Sunday, December 22, 2024
Novel

അനു : ഭാഗം 16

നോവൽ
എഴുത്തുകാരി: അപർണ രാജൻ


ങേ !!!!

ഇവൾക്ക് അപ്പോൾ ചെക്കനെ ഇഷ്ടമായോ ???

അതും ഇത്ര പെട്ടെന്ന് ….

അങ്ങനെ വരാൻ വഴിയില്ലല്ലോ ????

സരൂവിന്റെ അതെ അവസ്ഥയായിരുന്നു കരണിനും ഷാനയ്ക്കും .

എവിടെയോ എന്തോ തകരാറ് പോലെ ???

ഇനി എനിക്ക് മാത്രമാണോ ????

ഷാന സരൂവിനെയും കരണിനെയും നോക്കി .

“അവൾ ആരെയാ ഈ വിളിക്കുന്നത് ??? ”

ബാൽക്കണിയിൽ നിന്ന് കൊണ്ട് വളരെ കാര്യമായി ആരെയോ വിളിക്കാൻ ശ്രമിക്കുന്ന അനുവിനെയൊന്നു എത്തി നോക്കി കൊണ്ട് കരൺ ചോദിച്ചു .

“ആവോ ,,,,, ചിലപ്പോൾ അങ്കിളിനെയാവും ……. ”

അനുവിനെ നോക്കി കൊണ്ട് ഷാന പറഞ്ഞതും കരൺ ആയിരിക്കുമെന്ന രീതിയിൽ തലയാട്ടി .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“നീ ഇന്ന് നേരത്തെയാണല്ലോ ?? ”

അകത്തേക്ക് കയറി വരുന്ന വിശ്വയെ കണ്ടതും ശബരി ടിവിയിൽ ന്യൂസ്‌ കണ്ടോണ്ടിരിക്കുന്ന മഹിയോട് പറഞ്ഞു .

“എന്താടാ ഇന്ന് പതിവില്ലാതെ നേരത്തെ ???? വിച്ചു വന്നില്ലേ ??? ”

അവരുടെ ഒപ്പം സോഫയിലേക്ക് വന്നിരുന്ന വിശ്വയെ നോക്കാതെ മഹി ടിവിയിലേക്ക് തന്നെ നോക്കി കൊണ്ട് ചോദിച്ചു .

“വന്നു ……. കണ്ടു …… സംസാരിച്ചു ……… അവൾക്ക് ചെക്കപ്പുണ്ടെന്ന് പറഞ്ഞ് നേരത്തെ പോയി ……. ”

സോഫയിലേക്ക് ചാഞ്ഞു കൊണ്ട് വിശ്വ പറഞ്ഞതും അത്രയും നേരം ടിവിയിലേക്ക് തന്നെ നോക്കി കൊണ്ട് നിന്ന മഹി തിരിഞ്ഞു വിശ്വയെ നോക്കി .

“നീ അവളെ ഒറ്റയ്ക്കു വിട്ടോ ????? ”

“പിന്നെ ,,,,, അവളുടെ കെട്ടിയോൻ വന്നിട്ടുണ്ടായിരുന്നു ……… പിന്നെ ഞാൻ എന്തിനാ കൊണ്ടോന്നാക്കുന്നെ ????? ”

മഹിയുടെ വിശ്വാസം വരാത്ത രീതിയിലുള്ള ചോദ്യം കേട്ടതും വിശ്വ ചിരിച്ചു കൊണ്ട് പറഞ്ഞു .

“അപ്പോൾ നീ ഡേവിസിനെ കണ്ടോ ???? ”

“അഹ് ഞാൻ അവളെ കണ്ടു കേട്ടോ ????? ”

ശബരിയുടെ ചോദ്യം കേട്ടിട്ടും കേൾക്കാത്ത രീതിയിൽ വിശ്വ മഹിയെ നോക്കി പറഞ്ഞതും ശബരി മഹിയെ നോക്കി .

ഏതവൾ ????

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

കള്ള കാർന്നോര് ഫോൺ എടുക്കുന്നില്ലല്ലോ ????

അതെങ്ങനെയാ , എന്റെ അല്ലെ അച്ഛൻ !!

എടുത്താല്ലേ അത്ഭുതമുള്ളു …..

