Wednesday, December 18, 2024
Novel

നിന്നെയും കാത്ത്: ഭാഗം 49

രചന: മിത്ര വിന്ദ

മഹിയും ഗൗരി യും കൂടെ കാലത്തെ അമ്പലത്തിൽ പോകുവാനുള്ള തയ്യാറെടുപ്പിലാണ്.. ഗൗരിയാണ് അവനോട് തങ്ങൾക്ക് ഒരുമിച്ച് ഭഗവാനെ തൊഴുതു വരാം എന്നു പറഞ്ഞത്. അവൾ പിറന്നാൾ സമ്മാനമായി വാങ്ങിക്കൊടുത്ത കുർത്തയും മുണ്ടും ആണ് മഹി ധരിച്ചിരിക്കുന്നത്.. ഗൗരി ആണെങ്കിൽ അന്ന് വാങ്ങിയ സെറ്റും മുണ്ടും ഉടുക്കുവാനുള്ള തത്രപ്പാടിലാണ്… ” കുറെ നേരമായല്ലോ ഗൗരി നീ ഇത് തുടങ്ങിയിട്ട്…. ഇതേവരെ ആയിട്ടും ഉടുത്തു കഴിഞ്ഞില്ലേ .. “ദാ കഴിയാറായി മഹിയേട്ടാ…. ഒരു രണ്ടു മിനിറ്റ് ” “ഹ്മ്മ്….. വേഗം ആയിക്കോട്ടെ…. എന്റെ എന്തെങ്കിലും സഹായം വേണമെങ്കിൽ പറഞ്ഞാൽ മതി..”

‘ അയ്യോ സഹായം ഒന്നും വേണ്ടായേ…. ഞാൻ അറിയാവുന്ന രീതിയിൽ ഉടുത്തേക്കാം ” ” കാര്യമൊക്കെ ശരി തന്നെ… അവിടോം ഇവിടോമൊക്കെ കാണാവുന്ന രീതിയിൽ ഉടുത്തുകൊണ്ട് എന്റെ കൂടെ വരാമെന്ന് വിചാരിക്കേണ്ട…” “ഓഹ് ഉത്തരവ് ” നേര്യതിന്റെ തുമ്പെടുത്ത്, നന്നായി അടുക്കി, തോളിലേക്ക് പിൻ ചെയ്തു വെച്ചിട്ട് അവൾ നീല കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു.. അല്പം പൗഡർ ഒക്കെ പൂശിയിട്ട്, കണ്മഷിയെടുത്ത്, രണ്ട് കണ്ണുകളും, നന്നായി എഴുതി… എന്നിട്ട് ഒരു ചുവപ്പ് കളർ ഉള്ള വട്ടപ്പൊട്ടും തൊട്ടു… അതിനുശേഷം, സിന്ദൂരം തൊടുവാനായി, അതിന്റെ സ്റ്റിക്കടുത്ത്, നെറുകയിൽ ഒന്നു വരച്ചു…. ശേഷം, ആണ് അവൾ സിന്ദൂരം തൊട്ടത്…. ”

കുറച്ചു മുല്ലപ്പൂവ് കൂടി ഉണ്ടായിരുന്നുവെങ്കിൽ നന്നായിരുന്നു… ല്ലേ മഹിയേട്ടാ” അവനോടൊപ്പം കാറിൽ കയറവ് ഗൗരി തന്റെ പരിഭവം പങ്കുവയ്ക്കുവാൻ മറന്നില്ല.. അതിനു മറുപടിയായി അവൻ ഒന്ന് പുഞ്ചിരി തൂകി.. ഇരുവരും കൂടി അമ്പലത്തിലേക്ക് പുറപ്പെട്ടു.. വിവാഹം കഴിഞ്ഞ അടുത്തദിവസം വന്നിട്ട് പോയതായിരുന്നു ആ ക്ഷേത്രത്തിൽ.. അന്നാണെങ്കിൽ തന്റെ കാല് മുറിഞ്ഞു ഇരിക്കുകയായിരുന്നു… ഗൗരി ഓർത്തു.. ” എന്താണ് മാഡം ഇത്ര വലിയ ആലോചന… ” ” നമ്മൾ ആദ്യമായി ഈ അമ്പലത്തിലേക്ക് വന്നത് ഓർക്കുകയായിരുന്ന….

