Tuesday, December 17, 2024
Novel

എന്നും രാവണനായ് മാത്രം : ഭാഗം 35

എഴുത്തുകാരി: ജീന ജാനകി

“കിടന്നു കാറാതെടീ മറുതേ…..” ങേ….. ഈ കൂറ ശബ്ദം ഞാനെവിടെയോ….. രാജി….. ഞാൻ കൈയെത്തിച്ച് ലൈറ്റിട്ടു…. “ടീ മരഭൂതമേ…. നീയായിരുന്നോ…..” “എനിക്ക് നാളെ അസൈൻമെന്റ് വയ്കണം…. എന്റേൽ ഉള്ള പേപ്പർ തീർന്നു…. കഴിഞ്ഞ തവണ എഴുതിയതിന്റെ ബാക്കി പേപ്പർ ഇവിടെ വച്ചിരുന്നു…. അതെടുക്കാനാ വന്നത്….” “അതിനിങ്ങനെ ആണോ വരുന്നേ…. ലൈറ്റ് നിന്റെ ആർക്ക് കാണാനാടീ വച്ചിരിക്കുന്നേ….” “ഈ…. ലൈറ്റ് ഇട്ടു നിന്റെ ഉറക്കം കളയണ്ടെന്ന് കരുതി….” “ഞഞ്ഞായി…..” “ഈ…..ഈ…..” “പിന്നാമ്പുറം കാണിച്ചു പേടിപ്പിച്ചത് പോരാഞ്ഞിട്ടാണോ ഉമ്മറം കൂടി….” “അയ്യേ…. അതിന് ഞാൻ എപ്പ..”

“എടീ മാക്രി ഞാൻ നിന്റെ കിണി കണ്ട് പറഞ്ഞതാ……” “ഓ അതാർന്നാ……” “നിനക്ക് എന്തേലും ഹെൽപ് വേണോ….?” “വേണ്ടെടാ…. നീ ഉറങ്ങിക്കോ….” “വന്ന ഉറക്കം നീ ഫ്ലൈറ്റ് കേറ്റി വിട്ടില്ലേ…” “ഈ…. സോറി മുത്തേ…. കുറച്ചൂടെ എഴുതാൻ ഉണ്ട്…. ഗുഡ് നൈറ്റ്….” കുരുപ്പ് ഡോറും അടച്ചു ഇറങ്ങിപ്പോയി… ഞാൻ ലൈറ്റും അണച്ച് കിടന്നു… അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നിട്ടും ഉറക്കം വന്നില്ല…. കടുവയുടെ ഫോട്ടോയും നോക്കി കിടന്നു… എന്തായാലും ഉറങ്ങാൻ പറ്റണില്ല… അതുകൊണ്ട് കടുവയുടെ ഉറക്കം കൂടി കളയാം…. അങ്ങേരുടെ പെങ്ങളല്ലേ എന്നെ ഉണർത്തിയേ… അപ്പോ അങ്ങേരും ഉറങ്ങണ്ട… ചക്കി ഇങ്ങനൊക്കെ പാടുണ്ടോ… ഇങ്ങനേ പാടാവൂ…. മിഷൻ കടുവയുടെ ഉറക്കം കളയൽ….

ആദ്യത്തെ ബെല്ലിൽ തന്നെ ചാടി എടുത്തു… “ഹലോ…..” “എന്താടീ നിനക്ക് ഉറക്കം ഒന്നൂല്ലേ….” “മര്യാദയ്ക്ക് ഉറങ്ങിയ എന്നെ നിങ്ങടെ പെങ്ങൾ പേടിപ്പിച്ചു ഉണർത്തിയതാ…” “അതിന് എന്നെ എന്തിനാ വിളിക്കുന്നേ… താരാട്ട് പാടാനോ…?” “കണ്ണേട്ടൻ പാടുവാണേൽ ഞാൻ കേട്ടോളാം….” “അയ്യെടാ ഇള്ളക്കുഞ്ഞ്…. നിന്റെ ഉറക്കമേ പോയി… പിന്നെ നീ എന്തിനാടി എന്റെ ഉറക്കം കളയുന്നേ….” “നിങ്ങടെ പെങ്ങളല്ലേ എന്നെ ഉണർത്തിയേ…. അതിന്റെ ശിക്ഷയാന്ന് കരുതിക്കോ….?” “മരുന്ന് വല്ലോം മാറിക്കഴിച്ചോ പെണ്ണേ.. “കഴിച്ചെങ്കിൽ….” “അതോണ്ടാ…. ഉച്ചയ്ക്ക് വെയിലുകൊണ്ടാ മാറും…. ഭ്രാന്താണെങ്കിൽ വല്ല ആശുപത്രിയിലോ പോയി കിടക്കെടീ…” “ഓഹ്…. തമ്പ്രാ….” “ആട്ടെ കൈ ഇപ്പോ എങ്ങനെയുണ്ട്….”