അനു ഫോണിലേക്ക് നോക്കി പിറുപ്പിറുത്തുക്കൊണ്ട് അകത്തേക്ക് ചെന്നതും കണ്ടത് , താൻ വാങ്ങി കൊണ്ട് വന്ന ഐസ് ക്രീമും തിന്നു കൊണ്ട് ടിവിയിലേക്ക് തന്നെ ഉറ്റു നോക്കി കൊണ്ട് നിൽക്കുന്ന മൂന്നെണ്ണങ്ങളെ കണ്ട് അനു അവരുടെ ഇടയിലേക്ക് നുഴഞ്ഞു കയറി .

“അങ്കിൾ കാൾ എടുത്തില്ലേ ??? ”

അനു വന്നിരുന്നതും അവളുടെ വായിലേക്ക് ഒരു സ്പൂൺ ഐസ് ക്രീം നീട്ടി കൊണ്ട് കരൺ ചോദിച്ചു .

“ഇല്ല മോളെ ……. കാർന്നോര് രാജ്യം വിട്ടെന്ന് തോന്നുന്നു ……… ”

കരണിന്റെ തോളിലേക്ക് ചാരി കൊണ്ട് അനു പറഞ്ഞതും ഷാന ചിരിച്ചു .

രാജ്യം വിട്ടില്ലങ്കിലെ അത്ഭുതമുള്ളു …..

“അല്ലടി ആ ചെക്കൻ എങ്ങനെ ???? നിനക്കിഷ്ടായോ ???? ”

അനുവിന്റെ നേരെ മുഖം അടുപ്പിച്ചു കൊണ്ട് സരൂ ചോദിച്ചതും അനു മൂക്ക് വിടർത്തി കൊണ്ട് സരൂവിന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു .

“അശ്ശേ !!!!! നീ എങ്ങോട്ടാ ഈ വരുന്നത് ???? ”

തന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് വരുന്ന അനുവിനെ കണ്ട് സരൂ അവളെ തിരികെ സോഫയിലേക്ക് തള്ളി കൊണ്ട് ചോദിച്ചു .

“സത്യം പറഞ്ഞോ ??? ഞാനിവിടെ ഇല്ലാത്ത നേരം നോക്കി മൂന്നാളും എന്നതാ ഉണ്ടാക്കി തിന്നത് ????? ”

തന്റെ അപ്പുറവും ഇപ്പുറവുമായി ഇരിക്കുന്ന ഷാനയെയും കരണിനെയും മാറി മാറി നോക്കി കൊണ്ട് അനു ചോദിച്ചു .

“അത് പായസമാണ് …… ആ പാർത്ഥസാരഥി കൊണ്ട് തന്നത് ……. നല്ല മണമായിരുന്നു എന്റെ മോളെ …….. പിടിച്ചിട്ട് കിട്ടിയില്ല ……. ”

കണ്ണുകൾ രണ്ടും അടച്ചു വായുവിൽ തങ്ങി നിൽക്കുന്ന ഏലക്കയുടെയും നെയ്യിന്റെയും മണം മൂക്കിലേക്ക് ആവാഹിച്ചു കൊണ്ട് ഷാന പറഞ്ഞതും അനു സോഫയിൽ നിന്നും ചാടി എഴുന്നേറ്റു .

“എനിക്ക് വയ്ക്കാതെ നിങ്ങൾ മൊത്തം തിന്നോ ശവികളെ ???? ”

കണ്ണും കൂർപ്പിച്ചു മുടി മുഴുവനും അഴിച്ചിട്ട് തങ്ങളെ ദഹിപ്പിക്കാനെന്ന പോലെ നിൽക്കുന്ന അനുവിനെ കണ്ടതും സരൂവിന് ശിവന്റെ നെഞ്ചത്ത് ചവിട്ടി നിൽക്കുന്ന ഭദ്രകാളിയെയാണ് ഓർമ വന്നത് .

അടുത്ത കൃഷ്ണ ജയന്തിക്ക് ഇവൾക്ക് കുറച്ചു നീല നിറവും ഒരു ചുവന്ന പട്ട് സാരിയും ഉടുപ്പിച്ചു ഘോഷയാത്രയ്ക്ക് കൊണ്ട് പോയി നിർത്തണം .

“കരൺ കുറച്ചെടുത്തു മാറ്റി വച്ചിട്ടുണ്ട് …….. ”

“അല്ലെങ്കിലും അവൾക്ക് മാത്രേ എന്നോട് സ്നേഹോള്ളൂ …….. ”

ഷാന കരണിനെ നോക്കി പറഞ്ഞതും അനു കരണിന്റെ അടുത്തേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു .

