Tuesday, December 17, 2024
Novel

അറിയാതെ : ഭാഗം 13

നോവൽ
എഴുത്തുകാരി: അഗ്നി


ജാനകി ചെന്നപ്പോൾ കണ്ട കാഴ്ച കട്ടിലിൽ കിടക്കുന്ന സൈറയും അവൾക്ക് മുകളിലായി ഇരുന്ന് കളിക്കുന്ന ആദിയെയും ആമിയേയുമാണ്… ഇടയ്ക്കിടെ അവരുടെ സംസാരത്തിൽ അമ്മാ എന്ന് വരുമ്പോഴേല്ലാം സൈറയും അവരോട് സംസാരിച്ചുകൊണ്ടിരുന്നു….. ഇത്കൂടെ കണ്ടപ്പോൾ തന്നെ ഇനിയെന്ത് സംഭവിച്ചാലും സൈറയെ ആർക്കും വിട്ടുകൊടുക്കില്ല… അവളെ തന്റെ മരുമകളായി എങ്ങനെയെങ്കിലും വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ജാനകി ഹൃദയത്തിൽ ചിന്തിച്ചു…

അതിനായി വൈകുന്നേരം സൈറയോട് സംസാരിക്കാനായി ജാനകി തീരുമാനിച്ചു… °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° ജാനകി പതിയെ അവരുടെ മുറിയിലേക്ക് നടന്നു…സൈറയാണെങ്കിൽ അപ്പോഴേക്കും കട്ടിലിൽ നിന്ന് എഴുന്നേറ്റ് കുഞ്ഞുങ്ങളെ മുന്നിലുള്ള മുറിയിൽ നിലത്തിരുത്തി പതുക്കെ അടുക്കളയിലേക്ക് ചെന്നു…. എന്നാൽ അവൾ പോയതിന് പിറകെ തന്നെ അവരുടെ കുഞ്ഞിക്കാലുകൾ വലിച്ചുകൊണ്ട് ആദിയും ആമിയും പിറകെ ചെന്നു… “മ്മേ….”

രണ്ടുപേരും കൂടെ അടുക്കളയുടെ വാതിൽക്കൽ ചെന്ന് സൈറയെ വിളിച്ചു…അവൾ തിരിഞ്ഞു നോക്കിയപ്പോൾ രണ്ടുപേരും അവരുടെ പല്ലുകൾ കാട്ടി ചിരിച്ചു.. അപ്പോഴേക്കും ജാനകി അടുക്കളയിലേക്ക് എത്തിയിരുന്നു… “ആഹാ…അച്ചിയുടെ ചക്കരകൾ എന്താ അടുക്കളയിൽ നിൽക്കുന്നെ…വാ അച്ചി എടുക്കാം…’അമ്മ അവിടെ തിരക്കിലല്ലേ…”.. ജാനകി അതും പറഞ്ഞുകൊണ്ട് കുഞ്ഞുങ്ങളുടെ നേരെ കൈകൾ നീട്ടി… സൈറ ഇതെല്ലാം ഒരു പുഞ്ചിരിയോടെ നോക്കിക്കണ്ടു…

എന്നാൽ ആദിയും ആമിയും ജാനകിയുടെ അടുക്കൽ പോവാതെ സൈറയുടെ അടുക്കലേക്ക് ഓടി…അവൾ വേഗം തന്നെ ഇരുവരെയും എടുത്ത് രണ്ട് ഒക്കത്തായും ഇരുത്തി..ഇപ്പോൾ അവൾക്കത് ശീലമാണ്.. ജാനകി എല്ലാം കണ്ട പുഞ്ചിരിച്ചുകൊണ്ടിരുന്നു… “അച്ചി വിളിച്ചപ്പോ വരാഞ്ഞതെന്തേ മക്കളെ….”..ജാനകി ചോദിച്ചു….. “അയ്യോ..ജാനമ്മെ..അത് അവർക്ക് വിശന്നിട്ടാ…അവർ വിശന്നാൽ ഇതുപോലെ അടുക്കളയുടെ വാതിൽക്കൽ വന്ന് ആളെ മയക്കുന്നപോലെ ചിരിച്ചു കാണിക്കും..

എന്നിട്ട് തിരികെ മുന്നിലത്തെ മുറിയിൽ ഒന്നുകിൽ കാർട്ടൂൺ അല്ലെങ്കിൽ കളിപ്പാട്ടങ്ങൾ ഇതിൽ ഏതിന്റെയെങ്കിലും മുന്നിൽ കാണും.. പത്ത് മിനിറ്റ് ആയിട്ടും ഭക്ഷണം ആയില്ലെങ്കിൽ രണ്ടുപേരും ദേഷ്യത്തോടെ വന്ന് ഒരു നോട്ടം നോക്കും നമ്മളെ…. അത് കാണുമ്പോഴേക്കും നമ്മൾ വിചാരിക്കും പാവങ്ങൾക്ക് വിശന്ന് കുടൽ കരിയുകയായിരിക്കുമെന്ന്.. എവിടെ..കൊണ്ടുപോയ ഭക്ഷണം മൂന്നോ നാലോ ഉരുള കഴിഞ്ഞാൽ തീർന്നു…

