Sunday, January 5, 2025
Novel

നിന്നെയും കാത്ത്: ഭാഗം 36

രചന: മിത്ര വിന്ദ

“ഗൗരി….” മഹി വിളിച്ചപ്പോൾ അവൾ മുഖം ഉയർത്തി.. “ഗൗരി… നീ… നീ കരയുവാണോ മോളേ….” “ഞാൻ…. ഞാൻ വെറുതെ… അപ്പോളേക്കും നിനക്ക് ഫീൽ ചെയ്തോ ” അവൻ ഗൗരി യോട് കുറച്ചു കൂടി ചേർന്നു ഇരുന്നു. “ഗൗരി . നീ എന്തിനാ കരയുന്നത്….” അവൻ അവളുടെ മിഴിനീർ അമർത്തി തുടച്ചു.. “ഞാൻ .. ഞാൻ എന്റെ അച്ഛനെയും അമ്മയെയും ഒക്കെ ഓർത്തു പോയി….പെട്ടന്ന് എനിക്ക്….. ഗൗരി വിതുമ്പി. ഓഹ്.. അതായിരുന്നോ… താൻ കരുതി തന്നെ കുറിച്ച് ഓർത്താവും എന്ന്… വെറുതെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി. മഹി മനസിൽ ഓർത്തു. ഒരു ദീർഘ നിശ്വാസത്തോടെ അവൻ അവളേ നോക്കി.

“അതൊക്ക ഓർത്തു ഇനിയും സങ്കടപ്പെടേണ്ട ഗൗരി….. കഴിഞ്ഞ കാര്യങ്ങൾ അല്ലേ ഒക്കെയും “… മഹി അവളെ അശ്വസിപ്പിച്ചു. “ശരിയാണ് മഹിയേട്ടാ….. പക്ഷെ എത്രയായാലും…….” “താൻ കിടക്കു…… നാളെ സ്കൂളിൽ പോവേണ്ടത് അല്ലേ…” മഹി പെട്ടന്ന് വിഷയം മാറ്റി.. “മ്മ്….കിടന്നോളാം “⁸ പുറം തിരിഞ്ഞു കിടക്കുന്നവളേ വീണ്ടും നോക്കി പോയി മഹി. താൻ ഇത്രയൊക്കെ പറഞ്ഞിട്ടും, ഇവള് തിരിച്ചു ഒരു വാക്ക് പോലും പറഞ്ഞില്ലാലോ… അപ്പോൾ… ഗൗരിക്ക് തന്നോട്…. ആഹ് എന്തെങ്കിലും ആവട്ടെ. തനിക്ക് വിധിച്ചവൾ ആണെങ്കിൽ എല്ലാം ശരിയായി വരും..

അവൻ കണ്ണുകൾ അടച്ചു.. മിഴിവോടെ തെളിഞ്ഞു നിൽക്കുക ആണ് ഗൗരിയുടെ ഈറൻ മിഴികൾ.. പക്ഷെ അത് അവൾ തന്നെ ഓർത്തതല്ല…അവളുടെ അച്ഛനെയും അമ്മേയെയും ഓർത്തായിരുന്നു. ലേശം കുശുമ്പ് തോന്നിയോ തനിക്ക്… അതെന്താ…. ഇവൾക്ക് തന്നേ ഓർത്താൽ…. താൻ അല്ലേ ഒള്ളു അവൾക്ക് ഇപ്പോൾ… മഹി കണ്ണ് തുറന്നു ഗൗരി യെ നോക്കി. ദുഷ്ട….. കിടക്കുന്ന കിടപ്പ് കണ്ടില്ലേ…ഈ തുടുത്ത കവിൾ ഒന്ന് കടിച്ചു പറിച്ചു എടുക്കാൻ തോന്നുവാ പെണ്ണേ…. അവൻ മനസ്സിൽ മന്ത്രിച്ചു. ഇത്രവേഗം തന്നിലേക്ക് ചേക്കേറാൻ എന്ത് അത്ഭുത വിlദ്യ ആണ് ഗൗരിക്കുട്ടി നിന്റെ കൈയിൽ ഉണ്ടായിരുന്നത്..