“പിന്നെ അതൊന്നും അല്ല ……. നിന്റെ സ്മെല്ലിങ് പവർ ഞങ്ങൾക്കറിയാലോ ??? വെറുതെ തല്ല് കൊള്ളാൻ വയ്യാത്തോണ്ടാ ……. ”

അനുവിനെ ഒന്ന് പാളി നോക്കി കൊണ്ട് കരൺ പറഞ്ഞതും ഷാനയും സരൂവും ഇരുന്നു ചിരി തുടങ്ങി .

ഓ ഊതിയത് ആണല്ലേ ????

” അഹ് കുറച്ചു പേടി ഉള്ളത് നല്ലതാ …… ”

കരണിനെ നോക്കി നന്നായി ഒന്നിളിച്ചു കാണിച്ചു കൊണ്ട് അനു പറഞ്ഞതും ഷാന കരണിനെ നോക്കി .

അല്ലേലും ഈ സാധനം ചമ്മി നാറി നിൽക്കുന്ന കാഴ്ച ഈ ജന്മം ഞങ്ങൾക്ക് കാണാൻ പറ്റുമെന്ന് തോന്നണില്ല .

ഒന്നുമില്ലെങ്കിലും ഞങ്ങളുടെ ഒരു സന്തോഷത്തിന് അവൾക്കൊന്ന് ചമ്മുന്നപ്പോലെ കാണിച്ചൂടെ ?????

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“അനുവിനെയോ ???? ”

മഹിയുടെ ചോദ്യം കേട്ടതും വിശ്വ അതെയെന്ന് തലയാട്ടി .

“അവിടെ അവൾക്കെന്താ കാര്യം ???? ”

മഹി ചോദിക്കാൻ വേണ്ടി വാ തുറന്നതും ശബരി ഇടയിൽ കയറി ചോദിച്ചു .

“ഏതോ ഒരു ധീരജിനെ കാണാൻ വന്നതാ ……… ”

ശബരിയുടെ ചോദ്യം കേട്ടതും വലിയ താല്പര്യമില്ലാത്തപ്പോലെ വിശ്വ പറഞ്ഞു .

“ധീരജോ ???? നിനക്കറിയോ ??? ”

മഹിയുടെ തോളിൽ തട്ടി കൊണ്ട് ശബരി ചോദിച്ചതും മഹി ചുമലനക്കി കാണിച്ചു .

നോ ഐഡിയ …..

“ഇനി കാമുകനാവോടാ ???? ”

മഹിക്ക് അറിയില്ലന്ന് പറഞ്ഞതും ശബരി വിശ്വയെ നോക്കി കൊണ്ട് ചോദിച്ചു .

ശബരിയുടെ ചോദ്യം കേട്ടതും മഹി അവനെയൊന്നു കൂർപ്പിച്ചു നോക്കി .

സ്വന്തം ആങ്ങളയ്ക്കില്ലാത്ത ടെൻഷൻ എന്തിനാടാ നിനക്ക് എന്ന് ഭാവത്തിലുള്ള മഹിയുടെ നോട്ടം കണ്ടതും ശബരി ചെറുതായി ഒന്ന് ചിരിച്ചു .

അത് പിന്നെ ഓൾ ഇന്ത്യൻസ് ആർ മൈ ബ്രദേഴ്സ് ആൻഡ് സിസ്റ്റേഴ്സ് എന്നാണല്ലോ ലെ ????

എന്ന രീതിയിലുള്ള ശബരിയുടെ നോട്ടം കണ്ടതും വിശ്വയ്ക്ക് ചിരി വന്നു .

“ഏയ് കാമുകൻ ഒന്നും അല്ല …… blind date ആണെന്ന് തോന്നുന്നു ….. ”

മഹിയുടെ കൈയിൽ നിന്നും ടിവിയുടെ റിമോട്ട് വാങ്ങി കൊണ്ട് വിശ്വാ പറഞ്ഞു .

“എന്നിട്ട് സ്വന്തം ആങ്ങളയോട് അവൾ പറഞ്ഞില്ലല്ലോ ??? ”

തിരികെ ടിവിയിലേക്ക് നോക്കി ഇരിക്കുന്ന മഹിയെ പാളി നോക്കി കൊണ്ട് ശബരി ചോദിച്ചതും മഹി തല തിരിച്ചു ശബരിയെ നോക്കി .

