Sunday, April 28, 2024
Novel

അഖിലൻ : ഭാഗം 10

Spread the love

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

Thank you for reading this post, don't forget to subscribe!

ഞാൻ നോക്കുന്നത് കണ്ടിട്ട് ആവണം സാർ കണ്ണാടി കുറച്ചു വെട്ടിച്ചു വച്ചു.
“ഹ്മ്മ്.. ദുഷ്ടൻ. !”

“എന്തെങ്കിലും പറഞ്ഞോ താൻ..? ”

“ഇല്ലാ.. ”

“ഹ്മ്മ്. ഞാൻ പറഞ്ഞത് ഒന്നും മറക്കണ്ട.. എന്റെ പിന്നാലെ നടന്നു അപകടം വിളിച്ചു വരുത്തരുത്.”

ഇറങ്ങാൻ നേരം സാർ എന്നെ ഒന്ന് കൂടി ഓർമിപ്പിച്ചു.

“അപ്പോൾ എല്ലാം പറഞ്ഞത് പോലെ ”

“ഓഹ്.. ആയിക്കോട്ടെ. അതിനു മുൻപ് ഒന്നുകൂടി ചോദിക്കട്ടെ… സാറിന് എന്നെ ഇഷ്ടമല്ലേ.. അയാളെ പേടിച്ചിട് അല്ലേ എന്നോട് അടുക്കാത്തതു.? ”

“വിളിച്ചോണ്ട് പോടോ ഇതിനെ.”

എന്നെയും കാത്തു നിന്ന ശാരിയോട് ആയിരുന്നു ആക്രോശം.

“വാടാ പോവാം”. അവളെന്റെ കൈ പിടിച്ചു വലിച്ചു.

“നിക്ക്.. ഒരു കാര്യം പറഞ്ഞിട്ട് വരാം. ”
ഞാൻ അവളുടെ കൈ വിടുവിച്ചു സാറിന്റെ അടുത്തേക് ചെന്നു.

“എന്നെ ഇഷ്ടമാണ്ങ്കിൽ ഇപ്പോൾ പറയണം. ഇത് ലാസ്റ്റ് ചാൻസ് ആ.പറഞ്ഞില്ലെന്നു വേണ്ട. . ന്താ… എന്നെ ഇഷ്ടമാണോ? ”

കടുപ്പിച്ചോരു നോട്ടം.
എന്റെ പൊന്നോ… ആ കണ്ണ് ഒക്കെ കാണണം.

“ഇപ്പൊ ഞാൻ ഭസ്മമായി പോയേനെ. ഇങ്ങനെ നോക്കി കൊല്ലുന്നത് എന്തിനാ.. കാര്യം പറഞ്ഞാൽ പോരേ. ”

” പോയി ക്ലാസിൽ കയറാൻ നോക്ക് കൊച്ചേ”.

എന്റെ ചോദ്യതെ നിസ്സാരമായി തള്ളി കളഞ്ഞു അങ്ങേര് കയറി പോയി.

“ഹ്മ്മ്… ന്തായാലും കൊള്ളാം. മരുഭൂമിയിൽ മഴ ചാറിതുടങ്ങി മോളെ.. ”

സാറിന്റെ പോക്കും നോക്കി നിന്നാണ് ശാരിയുടെ കമന്റ്.

“ഇവളെന്തു കുന്തമാ ഈ പറയുന്നേ.. മഴയോ.. ”

ആകാശതേക്ക് നോക്കി വാ പൊളിച്ചു നിന്ന എന്റെ തലക്കിട്ടു നല്ലൊരു കിഴുക്ക് തന്നു ശാരി.

“അവിടെ അല്ല… ദേ അവിടെ… നിന്റെ സാറിന്റെ ഉള്ളിലെ കാര്യാ പറഞ്ഞെ. അയാൾക് നിന്നോട് ഒരിഷ്ടം ഒക്കെ ഉണ്ട്. എനിക്ക് ഉറപ്പാ ”

“സത്യം ആണോടാ… ”

“അതേ എന്റെ നന്ദൂട്ടാ… ഡ്രാക്കുളയുടെ മനസിൽ പ്രണയതിന്റെ വിത്ത് മുള പൊട്ടി തുടങ്ങി. ഇന്ന് അയാള് നിന്നോട് ദേഷ്യപെട്ടില്ലല്ലോ.. അതുമല്ല നീ പറഞ്ഞത് കേട്ട് അയാൾക് ചിരി ആ വന്നത്. സാധാരണ ദേഷ്യപെടുകയല്ലേ വേണ്ടതു. ”

“പക്ഷേ അതിനു സാർ ചിരിച്ചിലല്ലോ? ”

“ചിരി വന്നു.. പക്ഷേ അത് പുറത്തു കാണിച്ചില്ലന്ന് മാത്രം. അതിലെ ചെറിയൊരു അംശം ഞാൻ കണ്ട് മോളെ. ”

“ഓഹോ… എങ്കിൽ ഇനി ബാക്കി കാര്യം ഞാൻ നോക്കിക്കോളാം. ”

“എങ്ങനെ? അയാള്ടെ ഇഷ്ടങ്ങൾ എന്തെങ്കിലും നിനക്ക് അറിയോ.? ആവശ്യമില്ലാത്തതു വല്ലോം ചെയ്താൽ ഉള്ളത് കൂടി ഇല്ലാണ്ട് ആവും. ”

ആലോചിച്ചപ്പോൾ ശെരി ആണ്.എടുത്തു ചാടി ഞാൻ എന്തെങ്കിലും ചെയ്താൽ അത് പ്രശ്നമാകും. ഇതുവരെ ഞാൻ ചെയ്തതിന് എല്ലാം നെഗറ്റീവ് ഫലം മാത്രേ ഉണ്ടായിട്ടുള്ളൂ. .

