Saturday, April 20, 2024
Novel

നിനക്കായെന്നും : ഭാഗം 20

Spread the love

എഴുത്തുകാരി: സ്വപ്ന മാധവ്

Thank you for reading this post, don't forget to subscribe!

കല്യാണാലോചനകൾ തകൃതിയായി നടന്നു… ചേട്ടനായിരുന്നു ഉത്സാഹം… എന്നെ കെട്ടിച്ചിട്ട് വേണമല്ലോ അവന് കെട്ടാൻ… കുറേ പറഞ്ഞു നോക്കി ആരും കേട്ടില്ല… അവസാനം വരുന്നടുത്തു വച്ചു കാണാം അല്ലാതെ എന്ത്‌ ചെയ്‌യാനാ അങ്ങനെ എന്റെ ആദ്യ പെണ്ണുകാണൽ എത്തി… ഏതോ കൊമ്പത്തെ ചെക്കൻ ആണെന്ന് അമ്മ പറയുന്നത് കേട്ടു… ഏതവനായാലും ഇന്ന് കണ്ടം വഴി ഓട്ടിച്ചിരിക്കും ഞാൻ ഒരുങ്ങാതെ പുറത്തു ഇറങ്ങിയപ്പോൾ അമ്മ കണ്ണുരുട്ടി പേടിപ്പിച്ചു … പിന്നെ പോയി കണ്ണെഴുതി പൊട്ടും തൊട്ട് ഇറങ്ങി ….

ഞാൻ ചായയുമായി മന്ദം മന്ദം നടന്നു അവർക്ക് മുന്നിലെത്തി …. അമ്മ തൊട്ട് പിന്നാലെ പലഹാരങ്ങളുമായി വന്നു… ചായ ആദ്യം പയ്യന് കൊടുക്കണമല്ലോ… സ്പെഷ്യൽ ചായ ആണ് പയ്യന്…. ഉപ്പ് ചായ……. ആർത്തിയോടെ എടുത്തു കുടിച്ചു അവൻ…. കുടിച്ചതിനു ശേഷമുള്ള എക്സ്പ്രെഷൻ പൊളി ആയിരുന്നു പാവം കുടിച്ചിറക്കാനും പറ്റണില്ല.. തുപ്പി കളയാനും…. എന്നെ ഒന്ന് ദയനീയമായി നോക്കി.. ഞാൻ നന്നായി ചിരിച്ചു കൊടുത്തു.. അടുത്ത് ഇരിക്കുന്നത് അമ്മ ആണെന്ന് തോന്നുന്നു…

ഏതോ ജ്വല്ലറിയുടെ സഞ്ചരിക്കുന്ന പരസ്യമാണെന്ന് തോന്നി…. ആഭരണങ്ങൾ മുഴുവൻ ഉണ്ട്… അച്ഛനുമായിട്ട് സ്വത്ത്‌ വിവരണം ആയിരുന്നു… ഒരുപാട് ഏക്കർ സ്ഥലമുണ്ട്, കമ്പനിയുണ്ട്, മോൾക് സ്ത്രീധനം വേണ്ട… മോളെ മാത്രം മതി ഞങ്ങൾക്ക് എന്നു പറഞ്ഞു എന്നെ നോക്കി ചിരിച്ചു “കുട്ടികൾക്കു എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം… ” ജ്വല്ലറി അമ്മ പറഞ്ഞു ആ പയ്യനെ നോക്കിയപ്പോൾ കേൾക്കാൻ കാത്തിരുന്നതുപോലെ ചാടി എണീറ്റു..

അച്ഛനെ നോക്കിയപ്പോൾ പോയി സംസാരിക്ക്‌ എന്ന് കണ്ണുകൊണ്ട് കാണിച്ചു അയാളെ കൊണ്ടു ബാൽക്കണിയിൽ പോയി വലിയ താല്പര്യമില്ലാത്തോണ്ട് ഞാൻ പുറത്തെ കാഴ്ചകൾ നോക്കി നിന്നു…. കുറേ കഴിഞ്ഞിട്ടും അനക്കമൊന്നും ഇല്ലാത്തോണ്ട് അയാൾ പോയോന്ന് അറിയാനായി തിരിഞ്ഞു നോക്കി… മുപ്പത്തിരണ്ട് പല്ലും കാണിച്ചു ചിരിച്ചോണ്ട് നിൽക്കുന്നു…. എന്റെ നോട്ടം കണ്ടിട്ടാകണം സംസാരിച്ചു തുടങ്ങി “Hi… എന്റെ പേര് സിദ്ധാർഥ്… MR ഗ്രൂപ്പസിന്റെ എംഡി ആണ്… ” അയിന്…?