അന്ന് എന്നോട് എന്തൊരു ദേഷ്യം ആയിരുന്നു… എന്റെ കാലൊക്കെ മുറിഞ് രക്തം വാർന്നിട്ട് പോലും, എന്റെ മൈൻഡ് പോലും ചെയ്യാതെ പോയ ആളാണ്…. ” അവൾ അത് പറഞ്ഞുകൊണ്ട് മഹിയെ ഒളി കണ്ണാൽ ഒന്നു നോക്കി. പെട്ടെന്ന് തന്നെ അവന്റെ മുഖത്തെ ഭാവം മാറിയതായി അവൾക്ക് തോന്നി. “സോറി ടാ ” അത്രമാത്രമേ മഹി അവളോട് പറഞ്ഞുള്ളൂ.. ” എന്തോന്ന് സോറി…. ഓരോന്നൊക്കെ കാണിച്ചു കൂട്ടിയിട്ട് അവസാനം സോറി എന്ന രണ്ടു വാക്ക് പറയുമ്പോൾ എല്ലാം തീർന്നു എന്നാണോ….. ”

അവനെ നോക്കി കുറുമ്പോടേ അവൾ ചോദിച്ചു.. അവൻ എന്തെങ്കിലും മറുപടി പറയുമെന്ന് കരുതിയെങ്കിലും, മഹിയുടെ ഭാഗത്തുനിന്നും ഒരക്ഷരം പോലും വന്നില്ല.. ” വല്യ പുള്ളിയായിരുന്നു…. ഗൗരിയെ വേണ്ട, ആറുമാസം കഴിയുമ്പോൾ ഡിവോഴ്സ്, 25 ലക്ഷം രൂപ തിരികെ വേണം … എന്തൊക്കെ ഡിമാൻഡ് ആയിരുന്നു….ഇപ്പോ ദേ കിടക്കുന്നു…. ഈ ഗൗരി ആരാണെന്ന് കരുതിയത്…… ഞാൻ വിചാരിച്ചാൽ പലതും നടക്കും… മനസ്സിലായോ മഹേശ്വർ സാറേ….” അവന്റെ കൈത്തണ്ടയിൽ ഒന്ന് അമർത്തി നുള്ളി കൊണ്ട് ഗൗരി മഹിയെ നോക്കി..

“സോറി ഗൗരി…. നീ, ഇത്രമാത്രം പാവമാണെന്നും ഞാൻ കരുതിയിരുന്നില്ല…. 25 ലക്ഷം രൂപയൊക്കെ മേടിച്ചു എന്ന് കേട്ടപ്പോൾ, എനിക്ക് സത്യം പറഞ്ഞാൽ നിന്നോടും നിന്റെ അമ്മയോടും ഒക്കെ വെറുപ്പായിരുന്നു… പ്രധാനമായിട്ടും നിന്നോട് ദേഷ്യം കാണിച്ചത് ആ കാരണത്താൽ, ആയിരുന്നു….. സോറി ഡാ….. റിയലി സോറി….. എന്റെ ഭാഗത്തുനിന്നും ഒരുപാട് മിസ്റ്റേക്സ് സംഭവിച്ചു…. അതെല്ലാം എനിക്ക് വ്യക്തമായി അറിയുകയും ചെയ്യാം…. അതിനെ പ്രായശ്ചിതമായി നിന്നോട് , എന്തുവേണമെങ്കിലും ചെയ്യാൻ എനിക്ക് സമ്മതമാണ് ” “ഉറപ്പാണോ ” മ്മ്… അതേ ഗൗരി.. ശരി ശരി…..

എങ്കിൽ വീട്ടിൽ ചെന്നിട്ട് ഞാൻ പറയാം.. എന്താണ് ചെയ്യേണ്ടത് എന്ന് .. സമ്മതിച്ചോ? “മ്മ്… സമ്മതം… എന്റെ ഗൗരി കുട്ടി പറയുന്ന എന്ത് കാര്യവും ഞാൻ ചെയ്യും… അതും പറഞ്ഞുകൊണ്ട് അവൻ കാർ കൊണ്ടുപോയി ഒതുക്കിയത് ഒരു പൂക്കടയുടെ മുന്നിലായിരുന്നു….. ” നിനക്ക് എത്ര മുഴം മുല്ലപ്പൂവാണ് വേണ്ടത് ” മഹി വണ്ടിയിൽ നിന്നും ഇറങ്ങി.. “അയ്യോ .. മഹിയേട്ടാ ഞാൻ അത്., വെറുതെ പറഞ്ഞതായിരുന്നു… ശോ ” “അതൊന്നും സാരമില്ല,,പൂവ് എത്ര വേണം” ” രണ്ടുമുഴം മതിയേട്ടാ….. ” മുല്ലപ്പൂ വാങ്ങിക്കൊണ്ടുവന്ന്, മഹി അവളുടെ മുടിയിൽ ചൂടി കൊടുത്തു. ഗൗരിക്ക് ആണെങ്കിൽ ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്…

