Thursday, November 14, 2024
Novel

അഖിലൻ : ഭാഗം 13

നോവൽ
എഴുത്തുകാരി: ഭദ്ര ആലില


എന്താ നന്ദൂട്ടാ അത്..

ഞാൻ കത്ത് അവൾക് കൊടുത്തു. കത്ത് കണ്ടതും അവളുടെ മുഖം മാറുന്നത് ഞാൻ കണ്ടു .

ഇത് ആ പ്രവീൺന്റെ പണിയാ.. തീർച്ചയായും ഇത് അയാൾ തന്നെ ആയിരിക്കും. അല്ലാതെ വേറെ ആരാ ഇങ്ങനെ ഒക്കെ ചെയ്യാൻ.

അല്ല.. അയാൾ അല്ല ശാരിമോളെ.. അത് മറ്റാരോ ആണ്.

മറ്റൊരാളോ?

അതേ…ശെരിക്കുള്ള പ്രവീണിനെ ഞാൻ കണ്ടു. അത് അയാൾ അല്ല.

നീ എന്തൊക്കെയാ ഈ പറയുന്നേ..

എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ അവൾ ആകെ കൺഫ്യൂസ്ഡായി.
അപ്പോൾ അയാൾ ആരായിരിക്കും.. എന്തായിരിക്കും അയാളുടെ ഉദ്ദേശം.?

അറിയില്ല..

ഡാ… ഇങ്ങനെ ഒരു കത്ത് വന്ന കാര്യം നമുക്ക് സാറിനോട് പറയണ്ടേ.?

വേണ്ട.

അതെന്തേ..? സാറിന് നമ്മളെ ഹെല്പ് ചെയ്യാൻ പറ്റിയാലോ? പറയുന്നത് അല്ലേ നല്ലത്?

വേണ്ടാന്ന് പറഞ്ഞില്ലേ… എന്റെ കാര്യങ്ങൾ തിരക്കാനും എന്നെ അപകടത്തിൽ നിന്നൊക്കെ രക്ഷിക്കാനും ഞാൻ അയാൾടെ ആരാ.. പറയെടാ… ഞാൻ ആരാ അയാളുടെ.

അതുവരെ അടക്കി വച്ചിരുന്ന സങ്കടവും ദേഷ്യവും എല്ലാം അണപൊട്ടി ഒഴുകാൻ തുടങ്ങി. പെട്ടന്ന് ഉള്ള പൊട്ടിത്തെറി ആയതു കൊണ്ടു പകച്ചു നിൽക്കുകയായിരുന്നു ശാരി.

എന്താ.. നിനക്കും അറിയില്ല അല്ലേ.. എങ്കിൽ ഞാൻ പറയാം.. ഞാൻ അയാളുടെ ആരുമല്ല… ആരും. ഇപ്പൊ സാർ വെറുക്കുന്നവരുടെ കൂട്ടത്തിലാ ഞാൻ.
നിനക്ക് അറിയോ… സാറിന്… സാറിന് എന്നെ ഇഷ്ടമായിരുന്നു. പക്ഷേ.. എല്ലാം ഞാൻ തന്നെ നശിച്ചു.. ഒക്കെ ഇല്ലാണ്ട് ആക്കി.

കരയല്ലേ.. നന്ദൂട്ടാ…സാർ നിന്നെ മനസിലാക്കി തിരിച്ചു വരും. അത് വരെ എന്റെ കുട്ടി നല്ല കുട്ടിയായി കരയാതെ ഇരിക്കണംട്ടോ.

പാവം.. എന്റെ കാര്യത്തിൽ നല്ല വിഷമം ഉണ്ട് അവൾക്. വെറുതെ അവളെ കൂടി സങ്കടപെടുത്തണ്ട.പോയി കണ്ണൊക്കെ തുടച്ചു മുഖമൊക്കെ കഴുകി വന്നു.

പിറ്റേന്ന് സൺ‌ഡേ ആയത് കൊണ്ട് പതിവിലും വൈകി ആണ് എഴുന്നേറ്റതു. അതുകൊണ്ട് തന്നെ രാവിലത്തെ ഫുഡ് മിസ്സായി.ശാരി ഫുഡ് വാങ്ങാൻ പോയിട്ട് പെട്ടന്ന് തന്നെ തിരിച്ചു വന്നു. ആകെ ഭയന്നതു പോലെ.

എന്താടാ എന്തുപറ്റി..

