Wednesday, January 22, 2025
Novel

അറിയാതെ : ഭാഗം 35

എഴുത്തുകാരി: അഗ്നി

“മ്മാ…”….ആദിയുടെ വിളിയാണ് അവളെ പഴയ ചിന്തകളിൽ നിന്നും ഉണർത്തിയത്…അവൻ അവന്റെ നീലനിരത്തിലുള്ള പ്ലാസ്റ്റിക് സൈക്കിൾ നിലത്ത് കാല് കുത്തി ഓടിച്ചുകൊണ്ട് വരികയായിരുന്നു..

“എന്താടാ..കുട്ടാ…..ആമിയെവിടെ??…”

“ആമി തോര കന്റ് ഒങ്ങി പോയി…നാൻ ഓങ്ങിയില്ല….”..

അപ്പോഴേക്കും അവൻ സൈക്കിളിൽ നിന്നും സൈറയുടെ മേലേക്ക് ചാഞ്ഞിരുന്നു…

“മ്മ കഞ്ഞോ…കന്നിൽ വെല്ലം ഒന്തല്ലോ”..അവൻ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു…

“അയ്യോ..പൊന്നൂസിന്റെ അമ്മയുടെ കണ്ണിൽ പൊടി പോയതല്ലേ…വേറെ ഒന്നും ഇല്ലല്ലോ….

അച്ചി കിടന്നോ….”

അവൻ അതേ എന്നുള്ള രീതിയിൽ തലയെ ആട്ടി…

അവളും അവനെയെടുത്ത് കട്ടിലിൽ കിടത്തി…പിന്നെ മുന്പിലത്തെ മുറിയിൽ ചെന്ന് ആമിമോളെ എടുത്തു…അവൾ ഒന്ന് ചിണുങ്ങിക്കൊണ്ട് സൈറയുടെ നെഞ്ചോട് ചേർന്ന് കിടന്നു…

സൈറ ടി. വി ഓഫാക്കി ലൈറ്റും കിടത്തി മുറിയിലേക്ക് ചെന്നു…എന്നിട്ട് ആമിയെ അവിടെ കിടത്തി…ഇരു കുഞ്ഞുങ്ങളുടെയും നടുവിലായി അവളും കയറിക്കിടന്നു….പഴയ കാര്യങ്ങൾ ഓരോന്നായി ചിന്തിച്ചുകൊണ്ട് അവൾ പതിയെ ഉറക്കത്തിലാഴ്ന്നു….

പിറ്റേന്ന് രാവിലെ തന്നെ അവർ എഴുന്നേറ്റു…രാവിലെ പതിനൊന്ന് മണിയ്ക്കാണ് അവരുടെ ഫ്‌ളൈറ്റ്…സഞ്ജുവും അപ്പോഴേക്കും എത്തിയിരുന്നു…

അങ്ങനെ അവർ എല്ലാവരും ആ വിവാഹം നേരിൽ കാണുവാനായി നാട്ടിലേക്ക് പുറപ്പെട്ടു…അപ്പോഴും സൈറയുടെ മനം എല്ലാം നല്ലതായി നടക്കണമേ എന്ന് പ്രാര്ഥിച്ചുകൊണ്ടിരുന്നു….അവളുടെ മുഖത്തെ പരിഭവം കണ്ട ജാനകി എല്ലാം നന്നായി നടക്കും എന്നുള്ള രീതിയിൽ അവളുടെ കൈകളിൽ പിടിച്ചു ആശ്വസിപ്പിച്ചു…

******************************

മീര വളരെ സന്തോഷവതിയായിരുന്നു…കാശിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തോട് താല്പര്യമില്ലെങ്കിലും കാശിയ്ക്ക് തന്നോട് ഉണ്ടായ ഇഷ്ടം മാത്രം മതിയായിരുന്നു അവൾക്ക് ജീവിക്കുവാൻ…കുറച്ചധികം കഷ്ടപെട്ടെങ്കിലും ഇന്ന് കാശിയുടെ ഹൃദയത്തിൽ തനിക്കൊരു സ്ഥാനാമുണ്ടെന്ന് അവൾ വൃഥാ ആലോചിച്ചുകൊണ്ടിരുന്നു…

അവൾ ഓരോ കാര്യങ്ങളും കണക്ക് കൂട്ടി…കാശിയുടെ ജോലിയും സ്വത്തും സൗന്ദര്യവുമാണ് തന്നെ മോഹിപ്പിച്ചതെന്ന് അവൾ ഓർത്തു…..

