Monday, November 25, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )


വീണ്ടും വീണ്ടും താൻ ഈ സ്വപ്‍നം തന്നെയാണല്ലോ കാണുന്നത്.
ഇന്നലെ കണ്ട സിനിമയുടെ ബാക്കിപത്രമാകാം അത്.

സമയം നോക്കി.. വീണ്ടും കിടന്ന് ഉറക്കത്തെ പുല്കുമ്പോൾ പുറത്തു മഴ തകൃതിയായി പെയ്യുകയായിരുന്നു…

ഉള്ളിൽ നിറഞ്ഞ പ്രണയത്തെ തിരിച്ചറിയാതെ വസുവും , പ്രാണനുതുല്യം അവളെ പ്രണയിക്കുന്ന മറ്റൊരാത്മാവും പ്രണയസാഫല്യത്തിനെന്ന പോലെ കാത്തിരിക്കുകയാണ്… ഉറക്കത്തിലെങ്കിലും കാത്തിരിപ്പ് സഫലീകരിച്ചെന്ന സൂചനയോടെ തങ്ങളിൽ വർണമെഴുതിയ ആ സ്വപ്നം ഇരു ചൊടികളിലും പുഞ്ചിരിവിരിയിച്ചു.. മെല്ലെ ആ പുഞ്ചിരിമറഞ്ഞവർ ഗാഢനിദ്രയെ പുൽകി..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കണ്ണ് പൊട്ടുമാറുള്ള അമ്മയുടെ ശകാരവർഷത്തിന്റെ അകമ്പടിയോടെയാണ് എന്നെത്തെയും പോലെ ഉറക്കമെഴുന്നേറ്റത്.
ഏതോ സുഖമുള്ളൊരോർമയുടെ ആലസ്യത്തിൽ കുറച്ചു നേരം കൂടെ അങ്ങനെ കിടന്നു..

തുടരെ തുടരെയുള്ള മെസ്സേജ് ടോൺ കേട്ടതും കയ്യെത്തിച്ച് ഫോൺ കയ്യിലെടുത്തു.. ഹാ പുതിയ ഗ്രൂപ്പ് ഒക്കെ ആയല്ലോ.. മഹിയുടെ പണിയാണത് കൊള്ളാം.. ഒരേ വേവ് ലെങ്ത് ഉള്ള മനുഷ്യർ ഒന്നിച്ചു ചേർന്നാലും നല്ല രസം തന്നെയാണല്ലോ. അതിനുള്ള ഉത്തമഉദാഹരണമാണ് ഒരൊറ്റ ദിവസം കൊണ്ട് അവരോട് തോന്നുന്ന ഈ ആത്മബന്ധവും.
പക്ഷെ നന്ദൻ സർ നോട് തോന്നുന്ന പേരറിയാത്ത ആ ഒന്നിനെ താൻ ഒരിക്കലും തുറന്നു കാണിക്കേണ്ടതില്ല.. എന്താണെന്ന് അറിയാത്ത പക്ഷം മനസിലാക്കാത്ത പക്ഷം വെറുതെ വിഡ്ഢി വേഷം കെട്ടരുതല്ലോ.

കുറച്ചു നേരം തട്ടിമുട്ടി ഇരുന്നു.. കുളിച്ചു വന്നു..
കാലിലെ കെട്ടഴിച്ചു ചോരക്കറയും മുന്തിരിനിറവും ഒരുമിച്ചു ഇഴുകി മറ്റൊരു പ്രത്യേകതരം നിറവും കൂടാതെ മുന്നിട്ടു നിൽക്കുന്ന മണവും.. ഭദ്രമായി തന്നെ ആ തുണി മടക്കി ഷെൽഫിൽ വെച്ചു..
പുതിയ ബാൻഡ് എയ്ഡ് കെട്ടി..

താഴെ എത്തി ഭക്ഷണം കഴിച്ച്. ചെമ്പകചോട്ടിലേക്കോടി. മണ്ണ് പറ്റിയ പൂവെടുത്തു പൊടി തട്ടിക്കളഞ്ഞു മുടിയിൽ തിരുകി വെച്ചു..

