Wednesday, January 22, 2025
Novel

അനു : ഭാഗം 18

നോവൽ
എഴുത്തുകാരി: അപർണ രാജൻ


“അയ്യോ !!!! എന്ത്‌ പറ്റിയടി ???? ”

അനുവിന്റെ നെറ്റിയിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചോര കണ്ട് ഷാന ചോദിച്ചു .

“ഒന്നുല്ല എന്റെ മോളെ ……. ചേച്ചി ഒന്ന് വീണതാ …… ”

തന്നെ കണ്ട് എന്ത് പറയണമെന്നറിയാതെ നിൽക്കുന്ന ഷാനയെയും സരൂവിനെയും കണ്ട് അനു കണ്ണിറുക്കി കൊണ്ട് പറഞ്ഞു .

“എങ്ങനെ വീണതാടി ???? ”

സരൂവിന്റെ ചോദ്യം കേട്ടതും അകത്തേക്ക് കയറാൻ തുനിഞ്ഞ അനു തല ചെരിച്ചു സരൂവിനെ നോക്കി .

ഞാൻ ഒന്ന് അകത്തേക്ക് കയറിക്കോട്ടേടി എന്ന രീതിയിലുള്ള അനുവിന്റെ നോട്ടം കണ്ടതും സരൂ പിന്നെ ഒന്നും മിണ്ടാതെ അനുവിന്റെ കൈയിൽ പിടിച്ചു അകത്തേക്ക് കയറി .

പോകുന്ന വഴി എങ്ങാനും ഇനി വീണാല്ലോ ???

പറയാൻ പറ്റില്ല …….

അത്രയും ചോരയാണ് ഒലിച്ചിറങ്ങുന്നത് .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഷാനയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടു കൊണ്ട് പുറത്തേക്ക് വന്ന കരൺ കണ്ടത് സരൂവും ഷാനയും ഇടം വലവും നിന്ന് താങ്ങി കൊണ്ട് വരുന്ന അനുവിനെയാണ് .

ഇങ്ങനെ താങ്ങി പിടിക്കാൻ മാത്രം ഒന്നുമില്ലടി എന്നൊക്കെ അനു ഇടയ്ക്ക് പറയുന്നുണ്ടായിരുന്നെങ്കിലും ഷാനയും സരൂവും അതൊന്നും കാര്യമാക്കാതെയാണ് അനുവിനെയും താങ്ങി പിടിച്ചു കൊണ്ട് വരുന്നത് .

അനുവിനെ സോഫയിലേക്ക് ഇരുത്താൻ വേണ്ടി ഷാന നോക്കിയതും കണ്ടത് വാതിൽക്കൽ നിന്നു കൊണ്ട് തങ്ങളെ നോക്കുന്ന കരണിനെയാണ് .

“ഇവിടെ വാ പൊളിച്ചു നോക്കി നിക്കാതെ പോയി ഫസ്റ്റ് ഐഡ് ബോക്സ്‌ എടുത്തു കൊണ്ട് വാടീ ….. !!!!! ”

എന്ത് പറ്റിയതാടിയെന്ന് ചോദിക്കാൻ വേണ്ടി കരൺ വാ തുറക്കുന്നതിന് മുന്നേ തന്നെ ഷാനയുടെ അലർച്ച കരണിന്റെ ചെവിയിലെത്തി .

പിന്നെ എന്താണ് ഏതാണ് എന്നൊന്നും ചോദിക്കാൻ കരൺ നിന്നില്ല .

വേഗം തന്നെ മുറിയിലേക്ക് ഓടി ..

ഇനിയും അവിടെ നിന്നാൽ ഇനി അലർച്ചയ്ക്ക് പകരം വല്ല ഫ്ലവർ വേഴ്സോ ഗ്ലാസ്സോ ഒക്കെ അന്തരീക്ഷത്തിലൂടെ പറക്കുന്നത് കാണേണ്ടി വരുമെന്ന് അവൾക്കറിയാം ….

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“ഇത് എന്ത് പറ്റിയതാണെടി ????? നീ എവിടെ വീണേ??? ”

അനുവിനെ സോഫയിലേക്ക് ഇരുത്തി കൊണ്ട് സരൂ ചോദിച്ചു .

“ഓ …… ഒന്നുല്ലടി ചെറുതായി ഒന്ന് തെന്നിയതാ …… ”

അനു ഇട്ടിരിക്കുന്ന ഷർട്ടിന്റെ സ്ലീവ് നിവർത്തി നെറ്റിയിൽ നിന്ന് ചോര തുടച്ചു കൊണ്ട് പറഞ്ഞു .

