Saturday, January 18, 2025
Novel

അറിയാതെ : ഭാഗം 29

നോവൽ
എഴുത്തുകാരി: അഗ്നി


അവിടെ അടുക്കളയിൽ ആലിംഗന ബദ്ധരായി നിൽക്കുന്ന സാമിനെയും മിയയെയും കണ്ടവൾ സ്‌തംച്ചുപോയി….

അവൾ പതിയെ അവളുടെ തൊണ്ടയനക്കിയപ്പോഴാണ് അവർ പരസ്പരമുള്ള പിടി വിട്ടത് തന്നെ…

സൈറയെ അവിടെ കണ്ട രണ്ടുപേരും ലജ്ജിച്ചുപോയിരുന്നു…എന്നാലും ആ ഭാവം.മുഖത്ത് വരാതിരിക്കുവാൻ ഇരുവരും ശ്രദ്ധിച്ചു…

“ഇതൊക്കെ എന്നതാടാ സാമേ…ഇങ്ങനെ പോയാൽ ശെരിയാവുകേല…നിങ്ങളെ വേഗം പിടിച്ച് കെട്ടിക്കാൻ പറയണം…ഇല്ലേൽ ഒന്നും നടക്കില്ല….”

മിയായാണെങ്കിൽ തല താഴ്ത്തിയാണ് നിൽപ്പ്…

“എടി പൊന്നുമോളെ..ഞങ്ങൾ നന്നായൊന്ന് പ്രണയിക്കട്ടെ..അതിന്റെയിടയിൽ കയറി ഇടങ്കോ…

അല്ലാ.. ഇതെന്നതാ സൈറാമോ നിന്റെ ചുണ്ടിൽ രക്തം കട്ട പിടിച്ചേക്കുന്നെ….”

സാം അവളെ ഒന്ന് ആക്കിയ രീതിയിൽ ചോദിച്ചു…അപ്പോഴേക്കും മിയ അവളുടെ തലയുയർത്തി പതിയെ സൈറയെ നോക്കി…സൈറ തല താഴ്ത്തി നിന്നു…

മിയ അവളുടെ അടുക്കൽ ഓടി വന്നവളുടെ താഴ്ന്ന തല ഉയർത്തി…നാണത്താൽ ചുവന്ന അവളുടെ കവിളിണകൾ കണ്ടപ്പോൾ മിയയുടെയും സാമിന്റെയും മുഖത്ത് ഒരു പുഞ്ചിരി വിളങ്ങി…..

അവരുടെ സന്തോഷവും ഒത്തൊരുമായും കണ്ടപ്പോൾ തന്നെ അവരെ ഇനി ചില സത്യങ്ങൾ എത്രയും വേഗം അറിയിക്കണമെന്ന് അവൻ ഹൃദയത്തിൽ നിശ്ചയിച്ചു…അതോടെ അന്ന് താൻ പാത്തുവിന്റെ ഡയറിയിൽ കണ്ട കാര്യങ്ങളുടെ കിടപ്പുവശവും കാശിച്ചായന് മനസ്സിലാക്കി കൊടുക്കുവാൻ കഴിയും എന്നവൻ തീർച്ചപ്പെടുത്തി……

******************************

രണ്ട് ദിവസങ്ങൾ അതിവേഗം കടന്നുപോയി…ഇന്നാണ് അവർ ഡാർജിലിംഗിലേക്ക് പുറപ്പെടുന്നത്…

കാശിയ്ക്കും സൈറയ്ക്കും കുഞ്ഞുങ്ങൾക്കും തനിയെ കുറച്ചു സമയം ചിലവഴിയ്ക്കാനായി തിരഞ്ഞെടുത്ത സുന്ദരമായ സ്ഥലം…

ബാംഗ്ലൂരിൽ നിന്നും അവർ വിമാന മാർഗമാണ് ഡാർജിലിംഗിലേക്ക് പോയത്…നേരിട്ട് ഫ്‌ളൈറ്റ് ലഭ്യമല്ലാത്തതിനാൽ തന്നെ അവർ ഡൽഹി വഴിയുള്ള കണക്ഷൻ ഫ്ളൈറ്റിനാണ് വന്നത്….

അവർ രാവിലെ പത്ത് മണിക്കാണ് ബാംഗ്ലൂരിൽ നിന്ന് തിരിച്ചത്…അവിടുന്ന് ഡൽഹി വഴി സിലിഗുഡിയിലുള്ള ബഗ്ദോഗ്ര എയർപോര്ട്ടിൽ എത്തിയപ്പോഴേക്കും ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞിരുന്നു…

അവിടെ നിന്നും ഒരു ടാക്‌സി വിളിച്ചവർ ഡാർജിലിംഗ് നഗരത്തിലേക്ക് പതുക്കെ നീങ്ങി…ചുറ്റും മഞ്ഞുകളാൽ മൂടപ്പെട്ട ആ സ്ഥലങ്ങൾ കണ്ട് സൈറ നോക്കിയിരുന്നു…

തണുപ്പ് 3 ഡിഗ്രി ആയതിനാൽ തന്നെ എല്ലാവരും നന്നായി തന്നെ തങ്ങളെ ജാക്കറ്റുകളാലും സ്വേറ്ററുകളാലും മൂടിയിരുന്നു….

