Wednesday, December 18, 2024
Novel

ലയനം : ഭാഗം 28

എഴുത്തുകാരി: ദുർഗ ലക്ഷ്മി

വീട്ടിൽ നിന്നും അവിടെ വരെ ശാന്തനായി ഇരുന്ന അർജുൻ അഞ്ചുവിനെ കണ്ടപ്പോൾ പെട്ടെന്ന് തന്നെ ഭാവം മാറ്റി അവൾക്ക് നേരെ പാഞ്ഞടുക്കുന്നത് കണ്ടു അടുത്ത നിമിഷം തന്നെ ലെച്ചു വണ്ടി അവിടെ ഇട്ട് ഓടി പോയി അർജുന് മുന്നിൽ നിന്നു. “മുന്നിൽ നിന്നും മാറി നിൽക്ക് ലെച്ചു…ഇവൾക്കും ഉണ്ടാവും ഇതിൽ പങ്ക്…”,അർജുൻ അലറി കൊണ്ട് പറഞ്ഞത് കേട്ട് അഞ്ചു കരഞ്ഞു കൊണ്ട് ജിഷ്ണുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു. “ടാ…വെറുതെ കാര്യം അറിയാതെ ഓരോന്ന് പറയല്ലേ നീ…അഞ്ചു അങ്ങനെ ചെയ്യുമോടാ…”

അഞ്ചുവിനെ ആശ്വസിപ്പിച്ചു കൊണ്ട് ജിഷ്ണു അർജുനോട്‌ പറഞ്ഞത് കേട്ട് അവൻ പുച്ഛ ഭാവത്തിൽ അഞ്ചുവിനെ ഒന്ന് നോക്കി. “അവന് ജോലി വാങ്ങി കൊടുക്കാൻ ഇവൾക്ക് അല്ലായിരുന്നോ ദൃതി.സൊ അഞ്ചുവിനെ അല്ലാതെ വേറെ ആരെ നമ്മൾ സംശയിക്കും “,അർജുൻ വീറോടെ തിരിച്ചു പറഞ്ഞത് കേട്ട് ആരോടും സ്നേഹം ഇല്ലാത്ത ആ പഴയ അർജുൻ ആണ് മുന്നിൽ നില്കുന്നത് എന്ന് തോന്നി ലെച്ചുവിന്.

ജിഷ്ണു അതിന് മറുപടി പറയാൻ ആയി തുടങ്ങുന്നത് കണ്ടു ഉടനെ ലെച്ചു അർജുനെയും വലിച്ചു കൊണ്ട് ക്യാബിനിലേക്ക് നടന്നു. അകത്തു കയറി വാതിൽ അടച്ചു ലെച്ചു അർജുനെ കുറച്ചു നേരം നോക്കി നിന്നു.”ഏട്ടൻ ഇങ്ങോട്ട് വാ… “,ഇരു കൈകളും അവന് നേരെ നീട്ടി കൊണ്ട് അധികാര സ്വരത്തിൽ ലെച്ചു പറഞ്ഞത് കേട്ട് അർജുൻ നെറ്റി ചുളിച്ച് അവളെ ഒന്ന് നോക്കി. “ഈ സമയത്തു നിനക്ക് ഇതു എന്തിന്റെ കേട് ആണ് ലെച്ചു…മാറി നിന്നെ എനിക്ക് പോണം “,അർജുൻ ഈർഷ്യയോടെ അവളോട് പറഞ്ഞു.

