീട്ടിൽ ആണെങ്കിൽ, വെട്ടവും വെളിച്ചവും ഒക്കെ ഉണ്ട്….
പലവിധത്തിലുള്ള കറികളുടെ ഗന്ധം അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നുണ്ട്. ” ഇത് എന്താണ് അവിടെ…. വിവാഹ നിശ്ചയം മാറ്റി വെച്ചതാണല്ലോ..” കലവറക്കാരെ ഒക്കെ വിളിച്ചു വരുത്തിയത് കൊണ്ടും, സാധനങ്ങളൊക്കെ വാങ്ങിയത് കൊണ്ടും, ഇനി ഒരു പക്ഷേ എല്ലാം ഉണ്ടാക്കാം എന്ന്, അച്ഛനും ചെറിയഛനും ഒക്കെ കൂടി തീരുമാനിച്ചതാണ് എന്ന് അവൾ കരുതി.. എല്ലാം വെട്ടി മൂടട്ടെ… അല്ലെങ്കിൽ ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ട് പങ്കുവയ്ക്കട്ടെ…. അവൾക്ക് എല്ലാവരോടും ദേഷ്യം തോന്നി… പടിഞ്ഞാറുവശത്തേ കുളം കാണുമ്പോൾ അവൾക്ക് വല്ലാത്ത വേദന തോന്നി..
ഓർമ്മവച്ച നാൾ മുതൽ തന്റെ കൂട്ടുകാരിയായിരുന്നു,,, സന്തോഷം വന്നാലും സങ്കടം വന്നാലും താൻ ആ കുളപ്പടവിലേക്ക്…ദേവമ്മയോട് തന്റെ പരിഭവങ്ങളും പരാതികളും ഒക്കെ പങ്കുവെക്കുന്നത്, അവിടെ ഇരുന്നാണ്….. എന്തൊക്കെ അസുഖങ്ങൾ ഉണ്ടെങ്കിലും ശരി, കുളത്തിലെ നീരാട്ട് കഴിയുമ്പോൾ കിട്ടുന്ന ആ ഒരു സുഖവും കുളിരും അത് പറഞ്ഞറിയിക്കാൻ വയ്യ….. അവൾ പിന്തിരിഞ്ഞു.. നോക്കിയപ്പോൾ കണ്ടു, തന്നെ ദഹിപ്പിക്കുന്ന മട്ടിൽ ബെഡിൽ നോക്കി എഴുന്നേറ്റിരിക്കുന്ന ധരനെ. കാർത്തുവിന് പേടിയായി…. അവൾ നിന്നെടുത്ത തന്നെ അനങ്ങാതെ നിന്നു.. എന്താടി.. കണ്ടു കഴിഞ്ഞോ…?
അവൻ എഴുന്നേറ്റു ഉടുത്തിരുന്ന മുണ്ടൊന്നു മുറുക്കി ഉടുത്തു. “എന്തെങ്കിലും ചോദിച്ചാൽ വായ തുറന്നു പറഞ്ഞോണം…. ” കലി പുരണ്ടു തന്റെ നേർക്ക് വരുന്നവനെ നോക്കി അവൾ നെടുവീർപ്പെട്ടു. “ഞാൻ…. നേരത്തെ ഉണർന്നപ്പോൾ.. വെറുതെ ഇവിടെ വന്നു നിന്നതാ ” എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിക്കുക ആണ് കാർത്തു. ” നിന്നോട് ഞാൻ, പറഞ്ഞതല്ലായിരുന്നു നിനക്ക് അവിടേക്ക് പോകണമെങ്കിൽ പോകാം എന്ന്……. ഇപ്പോളും വൈകിയിട്ടില്ല കാർത്തിക…ഈ നിമിഷം ഇറങ്ങിക്കോളു… നോ പ്രോബ്ലം…… ” അവൻ അത് പറയുമ്പോൾ കാർത്തു വിന്റെ മുഖം താഴ്ന്നു.
