ആകാശഗംഗ : ഭാഗം 4
നോവൽ
എഴുത്തുകാരി: ജാൻസി
ഗംഗ മടിച്ചു മടിച്ചു കതകു തുറന്നു….
ആളെ കണ്ടതും ഗംഗ തറഞ്ഞു നിന്ന് പോയി…
“സതീശൻ 😳”
ഗംഗ കതക്ക് അടക്കാൻ തുടങ്ങുന്നതിനു മുൻപ് അയാൾ കതകിൽ ആഞ്ഞു തള്ളി. അപ്രതീക്ഷിതമായതുകൊണ്ട് ഗംഗയുടെ കൈയിൽ നിന്നും കതക് തെറിച്ചു ഭിത്തിയിൽ തട്ടി വിറച്ചു..
” പ്ഫ…. $$##@@@ മോളെ ….. നീ എന്ത് വിചാരിച്ചടി നിന്നെ കണ്ടു പിടിക്കില്ലെന്നോ… നീ ഏതു പാതാളത്തിൽ പോയി ഒളിച്ചാലും നിന്നെ ഞാൻ കണ്ടുപിടിക്കും.” സതീശൻ ഗംഗയുടെ കൈയിൽ പിടിച്ചു വലിച്ചു പുറത്തേക്കു കൊണ്ട് വന്നു.. അവൾ അയാളുടെ കൈയിൽ നിന്നും കുതറി മാറി മുന്നോട്ടു ഓടി…. പല കതകുകളിലും തട്ടി വിളിച്ചു… ആരും തുറന്നില്ല… അവസാനത്തെ റൂമിന്റെ മുന്നിൽ ചെന്നു വിളിക്കുമ്പോൾ അവൾ തിരിഞ്ഞു നോക്കി സതീശനെ കണ്ടില്ല… വീണ്ടും അവൾ കതകിൽ തട്ടി വിളിച്ചു…
പെട്ടന്ന് അവളുടെ പുറകിൽ എന്തോ താഴേക്കു വീണു പൊട്ടി ചിതറി വീഴുന്ന ശബ്ദo കേട്ട് ഗംഗ കണ്ണ് തുറന്നു… ചുറ്റും നോക്കി.. അപ്പോഴാണ് അവൾക്ക് താൻ ഇത്രയും നേരം കണ്ടത് സ്വപ്നം ആണ് എന്ന് മനസിലായത്..ബാൽക്കണിയിലെ ഡോർ കാറ്റത്തു അടഞ്ഞ ശബ്ദം ആണ് താൻ കേട്ടത് എന്ന് പിന്നീടാണ് ഗംഗയ്ക്ക് മനസിലായത്….
നെറ്റിയിൽ നിന്നും കഴുത്തിൽ നിന്നും ഒഴുകി ഇറങ്ങുന്ന വീർപ്പു തുള്ളികൾ അവൾ എത്രമാത്രം പേടിച്ചു എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു…
ഗംഗ വേഗം ടേബിളിനു മുകളിൽ ഇരുന്ന ജെഗ്ഗിലെ വെള്ളം ഒറ്റശ്വാസത്തിൽ കുടിച്ചു തീർത്തു..
“കൃഷ്ണ… ഞാൻ കണ്ട സ്വപ്നം സത്യം ആകരുതേ.. ” അവൾ നെഞ്ചിൽ കൈ വച്ചു പറഞ്ഞു.. അതേ സമയം പുറത്തു കാളിങ് ബെൽ മുഴങ്ങി.. ഗംഗ ഞെട്ടി ടേബിലിനോട് ചേർന്ന് നിന്നു.. നിർത്താതെ ഉള്ള ബെൽ കേട്ട് ഗംഗ ടേബിളിനു മുകളിൽ വച്ചിരുന്ന കത്തി എടുത്തു പേടിച്ചു പേടിച്ചു കതകിനു അടുത്തേക്ക് നടന്നു…
കതകിനു അടുത്തെത്തിയതും അവൾ കത്തി തല കീഴായി പിടിച്ചു കതക് തുറന്നു…
ആളുകളെ കണ്ടു ഗംഗ ഒന്ന് ഞെട്ടി.. പെട്ടന്ന് കത്തി അവളുടെ പിന്നിൽ ഒളിപ്പിച്ചു… അവൾ ചോദിച്ചു
“ആരാ ”
പുറത്തു നിന്നവരും ഗംഗയുടെ രൂപവും കത്തിയും കണ്ടു പകച്ചു പണ്ടാരമടങ്ങി പോയി… വന്നവരിൽ നിന്നും മറുപടി ഒന്നും കിട്ടാഞ്ഞത് കൊണ്ട് ഗംഗ പിന്നെയും ചോദിച്ചു…
“ആരാ നിങ്ങളൊക്കെ.. മനസിലായില്ല ”
അവർ പരസ്പരം നോക്കി കണ്ണ് കൊണ്ട്
നീ പറ… നീ പറ.. ആംഗ്യം കാണിച്ചു.. ഒടുവിൽ ഒരാൾ ധൈര്യസമേതം മുന്നോട്ടു വന്നു പറഞ്ഞു..