മൂന്ന് മണിക്കൂറിലെ നീണ്ട യാത്രയ്ക്ക് ശേഷം അവർ ഡാർജിലിംഗിലേക്കെത്തി…

ഡാർജിലിംഗ്….പശ്ചിമ ബംഗാളിന്റെ വടക്കേ അതിരിൽ സ്ഥിതിചെയ്യുന്ന ഒരു നഗരം
…….ഡാർജിലിംഗ് ജില്ലയുടെ തലസ്ഥാ‍നമായ ഈ നഗരം ഹിമാലയത്തിലെ ശിവാലിക് മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 6,982 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു…

ഡാർജീലിങ്ങ് സ്ഥിതി ചെയ്യുന്നത് രണ്ടായിരത്തി ഒരുന്നൂറ്റി മുപ്പത്തിനാല് മീറ്ററിനും ആറായിരത്തി തൊള്ളായിരത്തി എൺപത്തി രണ്ട് മീറ്ററിനും ഇടയിൽ പൊക്കത്തിലാണ്….. ഹിമായലൻ കുന്നുകളിലുള്ള ഗും എന്നയിടത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് തുടങ്ങുന്ന ഡാർജീലിങ്ങ്-ജലപഹാർ മലനിരകളിലാണ് ഡാർജിലിംഗ് നഗരം സ്ഥിതി ചെയ്യുന്നത്…

ഈ മലനിരകൾക്ക് ഇംഗ്ലീഷ് അക്ഷരമായിലെ Y എന്ന ആകൃതിയാണ്. ഇതിന്റെ അടിഭാഗം കടപഹാറിലും ജലപഹാറിലുമായി നിൽക്കുകയും, മുകൾ തട്ടുങ്ങൾ നിരീക്ഷണ മലകളുടെ വടക്കോട്ട് നിൽക്കുകയും ചെയ്യുന്നു.. വടക്ക്-കിഴക്ക് അറ്റം പൊടുന്നനേ താഴ്ന്ന് ലെബോങ്ങ് ചുരത്തിൽ അവസാനിക്കുകയും, വടക്ക്-പടിഞ്ഞാറേ അറ്റം വടക്ക് മൂലയിലൂടെ കടന്ന് ടുക്വേർ ചായത്തോട്ടത്തിനടുത്തുള്ള താഴ്വരയിൽ അവസാനിക്കുകയും ചെയ്യുന്നു.

ജനുവരി മാസം ആയതിനാൽ തന്നെ നല്ല തണുപ്പുണ്ടായിരുന്നു…മഞ്ഞു പെയ്യുന്നത് പതിവല്ലെങ്കിൽ പോലും അവരെ വരവേൽക്കാനെന്ന വണ്ണം ചെറിയ തോതിൽ മഞ്ഞു പൊഴിഞ്ഞുകൊണ്ടേയിരുന്നു…

കുഞ്ഞുങ്ങൾ രണ്ടുപേരും കാശിയുടെയും സൈറയുടെയും ചൂടുപറ്റി ഉറക്കമായിരുന്നു…ആ യാത്രയിൽ എപ്പോഴോ കാശിയും സൈറയുടെ തോളിൽ ചാരി മയങ്ങിയിരുന്നു…

******************************

അവർ താമസിക്കാനായി ബുക്ക് ചെയ്തിരുന്ന വിന്ദാം ഡാർജിലിംഗ് എന്ന ഗ്രൂപ്പിന്റെ റമദാ റിസോർട്ടിലെത്തിയപ്പോഴാണ് കാശി സൈറയുടെ തോളിൽ നിന്നും തലയെ മോചിപ്പിച്ചത്…

കുഞ്ഞുങ്ങൾ അപ്പോഴും ഉറക്കമായിരുന്നു…കാശി തന്റെ കയ്യിൽ ഇരുന്ന ആദിയെ സൈറയുടെ കയ്യിലേക്ക് കൊടുത്തതിന് ശേഷം ഡ്രൈവർക്ക് പണം കൊടുക്കാനുവനായി ചെന്നു…അപ്പോഴേക്കും ഒരു റൂം ബോയ് വന്ന് അവരുടെ പെട്ടികൾ എല്ലാം അകത്തേയ്ക്ക് വച്ചിരുന്നു…

കുഞ്ഞുങ്ങൾ പതുക്കെ ഉണർന്നു…ചുറ്റും ഒന്ന് കണ്ണോടിച്ചു…പരിചയമില്ലാത്ത സ്ഥലമായതിനാലാവണം അവർ ചുറ്റും നോക്കി…എന്നിട്ട് തണുപ്പുമൂലം സൈറയുടെ കഴുത്തിലേക്ക് കൈകൾ ചുറ്റി ഇരുവരും അവളുടെ തോളിലേക്ക് ചാഞ്ഞു…

സൈറയുടെ അവസ്ഥ കണ്ട് കാശി വേഗം തന്നെ ആമിയെ എടുത്ത് അവന്റെ തോളിലേക്ക് കിടത്തി.. ഇടതു കൈ കൊണ്ട് അവളെ പിടിച്ചുകൊണ്ട് അവൻ അകത്തേയ്ക്ക് കയറി..