ഡാ പുറത്തു അയാള് .. ആ പ്രവീൺ.

ജനൽ വഴി നോക്കിയപ്പോൾ അയാൾ അവിടെ തന്നെ ഉണ്ട്.
അയാൾ എന്നെ തേടി വന്നത് ആവും.. ഞാൻ പോയി നോക്കാം.

വേണ്ട .. ഞാൻ സാറിന് ഫോൺ ചെയ്തിട്ടുണ്ട്.

സാറിനോ…എന്തിന്… അയാൾക് എന്താ ഇതിൽ കാര്യം.

സാറിന്റെ ഫ്രണ്ട്ന്റെ പേരിൽ അല്ലേ അയാൾ ഈ കള്ളകളി ഒക്കെ നടത്തുന്നത്.. അയാൾ ആരാണെന്നു കണ്ടു പിടിക്കണ്ടതു സാറിന്റെ കൂടെ ഉത്തരവാദിത്തമാ. അപ്പോൾ പിന്നെ പറയുന്നതിൽ എന്താ തെറ്റ്.

മറുത്തൊന്നും പറയാൻ തോന്നിയില്ല. സാറിന്റെ കാൾ വരുന്നത് വരെ ഞങ്ങൾ കാത്തിരുന്നു. അയാൾ അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു. അധികം വൈകാതെ സാർ വന്നു. പക്ഷേ അപ്പോഴേക്കും അയാൾ പോയിരുന്നു.

വാടാ .. താഴെക്ക് പോവാം.

ഞാനില്ല ശാരിമോളെ..സാർ എന്നെ കാണണ്ട.

അവളൊരുപാട് നിർബന്ധിച്ചുവെങ്കിലും പോയില്ല. കാണാതെ ഇരിക്കുന്നതു ആയിരിക്കും നല്ലത് എന്ന് തോന്നി. ജനലിലൂടെ
അവരെ കാണാമായിരുന്നു.ശാരിയോട് എന്തൊക്കെയോ ചോദിക്കുന്നത് കണ്ടു.
ഫോൺ ബെൽ അടിക്കാൻ തുടങ്ങിയപ്പോൾ ആണ് അവരിൽ നിന്ന് ശ്രെദ്ധ മാറിയത്.
അത് അയാളുടെ കാൾ ആയിരുന്നു. ഞാൻ ഫോൺ കാതോട് ചേർതു.

അഖിലൻ എപ്പോഴും കാവൽ ആണല്ലോ..?
ഇത്രയൊക്കെ ആയിട്ടും അവനു വിട്ടു പോകാൻ പറ്റുന്നില്ല അല്ലേ..

ഇല്ലെങ്കിൽ തനിക്കു എന്താ..?

എനിക്ക് ഒന്നുമില്ല… പക്ഷേ നിനക്ക്… നിനക്ക് അവനെ നഷ്ടമാകും.

എന്നെ ഭയപ്പെടുതാൻ നോക്കുവാണോ.. അയാൾ ഇല്ലാണ്ട് ആയാൽ എനിക്കെന്താ… വച്ചിട്ട് പോടോ.. താനും തന്റെ ഒരു ഭീഷണിയും… എനിക്ക് അതൊക്കെ പുല്ലാണ്.

ഫോൺ കട്ട് ചെയ്തു ബെഡിലേക്ക് വലിച്ചെറിയുമ്പോൾ പറഞ്ഞു പോയ മണ്ടത്തരമോർത്തു എന്നെ വിറക്കുന്നുണ്ടായിരുന്നു. ഓടി താഴെ ചെന്നപ്പോഴേക്കും സാർ പോയിരുന്നു.

സാറിനെ വിളിക്ക് ശാരി മോളെ.. സൂക്ഷിക്കണംന്ന് പറ.

എന്താടാ… എന്തെങ്കിലും പ്രശ്നം ഉണ്ടോ.?
എന്തിനാ ഇങ്ങനെ വെപ്രാളപ്പെടുന്നെ?

അയാൾ പറഞ്ഞതും എന്റെ മറുപടിയും ഒക്കെ കേട്ടപ്പോൾ അവളുടെ വക നല്ല ചീത്ത കിട്ടി.

വല്ലാത്ത ചതി ആയി പോയി ഇത്.. എന്റെ നന്ദൂട്ടാ നിനക്ക് അതിന്റെ വല്ല കാര്യവും
ഉണ്ടായിരുന്നോ.. അയാൾക് ഇനി വാശി കൂടില്ലേ..