“അത് കൊണ്ടൊന്നും തുടയ്ക്കല്ലേ …… ഇൻഫെക്ഷൻ വരും …… ”

അനുവിന്റെ കൈ തട്ടി മാറ്റി കൊണ്ട് സരൂ പറഞ്ഞതും അനു അവളെ നോക്കി .

“ഇത് കണ്ടിട്ട് തെന്നി വീണ പോലെ ഇല്ലല്ലോ അനുവേ …… ”

അത്രയും നേരം അനുവിന്റെ കൈയും കാലും മുഖവും ഒക്കെ അരിച്ചു പെറുക്കി നോക്കുന്ന തിരക്കിലായിരുന്ന ഷാന അനുവിന്റെ നേരെ നോക്കി കൊണ്ട് ചോദിച്ചു .

“ഏയ് ….. നിനക്ക് തോന്നുന്നതാ …… ”

ഷാനയുടെ ചുഴിഞ്ഞു കീറിയുള്ള നോട്ടം കണ്ടതും അനു തല വെട്ടിച്ചു കൊണ്ട് പറഞ്ഞു .

ഉവ്വ് മോളെ ….

ഒന്നുല്ലങ്കിലും നിന്നെ കാണാൻ തുടങ്ങിയിട്ട് അഞ്ചാറു വർഷമായില്ലേ ???

മുറിവ് കണ്ടാൽ അറിയാം ഏതോ ഹറാം പിറന്നവൻ എന്തോ പണി തന്നതാണെന്ന് .

എന്നെ കണ്ടാൽ അങ്ങനെ ഒക്കെ തോന്നുവോ , ഞാൻ ഒരു പാവമല്ലേയെന്ന ഭാവത്തിൽ ഇരിക്കുന്ന അനുവിനെ കണ്ട് ഷാന കരണിനെ നോക്കി .

“ടി കരണെ ……. ”

ഫസ്റ്റ് ഐഡ് ബോക്സ്‌ കൊണ്ട് പുറത്തേക്ക് വരുന്ന കരണിനെ കണ്ട് ഷാന അവളെ അടുത്തേക്ക് വിളിച്ചു .

“നിനക്ക് ഇത് കണ്ടിട്ട് അവൾ വീണതാണെന്ന് തോന്നുന്നുണ്ടോടി ???? ”

അനുവിന്റെ നെറ്റിയിലെ മുറി പാടിലേക്ക് വിരൽ ചൂണ്ടി കൊണ്ട് ഷാന ചോദിച്ചതും കരൺ അല്ലയെന്ന് തലയാട്ടി .

കരൺ കൂടി അങ്ങനെ പറഞ്ഞതും ഇനിയിപ്പോൾ മൂന്നും കൂടി തന്നെ എടുത്തിട്ട് കുടയുമെന്ന് അനുവിന് ഏകദേശം ഉറപ്പായി .

അവൾ കണ്ണ് പൊട്ടി ഒന്നും അല്ലല്ലോ , നെറ്റിയിലെ മുറിവ് കണ്ടാൽ മനസ്സിലാവാതെയിരിക്കാൻ .

“എന്റെ പൊന്നോ ….. ഇങ്ങനെ തുറിച്ചു നോക്കി പേടിപ്പിക്കേണ്ട …… ഞാൻ പറയാം ……. ”

ഷാനയുടെയും സരൂവിന്റേയും കരണിന്റെയും ഒക്കെ തുറിച്ചു നോട്ടം കണ്ടതും അനു പറഞ്ഞു .

“എങ്കിൽ പറ ……. ”

കരണിന്റെ കൈയിൽ നിന്നും ബോക്സ്‌ വാങ്ങി കൊണ്ട് ഷാന അനുവിനോടായി പറഞ്ഞു .

“ഒരു പണി വന്നതാ …… ”

ഡെറ്റോളും പഞ്ഞിയും ഒക്കെ എടുത്തു പുറത്തു വയ്ക്കുന്ന ഷാനയെ കണ്ട് അനു പറഞ്ഞു .

“അത് ഞങ്ങൾക്ക് കണ്ടപ്പോൾ തന്നെ മനസ്സിലായി …… ആരുടെ കൈയിൽ നിന്നാണ് എന്ന് മാത്രം പറഞ്ഞാൽ മതി …… ”

കരൺ പറഞ്ഞത് കേട്ട് അനു ചിരിച്ചു .

