Friday, January 17, 2025
Novel

അറിയാതെ : ഭാഗം 30

നോവൽ
എഴുത്തുകാരി: അഗ്നി


“നോ….
..സാമേ.. നീ ഇതെന്നതാ ഈ പറയുന്നതെന്ന് വല്ലോ നിശ്ചയവും ഉണ്ടോ…

അല്ലാ.. ഞാൻ ആമിയെ ശ്രദ്ധിക്കാതെ ആദിയെ ശ്രദ്ധിക്കും എന്നുള്ള ഭയം കൊണ്ടാണോ നീ ഈ പറയുന്നത്…നീ പറയുന്നത് എന്താണെന്നനുള്ള ബോധ്യം ഉണ്ടോ..

നിനക്ക് എങ്ങനെ തോന്നി പാത്തു പ്രസവിച്ച ഞങ്ങളുടെ മോളെപ്പറ്റി ഇങ്ങനെ പറയാൻ…അവളുടെ പോറ്റമ്മ ഞാനായിരിക്കാം.. പക്ഷെ പെറ്റമ്മയെ തള്ളി പറയുന്നോ….”

സൈറ ദേഷ്യം കൊണ്ട് വിറച്ചു….

കാശി എല്ലാം കേട്ടുകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ അവിടെയിരുന്നു..കുഞ്ഞുങ്ങളാണെങ്കിൽ അവരുടെ അമ്മയുടെ പുതിയ ഭാവം കണ്ട് അന്തിച്ചിരുന്നു……

ജാനകി പതിയെ സൈറയെ ചേർത്ത് പിടിച്ചു…അവളെ തന്റെ തോളിലേക്ക് ചായ്ച്ചു…അവളുടെ കണ്ണുനീർ അവരുടെ കൈകളെ നനച്ചുകൊണ്ടിരുന്നു..

“കിച്ചു..നീ സൈറമോളോട് അപ്പോൾ ഒന്നും പറഞ്ഞില്ലായിരുന്നോ..” രാധാകൃഷ്ണൻ അൽപ്പം ദേഷ്യ ഭാവത്തിൽ കാശിയോട് ചോദിച്ചു…അവൻ ഇല്ലാ എന്ന് തലയാട്ടി…

അതറിഞ്ഞതും രാധാകൃഷ്ണൻ കോപം കൊണ്ട് വിറച്ചു…ആദേഹം ജാനകിയെയും സൈറയേയും മിയയെയും കുഞ്ഞുങ്ങളെയും വിളിച്ചുകൊണ്ട് പുറത്തേക്ക് നടന്നു…

“കാശിച്ചായാ…അപ്പൊ ഒന്നും…അതായത് ആമിയുടെയും ആദിയുടെയും ജനന രഹസ്യങ്ങളൊന്നും അവൾ അറിഞ്ഞിട്ടില്ല എന്നാണോ…”…
സാം ഉത്കണ്ഠയോടെ കാശിയോട് ചോദിച്ചു…

കാശി ഇല്ലാ എന്നുള്ള രീതിയിൽ തലയാട്ടി…അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

“അത്…അതെന്താ…അത് അവളോട് പറഞ്ഞിരുന്നെകിൽ ഇപ്പോൾ ഉണ്ടായ ഈ പൊട്ടിത്തെറിയുടെ പകുതി പോലും ഉണ്ടാകില്ലായിരുന്നല്ലോ…”..സാം വീണ്ടും കാശിയോട് ചോദിച്ചു…

“ഇല്ലെടാ…അത് എനിക്ക് മനസ്സിലാകുന്നുണ്ട്..പക്ഷെ എല്ലാം തുറന്ന് പറയാനുള്ളൊരു സാഹചര്യം എനിക്ക് ലഭിച്ചിരുന്നില്ല…അത്കൊണ്ട്….”

