അനാഥ : ഭാഗം 22
എഴുത്തുകാരി: നീലിമ
ഒരു ആഴ്ചയിൽ കൂടുതലൊന്നും സർജറി മാറ്റി വയ്ക്കാനാവില്ലെന്നാണദ്ദേഹം പറയുന്നത്. അല്ലെങ്കിലും നമ്മൾ നിമിഷയുമായി us ലേയ്ക്ക് പോകണം.. നിമിഷേടെ മൈൻഡും ബോഡിയും വളരെ വീക്ക് ആണ്.. ഒപ്പം പ്രെഗൻസിയും. ഈ സ്റ്റേജിൽ ഇത്രയും ദൂരം ട്രാവൽ ചെയ്യുകാന്ന് പറഞ്ഞാൽ??? ഇമ്പോസിബിൾ ആണെന്നാണ് ഡേവിഡ് സർ പറയുന്നത്… ഞാൻ ആകെ കൺഫ്യൂസ്ഡ് ആണെടാ…. ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചിരിക്കുകയായിരുന്നു ഫാദർ… ജയറാം ഉദ്ദേശിച്ചത് ഡോക്ടർ ക്രിസ്റ്റീന വിൽഫ്രഡിനെ ആണോ? യെസ് ഫാദർ… ഫാദറിനു എങ്ങനെ അറിയും? ഞങ്ങൾ തമ്മിൽ ഒരു ചെറിയ റിലേഷൻ ഉണ്ട്… റിലേഷനോ??
യസ്.. she is my niece… .. എന്റെ അനുജൻ വിൽഫ്രഡിന്റെ മകളാണ്… 10th വരെ അവൾ എന്നോടൊപ്പം ആയിരുന്നു… പിന്നീടാണ് അവൾ സ്‌റ്റേറ്റ്സിലെയ്ക്ക് പോയത്. നിമിഷ മോളും അവളെ കണ്ടിട്ടുണ്ടാകും. ഓർമ ഉണ്ടാകാൻ ചാൻസ് ഇല്ല.. അവള് വരും… എത്ര തിരക്കുണ്ടെങ്കിലും.. നിമിഷ മോളേ രക്ഷിക്കാൻ… അത് ഓർത്തു നിങ്ങൾ ടെൻഷൻ ആകണ്ട. എന്റെ കണ്ണുകൾ നിറഞ്ഞു.. ഈശ്വരനാണ് ഈ അവസരത്തിൽ ഫാദറിനെ ഇവിടെ എത്തിച്ചത്… ഉള്ളിന്റെ ഉള്ളിൽ എവിടെയോക്കെയോ ചില പ്രതീക്ഷകൾ നാമ്പിടുന്നത് ഞാൻ അറിഞ്ഞു.
മനസ്സിൽ നന്മ മാത്രമുള്ള എന്റെ നിമ്മിയെ അങ്ങനെ കൈ വിടാൻ ഈശ്വരന് കഴിയില്ല എന്നെനിക്ക് തോന്നി… മനസ്സിൽ നിന്നും പറിച്ചെറിഞ്ഞ കുഞ്ഞെന്ന സ്വപ്നത്തിന് വീണ്ടും വേര് മുളച്ചു തുടങ്ങിയ പോലെ….ഇങ്ങനെ ഒന്ന് കേട്ടയുടനെ ആഗ്രഹങ്ങളെ വളരാൻ അനുവദിക്കണ്ട. മനസ്സിനെ അടക്കി നിർത്തണം. ഡോക്ടർ എന്താണ് പറയുന്നതെന്ന് അറിയില്ലല്ലോ? ഫാദർ തുടർന്നു പറഞ്ഞു. പിന്നെ ഞാൻ സ്റ്റേസിലേയ്ക്ക് പോയതും അവളുടെ നിർബന്ധം കാരണമാണ്. നിമിഷ മോളേ സുഭദ്ര ടീച്ചറിന്റെ അടുത്ത ഏൽപ്പിച്ച ശേഷം ഇവിടെ നിന്നും ഒന്ന് മാറി നിൽക്കണമെന്ന് ഞാനും തീരുമാനിച്ചിരുന്നതാണ്.