പിന്നെ കഴിക്കുകയെ ഇല്ല… പിന്നെ രൂദ്രേട്ടൻ വന്ന് കണ്ണുരുട്ടി പേടിപ്പിച്ചാൽ പിന്നെയും കുറച്ചൂടെ കഴിക്കും…അല്ലാതെ ഒരു രക്ഷയുമില്ല ഇവരെക്കൊണ്ട്… പിന്നെ ഇടയ്ക്ക് ഇവരുടെ ദേഷ്യം കാണാൻ വേണ്ടി ഞാൻ മനപൂർവം ഭക്ഷണം വൈകിക്കാറുണ്ടെ…ചുമ്മാ ഒരു രസത്തിന്..” അപ്പോഴേക്കും ആദിയും ആമിയും സൈറയുടെ കഴുത്തിലേക്ക് കൈകൾ ചുറ്റി അവളിലേക്ക് ചേർന്ന് കിടന്നു….

വർത്തമാനം നിറുത്തി അവർക്ക് ഭക്ഷണം കൊടുക്കാനാണെന്ന് പറയുന്നതെന്ന് മനസ്സിലാക്കിയ സൈറ കുഞ്ഞുങ്ങളെ ജാനമ്മയുടെ കൈകളിലേക്ക് കൊടുക്കാനാഞ്ഞു.. “അമ്മ ദേ ഇവരെ ഒന്ന് പിടിച്ചേ ..ഞാൻ ഇവർക്കുള്ള ഭക്ഷണം എടുക്കട്ടെട്ടോ… അമ്മയ്ക്കും അങ്കിൾക്കും ഇപ്പോൾ വിളമ്പണോ അതോ ഇവർ കഴിച്ചിട്ട് മതിയോ…??…” “സൈറമോള് ഇപ്പൊ കുഞ്ഞുങ്ങൾക്ക് കൊടുക്ക്…..

ഞാൻ ഇവരേംകൊണ്ട് മുന്നിലിരിക്കാം..ഇവർ കഴിച്ചു കഴിഞ്ഞിട്ട് നമുക്ക് ഒന്നിച്ചിരുന്ന് കഴിക്കാം …പോരെ…” സൈറ അവരെ ഒന്ന് ചിരിച്ചു കാണിച്ചു…ജാനകി കുഞ്ഞുങ്ങളുമായി മുൻപിലേക്ക് പോയി..രാധാകൃഷ്ണൻ ആ അപാർട്ട്മെന്റിന്റെ ചുറ്റുപാടുകൾ വീക്ഷിക്കാനായി പുറത്തേക്കും നടന്നു.. ************************************************************************************** സൈറ വേഗം.തന്നെ അവിടെ ചിതറിക്കിടന്ന പാത്രങ്ങൾ ഒന്നൊതുക്കി വെച്ചതിന് ശേഷം കുഞ്ഞുങ്ങൾക്കുള്ള ചോറെടുത്തു…

അതിലേക്ക് അൽപ്പം ഉപ്പും കൂടെ മോരു കാച്ചിയതും പിന്നെ നാല് കാടമുട്ട പുഴുങ്ങിയതും എടുത്തുവച്ചു…. അത് കൂടാതെ. ഒരു സ്റ്റീൽ കപ്പും അതിൽ തിളപ്പിച്ചാറ്റിയ വെള്ളവും കൂടെ ഒരു സ്പൂണും. അവൾ അതുമായി മുന്നിലേക്ക് ചെന്നപ്പോൾ അവിടെ കുഞ്ഞുങ്ങളുമായി കളിച്ചുകൊണ്ടിരിക്കുന്ന ജാനമ്മെയായാണ് കാണുന്നത്… അവർ അവിടെ ബിൽഡിങ് ബ്ലോക്ക്‌സ് നിർത്തിയിട്ട് അതിന് നടുവിൽ ഇരുന്ന് എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു…

ഇടയ്ക്ക് ഏതൊക്കെയോ സാധനങ്ങൾ രണ്ടുപേരും കൂടെ ജാനമ്മയുടെ കയ്യിൽ കൊടുത്തിട്ട് അത് ചൂണ്ടിക്കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായൊരുന്നു…ജാനകി എല്ലാത്തിനും മൂളിക്കൊടുത്തുകൊണ്ടുമിരുന്നു… സൈറ ഒരു ചിരിയോടെ അവരുടെ അടുക്കൽ നിലത്ത് വന്നിരുന്നു…ഓരോ കുഞ്ഞുരുളകളാക്കി അതിലേക്ക് അൽപ്പം മുട്ടയും അടർത്തിയെടുത്ത് അവരുടെ വായിലേക്ക് വച്ചു കൊടുത്തുകൊണ്ടിരുന്നു…

ഓരോ ഉരുള കഴിച്ചതിന് ശേഷം ഓരോ സ്പൂൺ വെള്ളവും അവർക്ക് കൊടുത്തു… എപ്പോഴത്തെയും പോലെ വീണ്ടും അവർ ചോറ് ബാക്കി വച്ചു…പിന്നെ അവസാനം സൈറ അവരെ ബാക്കിയുള്ള ചോറ് ബാൽക്കണിയിൽ കൊണ്ടുപോയി കാക്കയെയും പട്ടിയെയും വണ്ടികളെയും ഫ്‌ളാറ്റിന്റെ പുറത്തൂടെ കടന്നുപോകുന്ന ആളുകളെയും ഒക്കെ കാണിപ്പിച്ചു കഴിപ്പിച്ചു തീർത്തു..