ധരൻ വാഷ് റൂമിലേക്ക് കയറി പോയി.. തലേദിവസം ദേവമ്മ വാങ്ങി കൊണ്ട് വന്ന കവർ എടുത്തു കാർത്തു തുറന്നു നോക്കി. ഒരു ചെറിയ പാക്കറ്റ് il ബ്രഷും, പേസ്റ്റും ഒക്കെ ഉണ്ട്. അവൾ അതു എടുത്തു പൊട്ടിച്ചു. എന്നിട്ട് ഒരു ജോഡി ഡ്രെസ്സും ഒരു ടവലും എടുത്തു. കുളിച്ചു മാറാൻ. ആ സമയത്ത് ആണ് ധരൻ ഇറങ്ങി വന്നത്. “നീ ഇന്ന് ഓഫീസിൽ വരുന്നുണ്ടോ… അതോ ജോലി നിർത്താൻ ആണോ പ്ലാൻ ” . “ഞാൻ വരുന്നുണ്ട്…..” . “മ്മ്..” ഒന്ന് മൂളിയ ശേഷം അവൻ ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി പോയി. കാർത്തു കുളിച്ചു റെഡി ആവാനും പോയി. പെട്ടന്ന് ത്തന്നെ കുളി ഒക്കെ കഴിഞ്ഞു, അവൾ ഇറങ്ങി വന്നു. താഴേക്ക് ചെന്നപ്പോൾ ദേവമ്മ യുടെ അടുത്തായി ഇരിക്കുക ആണ് ധരൻ..
അമ്മ കൊടുത്ത കാപ്പിയും കുടിച്ചു കൊണ്ട്….അവൾ ദേവമ്മയെ നോക്കി ഒന്ന് ചിരിച്ചു… അവർ കൈ കാട്ടി വിളിച്ചപ്പോൾ, കാർത്തു അരികിലേക്ക് ചെന്നു നിന്നു. “ഇവിടെ ഇരിക്കു മോളെ ” ദേവമ്മ പറഞ്ഞു എങ്കിലും അവൾ അത് വിസമ്മതിച്ചു “കുളത്തിൽ കുളിച്ചു ശീലം ഉള്ള ആളാ… ഇന്ന് എങ്ങനെ ഈ കുളിമുറിയിൽ കേറി കുളിച്ചു കുട്ടി നീയ്…” “അതൊക്ക ശീലിക്കണ്ടേ ദേവകിച്ചേച്ചി….അല്ലാതെ വേറെ വഴി ഇല്ലാലോ ” ലക്ഷ്മി ആന്റി അത് പറഞ്ഞപ്പോൾ ധരൻ കടുപ്പിച്ചു ഒന്ന് ത്തന്നെ നോക്കി. “മോളെ കാർത്തു….” “എന്താ ലഷ്മി ആന്റി” “നാളെ നല്ല ദിവസം ആണ്, നമ്മൾക്ക് അമ്പലത്തിൽ പോയി ആ താലികെട്ട് അങ്ങട് നടത്താമായിരുന്നു ” .
“അതൊന്നും വേണ്ട ആന്റി….എനിക്ക് ഈ താലി തന്നെ ധാരാളം മതി…..” പെട്ടന്ന് കാർത്തു അത് പറഞ്ഞപ്പോൾ ധരൻ പോലും ഒന്ന് ഞെട്ടി. അവൻ ഒന്ന് പാളി നോക്കി.. എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ച പോലെ ആണ് കാർത്തു എന്ന് അവനു തോന്നി. “കുട്ടി….. മുതിർന്നവർ പറയുന്നത് അനുസരിക്കൂ…..നമ്മൾക്ക് നാളെ അമ്പലത്തിൽ പോയി അവിടെ വെച്ചു താലി ചാർത്താം….ന്തെ ” ദേവമ്മ യും ലക്ഷ്മി ആന്റി യുടെ പക്ഷം ചേർന്നു. “ദേവമ്മേ…… പ്ലീസ്… എന്നെ നിർബന്ധിക്കരുത്…….” അത് പറയുമ്പോൾ പെട്ടന്ന് അവൾ കരഞ്ഞു പോയിരിന്നു. എല്ലാവരും വല്ലാതെ ആയി. ആ സമയത്ത് ആണ് മേനോൻ അങ്കിൾ കയറി വന്നത്.