കല്യാണമേ വേണ്ടാ എന്ന് പറഞ്ഞു നടന്ന താൻ ആണ്….. അവളുടെ അമ്മ കാശ് മേടിച്ചിട്ട് ആണ് ഈ വിവാഹത്തിന് വാക്ക് പറഞ്ഞത് എന്ന് രാഘവൻ അമ്മാവൻ പറഞ്ഞപ്പോൾ പുച്ഛം ആയിരുന്നു തനിക്ക്…. തള്ളയെ പോലെ ആയിരിക്കും മകളും എന്നോർത്ത്.. അതുകൊണ്ട് ആണ് ഗൗരി യോട് താൻ ദേഷ്യം കാണിച്ചതു പോലും. താൻ തലിമാല തിരിച്ചു ചോദിച്ചപ്പോൾ……. അവൾ ശക്തമായി എതിർത്തു.. അവൾ ഏറ്റവും കൂടുതൽ മൂല്യം കാണിക്കുന്നത് താൻ ചാർത്തിയ താലിയ്ക്ക് ആണെന്ന് മനസിലാക്കിയ നിമിഷം….. ആ നിമിഷം മുതൽ ഗൗരി തനിക്ക് പ്രിയപ്പെട്ടവൾ ആകുക ആയിരുന്നു.

കാശ് മേടിച്ചത് എന്റെ സ്വന്തം അമ്മ അല്ലാ എന്നും എന്റെ ചെറിയമ്മ ആണെന്നും, എന്റെ അമ്മ എനിക്ക് രണ്ട് വയസ് ഉള്ളപ്പോൾ മരിച്ചു പോയെന്നും ഒക്കെ തന്നോട് നെഞ്ചു പൊട്ടി പറയുന്നവൾ…… മറക്കാൻ ആവുന്നില്ല ആ ഒരു ദിവസം.. ഓർമ്മകൾ ഒരു തിരമാല ആയി വന്നു അവനെ പുല്കുക ആയിരുന്നു.. ഈ സമയം മഹി പറഞ്ഞ ഓരോ വാചകവും ഓർത്തു കൊണ്ട് നെഞ്ച് നീറി അടുത്ത് ഉറങ്ങാതെ കിടക്കുന്നവൾ ഉണ്ടന്ന് ഉള്ള കാര്യം അവൻ അറിഞ്ഞിരുന്നില്ല… **** അടുത്ത ദിവസം കാലത്തെ ഗൗരി ഉണർന്നു. മഹി അപ്പോൾ കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വരുന്നുണ്ടയിരുന്നു.. “മഹിയേട്ടൻ നേരത്തെ ഉണർന്നോ ” ഗൗരി ബെഡിൽ എഴുനേറ്റ് ഇരുന്നു

“ഹേയ് ഇല്ലെടോ… താൻ ഓക്കേ ആയോ ” “മ്മ്… ഫസ്റ്റ് ഡേ യിലെ വേദന ഒക്കെ ഒള്ളു… പിന്നെ ശരിയാവും….” .. “ഹ്മ്മ്… ചെന്നു ഫ്രഷ് ആയി വാ… ഞാൻ താഴെ കാണും ” അവൻ റൂം തുറന്നു വെളിയിലേയ്ക്ക് ഇറങ്ങി. ഗൗരി വാഷ് റൂമിലേക്കും പോയി.. മഹി ആണെങ്കിൽ നേരെ അടുക്കളയിലേക്ക് ചെന്നു. ഫ്രിഡ്ജിൽ നിന്നും പാല് എടുത്തു. എന്നിട്ട് അസ്സലായിട്ട് ഒരു ബ്രൂ കോഫി ഉണ്ടാക്കി. ഗൗരി കയറി വന്നപ്പോൾ അവൻ കോഫി എടുത്തു അവളുടെ കൈലേക്ക് കൊടുത്തു… “മഹിയേട്ടന് ഇതൊക്കെ അറിയാമോ….” അവൾ പുഞ്ചിരി യോടെ അവനോട് കോഫി മേടിച്ചു. “ഹ്മ്മ്… ഒരു കോഫി ഉണ്ടാക്കുവാൻ ഒക്കെ അത്യാവശ്യം എനിക്ക് അറിയാം ” “ഓഹ്… അടിപൊളി ആണല്ലോ…..” . ഒരിറക്കു കുടിച്ചിട്ട് അവൾ മഹിയെ നോക്കി. “ഓക്കേ… താങ്ക് യു….ആഹ് പിന്നേ ഗൗരി…. താൻ ഇന്ന് ബ്രേക്ക്‌ ഫാസ്റ്റ് ഒന്നും ഉണ്ടാക്കേണ്ട കേട്ടോ “… “ങ്ങേ… അതെന്താ…..”