“അവളെന്തിനാ അതൊക്കെ എന്നോട് പറയുന്നത് ??? ”

“അല്ല ഒരു ആങ്ങളയും പെങ്ങളും ഒക്കെയാകുമ്പോൾ ……. എന്തും തുറന്നു പറയാനുള്ള ഒരു ഫ്രീഡം ഒക്കെ വേണ്ടേ ???? ”

മഹിയുടെ ചോദ്യം കേട്ടതും അത് കേൾക്കാൻ കാത്തിരുന്നപ്പോലെ ശബരി പറഞ്ഞു .

ഒരു കുടുബ കലഹം ഒക്കെ കണ്ടിട്ട് എത്ര നാളായി ….

പറ്റിയാൽ ഇന്നൊരെണ്ണം ലൈവായി കാണാം …

വിശ്വയെ നോക്കി ശബരി കണ്ണുകൾ കൊണ്ട് പറഞ്ഞതും വിശ്വ ഒന്നമർത്തി തലയാട്ടി .

ഉവ്വ് …..

അവസാനം വടി കൊടുത്തു അടി വാങ്ങരുത് കേട്ടോ …

എന്ന ഭാവത്തിലുള്ള വിശ്വയുടെ നോട്ടം കണ്ടതും ശബരി പുച്ഛത്തിൽ മുഖം വെട്ടിച്ചു .

“ശ്രി എല്ലാ കാര്യവും നിന്നോട് പറയാറുണ്ടോടാ ???? ”

ശബരിയുടെ നേരെ ഒരു വക്ര ചിരി ചിരിച്ചു കൊണ്ട് മഹി ചോദിച്ചതും വിശ്വ എഴുന്നേറ്റു അകത്തേക്ക് പോയി .

ഇനി ഇവിടെ ഇരുന്നാൽ ശരിയാവില്ല .

ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയാവേണ്ടി വരും .

“അഹ് പറയാറുണ്ട് എന്ത്യേ ??? ”

ശബരിയുടെ ആത്മ വിശ്വാസം നിറഞ്ഞ മറുപടി കേട്ടതും മഹി ചിരിച്ചു .

“എങ്കിലേ അവൾ അന്ന് എന്നെയും അനുവിനെയും പാർക്കിൽ വച്ചു കണ്ട കാര്യവും നിന്നോട് പറഞ്ഞിട്ടുണ്ടാവുലോ ??? ”

മഹിയുടെ ചോദ്യം കേട്ടതും ശബരിയുടെ നെറ്റി ചുളിഞ്ഞു .

“അന്ന് എന്താ നടന്നതെന്നും പറഞ്ഞിട്ടുണ്ടാവുലോ ???? ”

മഹിയുടെ ആക്കിയപ്പോലുള്ള ചോദ്യത്തിനൊപ്പo ഒരു വക്ര ചിരി കൂടി ആയതും ശബരിയുടെ ബിപി കൂടി .

“എന്ത്യേ നിന്നോട് അവൾ പറഞ്ഞില്ലേ ???? അതെന്ത് പറ്റി ,,, ആങ്ങളയോട് എന്തും തുറന്നു പറയാനുള്ള ഫ്രീഡം ഇല്ലേ ??? ”

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“ടി ചെക്കൻ എങ്ങനെ ഉണ്ട് ??? ലുക്കാരണോ ???? ”

അനുവിന്റെ മുഖം തന്റെ നേരെ തിരിച്ചു കൊണ്ട് ഷാന ചോദിച്ചതും അനുവിന്റെ മറുപടി കേൾക്കാനെന്ന പോലെ സരൂവും കരണും നോക്കി .

“ആവോ ഞാൻ കണ്ടില്ല ……… ”

ഒഴുക്കൻ മട്ടിലുള്ള അനുവിന്റെ മറുപടി കേട്ടതും കരണും സരൂവും പരസ്പരം നോക്കി .

“പിന്നെ നീ ഈ രണ്ടു മണിക്കൂർ നേരം എങ്ങോട്ട് നോക്കിയ ഇരുന്നത് ???? ”

അനുവിന്റെ താടയ്ക്കിട്ടോരു തട്ട് കൊടുത്തു കൊണ്ട് ഷാന ചോദിച്ചതും അനു താട തിരുമി കൊണ്ട് അവളെ നോക്കി നന്നായി ഒന്ന് ചിരിച്ചു കാട്ടി .

