Friday, January 3, 2025
Novel

അനു : ഭാഗം 14

നോവൽ
എഴുത്തുകാരി: അപർണ രാജൻ


കാൾ കട്ട്‌ ചെയ്തു തിരിഞ്ഞതും തന്നെ തന്നെ നോക്കി നിൽക്കുന്ന അനുവിനെ കണ്ട് വിശ്വ ഒന്ന് ഞെട്ടി .

ഇവളെന്താ ഇവിടെ????

ഞാൻ പോകുന്നോടത്തൊക്കെ ഈ സാധനവും ഉണ്ടല്ലോ ???

ഇനി ഞാൻ അറിയാതെ ഇവളെന്നെ ഫോളോ ചെയ്യുന്നതാണോ ???

സ്വയം ചോദിച്ചു കൊണ്ട് വിശ്വ അനുവിന്റെ നേരെ തിരിഞ്ഞു .

“നീ എന്താടി ഇവിടെ ??? ”

ഫോൺ തിരികെ പോക്കറ്റിലേക്ക് വച്ചു കൊണ്ട് വിശ്വ അനുവിനോട്‌ ചോദിച്ചു .

ഒരു മാതിരി കുറ്റവാളികളെ ചോദ്യം ചെയ്യുന്നപ്പോലെയുള്ള വിശ്വയുടെ ചോദ്യം കേട്ടപ്പോഴെ അനുവിന്റെ നെറ്റി ചുളിഞ്ഞു .

“അതോ , ഇവിടെ നല്ല ആട്ടിറച്ചി കിട്ടുംന്ന് കേട്ടു …… എങ്കിൽ പിന്നെ ഒരു കിലോ വാങ്ങി കൊണ്ട് പോകാമെന്ന് വിചാരിച്ചു വന്നതാ …… ”

ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് അനു പറഞ്ഞതും വിശ്വ ചിരിച്ചു കൊണ്ട് തന്റെ മുഖം വെട്ടിച്ചു .

നാക്ക് അവിടെ തന്നെയുണ്ട് ….

“അല്ല താൻ എന്താ ഇവിടെ ???? ”

വിശ്വയുടെ കൂടെ വേറെ ആരെങ്കിലും ഉണ്ടോയെന്നറിയാനുള്ള വ്യാജേനെ അനു അവൻ്റെ പുറകിലേക്ക് എത്തി നോക്കിക്കൊണ്ട് ചോദിച്ചു.

“അത് നിന്നോട് പറയേണ്ട ആവിശ്യം എനിക്കില്ല …… ”

“അയ്യോ ,,,, കേൾക്കണം ന്ന് എനിക്കും ആഗ്രഹമൊന്നും ഇല്ല ……. ഒരു ഫോർമാലിറ്റിക്ക് വേണ്ടി ചോദിച്ചൂന്നെ ഉള്ളു ……. ”

പുച്ഛം നിറഞ്ഞ വിശ്വയുടെ മറുപടി കേട്ടതും , അതിലും കൂടുതൽ പുച്ഛം വാരി നിറച്ചു കൊണ്ട് അനു പറഞ്ഞു .

ഓ ,,,,,

ഈ ശവത്തിനോടൊക്കെ സംസാരിച്ചു നിന്നാൽ മനുഷ്യന്റെ വായിലെ വെള്ളം പോയിട്ട് ചോര വരെ വറ്റും ……

അതിലും ഭേദം ഞാൻ എന്റെ പാട്ടിന് പോകുന്നതാ …..

ഗേറ്റിലേക്ക് തന്നെ നോക്കി നിൽക്കുന്ന അനുവിനെ എന്തൊരു ജന്മോടെ എന്ന ഭാവത്തിലൊന്ന് നോക്കി കൊണ്ട് വിശ്വ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പുറകിൽ നിന്നാരോ വിളിച്ചതും ഒന്നിച്ചായിരുന്നു .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“എടി ,,,, അനു ആരെ കാണാൻ വേണ്ടിയാ പോയതെന്നാ പറഞ്ഞത് ??? ”

ഹാളിൽ ഇരുന്നു കൊണ്ട് സരൂ റൂമിലേക്ക് നോക്കി വിളിച്ചു കൂവി .

