അഷ്ടപദി: ഭാഗം 14
രചന: രഞ്ജു രാജു
“കാർത്തിക…എനി പ്രോബ്ലം ” ധരന്റെ ശബ്ദം “കുഴപ്പമില്ല സാർ……” അവൾ ശബ്ദം താഴ്ത്തി പറഞ്ഞു. അല്പം കഴിഞ്ഞതും ഗിരിയും, അവന്തിക യും കൂടി റൂമിനു വെളിയിലേക്ക് ഇറങ്ങി പോയി “എനിവേ… ആൾ ദി ബെസ്റ്റ് കാർത്തിക….” അവളുടെ നേർക്ക് ധരൻ തന്റെ വലതു കൈ നീട്ടി. പക്ഷെ അവൾ അവനെ കടുപ്പിച്ചു ഒന്നു നോക്കി. പെട്ടന്ന് അവൻ അവളുടെ വലം കൈലേക്ക് തന്റെ കൈ ചേർത്തു വെച്ചു. “കയ്യിൽ ന്നു വിടെടോ….” അവൾ ഉറക്കെ പറഞ്ഞു. “ഇല്ലെങ്കിലോ ” “ദേ…… എന്നേ വെറുതെ വാശി കേറ്റരുത്…..” “ഓഹ്… പെണ്ണങ്ങട് ചുവന്നു ചാമ്പക്ക പോലെ ആയല്ലോ…”
ധരൻ അവളെ അടിമുടി നോക്കി. “ലക്ഷ്മി ആന്റിയോട് ഈ വിവരം ഒക്കെ പറഞ്ഞിട്ടേ ബാക്കി കാര്യം ഒള്ളു മകന്റെ തനിക്കൊണം അവരും കൂടി ഒന്നു അറിയട്ടെ…” കാർത്തു അതും പറഞ്ഞു കൊണ്ട് കസേരയിലേക്ക് അമർന്നു ഇരുന്നു. അതിൽ അവൻ വിരണ്ട് പോയി എന്ന് അവൾക്ക് തോന്നി.. പിന്നീട് ഉച്ച ആകും വരേയ്ക്കും അവൻ കർത്തുനോട് ഒരു ശല്യത്തിനും വന്നില്ല. ലഞ്ച് കഴിക്കാനായായി കാർത്തു വെളിയിലേക്ക് ഇറങ്ങി പോയി. ജാനിയും മീരയും ഒക്കെ അവന്തിക യും ആയിട്ട് ഭയങ്കര വാചകം അടിക്കുന്നുണ്ട്.. കാർത്തു അവരെ ആരെയും ഒന്നു നോക്കുക പോലും ചെയ്യാതെ ഭക്ഷണം കഴിച്ചു.
“ഹ്മ്മ്… എന്തായാലും ഇത്രയും പെട്ടന്ന് തന്നെ നി സാറിന്റെ റൂമിൽ കയറി പറ്റില്ലേ….” കൈ കഴുകി കൊണ്ട് നിന്നപ്പോൾ ആണ് ജാനി തന്റെ അടുത്ത് വന്നു നിന്നു പിറുപിറുത്തത്. കാർത്തു അവളെ സൂക്ഷിച്ചു നോക്കി. “നി എന്തേലും പറഞ്ഞയിരുന്നോ ” “ഹ്മ്മ്… പറഞ്ഞു….” “എന്താ അത് ” “ധരൻ സാറിന്റെ റൂമിലേക്ക് കയറി കൂടിയല്ലോ… ഇനി കാര്യങ്ങൾ ഒക്കെ ഈസി ആവില്ലേ ” “എന്ത് കാര്യങ്ങൾ….” കാർത്തു ദേഷ്യത്തിൽ അവളെ നോക്കി. “അതൊക്കെ നിനക്ക് അല്ലേ അറിയാവുന്നെ….” ആക്കിയൊന്ന് ചിരിച്ചു കൊണ്ട് ജാനി അവളെ കടന്നു പോയി. കാർത്തു തിരികെ ചെല്ലുമ്പോൾ ധരൻ സിസ്റ്റത്തിൽ എന്തോ കാര്യമായിട്ട് ചെയ്യുക ആണ്. ദേവമ്മേ ഒന്നു വിളിക്കാം….
