Thursday, December 19, 2024
Novel

വേളി: ഭാഗം 26

രചന: നിവേദ്യ ഉല്ലാസ്‌

അവളുടെ ഉപബോധമനസിൽ പക്ഷെ സച്ചു, സച്ചു എന്നൊരു നാമം മാത്രമേ ഒള്ളു.. ഞാൻ ആണ് അവളുടെ കുഞ്ഞിന്റെ അച്ഛൻ എന്നാണ് അവളുടെ വിചാരം.. ഇതെല്ലം പിന്നെ ഡോക്ടറുടെ ഒരു ട്രീറ്റ്മെന്റ് കൂടിയാണ്.. അദ്ദേഹം നിരന്തരം അവളെ അങ്ങനെ പഠിപ്പിച്ചു വെച്ചിരിക്കുകയാണ്… അവളുടെ ഊണിലും ഉറക്കത്തിലും എല്ലാം ഞാൻ മാത്രം ആണ് ഉള്ളത്.. നിരഞ്ജന്റെ ശബ്‌ദം വിറച്ചു.. ഈ കാര്യങ്ങൾ എല്ലാം ഞാൻ അമ്മയോടും അച്ഛനോടും പറഞ്ഞതാ.. അവർ എല്ലാവരും ഹോസ്‌പിറ്റലിൽ വന്നു നേരിട്ട് കണ്ടതാ.. എന്നിട്ട് ആണ് അമ്മ എന്നെകൊണ്ട് ഇങ്ങനെ ഒരു വേഷം കൂടി കെട്ടിച്ചത്.. ഞാൻ അമ്മയോട് പറഞ്ഞതാ അവൾ എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരും, എന്നിട്ടാകാം വിവാഹം എന്ന്, പക്ഷെ ‘അമ്മ ഭയന്ന് പോയി എന്താന്നുവെച്ചാൽ ഇനി നീലിമ എന്നെ വിട്ടു പോയില്ലെങ്കിലോ എന്നു.. കാരണം അവൾക്ക് അമ്മയും അച്ചനുമെല്ലാം നഷ്ടപ്പെട്ട് കഴിഞ്ഞു..

അതാണ് അമ്മ പ്രിയയെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്… നിരഞ്ജൻ പറഞ്ഞുനിർത്തി… പ്രിയ കണ്ണീരോടെ ഇരിക്കുകയാണ്… ആ പാവം പെൺകുട്ടിയുടെ ജീവിതം കീഴ്മേൽ മറിഞ്ഞത് എത്ര പെട്ടന്ന് ആണ്.. തന്നെ പോലെ ഒരു പെൺകുട്ടിയാണ് നീലിമയും…അവളും ഇപ്പോൾ അനാഥയാണ്, സഹോദരൻ ഉള്ളത് ജയിലിലും… അവൾക്ക് ഇത് ഒൻപതാം മാസം ആണെന്ന് ഡോക്ടർ പറഞ്ഞു പ്രിയ കേട്ടിരുന്നു.. പ്രിയക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല… നിരഞ്ജൻ എത്ര പാവം ആണെന്നും പ്രിയ ഓർത്തു…. ഇതൊക്കെ കൊണ്ടാണ് ആ പാവം തന്നെ അകറ്റി നിറുത്തിയത്..

ആ കൂടെ ഉള്ള സ്ത്രീ ആരാണെന്നു അറിയുമോ നിനക്ക് അവൻ പ്രിയയോട് ചോദിച്ചപ്പോൾ ഇല്ലെന്നു അവൾ തലയാട്ടി.. അത് അവളെ റേപ്പ് ചെയ്ത പയ്യന്റെ അമ്മയാണ്.. അവർ ആണ് നീലിമയെ ശുശ്രുഷയ്ക്കുന്നത്.. സ്വന്തം മകന്റെ കുഞ്ഞല്ലേ അവളുടെ വയറ്റിൽ വളരുന്നത്.. അതാവും അവർ നീലിമയെ നോക്കുന്നത്.. എങ്ങനെ ആണ് അവർ ഇവിടെ അരിഞ്ഞുകെട്ടു വന്നതെന്ന് എനിക്ക് അറിയില്ല… അവൻ പറഞ്ഞു… ഇനി നീലിമയ്ക്ക് മറ്റൊരു ജീവിതം ഉണ്ടോ ഏട്ടാ പ്രിയ ചോദിച്ചു… ആര് സ്വീകരിക്കും പ്രിയാ അവളെ നീ തന്നെ പറ.. നിരഞ്ജൻ പ്രിയയെ നോക്കി.. ഏട്ടന് സമ്മതം ആണെങ്കിൽ നീലിമയെ ഏട്ടൻ സ്വീകരിക്കു… പ്രിയ അവളുടെ വിഷമം കടിച്ചമർത്തി പറഞ്ഞു..