കൂടാതെ അവൾ വരുണിനെയും ഓർത്തു..താങ്ങാകുടെ വിവാഹം നടന്നാൽ സൈറയെ എങ്ങനെയെങ്കിലും വരുണിന് കൊടുക്കുവാൻ അവൾ തീരുമാനിച്ചു..കൂടെ കുഞ്ഞുങ്ങളെയും…അവൾക്ക് കുഞ്ഞുങ്ങൾ കൂടെ വരുന്നതിനോട് തീരെ താല്പര്യം ഇല്ലായിരുന്നു…

കാശിയുമായുള്ള തന്റെ വിവാഹത്തിനായി അവൾ ഒരുക്കി വച്ചിരിക്കുന്ന ഓറഞ്ച് നിറമുള്ള കാഞ്ചിപുരം സാരിയെ തൊട്ട് തലോടി….

എല്ലാ ആഭരണങ്ങളും അവൾ വെച്ചു നോക്കി…പതിയെ അവളുടെ സീമന്ത രേഖയിൽ അവൾ തലോടി….പിറ്റേന്ന് നടക്കുവാൻ പോകുന്ന നിമിഷങ്ങളെയോർത്തവൾ സ്വപ്നലോകത്ത് പാറിനടന്നു……പിറ്റേന്ന് സംഭവിക്കാൻ പോകുന്നതൊന്നും അറിയാതെ….

ഇതേസമയം കാശിയും പല കണക്കുകൂട്ടലുകളിലായിരുന്നു…കൂട്ടിയും കിഴിച്ചും അവൻ പതിയെ ഉറക്കത്തിലേക്ക് ചേക്കേറി…

******************************

സൈറയും കൂട്ടരും തലേന്ന് തന്നെ വന്നിരുന്നു….അവർ സാമിന്റെ വീട്ടിലാണ് താമസിച്ചത്…മഹി അവരെ വന്നു കണ്ടിരുന്നു…

പിറ്റേന്ന് രാവിലെ തന്നെ സൈറ എഴുന്നേറ്റ് പള്ളിയിൽ പോയി…ഇന്നത്തെ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുവാനായി അവൾ പ്രാർത്ഥിച്ചു…

തിരികെ വന്ന അവൾ വിവിവാഹത്തിനായി വാങ്ങിയ സാരിയെടുത്ത്‌ ഉടുത്തു…പീച്- പിങ്ക് നിറത്തിലുള്ള മനോഹരമായ ഒരു സാരി..അതിന് മാറ്റ് കൂട്ടാനെന്നന്ന വണ്ണം അതിൽ നേവി ബ്ലൂ കളറിൽ ഉള്ള ചെറിയ ചെറിയ പൂവുകൾ…

ബ്ലൗസ് ആണെങ്കിൽ നേവി ബ്ലൂ കളറിൽ ചെറിയ ചെറിയ പിങ്ക് പീച് നിറത്തിലുള്ള ഫ്ലോറൽ പ്രിന്റുകളായിരുന്നു…ബാക്ക് ഓപ്പൺ ആയ..ചെറിയ കയ്യോട് കൂടിയ ഒഎസ് സിമ്പിൾ ബോട്ട് നെക്ക് ബ്ലൗസ് ആയിരുന്നു….

അവളുടെ മുടി വീണ്ടും നന്നായി വളർന്നിരുന്നു…ഹോർമോണുകളുടെ വ്യതിയാനമാണ് മുടിവളർച്ചയ്ക്ക് കാരണമെന്ന് അവൾക്കറിയാമായിരുന്നു…

അവൾ നന്നായി തന്നെ ഒന്നൊരുങ്ങി…നീലയും പീച്ചും നിറങ്ങളിലുള്ള വളകൾ കയ്യിൽ ഇട കലർത്തിയിട്ടു… അതുപോലെ തന്നെ ചേരുന്ന കമ്മലും മാലയും അണിഞ്ഞു അവൾ സുന്ദരിയായിത്തന്നെ ഒരുങ്ങി…

അപ്പോഴേക്കും സാമും മിയായും കൂടെ കുഞ്ഞുങ്ങളുമായി എത്തിയിരുന്നു…ആമി പീച് നിറത്തിലുള്ള ഒരു ഉടുപ്പായിരുന്നു അണിഞ്ഞിരുന്നത്….ആദിയാണെങ്കിൽ നേവി ബ്ലൂ കളറിൽ ഉള്ള കുർത്തയും സിൽവർ കരയുള്ള ഒരു കുഞ്ഞു ഒറ്റമുണ്ടും…

