അഷ്ടപദി: ഭാഗം 10
രചന: രഞ്ജു രാജു
തനിക്ക് അറിയില്ല ഈ കാർത്തിക ആരാണെന്നു…… ഇപ്പോൾ പറഞ്ഞില്ലേ ഇവിടേക്ക് കൊണ്ട് പോരും എന്ന്…. അങ്ങനെ ഒരു നിമിഷം എന്റെ ജീവിതത്തിൽ ഉണ്ടായാൽ ആ നിമിഷം ജീവൻ ഒടുക്കും കാർത്തിക….അല്ലാതെ ഇവിടെ വന്നു കിടന്ന് തരാൻ, താൻ മുൻപ് കണ്ടിട്ടുള്ള പെണ്ണുങ്ങളെ പോലെ ഉള്ളവൾ അല്ല… ഞാന്… ഇതു പെണ്ണ് വേറെ ആണ് മിസ്റ്റർ ധരൻ ദേവ്….” കലിപ്പിച്ചു പറഞ്ഞു കൊണ്ട് അവൾ മുറി വിട്ട് ഇറങ്ങി.. ഈ പെണ്ണ്…. ഇവളെ എങ്ങനെ മെരുക്കി എടുക്കും എന്റെ പറശിനിക്കടവ് മുത്തപ്പാ..
ധരൻ ആരോടെന്നല്ലാതെ പറഞ്ഞു. താഴത്തെ നിലയിൽ എത്തിയപ്പോൾ കണ്ടു ലക്ഷ്മി അമ്മയുമായി സംസാരിച്ചു നിൽക്കുന്ന അച്ചുനെ.. ചെന്നു അവൾക്കിട്ട് ഒരെണ്ണം പൊട്ടിക്കാൻ ആണ് തോന്നിയെ.. പിന്നാലെ കയറി വരണം എന്ന് അവളോട് പറഞ്ഞതാ… ഇവിടെ വാചകം അടിച്ചു നിന്നത് കൊണ്ടല്ലേ അവന്റ മുറിയിൽ ചെന്നു പെട്ടത്. “ആഹ് കാർത്തുമോളെ… വീട് ഒക്കെ ഇഷ്ടം ആയോ ” മേനോൻ അങ്കിൾ ആണ്. “ഇഷ്ടം ആയി….” അവൾ ഒന്ന് പുഞ്ചിരിച്ചു.
“മോള് വർക്ക് ചെയ്യുന്നത് ദേവന്റെ ഓഫീസിൽ ആയിരുന്നുല്ലേ…. ആ കാര്യം ഇന്നാണ് ഞങ്ങൾ അറിഞ്ഞത്…” “അതേ അങ്കിൾ… ” മനസിലാകാത്ത മട്ടിൽ അച്ചു അവളെ നോക്കി. “ധരൻ ദേവ്…..” അത്രമാത്രമേ കാർത്തു അവളോട് പറഞ്ഞൊള്ളൂ… “ഈശ്വരാ.. സത്യം ആണോ തുമ്പി ” “മ്മ്…. ” കുറച്ചു കഴിഞ്ഞതും ധരൻ താഴേക്ക് ഇറങ്ങി വന്നു. “ഹായ് അങ്കിൾ……. എന്തൊക്കെ ഉണ്ട് വിശേങ്ങൾ…നമ്മൾക്ക് വിശദം ആയിട്ട് ഒന്ന് പരിചയപ്പെടാൻ കഴിഞ്ഞില്ല..” അച്ഛന്റെ കൈയിൽ പിടിച്ചു കൊണ്ട് ക്ഷേമം തിരക്കുന്നവനെ കണ്ടതും അവൾക്ക് കലി കയറി..
