Saturday, December 28, 2024
Novel

അനു : ഭാഗം 20

നോവൽ
എഴുത്തുകാരി: അപർണ രാജൻ


“നീ എങ്ങോട്ടാ ഇത്ര രാവിലെ ??? ”

രാവിലെ കഴിക്കാൻ എന്നും പറഞ്ഞു എടുത്തത് മുഴുവനും കഴിക്കാതെ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുന്ന വിശ്വയെ കണ്ട് ശബരി അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു കൊണ്ട് ചോദിച്ചു .

“കുറച്ചു പയ്യന്മാർ ഹോസ്പിറ്റലിൽ ആയിട്ടുണ്ടെന്ന് ……… ഗ്യാങ് ചേർന്നുള്ള അടിപിടിയാണെന്നാ ഗണേഷ് കണ്ടിട്ട് പറഞ്ഞത് …….. ”

കീ ഹോൾഡറിൽ നിന്നും ജീപ്പിന്റെ കീ എടുത്തു കൊണ്ട് വിശ്വ പറഞ്ഞു .

വിശ്വയുടെ ജീപ്പ് പുറത്തേക്ക് പോകുന്നത് കണ്ടു കൊണ്ടാണ് മഹി താഴേക്ക് വന്നത് .

“അവൻ എങ്ങോട്ടാ ഇത്ര ദൃതി പിടിച്ചു ???? ”

ഷർട്ടിന്റെ ബട്ടൺ ഇടുന്ന കൂട്ടത്തിൽ മഹി ചോദിച്ചു .

“എന്തോ തല്ല് കേസെന്ന് …….. ”

“മ്മ് …….. ”

തല്ല് കേസെന്ന് കേട്ടതും ശബരി എന്തോ ഓർത്തെന്നപ്പോലെ മഹിയെ നോക്കി .

മ്മ് എന്താ ????

അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞ ശബരി തിരിഞ്ഞു തന്നെ നോക്കുന്നത് കണ്ട മഹി പുരികം പൊക്കി കൊണ്ട് ചോദിച്ചു .

“തല്ല് കേസെന്ന് പറഞ്ഞപ്പോഴാ ഒരാളെ പറ്റി ഓർത്തത് ……. നിന്റെ പെങ്ങൾക്ക് സുഖമാണോ അളിയാ ??????? ”

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഷാന ബാഗിൽ നിന്നും ഫോൺ എടുത്തു നോക്കിയത് .

സ്ക്രീനിൽ ഇക്കയെന്ന് കണ്ടതും അവളുടെ മുഖമൊന്ന് തിളങ്ങി .

“എടാ ഒരു മിനിറ്റ് ,,,,,, ദേ ഇക്ക വിളിക്കുന്നു …… ഞാനെ ഒന്ന് എടുത്തിട്ട് വരാംട്ടൊ …… ”

കരണിന് വേണ്ടി ഗിഫ്റ്റ് തിരക്കുന്ന തിരക്കിലായിരുന്ന സരൂവിനെ നോക്കി പറഞ്ഞു കൊണ്ട് ഷാന കുറച്ചപ്പുറത്തേക്ക് മാറി നിന്നു .

“നീ കടയിൽ എത്തിയോ ??? ”

കാൾ എടുത്തു ചെവിയോട് ചേർത്തതും മറുപുറത്ത് നിന്ന് അഫ്സൽ ചോദിച്ചത് കേട്ട് ഷാന ചുറ്റും നോക്കി .

ഇക്ക തിരിച്ചെത്തിയോ ????

എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ ????

“ഇങ്ങനെ ഉണ്ട കണ്ണും ഉരുട്ടി ചുറ്റും നോക്കണ്ട ….. ഞാൻ ഇപ്പോഴും ഹോട്ടലിലാണ് ……… ”

ചിരിച്ചു കൊണ്ട് അഫ്സൽ പറഞ്ഞു .

“ഹോട്ടലിൽ ആണെങ്കിൽ പിന്നെ ഞാൻ കടയിൽ ആണെന്ന് ഇക്ക എങ്ങനെ അറിഞ്ഞു ???? ”

നെറ്റി ചുളിച്ചു കൊണ്ട് ഷാന ചോദിച്ചതും അഫ്സൽ വീണ്ടും ചിരിച്ചു .

“നീ കാൾ കട്ട്‌ ആകുമ്പോൾ കാൾ ലിസ്റ്റ് എടുത്തൊന്ന് നോക്ക് …… ഞാൻ എത്ര വട്ടം വിളിച്ചുവെന്നറിയോ ??? നീ എടുക്കാത്തത് കൊണ്ട് ഞാൻ കോട്ടെഷൻ സംഘത്തെ വിളിച്ചു …… അവളാ പറഞ്ഞത് നീയും സൗപർണികയും കൂടി കടയിൽ പോയിയെന്ന് …… ”

അഫ്സലിന്റെ വായിൽ നിന്നും കൊട്ടേഷൻ സംഘമെന്ന് കേട്ടതും ഷാനയ്ക്ക് ചിരി വന്നു .