അതിനു ശേഷം അവൾ ജാനമ്മയെ കുഞ്ഞുങ്ങളെ നോക്കാൻ ഏല്പിച്ചിട്ട് അടുക്കളയിലേക്ക് ചെന്ന് അവർക്ക് കഴിക്കാനുള്ളത് എടുത്തുവച്ചു.. എന്നിട്ട് കുഞ്ഞുങ്ങൾക്ക് കുറച്ച് നേരം ഫോൺ ടി.വി. യിലേക്ക് കണക്റ്റ് ചെയ്ത് യൂട്യൂബ് വഴി കൊച്ചു കുഞ്ഞുങ്ങളുടെ വീഡിയോ വച്ചുകൊടുത്തു…അത് കണ്ടുകൊണ്ടാണെങ്കിൽ അവർ അടങ്ങിയൊതുങ്ങി ഇരിക്കുമായിരുന്നു… അവർ അത് കണ്ടുകൊണ്ട് ഓരോ കാര്യങ്ങൾ സംസാരിച്ചും ചിരിച്ചും അവസാനം വീണ്ടും അവിടെക്കിടന്ന് ഉറങ്ങിപ്പോയി….

ഭക്ഷണം കഴിച്ചശേഷം അടുക്കള വൃത്തിയാക്കി സൈറ കുഞ്ഞുങ്ങളെയെടുത്ത് കട്ടിലിലേക്ക് കിടത്തി പതുക്കെ തട്ടി തട്ടിയുറക്കി…എന്നിട്ടവൾ ജാനകിയുടെ അടുക്കലേക്ക് ചെന്നു….. ************************************************************************************** ജാനകി ബാൽക്കണിയിൽ നിന്ന് ചുറ്റുപാടുകൾ.വീക്ഷിക്കുകയായിരുന്നു… “ജാനമ്മെ..സ്ഥലം.ഒക്കെ എങ്ങനെയുണ്ട് ….” “നല്ല അന്തരീക്ഷം…എനിക്ക് ഇഷ്ടമായി…. പിന്നെ മോളെ ഞാൻ ഒരു കാര്യം.ചോദിക്കട്ടെ….

മോള് ആദിയെ മാത്രമല്ലേ വളർത്തുന്നുള്ളൂ…അപ്പോൾ ആമിമോളോ… വന്നപ്പോൾ ആമിമോളെന്നും പാത്തുവെന്നും ഒക്കെ എന്നോട് പറഞ്ഞിരുന്നല്ലോ….അപ്പോൾ ഞാൻ ഒന്നും ചോദിക്കാഞ്ഞത് പിന്നീട് സ്വസ്ഥമായി ആ കുഞ്ഞിനെപ്പറ്റി മോളോട് ചോദിക്കാം എന്നോർത്തിട്ടാണ്….'” ജാനകി സൈറയുടെ മനസ്സറിയാനെന്നോണം ചോദിച്ചു… (സൈറയ്ക്ക് ഇതുവരെയും ജാനകി കാശിയുടെ അമ്മയാണെന്ന് അറിയില്ല…part 12ൽ അത് കൊടുത്തിട്ടുണ്ട്…😊)

“ആഹ്..അതോ…അത് ആമിമോളാണ്… അധ്വിക കാശിരുദ്ര…ഞാൻ പറഞ്ഞില്ലേ ഒരു രൂദ്രേട്ടനെക്കുറിച്ച്… പിള്ളേര് മര്യാദയ്ക്ക് ഭക്ഷണം കഴിക്കുന്നത് രൂദ്രേട്ടൻ ഉള്ളപ്പോഴാണെന്ന്.. അദ്ദേഹത്തിന്റെ കുട്ടിയാണ്… ആള് ഇവിടുത്തെ കമ്മീഷണർ ആണ്…പക്ഷെ സാം പറഞ്ഞ അറിവ് വച്ചിട്ട് ആളുടെ ഭാര്യ പ്രസവം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞപ്പം ഒരു അപകടത്തിൽ….” സൈറയ്ക്കെന്തോ അത് പൂർത്തീകരിക്കാനായില്ല…ജാനകി വളരെ കഷ്ടപ്പെട്ട് തന്റെ കണ്ണുനീരിനെ അടക്കി നിറുത്തി…