ഇച്ഛന്റെ വിളി വന്നതും കാറിൽ കയറി അമ്മയോട് യാത്രപറഞ്ഞു..

ഹരിയുടെ വീടെത്തിയതും തന്നേക്കാൾ ആകാംക്ഷയോടെ അവളെ തിരയുന്ന രണ്ടു മിഴികളെ നോക്കി ഇരുന്നു..

ഇന്നലെ വഴക്കു പറഞ്ഞതിന്റെ പ്രായശ്ചിത്തമായിരിക്കുമെന്ന് കരുതി, എന്നാൽ ആ മിഴികളെ പാടെ അവഗണിച്ചു ഹരി നേരെ വസുവിന്റെ
അടുത്ത് വന്നിരുന്നു.
കാലിലെ കെട്ടുകണ്ടതും മാറിയില്ലേ ഡി ന്നും ചോദിച്ചാമിഴികളും വാക്കുകൾക്കൊപ്പം പെയ്തു തുടങ്ങി..
ചെറിയൊരു വേദനയെയുള്ളു.. പൊടി പറ്റാണ്ടിരിക്കാൻ വേണ്ടിയാണ് താൻ കെട്ടി വച്ചതെന്ന് പറഞ്ഞു…
അത് കേൾക്കെ മിഴകൾ തോർന്നിരുന്നു, ചുണ്ടുകളിൽ പുഞ്ചിരിയും വിരിഞ്ഞു.

ആ പുഞ്ചിരി പകർന്ന ആശ്വാസത്തിൽ സുദേവ് യാത്രയിൽ ശ്രദ്ധകേന്ദ്രികരിച്ചു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കോളേജ് കവാടത്തിന്റെ മുന്നിൽ തങ്ങളെ പ്രതീക്ഷിച്ചു നിൽക്കുന്ന നിക്കിയെയും പാറുവിനെയും മഹിയെയും കണ്ടതോടെ അവർ അവിടെയിറങ്ങി. ഒരുമിച്ച് കഥ പറഞ്ഞും കോളേജിന്റെ സൗന്ദര്യമാസ്വദിച്ചും വരാന്തയിലൂടെ അവർ നടന്നു നീങ്ങി. ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ മുൻപിൽ എത്തിയതും വസുവിനെ ചതിച്ചുകൊണ്ടവളുടെ കണ്ണുകൾ അനന്തനെ തിരഞ്ഞു.
മാളവിക മിസ്സ് നോട് സംസാരിച്ചു കൊണ്ടിരിക്കുന്ന അനന്തനെ കണ്ടതും വീർപ്പിച്ചു വെച്ച ബലൂൺ പോലെ മുഖം വീർത്തുപോയി.
എന്നാൽ ഞൊടിയിൽ തന്നെ അത് മാറുകയും താനെന്തിന് കുശുമ്പ് വിചാരിക്കണം തനിക്കതിനു പ്രണയമില്ലല്ലോ എന്ന ചിന്ത കടന്നു വന്നതും.. ചൊടികളിൽ പുഞ്ചിരി വിരിയിച്ചവൾ നടന്നു നീങ്ങി..

ക്ലാസിലെത്തി പതിവ് പോലെ കളി തമാശകളുമായി സമയം പോയി.

എന്നാൽ സമയമിത്രയായിട്ടും അനന്തനെ കാണാത്തതിൽ കുറച്ചു സങ്കടമൊക്കെ മുളപൊട്ടിക്കൊണ്ടിരിക്കുന്നത് അവൾ അറിഞ്ഞു.