പക്ഷെ എന്റെ സ്വപ്നവും ജീവനും എല്ലാം ആ ഓർഫനേജ് ഉം അവിടുത്തെ അന്ദേവാസികളും ആയിരുന്നു. അത് പെട്ടെന്ന് ഇല്ലാതായപ്പോൾ ഞാൻ ആകെ തകർന്നു പോയി.. മാനസികമായും ശാരീരികമായും… ഒരു മൈനർ അറ്റാക്ക്… ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ കാര്യങ്ങൾ കുറച്ചു കോംപ്ലിക്കേറ്റഡ് ആണെന്ന് ഡോക്ടർസ് പറഞ്ഞു. ഉടനെ ഒരു സർജ്ജറി വേണമെന്നും. ആ ഇടയ്ക്കാണ് ക്രിസ്റ്റി നാട്ടിലേയ്ക്ക് വന്നത്. സ്റ്റേറ്റ്സിൽ ബെറ്റർ treatments ഉണ്ടെന്ന് പറഞ്ഞു അവൾ എന്നെയും ഒപ്പം കൂട്ടി. പിന്നെ ഇവിടെയും നിന്നും മാറി നിൽക്കാൻ ഞാനും ആഗ്രഹിച്ചിരുന്നു. നിമിഷ മോളേ ഒന്നും അറിയിക്കണ്ടാന്നു ഞാനാണ് സുഭദ്ര ടീച്ചറിനോട് പറഞ്ഞത്. അവളുടെ വിശേഷങ്ങൾ ഞാൻ ടീച്ചറിനോട് തിരക്കാറുണ്ടായിരുന്നു.
ഇപ്പൊ ക്രിസ്റ്റി നാട്ടിൽ സെറ്റിൽഡ് ആകാൻ ആഗ്രഹിക്കുവാണ്. അവൾക്ക് പണ്ടേ ഇവിടമായിരുന്നു ഇഷ്ടം. ജയറാമിനോട് 6 മാസം പറഞ്ഞത് അത് കൊണ്ടാണ്. അവിടെ അവൾക്ക് ചില ഫോർമാലിറ്റീസ് ഒക്കെ തീർക്കാനുണ്ട്. ഞാൻ വിളിക്കാം അവളെ. എത്രയും വേഗം വരാൻ പറയാം. അവൾ വരും…. അദ്ദേഹം അപ്പോൾ തന്നെ ക്രിസ്റ്റീനയെ വിളിച്ചു… കുറച്ചു മാറി നിന്നു സംസാരിച്ചു തിരിച്ചും വന്നു.. ക്രിസ്റ്റി വരും.. with in one week…ജയറാം അയച്ച റിപോർട്സ് ഒക്കെ അവൾ കണ്ടു. അവൾക്ക് പ്രതീക്ഷയുണ്ട്… ഒപ്പം ചില സംശയങ്ങളും… പക്ഷെ ഡേവിഡ് സാറ് മറ്റ് വഴികളില്ലാന്ന് പറഞ്ഞ സ്തിക്ക്???
mahi…നിനക്ക് ക്രിസ്റ്റീനയെ അറിയാത്തോണ്ടാ.. 1%ചാൻസ് ഉണ്ടെങ്കിൽ അത് 100%ആക്കാൻ അവൾക്കറിയാം… തിലകന്റെ ഭാഷയിൽ പറഞ്ഞാൽ… 10 തലയാ അവൾക്ക്.. തനി രാവണി… എന്താ മോനേ റാമേ…. പെണ്ണുങ്ങളെക്കുറിച് കുറ്റം മാത്രം പറയുന്ന എന്റെ റാമിന് ഇതെന്തു പറ്റി? ഈ വിശ്വാമിത്രന്റെ മനസ്സിൽ ആ മേനക കയറി കൂടു കൂട്ടിയോ?? ഫാദർ കേൾക്കാതെ ഞാൻ അവനോട് ചോദിച്ചു.. ങേ.. നീ എന്തൊക്കെയാ ഈ പറയുന്നത്?? അവൻ ചെറുതായി പരുങ്ങി.. എനിക്കറിയില്ലേ നിന്നെ?? അല്ലെങ്കിൽ പെൺകുട്ടികളെക്കുറിച്ച് നല്ലതൊന്നും നീ പറയാറില്ലല്ലോ?? പോടാ.. അവൾ നല്ല ഫ്രണ്ട്‌ലി ആണ്.