“സാരമില്ല…കുറച്ച് കഴിയുമ്പോൾ കാശിച്ചായൻ തന്നെ അവളെ പറഞ്ഞു മനസ്സിലാക്ക്…അവൾ കേൾക്കും എന്ന് എനിക്ക് ഉറപ്പുണ്ട്….”…

അവൻ തലയിൽ കൈ താങ്ങി അവിടെയിരുന്നു…സാം അവന്റെ അടുക്കൽ വന്ന് അവന്റെ തോളിൽ കൈ വച്ചു…

“സാമേ…അല്ല…അതെങ്ങനെയാണ് ഞങ്ങളുടെ കുഞ്ഞുങ്ങൾ ആണ് ആദിയും ആമിയും എന്നുള്ള കാര്യം മനസ്സിലായത്….”കാശി സംശയത്തോടെ സാമിന്റെ നോക്കി…

“അതിന്റെ ഉത്തരം പറയാം…..അതിന് മുന്നേ ദേ ഈ വെള്ളം കുടിക്ക്…”
സാം ഒരു ഗ്ലാസ് വെള്ളം എടുത്ത് കാശിയുടെ നേരെ നീട്ടി…കാശി അത് കൈ നീട്ടി വാങ്ങിയിട്ട് പറഞ്ഞു തുടങ്ങി…

കുറച്ചു മാസങ്ങൾക്ക് മുന്നേ ഞാൻ ആദിയുടെ ഒരു ഫോട്ടോ..നല്ല ഭംഗിയുള്ളൊരു ഫോട്ടോ എന്റെ ഫോണിൽ സ്റ്റാറ്റസ് ഇട്ടിരുന്നു..ഇതിനു മുന്നേയും ആദിയുടെ പല ഫോട്ടോകൾ ഇട്ടിട്ടുണ്ടെങ്കിലും അതൊന്നും ജാനമ്മ ശ്രദ്ധിച്ചിരുന്നില്ല എന്ന് തോന്നുന്നു..

അതുകൊണ്ടാണ് അന്ന് ഞാൻ ഇട്ട സ്റ്റാറ്റസ്സിന് ജാനമ്മ മറുപടി അയച്ചു…അതിൽ ആദിയുടെ എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞു…ഞാൻ അത് പറഞ്ഞും കൊടുത്തു…കാരണം സൈറയ്ക്ക് പാലുണ്ടാകാൻ സഹായിച്ചത് ജാനമ്മ ആണല്ലോ…അതുകൊണ്ട്…

അന്ന് ജാനമ്മ എന്നോട് പറഞ്ഞത് ഒരേ ഒരു കാര്യമാണ്..ആ ഫോട്ടോ കാണുമ്പോൾ ജാനമ്മയ്ക്ക് ഓർമ്മ വരുന്നത് ഇച്ഛായനെ ആണെന്ന്…ഇച്ഛായന്റേതുപോലെ നുണക്കുഴിയും എല്ലാം ഉണ്ട്…ചെറുപ്പത്തിൽ ഇച്ഛായനും എങ്ങനെയാണോ അതുപോലെ തന്നെയാണ് ആദിയും ഇരിക്കുന്നതെന്ന് ജാനമ്മയ്ക്ക് തോന്നി…

അങ്ങനെയാണ് ആരും അറിയാതെ ഞങ്ങൾ ആദിയുടെ ഡി.എൻ.എ ടെസ്റ്റ് നടത്തുവാൻ തീരുമാനിച്ചത്…എന്നാൽ അത് ഇച്ഛായന്റേതുമായി ചേരുമോ എന്നറിയണമെങ്കിൽ അതിന് ഇച്ഛായന്റെ സാമ്പിളുകളും ആവശ്യമായിരുന്നു..