വെറുമൊരു ചാപല്യത്തിന്റെ പേരിൽ തച്ചുടച്ചു കളയാൻ സമയമില്ലെന്നോർക്കേ ദീർഘനിശ്വാസമെടുത്തുകൊണ്ട് ജനലരികിൽ പോയി നിന്നു.. ദൂരെ ചെമ്പകച്ചോട്ടിൽ അനന്തനോടൊപ്പം നിന്ന് സംസാരിച്ചുകൊണ്ട് കണ്ണ് തുടക്കുന്ന മാളവികയും അവരെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്ന അനന്തൻ സർ നെ കണ്ടതും അവകാശിയുള്ള ഒന്നിനോടാണല്ലോ തനിക്ക് ഭ്രമം തോന്നിയതെന്ന ചിന്ത അവളിൽ ഉടലെടുത്തു..

എന്നാൽ അതിനും മുകളിലായി അനന്തനെ സ്പർശം മറ്റൊരു സ്‌ത്രീയിലുമേല്ക്കുന്നത് തനിക്ക് സഹിക്കാൻ കഴിയാത്തതെന്താണെന്ന് ചിന്തിക്കാനുമവൾ മറന്നില്ല..

ഇനിയും ഈ നിൽപ്പുതുടർന്നാൽ താൻ പൊട്ടിപോകുമെന്ന് തോന്നിയതും മെല്ലെ പുറത്തേക്ക് നടന്നു.. ആളൊഴിഞ്ഞ വരാന്തയുടെ കൈവരിയിൽ കയറിയിരുന്നു വിശാലമായ ക്യാമ്പസ്സിനെ നോക്കി കണ്ടു.

ഒന്നും പറയാതെ ഇറങ്ങിയത് കൊണ്ട് അവളെ പിന്തുടർന്ന് നാല്‌വർസംഘവും അവൾക്കൊപ്പമെത്തി. കാര്യമന്വേഷിച്ചെങ്കിലും മൈഗ്രൈൻ ആണെന്ന് പറഞ്ഞവൾ ഒഴിഞ്ഞുമാറി.

ലൈബ്രറിയിൽ പോയി കിടക്കാം എന്നും പറഞ്ഞു പോകാനൊരുങ്ങി അവർ.
ഇടക്ക് മഹേഷിന്റെ ഫോൺ റിങ് ചെയ്തതും അവൻ ഫോണിൽ നോക്കി മാറി നിന്നതും മാത്രമേ ഓർമയുള്ളു.

ക്ലാസ്സിലെ അനുപമയുമായി കൂട്ടിയിടിച്ചു വരാന്തയുടെ ചുമരിൽ തട്ടി നിന്നു.
എവിടെ നോക്കിയാണ് നടക്കുന്നെ എന്ന് ചോദിച്ചവളെ തിരിച്ചു നിർത്തിയപ്പോഴേക്കും മറ്റുള്ളവരുമെത്തിയിരുന്നു.

അണച്ചുകൊണ്ടവൾ കാര്യം പറഞ്ഞു.
മാളവിക മിസ്സിന്റെ വിവാഹമുറപ്പിച്ചെന്ന്. അത് കേൾക്കെ വസുവിന്റെ ചിന്തകൾ ചെമ്പകകാട്ടിലെ സംഭവങ്ങളിലേക്ക് പോയി. ആരാണ് പയ്യൻ എന്ന് ചോദിക്കാൻ മുതിർന്നതും പുറകിൽ അനന്തന്റെ ശബ്‍ദം കേട്ടവർ തിരിഞ്ഞു നോക്കി.
അവൻ ക്ലാസ്സിലേക്കാണെന്ന് കണ്ടതും അനുപമ പറഞ്ഞത് പൂർത്തീകരിക്കാത്ത ക്ലാസ്സിലേക്കോടി.. വർദ്ധിച്ച വിങ്ങലുമായി അനന്തനെയൊന്നു നോക്കി വസുവും
മറ്റുള്ളവരും അവളെ പിന്തുടർന്നു.

ക്ലാസിലെത്തി ഇരിപ്പിടത്തിൽ ഇരുപ്പുറപ്പിച്ചതും. അനന്തൻ സർ ന്റെ കൂടെ ക്ലാസ്സിലേക്ക് കയറി വന്ന മാളവിക മിസ്സ്നെയും കണ്ടു.

