ആകാശഗംഗ : ഭാഗം 11
നോവൽ
എഴുത്തുകാരി: ജാൻസി
ഡിസ്‌ക്‌ഷൻ എല്ലാം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയി.. ഗംഗ അവളുടെ ക്യാബിനിലേക്കു ചെന്നതും എല്ലാവരും അവളെ കാത്തു ആധിയോടെ ഇരിക്കുന്നത് കണ്ടു.. എല്ലാവരെയും നോക്കി അവൾ ചിരിച്ചു..
“എങ്ങനെ ഉണ്ടായിരുന്നു ഇന്റർവ്യൂ നടത്തിട്ട് ” ദീപ്തി ചോദിച്ചു
“കൊള്ളാം ”
“വിഷ്ണു എന്ത് പറഞ്ഞു ” അഞ്ചു ചോദിച്ചു
ഗംഗ മായയെയും ദീപ്തിയെയും നോക്കി..
“അവരെ നോക്കണ്ട… അവർ എല്ലാം എന്നോട് പറഞ്ഞു.. ” അഞ്ചു പറഞ്ഞു
ഗംഗ അവിടെ നടന്ന സംഭവങ്ങൾ പറഞ്ഞു..
കേട്ടവർക്കും ഒരു അതിശയം ആയിരുന്നു..
“ഗംഗയ്ക്ക് എങ്ങനെയൊക്കെ ചോദിക്കാനും അറിയാം അല്ലേ ” മായ പറഞ്ഞു
“അവനെ കണ്ടപ്പോൾ എന്റെ വായിൽ വന്ന ചോദ്യം അതായിരുന്നു… ” ഗംഗ പറഞ്ഞു
“എന്തായാലും നന്നായി.. താൻ ടെൻഷൻ അടിച്ചതെല്ലാം വെറുതെ” ദീപ്തി പറഞ്ഞു
“അവൻ ഇപ്പൊ എന്നെ കണ്ടിട്ടുണ്ട്.. ഞാൻ എവിടെ ആണെന്നും എവിടെ താമസിക്കുന്നു എന്നും അവനു ഇതിനോടകം അറിഞ്ഞു കാണും.. അത് അവൻ സതീശനെ വിളിച്ചു പറഞ്ഞു കാണും.. ഇനി അല്ലേ ഞാൻ പേടിക്കേണ്ടത് ” ഗംഗ പറഞ്ഞു..
“താൻ പിന്നെയും എഴുതാപ്പുറം വായിക്കാൻ തുടങ്ങിയോ.. ” മായ പറഞ്ഞു
“ഇത് എഴുതാപ്പുറം അല്ല ചേച്ചി.. വാസ്തവം ” ഗംഗ പറഞ്ഞു..
“എന്തായാലും കണ്ടത് കണ്ടു.. ഇനി വരുന്നിടത്തു വച്ച് കാണാം ” അഞ്ചു പറഞ്ഞു
▪️▪️▪️▪️▪️▪️▪️
എല്ലാവരും ഓഫീസിൽ നിന്ന് ഇറങ്ങി.. ഗംഗയും ഉണ്ണിയും അഞ്ജുവും കൂടെ സംസാരിച്ചു കൊണ്ട് വരുന്ന വഴിയിൽ അവളെ കാത്തു വിഷ്ണു നിൽക്കുന്നത് കണ്ടു..
ഗംഗ വരുന്നത് കണ്ട് വിഷ്ണു അവരുടെ അടുത്തേക്ക് നടന്നു വന്നു..
“ലക്ഷ്മി എനിക്ക് തന്നോട് മാത്രമായി അൽപ്പം സംസാരിക്കണം ” വിഷ്ണു പറഞ്ഞു
“എന്താ സംസാരിക്കാൻ ഉള്ളത്.. ഏവ ഇവിടെ വച്ച് സംസാരിക്കാൻ പറ്റുമെങ്കിൽ പറഞ്ഞാൽ മതി.. ” ഗംഗ പറഞ്ഞു
“ഗംഗ ഞങ്ങൾ വണ്ടിയിൽ കാണും.. നീ സംസാരിച്ചിട്ട് വാ ” അഞ്ചു പറഞ്ഞു..
