Sunday, November 24, 2024
Novel

ആകാശഗംഗ : ഭാഗം 3

നോവൽ
എഴുത്തുകാരി: ജാൻസി


“ഞാൻ തനിക്ക് ഒരു ജോബ് തന്നാൽ ആ ജോബ് ഓഫർ താൻ സ്വീകരിക്കുമോ ”

ചോദ്യം കേട്ട് ഗംഗ അമ്പരപ്പോടെ ആകാശിന്റെ മുഖത്തേക്ക് നോക്കി ….

“ഹേയ് എന്താടോ ഇങ്ങനെ നോക്കുന്നേ.. പന്തം കണ്ട പെരുച്ചാഴി പോലെ ” ആകാശ് ചോദിച്ചു

“അത്… ”

“എന്താ ഒരു അത്… തനിക്കു വേണ്ടങ്കിൽ നോ പ്രോബ്ലം.. ലീവ് ഇറ്റ്.. ”

“ഇല്ല സാർ….എനിക്ക് കുഴപ്പം ഒന്നും ഇല്ല….. എനിക്ക് ജോലി വേണം…” ഗംഗ പറഞ്ഞു

“ഓക്കേ.. good decision…now you take rest ” അതും പറഞ്ഞു ആകാശ് ആരെയോ കാൾ ചെയ്തു പുറത്തേക്കു പോയി..

‘എന്ത് ജോലി ആയാലും വേണ്ടില്ല… ഇപ്പൊ എനിക്ക് ഒരു ജോലി അത്യവശ്യം ആണ്..ദൈവം എനിക്ക് തന്ന അവസാനത്തെ കച്ചി തുമ്പാണ് ഇത്…

എന്തായാലും ഇതിൽ പിടിച്ചു നിൽക്കാം.. ഒന്നും ഇല്ലെങ്കിൽ ആ കഴുകൻന്മ്മാരുടെ കൈയിൽ ചെന്നു പെടില്ലല്ലൊ.. ഇവിടെ ഞാൻ സേഫ് ആയിരിക്കും എന്ന് എന്റെ മനസ് പറയുന്നു…. കൃഷണ കൂടെ ഉണ്ടാവാനേ.. ‘ ഗംഗ ചിന്തിച്ചു.

@@@@@@@@@@@@@

വൈകുന്നേരം…. സിസ്റ്റർ റൂമിൽ വന്നു ഡിസ്ചാർജ് ചെയ്തു എന്ന് ഗംഗയെ അറിയിച്ചു.. ഗംഗ ബാഗും എടുത്തു ഇറങ്ങാൻ തുടങ്ങിയപ്പോൾ തന്റെ നേരെ ഗൗരവത്തിൽ വരുന്ന ആകാശിനെ ആണ്…

“താൻ ഇറങ്ങിയോ.. ഓക്കേ എന്നാൽ വാ പോകാം. ” ആകാശ് നടക്കാൻ തുടങ്ങി.

“സാർ…. എങ്ങോ…. ” ഗംഗ ചോദിക്കുന്നതിനു മുന്നേ ആകാശ് പറഞ്ഞു

“എന്തായാലും കൊല്ലാൻ അല്ല.. ” അതും പറഞ്ഞു ആകാശ് നടന്നു

താൻ ചോദിച്ച ചോദ്യം ആകാശിനു അത്ര രസിച്ചില്ല എന്ന് മനസിലായി.. അവൾ ഒന്നും മിണ്ടാതെ ആകാശിന്റെ കൂടെ പോയി കാറിൽ ബാക്ക് സീറ്റിൽ ഇരുന്നു.. ആകാശ് ഗംഗയെ ഒന്ന് രൂക്ഷമായി നോക്കി… പിന്നെ തിരിഞ്ഞു ഇരുന്നു ഡ്രൈവിങ്ങിൽ കോൺസെൻട്രേഷൻ ചെയ്തു… പോകുന്ന വഴിയിൽ ഒന്നും ഇരുവരും ഒന്നും മിണ്ടില്ല..
ഗംഗ ചുറ്റുമുള്ള കാഴ്ചകളിലേക്കും കണ്ണുനട്ട് ഇരുന്നു…