തന്റെ നടു വിരലിലെ ഞൊട്ട ഒന്ന് അമർത്തി പൊട്ടിച്ചു കൊണ്ട് അവൾ അവനെ കടുപ്പിച്ചു നോക്കി. “എന്നാലും കാർത്തിക,അങ്കിൾ ന്റെ മോൾ ആയിരുന്നു എന്ന് എനിക്ക് അറിയില്ലാരുന്നു കേട്ടോ….ഭയങ്കര സർപ്രൈസ് ആയി പോയി..” നീ എന്നേ അറിയാൻ പോകുന്നെ ഒള്ളു കാലമാടാ…. അവൾ മനസിൽ പറഞ്ഞു. “കാർത്തിക… ഇന്ന് എന്താണ് താൻ നേരത്തെ ഓഫീസിൽ നിന്നു പോന്നത്…എന്തെങ്കിലും ക്ഷീണം ആയിരുന്നോ…” അവൻ വളരെ താല്പര്യത്തോടെ അവളുടെ അടുത്തേക്ക് വന്നു ചോദിച്ചു. “തലവേദന ആയിരുന്നു സാർ ”
“ഓഹ് ശരി ശരി…… എന്നിട്ട് ഇപ്പോൾ കുറഞ്ഞോടോ ” “ഉവ്വ്….” “നാളെ താൻ വരുമോ.. അതോ ഒരു ദിവസം കൂടി ലീവ് വേണോ…” “വേണ്ട സാർ… ഞാൻ വന്നോളാം..” “ഓക്കേ ഓക്കേ…. വെരി ഗുഡ് ” അപ്പോളേക്കും ദേവമ്മ കൂടി അവിടേക്ക് വന്നു. “തലവേദന കുറയാനായിട്ട് ഒന്ന് കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു, തൊടിയിലെ കുളത്തിലേക്ക് പോയതാ… അവിടെ ഒരു മുഴക്കല്ലിൽ ഇടിച്ചു, പല്ല് കൊണ്ടിട്ടോ മറ്റൊ ആണോ എന്ന് അറിയില്ല കീഴ്ച്ചുണ്ടിന്റെ ഉൾവശം മുറിഞ്ഞു…. എന്നിട്ട് ഒരു വക കഴിക്കാൻ പോലും വയ്യാതെ വേദന ആയിട്ട് കിടക്കുവാരുന്നു…. ”
“അയ്യോ കഷ്ടം ആയല്ലോ മോളെ….. എന്നിട്ട് ഇപ്പോൾ കുറഞ്ഞോ ” ലക്ഷ്മി അമ്മ അവളുടെ അരികിലേക്ക് വന്നു.. “ഞാൻ ലേശം വെണ്ണ തടവി കൊടുത്തു… ഇപ്പോൾ എങ്ങനെ ഉണ്ട് കുട്ട്യേ ” “കുറവുണ്ട് ” അവൾ പതിയെ മന്ത്രിച്ചു. ഫുഡ് കഴിക്കാനായി വിളിച്ചപ്പോൾ എല്ലാവരും കൂടി മുറ്റത്തേക്ക് ഇറങ്ങി. വിശാലമായ മുറ്റം ആണ്. അതിന്റെ ഒരു ഭാഗത്തായി ആയിരുന്നു അതിഥികൾ വരുമ്പോൾ കഴിക്കാനും മറ്റും ഉള്ള പന്തൽ ഒക്കെ ക്രമീകരിച്ചിരുന്നത്. കാർത്തു ന്റെ പിന്നാലെ ആണ് ധരൻ ഇറങ്ങിയത്. “ഈ വെണ്ണ യ്ക്ക് എങ്ങനെയാ,,,,,നല്ല ടേസ്റ്റ് ആണോ കാർത്തിക….. ”
അവൾക്ക് കേൾക്കാൻ പാകത്തിന് അവൻ ചോദിച്ചു. “പോയി ടേസ്റ്റ് ചെയ്യടോ… ഒരു സംശയം ചോദിച്ചു വന്നേക്കുന്നു ” “അത് തന്നെയാ ചോദിച്ചേ, ടേസ്റ്റ് ചെയ്തോട്ടെ എന്ന്….” ദേഷ്യം കൊണ്ട് പെണ്ണിന്റെ മുഖം ചുവന്നു തുടുത്തു. അച്ചുവിന്റെ ഒപ്പം അവളും കസേര ഇട്ടു കൊണ്ട് ഇരുന്നു. വെജ് പുലാവ്, ഗോബി മഞ്ജുരിയൻ, പിന്നെ വെജ് ഫ്രൈഡ് റൈസ്, പനീർ ബട്ടർ മസാല, ഗോബി ഫ്രൈ ചെയ്തത്…. . അങ്ങനെ ഒരുപാട് ഐറ്റംസ് ഉണ്ടായിരുന്ന്. എല്ലാം വെജിറ്റേറിയൻ ഡിഷസ് ആയിരുന്നു. ചുണ്ടിനു വേദന എടുക്കാതെ വളരെ സൂക്ഷിച്ചു ആണ് കാർത്തു ആഹാരം കഴിക്കുന്നത്.