“മുപ്പത് കാക്ക , പതിനഞ്ചു മരം …… മ്മ്മ് പിന്നെ …… ചോക്കോ ബാർ തിന്നിട്ട് പോയവർ ഇരുപ്പത് ……. വാനില പത്ത് …….. സ്ട്രോ ബറി പന്ത്രണ്ട് ……. മാങ്കോ പത്ത് …… ”

അനുവിന്റെ നീണ്ട ലിസ്റ്റ് കേട്ടതും ഷാന കരണിനെ നോക്കി .

പണ്ടേ തോന്നിയാർന്നു , ഏതോ ഒരു നട്ട് ലൂസായിരുന്നുന്ന് ……

ഇപ്പോൾ ഉറപ്പിച്ചോ …..

ഒന്നല്ല …..

അതിൽ കൂടുതൽ ഇളകി കിടപ്പുണ്ട് ….

“നിങ്ങൾക്ക് കാണണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ എഫ്ബിയിൽ നോക്കിയാൽ മതി ……. ധീരജ് മനോഹർ ……… ”

ഷാനയുടെയും സരൂവിന്റെയും മുഖത്തെ സങ്കടം കണ്ടതും അനു പറഞ്ഞു .

“ങേ !!!! നീ എഫ്ബി നെയിം ചോദിച്ചോ ??? ”

“അയ്യടാ …… എന്നോട് ഇങ്ങോട്ട് പറഞ്ഞതാ ……. എന്തെങ്കിലും ഉണ്ടെങ്കിൽ മെസ്സേജ് അയക്കാൻ പറഞ്ഞു …….. വാട്സപ്പ് നമ്പറും തന്നു …… ബട്ട്‌ ഞാൻ അത് കളഞ്ഞു ……… ”

ഫോണിൽ ഇതുവരെ കാണാത്ത ശുഷ്‌കാന്തിയോടെ ധീരജ് മനോഹറിനെ തിരയുന്ന സരൂവിനെ നോക്കി കൊണ്ട് അനു പറഞ്ഞു .

ശെടാ !!!!

ഇതിപ്പോ അവളുടെ ആക്രാന്തം കണ്ടാൽ തോന്നും , അവൾക്ക് പകരം ഞാൻ പോയി പെണ്ണ് കണ്ടതായെന്ന് .

“കിട്ടിയോ ???? ”

കരണിനെ പോലെ ഫോണിലേക്ക് തല പുഴ്ത്തി കിടക്കുന്ന സരൂവിനെ തോണ്ടി കൊണ്ട് ഷാന ചോദിച്ചു .

“ഇല്ല നോക്കുവാ …… ….. കിട്ടി !!!!! കിട്ടി …….. ധീരജ് മനോഹർ ഫ്രം തൃശ്ശൂർ …… അല്ലെ ???? ”

ഷാനയുടെ കൈയിലേക്ക് ഫോൺ നീട്ടി കൊണ്ട് സരൂ അനുവിനോട്‌ ചോദിച്ചു .

“അത് തന്നെ …… ”

ഷാനയുടെ കൈയിലെ ഫോണിലേക്ക് എത്തി നോക്കി കൊണ്ട് അനു പറഞ്ഞതും അത്രയും നേരം ഐസ് ക്രീം പാത്രത്തിലേക്ക് തലയും കുമ്പിട്ടിരുന്ന കരൺ തലയുയർത്തി നോക്കി .

“അങ്കിളിന്റെ സെലെക്ഷൻ കൊള്ളാല്ലോ ???? ”

ഫോട്ടോയിലേക്ക് നോക്കി കൊണ്ട് കരൺ പറഞ്ഞതും അനു ചിരിച്ചു .

അതെ അച്ഛന്റെ സെലെക്ഷൻ കൊള്ളാം .