അറിയില്ല…എനിക്ക് പേടിയാകുന്നു.

ഓരോന്ന് ഒപ്പിച്ചു വച്ചിട്ട് വന്നോളും… എന്നിട്ട് പിന്നെ കരഞ്ഞു കാണിച്ചാൽ മതിയല്ലോ.. സാറിന് എന്തെങ്കിലും പറ്റിയാൽ നമ്മളും കുടുങ്ങും. അതോർത്താൽ നല്ലത്.

ശാരി വിളിച്ചു വിവരം പറഞ്ഞതും സാർ തിരിച്ചു വന്നു.
ഇതിപ്പോ വല്യ ശല്യം ആയല്ലോ…ഇതിന്റെ പേരും പറഞ്ഞു ഇവളെ എന്നോട് അടുപ്പിക്കാൻ ഉള്ള വല്ല പരിപാടിയും ആണെങ്കിൽ മക്കളെ…. ഈ അഖിലൻ ആരാണെന്നു നിങ്ങൾ അറിയും.

കഥയല്ല സാർ..സത്യമാണ്… നന്ദൂനെ വിളിച്ചു അയാൾ ഭീഷണി പെടുത്തി.

എന്നെ കൊല്ലുമെന്ന് പറഞ്ഞു അല്ലേ… ഞാനും ഇവളുമായി ഒരു ബന്ധവും ഇല്ല.പിന്നെ എന്തിന്റെ പേരിലാ അയാൾ എന്നെ ഉപദ്രവിക്കുന്നത്.

എടോ… നിങ്ങൾ പറയുന്നത് പോലെ അയാൾ എന്റെ പിന്നാലെ ആണെങ്കിൽ എന്നെ എന്താ വിളിക്കാത്തതു… ഇതുവരെ എനിക്ക് ഒരു കാൾ അല്ലെങ്കിൽ ഒരു മെസ്സേജ് പോലും വന്നിട്ടില്ല..

പിന്നെ അയാളെ ഞാൻ ഇതുവരെ കണ്ടിട്ടു പോലുമില്ല.. കാണട്ടെ… അയാൾ എന്റെ മുന്നിൽ വരട്ടെ എന്നിട്ട് നമുക്ക് ഇത് ചർച്ച ചെയ്യാം.. ഓക്കെ… പോട്ടെ..

ഞാൻ പറഞ്ഞത് എല്ലാം നിസ്സാരമായി തള്ളി കളഞ്ഞു സാറ് പോയപ്പോൾ ഇനി എന്താകും എന്നായിരുന്നു എന്റെ പേടി. പക്ഷേ കുറച്ചു നാളത്തെക്ക് പ്രതീക്ഷിച്ചത് പോലൊന്നും
സംഭവിചില്ല.

അതുകൊണ്ട് തന്നെ ഞാൻ അയാളെ മറന്നു തുടങ്ങിയിരുന്നു.
ശാരിക്ക് പനി ആയത് കൊണ്ട് ഞാൻ തനിച്ചു ആയിരുന്നു കോളേജിലേക്ക് പോയത്.

ബോയ്സ് ഹോസ്റ്റലിനു മുൻപ് ഉള്ള വളവ് തിരിയുമ്പോൾ എനിക്ക് എതിരെ ഒരു വാൻ വരുന്നതു കണ്ടു ഞാൻ അരികിലെക്ക് മാറി. . ചെളി നിറഞ്ഞ വഴി ആയത് കൊണ്ട് തന്നെ പരമാവധി സൈഡ് ചേർന്ന് ആണ് ഞാൻ നടന്നതും.

വാൻ എന്റെ അരികിൽ എത്തിയതും ആരോ എന്നെ വലിച്ചു അകത്തേക്ക് കയറ്റി. ഒന്ന് ശബ്ദമുയർതാൻ പോലും കഴിയാത്ത വിധം ആരോ എന്റെ വാ തപ്പി പിടിച്ചിരുന്നു. കുറേ ഓടിയ ശേഷം വാൻ എവിടെയോ നിന്നു. അപ്പോഴേക്കും എന്റെ കൈ ആരോ പുറകിൽ നിന്ന് കെട്ടിയിരുന്നു.