“കുഴപ്പമൊന്നുമില്ല… ചെറിയ വേദന ഉണ്ട്…..” “അഹങ്കാരം കാണിച്ചപ്പോൾ നീ അറിഞ്ഞില്ലേടീ വേദനിക്കുമെന്ന്….” “അത് കണ്ണേട്ടൻ വലിച്ചിട്ടല്ലേ…..” “അതെന്റെ ഇഷ്ടം…. ആരുപറഞ്ഞാലും നിർത്താൻ പോണില്ല….” “ഞാൻ പറഞ്ഞത് ഓർത്താൽ മതി…..” “എനിക്കതല്ലേ പണി….. നിനക്ക് ഉറക്കം വരണില്ലേ… കുറേ നേരം ആയല്ലോ…? ഉറങ്ങിയ മനുഷ്യനേം വിളിച്ചുണർത്തിയിട്ട്….” “ഓഹ്…. പിന്നെ ഉറങ്ങിയ മുതല്…. അതാണല്ലോ ഫസ്റ്റ് റിംഗിൽ ചാടി എടുത്തേ…. സത്യം പറ എന്നേം ആലോചിച്ച് ഇരുന്നതല്ലേ…. വാക്കിംഗ് ഇൻ ദ മൂൺ ലൈറ്റ് ഐ തിങ്കിംഗ് ഓഫ് യൂ….. നിലാവുള്ള രാത്രി നീ എന്നെ പറ്റി ചിന്തിച്ചിരിക്കുവാണോ…..”

“അതിലും ഭേദം ഞാൻ ട്രെയിനിന് തല വയ്ക്കുന്നതാ……” “അതാ നല്ലത്…. മൂരാച്ചി….” “എന്താടീ പിറുപിറുക്കുന്നേ….” “ങൂഹും….” “നീ ഉറങ്ങുന്നോ അതോ മുതലും പലിശയും…..” പണി പാളിയോ….. “ഞാൻ ഉറങ്ങി…. ഗുഡ് നൈറ്റ് കണ്ണേട്ടാ….” ദൈവമേ…. ഇങ്ങേരക്ക് റൊമാൻസ് വന്നെന്ന് ഏത് തെണ്ടിയാ പറഞ്ഞത്…. പറയുമ്പോലെ ഞാൻ ആണല്ലോ അത് പറഞ്ഞത്….. ഇങ്ങേരെന്താ അന്യൻ കളിക്കുവാണോ… രണ്ട് ദിവസം ഒന്ന് മയപ്പെട്ടെന്ന് വിചാരിച്ചതാ…. ദേ പിന്നേം കടുവ സ്വഭാവം… എന്തായാലും എനിക്കെന്റെ ചൂഡനെ തന്നെയാ ഇഷ്ടം… ശബ്ദവും കേട്ടു അങ്ങേരുടെ ഉറക്കവും കളഞ്ഞ സന്തോഷത്തിൽ തലയിണയും കെട്ടിപ്പിടിച്ചു ഉറങ്ങി….. ********* വീട്ടിൽ വന്നിട്ടും ഉറങ്ങാൻ പറ്റിയില്ല…

ടെൻഷൻ കൂടിയപ്പോൾ ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചു…. പക്ഷേ കത്തിക്കുന്നതിന് മുമ്പേ അവളുടെ വാക്കുകൾ ചെവിയിൽ മുഴങ്ങി…. പൊള്ളിയത് നിന്റെ കൈ ആയിരുന്നെങ്കിലും ഉരുകിയതെന്റെ നെഞ്ചായിരുന്നെടീ കാന്താരി…. സിഗററ്റ് എടുത്ത് വലിച്ചെറിഞ്ഞു…. രാത്രി ഏറെ വൈകിയിട്ടും ഉറക്കം വന്നില്ല…. ആലോചിച്ചു നിന്നപ്പോഴാ ഫോൺ റിംഗ് ചെയ്തത്… കാന്താരി കാളിംഗ്… അവളുടെ ശബ്ദം കേട്ടതും നെഞ്ചിൽ മഞ്ഞ് വീണ പോലെ തോന്നി… പിന്നെ പെണ്ണിനെ നാല് വഴക്കും പറഞ്ഞു വട്ടാക്കിയപ്പോൾ അവള് ഫോണും വെച്ചിട്ട് ഓടി…. അവളുടെ ഓർമ്മയിലാണ് ഞാനുറങ്ങിയത്…