ഇതെല്ലാം കേട്ടുകൊണ്ട് തൊട്ടടുത്തുള്ള മുറിയിലിരുന്ന രാധാകൃഷ്ണനെയും മിഴികൾ ഈറനണിഞ്ഞു… സൈറ തുടർന്നു… “ആ കുട്ടിക്ക് ആമിയെ മുലയൂട്ടാൻ കഴിഞ്ഞിരുന്നില്ല…” ഇത് പറഞ്ഞപ്പോൾ സൈറയുടെ കണ്ഠം ഇടറി… “കാരണം എന്താണെന്ന് അറിയില്ല…..അവസാനം ആ കുട്ടി പോയതോടെ രൂദ്രേട്ടൻ ഒറ്റയ്ക്കായി..പിന്നെ കുറച്ച് നാളായെയുള്ളൂ ഇങ്ങോട്ടേക്ക് വന്നിട്ട്… ആള് നല്ലൊരു മനുഷ്യനാണ്…അതെനിക്ക് നല്ലതുപോലെ മനസ്സിലായി…ഒരു പാവം.മനുഷ്യൻ… അതിലും രസം കേൾക്കണോ ജാനമ്മയ്ക്ക്….

ആദി രൂദ്രേട്ടനെ ആദ്യമായി വിളിച്ചത് അപ്പാ എന്നും ആമി എന്നെ ആദ്യമായി വിളിച്ചത് അമ്മാ എന്നും ആണ്…”.. അത് പറഞ്ഞപ്പോൾ സൈറയുടെ കണ്ണൊന്ന് തിളങ്ങിയിരുന്നു പാത്തുവിനെപ്പറ്റിയുള്ള ഓർമ്മകൾ ജാനാകിയെ വേദനിപ്പിച്ചെങ്കിലും കാശിയ്ക്ക് സൈറയുടെ മനസ്സിൽ നല്ലൊരു സ്ഥാനമാനുള്ളതെന് അവർ മനസ്സിലാക്കി…അത് അവരുടെ ഉള്ളത്തിൽ സന്തോഷം നിറച്ചു……….. “എന്നാൽ മോളെ…ആ വിളി നിങ്ങൾക്കൊന്ന് സ്ഥിരമാക്കാൻ ശ്രമിച്ചൂടെ…” ജാനകി ചോദിച്ചു…

സൈറ എന്താണ് ചോദിച്ചതെന്ന് മനസ്സിലാകാതെ നിന്നു… “അല്ല മോളെ…എങ്കിൽ പിന്നെ നിങ്ങൾക്ക് തമ്മിൽ വിവാഹം കഴിച്ചൂടെ…മോൾക്കറിയാലോ ആറ് മാസങ്ങൾ കഴിയുന്നതിന് മുന്നേ ഒരു കുടുംബജീവിതം ആയില്ലെങ്കിൽ പിന്നെ…” “ഹേയ്..അതൊക്കെ ശെരിയാകുമോ.. എനിക്കറിയില്ല..എന്തായാലും വിധി തീരുമാനിക്കട്ടെ…അത്രേ ഞാൻ പറയുന്നുള്ളൂ….” അവൾ ഒന്ന് ദീർഘമായി നിശ്വസിച്ചു..അവളുടെ ചിന്തകളിൽ അപ്പോൾ കാശിയും കയറി വന്നു… കുറച്ചു നേരം അവർ അവിടെത്തന്നെ നിന്നു….

നിശബ്ദമായി….അപ്പോഴാണ് ഘടികാരത്തിൽ സമയം മൂന്ന് മണിയായതിന്റെ മണിയൊച്ച മുഴങ്ങികേട്ടത്….. “ജാനമ്മെ…ഞാൻ പോയി കുഞ്ഞുങ്ങളെ എഴുന്നേല്പിക്കട്ടെ…നമുക്ക് ഒരു മൂന്നാരയൊക്കെ ആകുമ്പോൾ പുറത്ത് പോകാം..കേട്ടോ…അങ്കിളിനോടും പറഞ്ഞേക്കെ….” “ആ ശെരി മോളെ…”… അതും.പറഞ്ഞുകൊണ്ട് അവളുടെ തലയിൽ ഒന്ന് തലോടിയ ശേഷം അവർ അകത്തേയ്ക്ക് പോയി… സൈറ അവളുടെ മുറിയിലേക്കും..

മുറിയിലേക്ക് ചെന്ന സൈറ കാണുന്നത് ഉറക്കം വിട്ട് കണ്ണ് തുറന്ന് കിടക്കുന്ന ആദിയെയും അതിനടുത്തായി ഇരിക്കുന്ന ആമിയേയുമാണ്.. ആദിയുടെ അനങ്ങാതുള്ള കിടപ്പ് കണ്ടപ്പോഴേ സൈറയ്ക്ക് എന്തോ പന്തികേടുണ്ടെന്ന് മനസ്സിലായിരുന്നു… അവൾ വേഗം അവന്റെയടുക്കൽ ചെന്നു…അവനെ എടുക്കാൻ നോക്കിയപ്പോഴാണ് അവൻ മുഴുവൻ നനഞ്ഞിരിക്കുന്നതായി മനസ്സിലായത്…കൂടെ അവനെ കിടത്തിയ ബേബി ബെഡ്ഡും… അവൾ വേഗം.ആമിയുടെ ബെഡ്ഡ് തപ്പി…അവിടെ നനവൊന്നും ഉണ്ടായിരുന്നില്ല….