അവളുടെ മിഴികൾ നിറഞ്ഞു… താൻ എത്ര കണ്ടു , മോഹിച്ചതാണ് ഇങ്ങനെയൊരു ദിനം…. തന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും ഒക്കെ മനസ്സിലാക്കുവാൻ, മഹിയേട്ടന് കഴിയുന്നുണ്ടല്ലോ…. ആ മനസ് നിറയെ താനാണെന്ന് അറിഞ്ഞ നിമിഷം … ആ നെഞ്ചിന്റെ ചൂട് പറ്റി,ഹൃദയ താളം കേട്ട് കൊണ്ട്, അങ്ങനെ കിടക്കാൻ അവൾക്ക് ഒരുപാട് മോഹം തോന്നി. “ടി…..” അവന്റെ അലർച്ച കേട്ടതും ഗൗരി ഞെട്ടി. എന്താ….. അമ്പലം എത്തി നടയടക്കുന്നതിന് മുമ്പ് തൊഴുതിറങ്ങണ്ടേ…. അപ്പോഴാണ് അവൾക്ക് പരിസര ബോധം ഉണ്ടായത്.. ഒരു, മന്ദഹാസത്തോടുകൂടി ഗൗരി വണ്ടിയിൽ നിന്നും ഇറങ്ങി. മഹാദേവന് കൂവളത്ത് മാലയും,പാർവതി ദേവിക്കായി, തെച്ചിപ്പൂവ് കോർത്ത ഒരു മാലയും, മേടിച്ച് മഹി, ഗൗരിയുടെ കയ്യിലേക്ക് കൊടുത്തു…

നടയ്ക്ക് വെച്ച് നന്നായി തൊഴുതു പ്രാർത്ഥിക്കുക….. “മ്മ്…..” എന്റെ മഹാദേവ……അങ്ങയെ പോലെ ആവണം എന്റെ മഹിഏട്ടനും…. അങ്ങയുടെ പ്രാണന്റെ പാതി അല്ലേ പാർവതി ദേവി… അതേ പോലെ മഹേശ്വറിന്റെ പാതി ആണ് ഈ ഗൗരിയും.. പ്രണയത്തെ തന്റെ ഉടലിനോട് ചേർത്തു പങ്കിട്ട അങ്ങയോടു എനിക്ക് ആരാധന ആണ് …. ഈ ലോകത്തിൽ പ്രണയം എന്നാൽ ശിവനും ശക്തി യും അല്ലേ.. പഞ്ചാഗ്നി മദ്ധ്യേ തപസ്സു അനുഷ്ഠിച്ചു കൊണ്ടല്ലേ, ദേവി തന്റെ പ്രണയം നേടി എടുത്തത്… സ്വന്തം ഭാര്യയെ ഇത്ര കണ്ടു സ്നേഹിച്ച, വേറോരാൾ ഇതേ വരെയും അങ്ങേക്ക് പകരം ആയി വന്നിട്ടില്ല…. ഒരുപാട് ത്യാഗം സഹിച്ചവൾ ആണ് ഞാൻ…