എന്നാൽ ഒറ്റ നോട്ടത്തിൽ തന്നെ ആദിയെ കാശിച്ചായന്റെ കുഞ്ഞായി ജാനമ്മയും കൃഷ്ണച്ചനും പ്രഖ്യാപിച്ചു…അതുകൊണ്ട് തന്നെ ഇനി എന്ത് വന്നാലും സൈറയേയും ഇച്ഛായനെയും ഒന്നിപ്പിക്കണമെന്ന് ലക്ഷ്യം വച്ചിട്ടാണ് ഇച്ഛായനെക്കൊണ്ട് നിർബന്ധമായി കേസന്വേഷണം ഏറ്റെടുപ്പിച്ചതും ബാംഗ്ലൂരിലേക്ക് കൊണ്ടുവന്നതും…

എന്നാൽ ഞങ്ങൾ നിങ്ങളെതമ്മിൽ കൂട്ടിമുട്ടിക്കുന്നതിന് മുന്നേ ദൈവം തമ്പുരാനായി നിങ്ങളെ ചേർത്തു……..

അങ്ങനെ ഇവിടെ ഇച്ഛായൻ വന്നതിന് ശേഷം ഇച്ഛായന്റെ സാമ്പിൾ വച്ചിട്ട് ആദിയുടേതുമായി താരതമ്യം ചെയ്ത് നോക്കിയപ്പോൾ അത് തമ്മിൽ ചേർച്ച വന്നു……….

അപ്പോൾ ആമിയുടെ കാര്യം സംശയത്തിൽ വന്നു…അങ്ങനെ നിങ്ങളുടെ മൂന്നുപേരുടെയും സാമ്പിൾ പരിശോധിച്ചപ്പോൾ മൂന്നുപേരുടെയും സാമ്പിളുകൾ തമ്മിൽ ചേരുന്നുണ്ടായിരുന്നു…..

അന്നാണ് ഞങ്ങൾ ആ സത്യം മനസ്സിലാക്കിയത്…അതായത് ആദിയും ആമിയും ഇരട്ടക്കുഞ്ഞുങ്ങളാണ്…അല്ലെങ്കിൽ സഹോദരങ്ങളാണെന്നുള്ള സത്യം….”

ഇതെല്ലാം കേട്ട് കാശിയുടെ കണ്ണുകളും ചെവികളുമെല്ലാം കൊട്ടിയടയ്ക്കപ്പെട്ടതുപോലെ തോന്നി…അവൻ അവിടെയിരുന്നു ജഗ്ഗിലെ വെള്ളം മുഴുവനായും കുടിച്ചു തീർത്തു…

അപ്പോഴേക്കും സാം വീണ്ടും പറഞ്ഞു തുടങ്ങി…

“ഇത് ജാനമ്മയെ അറിയിച്ചപ്പോൾ അവർക്കുണ്ടായ സന്തോഷം അവർണനീയമായിരുന്നു…

അങ്ങെയിരിക്കെയാണ് ഒരിക്കൽ കാശിച്ചായന് പനി വന്നത്..അന്ന് ഞാനാണ് ആമിമോളുടെ വസ്ത്രം മാറിക്കുകയും കുളിപ്പിക്കുകയും എല്ലാം ചെയ്തത്..

അന്ന് ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചു..ആമിയുടെ ഇടനെഞ്ചിന് താഴെ സൈറയുടെ കഴുത്തിൽ ഉള്ളതുപോലെ ഹൃദയാകൃതിയിലുള്ള ഒരു കാക്കപ്പുള്ളി…

അത് കണ്ടപ്പോൾ എനിക്കെന്തോ ഒരു സംശയം തോന്നി…സൈറയുടെ പുറകിൽ ഇങ്ങനെയൊരു അടയാളം ഉള്ളത് അവളെ തിരിച്ചറിയാനുള്ള ലക്ഷണങ്ങളിൽ ഒന്നായി അവൾ എപ്പോഴും എല്ലായിടത്തും എഴുതി കൊടുക്കാറുള്ളതാണ്..