എല്ലാ ഫോമാലിറ്റികളും കഴിഞ്ഞ ശേഷം അവരെ റൂംബോയി ചെന്ന് മുറിയും ഹീറ്ററും ഒക്കെ കാണിച്ചൂ…..

അദ്ദേഹം പോയതിന് ശേഷം കാശി വാതിൽ അടച്ചു കുറ്റിയിട്ടു…അവൻ സമയം നോക്കിയപ്പോൾ മണി ആറ് കഴിഞ്ഞിരുന്നു..അതിനാൽ തന്നെ ഒന്ന് കുളിച്ച് ഫ്രഷ് ആയി അവിടെത്തന്നെ ഒതുങ്ങാനായി അവർ തീരുമാനിച്ചു…

സൈറ അപ്പോഴേക്കും കുഞ്ഞുങ്ങളെ കട്ടിലിൽ കിടത്തി പതുക്കെ കൊട്ടിയുറക്കി വസ്ത്രവുമായി കുളിക്കാൻ കയറിയിരുന്നു…

കാശി ആ സമയം കൊണ്ട് ആ മുറി ആകമാനം ഒന്ന് വീക്ഷിച്ചു….
ഒരു വലിയ ഡബിൾ കോട്ട് കട്ടിൽ….കൂടെ രണ്ട് കുഞ്ഞു തൊട്ടിലുകളും ഉണ്ട്…
അവൻ കുഞ്ഞുങ്ങളുള്ള കാര്യം പ്രത്യേകം പറഞ്ഞിരുന്നു…

മുറിയുടെ ഒരു കോണിലായി ഒരു സോഫയും ടി വി യും…കട്ടിലിന്റെ ഇടതുഭാഗത്തായി സ്ലൈഡിങ് ഡോർ കൊണ്ട് അടച്ചിരിക്കുന്ന ബാൽക്കണി..

അവൻ അത് തുറന്നതും തണുത്ത കാറ്റ് പതിയെ വീശിയടിച്ചു.. ആ തണുപ്പിന്റെ കുളിർമയിൽ കുഞ്ഞുങ്ങൾ ചെറുതായി വിറച്ചു…അത് കാണ്കെ അവൻ ആ വാതിൽ അടച്ച് സൈറ വരുവാനായി കാത്തിരുന്നു…

സൈറ കുളി കഴിഞ്ഞിറങ്ങിയപ്പോഴേക്കും കാശി കുളിക്കാൻ കയറിയിരുന്നു…

ആ സമയം കൊണ്ട് സൈറ കുഞ്ഞുങ്ങളെ ഉണർത്തി പാല് കൊടുത്തിരുന്നു….

കാശി ഇറങ്ങുന്നതിന് മുന്നേ കുഞ്ഞുങ്ങൾക്കായി ചൂടുള്ള വെള്ളം ശേഖരിച്ചു വച്ചിരുന്നു…അവൻ ഇറങ്ങിയ ഉടനെ സൈറ കുഞ്ഞുങ്ങളെ കുളിപ്പിച്ചു..തണുപ്പായതിനാലാകണം അവർ അധികം കുറുമ്പൊന്നും കാണിച്ചില്ല…

അങ്ങനെ ആ ദിവസം അവർ അവിടെ ചിലവഴിച്ചു…ടി.വി കണ്ടും വീട്ടിലേക്ക് വിളിച്ചുമെല്ലാം അവർ സമയം കളഞ്ഞു..

******************************

പിറ്റേന്ന് രാവിലെ തന്നെ ഹോട്ടലുകാർ ഏർപ്പെടുത്തിയ ടാക്സി അവരെ കൂട്ടാനായി വന്നിരുന്നു…

അന്ന് മുഴുവനും അവർ ഓരോ സ്ഥലങ്ങളും കണ്ടുകൊണ്ടേയിരുന്നു….ഖും മോണസ്ട്രിയും പദ്മജ നായിഡു സുവോളജിക്കൽ പാർക്കും എല്ലാം അതിൽ ഉൾപ്പെട്ടിരുന്നു..