“ആഹാ…അപ്പായുടെ കല്യാണത്തിന് പോകാൻ എല്ലാവരും ഭയങ്കര ഒരുക്കമാണല്ലോ….”..ഉള്ളിൽ ചെറിയ ഭയമുണ്ടെങ്കിലും അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…

സാമും മിയായും അത് കേട്ട് ചിരിച്ചു…എന്താണെന്ന് മനസ്സിലായില്ലെങ്കിലും കുഞ്ഞുങ്ങളും കൂടെ ചിരിച്ചു…

അവർ പതിയെ ഫ്‌ളാറ്റിൽ നിന്നും ഇറങ്ങി ഓഡിറ്റോറിയത്തിലേക്ക് വച്ചുപിടിച്ചു…

******************************

മരട് കുണ്ടന്നൂരിൽ ഉള്ള ലെ മേറിഡിയൻ എന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഓഡിറ്റോറിയത്തിലായിരുന്നു കല്യാണം…

സൈറ വിവാഹം തീരുമാനിച്ചിരിക്കുന്ന സമയത്തിന് ഒരു മുപ്പത് മിനിറ്റ് മുന്നേയാണ് അവിടെയെത്തിയത്….

അവൾ അവിടെ എത്തിയപ്പോഴേക്കും അവളേയും പ്രതീക്ഷിച്ചെന്നവണ്ണം കാശി മുൻപിൽ തന്നെ നിൽപ്പുണ്ടായിരുന്നു…

അവൻ ആദിയുടെ പോലെ തന്നെയുള്ള വസ്ത്രധാരണമായിരുന്നു….നേവി ബ്ലൂ കുർത്തയും സിൽവർ കരയുള്ള മുണ്ടും…ഇടത്തുകയ്യിൽ ഫോസ്സിലിന്റെ ഒരു സിൽവർ ചെയിൻ വാച്ചും വലത്തുകയ്യിൽ ഒരു സ്വർണ്ണ ചെയിനും…

അവൾ മന്ദം മന്ദം അവന്റെ അടുക്കലേക്ക് നടന്നടുത്തു…അപ്പോഴേക്കും കുഞ്ഞുങ്ങൾ അവന്റെ അടുക്കലേക്ക് എത്തിയിരുന്നു…അവൻ പതിയെ മുട്ടുകുത്തി അവരെ ചേർത്ത് പിടിച്ചു…

എന്നിട്ട് പതിയെ നടന്നുവരുന്ന തന്റെ പ്രിയതമയിലേക്കും അവളുടെ ഉദരത്തിൽ വളരുന്ന ആറു മാസം പ്രായമുള്ള താങ്ങാകുടെ പ്രണയത്തിന്റെ തുടിപ്പിലേക്കും പ്രണയപൂർവം നോക്കിനിന്നു…

അവൾ അവന്റെ അടുക്കൽ എത്തിയപ്പോഴേക്കും അവൻ കുഞ്ഞുങ്ങൾക്ക് ഓരോ മുത്തം കൊടുത്തിട്ട് സാമിനേയും മിയയെയും ഏൽപ്പിച്ചു…എന്നിട്ട് അവളെയും കൊണ്ട് ശ്രദ്ധയോടെ അവൻ നേരത്തെ ബുക്ക് ചെയ്ത മുറിയിലേക്കെത്തി…

“രൂദ്രേട്ടാ…ഇപ്പൊ എന്തിനാ ഇങ്ങോട്ടേക്ക് വന്നത്…താഴെ മഹിയുടെയും സഞ്ജുവിന്റെയും വിവാഹം…കല്യാണക്കുറിയിൽ കാശിയുടെയും മീരയുടെയും ….നമ്മൾ വിചാരിച്ചതുപോലെ നടക്കുവോ…അതോർത്ത് ഇരിക്കുമ്പോൾ ദേ എന്നെയും വലിച്ചുകൊണ്ട്…

ഔച്…”