ഇനി വയ്യാ എന്നതിൽ പരം അതിനു ഉള്ള ശേഷി ഇല്ല എന്ന് പറയുന്നത് ആവും സത്യം… അതുകൊണ്ട്….പരീക്ഷങ്ങൾ മതിയാക്കി ഞങ്ങൾക്ക് ഒരു പുതു ജീവിതം നൽകി അനുഗ്രഹിക്കണേ… മഹി തന്റെ തോളിൽ തട്ടിയപ്പോഴാണ് ഗൗരി കണ്ണുകൾ തുറന്നത്.. ഇതേവരെയായിട്ടും പറഞ്ഞു കഴിഞ്ഞില്ലേ ഗൗരി….. നേദ്യം ആവാറായി,നമ്മൾക്ക് മടങ്ങണ്ടേ… “മ്മ്…. ” മിഴികൾ തുടച്ചു കൊണ്ട് ഗൗരി യും മഹിയുടെ പിന്നാലെ നടന്നു.. എന്തിനാ ഗൗരി നീ എപ്പോഴും ഇങ്ങനെ കണ്ണ് നിറയ്ക്കുന്നെ…. എനിക്ക് ഇത് കാണാൻ വയ്യ കേട്ടോ… അമ്പലമുറ്റത്ത് കൂടെ മഹിയുടെ കൈയും കോർത്തുപിടിച്ച് നടക്കുക ആണ് ഗൗരി.. ആരോരുമില്ലാത്തവൾക്ക്,,അവളോട് ചേർത്ത് വെയ്ക്കാൻ, ഒരാൾ വന്നു കഴിയുമ്പോൾ എത്രമാത്രം നിർവൃതിയാണ് ഉണ്ടാകാറുള്ളത് എന്ന്, മഹേട്ടനോട് പറഞ്ഞാൽ മനസ്സിലാവില്ല…… ”

നീ പറഞ്ഞ ആ ഒരാൾ, ഞാനല്ലേ ഗൗരി…. പിന്നെന്തേ എന്നോട് പറഞ്ഞാല്” അതും പറഞ്ഞു കൊണ്ട് ചിരിയാലേ അവൻ അവളുടെ കോർത്തു പിടിച്ചിരിക്കുന്ന വിരൽ മടക്കിൽ ഒന്ന് അമർത്തി.. “ഹാവൂ… ഇത്തിരി കൂടുന്നുണ്ട് കേട്ടോ… ആരെങ്കിലും കാണും എന്ന് പോലുമില്ല…” അവൾ കൈ കുടഞ്ഞു കൊണ്ട് അവനെ കൂർപ്പിച്ചു നോക്കി. അവളെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് മഹി കാറിലേക്ക് കയറി. വീട്ടിൽ എത്തിയപ്പോൾ ആണ് ഞെട്ടി പോയത്.. അമ്മയും ഏട്ടനും ഏടത്തി യും… “ദൈവമേ…. ഇതെന്താ അമ്മേ ഒന്ന് വിളിച്ചു പോലും പറയാഞ്ഞത്..ഞങ്ങൾ അമ്പലത്തിൽ പോയത് ആയിരുന്നു ട്ടോ ” ഗൗരി അവരുടെ അടുത്തേക്ക് ഓടി ചെന്നു. “നിങ്ങൾക്ക് ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി…..”

ഹിമ ആണ്.. കുഞ്ഞിനെ വാങ്ങാൻ തുടങ്ങിയപ്പോൾ അവൾ ചെറുതായി ഒന്ന് ചിണുങ്ങി “ചെറിയമ്മേ മറന്നോ വാവേ…… കൂട്ടില്ലാ ട്ടോ ” കുഞ്ഞിന്റെ കാലിൽ പിടിച്ചു കൊണ്ട് അവളുടെ വെള്ളിക്കൊലിസിൽ കുലുക്കി കൊണ്ട് ഗൗരി അവളെ കൊഞ്ചിച്ചു. ടീച്ചറമ്മ യും ഹേമയും അപ്പോൾ നിറഞ്ഞ മനസോടെ നോക്കി കാണുക ആയിരുന്നു ഗൗരി യെയും മഹിയേയും… “ന്റെ ഭഗവാനെ… നീ ഞങ്ങടെ പ്രാർത്ഥന കേട്ടല്ലോ…എന്റെ കുട്ടികൾ സന്തോഷം ആയിട്ട് കഴിയണേ…..” മഹി വാതിൽ തുറന്നപ്പോൾ എല്ലാവരും കൂടി അകത്തേക്ക് പ്രവേശിച്ചു “രണ്ടാളും മാച്ചിങ് ആണല്ലോ…സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഗൗരി യെ ” “അത് പിന്നെ ഏടത്തി…