എന്ന് പറയണമെന്ന് ഉണ്ടായിരുന്നു… പക്ഷേ ഞാൻ എന്റെ മനസ്സിൽ തന്നെ കുഴിച്ചുമൂടി “എനിക്ക് തന്നെ ഇഷ്ടായി… യൂ ആർ സോ ക്യൂട്ട്… ” “എനിക്ക് തന്നെ ഇഷ്ടായില്ല ” എന്റെ മറുപടി കേട്ടിട്ടാകണം വിളറി വെളുത്തു നിൽകുവാ… അത് കണ്ടപ്പോൾ എന്തോ മനഃസാക്ഷിക്കുത്തു തോന്നി… “സോറി…. എനിക്ക് വേറെ ഒരാളെ ഇഷ്ടാണ്.. ” “Its ok ” എന്നും പറഞ്ഞു പുഞ്ചിരിച്ചു നിന്നു ” അതേ… ചായ താൻ? ” ” ഞാൻ ഉണ്ടാക്കിയതാ … സോറി ഉപ്പ് ആയിരുന്നു ” “ഇങ്ങനെ ആരോടും ചെയ്യല്ലേ കുട്ടി ” ഒന്നും മിണ്ടാതെ വളിഞ്ഞ ചിരി പാസ്സാക്കി ” അതേ… എന്നെ ഇഷ്ടായില്ല എന്ന് പറയണേ ”

” ആഹ് പറഞ്ഞേക്കാം… ബൈ ” എന്നും പറഞ്ഞു അയാൾ താഴേക്ക് ഇറങ്ങി തീരുമാനം വിളിച്ചുപറയാം എന്ന് പറഞ്ഞു അവർ ഇറങ്ങി… എന്തോ ആശ്വാസമായിരുന്നു…. രാത്രി ചന്ദ്രൻചേട്ടനെ നോക്കി ലെച്ചു മോളെയും സാറിനെ പറ്റി ഓരോന്ന് ആലോചിച്ചു ഇരുന്നു…. പുറകിൽ കാൽപ്പെരുമാറ്റം കേട്ടു നോക്കിയപ്പോൾ ചേട്ടൻ… എന്തോ മിണ്ടാൻ തോന്നിയില്ല… വാവേ.. എന്നും വിളിച്ചോണ്ട് അടുത്ത് വന്നിരുന്നു… മിണ്ടിയില്ല… എന്നെ ചതിച്ചില്ലേ തെണ്ടി…ഞാൻ മൈൻഡ് ചെയ്യ്യാത്തോണ്ട് എന്നെ തോണ്ടി വിളിച്ചു “സോറി ഡി മോളെ… നിന്നെ കെട്ടിച്ചു വിട്ടിട്ട് വേണം എനിക്ക് കെട്ടാൻ…

അതുകൊണ്ട് പെട്ടെന്ന് കെട്ടി പോടീ.. ” അവൻ പറഞ്ഞത് കേട്ടപ്പോൾ എവിടെന്നാ തരിച്ചു കേറിയെന്നു അറിയില്ല…. നടുപ്പുറം നോക്കി കൊടുത്തു… ” അയ്യോ… അമ്മ ഓടിവായോ… ഇവൾ എന്നെ കൊല്ലുന്നേ ” എന്ന് അവിടെന്ന് കാറി കൂവി പക്ഷേ ആരും വന്നില്ല.. കലിപ്പ് തീരണില്ലല്ലോ… അവന് നന്നായി കൊടുത്തു… ഞാൻ ക്ഷീണിച്ചപ്പോൾ നിർത്തി… “എന്തെ നിർത്തിയെ… തല്ലി കൊല്ലെടി… പാവം എന്റെ അഞ്ജുനെ വിധവയാക്ക്‌… ” എന്നു പറഞ്ഞു അവിടെ ഇരുന്ന് അടികിട്ടിയടേതെല്ലാം ഉഴിഞ്ഞോണ്ട് ഇരുന്നു “ഓടെ അപ്പോഴും അഞ്ജു….