പദ്മജാ പാർക്കിലെ ഓരോ കാര്യങ്ങളും കുഞ്ഞുങ്ങളെ അത്ഭുതത്തിലാഴ്ത്തി…സാധാരണ പട്ടിയെയും പൂച്ചയെയും ഒക്കെ കണ്ടിരിക്കുന്ന അവർക്ക് അവിടെ കാണുന്ന ഓരോ മൃഗങ്ങളും പുത്തൻ കാഴ്ചയായിരുന്നു…

അന്നത്തെ ദിവസം അവസാനം അവർ പോയത് ഡാർജിലിംഗ് റോപ് വേയിലേക്കായിരുന്നു… ചുറ്റും പരന്നുകിടക്കുന്ന തേയില തോട്ടങ്ങൾക്ക് മുകളിലൂടെ അവ സഞ്ചരിച്ചു….അതെല്ലാം അവരുടെ കണ്ണുകൾക്ക് മനോഹരമായ കാഴ്ചകളായിരുന്നു…..

അങ്ങനെ അന്നത്തെ കാഴ്ചകൾ കണ്ട് അവർ വൈകുന്നേരം ആറ് മണി കഴിഞ്ഞപ്പോഴേക്കും തിരിച്ചെത്തിയിരുന്നു…പകൽ കാശി കുഞ്ഞുങ്ങളെ ഉറങ്ങാനായി സമ്മതിച്ചിരുന്നില്ല…അതിന്റെതായ വാശിയും അവർക്കുണ്ടായിരുന്നു..എന്നിരുന്നാൽ പോലും അവരുടെ അപ്പന്റെയും അമ്മയുടെയും നെഞ്ചോട് ചേർന്നാൽ അവർ അനുസരണയുള്ള കുഞ്ഞുങ്ങൾ ആകുമായിരുന്നു…

മുറിയിൽ വന്നയുടനെ കാശി കുഞ്ഞുങ്ങളുമായി ബെഡിലേക്കിരുന്നു…അവർ അവന്റെ കൂടെ കളിക്കുവാൻ തുടങ്ങി…

ഈ സമയം സൈറ പതിയെ ബാൽക്കണിയിലേക്ക് ചെന്നു…അവൾ ആകാശത്തേക്ക് നോക്കി…മേഘങ്ങൾ തമ്മിൽ മുട്ടിയുരുമ്മി എന്തൊക്കെയോ രഹസ്യങ്ങൾ കൈമാറുന്നതുപോലെ തോന്നിയവൾക്ക്…

അവൾ ചക്രവാളങ്ങളിലേക്ക് കണ്ണ് നട്ടു…അങ്ങോട്ട് നോക്കിയപ്പോൾ മഞ്ഞുകൊണ്ട് നിബിഡമായ കാഞ്ചൻജങ്ക മലനിരകൾ അവളുടെ കണ്ണുകൾക്ക് ദൃശ്യവിരുന്നൊരുക്കി…

ഡാർജിലിംഗ് എന്ന സ്ഥലത്തെ മനോഹരിയാക്കുന്ന മലനിരകളിൽ ഒന്നാണ് കാഞ്ചൻജങ്ക… മറ്റൊരു മലനിര മൌണ്ട് എവറസ്റ്റ് ആണ്…

അവൾ തിരികെ എത്തിയപ്പോഴേക്കും കാശിയും കുഞ്ഞുങ്ങളും കുളിച്ചൊരുങ്ങി വന്നിരുന്നു…കാശി കേരളീയ രീതിയിൽ ആകാശ നീല നിറത്തിലുള്ള ഷർട്ടും മുണ്ടും ഉടുത്ത് അതിന്‌മീതെ ജാക്കറ്റും ധരിച്ചിരുന്നു….

കുഞ്ഞുങ്ങൾ ആണെങ്കിൽ സാധാരണ വസ്ത്രങ്ങളും കൂടെ ഷൂവും സോക്‌സും.ജാക്കറ്റും എല്ലാമായി ഒരു കുഞ്ഞു മഞ്ഞുമനുഷ്യൻ ഉരുണ്ടു വരുന്നമാതിരി ഉണ്ടായിരുന്നു..

അവൻ അവൾക്കായി അവന്റെ ഷർട്ടിന്റെ അതേ നിറമുള്ള ഒരു സാരിയെടുത്തു വച്ചിരുന്നു….അവൾ കുളി കഴിഞ്ഞിറങ്ങിയപ്പോഴേക്കും കാശിയും കുഞ്ഞുങ്ങളും പുറത്തേയ്ക്കിറങ്ങിയിരുന്നു…

അവൾ സാരി വൃത്തിയായി ചുറ്റി…മുന്താണി അഴിച്ചിട്ടിരുന്നു…മുടി അഴിച്ചിട്ടു..അലങ്കാരമായി ഒരു കുഞ്ഞു പൊട്ടും താലിമാലയും സിന്ദൂരവും മാത്രമായിരുന്നു അവൾക്കുണ്ടായത്…

അവൾ പുരത്തിറങ്ങിയതും കാശി കണ്ണിമ ചിമ്മാതെ ആ അവളെ തന്നെ നോക്കിനിന്നു…അവളുടെ കവിളുകൾ ചുവന്നു…കണ്ണുകൾ താഴ്ന്നു…അവൾ വേഗം തന്നെ ആമിമോള് തന്റെ കൈകളിയ്ക്കെടുത്തു…കാശി അവളുടെ കവിളിൽ ഒന്ന് തട്ടിയിട്ട് താഴെയുള്ള റെസ്റ്ററന്റിലേക്ക് പോയി…അവളും അവനെ അനുഗമിച്ചു…