പിന്നിൽ വാതിൽ അടയുന്ന ശബ്ദം കേട്ടപ്പോൾ അവരെന്നെ ഏതോ മുറിയിൽ അടച്ചിരിക്കുകയാണ്ന്ന് മനസ്സിലായി. കുറച്ചു കഴിഞ്ഞു ആരോ മുറിയിലേക്ക് കയറി വരുന്ന ശബ്ദം കേട്ടു.

നിനക്ക് ഭയം ഇല്ലാ അല്ലേ… ഇപ്പോൾ വിറക്കുന്നുണ്ടല്ലോ.

പ്രവീൺ… നിങ്ങൾ….
എന്നെ അഴിച്ചു വിട്.

കിടന്നു പിടക്കാതെ… നിന്നോട് ഉള്ള പ്രേമം കൊണ്ട് നിന്റെ കാമുകൻ തിരക്കി വരുമല്ലോ.. അത് വരെ എന്റെ മോളു ക്ഷമിക്ക്.
അവൻ വന്നിട്ട് വിടാം..

ഞാൻ ഒച്ച വച്ച് ആളെ കൂട്ടും.. മര്യാദക്ക് എന്നെ തുറന്നു വിടുന്നതാ നല്ലത്.

ഹാ… എന്നെ കണ്ടാൽ മന്തബുദ്ധി ആണെന്ന് തോന്നുന്നുണ്ടോ തനിക്കു.. ആളും അനക്കവും ഉള്ളിടത് ആരെങ്കിലും തട്ടി കൊണ്ടു വന്നു പാർപ്പിക്കുമോ..

ഞാൻ ചുറ്റും കണ്ണോടിച്ചു ശെരിയാണ്.. ഏതോ ഒറ്റപെട്ട സ്ഥലം ആണെന്ന് തോന്നുന്നു.
ഈശ്വരാ… എന്നെ രക്ഷിക്കാൻ ആരുമില്ലേ..

ആര് വരാൻ… അവൻ വരും.. പക്ഷേ നിന്റെ ജഡമായിരിക്കും അവൻ കാണാൻ പോകുന്നത്.
അയാൾ ക്രൂരമായി ചിരിച്ചു കൊണ്ട് പറഞ്ഞു.

എന്തിനാ… എന്തിനാ എന്നെ..

നിനക്ക് അറിയില്ല അല്ലേ… അയാളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.

നിനക്ക് അരവിന്ദ്നെ ഓർമ്മയുണ്ടോ.. പ്ലസ് ടുവിന് നിന്റെ ഒപ്പം പഠിച്ച അരവിന്ദ്നെ..

ഇല്ലാ… എനിക്ക് അറിയില്ല.

നിനക്ക് അറിയില്ലന്ന് എനിക്ക് അറിയാം.. കാരണം അങ്ങനെ ഒരാൾ ഇല്ല. അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

പക്ഷേ നീ മനുവിനെ അറിയും.. അല്ലേ

ഏത് മനു… എനിക്കറിയില്ല..

ഇല്ല.. അതും എനിക്ക് അറിയാലോ.
പക്ഷേ നീ ശിവയെ അറിയും. ഓർക്കുന്നില്ലേ… ശിവ… വെള്ളാരം കണ്ണുള്ള ശിവ.. അവൻ എന്റെ അനിയനാ.. നീ.. നീ ഒരുത്തി കാരണാ അവൻ ഇല്ലാണ്ട് ആയെ.

ഏതു ശിവ .. നിങ്ങൾ ഈ പറയുന്ന ആരെയും എനിക്ക് അറിയില്ല.. പിന്നെ എങ്ങനെയാ ഞാൻ കാരണം അയാൾ മരിക്കുന്നെ. പ്ലീസ്… എന്നെ അഴിച്ചു വിട്.

“ശിവയെ നിനക്ക് അറിയില്ല അല്ലേ… നീയല്ലേ അവനെ കൊന്നത്… അല്ലേ… ”
മുടിക്കുത്തിൽ പിടിച്ചു വലിച്ചു കൊണ്ടായിരുന്നു ചോദ്യം.. തലയോട്ടി പറിഞ്ഞു പോരുന്നത് പോലെ.. എന്റെ കരച്ചിലും അപേക്ഷയും ഒന്നും അയാൾ കേൾക്കുന്നുണ്ടായിരുന്നില്ല.

നിന്നെയും ഞാൻ അതുപോലെ കൊല്ലും… വാ… നിനക്ക് ചാകണ്ടേ… വാ… വാ.

അയാൾ എന്നെയും വലിച്ചു കൊണ്ട് മറ്റൊരു റൂമിലേക്ക് വന്നു.