“മ്മാ…ശൂശൂ….”അപ്പോഴേക്കും ആമി സൈറയുടെ നേർക്ക് കൈകൾ നീട്ടിയിരുന്നു… സൈറ വേഗം തന്നെ രണ്ടുപേരെയും എടുത്തുകൊണ്ട് ബാത്റൂമിലേക്ക് ചെന്ന് അവരെ കുളിപ്പിച്ചു….കുറച്ചധികം നേരം തന്നെയെടുത്തു എല്ലാം കഴിയാൻ… അവരെ കുളിപ്പിച്ച് വസ്ത്രം മാറിച്ചതിന് ശേഷം അവരെ ജാനമ്മയുടെ കൈകളിലേക്ക് കൊടുത്തു…എന്നിട്ടവൾ ആ ബെഡ്ഡ് എടുത്ത് വെയിൽ എൽക്കാനായി ബാൽക്കണിയിൽ കൊണ്ട്‌ചെന്ന് വച്ചു… അവളും പതിയെ കുളിച്ചൊരുങ്ങി വന്നു..അപ്പോഴേക്കും സമയം നാലായിരുന്നു….

പിന്നെ അവർ വേഗം താഴെ എത്തി…വണ്ടിയെടുക്കാനായി തുടങ്ങിയപ്പോഴാണ് ഒരു ടയർ കാറ്റില്ലാത്തതായി അവൾ കണ്ടുപിടിച്ചത്…അവളുടെ കയ്യിലുള്ള സ്റ്റെപ്പിനിയും പഞ്ചർ ആയിരുന്നു… പിന്നെ അവൾ അവസാനം ഒരു ഊബെർ വിളിച്ച് അടുത്തുള്ളഒരു പാർക്കിലേക്ക് വണ്ടിവിട്ടു….ജാനകിയും രാധാകൃഷ്ണനും പറഞ്ഞിട്ടായിരുന്നു അത്…അവർക്ക് രണ്ട് കുഞ്ഞുങ്ങളുടെയും ഒപ്പം ഒരൽപ്പം സമയം ചിലവഴിക്കാനായിട്ടായിരുന്നു അങ്ങനെയൊരു തീരുമാനം…

അങ്ങനെ തിരക്കേറിയ ബാംഗ്ലൂർ നഗരത്തിലെ ട്രാഫിക്കിന് ശേഷം 10 കിലോമീറ്റർ ഒന്നേകാൽ മണിക്കൂറുകൊണ്ട് താണ്ടി അവർ പാർക്കിലെത്തി… അത് കുഞ്ഞു കുട്ടികൾക്ക് അതായത് നാല് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്കായി ഒരുക്കിയിരിക്കുന്നൊരു പാർക്കായിരുന്നു.. അവിടെ മുഴുവനും കുഞ്ഞു കുട്ടികളും അവരുടെ മാതാപിതാക്കളും അവർക്ക് കളിക്കാൻ പറ്റിയ തരത്തിലുള്ള വസ്തുക്കളുമായിരുന്നു…

അവിടെ എത്തിയപ്പോഴേക്കും ജാനകിയും കൃഷ്ണനും കുഞ്ഞുങ്ങളുമായി മുന്നോട്ട് പോയി…സൈറ ഊബർ ഡ്രൈവർക്ക് പൈസയും കൊടുത്ത് അവിടെയുള്ളൊരു ബെഞ്ചിൽ ഇരുന്നുകൊണ്ട് കുഞ്ഞുങ്ങളെയും ജാനമ്മയെയും കൃഷ്ണനെയും നോക്കിക്കൊണ്ട് അവളുടെ ഫോണിൽ രൂദ്രേട്ടൻ എന്നെഴുതിയിരിക്കുന്ന നമ്പറിലേക്ക് വിളിച്ചു… ആദ്യം വിളിച്ചിട്ട് മുഴുവൻ തവണ ബെല്ലടിച്ചിട്ടും ഫോൺ എടുക്കാഞ്ഞതുകൊണ്ടവൾ ഫോൺ ബാഗിൽ വച്ചു… എന്നിട്ട് കുഞ്ഞുങ്ങൾ അവിടെ ജാനമ്മയുടെ കൂടെ കളിക്കുന്നത് നോക്കി നിന്നു…

അവർ രണ്ടുപേരും കുഞ്ഞുങ്ങളെ നോക്കുന്നത് കണ്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു….. എന്തോ ഒരു സന്തോഷം തന്നെ വന്ന് പൊതിയുന്നതായവൾ അറിഞ്ഞു…ആ സന്തോഷത്തിന്റെ താക്കോൽ ആദിയും ആമിയുമാണെന്ന് അവൾക്ക് മനസ്സിലായിരുന്നു… അവൾ കുഞ്ഞുങ്ങളെ തന്നെ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് രാധാകൃഷ്ണൻ അവളുടെ അടുക്കൽ വന്നിരുന്നത്… “മോളെ”..രാധാകൃഷ്ണൻ അവളെ വിളിച്ചു.

