അഷ്ടപദി: ഭാഗം 26
രചന: രഞ്ജു രാജു
ധരൻ തരുന്ന ഏത് ശിക്ഷ യും ഏറ്റു വാങ്ങാൻ താൻ വിധിക്കപ്പെട്ടവൾ ആണ്. കാരണം ധരൻ തന്റെ കുടുംബ നിമിത്തം അത്രമേൽ ദുഖിച്ച വ്യക്തി ആണ്. മോളെ കാർത്തു.. ദേവമ്മ അവളുടെ അരികിലേക്ക് വന്നു. “എന്താ ദേവമ്മേ ” . “ചെന്നു കുളിച്ചിട്ട് ഈ വേഷം ഒക്കെ ഒന്ന് മാറ്…. ആകെ വല്ലാതെ ആയിരിക്കുന്നു ന്റെ കുട്ടി ” അവർ, ആണെങ്കിൽ, കാർത്തുവിന് വേണ്ടി വാങ്ങിക്കൊണ്ടുവന്ന കവർ, അവളുടെ കയ്യിലേക്ക് കൊടുത്തു . ” ഇതൊക്കെ എന്താണ് അമ്മേ ‘ ” മോൾക്കായി വാങ്ങിയതാ…. നോക്കിക്കേ ഇഷ്ടം ആയൊന്നു ” “ഇഷ്ട്ടായി ദേവമ്മേ ” അവള് അതെല്ലാം കൂടി എടുത്തു മേശമേൽ വെച്ചു.. എന്നിട്ട് ദേവമ്മയുടെ കാൽ ക്കലേക്ക് വീണു. പൊട്ടിക്കരയുക ആണ്.
“എനിക്ക് ഇതു ഒന്നും അറിയില്ലായിരുന്നമ്മേ……. സത്യായിട്ടും…..” അവരുടെ കാലിൽ പിടിച്ചു കൊണ്ട് അവൾ വിതുമ്പി. ദേവമ്മ അവളെ പിടിച്ചു എഴുനേൽപ്പിച്ചു.. അപ്പോളേക്കും അവരും കരഞ്ഞു പോയിരിന്നു. “ഒക്കെ എന്റെ വിധി ആണ് കുട്ടി…… അനുഭവിച്ചല്ലേ മതിയാവൂ…” “എന്നാലും സ്വന്തം മകനെ ഓർത്തു ഇത്ര നാളും, എല്ലാം ഉള്ളിൽ ഒതുക്കി, ആരോടും ഒരു പരാതി പോലും പറയാതെ…” അവരുടെ നെഞ്ചിലേക്ക് കിടന്നു പൊട്ടിക്കരയുക ആണ് കാർത്തു. “ജീവനോടെ ഉണ്ടെങ്കിൽ എവിടെ ആണേലും ശരി , എന്റെ മോൻ സന്തോഷത്തോടെ കഴിയണേ, എന്നൊരു പ്രാർത്ഥന മാത്രം ഉള്ളയിരുന്നു കുട്ടി…ഈശ്വരൻ അത് കേട്ടു…. അതുകൊണ്ട് അല്ലേ എന്റെ കുഞ്ഞിനെ എനിക്ക് കിട്ടിയത്…”
നെഞ്ച് പൊട്ടി പറയുന്ന ദേവമ്മയുടെ അടുത്തേക്ക് ധരൻ കടന്നു വന്നു. “അമ്മേ…” അവൻ വിളിച്ചപ്പോഴേക്കും, കാർത്തു ദേവമ്മ യിൽ നിന്നും അകന്നു… ” 22 വർഷം എന്റെ അമ്മ കരഞ്ഞു…. ഇനി ഒരിക്കലും, എനിക്ക് ശ്വാസമുള്ളടത്തോളം കാലം, എന്റെ അമ്മയുടെ കണ്ണ് നിറയാൻ ഇടവരരുതേ എന്നു മാത്രമേയുള്ളൂ എനിക്ക് ഈശ്വരനോടുള്ള പ്രാർത്ഥന.. അതുകൊണ്ട് എല്ലാ സങ്കടങ്ങളും മാറ്റിവച്ച്, അമ്മ എന്നോടൊപ്പം ഇനിയുള്ള കാലം, സന്തോഷത്തോടുകൂടി കഴിയണം.. ” അവരുടെ കവിളിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് ധരൻ അവരെ ചേർത്തുപിടിച്ചു.. തിരിച്ച് ആ അമ്മ, അവന്റെ ഇരു കവിളിലും കവിളിലും മാറിമാറി ചുംബിച്ചു.. എന്റെ പൊന്നുമോനെ……