അവനെ… അവനെ കൊല്ലണംന്നാ ഞാൻ കരുതിയത്… എന്നിട്ട് നിന്റെ വേദന കണ്ടു സന്തോഷിക്കാൻ. പക്ഷേ പിന്നെയാണ് മനസിലായത് അവനു നീ ആരുമല്ലന്ന്. അപ്പോൾ പിന്നെ ഞാൻ ന്താ ചെയ്യാ…നിന്നെ കൊല്ലണ്ടേ… വേണ്ടേ.

എന്നെ നോക്കി വല്ലാത്തൊരു ഭാവത്തിൽ അയാൾ മുന്നോട്ടു വന്നു.

വേണ്ട…. വേണ്ട… എനിക്ക് അറിയില്ല ആരെയും.. ഞാൻ ഒന്നും ചെയ്തിട്ടില്ല . പ്ലീസ്… എന്നെ ഉപദ്രവിക്കരുത്.

അയാൾ എന്നെ അടിക്കാൻ ആയി ടേബിളിന്റെ അടിയിൽ നിന്നും വലിയൊരു ഇരുമ്പ് കമ്പി പുറത്തു എടുത്തു.

പ്ലീസ്… എന്നെ ഒന്നും ചെയ്യരുത്…

അയാൾ എനിക്ക് നേരെ കമ്പി ഉയർത്തുന്നത് കണ്ടതും ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.
ഉറക്കെയുള്ള അയാളുടെ ചിരി കേട്ടാണു ഞാൻ കണ്ണ് തുറന്നത്.

പേടിച്ചോ…? പേടിച്ചു… പേടിച്ചു.. എനിക്ക് അറിയാം.

അയാൾ നിർത്താതെ ഉറക്കെ ഉറക്കെ ചിരിക്കാൻ തുടങ്ങി.ചിരിച്ചു ചിരിച്ചു അയാൾ വയറു തപ്പി നിലത്തു കിടന്നുരുണ്ടു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അയാളുടെ ശബ്ദം നിലച്ചു.അനക്കം ഒന്നുമില്ലാതെ ആയപ്പോൾ ഞാൻ ശബ്ദമുണ്ടാക്കാതെ വാതിലിനു അടുത്തേക്ക് ചെന്നു.

രക്ഷപെട്ടു പോകുവാ അല്ലേ..?

ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ അയാൾ അതേ കിടപ്പ് തന്നെ ആണ്. ഒരു ചുവട് കൂടി എടുത്തു വച്ചതോടെ ഇരുമ്പ് കമ്പി പാഞ്ഞു വന്നു എന്റെ കാലിൽ പതിച്ചു. അടി തെറ്റി ഞാൻ താഴേക്കു വീണു.

പറ്റിച്ചേ… ഞാൻ ചത്തെന്നു കരുതിയോ.. ഇപ്പോൾ എങ്ങനെ ഉണ്ട്… വേദന ഉണ്ടോ.
നല്ല വേദന കാണും.. സാരമില്ല.. നമുക്ക് അത് കുറച്ചു കൂടുതൽ ആക്കാം… എന്നാലേ ഒരു രസം ഉള്ളു.

അയാൾ കമ്പി എടുത്തു എന്റെ കാലിൽ അടിക്കാൻ തുടങ്ങിയതും ഞാൻ അലറി കരഞ്ഞു.

ഹാ.. കൊള്ളാം.. ഒന്ന് കൂടി കരഞ്ഞേ… ഉറക്കെ… ഉറക്കെ കരയു..
കമ്പി വടി ഓങ്ങി കൊണ്ട് അയാൾ പറഞ്ഞപ്പോൾ അനുസരിക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു. പെട്ടന്ന് ആരോ വാതിൽ തല്ലി പൊളിക്കുന്നതു പോലെ വലിയ ശബ്ദം പുറത്തു നിന്ന് കേൾക്കാൻ തുടങ്ങി.

ശ്ശ്.. മിണ്ടരുത്.
അയാൾ ഒരു തുണി കൊണ്ട് എന്റെ വാ മൂടി കെട്ടി. ആരൊക്കെയോ ഏറ്റു മുട്ടുന്ന ഒച്ചയും ബഹളവും.. ആരോ എന്റെ അടുത്തേക് നടന്നു വരുന്നത് ഞാൻ അറിഞ്ഞു.

കൃഷ്‌ണേന്ദു… തനിക്കു കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ.