അവർ പോകുന്നതും നോക്കി വിഷ്ണുവും ഗംഗയും നിന്നു..
“എന്താ തനിക്കു സംസാരിക്കാൻ ഉള്ളത്.. ”
“ഗംഗയ്ക്ക് എന്നോട് ദേഷ്യം ആണെന്ന് അറിയാം.. അപ്പോഴത്തെ മാനസിക അവസ്ഥയിൽ അറിയാതെ.. ”
“പറഞ്ഞു കഴിഞ്ഞോ.. എന്നാൽ എനിക്ക് പോകണം ”
“തന്നോട് സംസാരിക്കണം എന്ന് പറഞ്ഞത് എനിക്ക് വേണ്ടിയല്ല.. അമ്മ ലൈനിൽ ഉണ്ട് ” വിഷ്ണു ഗംഗയ്ക്ക് നേരെ ഫോൺ നീട്ടി.
രാധാമ്മ എന്ന് അറിഞ്ഞതും ഗംഗ വേഗം ഫോൺ വാങ്ങി…
ഗംഗ : ഹലോ അമ്മേ.. ”
രാധ : മോളെ ലക്ഷ്മി… നിനക്ക് സുഖം ആണോ
ഗംഗ : സുഖമാണ് അമ്മേ.. അമ്മയ്ക്കോ.. അത് ചോദിച്ചപ്പോൾ ഗംഗയുടെ ശബ്ദം ഇടറി.
രാധയിൽ നിന്നും പ്രതേകിച്ചു മറുപടി ഒന്നും കിട്ടിയില്ല..
“രാധ : മോൾക്ക് സുഖം അല്ലേ.. അത് മതി.. പിന്നെ മോളു സൂക്ഷിക്കണം..
പെട്ടന്ന് കാൾ കട്ട് ആയി..
ഗംഗ : ഹലോ ഹലോ ഹലോ അമ്മേ..
വിഷ്ണുവിനെ നോക്കി പറഞ്ഞു
“കാൾ കട്ട് ആയി ”
അവൻ ഫോൺ വാങ്ങിട്ട് പറഞ്ഞു
“ചിലപ്പോൾ റേഞ്ച് പോയതാകും ”
——————–
ഇതേ സമയം അവിടെ സതീശൻ രാധയുടെ മേൽ അവന്റെ കൈ കരുത്തു കാണിച്ചു..
“ഡീ പന്ന &**%$$@.. നിന്നോട് ആരാടി പറഞ്ഞേ അവളോട് സൂക്ഷിക്കാൻ പറയാൻ.”
“ഇല്ലടാ.. നീയൊക്കെ വിചാരിക്കുന്നത് പോലെ ഒന്നും നടക്കാൻ പോകുന്നില്ല.. നിനക്കൊന്നും അവളുടെ രോമത്തിൽ പോലും തൊടാൻ പറ്റില്ല.. ”
“ഫ… നിർത്തടി അവളുടെ ഒരു വെല്ലുവിളി.. അവളെ ഇവിടുന്നു നീ പറഞ്ഞു വിട്ട അന്നേ നിന്നെ കൊല്ലാൻ ഒരുങ്ങിയതാ.. പക്ഷേ നിന്നെ കൊണ്ട് ഇനിയും ആവിശ്യം ഉണ്ട്..”
അത്രെയും പറഞ്ഞു സതീശൻ രാധയുടെ മുടിയിൽ പിടിച്ചു വലിച്ചു അവനോട് അടുപ്പിച്ചു.. എന്നിട്ട് പറഞ്ഞു
“ഒന്ന് നീ അറിഞ്ഞോ… ഈ സതീശൻ ഒരു കാര്യം നിനച്ചിട്ടുണ്ടങ്കിൽ അത് നേടിയിരിക്കും.. അതിനു നിന്നെ കൊല്ലേണ്ടി വന്നാലും ഈ സതീശന് അത് ഒരു വിഷയമേ അല്ല.. അവളെ പിടിക്കാൻ ഉള്ള എന്റെ തുറുപ്പു ചീട്ടാണ് നീ ഇപ്പൊ..”
