ഇരട്ടച്ചങ്കൻ : ഭാഗം 11- അവസാനഭാഗം
എഴുത്തുകാരി: വാസുകി വസു
“ഏട്ടനോട് ഇനിയൊന്നും സംസാരിച്ചിട്ട് കാര്യമില്ലെന്ന് എനിക്കറിയാം.എങ്കിലും ഒരുപ്രാവശ്യം കൂടി ഞാൻ ട്രൈ ചെയ്തു നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം…
പിന്നെ എന്റെ ശ്രദ്ധ മുഴുവനും ഏട്ടനിലായിരുന്നു.എവിടെ തിരിഞ്ഞാഞ്ഞാലും ഞാൻ കൂടെയുണ്ട്…
വീട്ടിൽ അമ്മയുമായി പിണക്കവും വഴക്കും മാറിയതിനാൽ ഇരട്ടച്ചങ്കൻ ഹാപ്പിയായിരുന്നു..നശിച്ചത് എന്റെ സ്വസ്ഥതത മുഴുവനും…
വൈകുന്നേരമായതോടെ ഏട്ടൻ ഹുണ്ടായിൽ കയറിയതും ഞാൻ തൊട്ട് പിന്നാലെ ഓടിയെത്തി…
” എവിടേക്കാ നീ കുതിച്ചു പാഞ്ഞു ഓടുന്നത്”
“ഏട്ടൻ എവിടേക്കോ അവിടേക്ക് ഞാനും”
ഏട്ടൻ രൂക്ഷമായിട്ടൊന്ന് നോക്കി.ഞാനാണെങ്കിൽ മൈൻഡ് ചെയ്തില്ല. എന്തിനാ വെറുതെ വഴക്കടിക്കുന്നത്…
ഏട്ടൻ കാർ സ്റ്റാർട്ട് ചെയ്തതും മുൻ കൂട്ടി പ്ലാൻ ചെയ്ത പ്രകാരം ജാനകിക്കൊരു മിസ് കോൾ കൊടുത്തു…
“ഏട്ടനും രാവണനും ഏറ്റുമുട്ടുന്നുവെന്ന് അറിഞ്ഞപ്പഴേ ഞാൻ നാത്തൂനു സിഗ്നൽ നൽകിയിരുന്നു..
കാർ ജാനകിയുടെ വീട് അടുക്കാറായതും ദൂരെ നിന്നും ഞാൻ ജാനകിയെ കണ്ടിരുന്നു.എനിക്ക് സന്തോഷമേറി വന്നു…
” ജാനകുയുളളതൊരു ധൈര്യമാണ്.ഏട്ടനെ എങ്ങനെ എങ്കിലും തടഞ്ഞു നിർത്താം”
ജാനകി കാറിനു കൈ നീട്ടിയതും ഏട്ടനാകെ ചൂളിപ്പോയി.അവൾക്ക് മുന്നിൽ ഏട്ടൻ കാർ നിർത്തിയട്ട് എന്തു വേണമെന്ന് ചോദിച്ചു…
ജാനകി ഒന്നും പറയാതെ ബാക്ക് ഡോർ തുറന്നു പിൻ സീറ്റിൽ എന്റെ കൂടെ കയറിയിരുന്നു.ഏട്ടൻ അമ്പരന്നു പോയി…
“എവിടേക്കാടീ നീ”
“അതേ നിങ്ങൾ എവിടേക്കാണോ അവിടേക്കാണ് ഞാനും”
ജാനകി വലിയ ഗൗരവത്തിലാണ്.എനിക്കാണെങ്കിൽ ചിരിയും വരുന്നു. ഏട്ടനെ ഭയന്ന് ഞാൻ ചിരി കടിച്ചമർത്തി….