അമ്മയ്ക്ക് ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല, എന്റെ മകനെ ഈശ്വരൻ എന്റെ മുന്നിൽ എത്തിച്ചു എന്നു.. ഗുരുവായൂരപ്പൻ ആണ് നിന്നെ വീണ്ടും എന്റെ അടുത്ത് കൊണ്ട് വന്നത്.. കണ്ണടയും മുമ്പ് ഒരിക്കലെങ്കിലും, എന്റെ കുഞ്ഞിനെ ഒന്ന് കാട്ടിത്തരണമെന്ന് ഞാൻ, പ്രാർത്ഥിക്കാത്ത ഒരു നിമിഷം പോലും ഇല്ലായിരുന്നു.. മോന്റെ പക്ക പിറന്നാള് തോറും, അമ്പലത്തിൽ പോയി, പുഷ്പാഞ്ജലി കഴിപ്പിച്ച്, കണ്ണീരോടുകൂടി ഞാൻ ഇറങ്ങും… എന്റെ കുട്ടിക്ക് നല്ലതുമാത്രം വരുത്തണമെന്ന് ഒരു പ്രാർത്ഥന മാത്രമേ ഉള്ളായിരുന്നു… ഈശ്വരൻ അത് കേട്ടല്ലോ എനിക്ക് അത് മാത്രം മതി. ഈ നിമിഷം മരിച്ചു വീണാലും എനിക്ക് കുഴപ്പമില്ല, കാരണം എന്റെ മകനെ ഒന്ന് കാണുവാൻ എനിക്ക് കഴിഞ്ഞല്ലോ.. അവർ പിന്നെയും കണ്ണുനീർ തുടച്ചു….
ലക്ഷ്മി വന്നു, അവരെ മൂവരെയും അത്താഴം കഴിക്കുവാനായി വിളിച്ചു.. കാർത്തു വിസമ്മതിച്ചു എങ്കിലും, ദേവമ്മ അവളെ കൂട്ടി കൊണ്ട് പോയി. മോളിവിടെ ആണ് ഇരിക്കേണ്ടത് എന്ന് പറഞ്ഞു കൊണ്ട് ലക്ഷ്മി അവളെ പിടിച്ചു ധരന്റെ അരികത്തായി ഇരുത്തി.. അവൻ ആണെങ്കിൽ അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല. “ദേവമ്മേ…..” “എന്താ ലക്ഷ്മി…” “കുട്ടിയോളുടെ കല്യാണം ഇങ്ങനെ പാത്തും പതുങ്ങി യിം അല്ലാലോ നടത്തേണ്ടത്.. നാലാളു അറിഞ്ഞു ചെയ്യേണ്ടത് അല്ലേ ” ദേവകിയമ്മ എന്തെങ്കിലും പറയും മുൻപേ തന്നെ, ധരൻ അതിനെ എതിർത്തു. ” അതിന്റെയൊന്നും ഒരു ആവശ്യവുമില്ല ലക്ഷ്മി അമ്മേ…ഞാൻ ഒട്ടു സമ്മതിക്കുകയിം ഇല്ല, ”
” അങ്ങനെ പറഞ്ഞാൽ ഒക്കുവേല…. മോനേ… അമ്മയുടെ കുടുംബ ക്ഷേത്രമാണ്, ഇല്ലത്തപ്പൻകാവ്…. അവിടെ പോയി, താലി പൂജിച്ച ശേഷം, കാവിലമ്മയുടെ മുൻപിൽ വെച്ച് ഒന്നുകൂടെ, അഗ്നിസാക്ഷിയായി നീ, കാർത്തികയുടെ കഴുത്തിൽ താലി ചാർത്തണം… ” മേനോനും ലക്ഷ്മി അമ്മയും മുത്തശ്ശിയും എല്ലാവർക്കും ഒരേ അഭിപ്രായമായിരുന്നു.. ധരൻ ആവുന്നത്ര ശ്രമിച്ചു പക്ഷേ എല്ലാം വിഭിലമായി.. ദേഷ്യം കൊണ്ട് അവന്റെ, ചുണ്ടുകൾ വിറച്ചു.. കാർത്തു മാത്രം ഒരു അഭിപ്രായവും പറയാതെ, കഴിച്ചിരുന്ന പാത്രത്തിലേക്ക് നോക്കിയിരിക്കുകയാണ്.. സമയം ഒരുപാട് ആയിരുന്നു. ദേവമ്മയ്ക്കു വേണ്ടി താഴത്തെ നിലയിൽ ഒരു മുറി, റെഡിയാക്കി ഇട്ടിട്ടുണ്ടായിരുന്നു..