സൈറ ബാക്കി പറയുന്നതിന് മുന്നേ തന്നെ അവളുടെ വയറിൽ നല്ല ചവിട്ട് കിട്ടി…

“കണ്ടോ…അപ്പായെ പറഞ്ഞത് മക്കൾക്ക് പിടിച്ചില്ല…അല്ലെ അപ്പെടെ ചക്കരകളെ…”…

“ആ..അത് ശെരിയാ…അപ്പയുടെ സ്പർശനം അറിഞ്ഞിട്ട് ഇപ്പൊ മൂന്നാഴ്ചയായി..എല്ലാ ദിവസവും വിളിക്കുമ്പോൾ സ്പീക്കറിൽ ഇട്ട് സംസാരിച്ചാലെ അപ്പനും പുറത്തും അകത്തും ഉള്ള മക്കൾക്ക് സമാധാനമാകു… ഇതുങ്ങൾ ആണേലോ അപ്പയുടെ സ്വരം കേട്ടാൽ ചവിട്ടും തുടങ്ങും…”

“ആണോടാ മക്കളെ…നിങ്ങൾ ഇപ്പോഴേ ചവിട്ടുമോ….നിങ്ങൾ രണ്ടുപേരും കൂടെ ചവിട്ടിയാൽ.അമ്മയ്ക്ക് വേദനയാകില്ലേ…. ഇപ്പൊ ചവിട്ടണ്ട…നമുക്ക് പുറത്തേക്ക് വന്നിട്ട് ഒരുമിച്ച് ചവിട്ടാം… കൂട്ടിന് കുഞ്ഞേച്ചിയേം കുഞ്ഞേട്ടനേം വിളിക്കാം…നിങ്ങൾ വരുന്നത് നോക്കിയിരിക്കുവാ അവർ….”
അവൻ പതിയെ അവളുടെ സാരി വയർ ഭാഗത്തുനിന്ന് ഒരൽപ്പം നീക്കി വയറിൽ ചുംബിച്ചുകൊണ്ട് ഉത്തരം പറഞ്ഞു…

“ഔ… ദേ പിന്നെ ചവിട്ടി….”

“ആണോ…അതേ..ആ സാരി ഒന്ന് മാറ്റാവോ… ഇവരുടെ ചവിട്ട് അറിഞ്ഞിട്ട മൂന്നാഴ്ചയായില്ലേ…”

“ചെ..മാറിക്കെ…അതൊക്കെ പിന്നെ..വാ താഴേക്ക് പോകാം….”

അവൾ അതും പറഞ്ഞു തിരികെ പോകാനിറങ്ങിയതും കാശി അവളെ മുന്നോട്ട് വലിച്ചു അവളുടെ ചുണ്ടുകളിൽ ദീർഘമായി ചുംബിച്ചു…ആ ചുംബന ലഹരിയിൽ സാരി അവളുടെ മാറിൽ നിന്നും ഊർന്ന് വീണാത്തവൾ അറിഞ്ഞില്ല….

അവന്റെ കൈ പതിയെ അവളുടെ ഉദരത്തിലേക്ക് ചെന്നു…അവൾ യാന്ത്രീകമായി ആ കട്ടിലിൽ ഇരുന്നു…കാശി അവളുടെ മുന്നിൽ മുട്ടുകുത്തി..പതിയെ ആ വയറിൽ ഒന്ന് ചുംബിച്ചു…

തനഗളുടെ അപ്പയുടെ ചുംബനം അറിഞ്ഞെന്നതുപോലെ അവർ ആ ചുംബനത്തിന് മറുചുംബനമായി സൈറയുടെ വയറിൽ വീണ്ടും ചവിട്ടി….

കാശി തന്നെ സൈറയുടെ സാരി നല്ല ഭംഗിയായി ഉടുപ്പിച്ചു കൊടുത്തു…മുടിയൊക്കെ നേരെയാക്കി അവർ താഴേക്ക് ചെന്നു….

******************************

മീരയുടെ വീട് മരട് ഭാഗത്തായതുകൊണ്ട തന്നെ പതിയെ ആണ് അവർ ഇറങ്ങിയത്…അവരുടെ വീട് മുഴുവനും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു…

സുരേഷ് നമ്പ്യാരും ഭാര്യ ശ്രീലതയും മീരയെ അണിയിച്ചൊരുക്കി…വീണയും വരുണും സുരേഷിന്റെ സഹോദരനും വീണയുടെയും വരുണിന്റെയും പിതാവും ആയ രമേശ് നമ്പ്യാരും ഭാര്യ സുമയും അവിടെയുണ്ടായിരുന്നു..എന്നാൽ വരുൺ മാത്രമേ എല്ലാ കാര്യങ്ങൾക്കും ഓടി നടന്നുള്ളൂ….ബാക്കി മൂന്നുപേരും അവിടെ മാറി ഇരുന്നു….