“അച്ഛൻ ഇന്ന് നേരത്തെ വന്നൊ നടത്തം ഒക്കെ കഴിഞ്ഞു ” ധരൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. മ്മ്… ഒന്ന് അമർത്തി മൂളി കൊണ്ട് അയാൾ ഒരു കസേരയിൽ പോയി ഇരുപ്പുറപ്പിച്ചു. “എന്ത് പറ്റി… എന്തെങ്കിലും പ്രശ്നം ഉണ്ടോ ഏട്ടാ.മുഖം ഒക്കെ വല്ലാണ്ട് ..” ലക്ഷ്മി വേഗo ത്തന്നെ ഭർത്താവിന്റെ അടുത്തേക്ക് ചെന്നു. ധരൻ.. എന്താ അച്ഛാ.. നീയും കാർത്തു വും തമ്മിൽ ലീഗലി വിവാഹം കഴിച്ചതാണോ… ഐ മീൻ, നിങ്ങൾ രജിസ്റ്റർ മാരേജ് നടത്തിയോ? ഇല്ല അച്ഛാ… ഇപ്പൊ എന്തുപറ്റി.. ഞാൻ ഇന്ന് വരുന്ന വഴിക്ക് അച്ചുവിനെ കണ്ടു….ആ കുട്ടിയാണ് എന്നോട് പറഞ്ഞത്,അച്ഛനും ചെറിയച്ഛനും, ഇന്ന് രജിസ്റ്റർ ഓഫീസിൽ പോയി തിരക്കുമെന്നും, വിവാഹം നടന്നത് അല്ലെങ്കിൽ, ധരൻ കാർത്തുവിനെ തട്ടിക്കൊണ്ടു പോയി,
വീട്ടുകടങ്കലിൽ വെച്ചിരിക്കുകയാണെന്നും പറഞ്ഞു, ഒരു കേസ് ഫയൽ ചെയ്യുമെന്നും ഒക്കെ അച്ചു എന്നോട് പറഞ്ഞു. അത് കേട്ടതും എല്ലാവരും ഞെട്ടി… പക്ഷേ ധരന്റെ മുഖത്ത് യാതൊരു മാറ്റവും ഇല്ലായിരുന്നു… ഏതവൻ വേണമെങ്കിലും ഇങ്ങോട്ട് വന്നോട്ടെ ബാക്കി കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളും…. അവൻ അല്പം ഗൗരവത്തിൽ പറഞ്ഞു.. മോനെ… അങ്ങനെ പറഞ്ഞാൽ പറ്റില്ല….. നിയമം അതിന്റെ വഴിക്ക് പോകും…. അയാൾ കാര്യത്തിന്റെ ഗൗരവത്തെക്കുറിച്ച് ധരനോടും മറ്റുള്ളവരോടും സംസാരിച്ചു… ഇന്ന് തന്നെ പോയി രണ്ടാളും രജിസ്റ്റർ മാരേജിൽ ഒപ്പിടാൻ,മേനോനും ലക്ഷ്മിയും ഒക്കെ ധരനോട് പറഞ്ഞു. എനിക്ക് എല്ലാവരോടും ഒരു കാര്യം പറയാനുണ്ട്…
കാർത്തുവിന്റെ ശബ്ദം അവിടെ മുഴുകി.. “ദേവമ്മേ..നിങ്ങൾ ആരും കരുതും പോലെ അല്ല കാര്യങ്ങൾ. ധരൻ ഇഷ്ടത്തോടെ അല്ല ഈ താലി എനിക്ക് ചാർത്തി തന്നത്… എന്റെ അച്ഛനോട് പകരം വീട്ടാൻ ഉള്ള ഒരു ഉപാദി ആയിട്ട് ആയിരുന്നു……അത് കഴിഞ്ഞു… ധരന്റെ ഭാഗം ക്ലിയർ ആവുകയും ചെയ്തു… അതുകൊണ്ട് ഞാൻ തിരിച്ചു എന്റെ വീട്ടിലേക്ക് പോയ്കോളാം…ഇനി ഇതിന്റ പേരിൽ ആർക്കും ഒരു പ്രശ്നം ഉണ്ടാവരുത്…..” കാർത്തു വിന്റെ വാക്കുകൾ കേട്ടപ്പോൾ എല്ലാവരും ഞെട്ടി… ധരൻ അവളെ ഒന്ന് നോക്കി. ഒരു തരം നിർവികാരതയോടെ നിൽക്കുക ആണ് അവൾ. മോളെ.. കാർത്തു…..
നീ ഇതു എന്തൊക്കെ ആണ് ഈ പറയുന്നേ… “ഞാൻ സത്യം ആണ് പറഞ്ഞത്….. ഇനി കൂടുതൽ ഒന്നും ആരും എന്നോട് ചോദിക്കല്ലേ.. പ്ലീസ്….. ഇന്ന് ജോലി ക്ക് പോയ ശേഷം തിരികെ ഞാൻ എന്റെ വീട്ടിലേക്ക് പോയ്കോളാം…” “നീ എവിടേയ്ക്കും പോകുന്നില്ല….. എന്റെ മകന്റെ താലി ഉള്ളിടത്തോളം കാലം, അവൻ എവിടെ ആണോ ഉള്ളത്, അവിടെ ഉണ്ടാവും.. നീയും… അതിൻ യാതൊരു മാറ്റവും ഇല്ല മോളെ…” ദേവമ്മ തീർപ്പ് കല്പിച്ചു. അതിനോട് തന്നേ യോജിക്കുക ആയിരുന്നു ലക്ഷ്മിയും… പിന്നീട് കാർത്തു ഒന്നും പറയാനും പോയില്ല. ധരൻ….. എന്താ അച്ഛാ . ഈ കുട്ടി പറഞ്ഞത് ഒക്കെ സത്യം ആണോ മോനെ…. അവന്റെ മൗനം കണ്ടപ്പോൾ എല്ലാവർക്കും കാര്യത്തിന്റെ ഗതി മനസ്സിലായി.. “വളരെ ചീപ്പ് ആയിപ്പോയി മോനെ…..