അങ്ങനെ ഞാൻ ആമിമോളും സൈറയും തമ്മിലുള്ള പരിശോധന നടത്തി…അതിന്റെ വിധിയും അനുകൂലമായിരുന്നു…

ആ ഒരു റിസൽട്ടാണ് ഇന്ന് എല്ലാവരും അറിഞ്ഞത്…അത് അപ്പോൾ തന്നെ ജാനമ്മയെയും കൃഷ്ണചനെയും അറിയിച്ചിരുന്നു…ഞങ്ങൾ അന്ന് കഫേ കോഫി ഡേയിൽ വച്ചാണ് കണ്ടുമുട്ടിയത്…

അന്ന് ജാനമ്മ ഒത്തിരി കരഞ്ഞു…കൃത്യമായി പറഞ്ഞാൽ നിങ്ങൾ നന്ദി ഹിൽസിൽ പോയ അന്നായിരുന്നു ഈ റിപ്പോർട്ട് കിട്ടിയത്…

ഇങ്ങനെയാണ് ഞങ്ങൾ ഇതിനെക്കുറിച്ചറിഞ്ഞത്…ചില സംശയങ്ങൾ വന്നു..അതിന്റെ പിന്നാലെ ഞങ്ങൾ ഇറങ്ങിത്തിരിച്ചു…

“പക്ഷെ എനിക്കാകെയുള്ള സംശയം സൈറാമ്മ ആമിയുടെ ശരീരത്തിലുള്ള ഈ അടയാളം കണ്ടിട്ടുണ്ടാവില്ലേ…പിന്നെ എന്താ അവൾക്ക് ആ സംശയം തോന്നാഞ്ഞത്…”…
കാശി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..

“ഇച്ഛായ..അവൾ വിചാരിച്ചിരിക്കുന്നത് ഇത് പാത്തു ഇത്ത പ്രസവിച്ച കുഞ്ഞാണെന്നല്ലേ…അവളോട് സത്യം എല്ലാം തുറന്ന് പറയു…ചിലപ്പോൾ ഉൾക്കൊള്ളാൻ സമയം എടുക്കുമായിരിക്കും…ഇനിയും വൈകിക്കാതെ പറയു…”

“ഹാ…ഇന്ന് തന്നെ എല്ലാം പറയണം….”
കാശി തന്റെ കൈകൾ തിരുമ്മി ഒരു ദീര്ഘനിശ്വാസത്തോടെ മുഖം കഴുകി രാധാകൃഷ്ണനെ ഫോണിൽ വിളിച്ചു..

******************************

ഇതേസമയം ജാനാകിയും രാധാകൃഷ്ണനും പുറത്തുള്ള മരച്ചുവട്ടിൽ ഇരുന്ന് സൈറയോടും മിയയോടും സാം കാശിയോട് പറഞ്ഞ കാര്യങ്ങളെല്ലാം പറയുകയായിരുന്നു…

സൈറ എല്ലാം കേട്ടുകൊണ്ട് നിർവികാരയായി ഇരുന്നു..എന്ത് പറയാണെനമെന്നോ ചെയ്യണമെന്നോ അവൾക്ക് ഒരു എത്തും പിടിയും കിട്ടിയില്ല..

കുഞ്ഞുങ്ങൾ മിയയുടെയും രാധാകൃഷ്ണന്റെയും തോളിൽ ചാരി ഉറങ്ങിയിരുന്നു…

ജാനകി അവളെ ചേർത്തു പിടിച്ചു…അവൾ അവരുടെ തോളിലേക്ക് തല ചായ്ച്ചു..

പെട്ടന്നാണ് രാധാകൃഷ്ണന്റെ ഫോൺ ശബ്‌ദിച്ചത്…

“ആ കിച്ചു…നീ എവിടെയാ…”

……………………………………….

”ആ ഞങ്ങൾ ഈ ചുവന്ന വാക മരത്തിന്റെ താഴെയുണ്ട്..നീ ഇങ്ങോട്ടേക്ക് വാ…”

…………………………………………..

”ആഹ്…എന്നാൽ ശെരി…”

കുറച്ചു സമയത്തിന് ശേഷം കാശി തന്റെ ബുള്ളെറ്റുമായി വന്നു…അവന് പറയുവാനുള്ളത് കേൾക്കുവാനായി സൈറ നിർവികാരയായി അവന്റെ പിന്നിൽ ഇരുന്നു…

ബാക്കിയുള്ളവർ കുഞ്ഞുങ്ങളുമായി അവിടെ തന്നെ നിന്നു..