എല്ലാ ദിവസവും ഉച്ചയ്ക്ക് അവൾ അവരെ വിളിക്കുന്ന പതിവ് ഉണ്ട്. ഫോൺ എടുത്തു കൊണ്ട് അവൾ ജനാലയുടെ അടുത്തേക്ക് മാറി പോയി നിന്നു. “ഹെലോ… ദേവമ്മേ ” അവൾ ശബ്ദം താഴ്ത്തി. “ഹ്മ്മ്…. ഞാൻ ഇപ്പൊ കഴിച്ചു കഴിഞ്ഞു…. ദേവമ്മയോ,ആഹ്….. ശരി…. വെച്ചേക്കാം ” . അവൾ ഫോൺ കട്ട് ചെയ്തിട്ട് സ്വന്തം പ്ലേസ്il വന്നു ഇരുന്നു. ധരൻ ഇതേ വരെയും ലഞ്ച് കഴിയ്ക്കാനായി പോയിരുന്നില്ല അവൻ കാര്യമായ എന്തോ പണിയിൽ ആണെന്ന് അവൾക്ക് തോന്നി. ബ്രേക്ക് ടൈം കഴിഞ്ഞപ്പോൾ കാർത്തു തന്റെ ജോലികൾ തുടർന്ന്. മൂന്നു മണി ആയി ക്കാണും അവൻ ഒന്നു free ആയപ്പോൾ. ഇരു കൈകളും മേല്പോട്ട് ഉയർത്തി ക്കൊണ്ട്, അവൻ ഒന്നു മൂരി നിവർന്നു…..
വിരലുകളിലെ ഞൊട്ട പൊട്ടിച്ചു… മിസ് കാർത്തികാ നാരായൺ… അവൻ വിളിച്ചപ്പോൾ കാർത്തു മുഖം ഉയർത്തി. “തനിക്ക് കോഫി വേണോ..” “നോ സാർ ” “ഹ്മ്മ്… ഓക്കേ….” . പ്യൂൺ ചേട്ടനെ വിളിച്ചിട്ട് ധരൻ ഒരു കോഫി യും രണ്ട് പരിപ്പ് വടയും പറഞ്ഞു.. അല്പം കഴിഞ്ഞതും അയാൾ കോഫി കൊണ്ട് വന്നു വെച്ചിട്ട് പോയി. ധരൻ ഒരു പരിപ്പ്വട എടുത്തു അവൾക്ക് നേർക്ക് നീട്ടി. “ഇന്നാടോ….. ഇതു കഴിച്ചോ ” “നോ സാർ….” “അതെന്താ…” “എനിക്ക് വേണ്ടാ… അത്ര തന്നെ ” “കഴിക്കെടി ഇതു… അല്ലെങ്കിൽ നിന്റെ വായിലേക്ക് ഞാൻ കുത്തിക്കേറ്റും.. കാണണോ ” അവൻ കസേരയിൽ നിന്നും എഴുനേറ്റു അവളുടെ അടുത്തേക്ക് വന്നു.. “എനിക്ക് ഇഷ്ടം ഇല്ല… അതോണ്ടാ ”
“ഓഹോ… അങ്ങനെ ആണ് അല്ലേ… ഓക്കേ കാർത്തികാ, ” അവൻ അതിൽ അല്പം മുറിച്ചെടുത്തു അവളുടെ നേർക്ക് നീട്ടി. “നി ഇതു ഒന്നു കഴിച്ചു നോക്കിക്കേ ” . “എനിക്ക് വേണ്ടന്ന് ഞാൻ മലയാളത്തിൽ അല്ലേ പറഞ്ഞത്.” അവൾക്ക് ദേഷ്യം വന്നു. പിന്നീട് തെല്ലും മടിക്കാതെ കൊണ്ട് അവൻ അതു അവളുടെ കവിളുകളിൽ തന്റെ ചൂണ്ടു വിരലും തള്ള വിരലും കൊണ്ട് ശക്തിയായി ഒന്നു ഉടച്ച ശേഷം വായിലേക്ക് വെച്ചു കൊടുത്തു.. “മര്യാദ ആണെങ്കിൽ മര്യാദ… പക്ഷെ വിളച്ചിൽ എടുത്താൽ ഉണ്ടല്ലലോ…. ഈ ധരൻ ആരാണെന്നു നി ശരിക്കും അറിയും കുട്ടാ ” അവളുടെ കണ്ണുകളിലേക്ക് മെല്ലെ ഊതി കൊണ്ട് ധരൻ പറഞ്ഞു. കാർത്തു ദേഷ്യം കൊണ്ട് വിറച്ചു.