അവർ അവിടെ നിന്നും ഭക്ഷണം കഴിച്ചു….അതിന് ശേഷം കാശി സൈറയേയും കുഞ്ഞുങ്ങളെയും മുറിയിലേക്കാക്കിയിട്ട് പുറത്തേയ്ക്ക് പോയി…

കുഞ്ഞുങ്ങൾ ഉറക്കം തൂങ്ങിയിരുന്നതുകൊണ്ട് തന്നെ അവരെ വേഗം തട്ടിയുറക്കി തൊട്ടിലിലേക്ക് കിടത്തി പുതപ്പിച്ചിട്ട് സൈറ ബാൽക്കണിയിലുള്ള കൗച്ചിൽ കയറിയിരുന്ന് ആകാശത്തേയ്ക്ക് എന്തൊക്കെയോ ആലോചിച്ച് കണ്ണും നട്ടിരുന്നു…

***************
***************

അവൾ എന്തോ ആലോചിച്ചിരിക്കുന്നത് കണ്ടുകൊണ്ടാണ് കാശി വന്നത്….തന്നെ അവൾ ശ്രദ്ധിക്കുമോ എന്നറിയാനായി അവൻ പതിയെ ബെഡിൽ ചെന്ന് കിടന്ന് ഉറങ്ങുന്നതുപോലെ അഭിനയിച്ചു…

അവൾ രാത്രിയിലുള്ള മഞ്ഞുവീഴ്ച ആസ്വദിച്ചിരിക്കുകയായിരുന്നു…കുറച്ചു കഴിഞ്ഞ് ഒന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് ബെഡിൽ കാശി വന്ന് കിടക്കുന്നത് അവൾ അറിയുന്നത്…

അവൾ വേഗം അവന്റെ അടുക്കലേക്ക് ചെന്നു…ഒരു കൊച്ചു കുഞ്ഞിനെപോലെ അവൻ ഉറങ്ങുന്നത് കണ്ട് അവൾക്ക് അതിയായ വാത്സല്യം തോന്നി..

അവൻ അവളുടെ നെറ്റിയിൽ തന്റെ ചുണ്ടുകളാൽ മുദ്രണം തീർത്തു…കൂടെ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞുങ്ങൾക്കും….

ആ രാത്രിയുടെ സൗന്ദര്യത്തിൽ മതി മയങ്ങി അവൾ വീണ്ടും ബാൽക്കണിയിലേക്ക് തന്നെ ചെന്നു..അവിടെ വർഷിച്ചുകൊണ്ടിരിക്കുന്ന ഓരോ ഹിമകണങ്ങളെയും അവൾ കൈകളാൽ പിടിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു….

അവിടെ വീശിയടിക്കുന്ന ചെറു കാറ്റിൽ അവളുടെ സാരീ ആടിയുലഞ്ഞിരുന്നു… മുടി പാറിപറന്നുകൊണ്ടേയിരുന്നു…

പൊടുന്നനെയാണ് ഒരു കമ്പിളി പുതപ്പിനാൽ അവളെ ആരോ പൊതിഞ്ഞത്….ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ആ ഗന്ധവും ആ ചൂടും അവൾക്ക് സുപരിചിതമായതിനാൽ അവൾ അവന്റെ നെഞ്ചോട് ചാഞ്ഞു..

അവൻ ഇടത്തുകയ്യാൽ പുതപ്പിനോട് കൂടെ അവളുടെ ഇടതുകൈ പിടിച്ച് അവളുടെ ഇടുപ്പിലൂടെ സൈറയെ പൊതിഞ്ഞു
പിടിച്ചു…

അവന്റെ വലം കൈ അവളുടെ വലം കയ്യോട് ചേർത്ത് അവൻ മഞ്ഞുതുള്ളികളെ തന്റെ കൈകളിലേക്കും ആവാഹിച്ചു…..

അവളുടെ സാമീപ്യവും ശരീരത്തിലെ ചൂടും പുറത്ത് പെയ്യുന്ന മഞ്ഞും അവനെ വല്ലാത്തൊരു ഉന്മാദാവസ്ഥയിൽ എത്തിച്ചു…അവന്റെ ചുണ്ടുകൾ അവളുടെ പിൻകഴുത്തിൽ മുദ്രണം ചാർത്തി..പെട്ടന്നായത്തിനാൽ നിന്ന നിൽപ്പിൽ തന്നെ സൈറ ഒന്ന് ഉയർന്നു പൊങ്ങി…

“എന്നതാ മറിയാമ്മേ പതിവില്ലാത്ത ശീലങ്ങളൊക്കെ….എന്നതാ എന്റെ കൊച്ചിന് പറ്റിയെ…..”
അവൻ പതിയെ അവളുടെ കാതിൽ ഒന്ന് ചുംബിച്ചുകൊണ്ട് ചോദിച്ചു….