പിറ്റേന്ന് അതിരാവിലെ തന്നെ ഉണർന്നു… പാപ്പന് എവിടെയോ പോകണം… അതിന് മുമ്പ് കുറച്ചു കണക്ക് ഏൽപ്പിക്കണമായിരുന്നു… ആറ് മണിക്ക് ഞാൻ സ്നേഹതീരത്ത് എത്തി…. പാപ്പൻ പോകും മുന്നേ കണക്ക് ഏൽപ്പിച്ചു. കുഞ്ഞമ്മ അടുക്കളയിൽ ആയിരുന്നു… ക്ഷീണം മാറിയില്ലെങ്കിൽ മുകളിലത്തെ റൂമിൽ പോയി കിടക്കാൻ പറഞ്ഞു… ഞാൻ മുകളിലേക്ക് നടന്നു… ചക്കിയെ കാണണം എന്നൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു… അവളുടെ റൂമിനടുത്ത് എത്തിയപ്പോൾ ഡോറിൽ ഒന്ന് തിരിച്ചു… കുറ്റി ഇട്ടിരുന്നില്ല… അകത്തു ഒരു തലയണയും ചേർത്ത് പിടിച്ചു കിടപ്പുണ്ടായിരുന്നു എന്റെ കുറുമ്പി…. ഞാൻ അകത്തേക്ക് ചെന്നു ഉറങ്ങുമ്പോൾ എന്താ നിഷ്കളങ്കത… കയ്യിലിരിപ്പ് ആറ്റം ബോംബിന്റെയാ….

ഒന്ന് തൊടാനായി കൈ നീട്ടിയെങ്കിലും പിൻവലിച്ച് പുറത്തേക്ക് നടന്നു… “കണ്ണേട്ടാ…..” ദൈവമേ ഇവളെന്നെ കണ്ടോ…. തിരിഞ്ഞ് നോക്കുമ്പോൾ ഉറക്കത്തിൽ തന്നെയാ.. അത് ശരി…. അപ്പോ സ്വപ്നത്തിൽ ആണ്….. എന്റെ സാന്നിധ്യം ഉറക്കത്തിലും അവളറിയുന്നുണ്ട്…. പിന്നെ റൂം ചാരി ഞാൻ പുറത്തേക്ക് പോയി….. ********** രാവിലെ കടുവയെ തന്നെ സ്വപ്നം കണ്ടു… അതും എന്റെ അടുത്ത് വരുന്നതുമൊക്കെ…. അടുത്ത് വരുന്തോറും എന്റെ നെഞ്ച് പൊട്ടും പോലെ തോന്നി…. ശരീരം മുഴുവൻ കണ്ണേട്ടൻ നിറയും പോലെ തോന്നി…. ഷവറിന്റെ ചുവട്ടിൽ നിൽക്കുമ്പോഴും അതിലും തണുത്ത മഴ എന്റെ ഉള്ളിൽ പെയ്യുന്നുണ്ടായിരുന്നു….

“അനിർവചനീയമാണ് നിൻ പ്രണയം… ഒരു വിരൽത്തുമ്പിൽ പോലും സ്പർശിക്കാതെന്നുള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭൂതിയാണത്….” ചുരിദാറും പാന്റും ഇട്ട് തലമുടി ഈറൻ മാറാനായി വിടർത്തിയിട്ടു…. അടുക്കളയിൽ ജലജമ്മ തിരക്കിട്ട പാചകത്തിലാണ്…. “ജലജമ്മേ…. ഞാനും കൂടി സഹായിക്കാം..” “വേണ്ട മോളേ…. നീ ഈ കാപ്പി കണ്ണന് കൊടുത്താൽ മതി… അവൻ മുകളിലുണ്ട്….” ങേ…. അതെങ്ങനെ…. ഞാനറിഞ്ഞില്ലല്ലോ…. രാത്രി അങ്ങേരെന്നോട് ഒന്നും പറഞ്ഞില്ലല്ലോ… “അതിന് കണ്ണേട്ടൻ ഇന്നലെ ഇവിടുണ്ടായിരുന്നോ ജലജമ്മേ….” “അവൻ രാവിലെ ചേട്ടനെ കണക്ക് ഏൽപ്പിക്കാൻ വന്നതാ….

