അഗ്നി : ഭാഗം 9
എഴുത്തുകാരി: വാസുകി വസു
കഥയറിയാതെ ആട്ടം കാണുകയായിരുന്ന ജ്വാലയെ നോക്കി ടെസ പറഞ്ഞു…
“ഒന്നൂല്ലെടീ നീ പറഞ്ഞ കൗതുകത്തിൽ ഞങ്ങൾക്കൊന്ന് കാണണമെന്ന് തോന്നി.അത്രയെയുളളൂ”
ടെസ എന്റെ മനസ് മനസിലാക്കി അവസരത്തിനൊത്ത് ഉയർന്നു…
ഇതാണ് ടെസയെ എനിക്ക് പ്രിയങ്കരിയാവാൻ ഏറ്റവും വലിയ കാരണം..കൂടെ നിന്ന് നമ്മുടെ മനസവൾ മനസ്സിലാക്കും…
ജ്വാലയും ചന്ദനയും കുറച്ചു നേരം സംസാരിച്ചു.ഞാനത് ചങ്കിടിപ്പോടെ നോക്കി നിന്നു…
ഫോൺ കട്ട് ചെയ്തിട്ട് ജ്വാല ഞങ്ങളെ അവളുടെ റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി.കിടിലൻ ഒരു മുറിയായിരുന്നു ജ്വാലയുടെ…
ഭിത്തി നിറയെ ഡിക്യൂവിന്റെ ചിത്രങ്ങൾ പതിപ്പിച്ചിരിക്കുന്നു…
“ഇവളൊരു ഡിക്യൂ ഫാനാടീ..”
“ടീ ടെസേ ഞാനും അത് തന്നെയാണ്”
അതോടെ ടെസ കുശുമ്പ് കുത്തി തുടങ്ങി…
‘വോ തന്നെ.. ഞാൻ പാവം നിവിനിച്ചായന്റെ ഫാനാണ്”
“എന്തെങ്കിലുമാകട്ടെ നിങ്ങൾക്ക് കുടിക്കാനെന്താ വേണ്ടത്”
ജ്വാലയുടെ അഥിതി സത്ക്കാരയായി…
“എനിക്കൊരു Tea കിട്ടിയാൽ കൊള്ളാം”
ടെസയുടെ ചോയ്സ് തന്നെയായിരുന്നു എന്റെയും..
“Tea മതി”
ജ്വാല Tea എടുക്കാൻ പോയതോടെ ഞങ്ങളുടെ സംസാരം ചന്ദനയെ കുറിച്ചായി…
“നിനക്കെന്ത് തോന്നുന്നു”
ഞാൻ ടെസയോട് ചന്ദനയെ കുറിച്ച് ചോദിച്ചു..
“ചന്ദനയെ നേരിട്ടു കണ്ടു സംസാരിച്ചിട്ട് നമുക്കൊരു തീരുമാനത്തിൽ എത്തിയാൽ മതി.വെറുതെ മനക്കോട്ട കെട്ടണ്ട”
“ശരിയാടി നമ്മൾ കരുതുന്നത് പോലെയല്ലെങ്കിൽ ചളമാവുകയുള്ളൂ..”
ഞാൻ ടെസയുടെ അഭിപ്രായം ശരിവെച്ചു….
പക്ഷേ അപ്പോഴും ചെകുത്താൻ പറഞ്ഞത് ദഹിക്കാതെ മനസ്സിൽ കിടക്കുന്നു.ഞാനിവിടെ വന്നാൽ വേണ്ടത്ര ഇൻഫർമേഷൻ കിട്ടുമെന്നാണ്…
ജ്വാല Tea യുമായി വന്നപ്പോൾ ഞങ്ങൾ സംസാരത്തിന്റെ ദിശമാറ്റി…
“നല്ല സൂപ്പർ ചായ”
ഞങ്ങൾ ജ്വാലയെ പ്രശംസിച്ചു…
“നിങ്ങൾക്ക് ഫ്രഷാകണ്ടേ”
“പിന്നെ വേണ്ടേ ”
ഒരെ സ്വരത്തിലാണ് ഞങ്ങൾ പറഞ്ഞത്….
ജ്വാല പുതിയ സോപ്പും ടർക്കിയുമായി വന്നു.ഓരോരുത്തരായി ഫ്രഷായിട്ട് വന്നു..