ഇതൊക്കെയാണ് കൂട്ടുക്കാർ ….

എന്താ അണ്ടർ സ്റ്റാൻഡിങ് ……

“അന്നത്തെ ആ തല്ല് കേസ് ഇല്ലേ ???? ”

“ഏത് ???? ഷോപ്പിംങൊ ???? ”

അനു പറഞ്ഞത് കേട്ട് സരൂ ചാടി എഴുന്നേറ്റു കൊണ്ട് ചോദിച്ചു .

“അഹ് അതന്നെ …….. ”

” അല്ല അവനു എങ്ങനെ നമ്മള് ഇവിടെയാ താമസിക്കുന്നത് എന്ന് മനസ്സിലായി????? ”

“ഫോളോ ചെയ്തിട്ടുണ്ടാവും …… ”

അനുവിന്റെ മുറിവ് വൃത്തിയാക്കുന്നതിനിടയിൽ ഷാന ചോദിച്ചത് കേട്ട് കരൺ പറഞ്ഞു .

“ഫോളോ ചെയ്തോ എന്തോ ,,,, എനിക്കറിയില്ല …… ഞാൻ ഇവിടെ വണ്ടി പാർക്ക് ചെയ്തു വന്നപ്പോൾ അഞ്ചാറു പയ്യന്മാർ പുറകെ ഉണ്ടായിരുന്നു ………… ഇവിടെ ഫ്ലാറ്റിൽ ഉള്ള ഏതേലും ഞരമ്പ് ആവുമെന്ന് വിചാരിച്ചു കാര്യമാക്കിയില്ല …….. അഹ് പതുക്കെ ചെയ്യടി പുല്ലേ …… വേദന എടുക്കുന്നു …….. ”

“അയ്യോടാ മോന്തയും അടിച്ചു വീണപ്പോൾ മോൾക്ക് വേദനച്ചില്ലേ ??? ”

ഡെറ്റോളിന്റെ നീറ്റൽ അറിഞ്ഞതും അനു ഷാനയുടെ കൈ തട്ടി മാറ്റി കൊണ്ട് കാറി പൊളിച്ചതും , മുറിഞ്ഞിടത്ത് തന്നെ ഒന്നുകൂടി അമർത്തി കുത്തി കൊണ്ട് ഷാന ചോദിച്ചു .

“അത് പിന്നെ …… എന്റെ തല പൊട്ടിച്ചവനിട്ട് രണ്ട് പൊട്ടിക്കുന്നതിന്റെ തിരക്കിൽ വേദന ഒന്നും നോക്കിയില്ല …… ”

ഷാനയെ നോക്കി പല്ല് മുഴുവനും കാട്ടി കൊണ്ട് അനു പറഞ്ഞതും കരൺ സരൂവിനെ നോക്കി തലയാട്ടി .

ഇവളൊന്നും ഡോക്ടർ ആവാനെ പാടില്ലായിരുന്നു എന്ന ഭാവത്തിൽ നിൽക്കുന്ന സരൂവിനെ കണ്ട് കരണിന് ചിരി വന്നു .

“അല്ല എങ്ങനെ പൊട്ടി ??? ”

സരൂ ചോദിച്ചതും അത്രയും നേരം ചിരിച്ചു കൊണ്ട് നിന്ന അനുവിന്റെ മുഖം മാറി .

“അതിൽ ഏതോ ഒരു പര നാ%%$&$$#@@&& *&%*% മോൻ പുറകിൽ വന്നു ചവിട്ടി …… പെട്ടെന്നുള്ള ചവിട്ടിൽ ബാലൻസ് കിട്ടിയില്ല ….. വീണ് ….. നെറ്റി ചെന്ന് തൂണിൽ ഇടിച്ചു …….. *&%$$ !!!!! ”

തള്ളേ കലിപ്പ് തീരണില്ലല്ല എന്ന ഭാവത്തിൽ സോഫയിലേക്ക് ആഞ്ഞടിക്കുന്ന അനുവിനെ കണ്ട് സരൂ ദയനീയമായി സോഫയെ നോക്കി .

പാവം സോഫ …..

അതെന്ത് പിഴച്ചു ???

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“നീ എന്നിട്ട് ആ ചവിട്ടും വാങ്ങി കൊണ്ട് ഇങ്ങ് വന്നോ ???? ”

അനു വീണതെങ്ങനെയാണെന്ന് കേട്ടതും കരൺ അനുവിന്റെ നേരെ കണ്ണ് രണ്ടും കൂർപ്പിച്ചു കൊണ്ട് ചോദിച്ചു .