******************************

കാശിയുടെ ബുള്ളെറ്റ് ചെന്ന് നിന്നത് ആശുപത്രിയിൽ നിന്നും അഞ്ഞൂറ് മീറ്റർ മാറി ഒരു കഫേയിലായിരുന്നു…

അവിടെ ഒരു ഫാമിലി റൂമിലേക്ക് കയറി ഓരോ ലൈം ജ്യൂസും ഓർഡർ ചെയ്തു..ജ്യൂസ് കൊണ്ടുവന്ന് വച്ചശേഷം കാശി ആ മുറി പൂട്ടി…പതിയെ സൈറയുടെ അടുക്കൽ വന്നിരുന്നു…അവൾ അവന്റെ ദേഹത്തേയ്ക്ക് ചാരിയിരുന്നു…അവന്റെ കൈ അവളുടെ മുടിയുടെ ഓടി നടന്നു..

“രുദ്രാ….”…
ആ വിളിയിൽ നിന്നും അവളുടെ മാനസീക സംഘർഷം അവന് മനസ്സിലാകുന്നുണ്ടായിരുന്നു…അവൾക്ക് സന്തിഷമോ സങ്കടമോ വരുമ്പോഴാണ് അവൾ അവനെ രുദ്രാ എന്ന് വിളിച്ചുകൊണ്ടിരുന്നത്…

“രുദ്രാ…എന്നോട് എന്താ പറയാനുള്ളത് എന്ന് വച്ചാൽ ഒന്ന് പറയാമോ…”
സൈറ ചോദിച്ചു..

“ഹ്മ്മ.. പറയാടാ….”

കാശി സംസാരിച്ചു തുടങ്ങി..
“പാത്തു…അവൾ എന്റെ എല്ലാമായിരുന്നെങ്കിൽ പോലും ഞങ്ങൾ ഒരിക്കൽ പോലും ഞങ്ങളുടെ ശരീരങ്ങളെ പങ്കുവച്ചിരുന്നില്ല…”

സൈറ ഞെട്ടലോടെ തലയുയർത്തി…അവൻ അവളെ നോക്കി സത്യം എന്നുള്ള രീതിയിൽ തലയാട്ടിക്കാണിച്ചു…വീണ്ടും പറഞ്ഞു തുടങ്ങി..

വിവാഹം കഴിഞ്ഞപ്പോൾ അവൾ അവളുടെ സ്വപ്നത്തിന് പിന്നാലെ ആയിരുന്നു…അതിനാൽ ഞങ്ങൾ തമ്മിൽ ഭാര്യാ ഭർത്താക്കന്മാരായി പൂർണമായും ജീവിച്ചിട്ടില്ല..ഇടയ്ക്ക് ഓരോ കുസൃതികൾ മാത്രം…അതിരുവിടാതെ…

അങ്ങനെ അവളുടെ പഠനം എല്ലാം കഴിഞ്ഞ് വന്നപ്പോഴാണ് പാത്തുവിന് ഒരു അമ്മയാകാൻ കഴിയില്ല എന്നുള്ള സത്യം അവൾ എന്നോട് പറയുന്നത്…അതോട് കൂടെ അവൾ ആകെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു…

അവൾ കുറച്ചു നാൾ മുന്നേ നടത്തിയ ഫുൾ ബോഡി ചെക്കപ്പിൽ വന്ന റീസൽട്ട് അങ്ങനെയായിരുന്നു…ആ റീസൽട്ട് കിട്ടിയതിൽ പിന്നെ അവൾ എന്നെ ഒരിക്കൽ പോലും അടുപ്പിച്ചില്ല..ഒരു തരം അപകർഷതാ ബോധം ആയിരുന്നു അവൾക്ക്…
അങ്ങനെയാണ് ഞങ്ങൾ സരോഗസി നോക്കാൻ തീരുമാനിച്ചത്…

അതിനായി ഞങ്ങൾ വരുണിനെ കൺസൾട്ട് ചെയ്തു..അവൻ ഐ.വി.എഫ് സ്‌പെഷ്യലിസ്റ്റ് ആണല്ലോ…അങ്ങനെ അവൻ വഴി ആണ് ഞങ്ങൾ സരോഗസിക്ക് മൂവ് ചെയ്തത്…..