അപ്പോഴേക്കും ജ്വാലയുടെ പപ്പയും മമ്മിയും പാർട്ടി കഴിഞ്ഞു വന്നിരുന്നു… ജ്വാല ഞങ്ങളെ അവർക്ക് പരിചയപ്പെടുത്തി….
“ദാ ഇതാണ് ഞാനെപ്പോഴും പറയാറുളള ടെസ.ഇത് ടെസയുടെ ആത്മമിത്രം അഗ്നി”
ജ്വാലയുടെ പപ്പയോടും മമ്മിയോടും ഞങ്ങൾ കത്തിവെച്ചിരുന്നു..ഫുഡ് കഴിഞ്ഞു കിടക്കുമ്പോൾ ഒരുപാട് ലേറ്റായി…
“ഡീ ചന്ദനയുടെ ഫോൺ നമ്പരും അഡ്രസ്സും സൂത്രത്തിൽ വാങ്ങണം”
ഞാൻ ടെസയെ ഓർമിപ്പിച്ചു..
“അതൊക്കെ ഞാൻ ഏറ്റെടീ”
ജ്വാലയുടെ റൂമിലാണ് കിടന്നത്.ജ്വാലയും ടെസയും തമ്മിൽ ഒരുപാട് സംസാരിച്ചു….
എന്റെ മനസ്സിൽ നിത്യയും ഗംഗയും പപ്പയുമെല്ലാം കടന്നു വന്നു.ഞാൻ ചരിഞ്ഞു കിടന്ന് കണ്ണീർ പൊഴിച്ചു…ഇടക്കെപ്പഴൊ നിദ്ര വന്ന് കൺപോളകളെ തലോടിയതും ഞാൻ ഉറങ്ങിപ്പോയി…
രാവിലെ ജ്വാലയാണ് ഞങ്ങളെ രണ്ടിനെയും തല്ലിയുണർത്തിയത്..
“അതേ സമയം ഏട്ടുമണിയായി..വല്ലതും കഴിക്കണ്ടേ..”
ഞങ്ങൾ ചാടിയെഴുന്നേറ്റ് പല്ല് ബ്രഷ് ചെയ്തു വന്നപ്പോൾ ആവി പറക്കുന്ന പാൽ കാപ്പിയുമായി ജ്വാല മുന്നിൽ…
“ഇതു കുടിക്ക് ആദ്യമൊന്ന് എനർജിയാകട്ടെ..ഫ്രഷായിട്ട് വന്നാൽ ഒരുമിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിക്കാം.,.
അതോടെ ഞങ്ങൾ കുളിക്കാനുളള ഓട്ടം ആരംഭിച്ചു. കുളി കഴിഞ്ഞു വന്ന് എല്ലാവരും കൂടി ഒരുമിച്ച് പൂരിയും കിഴങ്ങ് സ്റ്റൂവും കഴിച്ചു…
എനിക്ക് എങ്ങനെയെങ്കിലും ചന്ദനയുടെ വീട്ടിൽ ചെന്നാൽ മതിയെങ്കിലായി ചിന്ത മുഴുവനും…
കുറച്ചു കഴിഞ്ഞു ഞങ്ങൾ പോകാനായിട്ട് തയ്യാറെടുത്തു…
” അത് കൊള്ളാം.. ഒരുദിവസം പോലും തങ്ങാതെ സ്ഥല വിടുകയാണൊ രണ്ടാളും.അത് നടക്കില്ല.രണ്ടു ദിവസം കഴിഞ്ഞു പോയാൽ മതി ”
ജ്വാല ഞങ്ങളുടെ യാത്രക്ക് തടസ്സം നിന്നതോടെ എല്ലാ പ്ലാനും പൊളിഞ്ഞ് പാളീസായി..ആ പിശാച് ഞങ്ങളെ അവിടെ നിന്ന് വിട്ടത് രണ്ടിനു പകരം മൂന്നു ദിവസം കഴിഞ്ഞാണ്…
എനിക്ക് എങ്ങനെയും അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു ചിന്ത മുഴുവനും. ചെയ്തു തീർക്കാൻ ഒരുപാടുണ്ട് കാര്യങ്ങൾ…..