പിന്നെ അവള് ഇപ്പൊ തന്നെ നല്ല വല്ല ചുള്ളൻ ചെക്കന്മാരെയും കണ്ടുപിടിച്ചിട്ടുണ്ടാവും… ഒഹ്.. അങ്ങനെ.. ഇല്ലെങ്കിൽ നോക്കാമായിരുന്നു അല്ലേ?? ഒന്ന് പോടാ എണീറ്റു… അവൻ ഒരു ചമ്മിയ ചിരി ചിരിച്ചു. മ്മ്.. മ്മ്… മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി… ജീവിതത്തിലെ ഒരു വലിയ പ്രശ്നം ഒഴിഞ്ഞു പോയത് പോലെ… പക്ഷെ അപ്പോഴും സന്തോഷിക്കാൻ എന്റെ മനസ്സ് തയ്യാറായില്ല.. വീണ്ടും സ്വപ്നങ്ങൾ കെട്ടിപ്പൊക്കിയിട്ട് എല്ലാം ചീട്ടു കൊട്ടാരം പോലെ തകർന്നു വീഴുമ്പോൾ ഉണ്ടാകുന്ന ഹൃദയവേദന ഇനിയും സഹിക്കാൻ കഴിയുമായിരുന്നില്ല… 🌷🌷🌷🌷🌷 ഒരുപാട് സന്തോഷിക്കേണ്ട സമയമാണിത്…
പിറക്കാൻ പോകുന്ന കുഞ്ഞിനെക്കുറിച്ചു മാത്രം ചിന്ദിക്കേണ്ട സമയം… അവളെക്കുറിച്ചു സ്വപ്നം കാണേണ്ട സമയം…. പക്ഷെ, നിറഞ്ഞ കണ്ണുകളും ഉരുകുന്ന ഹൃദയവുമായി എന്നെ ചാരി ഇരിക്കുന്ന നിമ്മിയെ ചേർത്ത് പിടിച്ചിരിക്കുമ്പോൾ എന്റെ ഉള്ളിൽ നിറയുന്ന വികാരം എന്താണ്? എന്നിൽ നിറഞ്ഞു നിൽക്കുന്നത് സന്തോഷം അല്ല… സ്വപ്‌നങ്ങൾ അല്ല…. പ്രതീക്ഷകൾ അല്ല… ഉള്ളുരുകുന്ന വേദനയാണ്.. ഹൃദയം നിറഞ്ഞു കവിയുന്ന സങ്കടമാണ്… ഇന്ന് റാം പറഞ്ഞത് സന്തോഷത്തിനു വക തരുന്ന വാർത്ത തന്നെയാണ്… ക്രിസ്റ്റീന ഡോക്ടർ വരുമെന്നറിഞ്ഞപ്പോൾ എന്റെ മനസ്സിന് ലഭിച്ച ആശ്വാസം ചെറുതൊന്നും അല്ല.
