Wednesday, December 18, 2024
Novel

നിന്നെയും കാത്ത്: ഭാഗം 15

രചന: മിത്ര വിന്ദ

. അവൻ ഒന്നുടെ തന്റെ തുടയിലേക്ക് അടിച്ചു.. എന്നിട്ട് ഗൗരിയെ നോക്കി. “എനിക്ക് ഈ മദ്യത്തിന്റെ മണം ഒന്നും അടിക്കാൻ വയ്യാ… ഓക്കാനീക്കും… അതുകൊണ്ട് ആണ് ” “ഓക്കാനീക്കുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ.. ആദ്യം നീ ഇവിടെ വന്നു ഇരിക്ക്…” “എന്തിനാ…..” “അത് ഇരുന്ന് കഴിഞ്ഞു പറഞ്ഞാൽ പോരേ ” “പോരാ….” “ഇവിടെ വന്നു ഇരിക്കേടി ” അവന്റ അലർച്ചയിൽ ഗൗരി നടുങ്ങി പോയി. അവന്റെ അടുത്തേക്ക് ചെന്നു നിന്നു കൊണ്ട് അവൾ ശ്വാസം പോലും വിടാൻ മറന്നു പോയി.. പെട്ടന്ന് മഹി അവളെ പിടിച്ചു തന്റെ മടിയിലേക്ക് ചെരിച്ചു ഇരുത്തി.

എന്നിട്ട് ഇടം കൈയാൽ അവളുടെ വയറിന്മേൽ പൊതിഞ്ഞു. പെട്ടന്ന് ഉള്ള അവന്റെ നീക്കത്തിൽ ഗൗരി യേ വിറച്ചു…. “നിനക്ക് എന്താണ് വേണ്ടത്, ബിരിയാണി ആണോ അതോ ഫ്രൈഡ് റൈസ്….” . “ഞാൻ ബിരിയാണി കഴിച്ചോളാം…” “മ്മ് .. മിടുക്കി… ഇതു നേരത്തെ പറഞ്ഞിരുന്നു എങ്കിൽ എനിക്ക് നിന്നേ ഇങ്ങനെ മടിയിൽ ഇരുത്തി വാരി തരേണ്ട ആവശ്യം ഉണ്ടായിരുന്നോടി….” അവൻ ബിരിയാണി ചെറിയ ഉരുള ആക്കിയിട്ടു അവളുടെ വായിലേക്ക് കൊണ്ട് വന്നു . “മഹിയേട്ടാ… ഞാൻ കഴിച്ചോളാം.. പ്ലീസ്……” . “വായ തുറക്കെടി ” അവൾ നിഷേധഅർദ്ധത്തിൽ തല ആട്ടി.. “എനിക്ക് ആരും വാരി തരേണ്ട… ഞാൻ ഒറ്റയ്ക്ക് കഴിച്ചോളാം…”

അവൾ അവന്റെ കൈയിൽ നിന്നും ഭക്ഷണം മേടിക്കാതെ തനിയെ കഴിക്കാൻ തുടങ്ങി.. കുറച്ചു കഴിച്ചതും അവൾക്ക് വയറു നിറഞ്ഞു. “മതി ആയി… ശ്വാസം മുട്ടുന്നു ” അവൾ അവന്റ മടിയിൽ നിന്നും എഴുനേൽക്കാൻ തുടങ്ങിയതും മഹി അവളെ ഒന്നൂടെ മുറുക്കി പിടിച്ചു. “എനിക്ക് മതി ആയിരുന്നു… അതോണ്ടാ ” “ഇതു പിന്നെ ആർക്കടി…” അവൻ തന്റെ കൈയിലേക്ക് നോക്കി കൊണ്ട് അവളോട് ചോദിച്ചു. “എനിക്ക് ഇനി ഒരല്പം പോലും ഇടം ഇല്ലാ….” “മ്മ്… ശരി….” അവൻ തന്റെ കൈ അയച്ചതും ഗൗരി പിടഞ്ഞു എഴുന്നേറ്റു.