“ഇല്ലടാ അത് നിന്റെ വെറും വ്യാമോഹം മാത്രമാണ്.. എന്റെ കുഞ്ഞിനെ കുരുതി കൊടുക്കാൻ ഞാൻ നിന്നു തരില്ല.. അവളെ നിനക്കോ നിന്റെ മോനോ ഒന്ന് തൊടാൻ പോലും പറ്റില്ല.. അവളുടെ കൂടെ ഈശ്വരൻ ഉണ്ട് ” രാധ പല്ലുകൾ ഞെരിച്ചു പറഞ്ഞു…
സതീശൻ രാധയുടെ മുഖത്തു ആഞ്ഞു അടിച്ചു… രാധ തെറിച്ചു ഭിത്തിയിൽ തല തട്ടി നിലത്തേക്ക് വീണു..
“ഇല്ലടി.. ഒരു ഈശ്വരനും വരില്ല അവളെ രക്ഷിക്കാൻ.. അതിനു ഈ സതീശൻ സമ്മതിക്കില്ല. ”
▪️▪️▪️▪️▪️▪️▪️▪️
ഇതേ സമയം ഓഫീസിൽ….
“ലക്ഷ്‌മി തനിക്കു എന്നോട് ക്ഷമിച്ചു കൂടെ.. ഒരവസരം കൂടെ എനിക്ക് തന്നുകൂടെ ”
“വിഷ്ണു… ചുമ്മാ ദയനീയതയുടെ മുഖം മൂടി എന്റെ മുൻപിൽ ഇടണ്ട.. നീ ഇത് മറ്റാരുടെയെങ്കിലും മുന്നിൽ അവതരിപ്പിച്ചു നോക്ക്.. ചിലപ്പോൾ അവർ വിശ്വസിക്കും..” ഗംഗ വെറുപ്പോടെ പറഞ്ഞു.
“ഗംഗ. ഞാൻ… ” അപ്പോഴേക്കും ആകാശ് അവിടെ എത്തി..
“എന്താ ഗംഗ തനിക്കു പോകാൻ ടൈം ആയില്ലേ ”
“അത് സാർ ”
“ഇതു ഇന്റർവ്യൂവിനു വന്ന ആൾ അല്ലേ ”
“അതേ.. ഞാൻ വിഷ്ണു.. ഗംഗയുടെ റിലേറ്റീവ് ആണ്.. ” റിലേറ്റീവ് എന്ന് കേട്ടതും ഗംഗയുടെ കണ്ണിൽ ദേഷ്യം എരിഞ്ഞു..
“ഓ ഐ സീ.. ” ആകാശ് പോകാൻ ഒരുങ്ങിയതും പെട്ടന്ന് നെറ്റി തടവി ഗംഗയുടെ നേരെ തിരിഞ്ഞു..
“ഞാൻ ഇപ്പോഴാണ് ഒരു കാര്യം ഓർത്തത്.. ഗംഗ എന്റെ കൂടെ ഒരിടം വരെ വരണമല്ലോ.. നിങ്ങളുടെ സംസാരം കഴിഞ്ഞെങ്കിൽ shall we go ” ആകാശ് ഗംഗയെ നോക്കി..
അവൾ പോകാം എന്ന അർത്ഥത്തിൽ തലയാട്ടി.. അവർ പോയതും വിഷ്ണുവിന്റെ ഫോൺ റിങ് ചെയ്തു..
———————-
ബാക്ക് സീറ്റിൽ കയറാൻ ചെന്ന ഗംഗയെ ആകാശ് വഴക്ക് പറഞ്ഞു
“ഞാൻ തന്റെ ഡ്രൈവർ അല്ല” ആകാശ് ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു.. ഗംഗ ഒന്ന് മടിച്ചു… വിഷ്ണുവിന്റെ മുഖം ഓർമ്മ വന്നപ്പോൾ അവൾ മടി മാറ്റി വേഗം കോ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു…
ആകാശ് സീറ്റ് ബെൽറ്റ് ഇട്ടു.. ഗംഗയോട് ബെൽറ്റ് ഇടാൻ ആംഗ്യo കാട്ടി.. പാവം ഗംഗയ്ക്ക് എന്താ കാണിക്കുന്നേ എന്ന് മനസിലായില്ല.. ആകാശ് ദീർഘശ്വാസം എടുത്തിട്ട് ഗംഗയുടെ അടുത്തേക്ക് ആഞ്ഞു..