അനുവിനെയും കരണിനെയുമാണ് അഫ്സൽ കൊട്ടേഷൻ സംഘമെന്ന് ഉദേശിക്കുന്നത് .

അവരുടെ കോളേജിലെ ചില വീരഗാഥകൾ കേട്ടതിനു ശേഷം അഫ്സൽ ഇട്ട പേരാണത് .

“ഓ …… ദേ സരൂ അവിടെ ഒറ്റയ്ക്കാണെ …… ഞാൻ ഫ്ലാറ്റിൽ ചെന്നിട്ട് വിളിക്കാം കേട്ടോ ???? ”

പുറകിൽ എന്തെടുക്കണം ഏതെടുക്കണമെന്ന് യാതൊരു വിധ വിവരവും ഇല്ലാതെ തപ്പി തടയുന്ന സരൂവിനെ കണ്ട് ഷാന പറഞ്ഞു .

“ആഹ് ….. എങ്കിൽ ശരി ….. ഫ്രീയായി കഴിഞ്ഞു വിളിക്ക് …… ”

അത്രയും പറഞ്ഞു അഫ്സൽ കാൾ കട്ട് ചെയ്തു .

മറുപുറത്ത് കാൾ കട്ടായിയെന്നറിഞ്ഞതും ഷാന സരൂവിന്റെ അടുത്തേക്ക് നടന്നു .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ബാൽക്കണിയിൽ നിന്നും തന്റെ റൂമിലേക്ക് കയറിയ അഫ്സൽ തന്റെ കിടക്കയിൽ ഇരിക്കുന്ന ക്യാതറിനെ കണ്ട് ചെറുതായി ഒന്ന് പകച്ചു പോയി .

ഇവൾ എന്താ എന്റെ മുറിയിൽ ????

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“അനു ……. !!!!!!! ”

കരണിന്റെ ഉച്ചത്തിലുള്ള വിളി കേട്ടതും അത്രയും നേരം ഫോണിൽ നോക്കി കൊണ്ടിരുന്ന അനു വേഗം എഴുന്നേറ്റു .

“എന്താടി എന്ത് പറ്റി ???? ”

കരണിന്റെ അലർച്ച കേട്ട് തല്ലി പിടച്ചു പുറത്തേക്ക് വന്ന അനു സോഫയിൽ ഇരുന്നു മിച്ചർ തിന്നുന്ന കരണിനെ കണ്ട് കണ്ണ് മിഴിച്ചു കൊണ്ട് ചോദിച്ചു .

“ഭയങ്കര ദാഹം …… കുറച്ചു വാട്ടർ ……… ക്ലൈമാക്സ്‌ ആണടി ……. എഴുന്നേറ്റാൽ ഫ്ലോ പോകും …… പ്ലീസ് …… ”

അനുവിനെ നോക്കി ചുണ്ട് മലർത്തി കൊണ്ട് കരൺ പറഞ്ഞതും , അനുവിന് അവളെ ബാൽക്കണിയിൽ നിന്ന് താഴേക്ക് എടുത്തെറിയാനാണ് തോന്നിയത് ..

ശവം !!!!!!

കാറി കൂവി വിളിച്ചപ്പോൾ തോന്നി ടെറസിന്റെ മണ്ടയിൽ നിന്ന് തൂങ്ങി കിടക്കുവാണെന്ന് .

അതുപോലെയല്ലേ അനുവെന്നും പറഞ്ഞു കാറി പൊളിച്ചത് …

ടിവിയിലേക്ക് തന്നെ ഉറ്റു നോക്കി ഇരിക്കുന്ന കരണിനെ നോക്കി പിറുപിറുത്തുക്കൊണ്ട് അനു അടുക്കളയിലേക്ക് നടന്നു .

“ഇന്നാ നിന്റെ പാനി ……. ”

ഫ്രിഡ്ജിൽ ഇരുന്ന വെള്ളത്തിന്റെ കുപ്പി അങ്ങനെ തന്നെ എടുത്തു തന്റെ നേരെ നീട്ടുന്ന അനുവിനെ കണ്ടു കരൺ കുപ്പിയിലേക്കും അനുവിന്റെ മുഖത്തേക്കും മാറി മാറി നോക്കി .