പിന്നെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഞങ്ങൾക്ക് ആമിമോള് ലഭിക്കുന്നത്…കുഞ്ഞിനെ കിട്ടിയതിൽ പിന്നെ അവൾ വേറെ ഒരു ലോകത്തായിരുന്നു…

ഞങ്ങൾ ഒരിക്കലും അവളെ..അല്ലെങ്കിൽ അവരെ പ്രസവിച്ച അമ്മയെ കണ്ടിട്ടില്ല..അത് രഹസ്യമായി സൂക്ഷിക്കുന്ന കാര്യമാണത്രെ…അതുകൊണ്ട് തന്നെ കുഞ്ഞിന്റെ കാര്യമെല്ലാം വരുൺ മുഖേന ആണ് അറിഞ്ഞിരുന്നത്….

അങ്ങനെ അവൾ വീണ്ടും പഴയതുപോലെയായി…ഞങ്ങളുടെ ലോകം തന്നെ ആമിയിലേക്ക് ചുരുങ്ങി…

പക്ഷെ..എല്ലാം ആസ്വദിക്കുന്നതിന് മുന്നേ…ആമിക്ക് രണ്ടു മാസം പ്രായമുള്ളപ്പോഴാണ് അവൾ മരിച്ചത്…”

കാശിയുടെ കണ്ണിൽ ഉരുത്തിരിഞ്ഞ നനവിനെ അവൻ സമർഥമായി മറച്ചു..

അവൻ വീണ്ടും പറഞ്ഞു തുടങ്ങി…
“അവൾ പോയി ഒരു ഒന്നര വർഷത്തോളം കഴിഞ്ഞ്.. അതായത് ചില മാസങ്ങൾക്ക് മുന്നേയാണ് ഞാൻ അവളുടെ ഡയറി കണ്ടത്….അതിൽ ഇങ്ങനെ എഴുതിയിരുന്നു….

എന്റെ കാശിക്കയ്ക്ക്…
ഈ കാര്യം നേരിട്ട് പറയാൻ എനിക്ക് ധൈര്യമില്ല…അതുകൊണ്ടാണ് ഇങ്ങനെ ഇതിൽ എഴുതുന്നത്…ഇക്കാര്യം എപ്പോഴായാലും അറിയേണ്ടതല്ലേ…
കാര്യം അറിഞ്ഞിട്ട് എന്നെ വെറുക്കരുത്…ആ ഒരു അപേക്ഷ മാത്രമേ ഉള്ളു…

ഇക്കാ…അത്…ആമിമോള്..അവള് നമ്മുടെ മോളായി തന്നെ വളരണം കേട്ടോ…പക്ഷെ ഒരു കാര്യം പറയാനുണ്ട്…അത് എന്താണെന്ന് വച്ചാൽ ആമി നമ്മുടെ മകൾ അല്ല….

അന്ന് സരോഗസിയ്ക്ക് വേണ്ടി എന്റെ ഓവം കൊടുക്കാനായി സാമ്പിൾ ടെസ്റ്റ് നടത്തിയപ്പോഴാണ് ഞാൻ അറിയുന്നത് എന്റെ ഓവത്തിന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നുള്ള കാര്യം…അതുകൊണ്ട് സരോഗസി നടക്കില്ല…

അത് പറഞ്ഞപ്പോൾ വേറെ വഴിയൊന്നും ഇല്ലാത്തതിനാൽ മറ്റൊരു സ്ത്രീയുടെ ഓവം വച്ചിട്ടാണ് ആമിയുടെ ജനനം…അതായത് കാശിക്കയുടെയും ആ പെണ്കുട്ടിയുടെയും മകളാണ് ആമി…

പിന്നെയും എന്തൊക്കെയോ എഴുതിയിരുന്നു…ബാക്കി വായിക്കാനുള്ള ശക്തി ഇല്ലാത്തതിനാൽ ആ പേജ് ഞാൻ വലിച്ചു കീറി കളഞ്ഞു..എന്നിട്ട് എന്റെ മനസ്സിനെ ആമി ഞങ്ങളുടെ മാത്രം മകളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു….”