“ഇങ്ങോട്ട് വരാൻ ആണ് ഞാൻ പറഞ്ഞത്…എന്നിട്ട് എങ്ങോട്ടാ എന്ന് വെച്ചാൽ പൊയ്ക്കോ “,ലെച്ചു ശബ്ദം കുറച്ചു കൂടി ഉയർത്തി കൊണ്ട് വീണ്ടും പറഞ്ഞത് കേട്ട് അർജുൻ മനസില്ല മനസോടെ അവളുടെ അടുത്തേക്ക് നടന്നു. അടുത്ത് എത്തിയ ഉടനെ തന്നെ ലെച്ചു അർജുനെ ഇറുക്കി ഒന്ന് കെട്ടിപിടിച്ചു.എന്നിട്ട് ചെരുപ്പ് അഴിച്ചിട്ടു പതുക്കെ അവന്റെ കാലുകൾക്ക് മേൽ അവൾ കയറി നിന്നു…”ഒന്നും ഇല്ലാട്ടോ…ഇതൊക്കെ മിക്കവാറും സംഭവിക്കുന്നത് അല്ലെ…

നമുക്ക് ചെറിയൊരു മിസ്റ്റേക്ക് പറ്റി…അരുണിന്റെ ബാക്ക്ഗ്രൗണ്ട് കൂടി അന്വേഷിച്ചിട്ട് ജോലി കൊടുത്താൽ മതിയായിരുന്നു.അഞ്ചുവിന്റെ കസിൻ ആയത് കൊണ്ട് ഏട്ടൻ അത് ചെയ്തില്ല…അതിന് അഞ്ചുവിനോട് ദേഷ്യപ്പെട്ടിട്ട് കാര്യം ഒന്നും ഇല്ലല്ലോ… ” “സൊ ദേഷ്യം ഒക്കെ കളഞ്ഞു നല്ല കുട്ടി ആയിക്കേ…എന്നാൽ ഞാൻ ഒരു രഹസ്യം പറയാം… “, ലെച്ചു അർജുന്റെ പുറത്തു പതുകെ തട്ടി സ്നേഹത്തോടെ പറഞ്ഞത് കേട്ട് ഉള്ളിലെ ദേഷ്യം എല്ലാം ആവിയായി പോകുന്നത് പോലെ തോന്നി അർജുന്.

അവൻ ഉടനെ തന്നെ ലെച്ചുവിന്റെ കഴുത്തിൽ പതുക്കെ ഒന്ന് കടിച്ചതും അവൾ അറിയാതെ തന്നെ കുതറി മാറാൻ നോക്കി അർജുന്റെ അടുത്ത് നിന്നും. എന്നാൽ അർജുൻ ആവട്ടെ ലെച്ചുവിനെ ഒന്ന് കൂടി ബലം ആയി തന്നിലെക്ക് അടുപ്പിച്ചു.”എന്നാലും ലെച്ചു എന്റെ ഒരു ചെറിയ മിസ്റ്റേക്ക് വലിയൊരു പ്രശ്നം നമുക്ക് തന്നെ ഉണ്ടാക്കിയല്ലോ “, അർജുൻ ലെച്ചുവിനെ പിടിച്ചു വെച്ച കൈ വിടാതെ തന്നെ സങ്കടത്തോടെ പറഞ്ഞു. “അവർക്ക് ഇഷ്ടം ആവുന്നത് പോലെ എത്ര കഷ്ടപ്പെട്ട് ആണ് എന്ന് അറിയോ ഞാൻ എല്ലാം റെഡിയാക്കിയത്.

ഈ മാസം അവസാനം ഒരൊറ്റ മീറ്റിംഗ് കൂടിയേ ബാക്കി ഉണ്ടായിരുന്നുള്ളൂ…അത് കൂടി കഴിഞ്ഞിരുന്നു എങ്കിൽ കമ്പനിയുടെ വളർച്ച കഴിഞ്ഞ വർഷത്തെക്കാൾ 20% കൂടുതൽ ആയെനെ…ഗ്ലോബലി നമുക്ക് ഒരു പേരും വന്നേനെ… ” “ഇനി ഇപ്പോൾ പറഞ്ഞിട്ട് കാര്യം ഇല്ല…അത് നമുക്ക് ഉള്ളത് ആവില്ല… നീ വാ അഞ്ചുനെ കണ്ടു ഒരു സോറി പറഞ്ഞിട്ട് വരാം നമുക്ക് “, ലെച്ചുവിന്റെ തോളിലൂടെ കൈ ചേർത്ത് പിടിച്ചു അവളും ആയി പുറത്തേക് നടക്കാൻ നോക്കി അർജുൻ പറഞ്ഞത് കേട്ട് ലെച്ചു അവനെ തടഞ്ഞു.