ഞാൻ ഒരു ഗ്ലാസ്‌ വെള്ളമല്ലേ ചോദിച്ചുള്ളൂ …

അതിന് നീ എന്തിനാ ഒരു കുപ്പി മുഴുവനും എടുത്തു കൊണ്ട് വന്നത് ???

“ആവിശ്യമുണ്ടെങ്കിൽ കുടിക്ക് …… ഇനിയും എഴുന്നേറ്റു പോകാൻ എനിക്ക് വയ്യ …… ”

എന്ന ഭാവത്തിൽ തന്നെ നോക്കുന്ന കരണിനെ കണ്ട് അനു കുപ്പി കരണിന്റെ മടിയിലേക്ക് എറിഞ്ഞു കൊണ്ട് പറഞ്ഞു .

കൊണ്ട് വന്നതല്ലേ കുടിച്ചേക്കാം …

ഇല്ലെങ്കിൽ പിന്നെ നീ എന്താടി കുടിക്കാത്തതെന്ന് ചോദിച്ചു , ee കുപ്പിയിലുള്ള വെള്ളം മുഴുവനും എന്റെ വായിലേക്ക് ഒഴിക്കും .

“നീ എന്താ ഈ കാണുന്നത് ??? ”

സോഫയിലേക്ക് ഇരുന്നു കൊണ്ട് അനു കരണിനോട് ചോദിച്ചു .

“Legend of the blue sea ….. ”

ഓ lee Min Ho……

“നിനക്ക് ആരെങ്കിലും ഇങ്ങേരുടെ പേരിൽ കൂടോത്രം വല്ലതും തന്നിട്ടുണ്ടോ ???? ”

തലയ്ക്കു കൈ കൊടുത്തു കൊണ്ട് അനു ചോദിച്ചതും കരൺ കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ടപ്പോലെ ഞെട്ടി തരിച്ചു അനുവിനെ നോക്കി .

“What !!!???? കൂടാ …… ????? ”

ഓ കടിച്ചാൽ പൊട്ടാത്ത മലയാളമൊന്നും ഇതിനറിയില്ലന്ന് ഞാൻ ഓർത്തില്ലല്ലോ ???

ഇനിയിപ്പോ കറക്റ്റ് മീനിങ് പറഞ്ഞു കൊടുക്കാതെ സാധനം എനിക്ക് സ്വൈര്യം തരില്ല ….

“ഓ കൂടോത്രം …… എന്ന് വച്ചാൽ …… എന്താ പറയാ ???? അഹ് ……. spell ……… or …… അഹ് …… love potion like harry potter movies ……. ”

എങ്ങനെ ഒക്കെയോ കൂടോത്രമെന്ന വാക്കിനോട്‌ ഒത്തു പോകുന്ന വാക്ക് കണ്ടെത്തി പറഞ്ഞു കൊണ്ട് അനു കരണിനെ നോക്കിയതും അനു കണ്ടത് തന്നെ തന്നെ തറപ്പിച്ചു നോക്കുന്ന കരണിനെയാണ് .

നോട്ടം അത്ര പന്തിയല്ലല്ലോ ????

“ഓഹോ …….. എനിക്ക് കുടന്ത്രമാണെന്ന് …… ”

“കുടന്ത്രമല്ല ……. കൂടോത്രം …… ”

“Whatever ………. എനിക്ക് കുടന്ത്രമാണെന്ന് …… Then what about your Bangtan boys…….??? ”

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“നീ എന്താ ഇവിടെ ????? ”

തന്റെ കിടക്കയിൽ കയറി സ്വാതന്ത്ര്യത്തോടെ ഇരിക്കുന്ന ക്യാതറിനെ കണ്ട് അഫ്സൽ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു .

തന്റെ പ്രൈവസിയിലേക്ക് തന്റെ അനുവാദമില്ലാതെ ആരും കടന്നു വരുന്നത് അഫ്സലിന് ഇഷ്ടമല്ലായിരുന്നു .

“ഞാൻ നോക്കിയപ്പോൾ വാതിൽ ലോക്ക് അല്ലായിരുന്നു ……. നോക്കിയപ്പോൾ അഫ്‍സി ആരോ ആയി സംസാരിക്കുന്നു ……. അതാണ് കയറി വന്നത് …… ”

അവന്റെ മുറി മുഴുവനും കണ്ണോടിച്ചു കൊണ്ട് ക്യാതറിൻ പറഞ്ഞതും അഫ്സൽ തലയാട്ടി .

“അല്ലാ അഫ്‍സി ആരോട് സംസാരിക്കുകയായിരുന്നു ???? ”

“എന്റെ വുഡ്ബീ ….. ”

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഫോൺ റിങ് ചെയ്യുന്നത് കേട്ടതും അനു പറയാൻ വന്നത് പാതിയിൽ നിർത്തി കൊണ്ട് എഴുന്നേറ്റു മുറിയിലേക്ക് പോയി .