ആ തല്ലും വാങ്ങി കൊണ്ട് ഒന്നും മിണ്ടാതെ ഇങ്ങ് വന്നു കയറിയതെന്നാങ്ങാനും നീ പറഞ്ഞാൽ നിന്നെ ഇനി അടിക്കാൻ പോകുന്നത് ഞാൻ ആവുമെടി എന്ന രീതിയിൽ നിൽക്കുന്ന കരണിനെ കണ്ട് അനു ചിരിച്ചു .

“ഞാൻ അങ്ങനെ വരോ ???? അടിച്ചു ഇഞ്ച പരുവം ആക്കിയിട്ടിട്ടുണ്ട് ……… ആരെങ്കിലും ആ വഴി പോയാൽ മാത്രം അവന്മാർ ഹോസ്പിറ്റലിൽ എത്തും ….. അല്ലാതെ തന്ന താനേ അവന്മാർ എഴുന്നേറ്റു പോകുമെന്ന് എനിക്ക് തോന്നണില്ല …… ”

കരണിനെ നോക്കി കണ്ണിറുക്കി അനു പറഞ്ഞതും കരൺ ചിരിച്ചു കൊണ്ട് തലയാട്ടി .

Thats my girl …..

“ആ പതുക്കെ തട്ടടി ….. മോളെ ….. ”

അനുവിന്റെ തോളത്തു തട്ടി കൊണ്ട് കരൺ തന്റെ സന്തോഷം അറിയിച്ചതും അനു പുളഞ്ഞു കൊണ്ട് പറഞ്ഞു .

“എന്ത് പറ്റിയടി ??? ”

അനുവിന്റെ പുറം നോക്കി കൊണ്ട് കരൺ പറഞ്ഞു .

“ഞാൻ പറഞ്ഞില്ലേ ??? ഒരു %&## ചവിട്ടിയതാന്ന് …….. ചതഞ്ഞെന്ന് തോന്നുന്നു ……. ”

“എവിടെ ഷർട്ടൂരിക്കെ ……. നോക്കട്ടെ … . ”

അനു സോഫയിലേക്ക് കിടന്നു കൊണ്ട് പറഞ്ഞതും സരൂ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു .

“ഊരിയിട്ടും വല്യ കാര്യം ഒന്നുമില്ല …… അവളുടെ പുറകിൽ ചിറകു വിരിച്ചു നിൽക്കുന്ന പരുന്ത് കാരണo ചതവൊന്നും കാണില്ല ……. ”

അനുവിന്റെ ഷർട്ടിന് നേരെ കൈ നീട്ടിയ സരൂവിനെ കണ്ട് ഷാന പറഞ്ഞു .

“ദേ , അനാവശ്യo പറയരുത് …… അത് പരുന്തല്ല ……. അതൊരു ഫെയറിയാണ് ……. ”

ഷാനയെ നോക്കി ചുണ്ട് കൂർപ്പിച്ചു കൊണ്ട് അനു പറഞ്ഞതും ഷാന പുച്ഛത്തിൽ തന്റെ ചുണ്ടുകൾ കോട്ടി .

അവളുടെ ഉമ്മുമ്മാന്റെ ഒരു മാലാഖ !!!!!

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“നീ ഇത് എന്ത് കെട്ടാണെടി ഷാനെ ഈ കെട്ടി വച്ചേക്കുന്നത് ??? ”

കെട്ടലും തുന്നലും ഒക്കെ കഴിഞ്ഞതും കണ്ണാടിയിൽ കണ്ട തന്റെ മുഖം കണ്ട് അന്തം വിട്ടു കൊണ്ട് അനു ഷാനയോട് ചോദിച്ചു .

ഇതിലും ഭേദം എന്റെ മുഖം മൊത്തം അങ്ങ് കെട്ടി വയ്ക്കുന്നതായിരുന്നു .

“ഓസിനു കിട്ടിയതിന് ഇത്രേം ഗുമ്മൊക്കെ മതി …… ”

നെറ്റിയിലെ കെട്ടും തടവി നിൽക്കുന്ന അനുവിനെ നോക്കി പല്ലിളിച്ചു കൊണ്ട് ഷാന പറഞ്ഞു .

അഹ് നാസറിന്റെ മോള് തന്നെ ……

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

” അനു ………. ”

കരണിന്റെ വിളി കേട്ടു കൊണ്ടാണ് അനു റൂമിൽ നിന്ന് വെളിയിലേക്ക് വന്നത് .