പാവം എന്റെ പ്രേമത്തെ സഹായിക്കാതെ അവൻ അവന്റെ പ്രേമം പൂവണിക്കുവാ… ബ്ലഡി ഗ്രാമവാസി ” ” നിന്റെ പ്രേമം ? ആ സാറിനു നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞോ…? ഇല്ലല്ലോ.. പിന്നെ എന്തിനാ ഇപ്പോഴും അയാളെ ഓർത്തു ഇരിക്കുന്നേ…. കിട്ടാത്ത മുന്തിരി പുളിക്കും മോളെ ” എന്നും പറഞ്ഞു അവൻ എന്നെ നോക്കി “സാറിനു എന്നെ ഇഷ്ടാമാണെന്ന് എന്റെ മനസ്സിലിരുന്ന് ആരോ പറയുന്… ” ” ഉവ്വ്… സർ നിന്റെ മനസ്സിൽ കുടി ഇരുന്നിട്ട് വിളിച്ചു പറയുവാ…. ഒന്ന് പോയാണ്” എന്നും പറഞ്ഞു എന്നെ പുച്ഛിച്ചിട്ട് ഇരുന്നു അവനോട് തർക്കിക്കാൻ വയ്യാത്തോണ്ട് മിണ്ടാതെ ഇരുന്നു പിറ്റേന്ന് ചായ കുടിച്ചോണ്ടിരുന്നപ്പോൾ തന്നെ സിദ്ധാർത്ഥിന്റെ വീട്ടിൽ നിന്ന് കാൾ വന്നു…

അവർക്ക് താല്പര്യമില്ല എന്ന് പറഞ്ഞു അച്ഛനും അമ്മയും ശോകം അടിച്ചു ഇരിക്കുവാ… എനിക്ക് പടക്കം പൊട്ടിച്ചു ആഘോഷിക്കാൻ തോന്നി… പിന്നെ സംയമനം പാലിച്ചു… ചേട്ടൻ എന്റെ കളികൾ നീരിക്ഷിക്കുവായിരുന്നു… അതോണ്ട് കുറച്ചു വിഷമം മുഖത്ത് ഇട്ടു.. ഒന്നും കഴിക്കാതെ പടം വരച്ചിരുന്നു… “മോൾ വിഷമിക്കണ്ട.. നമുക്ക് അവനെക്കാൾ നല്ല പയ്യനെ നോക്കാം ” – അമ്മ മ്മ്… ഞാൻ ഒന്ന് മൂളിയിട്ട് കഴിച്ചത് നിർത്തിയത് എണീറ്റു… റൂമിൽ എത്തിയതും എന്റെ ഉളളിൽ അടക്കിവച്ച സന്തോഷം പുറത്ത് വന്നു… പാട്ടും പാടി തുള്ളി ചാടി… കളിച്ചു കളിച്ചു തിരിഞ്ഞപ്പോഴാ വാതിലിനടുത് എന്റെ കളികളും നോക്കി നിൽക്കുന്ന ചേട്ടനെ കണ്ടത്…

എന്ത്‌ ചെയ്യണമെന്ന് അറിയാതെ അവനെ നോക്കി വളിഞ്ഞ ചിരി പാസാക്കി “അമ്മേടെ മുൻപിൽ എന്ത്‌ അഭിനയമായിരുന്നു… ” ” ഈ… ” “കൂടുതൽ കിണികണ്ട… അടുത്ത ആഴ്ച്ച വേറെ ആൾ കാണാൻ വരും ” എന്നും പറഞ്ഞു അവൻ പോയി എന്റെ ദേവിയെ… അടുത്ത കുരിശ് ആരാണാവോ… ഇവനെ കൊണ്ടു തോറ്റു.. അച്ഛനോടു പറയണം അവന്റെ കല്യാണം നടത്താൻ… എനിക്ക് ഇപ്പോ വേണ്ടെന്ന് ഇല്ലേൽ ഇവൻ എനിക്ക് വേറെ കല്യാണം ഉറപ്പിക്കും.. രാത്രി ഭക്ഷണം കഴിച്ചിട്ട് പുറത്തിരുന്നപ്പോൾ അച്ഛൻ അടുത്തേക്ക് വന്നു “മോളെ… നീ അതും ആലോചിച്ചു ഇരിക്കുവാണോ.. നമുക്ക് വേറെ നോക്കാം ”