“ഞങ്ങൾ വർമ ഇൻഫോ ടെക്കിലെ ജോലിക്കാരാണ്.. പുതിയ ഒരു ആളു കൂടി വന്നു എന്ന് അറിഞ്ഞു പരിചയപ്പെടാൻ വന്നതാ.. നിങ്ങൾ തിരക്കിൽ ആണെങ്കിൽ ഞങ്ങൾ പിന്നെ വരാം ” അതും പറഞ്ഞു അവർ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ഗംഗ അവരെ വിളിച്ചു..
“സോറി…. ഞാൻ വിചാരിച്ചു… നിങ്ങൾ എല്ലാവരും അകത്തേക്ക് വരൂ ” ഗംഗ അകത്തേക്ക് പോയി..
ബാക്കി ഉള്ളവർ പോണോ പോകണ്ടായോ എന്ന ഒടുക്കത്തെ സംശയത്തിലും… ഒടുവിൽ അവർ അകത്തേക്ക് പോകാൻ തന്നെ തീരുമാനിച്ചു… അകത്തേക്ക് കയറി.
“എന്തേ എല്ലാവരും അവിടെ തന്നെ നിൽക്കുന്നേ ഇരിക്ക് ” ഗംഗ പുഞ്ചിരിച്ചു കൊണ്ട് സോഫയിലേക്ക് കൈ കാണിച്ചു പറഞ്ഞു…
എല്ലാവരും അവർക്ക് കിട്ടിയ സ്ഥലത്തു ഇരുന്നു..
“എന്താ ഇയാളുടെ പേര് ”
“ഗംഗ ലക്ഷ്മി ”
“ഓഹോ.. അപ്പോൾ ഞങ്ങൾ ഗംഗ എന്ന് വിളിക്കണോ ലക്ഷ്മി എന്ന് വിളിക്കണോ ”
“ഗംഗ എന്ന് വിളിച്ചോളൂ….. നിങ്ങളൊക്കെ ”
“എന്റെ പേര് വിജേഷ് എല്ലാവരും എന്നെ വിജു എന്ന് വിളിക്കും… ഇയാൾക്കും അങ്ങനെ വിളിക്കാം.. ”
“ഞാൻ മായ ”
“ഞാൻ അഞ്ജലി… ഗംഗ എന്നെ അഞ്ചു എന്ന് വിളിച്ചോളൂ ”
“ഞാൻ സ്നേഹ ”
“ഞാൻ ബിബിൻ ”
“ഞാൻ ഉണ്ണി കൃഷ്ണൻ.. ഗംഗയ്ക്ക് എന്നെ ഉണ്ണിയേട്ടാ എന്നോ കൃഷ്ണേട്ടാ എന്നോ വിളിക്കാം ”
പെട്ടന്ന് എല്ലാവരും ഉണ്ണിയെ നോക്കി ആക്കി ചുമച്ചു.. അതു മനസിലാക്കിയ ഉണ്ണി സൈക്കിളിൽ നിന്നു വീണ ചിരി പാസാക്കി അവരെ നോക്കി കണ്ണിറുക്കി കാണിച്ചു… അതുകണ്ട ഗംഗയ്ക്ക് ചിരി വന്നു..