. “എന്താ അങ്കിളെ….” അവൾ ചോദിച്ചു…. “അതേ ആദ്യം തന്നെ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ….” “എന്നതാ അങ്കിളേ…” “ഹാ…. ഹാ…അത് വേറൊന്നുമല്ല….മോളെന്താ ജാനകിയെ ജാനമ്മ എന്നും എന്നെ അങ്കിൾ എന്നും വിളിക്കുന്നത്…അവളെ അമ്മാ എന്ന് വിളിക്കാമെങ്കിൽ എന്നെ അച്ഛാ എന്ന് വിളിച്ചൂടെ…. മോൾക്ക് കുഴപ്പമില്ലെങ്കിൽ എന്നെ അങ്ങനെ വിളിച്ചൂടെ….” “അയ്യോ അങ്കി…അല്ല അച്ഛാ…അത് വേറൊന്നും കൊണ്ടല്ല..പണ്ടുമുതലേ അങ്ങനെ വിളിച് ശീലം ആയിപ്പോയി….”

അവൾ രാധാകൃഷ്ണനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു… അപ്പോഴേക്കും ജാനകി ആദിയെയും ആമിയെയും കൈ പിടിച്ച് നടത്തിക്കൊണ്ട് അങ്ങോട്ടേക്ക് വന്നു… ആമി ഓടിവന്ന് അവളുടെ മടിയിലേക്ക് വലിഞ്ഞു കയറി…ആദി പതിയെ ജാനമ്മയുടെ കൈകൾ പിടിച്ചാണ് വന്നത്… ആമിയുടെ മുഖത്ത് അങ്ങിങ്ങായി ഇരിക്കുന്ന വിയർപ്പുതുള്ളികളെ അവൾ കയ്യിലിരുന്ന ഒരു ടവൽ കൊണ്ട് ഒപ്പി അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി എന്നിട്ട് കുടിക്കാനായി അവൾ.കയ്യിൽ കരുതിയിരുന്ന വെള്ളം അവളുടെ ബോട്ടിലിൽ ഒഴിച്ച് കൊടുത്തു…

ആമി അത് സൈറയുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്ന് കുടിക്കാൻ തുടങ്ങി… ആദി സൈറയുടെ അടുക്കലേക്ക് നടന്നെത്താറായതും അവൻ ജാനകിയുടെ കൈ വിടുവിച്ചു ഓടിയതും ഒന്നിച്ചായിരുന്നു… രാധാകൃഷ്ണൻ അവന്റെ പിന്നാലെ ഓടി…..സൈറ ആമിയെ വേഗം ജാനകിയുടെ കൈകളിലേക്ക് ഏൽപ്പിച്ചിട്ട് അവരുടെ പിന്നാലെ ഓടി… ഓടി കുറച്ചങ്ങ് ചെന്നപ്പോഴേക്കും ആദി ആരുടെയോ കയ്യിലിരിക്കുന്നത് അവൾ കണ്ടു…

രാധാകൃഷ്ണൻ അവരുടെ ഇടയിൽ മറയായി നിൽക്കുന്നത്കൊണ്ട് അവൾക്ക് ആളെ മനസ്സിലായില്ല… ആദി അയാളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ചുകൊണ്ട് കിടക്കുകയായിരുന്നു..അവൾ പതിയെ അങ്ങോട്ട് നടന്നു….അയാളെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു…അവളുടെ ചുണ്ടുകൾ അറിയാതെ മൊഴിഞ്ഞു… ”രൂദ്രേട്ടൻ…..”

കാശിയും അതേസമയം തിരിഞ്ഞുനോക്കി…സൈറ വേഗം തന്നെ ഓടി അവരുടെ അടുക്കൽ വന്നു… സൈറ രാധാകൃഷ്ണനോടായി പറഞ്ഞു തുടങ്ങി… “അച്ഛാ…ഇതാണ് ഞാൻ പറഞ്ഞ രൂദ്രേട്ടൻ…നമ്മുടെ അപ്പുറത്തെ ഫ്‌ളാറ്റിൽ താമസിക്കുന്ന ആൾ…” കാശി ഇത് എന്താണെന്നുള്ള ഭാവത്തിൽ അവരെ രണ്ടുപേരെയും നോക്കി നിന്നു…അവൻ എന്തോ പറയാൻ വന്നതും.കൃഷ്ണൻ കണ്ണുകൾ കൊണ്ട് അവനെ വിലക്കി… കൃഷ്ണൻ കാശിയെ ഒന്ന് നോക്കി..എന്നിട്ട് ആദിയെ കൈകളിലെടുത്ത് അവരുടെ കൂടെ നടന്നു…