പക്ഷെ എങ്ങനെ സന്തോഷിക്കും? എങ്കിലും അവർ വരുമെന്നുള്ള അറിവ് കരിഞ്ഞു തുടങ്ങിയ എന്റെ പ്രാക്ടീക്ഷകൾക്ക് മേലെ പെയ്ത കുളിർ മഴയായിരുന്നു… അവ വീണ്ടും നാമ്പിടുന്നത് ഞാൻ അറിയുന്നു. അടക്കി വച്ച സ്വപ്നങ്ങൾക്ക് ചിറകു മുളച്ചു തുടങ്ങുന്നു. എത്ര വിലക്കിയിട്ടും അവ ഒരു ശലഭത്തെപ്പോലെ പാറിക്കളിക്കാൻ വെമ്പുന്നു…. എന്റെ ചിന്തകൾക്ക് വിരാമമിട്ടത് നിമ്മിയുടെ പതിഞ്ഞ ശബ്ദത്തിൽ ഉള്ള വിളിയാണ്.. മഹിയേട്ടാ….. എന്താടോ?? മഹിയെട്ടന് എന്നോട് ദേഷ്യമുണ്ടോ?? നമ്മുടെ കുഞ്ഞിനെ…. അവളെ കിട്ടാത്തതിൽ… അവളില്ലാതെ നമുക്ക് ജീവിക്കാൻ കഴിയുമോ മഹിയേട്ടാ…
എന്റെ കണ്ണുകളിൽ നോക്കി അവളത് ചോദിച്ചപ്പോൾ ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു… അവളുടെ കണ്ണിലേയ്ക്കുള്ള എന്റെ നോട്ടം ചെന്നു നിന്നത് ആ ഹൃദയത്തിലാണ്… അതിന്റെ ഉള്ളറകൾ നിറയെ ഞങ്ങളുടെ കുഞ്ഞായിരുന്നു… കുഞ്ഞാറ്റയെക്കുറിച്ചുള്ള അവളുടെ സ്വപ്‌നങ്ങൾ ആയിരുന്നു…അവൾക്ക് നൽകാനായി പകുത്തു വച്ച സ്നേഹവും ലാളനയും ആയിരുന്നു… അവളുടെ ഹൃദയം കുഞ്ഞാറ്റ എന്നാണ് മന്ത്രിക്കുന്നതെന്നു തോന്നി… ആ ഹൃദയമിടിപ്പ് പോലും കുഞ്ഞാറ്റയ്ക്ക് വേണ്ടിയാണെന്ന് തോന്നി… അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് നെറുകയിൽ ചുംബിച്ചു…
ആശ്വസിപ്പിക്കാനെന്ന പോലെ… ദേഷ്യമോ? അതും തന്നോട്? എനിക്ക് ഈ ജന്മം അതിന് കഴിയുമോ നിമ്മീ? നീ എന്റെ ശ്വാസമാണ് നിമ്മീ… ശ്വാസം ഇല്ലെങ്കിൽ മനുഷ്യന് ജീവിക്കാനാകുമോ? എന്നെ വിവാഹം ചെയ്ത ശേഷം life ൽ വിഷമങ്ങൾ മാത്രമല്ലേ ഉണ്ടായിട്ടുള്ളൂ? എന്ന് ആരാ തന്നോട് പറഞ്ഞത്? എനിക്കറിയാം…. അവൾ കണ്ണുകൾ തുടച്ചു നിവർന്നിരുന്നു… അങ്ങനെ ഈ കുഞ്ഞി തലയ്ക്കകത് വേണ്ടാത്ത ചിന്തകളൊന്നും എന്റെ മോള് കുത്തിക്കയറ്റേണ്ട… ഇപ്പൊ തന്നെ ഈ മനസ്സില് ആവശ്യയത്തിലധികം ടെൻഷൻ ഉണ്ടെന്ന് എനിക്കറിയാം….
ഒരുപാട് ടെൻഷൻ അടിച്ചു ആ കുഞ്ഞു ഹൃദയത്തെ ബുദ്ധിമുട്ടിക്കരുത്. അതിനകത്തു മുഴുവൻ ഞാനും നമ്മുടെ മോളും ആണെന്ന് ഓർമ വേണം…. അതിന് വേദനിച്ചാലേ ഞങ്ങൾക്കും നോവും… കണ്ണുകൾ നിറച്ചു അവൾ ചിരിച്ചു.. ഒരു വരണ്ട ചിരി… അവളുടെ നിറഞ്ഞ കണ്ണുകൾ എന്റെ ഹൃദയവേദന കൂട്ടി… നിമ്മീ… താൻ തന്റെ ഉള്ളിലെ മോഹങ്ങളെയും സ്വപ്നങ്ങളെയും ഒക്കെ കടിഞ്ഞാണിട്ട് നിർത്തിയിരിക്കുകയാണെന്നു എനിക്കറിയാം… ഇനി അത് വേണ്ട.. ആ കടിഞ്ഞാൺ നമുക്ക് അങ്ങ് പൊട്ടിച്ചു കളയാം… എന്നിട്ടും നമുക്ക് ഒരുമിച്ച് വീണ്ടും സ്വപ്നം കാണാൻ തുടങ്ങാം… മഹിയേട്ടാ?? എനിക്ക് വട്ടായോന്നാവും അല്ലേ താൻ ആലോചിക്കുന്നത്? തനിക്ക് സന്തോഷം ഉണ്ടാകുന്ന ഒരു കാര്യം പറയാം…
സർജ്ജറി വേണ്ടി വരില്ല. അല്ലാതെ തന്നെ റിക്കവറി possible ആണെന്ന് റാമിന്റെ പരിചയത്തിൽ ഉള്ള ഒരു ഡോക്ടർ പറഞ്ഞു. ആണോ മഹിയേട്ടാ?? അവളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ പൂത്തിരി കത്തുന്നത് ഞാൻ കണ്ടു. കുറേ നാളുകളായി അവൾക്ക് അന്യമായിരുന്ന സന്തോഷം അവളിലേക്ക് തിരികെയെത്തുന്നത് ഞാൻ അറിഞ്ഞു. ഞാൻ എല്ലാം വിശദമായി അവളോട് പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു അവൾക്ക്…. ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെയുള്ള അവളുടെ ചിരി…
അതെന്നെയും സന്തോഷിപ്പിച്ചു…. കുറേ നാളുകൾക്ക് ശേഷം മനസ്സ് നിറഞ്ഞ സന്തോഷത്തോടെ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി എന്റെ നെഞ്ചോട് ചേർന്ന് കിടന്നു അവൾ ശാന്തമായി ഉറങ്ങി…ഒപ്പം ഞാനും… 💥💥💥💥💥💥💥💥 4 ദിവസങ്ങൾക്കു ശേഷം ക്രിസ്റ്റീന ഡോക്ടർ എത്തി. ഉള്ളു നിറയെ ഭയത്തോടെയാണ് ഞാനും നിമ്മിയും അവരെ കാണാൻ പോയത്. റാമിന്റെ ഹോസ്പിറ്റലിൽ. പെട്ടെന്ന് തന്നെ ഡോക്ടറിനെ കാണാൻ സാധിച്ചു.റാമും ഒപ്പം ഉണ്ടായിരുന്നു. അവർ നിമ്മിയുടെ റിപോർട്സ് ഒക്കെ വിശദമായി പരിശോധിച്ചു. ഒപ്പം നിമ്മിയെയും… എന്തോ സംശയം ഉള്ളത് പോലെ അവർ റിപ്പോർട്ടിലേയ്ക്ക് തന്നെ നോക്കിയിരുന്നു.
എന്ത് പറ്റി ക്രിസ്റ്റി? റാം അവരുടെ സംശയം നിഴലിക്കുന്ന മുഖ ഭാവം കണ്ട് ചോദിച്ചു. ഈ റിപ്പോർട്ട്… ഇത്… fake ആണെന്ന് തോന്നുന്നു റാം… fake ഓ? yes… ഇതിനുള്ളിലെ പല കാര്യങ്ങളും എന്നെ ആശയക്കുഴപ്പത്തിലാക്കുന്നു… പിന്നെ നിമിഷയെ ഞാൻ പരിശോദിച്ചതാണല്ലോ? ഇതിൽ കാൻസർ spread ചെയ്‌തിട്ടുള്ളതായാണ് കാണുന്നത്. പക്ഷെ, പ്രെഗ്നൻസിയുടെ അല്ലാതെ ക്യാൻസറിന്റെ ഒരു ലക്ഷണവും നിമിഷയുടെ ബോഡിയിൽ ഇല്ല… അവർ വീണ്ടും സംശയത്തോടെ റിപ്പോർട്ടിൽ നോക്കിയിരുന്നു. പിന്നെ ഫോൺ എടുത്ത് ആരെയോ വിളിച്ചു. റോഷൻ… ഒന്ന് എന്റെ op യിലേക്ക് വരാമോ? …… ok. fine…