“അങ്കിളിന്റെ ദോസ്തിന്റെ സണാണെന്ന് ………… ”

റൂമിൽ നിന്നും കരണിന്റെ മറുപടി കേട്ടതും ഷാനയ്ക്ക് ചിരി വന്നു .

ഇതിപ്പോ മലയാളമാണോ ഇംഗ്ലീഷാണോ അതോ ഹിന്ദിയാണോ ????

“അങ്കിളവളെ കെട്ടിച്ചു വിടാൻ നോക്കുവാണോ എന്തോ ???? ”

ഷാനയെ നോക്കി കൊണ്ട് സരൂ ചോദിച്ചതും ഷാന ചിരിച്ചു .

“പിന്നെ അങ്ങ് ചെന്ന് പറഞ്ഞാലും മതി ……. അവളിപ്പോ നിന്ന് തരും ……. ഇയ്യ് നടക്കണ വല്ല കാര്യം പറയെന്റെ മോളെ …….. ”

ഷാനയുടെയും സരൂവിന്റെയും സംസാരം കേട്ടു കൊണ്ടാണ് കിരൺ മുറിക്ക് പുറത്തേക്ക് ഇറങ്ങിയത് .

“അവളത് മാനേജ് ചെയ്തോളും ……. നിങ്ങളതോർത്ത് ടെൻഷൻ ആവുന്നത് എന്തിനാ ???? ”

ഷാനയുടെയും സരൂവിന്റെയും ഇടയിലേക്ക് നുഴഞ്ഞു കയറി ഇരുന്നു കൊണ്ട് കരൺ ചോദിച്ചു .

കരണിന്റെ ചോദ്യം കേട്ടതും ഷാന സരൂവിനെ നോക്കി .

“ഉവ്വാ …… അവള് ഇതൊക്കെ മാനേജ് ചെയ്യുമെന്ന് ഞങ്ങൾക്കറിയാം ……… അവള് മാനേജ് ചെയ്യാൻ എന്ത് പറയുമെന്ന് ഓർത്താ ഞങ്ങൾ ഇവിടെ ടെൻഷൻ അടിച്ചിരിക്കുന്നത് ……. ”

സരൂ പറഞ്ഞത് കേട്ട് കരൺ എല്ലാം മനസ്സിലായേയെന്ന ഭാവത്തിൽ തലയാട്ടി .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“അനസ്വല …….. ”

പുറകിൽ നിന്നും ആരോ തന്റെ പേര് വിളിക്കുന്നത് കേട്ട് അനു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു ചെറുപ്പക്കാരനെയാണ് .

ഇതാരാണ് ഒരു പുതിയ അവതാരം ????

അല്ല ഇനി എന്നെ തന്നെയാണോ വിളിച്ചത് ???

വെറുതെ ചമ്മണ്ടല്ലോയെന്നോർത്ത് അനു പുറകിലേക്ക് നോക്കിയപ്പോൾ കണ്ടത് , തന്നെയും ആ ചെറുപ്പക്കാരനെയും തന്നെ മാറി മാറി നോക്കി കൊണ്ട് നിൽക്കുന്ന വിശ്വയെയാണ് .

ങേ ……

ഇങ്ങേരു പോവാണെന്നു പറഞ്ഞിട്ട് പോയില്ലേ ???

ഇയാളെ കാണാൻ വേണ്ടിയാണോ ഇവള് രാവിലെ തന്നെ ഒരുങ്ങി കെട്ടി വന്നത് ???

വിശ്വ അനുവിനെ തന്നെ നോക്കി നിൽക്കുന്ന ചെറുപ്പക്കാരനെ ഒന്നാകമാനം നോക്കി കൊണ്ട് അനുവിനെ നോക്കി .

ഇനി ഇവളുടെ ക്യാമുകൻ വല്ലോമാണോ ???

പറയാൻ പറ്റില്ല ….

ഇവളല്ലേ ആള് ……

പക്ഷെ അവളുടെ കണ്ണും മിഴിച്ചുള്ള നിൽപ്പ് കണ്ടിട്ട് ഇവര് തമ്മിൽ നേരത്തെ പരിചയമുണ്ടെന്ന് തോന്നുന്നില്ലല്ലോ ????