പിന്നെ ക്ഷീണം ഉള്ളോണ്ട് മുകളിൽ പറഞ്ഞ് വിട്ടു… മുകളിൽ അവനൊരു മുറിയുണ്ട് ഇവിടെ….” “ശരി…. ഞാൻ കൊടുത്തിട്ട് വരാം….” ഞാൻ പതിയെ മുകളിലത്തെ റൂമിലേക്ക് പോയി…. ഡോർ മെല്ലെ തുറന്നു… ശബ്ദം കേൾപ്പിക്കാതെ കാപ്പി മേശയിൽ വച്ചു…. കണ്ണേട്ടൻ നിവർന്നു കിടന്നു ഉറങ്ങുകയാണ്…. പതിയെ ഞാനാ നെറ്റിയിൽ തലോടി… എന്നിട്ട് അവിടെ ഞാനെന്റെ ചുണ്ടുകൾ ചേർത്തു….. വിട്ട് പോകാൻ കഴിയാത്തത്ര ഞാനടുത്ത് പോകുകയാണല്ലോ…. റൂം ചാരി ഞാൻ പുറത്തേക്ക് പോയി….. *********** റൂമിൽ വന്ന് കിടന്നിട്ടും ഉറക്കം വരുന്നില്ലായിരുന്നു…. വെറുതേ കണ്ണടച്ച് കിടന്നപ്പോഴാണ് ഡോർ തുറക്കുന്ന സൗണ്ട് കേട്ടത്…. കണ്ണ് പതിയെ തുറന്നപ്പോൾ ആരാ എന്റെ കുഞ്ചുംനൂലി….

കുളിച്ചു മുടിയും അഴിച്ചിട്ട് ഒരു ചമയങ്ങളുമില്ലാതെ ചായ കൊണ്ട് വരുന്നു… കഴുത്തിൽ പറ്റിപ്പിടിച്ച വെള്ളത്തുള്ളികൾ ലൈറ്റിന്റെ വെളിച്ചത്തിൽ വെള്ളാരം കല്ല് പോലെ തിളങ്ങുന്നുണ്ട്…. കൺട്രോൾ പോകും മുമ്പ് ഞാൻ കണ്ണടച്ചു കിടന്നു…. ചക്കി എന്റെ അടുത്തേക്ക് വന്നപ്പോൾ എന്റെ ചുറ്റും അവളുടെ ഗന്ധം പരന്നപോലെ തോന്നി… എന്റെ നെറ്റിയിൽ തണുത്ത കൈ കൊണ്ട് തഴുകിയത് ഞാനറിഞ്ഞു… ഒരിക്കലും ആ കൈ പിൻവലിക്കാതെ ഇരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി… പക്ഷേ അവളുടെ ചുംബനം ഞാൻ പ്രതീക്ഷിച്ചില്ല… അതുകൊണ്ട് തന്നെ ഞാൻ വിറച്ചു പോയി… എന്നെ നിയന്ത്രിക്കാൻ ഞാൻ ഒരുപാട് പ്രയാസപ്പെട്ടു…. അവൾ പോയിട്ടും അവളുടെ ഗന്ധം ആ മുറി നിറഞ്ഞു നിന്നു… പിന്നെ അവളുടെ ചുണ്ടുകളുടെ കുളിർമയും….