ഞാൻ മഹിയേട്ടന് പിറന്നാൾ നു വാങ്ങി കൊടുത്തതാണ്… ” “ഓഹ്.. കലക്കി ഗൗരി …. രണ്ടാൾക്കും ചേരുന്നുണ്ട്…” ഹിമ അവളുടെ തോളിൽ തട്ടി. ഇഡലി യും സാമ്പാറും ഉണ്ടാക്കി വെച്ചിട്ട് ആയിരുന്നു ഗൗരി അമ്പലത്തിലേക്ക് പുറപ്പെട്ടത്. പക്ഷെ അത് അവർക്ക് മാത്രം ഉണ്ടായിരുന്ന് ള്ളൂ.. അതുകൊണ്ട് ഫ്രിഡ്ജിൽ നിന്നും മാവെടുത്തു അവൾ വീണ്ടും ഇഡലി പുഴുങ്ങുവാനായി വെച്ചു. ഗൗരി… പോയ്‌ ഡ്രസ്സ്‌ ഒക്കെ മാറി വാന്നേ… എന്നിട്ട് ആവാം ബാക്കി. കുഴപ്പമില്ല ഏടത്തി.. ഞാനേ ചായ കൂടി വെയ്ക്കാം. അവൾ പാലെടുത്തു പൊട്ടിച്ചു ഒഴിച്ച്. കുഞ്ഞിന് പൊടി ഇടാതെ വെച്ചശേഷം, ബാക്കി അവൾ എല്ലാവർക്കും ചായയ്ക്കായി എടുത്തു.

എന്നിട്ട് ആണ് അവള് റൂമിലേക്ക് വന്നത്. മഹി വേഷം ഒക്കെ മാറിയിട്ട് ഒരു ടി ഷർട്ട്‌ um മുണ്ടും എടുത്തു ഇട്ടിരുന്നു. ഗൗരി തനിക്കായി ഒരു ടോപ്പും പലാസോ പാന്റും എടുത്തു വെച്ചു. “ചേ…. എന്തെല്ലാം പ്രതീക്ഷകൾ ആയിരുന്നു… എല്ലാം നശിപ്പിച്ചു…” അവൻ പിറുപിറുത്തപ്പോൾ ഗൗരി അതിശയത്തോടേ മഹിയെ നോക്കി. ‘എന്താ ഏട്ടാ… എന്ത് പറ്റി.” “എന്ത് പറ്റാൻ… ഇത്ര പെട്ടന്ന് ഇവരൊക്കെ വരും എന്ന് ആരു കണ്ടു ” “ങ്ങേ… ഈ ഏട്ടൻ ഇതു എന്തൊക്കെ ആണ് പറയുന്നേ…” അവൾ തോളിൽ നിന്നും സേഫ്റ്റി പിന്നു ഊരി വെച്ചു കൊണ്ട് മഹിയെ നോക്കി. “മനസിലായില്ലേ….” “ഇല്ല്യ….” ഉടുത്തിരുന്ന നേര്യതിന്റെ തുമ്പ് പറിച്ചെടുത്തു എറിഞ്ഞു കൊണ്ട് മഹി അവളെയും പൊക്കി എടുത്തു ബെഡിലേക്ക് കിടന്നിരുന്നു… മഹിയേട്ടാ ..

ഇതു എന്താണ് ഈ കാണിക്കുന്നേ… വിടുന്നുണ്ടോ മര്യാദക്ക്. അവന്റെ കൈകളിൽ കിടന്നു കുതറുക ആണ് ഗൗരി. അടങ്ങി കിടക്കേടി മര്യാദക്ക്…ഞാൻ എന്റെ പെണ്ണിനെ ഒന്ന് നല്ലോണം സ്നേഹിക്കട്ടെ “മഹിയേട്ടാ… വല്ലാണ്ട് ഓവർ ആകുന്നുണ്ട് കേട്ടോ….” “കിടന്ന് പിടയ്ക്കാതെ ഗൗരി..മര്യാദ ഇല്ലെങ്കിൽ ഞാൻ ഉണ്ടല്ലോ ഇതെല്ലാം പറിച്ചെറിയും കേട്ടോ…. “മഹിയേട്ടാ…. പ്ലീസ്… അമ്മ യും ഏടത്തി യും ഒക്കെ താഴെ ഉണ്ട്.. അത് മറക്കല്ലേ…അവർക്ക് ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ കൊടുക്കണ്ടേ….” അവ്നിൽ നിന്നും അടർന്നു മാറി ക്കൊണ്ട് ഗൗരി വേഗം എഴുനേറ്റു. “വഷളത്തരം മൊത്തം പഠിച്ചു വെച്ചിരിക്കുവാണ് അല്ലേ…”അവനെ നോക്കി ഒന്ന് കണ്ണൂരിട്ടിയിട്ട് നേര്യത് എടുത്തു മാറിലേക്ക് ഇട്ടു കൊണ്ട് അവൾ ഡ്രസ്സ്‌ മാറുവാനായി പോയി……… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…