പക്ഷേ അവൻ വിളിച്ചത് ഇവളുടെ പേര് തന്നെയല്ലേ ????

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“ഹലോ …….. എന്നെ മനസ്സിലായില്ലേ ???? ”

തന്നെ കണ്ടിട്ടും ഒന്നും മിണ്ടാതെ നിൽക്കുന്ന അനുവിനെ കണ്ട് ധീരജ് ചോദിച്ചു .

“സോറി …….. എനിക്ക് ആരാണെന്ന് മനസ്സിലായില്ല ……. ”

അനു നാക്ക് കടിച്ചു കൊണ്ട് പറഞ്ഞതും ധീരജ് മനസ്സിലായെന്നപ്പോലെ തലയാട്ടി .

“ഓ ……. അനുന് എന്നെ അറിയില്ലല്ലോലെ ?? ഞാൻ ആ കാര്യം മറന്നു പോയി ……. എന്തായാലും ഞാൻ എന്നെ പരിചയപ്പെടുത്താം ……. ആം ധീരജ് …….. ധീരജ് മനോഹർ ………. തന്റെ അച്ഛന്റെ കൂട്ടുക്കാരന്റെ മകനാണ് ……. ”

ധീരജ് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അനുവിനെ നോക്കി .

അച്ഛന്റെ കൂട്ടുക്കാരന്റെ മകനെന്ന് കേട്ടതും അനു അവന്റെ ഷർട്ടിലേക്ക് നോക്കി .

അഹ് ,,,,,,

റോസ് ഷർട്ടും ബ്ലൂ ജീൻസും !!!!!!

ധീരജിനെ നോക്കി കൊണ്ട് അനു നോക്കിയത് തങ്ങളെ തന്നെ നോക്കി കൊണ്ട് നിൽക്കുന്ന വിശ്വയെയാണ് .

അതും റോസും ബ്ലൂവും ……

ഇവർക്കൊക്കെ ഈ ഒരു ഷർട്ടും ജീൻസും മാത്രേ ഉള്ളായിരുന്നോ , ഇന്ന് ഇത് തന്നെ ഇടാൻ ????

പാവം ഞാൻ ….

ഒരു നിമിഷം താൻ വൈകിയിരുന്നെങ്കിൽ ഞാൻ എന്റെ ആകെയുള്ള അച്ഛനെയും മാവിനെയും ഇന്ന് അന്ത്യകൂദാശ സമർപ്പിച്ചങ്ങ് പറഞ്ഞു വിട്ടേനെ .

ഭാഗ്യം അങ്ങനെ ഒന്നും നടന്നില്ല ….

ഒന്ന് ദീർഘമായി നിശ്വസിച്ചു കൊണ്ട് അനു ധീരജിനെ നോക്കി .

“അനസ്വല ……… അനസ്വല ശങ്കർ ……… ”

ധീരജിന് നേരെ കൈ നീട്ടി കൊണ്ട് അനു പറഞ്ഞതും അവൻ ചിരിച്ചു കൊണ്ട് കൈ കൊടുത്തു .

“അല്ല ഒറ്റയ്ക്കു വരുമെന്ന് പറഞ്ഞിട്ട് , താൻ എന്താ ബ്രദറിനെയും കൂട്ടി വന്നത് ??? ”

അനുവിൽ നിന്ന് കഷ്ട്ടിച്ച് ഒരടി മാറി നിന്നുക്കൊണ്ട് അവരെ തന്നെ നോക്കി നിൽക്കുന്ന വിശ്വയെ നോക്കി കൊണ്ട് ധീരജ് ചോദിച്ചതും അനു അറിയാതെ ചിരിച്ചു പോയി .

ബ്രദറോ !!!!!!

ഞാനോ ???

അവളുടെയോ ?????

എടാ , എടാ , ദാരിദ്രവാസി …….

അവളുടെയും എന്റെയും മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് പറയടാ ഞാൻ അവളുടെ ആങ്ങളയാണെന്ന് ….