പക്ഷേ അങ്ങേരുടെ സെലെക്ഷൻ തീരെ പോരാ …

“ഈ സുന്ദരമായ മുഖത്തേക്ക് നോക്കാതെയാണോടി ഹറാമെ നീ വഴിയെ പോയ കാക്കേനേം പൂച്ചേനേം നോക്കി ഇരുന്നത് ????? ”

“ഓ ഞാൻ നോക്കിയപ്പോൾ അങ്ങേരെക്കാൾ സൗന്ദര്യം എന്ത് കൊണ്ടും കൂടുതൽ ആ പൂച്ചയ്ക്ക് ആണെന്ന് തോന്നി …….. ”

സോഫയിലേക്ക് മലർന്നു കിടന്നു കൊണ്ട് അനു പറഞ്ഞു .

“നീ പണ്ടേ ഒരു മൃഗ സ്നേഹിയായിരുന്നല്ലോ ???? ”

കരണിന്റെ വക കമന്റ്‌ കൂടി കേട്ടതും അനു കരണിനെ നോക്കി .

നീയും കൂടി പറയാനെ ബാക്കി ഉണ്ടായോള് .

“അപ്പോൾ അനുവിന്റെ ഭാവി വരൻ സൗന്ദര്യത്തിൽ പാസായിട്ടുണ്ട് ……. ഇനി അടുത്തത് സ്വഭാവം ……. അത് നീ ശ്രദ്ധിച്ചില്ലന്ന് പറഞ്ഞാൽ , ഞങ്ങൾ വിശ്വസിക്കില്ല ……. അത് കൊണ്ട് മോൾ മര്യാദക്ക് എല്ലാം പറഞ്ഞോ ……. ”

സോഫയിൽ കിടക്കുന്ന അനുവിനെ പിടിച്ചു കുലുക്കി കൊണ്ട് സരൂ പറഞ്ഞതും അനു കിടന്നിടത്ത് നിന്നും എഴുന്നേറ്റു .

ഇനിയിപ്പോൾ പറയാതെ ഇതുങ്ങൾ മനുഷ്യന് സ്വസ്ഥത തരില്ല .

“അഹ് പറയാം ……. ”

അഴിഞ്ഞു കിടന്ന മുടി ഒക്കെ വാരി കൂട്ടി ഉച്ചിയിൽ കെട്ടി കൊണ്ട് അനു പറഞ്ഞതും കഥ കേൾക്കാൻ കാത്ത് നിൽക്കുന്ന കുഞ്ഞി പിള്ളേരെ പോലെ സരൂവും ഷാനയും കരണും അനുവിനെ തന്നെ നോക്കിയിരുന്നു .

“ആള് ഭയങ്കര ഫോർമലാണ് ……… നീറ്റ് ആൻഡ് ടൈടി ……… സ്‌മോക്കിങ് ഡ്രിങ്കിങ് ഒന്നുമില്ല ……. നല്ല ഫിറ്റ്‌ ബോഡിയാണ് ……… പോസിറ്റീവാണ് …….. സപ്പോർട്ടീവാണ് ……. നന്നായി സംസാരിക്കും ……. ഒരു സെക്സി വോയിസ്‌ ആണ് …… ശബ്ദം അങ്ങനെയായത് കൊണ്ട് പാട്ട് പാടുമെന്ന് അനുമാനിക്കാം ……. നല്ല ഒരു കേൾവിക്കാരനാണു …… ആള് നല്ല പാവമാണ് ……. സർപ്രൈസ് ഒക്കെ ഇഷ്ടപ്പെടുന്ന ഒരാളാണ് ……… ഏതൊരു പെണ്ണിനും ഇഷ്ടമാവുന്ന ഒരു ആളാണ് പുള്ളി ……. എന്താ പറയാ ഒരു ഐഡിയൽ ടൈപ് ……. ”

അനു പറഞ്ഞു നിർത്തിയതും ഷാന കരണിനെയും സരൂവിനെയും നോക്കി .

അവൾ മുഖം മാത്രം കണ്ടില്ല …..

ബാക്കി അറിയാൻ ഉള്ളതൊക്കെ അറിഞ്ഞു …

“പക്ഷേ ……. എനിക്ക് ഇഷ്ടമായില്ല ……… ”

സോഫയിൽ നിന്നും ചാടി എഴുന്നേറ്റു കൊണ്ട് അനു പറഞ്ഞതും ഷാനയും സരൂവും ഞെട്ടി .

ങേ !!!!

ഈ ഹറാം പിറന്നവൾ എന്താ പറഞ്ഞത് ????

ഇഷ്ടമായില്ലയെന്നോ ????