ആ ചുംബനത്തിൽ അവളൊന്ന് പുളഞ്ഞുപോയി… കാശിയുടെ ഇടം കയ്യിൽ അവളുടെ പിടി മുറുകുന്നതവൻ അറിഞ്ഞിരുന്നു…

“ഊഹും…”..അവൾ പതുക്കെ ഒന്ന് മൂളി…

അവൻ പതിയെ അവളുടെ പിന്നിലെ മുടി മാറ്റി…അപ്പോഴാണ് അവൻ അവളുടെ കഴുത്തിൽ ഹൃദയാകൃതിയിലുള്ള ഒരു കാക്കപ്പുള്ളി കണ്ടത്….അവൻ അവിടെയൊന്ന് കടിച്ചു…അവൾ ഒന്ന് ഞെട്ടി മുന്നോട്ടായാൻ ശ്രമിച്ചെങ്കിലും കാശി അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ച് ആ കാക്കപ്പുള്ളിയിലേക്ക് വീണ്ടും ചുണ്ടുകൾ ചേർത്തു…അവൻ അവയിൽ ഗാഢമായി ചുംബിച്ചു…..

അവൾ അറിയാതെ അവനോട് ചേർന്ന് നിന്നുപോയി…അവരെ പൊതിഞ്ഞിരുന്ന കമ്പിളി താഴെ വീണു…അവൾ തണുത്തു വിറച്ചു….അവൻ സൈറയുടെ കഴുത്തിലൂടെ തന്റെ വലം കൈ ചുറ്റി അവളെ വീണ്ടും തന്നിലേക്ക് ചേർത്തു

അവന്റെ ഇടം കൈ അവളുടെ സാരിയ്ക്കിടയിലൂടെ കാണുന്ന അവളുടെ ആലില വയറിൽ സ്പർശിച്ചു….അവന്റെ കൈകളുടെ ചൂടും അവന്റെ ദേഹത്ത് നിന്നും പുറത്തേയ്ക്ക് വരുന്ന ചൂടും എല്ലാം ആയപ്പോൾ അവൾക്ക് അവളുടെ മേനി മുഴുവനായും പൊള്ളുന്നതുപോലെ തോന്നി….അവന്റെ സാമീപ്യം അവളെ തളർത്തുവാൻ തുടങ്ങിയിരുന്നു…

കാശി പതിയെ അവളെ തനിക്ക് അഭിമുഖമായി തിരിച്ചു നിറുത്തി…അവൾ അപ്പോഴും അവന് മുഖം കൊടുക്കാതെ തന്റെ മിഴികളെ താഴ്ത്തി തന്നെ നിന്നു…

“മറിയാമോ…എന്റെ മുഖത്തേയ്ക്ക് ഒന്ന് നോക്കേടാ….” അവൻ തന്റെ നെറ്റി അവളുടെ തലയുടെ മുകളിലേക്ക് വച്ചുകൊണ്ട് പറഞ്ഞു…

“മ്മ്ച്ചും…”…അവൾ തോള് കുലുക്കി ഉത്തരം അറിയിച്ചു…

കാശിയുടെ കൈകൾ പതിയെ അവളുടെ ഇടുപ്പിൽ നിന്നും മുകളിലേക്ക് ഇഴഞ്ഞു…സൈറ കാശിയുടെ കൈകളിൽ പിടിമുറുക്കി… ആവൻ ആ കൈകളാൽ തന്നെ സൈറയുടെ മുഖം അവളുടെ താടിത്തുമ്പിൽ പിടിച്ചുയർത്തി….

അവളുടെ കണ്ണുകൾ അടഞ്ഞു തന്നെയിരുന്നു…സൈറയുടെ മുടിയിഴകൾ അവളുടെ മുഖത്ത് പാറിപ്പറന്നു കിടന്നിരുന്നു…അതു കാണ്കെ കാശിയുടെ ഉള്ളിൽ നിന്നും കുസൃതി മോട്ടിട്ടു…അവൻ പതിയെ അവളുടെ മുഖത്തേയ്ക്ക് ഊതി…

അവൾ ഒന്ന് ഞെട്ടി തന്റെ കണ്ണുകൾ തുറന്നു….തുറന്നതും അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളോട് ചേർന്നു…

വായിൽ ചോരയുടെ ചവർപ്പ് നിറഞ്ഞിട്ട് പോലും അവൻ അവളെ വിടുവാൻ ഭാവിച്ചില്ല…അവസാനം ആ ചുംബനത്തിന്റെ ലഹരിയിൽ കാശി സൈറയെ തന്റെ കൈകളാൽ കോരിയെടുത്തു….