ഏട്ടനൊന്നും മിണ്ടാതെ കാർ മുമ്പോട്ട് ഓടിച്ചു കൊണ്ടിരുന്നു.. സമയം സന്ധ്യ കഴിഞ്ഞിരുന്നു.. ചെറിയൊരു ഹോട്ടലിനു മുന്നിൽ കാർ നിന്നതോടെ ഏട്ടൻ പുറത്തിറങ്ങി…
“രാത്രിയിൽ ഒന്നും കഴിക്കാൻ പറ്റിയെന്ന് വരില്ല..വാ”
ഏട്ടന്റെ കൂടെ ഞാനും ജാനകിയും കൂടി അകത്തു കയറി..
“നിങ്ങൾക്ക് എന്താ വേണ്ടത്”
ഏട്ടൻ ചോദ്യഭാവത്തിൽ ഞങ്ങളെ നോക്കി..
“പൊറോട്ടയും തന്തൂരി ചിക്കനും”
കൊതിയോടെ ഞാൻ ചാടിപ്പറഞ്ഞു.ജാനകിയും എന്റെ ചോയ്സ് തന്നെ തിരഞ്ഞെടുത്തു…
ഭക്ഷണം കഴിഞ്ഞു ഹോട്ടലിലെ ബില്ലും പേയ് ചെയ്തിട്ട് ഞങ്ങൾ കാറിൽ വീണ്ടും യാത്ര തുടർന്നു….
തിരക്ക് കുറഞ്ഞയൊരിടത്ത് ചെന്നതും ഏട്ടൻ കാർ റോഡിനു സൈഡിലേക്ക് മാറ്റിയൊതുക്കി…
“മയങ്ങുന്നെങ്കിൽ രണ്ടു പേരുമൊന്ന് മയങ്ങിക്കോളൂ..കുറച്ചു കഴിഞ്ഞിട്ടേ ഇവിടെ നിന്നു പോകൂ”
കാര്യമറിയാതെ ഞാനും ജാനകിയും അമ്പരന്നു പോയി. ഏട്ടനോട് ഒന്നും ചോദിക്കാന്‍ വയ്യ.ചിലപ്പോൾ മറുപടി കടുപ്പമായാലൊ എന്ന് ഞങ്ങൾ ഭയന്നു..
ഏട്ടൻ ഡ്രൈവിംഗ് സീറ്റിൽ തല ചായിച്ചു കിടക്കുന്നത് കണ്ടു.ഞാനും ജാനകിയും ഓരോന്നും പറഞ്ഞു സമയം ചിലവഴിച്ചു….
മണിക്കൂർകൾ കഴിഞ്ഞതും ഏട്ടന്റെ ഫോൺ ശബ്ദിച്ചു. ഏട്ടൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു കോഡ് ഭാഷയിൽ എന്തെക്കയൊ സംസാരിച്ചു.അതെന്തെന്ന് ഞങ്ങൾക്കൊന്നും മനസ്സിലായില്ല…
“നമുക്ക് പോകാൻ സമയമായി..”
ഏട്ടൻ ആരോടെന്നില്ലാതെ പിറുപിറുത്തു കൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു… സമയം ഏകദേശം പന്തണ്ട് മണിയായി കാണും….
സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്താൽ കാർ മുമ്പോട്ട് പോകുന്ന വഴി മനസ്സിലായതും ഞാൻ ഞെട്ടിപ്പോയി…
“ഈശ്വരാ രാവണന്റെ വീട്ടിലേക്കാണല്ലോ പോക്ക്”
എന്റെ നെഞ്ചാകെ ഇടിച്ചു തുടങ്ങി… രാവണനും ഏട്ടനും തമ്മിലുള്ള ഫൈറ്റ് ഉറപ്പായി.ഞാൻ ജാനകിയുടെ ചെവിയിൽ അടക്കം പറഞ്ഞു. അവൾ ഞെട്ടുന്നതും ഞാൻ ഇരുട്ടിൽ അറിഞ്ഞു…
കുറച്ചു നേരം ഭയാനകമായ നിശബ്ദത..ജാനകി എന്റെ ചെവിയിൽ അടക്കം പറഞ്ഞു…
“നമുക്ക് പ്രാർത്ഥിക്കാനെ കഴിയൂ..അല്ലെങ്കിൽ വരുന്നത് വരട്ടെ”
എനിക്ക് സങ്കടങ്ങൾ വന്നു മൂടി കണ്ണുകൾ നിറഞ്ഞൊഴുകി…നെഞ്ചിന്റെ പിടച്ചിൽ എത്രയൊക്കെ അടക്കി പിടിച്ചിട്ടും അത് പുറത്തേക്ക് വന്നു…
“സീതേ കരയാതെ എന്തെങ്കിലും വഴി ഈശ്വരൻ കാണിച്ചു തരാതിരിക്കില്ല”
“എന്തുവാടീ അവിടെ”
ഇരുട്ടിൽ ഏട്ടന്റെ ശബ്ദം മുഴങ്ങി…
“ഒന്നുമില്ല”
ജാനകിയാണു മറുപടി കൊടുത്തത്….
പത്ത് നിമിഷം കൂടി കഴിഞ്ഞതും കാർ എവിടെയോ നിന്നു.ഏട്ടൻ കാർ ആരും കാണാതെ ഒതുക്കിയിടുകയാണ്….
“ഇറങ്ങ് സ്ഥലമെത്തി”
ഏട്ടൻ പറഞ്ഞതോടെ ഞാനും ജാനകിയും ഇറങ്ങി…
കുറച്ചു ദൂരം കൂടി നടന്നു.എന്റെ ഹൃദയം കീറി മുറിഞ്ഞു കൊണ്ടിരുന്നു…
രാവണന്റെ വീട് അടുക്കുന്തോറും കണ്ണുനീർ എന്റെ കാഴ്ചയെ മറച്ചു.ധൈര്യത്തിനായി ഞാൻ ജാനകിയുടെ കയ്യിൽ മുറുക്കി പിടിച്ചു…
വീടിന്റെ മുൻ വാതിക്കൽ വന്നപ്പോൾ ഏട്ടൻ ഫോണെടുത്ത് ആരെയൊ വിളിച്ചു… സംസാരിക്കുന്നത് മുഴുവനും കോഡാണ്…
പെട്ടെന്ന് രാവണന്റെ വീടിന്റെ കതക് തുറക്കുന്ന ശബ്ദം കേട്ടു. ഇരുട്ടായതിനാൽ ആരെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല..പിന്നിൽ കതക് അടയുന്ന ശബ്ദം.. തപ്പിയും തടഞ്ഞും മുമ്പോട്ട് ഞങ്ങൾ നീങ്ങി…
സ്റ്റെപ്പുകൾ താഴേക്ക് ഇറങ്ങി വരുന്നതും പ്രകാശം അവിടെ അവിടെയായി തെളിഞ്ഞു കാണാം…..
നിലവറക്കുള്ളിലേക്കാണു ഞങ്ങൾ ഇറങ്ങിയത്…
അവിടെ രണ്ടു കുഴികൾ എടുത്തിട്ടിരിക്കുന്നത് കണ്ടു ഞങ്ങൾ ഞെട്ടിപ്പോയി…
“എന്താണ് സീതക്കും ജാനകിക്കും സുഖം തന്നെയല്ലേ”
കേട്ടു പരിചയമുള്ള ശബ്ദം.. ഞാൻ ആ സ്വരത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു…
“രാവണൻ”
പിന്നിൽ നിന്ന രൂപം ഞങ്ങൾക്ക് മുമ്പിലേക്ക് നീങ്ങി നിന്നു.. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല…
എനിക്ക് കരച്ചിൽ വരുന്നുണ്ട്…
“എന്തിനാടീ നീയിനി കരയുന്നത്”
ഏട്ടൻ കണ്ണുരുട്ടിയതും എനിക്കൊന്നും മനസിലാക്കാൻ കഴിഞ്ഞില്ല..
ജാനകി പരിസരം മറന്നു ചിരിക്കുകയാണു..കൂടെ ഏട്ടനും രാവണനും…
കാര്യമറിയാതെ ഞാൻ അമ്പരന്നു…
“ഡീ പൊട്ടീ..ഇരട്ടച്ചങ്കൻ രാവണനെ കൊല്ലുമെന്ന് നീ വിശ്വസിച്ചല്ലോടീ കഷ്ടം”
ജാനകി വിശദീകരിച്ചപ്പോഴാണു എന്നെ എല്ലാവരും കൂടി പറ്റിച്ചെന്ന് മനസ്സിലായത്…
“ഡീ രാവണനെ കൊല്ലാനൊന്നും ഏട്ടൻ കൊട്ടേഷൻ എടുത്തട്ടില്ല.പകരം സഹായിക്കുകയാണു ചെയ്തത്.ഏട്ടൻ രണ്ടു ദിവസം മാറി നിന്നതും കൊലയാളികളെ കണ്ടെത്താൻ ആയിരുന്നു”
“ങേ.. ഞാൻ ഞെട്ടിപ്പോയിഎനിക്ക് എന്റെ ഏട്ടനെ ഒരു നിമിഷമെങ്കിലും തെറ്റിദ്ധരിച്ചതിൽ കുറ്റബോധം തോന്നി…
” രാവണൻ പറഞ്ഞ ചെറിയ സംശയത്തിലാ കൊലയാളിയെ ഞങ്ങൾ കണ്ടെത്തിയത്.യാമിനി ടീച്ചറുടെ ഡയറി നീയെന്റെ കയ്യിൽ തന്നത് മുഴുവനും ഞാൻ വായിച്ചു. അതോടെ കൊലയാളി ആരെന്ന് കൺഫോം ചെയ്തു ”
ഡയറി വായിക്കണമെന്ന് ഞാൻ കരുതിയെങ്കിലും എനിക്ക് ടൈം കിട്ടിയില്ല.അതാണ് ഏട്ടനെ ഏൽപ്പിച്ചതും….
“ഇനി രാവണൻ ആരെന്ന് നിനക്ക് അറിയണ്ടേ സീതേ…മുൻ ഏ സി പി പ്രഫുല്ല ചന്ദ്രൻ”
ജാനകിയിൽ നിന്ന് അതും കൂടി കേട്ടതോടെ എന്റെ കിളി പറന്നങ്ങു പോയി…
ആളെ കുറിച്ച് കേട്ടിട്ടുണ്ട്…പക്ഷേ ഫോട്ടോ പോലും കണ്ടട്ടില്ല…
“ധീരനും സത്യസന്ധനുമായ പോലീസ് ഓഫീസർ”
“അപ്പോൾ കൊലയാളികൾ ആരാണ്”
ഞാൻ ചോദിച്ചതും രാവണൻ ഒരു വിസിൽ മുഴുക്കി…
ഞങ്ങളുടെ മുന്നിലേക്ക് രണ്ടു ചാക്കുകെട്ടുകൾ വന്നു വീണു…..വേറൊരു രൂപം കൂടി അവിടേക്ക് പ്രത്യക്ഷപ്പെട്ടു…
“ഏ സി പി ..ജനനി അയ്യർ”
“നോക്കണ്ട സീതേ.എല്ലാം ഒരു ഡ്രാമയായിരുന്നു..സീതയിലൂടെ വേണമായിരുന്നു ഞങ്ങൾക്ക് കൊലയാളിക്ക് മുന്നിലെത്താൻ..അതിനു ഇരട്ടച്ചങ്കൻ കൂടി വേണമായിരുന്നു. അതിനാണു കിണഞ്ഞു പരിശ്രമിച്ചു പരോൾ ശരിയാക്കിയത്”..