“നാൻ വന്ത് ശിവ അയ്യർ ഫ്രം തമിഴ്നാട്.. മലയാളം കൊഞ്ചം കൊഞ്ചം പേസ തെരിയും. ”
“പുള്ളി മാരീഡ് ആണ്… ഞങ്ങൾ എല്ലാം ബാച്ചിലേഴ്സും ” ഉണ്ണി പറഞ്ഞു
“നീങ്കള് എതുക്ക് അതു ഇപ്പൊ സോന്നെ… ” ശിവ ചോദിച്ചു
“ചുമ്മാ… ഗംഗ അറിയാൻ വേണ്ടി പറഞ്ഞതാ.. ” ഉണ്ണി പറഞ്ഞു
“ആമാ..നാൻ മാരീഡ് താ .. ഒരു പൊണ്ടാട്ടിയും അതിൽ ഒരു കൊളന്തയും ഇരിക്ക്.. എന്റെ ഊര് വന്ത് കോയമ്പത്തൂർ… ഇപ്പൊ ഓക്കേ വാ ഉണ്ണി…ഹാപ്പി.. ” ശിവ ഉണ്ണിയെ ഒന്ന് ഇരുത്തി നോക്കി…
ഉണ്ണി ശിവയുടെ നേരെ പല്ലിളിച്ചു കാണിച്ചു…
“ഗംഗയുടെ പോസ്റ്റ് ഏതാ? ” മായ ചോദിച്ചു
“അറിയില്ല ചേച്ചി.. തിങ്കളാഴ്ച വന്നു ജോയിൻ ചെയുമ്പോൾ ജോലിയെ പറ്റി പറയാം എന്ന് പറഞ്ഞു. ”
“എന്നാലും താൻ എങ്ങനെ ആകാശ് സാറിന്റെ മുന്നിൽ ചെന്ന് പെട്ടു.. ” ബിബിൻ ചോദിച്ചു
“അത്…. അത്… ഞാൻ റോഡ് ക്രോസ്സ് ചെയുന്ന സമയത്തു സാറിന്റെ കാർ വരുന്നത് കണ്ടില്ല.. ”
“ഓ ആ കൂട്ടിലേക്ക് അടവെച്ചതാണ് അല്ലേ.. ” ഉണ്ണി കളിയാക്കി ചോദിച്ചു..
ഗംഗ അതിനു മറുപടി ആയി ചിരിച്ചു കാണിച്ചു..
“താൻ എന്ത് വരെ പഠിച്ചു ” അഞ്ചു ചോദിച്ചു
“ബി. കോം ”
“ആഹാ.. അപ്പോൾ എനിക്ക് തോന്നുന്നു തനിക്കു അക്കൗണ്ട് സെക്ഷൻ ആകാൻ ആയിരിക്കും ചാൻസ്.. അവിടെ ആണ് ഇപ്പോൾ ആളു ഒഴിവ് ഉള്ളത്.. ” അഞ്ചു പറഞ്ഞു
“അതേ.. അതേ.. ഗംഗ ബി. കോം അല്ലേ.. അപ്പോൾ അതാകാനാണ് ചാൻസ് ” വിജുവും സപ്പോർട്ട് ചെയ്തു..
“എന്നാൽ ഓക്കേ ഗംഗ ഞങ്ങൾ ഇറങ്ങുന്നു.. പിന്നെ കാണാം.. ” സ്നേഹ പറഞ്ഞു.
“നിങ്ങൾ വന്നിട്ട് ഞാൻ ഒന്നും തന്നില്ലല്ലോ.. ഇരിക്ക് വെള്ളം എടുക്കാം ” ഗംഗ പറഞ്ഞു
“വേണ്ടടോ… അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ.. തനിക്കു എന്തെങ്കിലും ആവിശ്യം ഉണ്ടങ്കിൽ ഞങ്ങളെ വിളിച്ചാൽ മതി.. തന്റെ റൂമിന്റെ ഓപ്പോസിറ്റ് കാണുന്ന റൂം ആണ് എന്റെയും മായയുടെയും…ബാക്കി ഉള്ളവരുടെ റൂം ഇതിനടുത്തൊക്കെ തന്നെയാണ്.. സമയം പോലെ ഗംഗ അങ്ങോട്ട് ഇറങ്ങു.. എന്നാൽ ശരി… ബൈ ” സ്നേഹ പറഞ്ഞു..