” അച്ഛാ… അത് എനിക്കിപ്പോ കല്യാണം വേണ്ട… ചേട്ടന്റെ കല്യാണം നടക്കട്ടെ… ” ” നിനക്കിപ്പോ കല്യാണം നടന്നില്ലേൽ മുപ്പത് വയസ്സ് കഴിയും നടക്കാന്നെന്നു ജാതകത്തിൽ ഉണ്ട്… അതോണ്ട് മോൾ വാശിപിടിക്കാതെ ” ജാതകം… പുല്ല്…. അത് കണ്ടുപിടിച്ചവനെ ഉണ്ടല്ലോ… എന്നൊക്കെ മനസ്സിൽ ചീത്ത പറഞ്ഞിരുന്നു “അടുത്താഴ്ച നിന്നെ ഒരു കൂട്ടർ കാണാൻ വരും… മോൾ തടസ്സം പറയരുത് ” പറഞ്ഞിട്ട് അച്ഛൻ പോയി ❤❤❤❤ ” ഡീ… നാളെ അവർ വരും …. ഒരുങ്ങി നിന്നേക്കണം …. ”

ഭക്ഷണം കഴിച്ചിട്ട് പുറത്തിരുന്നപ്പോൾ ചേട്ടൻ പറഞ്ഞിട്ട് പോയി എല്ലാത്തിനും സപ്പോർട്ട് നിന്ന ചേട്ടൻ ഇപ്പോൾ അധികം സംസാരിക്കുന്നത് പോലുമില്ല… വല്ലാത്ത സങ്കടം തോന്നി ചിലപ്പോൾ ഇതായിരിക്കും വിധി… വിധി പോലെ നടക്കട്ടെ… രാവിലെ റെഡി ആയി കൊണ്ടു നിന്നപ്പോൾ ഒരു കാർ വന്ന സൗണ്ട് കേട്ടു… അവർ വന്നുവെന്ന് ചേട്ടൻ വിളിച്ചു പറയുന്നത് കേട്ടു… റെഡി ആയി താഴെ ഇറങ്ങിയപ്പോൾ അമ്മ ചായ കയ്യിൽ തന്നു… പിന്നെ ചായയുമായി അവർക്ക് മുന്നിൽ പോയി… ആരെയും മുഖത്ത് നോക്കിയില്ല…

എല്ലാർക്കും ചായ കൊടുത്തിട്ട് അമ്മയുടെ പുറകിൽ നിന്നു “കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം ” കൂടെ വന്ന കാരണവർ പറഞ്ഞു പിന്നെ അയാളെയും കൊണ്ടു പുറത്തേക്ക് പോയി…. ” എനിക്ക് ഈ കല്യാണത്തിന് താല്പര്യമില്ല… സോറി ” ഏറെ നേരത്തെ നിശബ്തതക്ക് ശേഷം അയാൾ മൊഴിഞ്ഞു തേടിയ വള്ളി കാലേൽ ചുറ്റിയെന്ന് പറയുംപോലെ ഞാൻ ആഗ്രഹിച്ചത് അയാൾ പറഞ്ഞു…. എന്നാലും കാരണം അറിയണമല്ലോ ” അതെന്താ? ഞാൻ കൊള്ളില്ലേ? ” വെറുതെ ഒരു നമ്പർ ഇറക്കി

” അല്ലടോ… എനിക്ക് വേറെ ഒരു കുട്ടിയെ ഇഷ്ടാണ്… ” ” പിന്നെ എന്തിനാ ഈ പെണ്ണുകാണൽ? ” ” വീട്ടുകാരുടെ നിർബന്ധം ആണ്… പിടിച്ച പിടിയാലേ അമ്മ കൊണ്ടു വന്നു ” “ആഹാ… സ്നേഹിച്ച കുട്ടിയെ തന്നെ കെട്ടാൻ കഴിയട്ടെ ” “താങ്ക്യൂ… എന്നെ ഇഷ്ടായില്ല എന്ന് പറയണേ… അമ്മയുടെ ഭീഷണി ഉണ്ട്… ” ” ഞാൻ പറയാം… ” ” ശരി… എന്നാൽ പോകാം ” ഞങ്ങൾ അവരുടെ അടുത്തേക്ക് പോയി… ഞങ്ങൾക്ക് ഇഷ്ടായി മോളെ… നിങ്ങളുടെ അഭിപ്രായം വിളിച്ചു പറയ് എന്നും പറഞ്ഞു അവർ പോയി രാത്രി ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോൾ അച്ഛൻ ആ വിഷയം എടുത്തിട്ട്… ”