“നിങ്ങൾക്ക് എന്താ വേണ്ടത്… ഇവിടെ വന്നപ്പോൾ മുതൽ തുടങ്ങിയത് ആണല്ലോ “? അവൾ അല്പം ഉച്ചത്തിൽ തന്നെ ധരനോട് ആയി ചോദിച്ചു. “എനിക്ക് വേണ്ടത് എന്റെ ഈ കാർത്തുമ്പിയെ ആണ്… എടുത്തോട്ടെ ” അവൻ പ്രണയത്തോടെ അവളെ നോക്കി. “ഒലക്ക…… ദേ ഇമ്മാതിരി പരിപാടിയും ആയി എന്റെ അടുത്ത് വരരുത് എന്ന് ഞാൻ ഒരുപാട് തവണ പറഞ്ഞിട്ടില്ലേ… എനിക്ക് ഇതു ഇഷ്ടം അല്ല…. ഇനി എന്നേ ശല്യം ചെയ്യാൻ ആണ് പ്ലാൻ എങ്കിൽ ഉറപ്പായും ലക്ഷ്മി ആന്റി യോട് വിവരം പറയും….” കിതച്ചു കൊണ്ട് പറയുന്നവളെ സാകൂതം നോക്കി ഇരിക്കുക ആണ് ധരൻ “നി എന്തിനാ കൊച്ചേ ഇത്രമാത്രം വയലന്റ് ആകുന്നെ…..ഈ പരിപ്പ് വട തിന്നാൽ തീരാവുന്ന പ്രശ്നങ്ങൾ അല്ലേ ഉള്ളയിരുന്നു…” ധരൻ ചൂണ്ടു വിരൽ തന്റെ താടിയിൽ മുട്ടിച്ചു കൊണ്ട് കസേരയിലേക്ക് ചാരി കിടന്നു.
“എനിക്ക് ഇഷ്ടം അല്ല…. അതുകൊണ്ട് ആണ് കഴിക്കാഞ്ഞത്…” “നിനക്ക് എന്താണ് ഇഷ്ടം… ചേട്ടൻ ഒന്നു കേൾക്കട്ടെ ” “അതൊന്നും സാറ് അറിയേണ്ട….” “ഓക്കേ…. അങ്ങനെ എങ്കിൽ അങ്ങനെ…. പക്ഷെ കാർത്തിക… നി ഒന്നോർത്തോ…..” അവൻ അത് പറഞ്ഞപ്പോൾ കാർത്തു അവന്റെ മുഖത്തേക്ക് നോക്കി. “ഏട്ടാ .. എനിക്ക് ലഡ്ഡു വേണം, ജിലേബി വേണം, ഹൽവ വേണം, നെയ്യപ്പം,പഴപൊരി, ഉഴുന്ന് വട, മസാല ദോശ…….ബിരിയാണി,.. Etc etc … ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ട് നി എന്റെ പിന്നാലെ നടക്കും… എന്നാണെന്നോ….” അവൻ പറയുന്നത് മനസിലാവാതെ കാർത്തു അവനെ ഉറ്റു നോക്കി ഇരിക്കുക ആണ്. “ടൺ ടടേൺ…..” അവൻ ഒരു ഈണത്തിൽ പറഞ്ഞു കൊണ്ട് എഴുനേറ്റു..