മീര എല്ലാവരുടെയും അനുഗ്രഹം വാങ്ങി വീട്ടിൽ നിന്നും പതിയെ ഇറങ്ങി..വരുണിന്റെയും മീരയുടെയും മുഖത്ത് ഗൂഢമായ ഒരു ചിരി തത്തിക്കളിച്ചു…

അവൾ വണ്ടിയിലേക്ക് കയറാനാഞ്ഞതും ഒരു കൂട്ടം പോലീസ് വണ്ടികൾ അവരുടെ വീട്ടമുറ്റത്തേക്ക് ഇരച്ചെത്തിയതും ഒന്നിച്ചായിരുന്നു…

പെട്ടന്നായത്തിനാൽ മീര ഒന്ന് ഭയന്നു…രമേശിന്റെയും സുമയുടെയും വീണയുടെയും ചൊടികളിൽ പുഞ്ചിരി തത്തിക്കളിച്ചു…

അതിൽ നിന്നും ആദ്യം ഇറങ്ങിയത് ജയകൃഷ്ണനായിരുന്നു….
മിസ്റ്റർ സുരേഷ് നമ്പ്യാർ, വരുൺ നമ്പ്യാർ,മീരാ നമ്പ്യാർ…the three of you are under arrest….

മീരയും വരുണും ഞെട്ടി തമ്മിൽ നോക്കി…എന്തൊക്കെയാണ് ഇപ്പോൾ സംഭവിക്കുന്നത് എന്നുള്ള രീതിയിൽ…..

അവർക്ക് ഒന്നനങ്ങാൻ കഴിയുന്നതിന് മുന്നേ അവരുടെ കൈകളിൽ വിലങ് വീണിരുന്നു..

“ചെ…നിങ്ങൾ ഇതെന്ത് തൊന്ന്യാസമാണ് ഈ കാണിക്കുന്നെ..എന്റെ മകളുടെ വിവാഹമാനിന്ന്…എന്നെ വിട്.. എന്റെ മക്കളെയും വിട്… ഞാൻ ആരാണെന്ന് തനിക്കറിയില്ലാഞ്ഞിട്ടാ…”
സുരേഷ് കിടന്ന് തിളച്ചു…

“അയ്യോ ഏമാനെ അധികം മനസിലാക്കിക്കല്ലേ…നിന്നെക്കാൾ വല്യ കൊമ്പന്മാരെ കണ്ടിരിക്കുന്നവരാ ഞങ്ങൾ…

എഡോ ഇതൊന്നും നോക്കണ്ടാ…അവരെ പിടിച്ചു വണ്ടിയിലേക്കിരുത്ത്….”
ജയകൃഷ്ണൻ കൂടെ വന്ന പൊലീസുകാരോടായി പറഞ്ഞിട്ട് വണ്ടിയിലേക്ക് കയറി…കൂട്ടത്തിൽ വീണയെയും കുടുംബത്തെയും നോക്കി ഒന്ന് ചിരിക്കാനും മറന്നില്ല….

******************************

വണ്ടി നേരെ ചെന്ന് നിന്നത് ലെ മെറിഡിയന്റെ മുന്നിലാണ്…തങ്ങളുടെ രണ്ടു കൈകളും വിലങ്ങിനാൽ. ബന്ധിച്ചതിനാൽ മൂവരും നിസ്സഹായരായിരുന്നു…..

അവർ മീരയെയും കൂട്ടരെയും പുറത്തേക്ക് വലിച്ചിറക്കി പതിയെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി….അവിടെ അവർ ചെല്ലുമ്പോഴേക്കും സഞ്ജു മഹിയെ താലികെട്ടി സ്വന്തമാക്കി അവിടെ കൃത്രിമമായി നിർമ്മിച്ച ഹോമകുണ്ഡത്തിൽ നിന്നും ഉയരുന്ന അഗ്നിയ്ക്ക് വലം വയ്ക്കുകയായിരുന്നു…

അവരുടെ അടുക്കലായി നിൽക്കുന്ന കാശിയിലേക്കാണ് മീരയുടെ നോട്ടം ആദ്യം ചെന്നെത്തിയത്…അവൻ വളരെ സന്തോഷവാനായി കാണപ്പെട്ടത് മീരയിൽ അത്ഭുതമുളവാക്കി…അതു കഴിഞ്ഞപ്പോഴാണ് അവൾ കാശിയ്ക്ക് അരികിലായി നിൽക്കുന്ന സൈറയെ കണ്ടത്….

(തുടരും…)

അറിയാതെ : ഭാഗം 36