സാറിന്റെ ശബ്ദം കേട്ടതും എനിക്ക് ആശ്വാസം തോന്നി. സാർ എന്റെ കെട്ടു അഴിച്ചു തന്നു.
പേടിച്ചോ..? സാരമില്ല കേട്ടോ..ആ ഒരു വാക്ക് മതിയായിരുന്നു എനിക്ക്. സാറിന്റെ ശബ്ദത്തിൽ എന്നോടുള്ള സ്നേഹം നിറഞ്ഞു നിന്നിരുന്നു.

സാർ എന്നെ താങ്ങി എഴുന്നേൽപ്പിച്ചു. നടക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അയാളെ കൈ കാൽ കെട്ടിയ നിലയിൽ വണ്ടിയിൽ കയറ്റിയിരുന്നു. കൂടെ വിപിനും.
വിപിൻ എങ്ങനെ ഇവിടെ..?

തന്നെ ആരോ പിടിച്ചു കൊണ്ട് പോയെന്ന് വിപിൻ ആണ് എന്നെ വിളിച്ചു പറഞ്ഞത്..ഞങ്ങൾ തന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു പക്ഷേ വണ്ടി ഇടക്ക് ബ്രേക്ക് ഡൌൺ ആയി അതാ വരാൻ ലേറ്റ് ആയത്.

ഒടുവിൽ കാമുകൻ വന്നല്ലേ..ത്ഫൂ..
അയാൾ നീട്ടി തുപ്പി.
അവൾക് വേദനിച്ചാൽ നിനക്ക് വേദനിക്കോഡാ.. എടാ… വേദനിക്കോന്ന്.

അയാൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.ഞാൻ സാറിന്റെ തോളിൽ തല ചായ്ച് കിടന്നു. പെട്ടന്ന് സാർ എന്നെ തട്ടി വിളിച്ചു.

താൻ വിപിന്റെ കൂടെ പൊക്കോ… അവൻ തന്നെ ഹോസ്പിറ്റലിൽ ആക്കും. കൂടുതൽ ഒന്നും പറയാതെ സാർ അയാളെയും കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് പോകാൻ ഒരുങ്ങി.

ഞാൻ കരുതി സാർ എന്റെ കൂടെ വരുമെന്ന്..

തന്റെ കൂടെ വിപിൻ ഉണ്ടല്ലോ.. പിന്നെ എന്താ..

ഞാൻ ഒന്നും മിണ്ടിയില്ല.
നോക്ക് കൃഷ്ണേന്ദു.. തന്നെ രക്ഷിക്കാൻ വന്നത് കൊണ്ട് എനിക്ക് തന്നോട് പ്രേമം ആണെന്ന് ഒന്നും കരുതരുതു..

എന്റെ ഒരു സ്റ്റുഡന്റസ് എന്ന നിലയിൽ വിപിൻ പറഞ്ഞത് കൊണ്ട് സഹായിച്ചു എന്ന് മാത്രം.

അതിലുമപ്പുറം ഇതിന് മറ്റൊരു അർത്ഥം കണ്ടു പിടിക്കാൻ നിൽക്കണ്ട. താൻ ചെല്ല്.. പോയി റസ്റ്റ്‌ എടുക്ക്.

സാർ എന്നെ കടന്നു കാറിന്റെ അരികിലേക്ക് പോയി. അപ്പോൾ ഞാൻ കുറച്ചു മുൻപ് ആ കണ്ണുകളിൽ കണ്ടത് ഒരു സ്റ്റുഡന്റിനോടുള്ള സ്നേഹം ആയിരുന്നോ..

ആ ശബ്ദത്തിലെ ഇടർച്ച കള്ളമായിരുന്നോ…

സാർ എന്റെ മുന്നിൽ ഒളിച്ചു കളിക്കുന്നുണ്ടോ? ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ എനിക്ക് മുന്നിൽ ബാക്കി ആയി.

(തുടരും )

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2

അഖിലൻ : ഭാഗം 3

അഖിലൻ : ഭാഗം 4

അഖിലൻ : ഭാഗം 5

അഖിലൻ : ഭാഗം 6

അഖിലൻ : ഭാഗം 7

അഖിലൻ : ഭാഗം 8

അഖിലൻ : ഭാഗം 9

അഖിലൻ : ഭാഗം 10

അഖിലൻ : ഭാഗം 11

അഖിലൻ : ഭാഗം 12