ടെസയുടെ വീട്ടിൽ നിന്ന് വിളി വന്നപ്പോഴൊക്കെ ജ്വാല അപ്പച്ചനോട് കോംപ്രമൈസ് ചെയ്തു…
“മൂന്നാലു ദിവസം കഴിഞ്ഞേ അവരെ വിടുന്നുളളൂ”
അപ്പച്ചനും സമ്മതിക്കാതെ തരമില്ലായിരുന്നതിനാൽ ഞങ്ങൾ അവിടെ പെട്ടു…അതുകൊണ്ട് ഒരുഗുണം ഉണ്ടായി.ടെസ ന്യൂട്ടറിൽ ചന്ദനയെ കുറിച്ച് എല്ലാം ചോദിച്ചറിഞ്ഞു…
അടുത്ത ദിവസം രാവിലെ ഞങ്ങൾ അവിടെ നിന്ന് ചാടി..നേരെ ചന്ദനയുടെ വീട് ലക്ഷ്യമാക്കി തൊടുപുഴക്ക് ബുളളറ്റ് പായിച്ചു.വണ്ടി ഞാനാണ് ഓടിച്ചത്…
“ഡീ എല്ലാം കറക്റ്റായിട്ട് കിട്ടിയട്ടുണ്ടല്ലോ അല്ലേ”
“ടെസയൊരു കാര്യം ഏറ്റാൽ ഏറ്റതാടീ”
“മതിയെടീ പുല്ലേ സ്വയം പൊങ്ങിയത്”
ഞാനവളെയൊന്ന് ഇരുത്തി…
ബുളളറ്റ് കാതടപ്പിക്കുന്ന ശബ്ദത്തോടെ മുന്നോട്ട് ഓടിക്കൊണ്ടിരുന്നു….
തൊടുപുഴയിൽ നിന്ന് വണ്ടി പൂമാല പൂച്ചപ്രാ റൂട്ട് ലക്ഷ്യമാക്കി നീങ്ങി..ഇളംദേശം രണ്ടു കിലോമീറ്റർ എന്ന ബോർഡ് കണ്ടിട്ട് എനിക്ക് ആവേശം കൂടി…
“ഒരുപക്ഷേ എന്റെ ചോദ്യത്തിനു ഉത്തര ഇവിടെ നിന്ന് ലഭിച്ചേക്കാം”
ബുളളറ്റ് കുറച്ചു കൂടി മുമ്പോട്ട് ഓടിയതും പൊടുന്നനെ മൊബൈൽ ബെല്ലടിച്ചത്… ആദ്യം ഒന്നടിച്ച് വീണ്ടും കട്ടായതും ഞാൻ ആശ്വസിപ്പിച്ചു.
പക്ഷേ കുറച്ചു നേരത്തെ ആശ്വാസം മാത്രം. വീണ്ടും മൊബൈൽ ശബ്ദിച്ചു…
‘”വണ്ടി നിർത്തി ആരാണെന്ന് നോക്കെടീ.വല്ല അർജന്റുമാകും”
ടെസ അങ്ങനെ പറഞ്ഞതിൽ ഞാൻ ബുളളറ്റ് നിർത്തി മൊബൈൽ കയ്യിലെടുത്തു നോക്കി.എന്റെ ചങ്ക് കിടുങ്ങിപ്പോയി…
“ചെകുത്താൻ കോളിങ്ങ്…
” എടിയേ ചെകുത്താനാണ്”
“എടുക്കെടീ വല്ല അർജന്റുമാകും”
“എനിക്ക് വയ്യ..പറയാതെ ഇവിടേക്ക് വന്നതിനു ചിലപ്പോൾ ചീത്ത കേൾക്കും”
“എങ്കിലിങ്ങു താ ഞാനെടുക്കാം”
ടെസ മൊബൈൽ എന്റെ കയ്യിൽ നിന്ന് വാങ്ങി കോൾ അറ്റൻഡ് ചെയ്തു. പെട്ടെന്ന് അവളുടെ മുഖം വിളറുന്നത് ഞാൻ കണ്ടു…