മോന്തായിൽ ഒരു വട്ട കണ്ണട കൊളുത്തി വച്ചിട്ടുണ്ടല്ലോ ????

അതൊന്ന് ഇടയ്ക്കും തലയ്ക്കും തൂത്തു തുടച്ചു വയ്ക്ക് …….

കണ്ണറിയാൻ പാടില്ലാത്ത പൊട്ടൻ !!!!!

വിശ്വയുടെ മുഖത്തെ ഭാവ വ്യത്യാസങ്ങൾ കണ്ടതും അനുവിന്റെ ചിരി കൂടി .

അനുവിന്റെ ചിരി കണ്ടതും വിശ്വയുടെ ബിപി കൂടി .

“നീ എന്തിനാടി ഇപ്പൊ ചിരിക്കണേ ???? ”

അനുവിനെ നോക്കി കണ്ണുരുട്ടി കൊണ്ട് വിശ്വ ചോദിച്ചു .

“അതെന്നാഡോ എനിക്ക് ചിരിച്ചൂടെ ?????? തന്റെ വായ കൊണ്ടൊന്നുമല്ലല്ലോ ഞാൻ ചിരിക്കണത് ???? ”

വിശ്വയെ നോക്കി പുച്ഛത്തിൽ അനു പറഞ്ഞതും വിശ്വ അവളെ നോക്കി കണ്ണുരുട്ടി .

“എടൊ പോടോന്നൊക്കെ നീ നിന്റ വീട്ടിലുള്ളവനെ പോയി വിളിക്കടി ……… ”

അനുവിന്റെ നേരെ വിരൽ ചൂണ്ടി കൊണ്ട് വിശ്വ പറഞ്ഞതും അനുവിന്റെ രക്തം തിളച്ചു .

“അങ്ങനെ വിളിക്കാൻ ആരും ഇല്ലാത്തോണ്ടല്ലേ ഞാൻ തന്നെ കേറി വിളിച്ചത് ……. ഇനി തനിക്ക് വീട്ടിലുള്ളവരെ തന്നെ വിളിക്കണമെന്ന് നിർബന്ധമാണേൽ താൻ എന്റെ വീട്ടിലേക്ക് പോരെ ……… ”

തന്റെ പല്ല് മുഴുവനും പുറത്തു കാണാൻ പാകത്തിന് വിശ്വയെ നോക്കി ചിരിച്ചു കൊണ്ട് അനു പറഞ്ഞതും വിശ്വ തന്റെ പല്ലിറുമി .

എന്റെ ആഞ്ജനേയ സ്വാമി !!!!!!

ശക്തി തരണേ …….

അനുവിന്റെയും വിശ്വയുടെയും വാക്ക് തർക്കം കണ്ടിട്ട് ധീരജിന് ചിരി വരുന്നുണ്ടായിരുന്നു .

രണ്ടും കൊള്ളാം !!!!!

പൊതു സ്ഥലം ആണെന്ന് കൂടി നോക്കാതെയാണ് തല്ല് കൂടുന്നത് .

ഇനിയും ഇടപ്പെട്ടില്ലങ്കിൽ ഒപ്പം നിക്കണ തന്നെ കൂടിയും അവർ രണ്ടു പേരും നാറ്റിക്കുമെന്ന് തോന്നിയതും ധീരജ് അവരുടെ രണ്ട് പേരുടെയും ഇടയിലേക്ക് കയറി നിന്നു .

“നിങ്ങൾ ഇങ്ങനെ കൊച്ചു പിള്ളേറെ പോലെ അടി ഉണ്ടാക്കല്ലേ ??? ആൾക്കാർ എന്ത് വിചാരിക്കും ????? ”

ധീരജ് പറയുന്നത് കേട്ടപ്പോഴാണ് വിശ്വയ്ക്കും അനുവിനും തങ്ങൾ ഇപ്പോൾ ഹിൽ പാലസിലാണ് നിൽക്കുന്നതെന്ന ഓർമ ഉണ്ടായത് തന്നെ .

ഓ ഈ മൂദേവി കാരണം ഞാൻ ചീത്തയാവുല്ലോ ഭഗവാനെ ????….