നിരഞ്ജൻ പ്രിയയുടെ മുഖത്തേക്ക് നോക്കി.. അവൾ മുഖം താഴ്ത്തിയപ്പോൾ അയാൾ അവളുടെ താടിപിടിച്ചുയർത്തി… പ്രിയയ്ക്ക് കഴിയുമോ എന്നെ വിട്ടുപോകാൻ അവൻ ചോദിച്ചു… കഴിയും ഏട്ടാ… ആ പാവം പെൺകുട്ടിയുടെ കരച്ചിൽ എന്റെ മനസിൽ തേങ്ങുന്നു…പ്രിയ പതറാതെ പറഞ്ഞു.. നിരഞ്ജൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.. ഇല്ല…. എനിക്ക് കഴിയില്ല പ്രിയ.. നിന്നെ ഉപേക്ഷിക്കാനെനിക്ക് കഴിയില്ല. നീ എന്റേതാണ്.. നീ ഇല്ലാതെ ഇനി ഈ നിരഞ്ജൻ ഇല്ലാന്ന് അവനു ഉറക്കെ വിളിച്ചു പറയണംന്ന് തോന്നി.. പക്ഷെ അവൻ ശബ്ധിച്ചില്ല.. തന്നെ നോക്കി നിസ്സഹായയായി നിൽക്കുന്ന പ്രിയയെ കണ്ടപ്പോൾ അവനു സങ്കടം വന്നു.. “ഏട്ടാ…. നമ്മൾക്ക് കുറച്ചു നടന്നാലോ….

ഇവിടെ ഇരുന്ന് ബോർ അടിച്ചു..” അകലേക്ക്‌ മിഴി ഊന്നി നിൽക്കുന്നവനെ കണ്ടപ്പോൾ അവൾ ചോദിച്ചു. “മ്മ്… പോകാം… ” രണ്ടാളും റൂം പൂട്ടി ഇറങ്ങി. ആ റിസോർട്ട് ന്റെ ഓരോ ഭാഗത്തും കൂടി ഒരുപാട് നടക്കാൻ ഉണ്ട്… പച്ച നിറമാർന്ന പുൽ തകിടിയിൽ ഒരുപാട് ആളുകൾ വിശ്രമിക്കുന്നുണ്ട്.. എല്ലാവരും സന്തോഷത്തിൽ ആണ് എന്ന് പ്രിയ കണ്ടു..തങ്ങളെ പോലെ വിവാഹം കഴിഞ്ഞു വന്നവർ ആണ് ഏറെയും.. കുറച്ചു നടന്നപ്പോൾ ഒരു ചെറിയ കോവിൽ കണ്ടു അവർ. ഇവിടെ നിന്ന് ആകും സുപ്രഭാതം കേട്ടത് എന്ന് അവൾ ഓർത്തു… ഒന്ന് കേറിയാലോ…. “ഏട്ടാ… നമ്മൾക്ക് ആ കോവിലിൽ ഒന്ന് കേറാം…” രണ്ടാളും അവിടെ കേറി പ്രാർത്ഥിച്ചു.. രണ്ടാളും ഒരു ബെഞ്ചിൽ ഇരിക്കുക ആണ്.. നേരം ഒരുപാട് ആയിട്ട് ഉണ്ടാകും.. എന്തൊക്കെയോ പറയണം എന്ന് ഉണ്ട് അവൾക്ക്. പക്ഷെ… കഴിയുനില്ല.

നിരഞ്ജനും ഓർമകളിലൂടെ സഞ്ചരിക്കക ആണ്.. നീലിമയുടെ ഓരോ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ഓർത്തു ഇരിക്കുക ആണ് അവൻ.. എന്തൊരു പാവം കുട്ടി ആയിരുന്നു… അവളുടെ ഒരു വിധി.. അല്ലെങ്കിൽ ഇന്ന് വിവാഹം കഴിഞ്ഞു മക്കൾ ആയിട്ട് കഴിയേണ്ടവൾ ആണ്.. ഒരു നറുനിലാവ് പോലെ ഉദിച്ചു വന്നവൾ ആണ് ഇപ്പൊൾ അരികത്തു ഇരിക്കുന്നത്.. നീലിമയുടെ ഓർമയിൽ താൻ എങ്കിലും അവളുടെ സ്വന്തം ആയിട്ട് ഉണ്ട്.. പക്ഷെ പ്രിയയ്ക്കോ.. അച്ഛന്റെയും അമ്മയുടെയും ഒന്നും ഒരു ലാളനയും അനുഭവിച്ചിട്ടില്ലാത്ത ഒരു പാവം പെൺകിടവ്. ഒരുപാട് പ്രതീക്ഷകളോടെ ആണ് തന്റെ ജീവിതത്തിലേക്ക് വന്നത്… അവൾ തന്റെ ഇരു കൈ യും കൂട്ടി പിടിച്ചു തന്നോട് യാചിച്ചു അവളെ ഉപേക്ഷിക്കരുത് എന്ന്… അത് ഓർത്തപ്പോൾ നിരഞ്ജന്റെ ഇട നെഞ്ചു വിങ്ങി… എങ്ങനെ ഈ പാവം പ്രിയയെ ഉപേക്ഷിച്ചു പോകാൻ കഴിയും തനിക്ക്…