“എന്തു പറ്റിയെടീ”
ഞാൻ വെപ്രാളപ്പെട്ടു…ചൂണ്ടു വിരൽ ചുണ്ടോട് ചേർത്തു മിണ്ടെരുതെന്ന് ടെസ ആംഗ്യം കാണിച്ചു…
ടെസ ഒന്നും പറയുന്നില്ല എല്ലാം മൂളി കേൾക്കുകയാണ്.അവൾ കോൾ കട്ട് ചെയ്തതും ഞാൻ വീണ്ടും ചോദിച്ചു…
“എന്തു പറ്റിയെടീ…”
“തൃശ്ശൂർക്ക് ചെല്ലാൻ…”
“വേറെയൊന്നും പറഞ്ഞില്ലേ”
“പറഞ്ഞു നീവാ..പിന്നെ പറയാം”
“പറ്റില്ല അറിഞ്ഞട്ടേ ഞാൻ വരൂ…എന്റെ പപ്പായ്ക്ക് എന്ത് പറ്റി.പറയ്”
“ഡീ പിശാചേ തൊളള തുറക്കാതെ…നിന്റെ പപ്പക്കൊരു കുഴപ്പമില്ല ”
അത് കേട്ടതോടെ എന്റെ ശ്വാസം നേരെ വീണു…
“പിന്നെന്താ തൃശ്ശൂരിൽ ചെല്ലാൻ പറഞ്ഞത്”
“നിന്റെ മമ്മി ഹോസ്പിറ്റൽ ആണ്.. ആരോ തലക്കടിച്ചു കൊല്ലാൻ ശ്രമിച്ചു”
“ങേ.. ഞാൻ ഞെട്ടിപ്പോയി…
” അവരെയാരു കൊല്ലാൻ എന്തിനു കൊല്ലാൻ ”
“ആ..ആർക്കറിയാം”
“ആദ്യം നമുക്ക് എന്റെ വീട്ടിലേക്ക് പോകാം. അപ്പച്ചനോട് പറഞ്ഞിട്ട് വെളുപ്പിനെ തൃശൂർക്ക് വിടാം”
ചന്ദനയുടെ വീട്ടിലേക്കുള്ള യാത്ര ക്യാൻസൽ ചെയ്തു ഞങ്ങൾ നേരെ പാലായിലേക്ക് വിട്ടു.അപ്പച്ചനോടെല്ലാം തുറന്നു പറഞ്ഞു….
“ശരി വെളുപ്പിനെ അഞ്ച് മണിക്ക് വിട്ടോ .വെളുപ്പിനെ ആയതിനാൽ തിരക്ക് കുറയും”
അപ്പച്ചനോട് സംസാരിച്ചു കഴിഞ്ഞു ഞാൻ ടെസയുടെ മുറിയിലേക്ക് കയറി. പിന്നാലെ എന്റെ പിറകെ ഒരുകോഴി കുറെ നേരമായി കറങ്ങുന്നു….
“ടെസയുടെ ഇച്ചായൻ കോഴി.ടെസ കിച്ചണിൽ പോയ തക്കം നോക്കി എന്റെ പിന്നാലെ വന്നതാണ്…
” ഡോ അഗ്നി എനിക്ക് തന്നോടൊരു കൂട്ടം പറയാനുണ്ട് ”
“എന്നതാ ഇച്ചായൻ ധൈര്യമായി പറഞ്ഞോളൂ”
ഞാൻ മുഖമുയർത്തി…
“അത് ടെസക്കൊച്ച് അറിയരുത്”
“അവൾ അറിയേണ്ടതാണെങ്കിൽ ഞാൻ പറയും.ടെസയെ മറച്ചു പിടിച്ചു എനിക്കൊരു രഹസ്യവുമില്ല..”
ഇച്ചായന്റെ മുഖം വിളറിപ്പോയി.. മ്
“ഡോ അഗ്നി തന്നെ എനിക്ക് ഇഷ്ടമാണ്.
വിവാഹം കഴിക്കാനാണു എന്നൊക്കെ പറയാനല്ലേ.