മഹി അപ്പോളേക്കും ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. കെട്ടിയോന്മാർക്ക് കുടിച്ചു കഴിഞ്ഞാൽ പിന്നെ സ്നേഹപ്രകടനം ഒക്കെ കൂടും എന്ന് അടുത്ത വീട്ടിലെ രാജമ്മ ചേച്ചി പറഞ്ഞത് ഓർത്തു കൊണ്ട് ഗൗരി കൈ കഴുകുവാനായി പോയി. അതാണ് ഇപ്പൊ ഈ പ്രകടനം ഇവിടെ നടന്നത്.. പക്ഷെ ഇയാളെ മനസ്സിലാകുന്നില്ലലോ… ഗൗരി ഒന്ന് പാളി നോക്കി. പെട്ടന്ന് അവനും അവളെ നോക്കി. “എന്താടി.. നിന്റെ അമ്മ പറഞ്ഞത് ആലോചിക്കുക ആയിരുന്നോ ” അവൻ ചോദിച്ചതും ഗൗരിക്ക് നെറ്റി ചുളിഞ്ഞു. “എന്ത് ” . “അല്ല…. കൂടി പോയാൽ രണ്ട് വർഷം.. അതിനു മുന്നേ എന്റെ കാറ്റ് പോയാൽ എന്റെ സ്വത്തും കൈ വശം ആക്കി മറ്റൊരുത്തനെ കെട്ടി ജീവിക്കാ എന്ന്..”.

“അതിനു എന്റെ പേരിൽ നിങ്ങള് സ്വത്ത്‌ എഴുതി വെച്ചിട്ടുണ്ടോ “? “ഉടൻ തന്നെ എഴുതും…” “എനിക്ക് ആരുടെയും സ്വത്തും വേണ്ട പണവും വേണ്ട…. മനഃസമാദാനം ആയിട്ട് ഒരു ദിവസം എങ്കിലും കഴിഞ്ഞാൽ മതി ” “ഹോ…. അത് കൊള്ളാം… അതും എന്റെ കൂടെ……എടി നിന്റെ അമ്മ ആണെകിൽ പണത്തിനോട് ഇത്രയും ആർത്തി മൂത്ത ഒരു സാധനം… നിയോ നേരെ ഓപ്പോസിറ്റു… എനിക്ക് അങ്ങോട്ട് പിടി കിട്ടുന്നില്ല കേട്ടോ നിന്റെ ഈ…….” “എന്റെ അമ്മക്ക് പണത്തിനോട് ആർത്തി ഉണ്ടന്ന് നിങ്ങളോട് ആരാ പറഞ്ഞത് “ഗൗരി അവനെ ദേഷ്യത്തിൽ നോക്കി.. “അത് ഞാൻ പറഞ്ഞു തരണോടി……

അത്യാവശ്യം വിവരം ഉള്ള ആർക്കും മനസിലായില്ലേ രൂപ 25ലക്ഷം എണ്ണി മേടിച്ചപ്പോൾ… ഞാൻ ആണോ പറഞ്ഞത് നിന്റെ നാട്ടിലെ മുഴുവൻ ആളുകളും.. പിന്നെ നിന്റെ തള്ളേടെ നാവിൽ നിന്നു തന്നെ കേട്ടില്ലേ ” “എന്റെ അമ്മ ആരോടും പൈസ ഒന്നും മേടിച്ചിട്ടില്ല..നിങ്ങൾ വെറുതെ എഴുതാ പ്പുറം വായിക്കേണ്ട .” “ദേ… ഗൗരി… എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് കേട്ടോ….” “ഞാൻ പറഞ്ഞത് സത്യം ആണ്…. കാശ് മേടിച്ചത് എന്റെ അമ്മ അല്ല….” “പിന്നെ ആരുടെ അമ്മയാടി…”അവൻ ഗൗരി യുടെ അടുത്തേക്ക് വന്നു പല്ല് ഞെരിച്ചു കൊണ്ട് ചോദിച്ചു.