“ഈ ഡീൽ നടന്നു കഴിഞ്ഞാൽ ഗ്ലോബലി ഒരു പേര് മാത്രം അല്ല,കമ്പനി പൊസിഷൻ ടോപ്‌ 20 ഇൻ ഇന്ത്യയാവും…അത് മനസ്സിലായപ്പോൾ തന്നെ എങ്ങനെ ഒരു കാര്യം ഞാൻ മുന്നിൽ കണ്ടിരുന്നു. ” “സത്യത്തിൽ മനു ജോയിൻ ചെയ്തത് നമ്മുടെ ടാർഗറ്റ് വിവരങ്ങളും പുതിയ സോഫ്റ്റ്‌വെയർ പ്രോഡക്റ്റ് വിവരങ്ങളും ചോർത്തി എടുക്കാൻ വേണ്ടിയാണ് എന്നായിരുന്നു ഞാൻ വിചാരിച്ചത്. എന്നാൽ അത് തെറ്റ് ആണ് എന്ന് അവൻ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് മനസ്സിലായി. ”

“അത് കഴിഞ്ഞു തൊട്ടടുത്ത ദിവസം ആണ് അരുൺ ജോയിൻ ചെയ്യുന്നത്.അഞ്ചുവിന്റെ കസിൻ എന്ന് പറഞ്ഞത് കൊണ്ട് ആദ്യം എനിക്ക് അവനെ സംശയം ഒന്നും തോന്നിയില്ല എങ്കിലും അന്ന് നമ്മൾ കോളേജിൽ പോയി തിരികെ വന്നപ്പോൾ ക്യാബിൻ ആരോ മുഴുവൻ സെർച്ച്‌ ചെയ്തത് പോലെ എനിക്ക് തോന്നി. ” “കൂടാതെ സിസ്റ്റവും അന്ന് ഓപ്പൺ ആയി കിടക്കുകയായിരുന്നു.അങ്ങനെ ചെറിയൊരു സംശയം തോന്നിയപ്പോൾ ആണ് ഞാൻ സിസിടീവി ഒന്ന് ചെക് ചെയ്തത്. ”

“അതിൽ നമ്മൾ പോയതിന് ശേഷം ഈ റൂമിന് അടുത്ത് കൂടി അവൻ മാത്രമേ പോയിട്ടുള്ളൂ…5 സെക്കന്റ്‌ മാത്രം മിന്നി മറയുന്ന ഒരു ഷോട്ട്…അതിന് ശേഷം അവൻ തന്നെ ക്യാമറ മറച്ചു വെച്ചത് കൊണ്ട് വേറെ ഒന്നും കാണാൻ പറ്റിയില്ല “, “അഞ്ചുവിനോട് അരുണിനെ പറ്റി ചോദിച്ചപ്പോൾ അവൾ അവനെ ആദ്യം ആയി ആണ് കാണുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.അമ്മയുടെ അകന്ന ബന്ധത്തിൽ പെട്ട ഏതോ ഏട്ടന്റെ മോൻ…വീട്ടിലെ കഷ്ടപ്പാട് കൊണ്ട് അഞ്ചുവിന്റെ അമ്മയോട് സഹായം ചോദിച്ചു വന്നതാണ് അവൻ…