അത് വേണ്ട ഇച്ചായാ.എന്റെ ലൈഫിൽ ഒരു പ്രണയമോ വിവാഹമോ നടക്കാൻ ചാൻസ് കുറവാണ്. അഥവാ നടന്നാലും അത് ഇച്ചായനാകില്ല”
എന്തായാലും അതോടെ കോഴിശല്യം ഒഴിവായിക്കിട്ടി.വെളുപ്പിനെ ഞങ്ങൾ തൃശൂർക്ക് പോകണവരെ ഇച്ചായൻ എന്റെ മുന്നിൽ വന്നില്ല…
ഞങ്ങൾ വെളുപ്പിനെ നാലുമണിക്ക് ഉണർന്നു. നേരെ കുളിച്ച് ഒരുങ്ങി ഇറങ്ങിയപ്പോൾ സമയം അഞ്ചായി…
ടെസയാണ് ബുളളറ്റ് ഓടിച്ചത്..പാലായിൽ നിന്ന് ഞങ്ങൾ തൃശൂരിലെത്തിയപ്പോൾ മനസ്സിലായി മമ്മിക്ക് പണി കിട്ടീന്ന്…
തലക്ക് മുഴുവനും ബാൻഡേജ്.സംസാരിക്കാൻ പറ്റുന്നില്ല.
ആങ്ങളയും ശരണും ബന്ധുക്കക്കളുമെല്ലാം കൂടെയുണ്ട്…
ഞാനും ടെസയും കൂടി പപ്പയെ കണ്ടു. എന്നെ പപ്പായ്ക്ക് മനസിലായിട്ടില്ല.ഞാൻ വിതുമ്പാൻ തുടങ്ങിയതും ടെസ എന്നെ വഴക്ക് പറഞ്ഞു…
ഞങ്ങൾ ഡോക്ടറുമായി പപ്പയുടെ ആരോഗ്യനിലയെ കുറിച്ച് സംസാരിച്ചു.നേരിയ പുരോഗതിയുണ്ടെന്ന് മാത്രം പറഞ്ഞു…
രണ്ടു ദിവസം പപ്പയുടെ കൂടെ അവിടെ തങ്ങാൻ ഞങ്ങൾ തീരുമാനിച്ചു… ലോഡ്ജിൽ തന്നെ ഞങ്ങൾ റൂമെടുത്തു…
ഞാനും ടെസയും കൂടി ടൌണിൽ പോകാൻ തയ്യാറെടുത്തു. ആ സമയത്ത് മൊബൈലും ചിലച്ചു…
ചെകുത്താനാണെന്ന് കരുതി ഞാൻ ആവേശത്തിൽ മൊബൈൽ എടുത്തു…
“ഇൻസ്പെക്ടർ അഖീ കോളിങ്ങ്…”
ഈശ്വരാ ഇയാളെന്തിനാ ഇപ്പോൾ വിളിക്കുന്നത്… ഞാൻ തലക്ക് കൈ കൊടുത്തു പോയി…
ഞാൻ കോൾ അറ്റൻഡ് ചെയ്തില്ല..പകരം വീണ്ടും മൊബൈൽ ശബ്ദിച്ചു.അത് ടെസയുടെ ഫോൺ ആയിരുന്നു..
“ഇൻസ്പെക്ടർ കോളിങ്ങ്”
ടെസ കോൾ എടുത്തു… അവൾ സംസാരിക്കുന്നത് ശ്രദ്ധിച്ചു ഞാൻ ഇരുന്നു…
അത് കഴിഞ്ഞു അവൾ പറഞ്ഞ വാർത്തയെന്നെ ഞെട്ടിച്ചു…
“നിത്യാ,ഗംഗ കൊലപാതകക്കേസിലെ അഞ്ച് പ്രതികളിലൊരാളായ ദീപക്കിന്റെ ഫ്രണ്ട് വരുൺ മിസ്സിങ്ങ് ആണത്രേ…
” ശ്ശെ…പ്രതികാരം ചെയ്യാൻ കഴിയും മുമ്പേ ഇവനെയാരു പൊക്കി”
എന്റെ അതേ നിരാശയിലായിരുന്നു ടെസയും…
“അതേസമയം ചെകുത്താന്റെ കോൾ എന്റെ മൊബൈലിലേക്ക് വരുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി…
” ചെകുത്താൻ ശരിക്കും ചെകുത്താനായി തുടങ്ങിയോ….
എന്റെ മനസ്സിലെ അതേ സംശയം ഞാൻ ടെസയുടെ മുഖത്ത് കണ്ടു..ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കുമ്പോഴും മൊബൈൽ ചിലച്ചു കൊണ്ടിരുന്നു…