“നമ്മൾക്ക് പുറത്തു നിന്നും കഴിക്കാം… ” “അയ്യോ… അതൊന്നും വേണ്ട ഏട്ടാ… ഫ്രിഡ്ജിൽ പാലപ്പത്തിന് അരച്ച് വെച്ചിട്ടുണ്ട്… അത് എടുത്തു അപ്പം ഉണ്ടാക്കാം… മുട്ട റോസ്റ്റും വെയ്ക്കാം….” . അവൾ ചോറ് വെയ്ക്കാനായി കലം എടുത്തു കഴുകി വെള്ളം പിടിയ്ക്കാനായി വെച്ചു. “പുറത്തു നിന്നും കഴിക്കാം ഗൗരി…” .. “ഏട്ടന് നിർബന്ധം ആണെങ്കിൽ കഴിക്കാം….” “ആഹ് ഒരു ചേഞ്ച്‌ ആയിക്കോട്ടെ… എന്നും ഹോംലി ഫുഡ്‌ അല്ലേ….” “മ്മ്….” അവൾ കുറച്ചു കോവയ്ക്കയും, മത്തനും, അച്ചിങ്ങ പയറും ഫ്രിഡ്ജ് തുറന്ന് എടുത്തു വെള്ളത്തിലേക്ക് ഇട്ടു. മഹി പുറത്തേക്ക് ഇറങ്ങി പോയിരിന്നു. ന്യൂസ്‌ പേപ്പർ എടുക്കാൻ ആവും എന്ന് ഗൗരി ഊഹിച്ചു.. കോവയ്ക്കാ തോരനും, മത്തൻ ഇ എരിശേരിയും, അച്ചിങ്ങ മെഴുക്കുവരട്ടിയും..

. അതായിരുന്നു അന്നത്തെ ഊണിനു ഉള്ള വിഭവങ്ങൾ.. വേഗത്തിൽ തന്നെ അവൾ അതെല്ലാം ഉണ്ടാക്കി.. തന്റെ ടിഫിൻ ബോക്സ്‌ എടുത്തു കഴുകി വെച്ചു. ചോറ് അല്പം കൂടി വേവാൻ ഉണ്ട്.. അതുകൊണ്ട് അവള് കുളിച്ചു റെഡി ആവാനായി റൂമിലേക്ക് പോയി. “ഓക്കേ സാന്ദ്രാ…. നന്നായി…. താൻ അല്ലെങ്കിലും മിടുക്കി ആടോ….” മഹി യുടെ ഫോൺ സംഭാഷണം കേട്ടു കൊണ്ട് ഗൗരി കയറി വന്നത്. സാന്ദ്ര എന്നുള്ള പേര് കേട്ടതും അവൾ അനങ്ങാതെ നിന്നു പോയി.. “മ്മ് .. തീർച്ചയായും . തനിക്ക് ഉള്ള ട്രീറ്റ്‌ ഞാൻ തരും… ഓക്കേ….. ബൈ…” ഫോൺ കട്ട്‌ ചെയ്തു തിരിഞ്ഞതും കണ്ടു മുഖം തിരിച്ചു കൊണ്ട് തന്നെ മറികടന്നു പോകുന്നവളെ..

“സാന്ദ്ര ആയിരുന്നു ഇന്നലെ നമ്മുടെ കമ്പനി യിൽ നിന്നും ഒരു മീറ്റിംഗ് നു ആയി ബാംഗ്ലൂരിൽ പോയത്… അവളുടെ പ്രസന്റേഷൻ ആയിരുന്നു ഏറ്റവും നമ്പർ വൺ….. എന്നെ വിളിച്ചു പറയുവായിരുന്നു ഇപ്പോൾ….”. .. “അതിനു ഞാൻ ഒന്നും ചോദിച്ചില്ലല്ലോ….” അവനെ നോക്കാതെ ഗൗരവത്തിൽ തന്റെ ഒരു സൽവാറും എടുത്തു കൊണ്ട് ഗൗരി വാഷ് റൂമിലേക്ക് പോയി… “ഓഹ് ഇവളെ മനസിലാകുന്നില്ലല്ലോ ഭഗവാനെ…” മഹി തലയിൽ കൈ വെച്ചു. ബ്രേക്ക്‌ ഫാസ്റ്റ് പുറത്തു നിന്നു കഴിക്കാ എന്ന് അവൻ പറഞ്ഞത് കൊണ്ട് ഗൗരി നേരത്തെ തന്നെ റെഡി ആയിരുന്നു.. അല്ലെങ്കിൽ സ്കൂളിൽ എത്താൻ വൈകും… എന്നാലും അവന്റെ സാന്ദ്രയോട് ഉള്ള പെരുമാറ്റം ഓർത്തപ്പോൾ ഗൗരിക്ക് ദേഷ്യം തോന്നിയിരുന്നു…