“എന്റെ അമ്മ എനിക്ക് രണ്ട് വയസ് ഉള്ളപ്പോൾ മരിച്ചു പോയതാ…. അത് എന്റെ ചെറിയമ്മ ആണ്… അവർ അങ്ങനെ ഒക്കെ കാണിക്കും എന്ന് ഞാൻ കരുതിയില്ല ” . വെളിയിലേക്ക് കണ്ണും നട്ടു കൊണ്ട് ഗൗരി പറഞ്ഞതും മഹി നടുങ്ങി പ്പോയി. എന്റെ അമ്മ എന്നെ ഇട്ടിട്ട് പോയതിനു ഉള്ള കണക്ക് ഞാൻ ചോദിക്കും…. അത് താമസിയാതെ നടത്തി തരണേ എന്നൊരു പ്രാർത്ഥന മാത്രം ഒള്ളു ശ്രീഗൗരിക്ക്…. അത് എന്റെ അഹങ്കാരം കൊണ്ട് ആവും…. എന്നാലും എനിക്ക് അറിയണം… അറിഞ്ഞേ തീരു……എന്നൊക്ക നീ ഇന്നലെ പറഞ്ഞതോ ഗൗരി .. “ആഹ്… എന്നെ മാത്രം ആയിട്ട് ഇവിടെ ഉപേക്ഷിച്ചു എന്തിനാ പോയതെന്ന് ഉള്ള കണക്ക് ആണ് ഞാൻ ചോദിക്കുന്നത്….

അത് എന്റെ അമ്മയുടെ അടുത്ത ചെന്നു കഴിയുമ്പോൾ…. എന്റെ അമ്മ എന്നെയും കാത്തു ഉണ്ടാവും….എത്രയും പെട്ടന്ന് അതു ഒരു ദിവസം മുന്നേ എങ്കിൽ അത്രയും പെട്ടന്ന്…. അവിടേക്ക് ചെല്ലാൻ ആണ് ഞാൻ എന്റെ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നത്….. എന്നെയും കൂടി കൊണ്ട് പോയിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും ജീവിക്കേണ്ട ഒരു കാര്യവും എനിക്ക് ഇല്ലായിരുന്നു..” മഹിയ്ക്ക് തന്റെ നെഞ്ചിൽ ഒരു മുള്ളു കൊണ്ട് വലിക്കും പോലെ ആണ് അപ്പോൾ തോന്നിയത്… അപ്പോൾ ശരിക്കും ഗൗരിടെ അമ്മ അല്ലായിരുന്നോ അവര്… “ഗൗരി … ഞാൻ….”

പെട്ടന്ന് അവള് കൈ എടുത്തു അവനെ വിലക്കി. “വേണ്ട വേണ്ട… ഒന്നും പറയേണ്ട… ആരുടെയും സഹതാപം പിടിച്ചു പറ്റണ്ട കാര്യം ഒന്നും എനിക്ക് എന്റെ മരണം വരെയും ആവശ്യം ഇല്ല…ഇനി കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല… പിന്നെ എന്റെ അമ്മയെ കുറിച്ചു അത്രമാത്രം മഹിയേട്ടൻ പറഞ്ഞത് കൊണ്ട് ആണ് ഞാൻ ഈ കാര്യം ഇപ്പൊ പറഞ്ഞത്….. എന്റെ ടീച്ചറമ്മക്ക് പോലും അറിയില്ല ഇതു ഒന്നും ” “നിന്റെ അച്ഛൻ ” “അതൊന്നും ഞാൻ കൂടുതൽ ആയിട്ട് ആരോടും പറയാൻ ആഗ്രഹിക്കുന്നില്ല…..” അവൻ കഴിച്ച പ്ലേറ്റ് എടുത്തു കൊണ്ട് അവൾ വേസ്റ്റ് ഒക്കെ കളയാനായി പോയി. അവന്റ ഫോൺ ശബ്ധിച്ചു.. നോക്കിയപ്പോൾ അമ്മ ആണ്.. “ദേ അമ്മ വിളിക്കുന്നു… നീ ഒന്ന് എടുക്ക് ” അവൻ ഫോൺ അവളുടെ നേർക്ക് നീട്ടി.….. തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…