ഒരു വാക്ക് കൊണ്ടോ നോക്കു കൊണ്ടോ പോലും താൻ ഒരിക്കൽ പോലും ആരെയും ചതിച്ചിട്ടില്ല… എന്നിട്ടും തന്റെ വിധി ഇങ്ങനെ ആയി പോയല്ലോ എന്ന് ആണ് പ്രിയ ചിന്തിച്ചത്. പക്ഷെ താൻ മൂലം തന്റെ ഏട്ടൻ വിഷമിക്കാൻ പാടില്ല എന്ന് അവൾ തീർച്ച പെടുത്തി “ഏട്ടാ… ഹോസ്പിറ്റലിൽ പോകണ്ടേ… ആ കുട്ടിയോട് സംസാരിക്കേണം… ഏട്ടനെ കാത്ത് ഇരിക്കുക ആകും പാവം..” “മ്മ്… പോകാം പ്രിയ..” അവൻ അത് പറഞ്ഞുകൊണ്ട് ഇരുന്നപ്പോൾ അവന്റെ ഫോൺ ശബ്ധിച്ചു.. നോക്കിയപ്പോൾ കോവിലകത്തു നിന്ന് ആണ്.. രേണു വും അരുന്ധതി യും ആയിരുന്നു.. “ഏട്ടാ.. ഒന്ന് വീഡിയോ കാളിൽ വന്നെ…. ഞങ്ങൾക്ക് ഏടത്തിയെ കാണാഞ്ഞു ആകെ ഒരു വിഷമം..” രേണുവിന്റെ ചിണുങ്ങി ഉള്ള സംസാരം കേട്ടപ്പോൾ പ്രിയ ഒന്ന് മന്ദഹസിച്ചു നിരഞ്ജൻ കാൾ കട്ട്‌ ചെയ്തു.

എന്നിട്ട് അവരെ വീഡിയോ കാൾ connect ചെയ്ത്. “ഏടത്തി.. ഏടത്തി പോയിട്ട് ഒരു സുഖവും ഇല്ല… ഞങ്ങൾ എല്ലാവരും ഇവിടെ വെറുതെ ഇങ്ങനെ ഇരിക്കുവാ. ഏടത്തി ഉണ്ടായിരുന്നു എങ്കിൽ ആ സൗന്ദര്യം എങ്കിലും ഞങ്ങൾക്ക് ആസ്വദിക്കാൻ പറ്റുമായിരുന്നു..” രേണു നി എന്തൊക്ക ആണ് കുട്ടി പറഞ്ഞു വരണത്… അമ്മ ശാസിക്കുന്നത് നിരഞ്ജനും അവളും കേട്ടു.. “ഞാൻ നേരത്തെ അങ്ങട് എത്തും മോളെ… എല്ലാവരും എന്തെടുക്കുന്നു.”” “ഇവിടെ ഉണ്ട് ഏടത്തി… വരാന്തയിൽ ഇരിപ്പുണ്ട്..” “ഏടത്തി എന്തെടുക്കുന്നു.. “വെറുതെ ഇരിക്കുവാ.. ഏട്ടനുമായി സംസാരിച്ചു..”

അത് കേട്പ്പോൾ അരുന്ധതി യുടെ മുഖം പ്രകാശിക്കുന്നത് നിരഞ്ജൻ കണ്ടു.. “ഓ.. ഓക്കേ എടത്തി… എന്നാൽ ഞങ്ങൾ പിന്നെ വിളിക്കാം…” രേണു കാൾ കട്ട്‌ ചെയ്തു. ചെറിയ പൊടി കാറ്റ് ഉണ്ട്…നമ്മൾക്ക് റൂമിലേക്ക് പോകാം പ്രിയ ” “ശരി ഏട്ടാ… അവൾ എഴുനേറ്റു.. രണ്ടാളും മെല്ലെ റൂമിലേക്ക് നടന്നു.. **** എന്റെ സച്ചു എവിടെ… ഡോക്ടർ… എന്റെ സച്ചു… സച്ചുനെ ഒന്ന് വിളിക്കുമോ… നീലിമ നിർത്താതെ കരയുകയാണ്.. അത് കേട്ടുകൊണ്ട് വന്ന പ്രിയയുടെയും കണ്ണ് നിറഞ്ഞു...…. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…