നിന്റെ അഭിപ്രായം എന്താ? ” “അത്… ഈ കല്യാണം വേണ്ട… അയാൾക് വേറെ കുട്ടിയെ ഇഷ്ടാണ് ” ” അവൻ പറഞ്ഞോ നിന്നോട്…? ” ചേട്ടൻ ചോദിച്ചു “മ്മ് പറഞ്ഞു… വീട്ടുകാരുടെ നിർബന്ധം ആണ് ഇന്ന് നടന്ന പെണ്ണുകാണൽ ” ” അപ്പോൾ അതും നടക്കില്ല… വേറെ നോക്കാം ” എന്നും പറഞ്ഞു ചേട്ടൻ കഴിച്ചു എണീറ്റു ഒന്ന് കഴിയുമ്പോൾ അടുത്തത് .. ഇവൻ ഇനി വല്ല ബ്യുറോയിൽ ആണോ ജോലി… ചേട്ടൻ ആയി പോയി ഇല്ലേൽ തല്ലി കൊന്നെന്നെ പന്നിയെ… അങ്ങനെ അവനെ മനസ്സിൽ ചീത്ത പറഞ്ഞു കഴിച്ചു എണീറ്റു

“ഡി… നാളെ ഒരു കൂട്ടർ വരും… റെഡി ആയിരിക്കണം… ” എന്റെ ദൈവമേ…. ഒന്ന് കഴിഞ്ഞു അടുത്തതും കൊണ്ടു വന്നല്ലോ… ഒരാഴ്ച പോലുമായില്ല…. എന്നൊക്കെ ചിന്തിച്ചു ഇരുന്നു… ” എന്താടി ആലോചിക്കുന്നേ… ഇതെങ്ങനെ മുടക്കാം എന്നാണോ…? ” “ഏഹ്… അല്ല… ഒരാഴ്ച പോലുമായില്ല അതിനു മുന്നേ ” “നിന്നെ പെട്ടെന്ന് കെട്ടിക്കണ്ടേ… എന്നിട്ട് എനിക്ക് കെട്ടണം ” “നീ കെട്ടിക്കോ… എനിക്ക് ഒരു കുഴപ്പമില്ല… ” ” പക്ഷേ അച്ഛന് കുഴപ്പമുണ്ട്… എനിക്കും… ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ്…. ഇത് ശരിയാകും…

പയ്യന് വേറെ പ്രണയം ഒന്നുമില്ല… മോൾ പോയി ഉറങ്ങിക്കോ… നാളെ നന്നായി ഒരുങ്ങണം… ” ” നീ പൊയ്ക്കോ… ഗുഡ് നൈറ് ” രാത്രി കിടന്നിട്ട് ഉറക്കം വരണില്ല… അവൻ പറഞ്ഞതുപോലെ ഇത് നടക്കും… എന്ത്‌ ചെയ്യണം എന്ന് ഒരു ഐഡിയ ഇല്ല രാവിലെ നേരത്തെ എണീറ്റു… റെഡി ആയി… ഒരു കാർ വരുന്ന സൗണ്ട് കേട്ടു… അവർ ആയിരിക്കും… കൊതിച്ചതും വിധിച്ചതും ഒന്നാകണമെന്നില്ലലോ… വിധിച്ചത് പോലെ നടക്കട്ടെ …. “മോളെ അവർ വന്നു… താഴെ വാ ” അമ്മ വന്നു വിളിച്ചു മുഖത്ത് ഒരു പുഞ്ചിരി ഫിറ്റ്‌ ചെയ്തു അവർക്ക് മുന്നിലേക്ക് പോയി…

ആരുടേയും മുഖം നോക്കിയില്ല… നോക്കാൻ തോന്നിയില്ല എന്ന് പറയാം… എന്തായാലും ഇത് നടക്കും ഇനി എന്തിനാ… ചായ കൊടുത്തിട്ട് അമ്മയുടെ പുറകിൽ പോയി നിന്നു… അപ്പോഴേക്കും ചേട്ടൻ അടുത്ത് വന്നു “നിനക്ക് പയ്യനെ ഇഷ്ടായോ…? ” മ്മ്… ഒന്ന് വെറുതെ മൂളി “പയ്യനെ കാണാതെ ഇഷ്ടായോ? നിന്റെ സാറിന്റെ അത്രെയും വരില്ല… എന്നാലും സുന്ദരൻ ആണ് ” മ്മ്മ്… “ഇങ്ങനെ മൂളാതെ ആ മുഖത്തേക്ക് നോക്കെടി ” “ഞാൻ പതുക്കെ തലയുയർത്തി നോക്കി ”

തുടരും… 😉 ♡

നിനക്കായെന്നും : ഭാഗം 19