എത്രയൊക്കെ, ദേഷ്യവും വൈരാഗ്യവും ഒക്കെ ഉണ്ടെങ്കിലും, അതൊക്കെ ഒരു പെൺകുട്ടിയുടെ ജീവിതം വച്ചല്ല വിലപേശേണ്ടത്… ഞാൻ വളർത്തിയ ധരൻ ഇങ്ങനെയൊന്നും ആയിരുന്നില്ല… എന്റെ മകനെ കൊണ്ട് ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യുവാൻ സാധിക്കുകയുമില്ല… അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് മേനോൻ സംസാരിച്ചു.. മറുപടി ഒന്നും പറയാതെ കൊണ്ട് പെട്ടന്ന് അവൻ എഴുന്നേറ്റു തന്റെ മുറിയിലേക്ക് വേഗത്തിൽ കയറി പോയി.. ലക്ഷ്മിയും, മേനോനും,ദേവമ്മ യും ഒക്കെ ചേർന്നു, കാർത്തുവിനോട് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു… ഇനി അവൾ അവിടേക്ക് ചെന്നാൽ ഉണ്ടാകുന്ന ഭവിഷത്തുകളെ കുറിച്ച് മനസ്സിലാക്കിച്ചു.. അതുകൊണ്ട് എത്രയും പെട്ടെന്ന്.,രണ്ടാളുടെയും രജിസ്റ്റർ മാര്യേജ് നടത്തണമെന്ന് മേനോൻ തീരുമാനിച്ചു..
ഓഫീസിൽ പോകേണ്ട നേരം ആയപ്പോൾ,കാർത്തു വീണ്ടും,മുകളിലേക്ക് ചെന്നത്.. ധരൻ അപ്പോൾ, ഡ്രസ്സ് ചേഞ്ച് ചെയ്യുകയായിരുന്നു. അവളെ കണ്ടതും അവൻ ദേഷ്യത്തിൽ പാഞ്ഞു വന്നു. കാർത്തുവിനെ റൂമിലേക്ക് വലിച്ചു കേറ്റിയ ശേഷം ധരൻ ഡോർ ലോക്ക് ചെയ്തു. അവൻ കൈ തണ്ടയിൽ ശക്തിയിൽ പിടിച്ചതും അവൾക്ക് വല്ലതെ വേദനിച്ചു. ധരൻ… പ്ലീസ്… വിടുന്നുണ്ടോ… “എന്നെ എല്ലാവരുടെയും മുന്നിൽ വെച്ചു നാണം കെടുത്തിയപ്പോൾ നിനക്ക് സമാധാനം ആയോടി പുല്ലേ…” അവന്റെ കൈയിലെ പിടിത്തം മുറുകി യതും കാർത്തു വിന്റെ കണ്ണ് നിറഞ്ഞു തൂവി.
“എന്നെ ഇഷ്ടം ഇല്ലാത്ത ആളുടെ കൂടെ ജീവിക്കുവാൻ ഞാൻ ഒരുക്കം അല്ല……” അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുനീർ കവിളിലൂടെ പരന്നു ഒഴുകി “നീ പറഞ്ഞത് ശരിയാണ്… എനിക്ക് നിന്നേ ഇഷ്ടം അല്ല… പക്ഷെ നീ എവിടെ ആണ് ജീവിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ഈ ധരൻ ആണ്…. മനസിലായോടി….” അവൻ ശക്തമായി അവളുടെ കൈ കുടഞ്ഞു.. തന്റെ കൈ വിട്ട് പോയത് പോലെ ആണ് അവൾക് അപ്പൊ തോന്നിയത്.. ആഹ്… വേദന കൊണ്ട് അവൾ ഉറക്കെ നിലവിളിച്ചു. പെട്ടന്ന് അവൻ അവളുടെ വായ പൊത്തി.. എന്നിട്ട് അവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു. ഒച്ച ഇടരുത്…. ഇട്ടാൽ നീ പത്തു മാസം കഴിയുമ്പോൾ ഒരു കൊച്ചിനെയും കൊണ്ട് ഇതിലെ നടക്കും…… കാണണോടി.. അവന്റ കൈ അവളുടെ ഇടുപ്പിൽ മുറുകിയതും കാർത്തു നിന്നിടത്തു നിന്നും ഒന്ന് ഉയർന്നു പൊങ്ങി…….തുടരും……