അല്ല മറ്റേ സാധനം വരാമെന്ന് പറഞ്ഞിട്ട് എന്താണാവോ വരാത്തെ ???

അവള് നേരത്തെയും കാലത്തെയും എത്തിയിരുന്നെങ്കിൽ എനിക്ക് ഈ ശവത്തിനെ കാണേണ്ടി വരില്ലായിരുന്നു .

“അല്ല താൻ ആരെയെങ്കിലും നോക്കി നിൽക്കുകയാണോ ???? ”

ഗേറ്റിലേക്ക് എത്തി നോക്കി കൊണ്ട് പിറുപ്പിറുക്കുന്ന വിശ്വയെ കണ്ട് ധീരജ് ചോദിച്ചു .

“അഹ് …… എത്താമെന്ന് പറഞ്ഞ സമയം കഴിഞ്ഞു …….. ”

വാച്ചിലേക്ക് നോക്കി കൊണ്ട് വിശ്വ പറഞ്ഞതും അനു ഗേറ്റിലേക്ക് നോക്കി .

മ്മ്മ് …..

കാലമാടൻ കാര്യമായി തന്നെ നോക്കി നിൽക്കുകയാണല്ലോ ???

അപ്പോൾ ഭയങ്കര ഇഷ്ടമുള്ള ആളാവണം …..

ആരാവും ????

ആ ……

ആരെങ്കിലും ആവട്ടെ …..

എനിക്കറിയെണ്ട ആവിശ്യമില്ല …..

അനു സ്വയം പറഞ്ഞു കൊണ്ട് അടുത്തുള്ള മര ചുവട്ടിൽ പോയിരുന്നു .

“എടൊ എന്തായാലും വരുമ്പോൾ ആൾ വിളിക്കുമല്ലോ ??? അത് വരെ വേണമെങ്കിൽ ഞാൻ കമ്പനി തരാം ……. ”

വിശ്വയെ നോക്കി ചിരിച്ചു കൊണ്ട് ധീരജ് പറഞ്ഞതും വിശ്വ ചിരിച്ചു കൊണ്ട് ധീരജിന്റെ നേരെ കൈ നീട്ടി .

“വിശ്വേശ്വർ ……… ”

“ധീരജ് ……. ”

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

പരസ്പരം എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ട് വരുന്ന ധീരജിനെയും വിശ്വയെയും കണ്ട് അനുവിന്റെ കണ്ണ് മിഴിഞ്ഞു .

ഈ കാലന് ആ കാലമാടനെയും കൊണ്ട് ഇപ്പൊ ഇങ്ങോട്ട് കൊണ്ട് വരേണ്ട കാര്യമെന്താ ???

അങ്ങേര് മര്യാദക്ക് അവിടെ വായും പൊളിച്ചു നിന്നതല്ലേ ???

നാശം !!!!!

തന്റെ എതിരെ വന്നിരിക്കുന്ന വിശ്വയെ കണ്ട് പിറുപ്പിറുത്തുക്കൊണ്ട് അനു നോക്കിയപ്പോൾ കണ്ടത് തന്റെ അടുത്ത് വന്നിരിക്കുന്ന ധീരജിനെയാണ് .

ങേ !!!!

ഇയാളിതെങ്ങോട്ടാ കേറി വരുന്നത് ????

തന്റെ അടുത്ത് വന്നിരിക്കുന്ന ധീരജിനെ കണ്ട് അനു കുറച്ചപ്പുറത്തേക്കായി മാറിയിരുന്നു .

അനു എഴുന്നേറ്റു മാറി ഇരിക്കുന്നത് കണ്ടതും വിശ്വയ്ക്ക് ചിരി വന്നു .

അപ്പോൾ അത്ര മോശം ഒന്നുമല്ല ……

വിശ്വ ചിരിച്ചു കൊണ്ട് അനുവിനെ നോക്കി .

“അനു എപ്പോഴും ജീൻസ് മാത്രാണോ ഇടുകയുള്ളൂ ???? ”

അനുവിന്റെ ഷൂവിലേക്കും ഒഴിഞ്ഞു കിടക്കുന്ന അവളുടെ കഴുത്തിലേക്കും കാതിലേക്കും നോക്കി കൊണ്ട് ചോദിച്ചു .