ലക്ഷ്മി അവരെ അവിടേക്ക് കൂട്ടിക്കൊണ്ടു പോയി. ചേച്ചി ഞാനൊരു സംശയം ചോദിക്കട്ടെ… ലക്ഷ്മി ശബ്ദം താഴ്ത്തിയപ്പോൾ, ദേവമ്മ അവരെ ആകാംക്ഷയോടെ നോക്കി. ” അത് പിന്നെ ചേച്ചി…. കാവിൽ വെച്ച് താലികെട്ട് നടത്തിയ ശേഷം രണ്ടാളും ഒരുമിച്ച് കിടന്നാൽ മതിയോ അതോ….. എന്റെ ഒരു സംശയം കൊണ്ട് ഞാൻ ചോദിച്ചതാണ് കേട്ടോ ” അപ്പോഴാണ് ദേവകിയും അതിനെപ്പറ്റി ആലോചിച്ചത്. ലക്ഷ്മി കാര്യം മേനോനോടും അവതരിപ്പിച്ചു.. അയാൾ പക്ഷേ ലക്ഷ്മിയോട് ദേഷ്യപ്പെട്ടു.. എത്ര ദിവസമായിട്ട് ധരന്റെ താലി അണിഞ്ഞ് കൊണ്ട് അവള് ആ വീട്ടിൽ കഴിയുന്നു.. ഒരു മുഹൂർത്തവും നോക്കാതെ കൊണ്ട്,, ഒരു അമ്പലത്തിലും പോകാതെ കൊണ്ട്,,അവൻ അവളെ,,.
താലി ചാർത്തിയിട്ട് ഇത്ര ദിവസങ്ങൾ പിന്നിട്ടു.. അന്നേരമാണ് നിന്റെ ഒരു വർത്തമാനം.. കുട്ടികൾ രണ്ടാളും സ്നേഹത്തോടെ അവിടെ കഴിയട്ടെ.. തന്നെയുമല്ലാ, ധരൻ ആണെങ്കിൽ ഇന്ന് ആകെ തകർന്ന മട്ടിലാണ്.. ആ സമയത്ത് അവന് എപ്പോഴും, കാർത്തുവിന്റെ സപ്പോർട്ട് ആവശ്യമാണ്.. അത് കേട്ടപ്പോൾ ശരിയാണെന്ന് ലക്ഷ്മിക്കും തോന്നി.. അവർ അത് അപ്പോൾ തന്നെ ദേവകിയോടും പറഞ്ഞു.. ദേവകിയും മറുത്തൊന്നും പറയാതെ കൊണ്ട് തലയാട്ടി.. ** തന്തേടെ സ്വഭാവം കിട്ടിയിട്ടുണ്ടെങ്കിൽ അത് ഇവിടെ ചെലവാകില്ല… പറഞ്ഞേക്കാം ഞാന്….. ധരൻ ബെഡ്ഷീറ്റ് എടുത്തു തട്ടി കുടയുക ആണ്.. “എന്താടി, കഴുത്തിനു ചുറ്റും നാക്കായിരുന്നല്ലോ… എന്നിട്ട് എവിടെ പോയി ഇപ്പൊ…..”