എന്നിട്ട് അവളുടെ അടുത്തേക്ക് വന്നു ശബ്ദം താഴ്ത്തി. എന്റെ കാർത്തുമ്പി ടേ വയറ്റിലെ നമ്മുടെ കുഞ്ഞുവാവ വന്നു കഴിയുമ്പോൾ. അവളുടെ കാതോരം മൊഴിഞ്ഞിട്ട് ഒന്നും അറിയാത്തത് പോലെ അവൻ വെളിയിലേക്ക് ഇറങ്ങി പോയി. ഈശ്വരാ ഇയാൾക്ക് ഇതു എന്തിന്റെ കേടാ…. ഹോ…..ഉള്ള മനസമാധാനം കളയാനായിട്ട് ഓരോരോ മാരണം….ഇവനെ എന്തിനാണ് ആവൊ ഇങ്ങോട്ട് കെട്ടി എടുത്തത്. ഇതു ഇങ്ങനെ വിട്ടാൽ പറ്റില്ല.. എന്തെങ്കിലും ചെയ്തേ മതിയാകൂ…. അവൾ തല പുകഞ്ഞു ആലോചിച്ചു… ധരൻ കയറി വന്നപ്പോളേക്കും കാർത്തു ജോലികൾ എല്ലാം ചെയ്ത് കഴിഞ്ഞിരുന്നു.
“സാർ……” “യെസ്….” “എനിക്ക് സാറിനോട് സീരിയസ് ആയിട്ട് അല്പം സംസാരിക്കാൻ ഉണ്ട്…” “പറയെടാ കുട്ടാ…… എന്താണ് ഏട്ടനോട് എന്റെ അമ്മാളു നു പറയാൻ ഉള്ളത്….” എന്റെ പേര് അമ്മാളു എന്നല്ല… കാർത്തിക എന്നാണ്.. “ആയിക്കോട്ടെ… പക്ഷെ ഞാന് എന്റെ അമ്മാളു എന്നേ ഇനി മുതൽക്കേ വിളിക്കൂ ” അവൻ കൈകൾ രണ്ടും മാറിൽ പിണച്ചു കൊണ്ട് കാർത്തു വിന്റെ അരികിൽ വന്നു മേശമേൽ ചാരി നിന്നു “സാർ…. എന്നോട് ഇങ്ങനെ ഒന്നും പെരുമാറരുത്… എനിക്ക് അത് ഇഷ്ടവും അല്ല….ഞാൻ നേരത്തെ പറഞ്ഞൂല്ലോ, സാർ ഉദ്ദേശിക്കുന്ന തരത്തിൽ ഉള്ള ഒരു പെൺകുട്ടി അല്ല ഞാന്….
എനിക്ക് എന്റേതായ ആഗ്രഹങ്ങളും മോഹങ്ങളും കാഴ്ച്ചപ്പാടുകളും ഒക്കെ ഉണ്ട്…. സാർ ന്റെ ഉദ്ദേശം എന്ത് തന്നെ ആയാലും അത് ഒട്ട് നടക്കാനും പോണില്ല… അതുകൊണ്ട് ദയവ് ചെയ്തു എന്നോട് ഇനി ഇങ്ങനെ ഒന്നും…..പ്ലീസ്….” അതും പറഞ്ഞു കൊണ്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവളെ തന്നെ ഉറ്റു നോക്കി കൊണ്ട് നിൽക്കുക ആണ് ധരൻ. ന്റെ ഗുരുവായൂരപ്പാ… ഈ കുറി ഏറ്റെന്നു തോന്നുന്നു. അവൾ ഒന്ന് നെടുവീർപ്പെട്ടു. കാത്തു മെല്ലെ ബാഗും എടുത്തു തോളിലേയ്ക്ക് ഇട്ടു കൊണ്ട് എഴുന്നേറ്റു. “സാർ… ടൈം ആയി… ഞാൻ ഇറങ്ങുന്നു ” അവൾ ക്ലോക്കിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. എന്നിട്ട് വേഗത്തിൽ ഡോറിന്റെ അടുത്തേക്ക് നടന്നു. “കാർത്തികാ….വൺ മിനിറ്റ് ‘ ധരന്റെ വിളിയോച്ച കേട്ടതും അവൾ തിരിഞ്ഞു നോക്കി..….തുടരും……