ദിവസങ്ങൾ കൊഴിഞ്ഞു വീണു…. കടുവ കലിപ്പായിട്ട് മുന്നോട്ട് പോകുന്നുണ്ട്… എപ്പോഴും ഞാൻ കേറി മാന്താറില്ല…. ഇടയ്ക്ക് മാത്രം…. ചെറുതായിട്ട്… ഞാനായിട്ട് എന്തിനാ ചോരപ്പുഴ ഒഴുക്കുന്നത്…. ശനിയും ഞായറും വെറുതെ കുത്തിയിരിക്കാൻ വയ്യാത്തോണ്ട് ഒരു ട്രിപ്പ് പ്ലാൻ ചെയ്തു… രാവിലെ പോയി വൈകുന്നേരം തിരികെ വരുന്ന പോലെ… ഞാൻ, സച്ചുവേട്ടൻ, രാജി, ജിത്തുവേട്ടൻ നമ്മൾ ചാർമൂത്രികളായി ഇരുന്നാണ് പ്ലാനിംഗ്….. കുളത്തിന്റെ പടിക്കെട്ടിലിരുന്നാണ് പ്ലാൻ… തലച്ചോർ നന്നായി പ്രവർത്തിക്കാൻ കയ്യിൽ കുറച്ചു കപ്പലണ്ടിയും കരുതിയിട്ടുണ്ട്… ജിത്തുവേട്ടൻ കൊറിക്കും ആകാശത്ത് നോക്കും…. വായുവിൽ കൈ വച്ചു കൂട്ടും… മാച്ചു കളയും….

ഊർജ്ജസംരക്ഷണനിയമം കണ്ടെത്താൻ ഐൻസ്റ്റൈൻ പോലും ഇങ്ങനെ ചിന്തിച്ചു കാണില്ല…. അമ്മാതിരി പ്ലാനിംഗാ…. രാജി – വല്യേട്ടാ…. ബാങ്ക് കൊള്ളയടിക്കാനൊന്നുമല്ലല്ലോ… കുറച്ചു കറങ്ങാനല്ലേ…. ഇത്രേം പ്ലാനിംഗ് ഒക്കെ വേണോ…. സച്ചു – ഇത്രേം പ്ലാനാൻ നിങ്ങളാര് പ്ലാനിംഗ് കമ്മീഷൻ ചെയർമാനോ… ജിത്തു – മിണ്ടാതിരിയെടാ…. ഞാനൊന്നു ചിന്തിക്കട്ടെ…. ഞാൻ – കപ്പലണ്ടി തീർന്നു… അല്ലാണ്ട് വേറെ ഉപകാരം ഒന്നൂണ്ടായില്ല…. ജിത്തു – ഒന്നടങ്ങെല്ലാം….. ഞാനെന്റെ വീക്ഷണകോണകത്തിലൊന്ന് നോക്കട്ടെ… ഞാൻ – എടീ ഇവിടെ ഈ വയറ്റിൽ പല്ലുള്ള ജീവി ഇണ്ടോ….. സച്ചു –

വയറ്റിൽ പല്ലുള്ള ജീവിയെ അറിയില്ല…. വേണേൽ തലയിൽ പിണ്ണാക്കുള്ള ജീവി ഉണ്ട്… ഞാൻ – അതാരാ…. സച്ചു – മണ്ണുത്തിയിലെ പാവങ്ങളുടെ ഐൻസ്റ്റൈൻ…. വല്യേട്ടൻ…. ജിത്തു – നീ പുച്ഛിച്ചോ…. നാളെ ഞാനൊരു നെൽസൺ മണ്ടേല ആകില്ലെന്ന് ആര് കണ്ടു…. ഞാൻ – ഇങ്ങനെ മണ്ടേൽ നോക്കിയിരുന്നാൽ ആകും….. ജിത്തു – അല്ലേലും മുറ്റത്ത് മുള്ളിയാൽ മണമില്ല…. ഛേ…. മുറ്റത്തെ മുല്ലയ്ക് മണമില്ല….. സച്ചു – അത് മുല്ല…. ഇത് മാങ്ങാനാറി… വല്യേട്ടൻ സച്ചുവേട്ടനെ പുച്ഛിച്ചു വീണ്ടും വാനനിരീക്ഷണം തുടങ്ങി…. രാജി – അവൾ ഞണ്ടിനെയാ ഉദ്ദേശിച്ചേ…. കുറച്ചു കാലം പി എസ് സി കോച്ചാൻ പോയതിന്റെ ബാക്കിപത്രം….. ഞാൻ – കൂടെ കോച്ചാൻ നീയും ഇണ്ടാർന്നല്ലോ…. രാജി – ഉവ്വ….. ജിത്തു –