കഴിക്കാനായായി വരാം എന്ന് പറഞ്ഞും പോയി. ടിഫിൻ ബോക്സ്‌ എടുത്തു ബാഗിൽ വെച്ചു കൊണ്ട് അവൾ ഹാളിലേക്ക് ചെന്നു. “ഇറങ്ങാം ” “ഹ്മ്മ്….” താല്പര്യം ഇല്ലാത്ത മട്ടിൽ അവൾ ഒന്നു മൂളി. “നിനക്ക് എന്താ പറ്റിയെ…. ” വീട് പൂട്ടിയിട്ട് അവൻ ഗൗരിയെ നോക്കി. “എന്ത് പറ്റാൻ….” “രാവിലെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ… എന്നിട്ട് ഇപ്പോൾ എന്താ നിന്റെ മുഖം വീർത്തു ഇരിക്കുന്നെ ” “എന്റെ മുഖം എന്നും ഇങ്ങനെ ആണ് . നിങ്ങൾക്ക് സൗകര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി… ” “സാന്ദ്ര വിളിച്ചു കഴിഞ്ഞപ്പോൾ ആണല്ലോ നിനക്ക് ഇത്ര ദേഷ്യം…എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട് കേട്ടോ ” “എനിക്കും…..” അതും പറഞ്ഞു കൊണ്ട് ഗൗരി അവന്റ ഒപ്പം കാറിലേക്ക് കയറി.

“ഗൗരി…. സാന്ദ്ര എന്റെ…” അവനെ പൂർത്തി ആക്കാൻ ഗൗരി സമ്മതിച്ചില്ല…. “മഹിയേട്ടാ…. സാന്ദ്ര യുടെ കാര്യം ഒന്നും കൂടെ കൂടെ പറയണ്ട…. എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല ” “അതങ്ങ് പറഞ്ഞാൽ മതി… കോമ്മൺ സെൻസ് ഉള്ള ആർക്കും കാര്യം പിടി കിട്ടും പെണ്ണേ ” “പിടി കിട്ടിയെങ്കിൽ പിന്നെ മിണ്ടാതെ ഇരുന്നൂടെ…..” അവളുടെ മുഖം അല്പം കൂടി വീർത്തു. ഹോട്ടൽ ആര്യ ഭവന്റെ മുന്നിൽ അവൻ വണ്ടി നിറുത്തി. “ഇവിടെ അത്യാവശ്യം നല്ല ഫുഡ്‌ ആണ്… ” കാറ്‌ പാർക്ക് ചെയ്തിട്ട് അവൻ പറഞ്ഞപ്പോൾ ഗൗരി ഒന്ന് മൂളി. L രണ്ടാളും നെയ് റോസ്റ്റ് ആണ് ഓർഡർ ചെയ്തത്… കൂടെ ഓരോ ഫിൽറ്റർ കോഫി യും. മഹി പറഞ്ഞത് പോലെ വളരെ ടേസ്റ്റി ആയിട്ടുള്ള ഭക്ഷണം ആയിരുന്നു. “നിനക്ക് പാർസൽ എന്തേലും വേണോ ” . ഇടയ്ക്ക് അവൻ ഗൗരി യോട് ചോദിച്ചു.

“വേണ്ട… ഞാൻ ചോറ് എടുത്തിട്ടുണ്ട് ” “എങ്കിൽ പോയാലോ.. ” “ഹ്മ്മ്….” സ്കൂൾ ഗേറ്റിങ്കൽ അവളെ ഇറക്കി വിട്ടിട്ട് മഹി വണ്ടി മുന്നട്ട് എടുത്തു. പാവം സാന്ദ്ര… അവൾ അറിയുന്നുണ്ടോ അവളുടെ പേരും പറഞ്ഞു എന്റെ ഭാര്യ ഉണ്ടാക്കിയ പൊല്ലാപ്പ്….. അവൻ ഉറക്കെ ചിരിച്ചു. മോളേ… ഗൗരി… നിന്നെക്കൊണ്ട് ഞാൻ ഒട്ടും വൈകാതെ പറയിപ്പിക്കും, എനിക്ക് എന്റെ മഹിയേട്ടനെ ജീവൻ ആണെന്ന്… ജീവന്റെ ജീവൻ…. മഹിയേട്ടൻ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് പറ്റുല്ല എന്ന് പറഞ്ഞു ഈ നെഞ്ചിലേക്ക് നീ കൂട് കൂട്ടും മോളേ….. അവളുടെ മുഖം ഓർക്കും തോറും മഹിയ്ക്ക് അവളെ ആഞ്ഞു പുൽകാൻ മനസ് വെമ്പി.…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…