ഓരോ വെളിപ്പെടുത്തകളും എന്നെ ഞെട്ടിച്ചു…
രാവണൻ മുമ്പോട്ട് നീങ്ങി ചാക്കുകെട്ടുകൾ അഴിച്ചു.ഇടികൊണ്ട് നീരുവന്ന മുഖത്തിന്റെ ഉടമകളെ തിരിച്ചറിയാൻ കുറച്ചു പ്രയാസപ്പെട്ടു…
” ജെയിംസ് മുതലാളിയും മകൻ ആൽബിയും…
ജാനകിയും ഞാനും അത് തീരെ പ്രതീക്ഷിച്ചില്ല….
“നാട്ടുകാർക്ക് മുന്നിൽ ജെയിംസ് മുതലാളി മാന്യനാണ്.അയാളുടെ സ്കൂളിൽ യാമിനി പഠിപ്പിച്ചു കൊണ്ട് ഇരിക്കുവാരുന്നു.സ്കൂളിന്റെ മറവിൽ അയാൾക്ക് മയക്ക് മരുന്നു വിൽപ്പന ആയിരുന്നു. യാമിനി ഇതിനെ കുറിച്ച് മനസിലാക്കി.എന്നോടിത് അവൾ പറയുമെന്ന് അവർക്ക് അറിയാം.അതിനാണു സത്യങ്ങൾ പുറത്ത് വരാതിരിക്കാൻ യാമിനിയെയും എന്റെ മക്കളെയും രണ്ടു ബന്ധുക്കളെയും ഇവർ കൊന്ന് കളഞ്ഞത്.എന്നിട്ട് തെളിവുകൾ മുഴുവനും എനിക്ക് എതിരാക്കി”…
ധീരനായ രാവണൻ കരയുന്നത് കണ്ടെനിക്ക് വിഷമമേറി.ഓടിച്ചെന്ന് ആ കണ്ണുനീർ തുടച്ചു കൊടുക്കാൻ മനസ് ആഗ്രഹിച്ചെങ്കിലും ഞാൻ അതടക്കി….
” ഇരട്ടച്ചങ്കന്റെ മയമില്ലാത്ത അടിയല്ലേ രണ്ടിന്റെയും ബോധം നഷ്ടപ്പെട്ടു ”
ജനനി അയ്യർ ചിരിച്ചു…
“എന്റെ കുടുംബം ഇല്ലാതാക്കിയവരെ ജീവനോടെ കുഴിച്ചു മൂടും ഞാൻ”
കലിയോടെ രാവണൻ മുരുണ്ടതും ഏട്ടൻ അയാളെ തടഞ്ഞു…
“നിന്നെ രക്ഷിക്കാനാണു ഞാനീ സാഹസമെല്ലാം ചെയ്തത്..ഇവരുടെ കാര്യം ജനനി നോക്കിക്കൊള്ളും..നിയമത്തിനു മുമ്പിൽ എല്ലാ തെളിവുകളോടും ഇവരെ കോടതിയിൽ സാക്ഷിയാക്കും..തന്നെ ശിക്ഷയിൽ നിന്ന് നിയമം ഒഴിവാക്കി തരും”
“ഞാനാർക്കു വേണ്ടിയാണ് കർണ്ണാ ഇനി ജീവിക്കേണ്ടത്”
രാവണന്റെ സ്വരം പതറി….
“ദാ ഇവൾക്ക് വേണ്ടി”
ഏട്ടൻ പൊടുന്നനെ എന്നെ രാവണന്റെ മുന്നിലേക്ക് നീക്കി നിർത്തി..എല്ലാം പെട്ടെന്ന് ആയതിനാൽ ഞാൻ ചൂളിപ്പോയി….