അവൻ അവളെ പതിയെ കട്ടിലിലേക്ക് കിടത്തി….ബാൽക്കണി അടയ്ക്കാൻ മറന്നതിനാൽ പുറത്ത് നിന്നും വീശുന്ന തണുത്ത കാട്ടിൽ.കർട്ടനുകൾ ആടിയുലഞ്ഞു…സൈറയുടെ ശരീരം വിറകൊണ്ടു….

ആ തണുപ്പിൽ അവൾക്ക് ചൂടായി…ഒരു പുതപ്പായി കാശി അവളിലേക്ക് തന്റെ ചൂടിനെ പകർന്നു നൽകി…

ഉടയാടകൾ ഓരോന്നായി മാറ്റപ്പെട്ടപ്പോഴും സൈറയുടെ മിഴികൾ കൂമ്പിയടഞ്ഞിരുന്നു..അവന് സമ്മതം നല്കിയെന്നതുപോലെ….

അവസാനം ഒരു ചെറു നോവാൽ അവന്റെ മാത്രം മറിയാമ്മ ആയപ്പോൾ സൈറയുടെ കണ്കോണിൽ സന്തോഷത്തിന്റെ നീരുറവ പൊടിഞ്ഞു…

ആ കണ്ണുനീരിനെ അവൻ തൻെറ ചുണ്ടുകളാൽ ഒപ്പി….അവളുടെ നഗ്ന മേനിയെ തിരിച്ചു കിടത്തി ആ ഹൃദയാകൃതിയിലുള്ള കാക്കപ്പുള്ളിയിൽ അവൻ വീണ്ടും ഗാഢമായി ചുംബിച്ചു..

ആ ചുംബനത്തിന്റെ ലഹരിയിൽ ഒരിക്കൽ കൂടെ അവൻ അവളിൽ ഒരു പേമാരിയായ് പെയ്തിറങ്ങി…

അവസാനം വിയർത്തൊട്ടി തന്റെ നെഞ്ചോട് ചേർന്ന് കിടന്ന് തളർന്നുറങ്ങുന്ന അവളുടെ നെറുകയിൽ അവനോന്ന് ചുംബിച്ചു….

“ഇപ്പോഴാണ് മോളെ ഞാൻ എല്ലാ അർത്ഥത്തിലും പൂർണനായത്…”…
അവൻ അവളുടെ ചെവിയിൽ മന്ത്രിച്ചു…അവൾ ഒന്നുകൂടെ കുറുകി അവന്റെ നെഞ്ചിന്റെ ചൂടുപറ്റി കിടന്നു…

അവൻ കമ്പിളിയാൽ തങ്ങളുടെ ശരീരങ്ങളെ പൊതിഞ്ഞു…..അവസാനം അവളെ ചേർത്ത് പിടിച്ചുകൊണ്ട് അവനും ഉറക്കത്തിലേക്കാഴ്ന്നു…

അംഗം സംഭവബഹുലമായ ഡാർജിലിംഗ് യാത്ര ഒരാഴ്ചയ്ക്ക് ശേഷം അവസാനിച്ചു…

******************************

ഡാർജിലിംഗ് വിസിറ്റ് കഴിഞ്ഞ് മടങ്ങിയെത്തിയ കാശിയും സൈറയും തിരികെ അവരവരുടെ ജോലികളിലേക്ക് പ്രവേശിച്ചു….

സന വരുണിന്റെ കൂടെയായിരുന്നു…അദ്ദേഹം ഗൈനെക്കും സന പീഡിയാക് സർജനും ആയതുകൊണ്ട് തന്നെ അവരെ ഒരു ഡിപാർട്മെന്റിലേക്ക് മാറ്റി…വീണ സ്വതന്ത്രമായി തന്നെ തുടർന്നു…

ഇടയ്ക്കിടെയുള്ള മീരയുടെ അർത്ഥം.വച്ചുള്ള ചില സംസാരങ്ങൾ ഒഴിച്ചാൽ.തികച്ചും ശാന്തമായിരുന്നു അന്തരീക്ഷം…….

ദിവസങ്ങൾ മാറി മറിഞ്ഞുകൊണ്ടിരുന്നു…സാമിന്റെ കൂടെ ഇപ്പോൾ സഞ്ജയും വരുണും ആണ് താമസം…സഞ്ജയും ഇപ്പോൾ സാമിന്റെയും മിയയുടെയും സൈറയുടെയുമെല്ലാം നല്ലൊരു സുഹൃത്തായി മാറിയിരുന്നു…

******************************

രണ്ട് മൂന്ന് ആഴ്ചകൾ കൂടെ കടന്നുപോയി..