ഫോൺ വന്നത് ഭാഗ്യം ….

ഇല്ലെങ്കിൽ ഇന്ന് ഇവിടെ ഒരു യുദ്ധം നടന്നേനെ …

Kdrama vs Kpop !!!!

“ആഹാ ……. കാർന്നോര് അവിടെ ഒക്കെ ഉണ്ടായിരുന്നോ ??? ഞാൻ കരുതി മൂപ്പത്തിയാര് വിളിച്ചപ്പോൾ കൂടയങ്ങ് പോയിയെന്ന് …….. ”

“അങ്ങനെ ഇങ്ങനെ ഒന്നും ഞാൻ പോവില്ല മോളെ …… ”

കൊനിഷ്ട് നിറഞ്ഞ അനുവിന്റെ സംസാരം കേട്ടതും ശങ്കർ ചിരിച്ചു കൊണ്ട് പറഞ്ഞു .

“അവിടെ അപ്പോൾ ഉണ്ടായിരുന്നു …… എങ്കിൽ പിന്നെ അച്ഛൻ എന്താ എന്റെ കാൾ ഒന്നും എടുക്കാതെ ഇരുന്നത് ??? മനഃപൂർവം എടുക്കാതിരുന്നതാണോ ???? ”

അനുവിന്റെ ചോദ്യം കേട്ടതും ശങ്കർ തല ചൊറിഞ്ഞു .

എന്താ ഇപ്പോൾ പറയാ ???

അഹ് ……

“ഞാൻ ഇവിടെ പറമ്പിലും പാടത്തും ഒക്കെയായി ഭയങ്കര തിരക്കിലായി പോയടി …… അതല്ലേ അച്ഛൻ കാളെടുക്കാതിരുന്നത് ……… ഇല്ലെങ്കി മോൾ എപ്പോൾ വിളിച്ചാലും അച്ഛൻ എടുക്കാറുണ്ടായിരുന്നല്ലോ ???? ”

“ഓ ഇതുവരെ കാണാത്ത തിരക്കായിരുന്നല്ലോ ???? ”

“അതൊക്കെ പിന്നെ പറയാം ……. ഇന്നലെ രാത്രി അവിടെ എന്തായിരുന്നു പ്രശ്നം ???? ”

ശങ്കറിന്റെ ഗൗരവം നിറഞ്ഞ ചോദ്യം കേട്ടതും അനു തലയിൽ കൈ വച്ചു .

അപ്പോഴേക്കും ന്യൂസ്‌ അവിടെ എത്തിച്ചോ ????

“അഹ് …….. എങ്ങനെ അറിഞ്ഞു ??? ”

“പിന്നെ അറിയാതെ എവിടെ പോവാനാ ???? മക്കൾ ഇങ്ങനെ പുറത്തു പോയി നിൽക്കുമ്പോൾ കാർന്നോന്മാര് അന്വേഷിക്കണ്ടന്നാണോ ???? ”

നീരസം നിറഞ്ഞ ശങ്കറിന്റെ ചോദ്യം കേട്ടതും അനുവിന് ചിരി വന്നു .

“ഞാൻ വിളിച്ചപ്പോൾ കാൾ എടുത്തിരുന്നെങ്കിൽ ,,,, ഞാൻ തന്നെ മുഴുവനും ഡീറ്റെയിലായി പറഞ്ഞു തന്നേനെലോ ???? ”

അനു ചോദിച്ചത് കേട്ട് ശങ്കർ ഒന്നമർത്തി തലയാട്ടി .

ഓരോ പൊല്ലാപ്പ് ഉണ്ടാക്കി വച്ചിട്ട് അവൾ പറയുന്നത് കേട്ടില്ലേ ????

“എന്തെങ്കിലും പറ്റിയോ എന്നിട്ട് ??? ”

“വെറുതെ ടെൻഷൻ അടിക്കേണ്ട ….. എനിക്കൊന്നും പറ്റിയില്ലട്ടൊ …… ”

ശങ്കറിന്റെ ആധി നിറഞ്ഞ ചോദ്യം കേട്ടതും അനു ചിരിച്ചു കൊണ്ട് പറഞ്ഞു .

“നിനക്ക് എന്തെങ്കിലും പറ്റിയോ എന്നല്ല ഞാൻ ചോദിച്ചത് …… ആ ചെക്കന്മാർക്ക് എന്തെങ്കിലും പറ്റിയോയെന്നാ ഞാൻ ചോദിച്ചത് ……. ”

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18

അനു : ഭാഗം 19