നമുക്ക് നെല്ലിയാമ്പതി പോകാം….. രാവിലെ പോയാൽ വൈകിട്ട് വരാം…. ഞാൻ – എവിടേലും പോവാം…. എല്ലാദിവസവും ഓഫീസ്, ജോലി, ആകെ വട്ടെടുത്ത് ഇരിക്കുവ….. ജിത്തു – ഞാൻ നിങ്ങടെ ബോഡീ ഗാർഡ്….. സച്ചു – ബെസ്റ്റ് ആളാ….. അടി കണ്ടാൽ ബോധം പോകുന്ന മുതലാ…. ജിത്തു – ഞാൻ കഴിഞ്ഞ തവണ അമ്പലപ്പറമ്പിൽ അടിയ്ക് മുന്നിൽ ഉണ്ടായിരുന്നല്ലോടാ…. സച്ചു – അതെ…. അന്ന് മുന്നിൽ നിന്നവൻ ആഞ്ഞൊരെണ്ണം കൊടുത്തപ്പോൾ ഇഞ്ചി മിട്ടായി ഇഞ്ചി മിട്ടായി വിളിച്ചു ബോധം പോയതാ…. പിന്നെ രണ്ടു ദിവസം കഴിഞ്ഞാ കണ്ണ് തുറന്നത്…. ജിത്തു – അടി ആവുമ്പോൾ അങ്ങനൊക്കെ ഉണ്ടാകും…. ഞാൻ – എന്നാലും ഒറ്റ അടിക്കൊക്കെ ബോധം പോവോ….. രാജി – അതൊക്കെ ഒരു കഴിവാണ്…. അല്ലേ വല്യേട്ടാ….. ജിത്തു – പോടീ…. നെല്ലിയാമ്പതിയിൽ കാണാൻ കുറച്ചുണ്ട്….

നമ്മൾ നാലുപേരും ആയതുകൊണ്ട് വൈകുന്നേരം മടങ്ങാം….. സച്ചു – റെസ്റ്റ് എടുക്കാൻ ശിവൻചേട്ടന്റെ ഹോട്ടലുണ്ട്…. പാപ്പനെക്കൊണ്ട് വിളിച്ചു പറയിപ്പിക്കാം…. ഞാൻ – അതാരാ…. സച്ചു – പാപ്പന്റെ കൂട്ടുകാരനാ…. പുള്ളിക്കവിടെ എസ്റ്റേറ്റും ഹോട്ടലും ഉണ്ട്… നെല്ലിയാമ്പതി നല്ല അടിപൊളി സ്ഥലാ… ഇവിടുന്ന് കുറച്ചു പോയാൽ മതി… രാവിലെ പോകാം…. രാജി – കാണാൻ ഒരുപാട് ഉണ്ട്… പാവപ്പെട്ടവരുടെ ഊട്ടി… ഓറഞ്ച് തോട്ടങ്ങളും തേയില തോട്ടങ്ങളും അങ്ങനെ ഒരുപാട് വ്യൂ ഉണ്ട്…. ജിത്തു – സച്ചു കണ്ണൻ എവിടെയാ പോയത്….. സച്ചു – അറിയില്ല…. ഇടയ്ക്ക് എല്ലാ വാലുകളും കൂടി ഒരു ട്രിപ്പ് ഉള്ളതല്ലേ… രണ്ട് ദിവസം കഴിഞ്ഞ് നോക്കിയാൽ മതി…. ഫോണും ഓഫാ…..

(ദുഷ്ടൻ…. ഒരു വാക്ക് പോലും പറയാതെ പോയിരിക്കുന്നു…. ഇങ്ങ് വാ…. തരുന്നുണ്ട് ഞാൻ…. -ആത്മ) സച്ചു – അപ്പോ നാളെ രാവിലെ ഒരു നാലരയ്ക്ക് പോകാം….. അങ്ങനെ അതിനൊരു തീരുമാനം ആയി…. വീട്ടിൽ ചെന്ന് എല്ലാവരോടും സമ്മതം ചോദിച്ചു… അച്ഛയേയും വിളിച്ച് അനുവാദം ചോദിച്ചു…. കാലന്റെ വിവരം ഇല്ലാത്തോണ്ട് ഒരു കുണ്ഡിതഭാവം…. പിന്നെ അങ്ങേരേം ആലോചിച്ച് കിടന്നു… പക്ഷേ സ്വപ്നം കണ്ടത് ഭൂതോം പ്രേതോം പട്ടിയെ ഒക്കെയാ…. പുല്ല്…. വേണ്ടായിരുന്നു…. ആവശ്യത്തിന് ഒരു സ്വപ്നം പോലും കാണില്ലല്ലോ… വെറുതെ യൂട്യൂബും തുറന്നു ഏതൊക്കെയോ ഭാഷയിലെ പാട്ട് കേട്ടു… ‘വച്ചിണ്ടേ മെല്ല മെല്ലക വച്ചിണ്ടേ ക്രീം ബിസ്കറ്റ് യേസിണ്ടേ… ഗമ്മുന കൂസോനിയ്യടേ….