എഞ്ചിനീയറിംഗ് കഴിഞ്ഞത് കൊണ്ടും ജിഷ്ണു ഏട്ടൻ ഉള്ളത് കൊണ്ടും അവന് ഇവിടെ തന്നെ ജോബ് ശരിയായി “, ലെച്ചു അർജുന്റെ കൈ എടുത്തു പിടിച്ചു വിരലുകൾ ഓരോന്നായി ഓടിച്ചു പൊട്ടിച്ചു കൊണ്ട് കുഞ്ഞി മക്കൾ അമ്മയോട് സ്കൂളിലെ കഥകൾ പറയുന്നത് പോലെ സീരിയസ് ആയോരു കാര്യം വളരെ ലളിതമായി പറയുന്നത് കേട്ട് കണ്ണ് മിഴിഞ്ഞു നിൽക്കുകയായിരുന്നു അർജുൻ. “അഞ്ചു അങ്ങനെ പറഞ്ഞതോടെ അവൻ ഒരു ഒറ്റുകാരൻ ആണ് എന്ന് എനിക്ക് ഉറപ്പായിരുന്നു…

അപ്പോൾ തന്നെ എല്ലാ വിവരങ്ങളും സേഫ് ആക്കി വെച്ച് കണ്ടാൽ ഒറ്റ നോട്ടത്തിൽ ഒറിജിനൽ ആണ് എന്ന് തോന്നിക്കുന്ന മറ്റൊരു ഫയൽ ഉണ്ടാക്കി വെച്ചു ഞാൻ ” “ആ പൊട്ടൻ അരുൺ കട്ടോണ്ട് പോയത് അതാ ഏട്ടാ… എന്തൊരു കഷ്ടം ആയി പോയി ഇല്ലേ… “,ലെച്ചു പൊട്ടിച്ചിരിയോടെ പറഞ്ഞത് കേട്ടപ്പോൾ ആണ് അർജുന് ശ്വാസം നേരെ വീണത്. “ഇത്രയൊക്കെ ചെയ്ത് വെച്ചിട്ട് എന്നോട് ഒരു വാക്ക് മിണ്ടിയോ പെണ്ണെ നീ… അതിനുള്ളത് നിനക്ക് ഞാൻ തരുന്നുണ്ട്…എന്റെ കൈയിൽ കിട്ടുമല്ലോ നിന്നെ ”

അർജുൻ മീശ ചെറുതായി പിരിച്ചു വെച്ച് കൊണ്ട് പറഞ്ഞു. “ഹോ…എന്റെ പൊട്ടൻ ഏട്ടാ…ഇതു ഞാൻ അന്ന് പറഞ്ഞിരുന്നു എങ്കിൽ അവനെ പിടിച്ചു അടിച്ചു നിങ്ങൾ ഇവിടെ നിന്നും പുറത്താക്കും.പിന്നെ എന്താ ഉണ്ടാവുക എന്ന് അറിയോ,ആ കമ്പനിക്കാർ വേറെ എന്തെങ്കിലും മാർഗം നോക്കും വിവരങ്ങൾ ചോർത്തി എടുക്കാൻ.ഇത് ആവുമ്പോൾ മിഷൻ കംപ്ലീറ്റ് ആയി എന്ന് വിചാരിച്ചു പാവങ്ങൾ ഒന്നും ചെയ്യാതെ ഇരുന്നോളും…നമുക്ക് നമ്മുടെ യൂസ് കമ്പനിയുമായി ടൈ അപ്പ്‌ ചെയ്യാനും പറ്റും ”

അർജുൻ പിരിച്ചു വെച്ച മീശ വീണ്ടും താഴേക്ക് വെച്ചു അവന്റെ താടി കൈ കൊണ്ട് ഒതുക്കി വെച്ചു,ലെച്ചു പറഞ്ഞതും അർജുൻ അവൾക്ക് മുന്നിൽ തൊഴുതു നിന്നു. “എനിക്ക് ഒന്നും പറയാൻ ഇല്ല പെണ്ണെ…പണ്ട് പ്ലെസ്മെന്റ് കിട്ടി അതിന് പോകാതെ സ്വന്തം ആയി എന്തെങ്കിലും ചെയ്യണം എന്ന് ആണ്‌ ആഗ്രഹം എന്ന് ഞാൻ പറഞ്ഞപ്പോൾ ജിഷ്ണു അടക്കം എന്തിന് അമ്മ പോലും എന്നെ സപ്പോർട്ട് ചെയ്തില്ല…