ഒടുവിൽ കാർ ഒരു ഫ്ലാറ്റിന്റെ മുന്നിൽ നിന്നു.. ആകാശ് കാറിൽ നിന്ന് ഇറങ്ങി മുന്നോട്ടു നടന്നു. അവന്റെ ചുവടുകൾ പിന്തുടർന്ന് ഗംഗയും.
ചെന്നു നിന്നത് 220 റൂം നമ്പറിനു മുന്നിൽ… ആകാശ് ഡോർ തുറന്നു അകത്തേക്ക് കയറി ഒപ്പം ഗംഗയും.. ലൈറ്റ് ഓൺ ചെയ്തു.. അപ്പോഴേക്കും ആരോ ഓടിക്കിതച്ചു റൂമിലേക്ക് കയറി വന്നു… ഗംഗ പേടിച്ചു ഒരു വശത്തേക്ക് മാറി.. ആകാശ് തിരിഞ്ഞു നോക്കി..

“നിങ്ങൾ എന്തിനാ ഇപ്പൊ എങ്ങോട്ട് വന്നേ… ഞാൻ രാവിലെ വരാൻ പറഞ്ഞതല്ലേ… ” അല്പം പരുക്കനായി ആകാശ് അയാളോട് സംസാരിച്ചു..

“സാർ.. ഞാൻ… ട്രാഫിക് ബ്ലോക്ക്‌ ഉണ്ടായിരുന്നു. അതാ… ”

“മതി ഉരുണ്ട് കളിച്ചത്… എന്തായാലും തന്റെ ജോലി ഞാൻ ചെയ്തു കൊണ്ട് ഇരിക്കുവാണല്ലോ.. ബാക്കി കൂടി ഞാൻ ചെയ്തോളാം.. തനിക്കു തിരിച്ചു ഓഫീസിൽ പോകാം.. ” അതും പറഞ്ഞു ആകാശ് അകത്തേക്ക് പോയി..
അയാൾ ഗംഗയെ ഒന്ന് നോക്കിട്ട് തലയും താഴ്ത്തി പോയി…

‘ഇതു എന്തൊരു മനുഷ്യൻ… ഇയാളെക്കാൾ പ്രായത്തിൽ മൂത്തതല്ലേ… ഇങ്ങനെ ആണോ മുതിർന്നവരോട് സംസാരിക്കുന്നതു… ഹോസ്പിറ്റലിൽ വച്ചു കണ്ടപ്പോൾ ഞാൻ വിചാരിച്ചു സ്നേഹം ഉള്ള ആളായിരിക്കും എന്ന്… ഇതു ഒരുമാതിരി… ‘ ഗംഗയുടെ ചിന്തക്ക് വിരാമം ഇട്ട് കൊണ്ട് ആകാശിന്റെ വിളി വന്നു..
അവൾ വേഗം ശബ്ദം കേട്ട സ്ഥലത്തേക്ക് പോയി..

“താൻ എവിടെ ആയിരുന്നു… എത്ര വിളി വിളിച്ചു… anyway this is your room.. പിന്നെ ഇതു കമ്പനിയുടെ ഫ്ലാറ്റ് ആണ്.. തൊട്ടടുത്ത ഫ്ലാറ്റുകളിൽ കമ്പനി എംപ്ലോയീസ് തന്നെയാണ് താമസം… സമയം പോലെ തനിക്കു അവരെ പരിചയപ്പെടാം..