വിവാഹം ക്ഷണിക്കാൻ വന്നതാണെന്ന് തോന്നുന്നു ഇനി ഇവര് രണ്ടു പേരുമാണോ വിവാഹം കഴിക്കാൻ പോകുന്നതെന്ന് പരസ്പരം അടക്കം പറയുന്ന ഹരിയേയും പാറുവിനെയും നോക്കിയിരിക്കെ,

സംശയത്തിന്റെ നാമ്പുകൾ തന്നിലും നിലയുറപ്പിക്കുന്നതവൾ അറിഞ്ഞു.
എന്നാൽ അവയെ പാടെ തകർത്തെറിയാൻ കെൽപ്പുള്ളവയായിരുന്നു മാളവികയുടെ വാക്കുകൾ.

തന്റെ വിവാഹമാണ് എല്ലാവരും വരണമെന്നും.. അവരുടെ അച്ഛന്റെ അകന്നബന്ധുവാണ് വരനെന്നും, ചിലപ്പോൾ ഇവിടത്തെ ജോലി രാജി വെക്കാൻ സാധ്യതയുണ്ടെന്നും പറഞ്ഞു..
വസുവിനെ മാത്രമാണ് പരിചയപ്പെടാൻ ബാക്കിയുള്ളത് അതിനാൽ തന്നെ അവളെ അടുത്ത് വന്ന് കൈകൾ കൂട്ടിപിടിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

എന്തിനാണിപ്പോൾ അഭിനന്ദനം എന്ന് ശങ്കിച്ചവരെ നോക്കിയതും അനന്തൻ സാറിൽ നിന്നും മുഖം തിരിച്ചു കൊണ്ടവർ പറഞ്ഞു , താൻ മിടുക്കിയാണെന്നറിഞ്ഞു റാങ്ക് ഹോൾഡർ അല്ലേ അതിനാണ് ഈ അഭിനന്ദനം.

അത്രയും പറഞ്ഞു അനന്തനടുത്തെത്തി കൈകൾ കൊടുത്ത് പിരിയുമ്പോൾ, അവരുടെ കണ്ണുകളിൽ രാവിലെ കണ്ട തിളക്കമില്ലായിരുന്നു. എന്തോ നഷ്ടബോധം ആ തിളക്കത്തെ അപ്പാടെ വിഴുങ്ങിയിരുന്നു.

ആദ്യമായിട്ടായിരിക്കും മറ്റൊരാളുടെ കണ്ണിൽ തെളിഞ്ഞ നഷ്ട്ടത്തിൽ താൻ ആശ്വാസം കണ്ടത്തുന്നത്.

എന്നാൽ നടന്നു നീങ്ങുന്ന മാളവികയെ നോക്കി സ്വയം ചിന്തിച്ചുകൂട്ടി ഇരുന്ന വസു തന്നെ വാത്സല്യത്തോടെ നോക്കി നിൽക്കുന്ന ആ രണ്ടു കണ്ണുകളെ ഗൗനിച്ചേയില്ല.

തുടർന്നുള്ള ക്ലാസ്സിൽ എന്തോ വിമുഖത അനന്തനെ പിടികൂടിയിട്ടുണ്ടെന്ന് എല്ലാവര്ക്കും മനസിലായി. എന്നത്തേയും പോലെ ക്ലാസ് അത്ര ഉഷാറാല്ലായിരുന്നു.
എന്തോ ഒന്ന് അവനെ വല്ലാതെ പിരിമുറുക്കിയിരുന്നെങ്കിലും ക്ലാസ് ഭംഗിയായി അവതരിപ്പിക്കാൻ അവൻ കണിഞ്ഞുപരിശ്രമിച്ചു കൊണ്ടിരുന്നു.
വസുവും മുഖമുയർത്തി നോക്കിയില്ല. പറയുന്ന നോട്സ് എല്ലാം അപ്പാടെ പകർത്തിയെടുത്തുകൊണ്ടിരുന്നു.