അപ്പോൾ ഇവൾ അല്ലെ ആദ്യം പറഞ്ഞത് ഇഷ്ടമാണെന്ന് ….

തന്റെ പ്രസ്താവന കേട്ട് ഞെട്ടി തരിച്ചിരിക്കുന്ന ഷാനയെയും സരൂവിനെയും എന്ത്യേ ഇതുവരെ വന്നില്ല വന്നില്ലയെന്ന് നോക്കി ഇരിക്കുകയായിരുന്നു എന്ന ഭാവത്തിൽ ഇരിക്കുന്ന കരണിനെയും നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് അനു വീണ്ടും കിടന്നു .

“അതെന്താ നിനക്ക് ഇഷ്ടമാവാത്തെ ???? നീ പെണ്ണല്ലേ ????? ”

കരണിന്റെ കൈയിൽ നിന്നും ഐസ് ക്രീം വാങ്ങി തിന്നുന്ന അനുവിനെ നോക്കി കൊണ്ട് ഷാന ചോദിച്ചു .

“ആണല്ലോ ???? ”

“അപ്പോൾ നീ അല്ലെ ആദ്യം പറഞ്ഞത് ഇഷ്ടമാണെന്ന് ????? ”

സരൂ ചോദിച്ചത് കേട്ട് അനു എപ്പോ എന്ന രീതിയിൽ അവളെ നോക്കി .

“നീ അങ്കിളിനെ ഫോൺ വിളിക്കാൻ പോകുന്നതിന് മുന്നേ ഞാൻ ചോദിച്ചപ്പോൾ നീ എന്താ പറഞ്ഞത് ???? ”

രണ്ടിലൊന്ന് അറിഞ്ഞിട്ടേ ബാക്കി കാര്യമുള്ളൂവെന്ന ഭാവത്തിൽ സരൂ അനുവിനെ നോക്കി .

“ഞാൻ ഇഷ്ടമാണെന്നും പറഞ്ഞില്ല …. അല്ലെന്നും പറഞ്ഞില്ല …… ഇഷ്ടമല്ലന്ന് ആര് പറഞ്ഞു എന്നാണ് ഞാൻ ചോദിച്ചത് ….. അതിനർത്ഥം എനിക്ക് ഇഷ്ടമാണെന്നല്ല …….. ”

തന്നെ കടിച്ചു കീറാൻ പാകത്തിന് നിൽക്കുന്ന ഷാനയെയും സരൂവിനെയും നോക്കി അനു പല്ല് മുഴുവനും കാണാൻ പാകത്തിന് ഒരു ചിരി ചിരിച്ചു .

അവളുടെ ഹലാക്കിലെ ഒരു ന്യായം പറഞ്ഞിട്ട് നിന്ന് ചിരിക്കുന്ന കണ്ടില്ലേ ?????

“ഇവിടെ ഒക്കെ ഇഷ്ടമല്ലന്ന് ആര് പറഞ്ഞുവെന്ന് ചോദിച്ചാൽ ഇഷ്ടം ആണെന്ന് തന്നെയാ അർത്ഥം ……. ”

അനുവിന്റെ നേരെ കണ്ണുരുട്ടി കൊണ്ട് സരൂ പറഞ്ഞു .

“എങ്കിൽ ഞാൻ ഒരു സത്യം പറയട്ടെ ……… അവനോട് സംസാരിച്ചപ്പോൾ ഒക്കെ എനിക്ക് സരൂവിനെയാ ഓർമ വന്നത് ……. ഒരു പാവം പിടിച്ച ചെറുക്കനല്ലേ അവളുടെ മനസ്സിലുള്ളത് ….. ധീരജ് അങ്ങനെ ഒരാളാണ് …… എന്താ പറയാ …… ഫിദയിലെ നായകനെ പോലെ ……. ”

“നീ എന്താ പറഞ്ഞു വരുന്നത് ??? ”

അത്രയും നേരം ഒന്നും മിണ്ടാതെയിരുന്ന കരൺ ചോദിച്ചത് കേട്ട് അനു ചിരിച്ചു .

“So സിമ്പിൾ …….. സരൂ വേണമെങ്കിൽ ധീരജിനെ നോക്കികോട്ടെ ……….. ”

ആ ബെസ്റ്റ് !!!!!

ഇതിന് കാര്യമായി എന്തോ ഒന്ന് പറ്റിയിട്ടുണ്ട് ……

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15