അന്ന് നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക്ക്…നേരിട്ട് കണ്ടില്ല എങ്കിലും കൂടെ നീ ഉണ്ട് എന്ന് കരുതി തന്നെയാ ഞാൻ കമ്പനിക്ക് വേണ്ടി ഓരോ സ്റ്റെപ്പും വെച്ചത്… ” “ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ എനിക്ക് സന്തോഷം ഉണ്ട്…നീ എന്റെ കൂടെ ഉണ്ടെങ്കിൽ എന്തും നേടാം എന്ന കോൺഫിഡൻസും തോന്നുന്നുണ്ട് ഇപ്പോൾ…സൊ താങ്ക്സ്…എന്നെ പോലെ തന്നെ നമ്മുടെ കമ്പനിയെയും സംരക്ഷിക്കുന്നതിന് ”

ലെച്ചുവിന്റെ മുന്നിൽ തൊഴുതു നിൽക്കുന്ന അർജുന്റെ കൈകളെ അവൾ തട്ടി മാറ്റിയപ്പോൾ അവൻ അവളുടെ മുഖം കൈയിൽ എടുത്തു ഇരു കവിളുകളിലും ഉമ്മ വെച്ചു കൊണ്ട് പറഞ്ഞത് കേട്ട് ലെച്ചു ചിരിച്ചു. “അയ്യോ, ഏട്ടൻ വന്നേ…അഞ്ചു പുറത്തു ടെൻഷൻ അടിച്ചു മരിക്കുന്നുണ്ടാവും ഇപ്പോൾ…വിവരങ്ങൾ എല്ലാം പറയാം നമുക്ക് “,പെട്ടെന്ന് ആണ് പുറത്തു നിൽക്കുന്ന അഞ്ചുവിന്റെയും ജിഷ്ണുവിന്റെയും കാര്യം ലെച്ചു ഓർത്തത്. ഉടനെ തന്നെ അർജുൻ വാതിൽ തുറന്നു ലെച്ചുവിനെയും കൂട്ടി പുറത്തിറങ്ങി.

വിചാരിച്ചത് പോലെ തന്നെ ജിഷ്ണുവും അവന് പിറകിൽ അഞ്ചുവും നിൽക്കുന്നുണ്ടായിരുന്നു പുറത്ത്. “എടാ,അരുൺ സത്യവർദ്ധൻ ഗ്രൂപ്പിന്റെ ആള് ആണ്‌…ഇതു വരെ അവനെ എങ്ങനെ എങ്കിലും പിടിക്കാൻ പറ്റിയാൽ എല്ലാം ഓക്കേ ആവും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു എനിക്ക്.ഇപ്പോൾ അതും പോയി…അവരെ ഒന്ന് തൊടാൻ പോലും നമുക്ക് പറ്റില്ല ഇനി “, ജിഷ്ണു പറഞ്ഞ പേര് കേട്ട് അർജുനും ലെച്ചുവും പരസ്പരം ഒന്ന് നോക്കി.

ലോകം മൊത്തം വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യം ആണ് സത്യവർദ്ധൻ ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെത്.അവർ ഇതു പോലെ ഒരു ചെറിയ ഐടി കമ്പനിയെ പേടിക്കുന്നതിന്റെ രഹസ്യം എന്താണ് എന്ന് ആലോചിച്ചു അർജുൻ അപ്പോൾ.ലെച്ചുവും ഏതാണ്ട് അതെ സംശയത്തിൽ തന്നെ ആയിരുന്നു. “അവൻ ആരുടെ ആള് ആയാലും തത്കാലം പ്രശ്നം ഒന്നും ഇല്ല ഇപ്പോൾ… മൈ പൊണ്ടാട്ടി അതൊക്കെ ശരിയാക്കിയിട്ടുണ്ട്…സോറി അഞ്ചു,പെട്ടെന്ന് വന്ന ദേഷ്യത്തിൽ അറിയാതെ പറഞ്ഞു പോയതാണ് നേരത്തെ ”