“നഷ്ടപ്പെട്ടവർക്ക് പകരമാകില്ലെന്ന് അറിയാം..പക്ഷേ തന്നെയിവൾ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട്…
എന്റെ മനസ് മനസിലാക്കി എന്റെ ഏട്ടൻ സംസാരിച്ചു..ഏട്ടനെ കെട്ടിപ്പിടിച്ചു ഞാൻ ഏങ്ങലടിച്ചു കരഞ്ഞു….
” ശരി നമുക്ക് പോയേക്കാം ”
ഏട്ടൻ കുഴികൾ മൂടിയട്ട് ചാക്കുകൾ കൂട്ടിക്കെട്ടി.ഒന്ന് രാവണനും ഒന്ന് ഏട്ടനും ചുമന്നു…
*******
.പിറ്റേന്ന് സെൻസേഷണൽ ന്യൂസ് യാമിനിയും കുഞ്ഞുങ്ങളും ബന്ധുക്കക്കും ഉൾപ്പെട്ട കൊലപാതക്കേസ് പുതിയ വഴിത്തിരിവിൽ എന്നായിരുന്നു….
ജയിൽ ചാടിയ കുറ്റത്തിനും കുറച്ചു നാൾ കൂടെ രാവണൻ അകത്ത് കിടന്നു.അതിനു ശേഷം കോടതി രാവണനെ കുറ്റ വിമുക്തനാക്കി….
അഞ്ച് വർഷം പെട്ടെന്ന് കടന്നുപോയി….
ഏട്ടനും ജയിലിൽ നിന്ന് റിലീസായി….അതിനു ശേഷം നല്ലൊരു മുഹൂർത്തം നോക്കി എന്റെയും ഏട്ടന്റെയും വിവാഹം വീട്ടുകാർ നടത്തി…
ഇരട്ടച്ചങ്കൻ ജാനകിയുടെ കഴുത്തിലും രാവണൻ എന്നെയും താലി ചാർത്തി സ്വന്തമാക്കി…
ഫസ്നൈറ്റിൽ രാവണിനു മുമ്പിൽ ചെന്നപ്പോൾ എനിക്കൊട്ടും ലജ്ജ തോന്നിയില്ല….
“ഡോ രാവണാ താൻ ശരിക്കും സീതയെ ഇഷ്ടപ്പെട്ടിരുന്നോ”
രാവണൻ എന്റെ ചോദ്യത്തിനു കുസൃതിയോടെ പുഞ്ചിരിച്ചു…
“ആ രാവണന്റെ കാര്യം എനിക്ക് അറിയില്ല…പക്ഷേ ഈ രാവണനും സീതയെ ഇഷ്ടപ്പെട്ടു..വിവാഹവും കഴിച്ചു…”
“ഇയാളു കൊളളാലൊ”
“കൊളളാഞ്ഞിട്ടാണോടീ നീയെന്നെ കെട്ടിയത്”
“അയ്യെടാ.. ബെസ്റ്റ് കോന്തൻ..ഇയാളൊന്ന് മാറി കിടന്നേ..എനിക്ക് ഉറക്കം വരുന്നു..”
“ഇപ്പോൾ ഉറക്കാമേ..”
എന്ന് പറഞ്ഞു രാവണൻ എന്റെ അടുത്ത് ഓടി വന്നതും ഞാൻ ലൈറ്റണച്ചു…
ഞങ്ങൾ പുതിയയൊരു ജീവിതം തുടങ്ങുകയാണ്.അപ്പോൾ ഇരുട്ടിന്റെ മറ നല്ലതാണേ…..
(അവസാനിച്ചു)
കർണ്ണനെയും രാവണനെയും സീതയെയും ജാനകിയെയും സ്നേഹിച്ചവർക്കും.എന്റെ പൊട്ടത്തരങ്ങളെ പ്രോൽസാഹിപ്പിച്ചവരോടും ഒരുപാട് സ്നേഹം❤️
സ്നേഹപൂർവ്വം
©വാസുകി വസു