നാളെ കമ്പനിക്ക് ഓഫ്‌ ആണ്.. so മറ്റന്നാൾ തനിക്കു കമ്പനിയിൽ വന്നു ജോയിൻ ചെയാം. ജോലിയുടെ കാര്യം അപ്പോൾ ഡിസ്‌കസ് ചെയ്യാം… ഓക്കേ now you can take rest.. see you at monday.. ” ആകാശ് ഡോറും അടച്ചു പുറത്തേക്കു പോയി..

ഗംഗ റൂമിൽ ചുറ്റും കണ്ണോടിച്ചു നോക്കി.. രണ്ടു ബെഡ്‌റൂം… അവയെ വേർപിരിക്കുന്ന രീതിയിൽ നീളത്തിൽ ഹാൾ…..

അതിന്റെ എൻഡിൽ ഓപ്പൺ കിച്ചനും അതിനോട് ചേർന്ന് ഡൈനിങ് ടേബിളും… ഗംഗയ്ക്ക് ഒറ്റനോട്ടത്തിൽ തന്നെ അവിടം ബോധിച്ചു…
കൈയിൽ ഉള്ള ബാഗ് അവിടെ ഉള്ള സെറ്റിയിൽ വച്ചു ഗംഗ ഹാളിനോട് ചേർന്നുള്ള ബാൽക്കണി ഡോർ തുറന്നു… എവിടെനിന്നോ ഒരു ഇളം കാറ്റ് അവളെ തട്ടി തലോടി പോയി….

🛑🛑🛑🛑🛑🛑🛑🛑

കുളിച്ചു ഫ്രഷ് ആയി അവൾ കിച്ചണിലേക്ക് ചെന്നു.. ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോൾ കുറച്ചു ആപ്പിളും ഓറഞ്ചും കണ്ടു.. അവൾ അതിൽ നിന്നും ഓരോ ആപ്പിളും ഓറഞ്ചും എടുത്ത് സെറ്റിയിൽ വന്നിരുന്നു…. ഗംഗ രാധമ്മ പറഞ്ഞ വാക്കുകൾ ഓർത്തു..

“മോളെ സതീശൻ ആരുടെയോ ബിനാമി ആണ്.. അയാൾ പറഞ്ഞത് പ്രകാരം ആണ് മോളെ വീട്ടിൽ കൊണ്ട് വന്നതും പഠിപ്പിച്ചതും എല്ലാം… പക്ഷേ അത് ആരാണ് ആള് എന്ന് എനിക്ക് അറിയില്ല…. മോളു സൂക്ഷിക്കണം..

മോളെ കാണാതായ വിവരം അറിഞ്ഞാൽ അയാളും അയാളുടെ ആൾക്കാരും വെറുതെ ഇരിക്കില്ല…. ജീവൻ പോയാലും അയാൾക്ക് പിടി കൊടുക്കരുത്….. മോളും ഞാനും അറിയാത്ത എന്തൊക്കെയോ കാര്യങ്ങൾ ആ സതീശനു അറിയാം…

എന്റെ താലിയുടെ ഉടമ ആണെങ്കിലും അയാളോട് എനിക്ക് അറപ്പും വെറുപ്പും മാത്രമേ ഉള്ളു.. പണത്തിനു വേണ്ടി എന്ത് ചെയ്യാനും മടിക്കാത്ത മൃഗമാണ് അയാള്… സൂക്ഷിക്കണം…. ”

പെട്ടന്ന് കതകിൽ ആരൊക്കെയോ മുട്ടുന്ന ശബ്ദം കേട്ട് ഗംഗ ഞെട്ടി കണ്ണ് തുറന്നു…
തുടരെ തുടരെ ഉള്ള മുട്ടു കേട്ട് ഗംഗ മടിച്ചു മടിച്ചു കതകു തുറന്നു….
ആളെ കണ്ടതും ഗംഗ തറഞ്ഞു നിന്ന് പോയി…

“സതീശൻ 😳😳😳😳

(തുടരും )

ആകാശഗംഗ : ഭാഗം 1

ആകാശഗംഗ : ഭാഗം 2