ഗംഗ പെട്ടന്ന് സീറ്റിനോട് ചേർന്ന് ഇരുന്നു..
ആകാശ് ബെൽറ്റ് എടുതിട്ടു നോക്കിയത് ഗംഗയുടെ കണ്ണുകളിലേക്കാണ്.. രണ്ട് പേരുടെയും കണ്ണുകൾ പരസ്പരം ഉടക്കി..
ഗംഗയുടെ ഫോൺ റിങ് ചെയ്തു.. ഇരുവരും ഞെട്ടി മാറി.. ഗംഗ വേഗം ഫോൺ ബാഗിൽ തപ്പി എടുത്തു..
“ആഹാ ചേച്ചി.. ഇല്ല…. വേണ്ട.. ഞാൻ ആകാശ് സാറിന്റെ കാറിൽ ആണ്.. ok…” ഫോൺ കട്ട് ചെയ്തു..
“സ്നേഹ ആണ്.. എന്നെ കാണാഞ്ഞിട്ട് വിളിച്ചതാ ” ഗംഗ പറഞ്ഞു..
ആകാശ് ഒന്നും മിണ്ടാതെ വണ്ടി സ്റ്റാർട്ട് ചെയ്തു..
—————–
“ആഹാ പറ അച്ഛാ, ”
“അവൾ എന്തിയെ ”
“ഇപ്പൊ ഒരുത്തന്റെ കൂടെ പോയിട്ടുണ്ട്.. ” വിഷ്ണു മുഷ്ട്ടി ചുരുട്ടി
“ഡാ നീ ഞാൻ പറഞ്ഞ കാര്യം നോക്കിയോ ”
“ഹമ്മ്.. അവൾക്ക് ആ സ്ത്രീയോട് സ്നേഹത്തിനു കുറവ് ഒന്നും വന്നിട്ടില്ല.. അച്ഛന്റെ ഐഡിയ മിക്കവാറും വർക്ക് ഔട്ട് ആകും ”
“ഹാ ഹാ ഹാ.. അല്ലെങ്കിൽ ഞാൻ ആക്കും.. പിന്നെ ഒരു കാര്യം.. നീ എടുത്തു ചാടി ഒന്നും ചെയ്യരുത്. അത് നമ്മുക്ക് കോടാലി ആകും.. ഞാൻ പറയുന്നപോലെ മാത്രം പോയാൽ മതി.. ”
“ഹമ്മ് ”
“നീ തല്ക്കാലം അവളെ നിരീക്ഷിക്ക്.. എന്തായാലും ഞാൻ ബോസ്സിനോട് ഒന്ന് സംസാരിക്കട്ടെ.. നിന്റെ താമസം ബോസ്സിനോട് പറഞ്ഞു റെഡി ആക്കാം.. ”
“ശരി അച്ഛാ ” വിഷ്ണു ഫോൺ വച്ചതും കണ്ട കാഴ്ച തന്റെ മുന്നിലൂടെ പോകുന്ന കാറിൽ ആകാശിനൊപ്പം ഫ്രണ്ട് സീറ്റിൽ ഇരിക്കുന്ന ഗംഗയെ ആണ്.. അത് കണ്ടതും അവന്റെ കണ്ണുകളിൽ പക എറിഞ്ഞു…
“നീ അധികകാലം വാഴില്ലടി… നിന്റെ ചോദ്യത്തിനു ഉള്ള ഉത്തരം ഉടനെ തന്നെ നിനക്ക് തരുന്നുണ്ട് ഞാൻ ” വിഷ്ണു ഭിത്തിയിൽ കൈ ഇടിച്ചു ദേഷ്യം തീർത്തു..
(തുടരും )