കാശിയുടെയും സൈറയുടെയും പ്രണയം അതി തീവ്രമായി തന്നെ തുടർന്നുകൊണ്ടിരുന്നു…..കൂടെ കുഞ്ഞുങ്ങളുടെ കളിച്ചിരിയും ബഹളങ്ങളുമായി അവരുടെ ഫ്‌ളാറ്റ് മൊത്തത്തിൽ ഒന്ന് ഉണർന്നിരുന്നു…

തന്റെ മകന്റെ ജീവിതത്തെ ഓർത്തുകൊണ്ടുള്ള ജാനമ്മയുടെ വേവലാതി പൂർണമായും മാറിയിരുന്നു…

അങ്ങനെയിരിക്കെയാണ് ഒരു ദിവസം സാം സൈറയേയും കാശിയെയും വിളിച്ചിട്ട് അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്…

അന്ന് സൈറയ്ക്ക് ഓഫ് ആയതിനാൽ ജാനകിയും രാധാകൃഷ്ണനും കൂടെ പുറത്തെവിടെയോ പോയിരിക്കുകയായിരുന്നു…രാധാ ദീദി ഇല്ലാത്തതിനാൽ മിയയെയും വിളിച്ചുകൊണ്ട് കുഞ്ഞുങ്ങളുമായി സൈറ ഹോസ്പിറ്റലിലേക്ക് ചെന്നു…

അവൾ ആശുപത്രിയിൽ എത്തിയപ്പോൾ കാശിയും അവിടെ ഉണ്ടായിരുന്നു…

അവർ ഒന്നിച്ച് സാമിന്റെ ക്യാബിനിലേക്ക് നടന്നു…..അവർ അകത്തെത്തിയപ്പോഴേക്കും സാം അവരിദ് ഇരിക്കുവാൻ പറഞ്ഞു…അപ്പോഴേക്കും രാധാകൃഷ്ണനും ജാനമ്മയും അവിടെയെത്തിയിരുന്നു…

അച്ഛനും അമ്മയും വന്നിരിക്കുന്നത് കൊണ്ട് തന്നെ എന്തോ പ്രധാനപ്പെട്ട കാര്യം സംസാരിക്കുവാനാണെന്ന് കാശിയ്ക്ക് മനസ്സിലായിരുന്നു…

അവൻ സാമിനെ നോക്കി…അപ്പോഴേക്കും ജാനാകിയും കൃഷ്ണനും അവിടെയുള്ള ഇരിപ്പിടത്തിൽ ഇരുന്നിരുന്നു…അവരുടെ മുഖത്ത് നിലനിന്നിരുന്ന ടെൻഷൻ സൈറയേയും കാശിയെയും അലട്ടിയിരുന്നു…

നിശബ്ദത ആ മുറിയിൽ തളം കെട്ടിയപ്പോഴേയ്ക്കും സാം സംസാരിച്ചു തുടങ്ങിയിരുന്നു…

“കാശിച്ചായ…സൈറാമ്മ…നിങ്ങളോട് രണ്ട് പേരോടുമായി ഒരു കാര്യം ഞങ്ങൾക്ക് പറയുവാനുണ്ട്…. അത് കേട്ടിട്ട് നിങ്ങൾ സംയമനം പാലിക്കും എന്ന് വിശ്വസിക്കുന്നു…

പുറത്ത് വച്ച് ഇത് പറയാൻ കഴിയില്ല…കാരണം അതിനുള്ള തെളിവുകളൊക്കെ വൃത്തിയായി പറഞ്ഞു തരണമെങ്കിൽ ഇങ്ങനെയൊരു സ്ഥലമേ പറ്റുകയുള്ളു….”

കാശിയും സൈറയും മുഖത്തോട് മുഖം നോക്കി…..എന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് മനസ്സിലായിരുന്നില്ല എന്നതാണ് സത്യം…. “സാമേ..നീ എന്നതാ കാര്യം എന്ന് വച്ചാൽ പറയെടാ…”…
സൈറ സാമിനോടായി പറഞ്ഞു…

“അത് മറ്റൊന്നുമല്ല….നമ്മുടെ ആദിയും ആമിയും ഇല്ലേ…അവർ ….അവർ സഹോദരങ്ങാളാണ്…
ഇരട്ട കുഞ്ഞുങ്ങൾ…..” അത് കേൾക്കെ സൈറയുടെ കണ്ണുകൾ നിറഞ്ഞു…അവളുടെ കൈ കാശിയുടെ മേലെ മുറുകി.. കാശിയും വല്ലാത്തൊരു അവസ്ഥയിലായിരുന്നു….സാം പതിയെ എഴുന്നേറ്റ് ചെന്ന് കാശിയെയും സൈറയേയും ചേർത്തു പിടിച്ചു… “എനിക്ക് മറ്റൊരു കാര്യം കൂടെ പറയാനുണ്ട്….”

സാം അങ്ങനെ പറഞ്ഞപ്പോൾ ഇനിയെന്താണെന്നറിയാൻ വർധിച്ച ഹൃദയമിടിപ്പോടെ അവർ രണ്ടുപേരും സാം പറയുന്നതിന് കാതോർത്തു… “ആദിയും ആമിയും ഇരട്ട കുഞ്ഞുങ്ങൾ മാത്രമല്ല…അവരുടെ മാതാപിതാക്കൾ സൈറ മറിയം സാമുവേലും കാശിരുദ്ര മേനോനുമാണ്..”

(തുടരും…)

അറിയാതെ : ഭാഗം 30