ഇടയ്ക്ക് അവളുടെ മുഖം ചുളിഞ്ഞു… ധരൻ ഇതെല്ലാം കാണുന്നുണ്ട്… അവൻ നിച്ചുവും ആയിട്ട് വേഗത്തിൽ കമ്പനി ആയി. ” ചേട്ടൻ ഒരു ദിവസം വാന്നേ….. അവിടെ ഞങളുടെ തൊടിയിൽ ഇഷ്ടം പോലെ മാവ് ഉണ്ട്… പിന്നെ പേരയ്ക്ക, ചാമ്പങ്ങ, ഞാവൽ….. ഒരുട്ടം കൂടി ഉണ്ട്, അത് ചേച്ചിടെ സ്പെഷ്യൽ സാധനം ആണ്.. ഞങ്ങളെ ആരെയും കൊണ്ട് ഒന്ന് തൊടുവിക്കുക പോലും ഇല്ല.. “അതെന്താ…” അവനു ആകാംഷ ഏറി. “അതൊക്കെ ഉണ്ട്… വരുമ്പോൾ കാണിക്കാം …. ചേച്ചി അറിയരുത്… അറിഞ്ഞാൽ എന്നേ കൊല്ലും ” “ഓഹോ… അത്രയ്ക്ക സ്പെഷ്യൽ ആണോ ” “മ്മ്…..”
“മോനേ നിച്ചു….. വേഗം കഴിക്കുട്ടോ… പോണ്ടേ നമ്മൾക്ക് ” ദേവമ്മ വിളിച്ചപ്പോൾ അവൻ സ്പീഡിൽ ഭക്ഷണം കഴിച്ചു എഴുനേറ്റ്. “എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ,,, നേരം സന്ധ്യാ ആവാറായി… ” കാർത്തു, ആണെങ്കിൽ ലക്ഷ്മി അമ്മയോട് യാത്ര പറഞ്ഞു കൊണ്ട് തന്റെ ചെരിപ്പ് എടുത്തു ടുകയാണ് “ഇടയ്ക്ക് ഒക്കെ വരണെ ചേച്ചി….ഞങ്ങൾക്ക് വേറെ ആരേം ഇവിടെ പരിചയം ഇല്ലാ ” ദേവമ്മയോടായി ധരന്റെ അമ്മ പറഞ്ഞു… “വരാം… ഇവിടെ ഒരു പറമ്പിന്റെ വ്യത്യാസം അല്ലേ ഒള്ളു… പിന്നെ തിരക്ക് ഒക്കെ കഴിയുമ്പോൾ എല്ലാവരും കൂടി അവിടെയ്ക്കും ഇറങ്ങു ട്ടോ ”
എല്ലാവരും കൂടി അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങി. “നല്ല വീട് ആണ് അല്ലേ വല്യച്ച… എനിക്ക് ഒരുപാട് ഇഷ്ടം ആയി ” അച്ചു തന്റെ അച്ഛനോടായി പറഞ്ഞപ്പോൾ കാർത്തു മുഖം തിരിച്ചു “ഹ്മ്മ്… അതേ മോളെ… അവരു കുറെ എക്സ്റ്റൻഷൻ ഒക്കെ നടത്തിതാ….” “എന്തായാലും ആ വീട്ടുകാരെ എനിക്ക് ഒരുപാട് ഇഷ്ടം ആയി ഏട്ടാ…. ഏട്ടൻ പറഞ്ഞത് പോലെ നല്ല സ്നേഹം ഉള്ളോരാ…. ആ ലക്ഷ്മിയും അവിടുത്തെ മുത്തശ്ശിയും ഒക്കെ ….” അച്ഛൻ പെങ്ങൾ വാചാല ആയി.. “എനിക്ക് ഏറ്റവും ഇഷ്ടം ആയത് ആ ചേട്ടനെ ആണ്… എന്തൊരു ക്യൂട്ട് ആണ് അല്ലേ കാണാൻ….. എന്നോട് വല്യ കമ്പനി ആയി….”