“എന്താടി ??? ”

“നിനക്ക് ഫുഡ് ഒന്നും വേണ്ടേ ??? വാ വന്നു കഴിക്ക് …… ”

മുടി മുഴുവനും ഉച്ചിയിൽ വാരി കെട്ടി കൊണ്ട് ഒരു ത്രീ ഫോർത്തും ബനിയനും ഇട്ട് നിൽക്കുന്ന അനുവിനെ കണ്ട് കരൺ പറഞ്ഞു .

കുളിക്കാൻ പോയിട്ടുണ്ടാവും …

അതാണ് മുടി മൊത്തം തലയ്ക്കു മുകളിൽ .

“നീ കഴിക്കണില്ലേ ??? ”

അടുക്കളയിലേക്ക് വരാതെ , സോഫയിൽ തന്നെ ഇരുന്നു കൊണ്ട് ഫോണിൽ എന്തോ കണ്ടു കൊണ്ട് നിൽക്കുന്ന കരണിനെ കണ്ട് അനു ചോദിച്ചു .

“ഇത് കണ്ടു കഴിഞ്ഞിട്ട് വരാം…. ”

“ഏത് ഡ്രാമയാ ???? ”

കരണിന്റെ ഫോണിലേക്ക് എത്തി നോക്കി കൊണ്ട് അനു ചോദിച്ചതും കരൺ അവളുടെ നേരെ ഫോൺ നീട്ടി .

ഓ kings enternal monarch ….

അയ്യേ lee minho……

ഛായ്യ് !!!!!!!!

“എന്താടി നിന്റെ മുഖത്ത് ഒരു പുച്ഛം ???? ”

അത്താഴം കഴിക്കാൻ വേണ്ടി അനുവിനെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു അകത്തേക്ക് വിട്ട കരണിനെ കാണാത്തതു കൊണ്ട് ഹാളിലേക്ക് വന്ന ഷാന കരണിന്റെ ഫോണിലേക്ക് പുച്ഛത്തിൽ നോക്കി നിൽക്കുന്ന അനുവിനെ കണ്ട് ഷാന ചോദിച്ചു .

“ഒരു പന്ന കിളവൻ !!! ”

കരണിനെ ഒന്ന് പാളി നോക്കി കൊണ്ട് അനു ഷാനയെ നോക്കി പറഞ്ഞതും ഷാന ഒന്നും മനസ്സിലാവാത്ത രീതിയിൽ അനുവിനെ നോക്കി .

കിളവനോ ???

ഏത് കിളവൻ ????

ഇനി കരണിന്റെ അബ്ബയെയാണോ ഇവൾ പറഞ്ഞത് ????

“ആരാടി നിന്റെ പന്ന കിളവൻ ???? കിളവൻ നിന്റെ ജെ കെയാണ് …… ”

കരണിന്റെ വായിൽ ഇരിക്കുന്നത് കേട്ടപ്പോഴാണ് ഷാനയ്ക്ക് കാര്യം മനസ്സിലായത് .

ആവൂ …..

ഇതായിരുന്നോ ????

മനുഷ്യൻ വേറെ എന്തൊക്കെയോ വിചാരിച്ചു ……

“ദേ എന്റെ ചുള്ളൻ ചെക്കനെ പറഞ്ഞാൽ ഉണ്ടല്ലോ ???? ”

കരണിന്റെ ഉണ്ടക്കണ്ണിന് നേരെ വിരൽ നീട്ടി കൊണ്ട് അനു പറഞ്ഞതും ഷാന രണ്ടു പേരുടെയും ഇടയിൽ കയറി .

“അതെ കൊറിയയും കൊറിയയും അങ്ങ് മാറി നിന്ന് എന്താന്ന് വച്ചാൽ ആയിക്കൊ ……. ഞാൻ പോയി എന്തെങ്കിലും ഒന്ന് തിന്നട്ടെ …….. ”

അതും പറഞ്ഞു ഷാന അനുവിനെയും കരണിനെയും തള്ളി മാറ്റി കൊണ്ട് ഷാന പോയി കസേരയിൽ ഇരുന്നു .

അപ്പോഴാണ് അനുവും തന്റെ വിശപ്പിന്റെ വിളിയെ പറ്റി ഓർത്തത് .

“അതെ നീ ഇത് കണ്ടിട്ടല്ലേ ഇനി വല്ലോം തിന്നാൽ വരൂ ???? ”

അനുവിന്റെ ചോദ്യം കേട്ടതും കരൺ അതെയെന്ന് തലയാട്ടി .