ബെല്ലടിച്ചതും തിരക്കിട്ടു ക്ലാസ്സിൽ നിന്നിറങ്ങി പോയ അനന്തനെ പിന്നീട് വസു കാണുന്നത് ചെമ്പകകാട്ടിൽ തന്നെ ആണ്.

അകലേക്ക് കണ്ണും നട്ടിരിക്കുന്നത് കണ്ടതും കാര്യമറിഞ്ഞാൽ കൊള്ളാം. ചിലപ്പോൾ മാളവിക മിസ്സ് നോട് ഇഷ്ടമായിരിക്കും. നഷ്ടപെടുന്നതിന്റെ വേദന മറയ്ക്കാനാണോ ഇനി അവിടെ പോയിരിക്കുന്നത്.?

ലൈബ്രറിയിൽ പോണെന്ന് കള്ളം മറ്റുള്ളവരോട് കള്ളം പറഞ്ഞുകൊണ്ട് അനന്തനരികിലേക്ക് ചെന്നു.

തെല്ലൊരു നേരം കണ്ണടച്ചിരുന്ന അനന്തൻ മുഖമുയർത്തിയത് നന്ദൻ സർ എന്നുള്ള വിളിയിലാണ്.

സിഷ്ഠ ഇവിടെ?

അത് ഞാൻ ലൈബ്രറിയിൽ പോയി വരുന്ന വഴിയാണ്. മെമ്പർഷിപ് എടുക്കാൻ.

തന്റെ ബാക്കി കൂട്ടുകാരൊക്കെ?

അവരൊക്ക ഫോം കൊടുത്തത് കൊണ്ട് വരേണ്ട കാര്യമില്ല്യല്ലോ.

അതും ശരിയാണ്. സിഷ്ഠ തന്റെ കാലിപ്പോൾ എങ്ങനെയുണ്ട്? കുറവായോ?

ഭേദമുണ്ട് സർ. ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയാമോ?

ഞാൻ കള്ളം പറയാറില്ല സിഷ്ഠ ലക്ഷ്മി. എന്നാൽ അപ്രിയമാണെന്ന് തോന്നുന്ന സത്യങ്ങൾ പറയാറില്ല. ഉള്ളിൽ തന്നെ വെയ്ക്കും.

അവന്റെ മറുപടി അവളിൽ സന്തോഷം നിറച്ചു. എന്നാൽ ഒട്ടൊരു ശങ്കയോടെതന്നെയാണ് അവളാചോദ്യം ചോദിച്ചത്.

ഇഷ്ടമായിരുന്നോ മാളവിക മിസ്സിനെ?

ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞു..

ഇഷ്ടം.. ഇഷ്ടമായിരുന്നു, അല്ല ഇപ്പോഴും ഇഷ്ടമാണ്. അവളെന്റെ നല്ലൊരു സുഹൃത്താണ്. അന്നും ഇന്നും എന്നും. അതങ്ങനെ വരൂ. അതിൽ കവിഞ്ഞൊന്നും അവളോടില്ല..എന്റെ അമ്മച്ചി പറയുന്ന ഒരു പെൺകുട്ടി
അത്രയും പറഞ്ഞവൻ നടന്നു നീങ്ങി.

എന്തിനെന്നില്ലാത്തൊരു ആശ്വാസത്തിന്റെ പുഞ്ചിരി അവളിലും തെളിഞ്ഞു. ആ പുഞ്ചിരിക്ക് എന്തെന്നില്ലാത്ത തിളക്കമായിരുന്നു.

അവനെയും പിൻതുടർന്ന് അവളും ആ വഴിയെ നടന്നു നീങ്ങി.