അവിടെ ചെന്നപ്പോൾ ജാനകിയുടെ കയ്യിലിരുന്ന് കരയുന്ന ആമിയെയാണ് അവർ കണ്ടത്…. സൈറ ഓടിവന്ന് അവളെ എടുത്തതും.അവൾ കരച്ചിൽ നിറുത്തി… സൈറ വേഗം ജാനകിയുടെ അടുക്കൽ ചെന്ന് രുദ്രനെ അവർക്ക് പരിചയപ്പെടുത്തിക്കൊടുത്തു…. “അതേ..ഒന്ന് നിർത്താമോ…കുറയെ നേരമായല്ലോ…അച്ഛാ അമ്മേ സൈറാ ഇതെന്താ ഇവിടെ നടക്കുന്നെ….” രുദ്രൻ അവസാനം എല്ലാവരോടുമായി ചോദിച്ചു… സൈറ അന്തിച്ചു നോക്കി….അപ്പോഴേക്കും ജാനകി പറഞ്ഞു തുടങ്ങി.. “മോളെ സൈറെ…

മോളെ പറ്റിക്കണമെന്നൊന്നും ഞങ്ങൾക്ക് ഒരു ഉദ്ദേശ്ശവും ഉണ്ടായിരുന്നില്ല…നിങ്ങൾക്ക് രണ്ടുപേർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വച്ചിട്ടാണ് പറയാതെ വന്നത്… പക്ഷെ സാമും മിയയും കാരണമാണ് മോളോട് ഒന്നും പറയാതിരുന്നത്…ക്ഷമിക്കണേ മോളെ…” “അയ്യോ…’അമ്മ എന്തിനാ ക്ഷമ ചോദിക്കുന്നെ…ആദ്യം വിഷമം തോന്നി..പക്ഷെ എല്ലാം ആ സാമും മിയാമ്മയും കാരണമല്ലേ…

ഞാൻ അവരെ കണ്ടോളാം… ജാനമ്മ എന്റെ അമ്മയെപോലെയല്ലേ…അമ്മമാർ സോറി പറയണ്ടാട്ടോ…ഒന്ന് ചിരിച്ചെ ജാനാകികൊച്ചേ…” അതും പറഞ്ഞുകൊണ്ടവൾ ജാനകിയുടെ കവിളിൽ അമർത്തി ചുംബിച്ചു… സൈറയുടെ ഓരോ ഭാവങ്ങളും വീക്ഷിച്ചുകൊണ്ട് കാശി അവിടെത്തന്നെയുണ്ടായിരുന്നു…അവന്റെ ചൊടികളിൽ ഒരു പുഞ്ചിരിയും… കാശിയെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന രാധാകൃഷ്ണന്റെ ചുണ്ടിലും അവന്റെ മുഖത്തെ മാറ്റം കാൺകെ ഒരു പുഞ്ചിരി വിടർന്നു………. **************************************************************************************

ഇവർ വർത്തമാനം.പറയുന്നതിനിടയിൽ തന്നെ ആദിയും ആമിയും സൈറ നേരത്തെയിരുന്ന ബെഞ്ചിൽ വലിഞ്ഞു കയറിയിരുന്നു…. വൈകുന്നേരം ഒന്നും കഴിക്കാതെ വന്നതുകൊണ്ട് ഉണ്ണിവയറുകൾ വിശന്നിരിക്കുകയായിരുന്നു… അവർ വർത്തമാനം പറഞ്ഞുകൊണ്ടിരുന്ന സമയത്ത് കുഞ്ഞാദിയും കുഞ്ഞാമിയും കൂടെ സൈറയുടെ ബാഗ് പതിയെ തുറന്ന് അതിലുള്ള ഓരോ സാധനങ്ങളും പുറത്തേക്ക് വലിച്ചിട്ടു…

അതിൽ അവരുടെ പാലുള്ള കുപ്പി വെള്ളം മാത്രം വച്ചിരിക്കുന്ന കുപ്പി കുറച് ബിസ്ക്കറ്റുകൾ എടുത്തുവച്ചിരിക്കുന്ന പാത്രം ഒന്ന് രണ്ട് പാമ്പേഴ്‌സ് ഒരു ജോഡി കുഞ്ഞുങ്ങളുടെ വസ്ത്രം എല്ലാം ഉണ്ടായിരുന്നു… എല്ലാം പുറത്തേക്കിട്ടത്തിന് ശേഷമാണ് അവർക്ക് കഴിക്കാനുള്ള ബിസ്ക്കറ്റ് കിട്ടിയത്..രണ്ടുപേരും അതുമായി കാശിയുടെ അടുക്കലേക്ക് നീങ്ങി… ************************************************************************************** സൈറ പതിയെ ജാനാകിയെ ചുറ്റിപ്പിടിച് അവരുടെ തോളിലേക്ക് ചാഞ്ഞു… കാശി കൃഷ്ണനോട് എന്തോ സംസാരിക്കുകയായിയുന്നു…കുഞ്ഞുങ്ങൾ ആ ബെഞ്ചിൽ ഇരിക്കുന്നുണ്ട് കൂടെ വെള്ളത്തിൻറെ കുപ്പിയും ഉണ്ട്..