. “വേഗം നടക്കേടാ അങ്ങോട്ട്…” നിച്ചുന്റെ തലയ്ക്കിട്ട് ഒരു കൊട്ട് കൊടുത്തു കൊണ്ട് കാർത്തു മുന്നേ നടന്നു. “യ്യോ… ഈ ചേച്ചിക്ക് ഇതു എന്താ… എനിക്ക് ശരിയ്ക്കും വേദനിച്ചു ട്ടോ ” . അവൻ തല തിരുമ്മി കൊണ്ട് കാർത്തൂനെ നോക്കി. “ഒരു തവണ കണ്ടു എന്ന് കരുതി ആരെയും വില ഇരുത്തരുത് ദേവമ്മേ… മനുഷ്യരുടെ തനി നിറം അറിയണമെങ്കിൽ നമ്മൾ അടുത്ത് ഇടപെടണം ” “അവർ അങ്ങനെ പ്രശ്നക്കാർ ഒന്നും അല്ല മോളെ… സാധുക്കൾ ആണ്… ആ പയ്യനെ ഒക്കെ കണ്ടില്ലേ… എന്ത് സ്നേഹം ഉള്ളവനാ…. നമ്മളോട് ഒക്കെ വളരെ കാര്യം ആയിട്ട് അല്ലേ സംസാരം…
നല്ല സ്വഭാവം ആണ് എന്ന് എനിക്ക് തോന്നുന്നു ” അച്ഛൻ ആണ് കാർത്തുനു മറുപടി കൊടുത്തത് “മ്മ്… പറഞ്ഞിട്ട് കാര്യം ഇല്ല… വിവരം ഇല്ലായ്മ ആണ് നിങ്ങളുടെ ഒക്കെ അലങ്കാരം ” പടിപ്പുര കടന്നു കാർത്തു ആണ് ആദ്യം മുറ്റത്തേക്ക് കയറിയത്. മുത്തശ്ശി വിളക്ക് കൊളുത്തുന്നുണ്ട്. തുളസി തറയിലേക്ക് ദീപം പകർന്നു കൊണ്ട് പിന്നാലെ അമ്മയും വരുന്നുണ്ട്. “പിന്നിൽകൂടി ചെന്നു കയ്യും കാലും കഴുകി ശുദ്ധി ആയിട്ട് വരൂ എല്ലാവരും…..” എവിടെ എങ്കിലും പോയി വന്നാൽ ഇതു പതിവ് ഉള്ളത് ആയതു കൊണ്ട് കുട്ടികൾ ആരും ഒന്നും പറയാതെ പിൻ വശത്തേക്ക് നടന്നു പോയി.