കാശി ഇതൊക്കെ പറഞ്ഞപ്പോൾ സൈറ താൻ പണ്ട് വരുണിന്റെ നിർദേശപ്രകാരം ഓവം ഡോണേഷൻ ക്യാമ്പിന് പോയതും ഡോണേറ്റ് ചെയ്തതെല്ലാം ഓർത്തുകൊണ്ടിരിക്കുകയായിരുന്നു…

“അന്ന് നീ ഡോണേറ്റ് ചെയ്ത ഓവം ആണ് ആദിയുടെയും ആമിയുടെയും ജനനത്തിൽ കലാശിച്ചത്…”

.”പക്ഷെ എന്തിനാ രൂദ്രേട്ടാ ആ കുഞ്ഞുങ്ങളെ അകറ്റിയത്… ആരാണത് ചെയ്യുക…ആർക്ക് വേണ്ടി..എന്തിന് വേണ്ടി…”

“അറിയില്ല മോളെ…കണ്ടുപിടിക്കാം നമുക്ക്…”…

സൈറ പതിയെ എഴുന്നേറ്റു…അവളുടെ മുടിയെല്ലാം പാറിപ്പറന്നിരുന്നു…

“അപ്പോൾ രുദ്രാ…ആദിയും ആമിയും നമ്മുടെ മക്കൾ ആണല്ലേ…എന്റെ മക്കൾ…ഞാൻ അവരുടെ അമ്മയാണല്ലേ…

എനിക്ക്….എനിക്ക് ഇപ്പോൾ തന്നെ അവരെ കാണണം…വാ..പോകാം…”

അവൾ അവനെയും വലിച്ചുകൊണ്ട് പുറത്തേയ്ക്കിറങ്ങി..കൗണ്ടറിൽ പൈസ കൊടുത്ത് പുരത്തിറങ്ങിയപ്പോഴാണ് താങ്ങളുടെ വണ്ടിക്ക് കുറുകെ വേറൊരു വണ്ടി കിടക്കുന്നത് കണ്ടത്…അതിനാൽ അവർക്ക് വണ്ടിയെടുക്കാൻ കഴിഞ്ഞില്ല…

സൈറയ്ക്ക് കുഞ്ഞുങ്ങളെ അപ്പോൾ തന്നെ മാറോട് ചേർത്ത് ഉമ്മവെയ്ക്കാൻ തോന്നി..തന്റെ മാറിലെ പാല് അവർക്കായി ചുരത്തുവാൻ കൊതിയായി….കാശി എങ്ങനെയൊക്കെയോ വണ്ടിയെടുക്കാൻ ശ്രമിക്കുമ്പോഴേക്കും. അവൾ ആ തിരക്കേറിയ റോഡ് ആശ്രദ്ധയോടെ ക്രോസ്സ് ചെയ്യാൻ തുടങ്ങിയിരുന്നു…

പെട്ടന്നാണ് ഒരു കാറ് അവൾക്ക് നേരെ വന്നത്…ആ കാറ് അവളെ ഇടിച്ചു തെറിപ്പിച്ചു…അവൾ വായുവിൽ ഉയർന്ന് പൊങ്ങി…തല റോഡിൽ ഇടിച്ചവൾ വീണു…

കണ്ണടയുമ്പോഴും ചുറ്റിലും തളം കെട്ടി കിടക്കുന്ന രക്തവും കാശിയുടെ നിലവിളിയും അവൾ കേട്ടിരുന്നു….

(തുടരും…)

അറിയാതെ : ഭാഗം 31