“എങ്കിലേ ഞാൻ പോയി വല്ലോം കഴിച്ചിട്ട് വന്നിട്ട് ബാക്കി അടി ഉണ്ടാക്കാം …….. ”

കരണിനെ നോക്കി പറഞ്ഞു കൊണ്ട് അനു നേരെ അടുക്കളയിൽ വച്ചു പിടിച്ചു .

ഫാൻസ്‌ തമ്മിലുള്ള അടിയെക്കാൾ വിശപ്പ് മുഖ്യം ബിഗിലെ …

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“ടി ഞാൻ അന്നേരം കരൺ ഇരുന്നത് കൊണ്ടാ ഒന്നും ചോദിക്കാതെ ഇരുന്നത് ….. നീ വാങ്ങിച്ച കേക്ക് എന്ത്യേ ???? ”

ഹാളിൽ ഇരിക്കുന്ന കരൺ ഒന്നും കേൾക്കുന്നില്ലന്ന് ഉറപ്പ് വരുത്തി കൊണ്ട് സരൂ ശബ്ദം താഴ്ത്തി കൊണ്ട് അനുവിനോടായി ചോദിച്ചു .

അപ്പോഴാണ് അങ്ങനെ ഒരു കാര്യത്തിനെ പറ്റി അനുവും ഓർത്തത് .

അടിപൊളി !!!!!!

“അത് കൊണ്ട് പോയി കളഞ്ഞുവെന്ന് മാത്രം പറയല്ലടി …… ”

അനുവിന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ കണ്ടതും ഷാന പറഞ്ഞു .

ഈൗൗൗൗൗൗ …….

അനുവിന്റെ ആ തേഞ്ഞ ചിരി മാത്രം മതിയായിരുന്നു വാങ്ങി കൊണ്ട് വന്ന കേക്കിന്റെ അവസ്ഥ എന്തായിയെന്ന് അവർക്ക് ഊഹിക്കാൻ .

“ഞാൻ നാളെ എന്റെ സ്വന്തം കാശിന് വേറെ ഒരു നല്ല കേക്ക് വാങ്ങി കൊണ്ട് വരാം ….. ങേ !!…… ”

തന്നെ പച്ചയ്ക്ക് തിന്നാൻ പാകത്തിന് ഇരിക്കുന്ന ഷാനയെ കണ്ട് അനു പറഞ്ഞു .

“ഇനി എങ്ങാനും നീ ഈ ഫ്ലാറ്റിന്റെ പുറത്തിറങ്ങിയെന്ന് ഞാൻ അറിഞ്ഞാൽ നിന്റെ മുട്ട് കാൽ ഞാൻ തല്ലി ഒടിക്കും ……. ”

“അപ്പോൾ കേക്ക് !!??? ”

അനുവിന്റെ നേരെ കണ്ണുരുട്ടി കൊണ്ട് ഷാന പറഞ്ഞതും അനു ചോദിച്ചു .

“കേക്ക് നാളെ ഞാൻ പോയി വാങ്ങിക്കോളാം …… ”

അല്ലേലും അതാണ് നല്ലത് …..

വെറുതെ എന്തിനാ ആശുപത്രിക്കാർക്ക് ലാഭം ഇണ്ടാക്കി കൊടുക്കുന്നത് ???

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“അനു യോർ ഫോൺ ……… ”

അത്താഴം കഴിഞ്ഞു പാത്രം കഴുകി കൊണ്ട് നിൽക്കുന്നതിനിടയിലാണ് കരൺ അനുവിന്റെ ഫോണും പൊക്കി പിടിച്ചു കൊണ്ട് വന്നത് .

കാളെന്ന് കേട്ടതും അനുവിന്റെ കണ്ണുകൾ നേരെ പോയത് ക്ലോക്കിലേക്കാണ് .

പത്തു മണി …..

ഏതാവനാ ഈ നേരത്ത് ???

എന്തായാലും അച്ഛൻ അല്ല …..

“ആരാടി ???? ”

കരണിന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങാൻ മെനക്കെടാതെ അനു പാത്രം കഴുകി കൊണ്ട് ചോദിച്ചു .

“One മിസ്റ്റർ ധീരജ് ….. ”

ധീരജെന്ന് കേട്ടതും അനു കരണിനെ നോക്കി .

ധീരജോ ഏത് ധീരജ് ?????

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17