“ഈ ജനറേഷൻ തന്നെ അല്ലേ നമ്മൾ അവിടെ കണ്ട ആ അമ്മൂമ്മ യ്ക്കും…” നിച്ചു സംശയത്തോടെ ചേച്ചിമാരെ നോക്കി. “മ്മ്… അതെന്ന് തോന്നുന്നു… എന്നാടാ ” പൈപ്പിന്റെ ചുവട്ടിലേക്ക് നീങ്ങി നിന്നു കാലും മുഖവും കഴുകുക ആയിരുന്നു അച്ചുവും കാർത്തു വും. “അല്ലാ… എനിക്ക് അറിയാൻ മേലാഞ്ഞിട്ടി ചോദിക്കുവാ ഇവിടെ എന്തൊക്കെ ചിട്ടകൾ ആണ്.. ആ ഫ്രീക്കത്തിയെ കണ്ടു പഠിക്കാൻ പറ നമുടെ മുത്തശ്ശിയോട്… അത് കേട്ട് അവർ എല്ലാവരും ചിരിച്ചു. “എടാ എടാ… നീ ആരെ കുറിച്ചു ആണ് പറയുന്നേ… എന്റെ പാവം അമ്മയോട് ഞാൻ ഈ കാര്യം പറയട്ടെടാ ” .
“യ്യോ… വല്യച്ച.. ചതിക്കല്ലേ ” അവൻ അടുക്കളയിലൂടെ ഓടി. അത്താഴം കഴിക്കാൻ ഇരുന്നപ്പോൾ ആണ് മേനോൻ ചേട്ടന്റെ വിട്ടിൽ പാല് കൊടുക്കുന്ന കാര്യം നാരായണൻ സംസാരിക്കുന്നത്.. “മ്മ്… അതിനെന്താ മോനേ… പാല് ഇഷ്ടം പോലെ ഉണ്ടല്ലോ.. ഒരു ലിറ്റർ അവർക്ക് കൊടുത്തേക്കാം ” മുത്തശ്ശൻ അച്ഛനോട് പറഞ്ഞു “കാർത്തു… കാലത്തെ ആ പാല് ഒന്ന് കൊണ്ട് പോയി കൊടുത്തേക്കണേ മോളെ….” “പിന്നെ… എനിക്ക് നേരം ഇല്ല്യ… രാവിലെ ജോലിക്ക് പോവുന്നതിന്റെ ഇടയിൽ ആണ്…” കാത്തു ഒഴിഞ്ഞു മാറി. “ഇതെന്താ കുട്ടി… ഇങ്ങനെ ഒക്കെ സംസാരിക്കാൻ ആരാ പഠിപ്പിച്ചേ…
ഒരു മതിലിന്റെ അപ്പുറം വരെ ഒന്ന് പോയാൽ പോരേ നിനക്ക് ” അമ്മ മകളെ ശകാരിച്ചു.. “സത്യം പറയാല്ലോ എനിക്ക് നേരത്തെ പോവേണ്ടത് കൊണ്ട് ആണ്.. ഇല്ലെങ്കിൽ ഞാൻ കൊണ്ട് പോയി കൊടുത്തേനെ ” നിച്ചു മുത്തശ്ശി ഉരുട്ടി കൊടുക്കുന്ന ചോറ് വാ പൊളിച്ചു മേടിച്ചു കൊണ്ട് തന്റെ അവസ്ഥ വെളിവാക്കി. “എനിക്ക് പറ്റില്ല… അത്ര തന്നെ.അത് ആരൊക്കെ പറഞ്ഞാലും ശരി … ” “കാർത്തു…. നിനക്ക് ഇത്തിരി കൂടുന്നുണ്ട് ഈയിടെ ആയിട്ട്.. നല്ല അടിടെ കുറവ് ഉണ്ട് കേട്ടോ..” ചേച്ചിക്ക് അവരെ അങ്ങട് പിടിച്ചില്ല വല്യമ്മേ… അതാണ് പ്രോബ്ലം ….” എന്നിട്ട് നിച്ചു വലിയൊരു കാര്യം കണ്ടു പിടിച്ച മട്ടിൽ പറഞ്ഞു. “അവള് തന്നെ എല്ലാ ദിവസവും കൊണ്ട് പോയി കൊടുത്തോളും.. ഇനി ആ പേരിൽ ഒരു ബഹളം കൂടണ്ട…” വിമല ഒച്ച വെച്ചു.…തുടരും……