അതുകൊണ്ടാണവർ ധൈര്യമായി വർത്തമാനം പറഞ്ഞുകൊണ്ടിരുന്നത്… “അപ്പാ…..”…പെട്ടന്നാണ് ആദിയും ആമിയും കൂടെ കാശിയുടെ അടുക്കൽ വന്ന് വിളിച്ചത്… അവൻ വേഗം തന്നെ അവരെ എടുത്തു..അപ്പോഴാണ് അവരുടെ കൈകളിലുള്ള ടിഫിൻ ബോക്‌സ് കാശി ശ്രദ്ധിക്കുന്നത്….കൂടെ സൈറയും അത് കണ്ടു… അവളുടെ കണ്ണൊന്ന് മിഴിഞ്ഞു…താൻ തന്റെ ബാഗിന്റെ ഏറ്റവും അടിയിൽ വച്ചിരുന്ന ടിഫിൻ ബിക്‌സ് ആണല്ലോ അത് എന്നവൾ ഓർത്തു…

അവൾ വേഗം തന്റെ കണ്ണുകൾ കൊണ്ട് ബാഗ് തിരഞ്ഞു…അവിടുത്തെ കാഴ്ച്ച കണ്ടവൾ ഞെട്ടിപ്പോയി.. ബാഗിലുണ്ടായിരുന്ന ഓരോ സാധനങ്ങളും നിലത്തും ആ ബെഞ്ചിലുമായി ചിതറിക്കിടക്കുന്നു……അവളുടെ കണ്ണുകൾ പിന്തുടർന്ന ബാക്കിയുള്ളവരും ഈ കാഴ്ച കണ്ട് അന്തിച്ചു നിന്നു… എല്ലാവരുടെയും മുഖ ഭാവത്തിൽ നിന്നും തങ്ങൾ എന്തോ അബദ്ധമാണ് കാണിച്ചതെന്ന് ആദിക്കും ആമിയ്ക്കും മനസ്സിലായിരുന്നു….

അവരുടെ മിഴികൾ താണു.. അവർ പതിയെ കാശിയുടെ കഴുത്തിൽ കൈകൾ ചുറ്റി തോളിലേക്ക് ചാഞ്ഞു… സൈറ എല്ലാം പെറുക്കിവയ്ക്കാനായി തുടങ്ങി….ജാനകി ചെന്നെങ്കിലും അവൾ വേണ്ട എന്ന് പറഞ്ഞുകൊണ്ട് എല്ലാം ചെയ്യാൻ തുടങ്ങി… ഇത് കണ്ട് സങ്കടമായ ആദിയും ആമിയും വേഗം കാശിയുടെ തോളിൽ നിന്നും ഇറങ്ങി അവരുടെ കുഞ്ഞിക്കൈകൾ കൊണ്ട് എല്ലാം പെറുക്കിയെടുക്കാൻ സഹായിച്ചു..

കൂടെ സൈറയ്ക്ക് ഓരോ മുത്തവും കൊടുത്തു…അവളും കുഞ്ഞുങ്ങൾക്ക് ഓരോ ഉമ്മ കൊടുത്തു… അവർ പതിയെ പാർക്കിൽ നിന്നും ഇറങ്ങി എന്നിട്ട് അവിടെ അടുത്തുള്ള ഒരു മാളിൽ ചെന്നു…പാർക്ക് മുതൽക്കേ കുഞ്ഞുങ്ങളെ നോക്കിയതും എടുത്തതും ബിസ്ക്കറ്റ് കൊടുക്കുന്നതുമെല്ലാം ജാനാകിയും രാധാകൃഷ്ണനും ചേർന്നായിരുന്നു… മാളിൽ എത്തിയപ്പോഴേക്കും കുഞ്ഞുങ്ങൾ ഉറങ്ങിയിരുന്നു…

ആദിയെ കാശിയും ആമിയെ സൈറയും കൈകളിൽ എടുത്തുകൊണ്ട് നടന്നു… അവർ അവിടെയെല്ലാം ചുറ്റിക്കറങ്ങിയ ശേഷം ഫുഡ്‌കോർട്ടിൽ ചെന്ന് ഭക്ഷണം കഴിക്കാനായി ഇരുന്നു…സെല്ഫ് സർവീസ് ആയതുകൊണ്ട് തന്നെ ഓർഡർ കൊടുത്ത ശേഷം സൈറയേയും.ജാനാകിയെയും കുഞ്ഞുങ്ങളെയും ഒരു ടേബിളിൽ ഇരുത്തി അവർ ഭക്ഷണം ഓർഡർ ചെയാനായി പോയി…അതേ സമയം ജാനകി സൈറയോട് മനസ്സ് തുറക്കാനായി തീരുമാനിച്ചു..

എന്ന് നിങ്ങളുടെ സ്വന്തം,
അഗ്നി🔥

അറിയാതെ : ഭാഗം 14