അവൻ കാർത്തു വിനെ പുച്ഛത്തോടെ ഒന്ന് നോക്കി. എന്നെ രക്ഷിക്കണം എന്ന്, ഈ നെഞ്ചിൽ കിടന്നു കരഞ്ഞു പറഞ്ഞവൾ അല്ലേടി നീയ്.. എന്നിട്ട് ഞാൻ വന്നപ്പോൾ നീ നിന്റെ തനി കൊണം ഇറക്കി… അല്ലേ….. അവനെ ക്ഷോഭം ക്കൊണ്ട് വിറച്ചു. മറുപടി ഒന്നും പറയാതെ നിൽക്കുന്നവളെ കാണും തോറും അവനു കലി കയറി. നിന്റെ തന്ത തന്ന ഓരോ അടിയും,അയാൾ വേദനിപ്പിച്ചു കൊണ്ട് പറഞ്ഞ ഓരോ വാക്കും ഇപ്പോളും എന്റെ മനസ്സിൽ ഉണ്ടെടി…തെരുവിലെ നായയോട് പോലും ആരും ഇത്രമാത്രം ക്രൂരത കാണിക്കില്ല… കിതച്ചു കൊണ്ട് പറയുകയാണ് ധരൻ.. എന്റെ അമ്മ ഇല്ലാഞ്ഞ തക്കം നോക്കി,തന്ത ഇല്ലാത്തവൻ ആണെന്ന് പറഞ്ഞു, അയാൾ ചൂട് വെള്ളം എന്റെ ദേഹത്തേക്ക് ഒഴിച്ച്…..
എന്നിട്ട് ചികിത്സ ക്ക് കൊണ്ട് പോയിട്ട്, കണ്ട മാർവാടികൾക്ക് വിറ്റു…..നാല് ദിവസം പട്ടിണിക്ക് കിടന്നു…… തെരുവിലൂടെ ഭിക്ഷ എടുത്തു…. അറിയുവോടി നിനക്ക്… കാർത്തു വിന്റെ കണ്ണുനീർ ചാലുപോലെ ഒഴുകി. വെറും ആറ് വയസ് ഉള്ള ഒരു കുട്ടിയോട് ചെയ്തത് ആണ് നിന്റെ തന്ത… എന്ത് തെറ്റാടി എന്റെ പാവം പിടിച്ച അമ്മ ചെയ്തത്…. നിന്റെ മുത്തശ്ശി ഇല്ലേ… അവരുടെ അന്ത്യം എന്റെ കൈ കൊണ്ട് ആവാതിരിക്കാൻ നീ പ്രാർത്ഥിച്ചോ… പക്ഷെ… എല്ലാത്തിനോടും പകരം വീട്ടും ഞാന്….. ഉറപ്പായിട്ടും പകരം വീട്ടും….. ധരൻ ആണെങ്കിൽ ബെഡിലേക്ക് കേറി കിടന്നു.. കാത്തു ഒന്നും മിണ്ടാതെ കൊണ്ട് അതേ നിൽപ്പ് തുടർന്ന്. അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല താനും. കുറച്ചു സമയം അതേ നിൽപ്പ് തുടർന്നിട്ട് കാർത്തു വാതിൽ തുറക്കുവാനായി നടന്നു..
ടി….. ധരന്റെ അലർച്ച കേട്ടതും കാർത്തു ഞെട്ടി തിരിഞ്ഞു. “എങ്ങോട്ട് എഴുന്നള്ളുവ നീയ്….” അവൻ ചാടി എഴുനേറ്റ് അവളുടെ അടുത്തേക്ക് വന്നു. “അത് പിന്നെ…. ഞാൻ…. ദേവമ്മ…” അവളെ വിക്കി. ധരൻ അവളുടെ കണ്ണുകളിലേക്ക് തുറിച്ചു നോക്കിയതും കാർത്തു മുഖം താഴ്ത്തി. “അമ്മേടെ കൂടേ ആണോ നീ എന്നും കിടന്നത് ” അല്ല….. എന്നവൾ ചുമൽ കൂപ്പി. “പിന്നെന്താ… എന്നെ നാണം കെടുത്താനാണോ “…..” “അല്ല….” “പിന്നെ ” “അത്… ധരന് ബുദ്ധിമുട്ട് ആവും എന്ന് ഓർത്തു….” “വന്നു കിടക്കെടി മര്യാദക്ക്…” പല്ല് ഞെരിച്ചു കൊണ്ട് അവൻ പറഞ്ഞു… പിന്നീട് ഒന്നും പറയാതെ കൊണ്ട് കാർത്തു, ബെഡിലേക്ക് പോയി ശ്വാസം അടക്കി പിടിച്ചു കിടന്നു… മറുപുറം തിരിഞ്ഞു കിടക്കുന്നവളെ നോക്കി ധരനും കിടന്നു….….തുടരും……