“ശരി ചേച്ചി.. അങ്ങനെ ആവട്ടെ.. ഞാൻ ഇറങ്ങാം.. ബൈ ”
എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി. ഗംഗ വാതിൽ അടച്ചു.. അവരുടെ സമീപനം ഗംഗയ്ക്ക് വലിയ ആശ്വാസം പോലെ തോന്നി..
💢💢💢💢💢💢💢💢
പ്രഭാത സൂര്യൻ വെളിച്ചം വീശി പുതിയ പുലരിയെ വരവേറ്റു.. ഗംഗ പ്രാർത്ഥനയോടെ എഴുന്നേറ്റു… കുളിച്ചു സുന്ദരിയായി ഹാളിലേക്ക് വന്നു.. അടച്ചിട്ടിരിക്കുന്ന രണ്ടാമത്തെ റൂം തുറക്കാൻ ഒരു ശ്രമം നടത്തി.. പക്ഷേ വിഫലം ആയി…
ഫ്ലാറ്റിനു പുറത്തേക്കു ഇറങ്ങി..ഓപ്പോസിറ്റ് കണ്ട റൂമിൽ പോയി കതകിൽ മുട്ടി.. സ്നേഹ വാതിൽ തുറന്നു.
“ഗുഡ് മോർണിംഗ് ഗംഗ.. എന്താ രാവിലെ? ”
“അത് ചേച്ചി ഫ്രിഡ്‌ജിൽ സാധനങ്ങൾ ഒന്നും ഇല്ല. എനിക്ക് ഇവിടെ പരിചയം ഒന്നും ഇല്ല.. എന്റെ കൂടെ കടയിൽ ഒന്ന് വരാമോ? ” ഗംഗ ചോദിച്ചു
“പിന്നെന്താ.. ഞങ്ങൾക്കും കടയിൽ പോകണം.. ഞങ്ങൾ ഇറങ്ങുമ്പോൾ ഗംഗയെ വിളിക്കാം.. ഇപ്പൊ താൻ അകത്തേക്ക് വാ.. ചായ കുടിച്ചിട്ട് പോകാം ”
“വേണ്ട ചേച്ചി.. ചായ ഒന്നും വേണ്ട ”
“എന്തായാലും താൻ ഇവിടെ വരെ വന്നതല്ലേ.. അവിടെയും ഒന്നും കാണില്ലല്ലോ കഴിക്കാൻ… വന്നേ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് പോയാൽ മതി. ” ഗംഗയെ സ്നേഹ നിർബന്ധിച്ചു അകത്തേക്ക് കൂട്ടികൊണ്ട് പോയി..
💨💨💨💨💨💨💨💨💨💨
കടയിൽ നിന്നും സാധനങ്ങളും വാങ്ങി വന്നപ്പോഴേക്കും ഉച്ചയായി.. മായ ഈ സമയം കൊണ്ട് ഓൺലൈനിലിൽ 3 പിസ്സ ഓർഡർ ചെയ്തു….ഓരോ നിമിഷം കഴിയും തോറും ഗംഗ അവരോടു നല്ല പോലെ അടുത്തു…
ഇരുട്ട് വീണു തുടങ്ങി… ഗംഗ ബാൽക്കണിയിലേക്ക് ഇറങ്ങി രാത്രിയുടെ ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നപ്പോൾ കാളിംഗ് ബെൽ കേട്ടു..
“ങേ.. ഇനി ആരാ ഈ സമയത്ത് !!!
ഗംഗ വാതിൽ തുറന്നതും ഒരു കറുത്ത സ്ത്രീ രൂപം അകത്തേക്കു കടന്ന് വന്നു..
(തുടരും)
ഇനി ഇതാരാ.. സ്വപ്നം..??? വില്ലത്തി…???? അതോ ഗംഗയുടെ സഹായിയോ????
ഈ പാർട്ടിൽ കുറച്ചു അധികം ബെല്ലുകൾ അടിച്ചിട്ടുണ്ട്…😬😬😬
അഭിപ്രായം പറയണേ…. ഒപ്പം ലൈക്ക് കൂടെ ചെയ്തോളു 😬😬😬
(തുടരും )