ജിഷ്ണുവും അഞ്ചുവും ആശങ്കയോടെ അവരെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു അർജുൻ പെട്ടെന്ന് പറഞ്ഞു.സത്യത്തിൽ കാര്യം മുഴുവൻ ആയി മനസിലായില്ല എങ്കിലും പ്രശ്നം സോൾവ് ആയി എന്ന് കണ്ടു അവർക്കും ആശ്വാസം ആയി. അഞ്ചു കൂടുതൽ വിവരങ്ങൾ ചോദിക്കാൻ ആയി ലെച്ചുവിന്റെ അടുത്തേക്ക് ചെല്ലാൻ നോക്കുമ്പോഴെക്കും അർജുൻ അവളെയും വലിച്ചു കൊണ്ട് പുറത്തേക്ക് നടന്നു. “ഏട്ടാ…എനിക്ക് ഒരു ഐസ് ക്രീം വാങ്ങി തരുമോ…

അന്ന് ബാംഗ്ലൂർ പോയപ്പോൾ വാങ്ങിയ ഐസ്ക്രീം അച്ഛനും അഭി ഏട്ടനും വന്നപ്പോൾ അറിയാതെ താഴെ വീണു പോയി…ആ വിഷമം ഇതു വരെ പോയില്ല എനിക്ക് “, വണ്ടിയുടെ കീ അർജുന് കൊടുത്തു കൊണ്ട് ലെച്ചു ചോദിച്ചത് കേട്ട് അവന് ചെറിയ സങ്കടം ഒക്കെ വന്നു… ഇന്ന് ആദ്യം ആയി ആണ് അവൾ എന്തെങ്കിലും വേണം എന്ന് പറയുന്നത് എന്ന് ഓർത്ത് അർജുൻ വണ്ടി എടുക്കാതെ അവളെയും കൂട്ടി ഐസ്ക്രീം കഴിക്കാൻ ആയി നടന്നു.

അത്യാവശ്യം വലിയൊരു കൂൾ ബാറിലേക്ക് അർജുൻ കയറിയപ്പോഴും അവൻ ലെച്ചുവിന്റെ കൈ മുറുക്കി തന്നെ പിടിച്ചിരുന്നു. ഒരു ടേബിളിന്റെ ഒരേ സൈഡിൽ തന്നെ ഇരുന്നു ഐസ്ക്രീമിനു വേണ്ടി അവർ വെയിറ്റ് ചെയ്തിരിക്കേ ആണ് കുറച്ചു മുന്നിൽ ആയി അശ്വതിയെയും മനുവിനെയും ലെച്ചു കണ്ടത്. അർജുനോട്‌ പറയുന്നതിന് മുന്നേ ലെച്ചു കുറച്ചു സമയം അവരെ തന്നെ നോക്കിയിരുന്നു.

പുതിയ എന്തെങ്കിലും പ്ലാനിങ് ആവും നടക്കുന്നത് എന്ന് ലെച്ചു കരുതി എങ്കിലും നിറഞ്ഞോഴുകുന്ന അശ്വതിയുടെ കണ്ണുകൾ മറ്റെന്തോ പ്രശ്നം ആണ് അവർക്കിടയിൽ എന്ന് ലെച്ചുവിനെ തോന്നിപ്പിച്ചു. കുറച്ചു സമയത്തിനകം മനു അവിടെ നിന്നും എഴുന്നേറ്റു പോകവേ ടേബിൾ മുഖം വെച്ചു പൊട്ടി കരയുന്ന അശ്വതിയുടെ അടുത്തേക്ക് അർജുനെയും കൂട്ടി ലെച്ചു നടക്കുമ്പോൾ എന്തിനെന്ന് അറിയാതെ അവളുടെ കണ്ണും നിറയുന്നുണ്ടായിരുന്നു.

തുടരും –

ലയനം : ഭാഗം 27