“അഹ് …… ഇതാണ് എനിക്ക് ഇഷ്ടം ……. ”

ധീരജിനെ നോക്കി ഇല്ലാത്ത ചിരി വരുത്തി കൊണ്ട് അനു പറഞ്ഞതും ധീരജ് തലയാട്ടി .

“ഇതാണ് നല്ലത് ……. ”

ധീരജിന്റെയും അനുവിന്റെയും സംസാരം കേട്ട് വിശ്വയ്ക്ക് ചിരി വന്നു .

ഉവ്വ് മോനെ ……

ജീൻസ് മാത്രമല്ല , ചേച്ചി ഇടാറ് …..

ഒരു തോർത്ത്‌ മാത്രം ഉടുത്തോണ്ട് ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുന്ന ഒരു വരവുണ്ട് ….

കാണേണ്ട കാഴ്ചയാണ് …..

വിശ്വയുടെ മുഖത്തെ അർത്ഥം വച്ചുള്ള ചിരി കണ്ടതും അനുവിന്റെ മുഖം കറുത്തു .

മഹാദേവാ !!!!!!

എന്നെ ഒരു കൊലപാതകിയാക്കരുതേ ……….

ഉള്ളിൽ തികട്ടി വന്ന ദേഷ്യത്തെ അടക്കി വച്ചു കൊണ്ട് അനു വിശ്വയെ പുച്ഛം നിറഞ്ഞ ഒരു നോട്ടം നോക്കി .

ഒരിക്കലും ഒരിടത്തും തോറ്റു കൊടുക്കരുത് അനു …..

തന്റെ നേരെയുള്ള അനുവിന്റെ പുച്ഛം നിറഞ്ഞ ചിരി കണ്ട് എന്തോ പറയാൻ തുടങ്ങിയ വിശ്വയുടെ ഫോൺ റിങ് ചെയ്തതും ഒന്നിച്ചായിരുന്നു .

സ്ക്രീനീലെ പേര് കണ്ടതും വിശ്വയുടെ മുഖം തെളിഞ്ഞു .

അത് അനു ശ്രദ്ധിക്കുകയും ചെയ്തു .

“അപ്പോൾ നിങ്ങൾ ഇരുന്നു സംസാരിക്ക് …… ഞാൻ നോക്കിയിരുന്ന ആൾ എത്തിയിട്ടുണ്ട് …….. ”

ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു കൊണ്ട് വിശ്വ പറഞ്ഞതും ധീരജ് അവന്റെ നേരെ കൈ നീട്ടി .

“അപ്പോൾ ഇനിയും കാണാം …… ”

“കാണാം …… ”

തിരികെ കൈ കൊടുത്തു കൊണ്ട് വിശ്വ ധീരജിനെ നോക്കി ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു .

പോകുന്ന പോക്കിൽ അനുവിനെ നോക്കി ഒന്ന് കണ്ണുരുട്ടി പേടിപ്പിക്കാനും അവൻ മറന്നില്ല .

താൻ പോടോ ……

വിശ്വയുടെ നോട്ടം കണ്ടതും അനു പുച്ഛത്തിൽ മുഖം വെട്ടിച്ചു തിരിഞ്ഞിരുന്നു .

കാലമാടഞാൻ ഭയങ്കര സന്തോഷത്തിലൊക്കെയാണല്ലോ എഴുന്നേറ്റു പോയത് ???

കാമുകി വല്ലോം ആണോ ???

അങ്ങനെ ഒരു വിചാരം തലയിൽ മുളച്ചു പൊന്തി വന്നതും അനു ത ആകാംഷ അടക്ക വയ്യാതെ തിരിഞ്ഞു നോക്കി .

ഏതോ ഒരു പെണ്ണിന്റെ കൈയും പിടിച്ചു കൊണ്ട് അകത്തേക്ക് കയറി പോകുന്ന വിശ്വയെ കണ്ടതും അനു ചിരിച്ചു കൊണ്ട് തലയാട്ടി .

കാമുകി തന്നെ …..

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13