കുതുരുഗ നിൽസോനിയാടേ… സന്ന സന്നഗ നവ്വിണ്ടേ…. കുനുകേ ഗായബ് ജേഷിണ്ടേ…. മുദ്ധ നോട്ടികി പോകുണ്ട… മസ്തു ഡിസ്റ്റർബ് ചേസിണ്ടേ…’ മനോഹരമായ പാട്ട്…. എന്തായിരിക്കും അർഥം…. “വച്ചിട്ടുണ്ടേ ക്രീം ബിസ്കറ്റ് വച്ചിട്ടുണ്ടേ… കുതിരയ്ക് ഗുമ്മനെ കൊടുക്കാനായ്… സനയുടെ നടുവിന് കുനിയാൻ വയ്യേ… നോട്ടം കൊണ്ട് ഡിസ്റ്റർബ് ചെയ്യരുതേ….” സില്ലി തെലുങ്ക്… ഇതേ പോലെ എത്രയെത്ര അർത്ഥങ്ങൾ കണ്ടുപിടിച്ചവളാണീ ചക്കി…. ഇന്നിത് മതി… നാളെ വേറേ പാട്ടിന്റെ അർത്ഥം കണ്ടുപിടിക്കാം…. അങ്ങനെ ഞാനും ആയുധം വെച്ച് കീഴടങ്ങി…. മനസ്സിലായില്ലേ… ഫോണ് മാറ്റിവെച്ച് ഉറങ്ങി….അയിനാണ്…..

രാവിലെ ചന്തിക്കിട്ട് കിക്ക് കിട്ടിയപ്പോളാണ് ഞാൻ കണ്ണ് തുറന്നത്… നോക്കുമ്പോൾ രാജി… “എന്തുവാടീ സാമദ്രോഹീ…. ഉറങ്ങാൻ സമ്മതിക്കൂലേ….” “ട്രിപ്പിന്റെ കാര്യം മറന്നോ…. നാലുമണി ആയെടീ തെണ്ടി….” “അയ്യോ ദേ ഇപ്പോ വരാം….” പിന്നെ ഒരു പാച്ചിലായിരുന്നു… തണുപ്പുള്ള സ്ഥലം ആയതുകൊണ്ട് ബാഗിൽ ഒരു കട്ടിയുള്ള ഷാളും എടുത്തു…. സൂര്യൻ ചക്രവാളത്തിലേക്ക് യാത്ര ചെയ്യാറായി വരുന്നതേയുള്ളൂ… യാത്ര തിരിച്ചത് കാറിലായിരുന്നു… ഏട്ടന്മാർ രണ്ടും മുമ്പിലും ഞാനും രാജിയും ബാക്കിലുമായിരുന്നു കയറിയത്….

നേരത്തേ എണീറ്റതിന്റെ ക്ഷീണം വണ്ടിയിൽ ഇരുന്നുറങ്ങി തീർത്തു…. അധികം വൈകാതെ അവിടെത്തി…. സച്ചു – എണീക്ക് പിള്ളേരെ…. സ്ഥലം എത്തി…. ഞാനും രാജിയും കൂടി ഞെട്ടി എണീറ്റു… രണ്ട് റൂമുകളാണ് കിട്ടിയത്… ഞാനും രാജിയും ഒരു റൂമിലായിരുന്നു…. കുറച്ചു നേരം റെസ്റ്റ് എടുത്ത ശേഷം എല്ലാം കാണാം എന്ന തീരുമാനത്തിൽ ഞങ്ങൾ അലാറം വച്ചൊന്ന് മയങ്ങി…. പക്ഷേ ആ സ്ഥലം അതെന്നെ അസ്വസ്ഥമാക്കി… വല്ലാത്തൊരു അനുഭൂതി എന്നെ പൊതിയുന്നുണ്ടായിരുന്നു….  (തുടരും)-

എന്നും രാവണനായ് മാത്രം : ഭാഗം 34