അല്പ സമയം കഴിഞ്ഞ് സുമുഖനായ ഒരു ഡോക്ടർ റൂമിലേയ്ക്ക് വന്നു… meet mr. roshan… റേഡിയോളോജിസ്റ് ആണ്… റോഷൻ ഇതൊന്ന് നോക്കു… അവർ കയ്യിലിരുന്ന റിപോർട്സ് ഡോക്ടറിനു കൈമാറി. ഡോക്ടർ അത് നോക്കിയിട്ട് പറഞ്ഞു.. നമുക്ക് ഒരു റീടെസ്റ്റിനു പോകുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. എന്റെയും openion അത് തന്നെയാണ്… മഹേഷ് നിങ്ങൾ റോഷനോടൊപ്പം പോകു… ഒരു സ്കാൻ കൂടി നോക്കാം… ഞാൻ റാമിനെ നോക്കി. നിങ്ങൾ പൊക്കോ… ഞാൻ വന്നേക്കാം… ഞങ്ങൾ ഡോക്ടർ റോഷനോടൊപ്പം സ്കാൻ റൂമിലേയ്ക്ക് പോയി. സ്കാൻ കഴിഞ്ഞ് നേരെ വീട്ടിലേക്കും. റിസൾട്ട് റാം വാങ്ങാം എന്ന് പറഞ്ഞിരുന്നു. ഡോക്ടറിന്റെ സംശയം മനസ്സിന് ഒരു കുളിർമ യാണ് തന്നത്.
റിപ്പോർട്ട് fake ആണെന്ന് പറഞ്ഞാൽ അതിനർത്ഥം നിമ്മിക്ക് അങ്ങനെ ഒരസുഖം ഇല്ല എന്നല്ലേ? നിമ്മിക്കും ഞങ്ങളുടെ കുഞ്ഞിനും ഒരാപത്തും ഉണ്ടാകില്ല എന്നല്ലേ? ഡോക്ടറിന്റെ സംശയം സത്യമാകനേ എന്ന് അറിയുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു പ്രാർത്ഥിച്ചു. അപ്പോഴും ഒരാശങ്ക ഉള്ളിൽ നിറഞ്ഞു നിന്നു. റിപ്പോർട്ട് fake ആണെന്ന് പറഞ്ഞാൽ അതിനർത്ഥം ഡേവിഡ് ഡോക്ടർ ഞങ്ങളെ cheat ചെയ്തു എന്നാണ്… അദ്ദേഹത്തിന് അതിന്റെ ആവശ്യം എന്താണ്? അറിയില്ല…. എന്റെ അറിവിൽ അദ്ദേഹം മിടുക്കനായ ഒരു ഡോക്ടർ ആണ്… പിന്നെ എങ്ങനെ അദ്ദേഹത്തിന് അബദ്ധം പറ്റും?
അല്ലെങ്കിൽ അദ്ദേഹം അറിഞ്ഞു കൊണ്ട് ഞങ്ങളെ കബളിപ്പിക്കുകയായിരുന്നോ? മനസ്സിൽ നൂറു ചോദ്യങ്ങൾ ഉയർന്നു. ഒന്നിനും എനിക്ക് ഉത്തരം ലഭിച്ചില്ല. രാത്രി റാം വിളിച്ചു. ഇത്തവണ എന്ത് കൊണ്ടോ ഭയം തോന്നിയില്ല. കാൾ അറ്റൻഡ് ചെയ്‌തപ്പോൾ കൈ വിറച്ചില്ല… വിഷമിപ്പിക്കുന്നതൊന്നും ആകില്ല കേൾക്കാൻ പോകുന്ന വാർത്ത എന്ന് ഉള്ളിൽ ആരോ മന്ത്രിക്കുന്നത് പോലെ…. ടാ.. ക്രിസ്റ്റി പറഞ്ഞത് പോലെ തന്നെ… നിമിഷയ്ക്ക് ഒരു കുഴപ്പവും ഇല്ല. she is perfectly alright. കുഞ്ഞിനും അമ്മയ്ക്കും ഒരു കുഴപ്പവും ഇല്ല. ഞാൻ കേൾക്കാൻ ആഗ്രഹിച്ച വാർത്ത.. അത് എന്റെ ഹൃദയത്തിൽ ഒരു കുളിർമഴ പോലെ വന്നു പതിച്ചു.
തുടരും