എന്നത്തേയും പോലെ അന്നത്തെ ദിവസവും കടന്നു പോയി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ദിവസങ്ങൾ കാലചക്രത്തിൽ ഓടിഒളിച്ചുകൊണ്ടിരുന്നു. എന്നാൽ ഇക്കണ്ട ദിവസങ്ങളിലൊന്നും അനന്തൻ അവരുടെ ക്ലാസ്സിലേക്ക് വന്നതേയില്ല. അവനെയും പ്രതീക്ഷിച്ചിരുന്ന വസുവിനത് വല്ലാത്തൊരു നിരാശയായിരുന്നു ഫലം. ആ നിരാശയിൽ അവൾക്ക് എന്തെന്നില്ലാത്തൊരു ദേഷ്യം ഉടലെടുത്തു.

സ്റ്റാഫ് റൂമിൽ ദിവസവും കാണുന്ന മനുഷ്യന് ക്ലാസ്സിൽ വന്നാലെന്താ കുഴപ്പം? എന്ന ചോദ്യമുന്നയിച്ചുകൊണ്ട് ആ ക്ലാസ്സിലുള്ളവരൊക്കെ മുന്നോട്ട് വന്നു.

എന്ത് ചെയ്യണമെന്നറിയാതെ ഒരവസ്ഥയിലെത്തി വസുവും.

ഇത്രയും ദിവസങ്ങൾ കൊണ്ട് തന്നെ അവളുടെ വായാടി സ്വഭാവവും ചുറുചുറുക്കും ആരെയും അവളുടെ സുഹൃത്ത് ബന്ധത്തിലേക്ക് വലിച്ചിഴക്കാൻ പോന്നവയായിരുന്നു.

അതിനാൽ തന്നെ മറ്റുള്ള കുട്ടികൾ ഇക്കാര്യം അവതരിപ്പിക്കാനായി വസുവിനെ ഏൽപ്പിച്ചു. കേട്ടപാതി കേൾക്കാത്ത പാതി അനന്തനോട് മിണ്ടാൻ കിട്ടിയ അവസരം വെറുതെ പാഴാക്കി കളയാൻ അവളുടെ മനസ് അനുവദിച്ചില്ല.
നേരെ സ്റ്റാഫ് റൂമിലേക്ക് പോയി.

കുറച്ചു രൂക്ഷമായിട്ടുതന്നെ അനന്തനോട് സംസാരിച്ചു . നാളെ മുതൽ ക്ലാസ്സിൽ വരാനും വന്നില്ലായെങ്കിൽ സ്പെഷ്യൽ ക്ലാസ് വച്ചു പാഠഭാഗങ്ങൾ തീർക്കുകയാണെങ്കിൽ ഞങ്ങളാരും ക്ലാസ്സിൽ വരില്ലെന്നും പറഞ്ഞവൾ തിരികെ വന്നു.

സീറ്റിൽ വന്നിരുന്നതും അവൾക്കു പിറകെ ക്ലാസ്സിലേക്ക് രൂക്ഷമായ മുഖത്തോട് കൂടി അനന്തനും കയറി വന്നു.

അത്രയും ദേഷ്യത്തോടുള്ള ആ വരവ് കണ്ടതും എല്ലാവരും ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. എന്നാൽ വെള്ളം കുടിച്ചു ബാഗിൽ ബോട്ടിൽ തിരികെ വെക്കുന്ന തിരക്കിൽ വസു അവനെ ശ്രദ്ധിച്ചേയില്ല. ബോട്ടിൽ തിരികെ വെച്ചു തിരിഞ്ഞ വസു ക്ലാസ്സിലെ നിശബ്ദത കണ്ടതും ചുറ്റും നോക്കി.

എല്ലാവരും എഴുന്നേറ്റു നിൽക്കുന്നത് കണ്ടതും. അവളും ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് നിന്നു. മുൻപിൽ ദേഷ്യത്തോടെ വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന അനന്തനെ കണ്ടതും. എന്തുവേണമെന്നറിയാതെ മുഖം കുനിച്ചു നിന്നു..

ചെമ്പകം പൂക്കും… കാത്തിരിക്കുക 😊
അഷിത കൃഷ്ണ (മിഥ്യ )

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3