“പിന്നെ എന്താ ചെയ്യാ..? ”

“നമുക്ക് വിപിനോട്‌ ഒരു ഹെല്പ് ചോദിച്ചാലോ.?”

“എന്തോ… എങ്ങനെ..? എന്നിട്ട് വേണം എന്റെ പേരും പറഞ്ഞു രണ്ടിനും സൊള്ളാൻ. അല്ലേ. അത് വേണ്ട മോളെ. ”

“വേണ്ടേൽ വേണ്ട. ഈ കോളേജിൽ നിന്ന് അവനല്ലാതെ വേറെ ഒരു പട്ടികുഞ്ഞു പോലും വരില്ല നിന്നെ സഹായിക്കാൻ. ഇനിപ്പോ നീ വേണ്ടന്ന് പറഞ്ഞ സ്ഥിതിക്ക് ഞാൻ വിളിക്കുന്നില്ല. പോരേ. ”

അവൾ പിണങ്ങി തിരിഞ്ഞു നിന്നു. കയ്യും കെട്ടി ജാഡ ഇട്ടുള്ള ആ നിൽപ് കണ്ടപ്പോൾ പുറകിന്ന് ഒറ്റ തള്ള് കൊടുക്കാനാ ആദ്യം തോന്നിയത്. പിന്നെ വേറെ ആരും സഹായിക്കാൻ ഇല്ലല്ലോ എന്നോർത്തപ്പോൾ അങ്ങ് ക്ഷമിച്ചു.

“എന്താ ഞാൻ വിളിക്കണോ വിപിനെ? ”

“ഹ്മ്മ്. വിളിക്ക്. ” അധികം താല്പര്യമില്ലത്ത രീതിയിൽ ആണ് ഞാൻ പറഞ്ഞത്.

ശെരി.. വിളിക്കാം. ഇപ്പൊ മോള് ക്ലാസ്സിൽ ചെല്ല്. ഉച്ചക്ക് മീറ്റ് ചെയ്യാം.

എന്നെ മുട്ടു കുത്തിച്ച സന്തോഷം അവളുടെ മുഖത്തു ഉണ്ടായിരുന്നു. എന്തായാലും വേണ്ടില്ല.. എങ്ങനെയും സാറിന്റെ മനസിൽ പൂർണ്ണമായും കയറി പറ്റണം അതായിരുന്നു എന്റെ മനസിൽ. ക്ലാസ്സിൽ കയറി ചെന്നതോടെ എല്ലാവരും എനിക്ക് ചുറ്റും കൂടി.
എല്ലാവർക്കും എന്താ ഒരു സ്നേഹം.. ഞാനും സാറും ഒരുമിച്ചു വന്നതിന്റെ കാര്യം അറിയണം എല്ലാവർക്കും.പക്ഷേ ആരും തുറന്നു ചോദിക്കുന്നില്ലന്ന് മാത്രം.

“കൃഷ്‌ണേന്ദു ഇന്ന് നേരത്തെ വന്നോ.സാർ ആയിരുന്നോ ഡ്രോപ്പ് ചെയ്തതു? ”

ഒടുവിൽ മൗനം വെടിഞ്ഞു കൊണ്ട് ജ്യോതി ചോദിച്ചു. ജ്യോതിയും ഞാനും ഒരുമിച്ചു ആണ് ഇരിക്കുന്നതു. അവൾക് സാറിനോട് ചെറിയൊരു ഇഷ്ടം ഉണ്ടെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ടെൻഷൻ കയറിയുള്ള അവളുടെ മുഖവും
എന്റെ മറുപടി കേൾക്കാൻ ആകാംഷയോടെ കാതോർത്തു ഇരിക്കുന്ന മറ്റുള്ളവരെ കൂടി കണ്ടപ്പോൾ എനിക്ക് ചിരി വന്നു.

“അതേ.. ഇന്ന് ഞങ്ങൾ ഒരുമിച്ചാ വന്നത്. ”

“സാറിനെ എവിടെ വച്ചു കണ്ടു.. നിങ്ങൾ തമ്മിലുള്ള വഴക് ഒക്കെ മാറിയോ? ”

ജ്യോതിയുടെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു. ഞാൻ മറുപടി പറയും മുൻപ് സാർ ക്ലാസ്സിലേക്ക് വന്നു.

“സാർ ഇപ്പോൾ വരുമെന്ന് ഞാൻ വിചാരിച്ചേ ഉള്ളു.. കറക്റ്റ് ടൈമിൽ വന്നല്ലോ.. ഇതാണ് മനപൊരുത്തംന്ന് പറയുന്നത്. ”

ഞാൻ ഒളി കണ്ണിട്ട് നോക്കിയപ്പോൾ ജ്യോതിയുടെ മുഖം കടന്നലു കുത്തിയത് പോലെ വീർത്തിരിക്കുന്നു. അറ്റൻഡൻസ് എടുക്കാൻ നേരം സാറിനെ നോക്കി നന്നായൊന്നു ചിരിച്ചു കാണിച്ചു. പക്ഷേ പുള്ളി മൈൻഡ് ചെയ്തില്ലാന്ന് മാത്രമല്ല പുറം തിരിഞ്ഞു നിൽക്കേo ചെയ്തു. അത് കണ്ടപ്പോൾ ജ്യോതിയുടെ മുഖം ആയിരം ജ്യോതി തെളിച്ച പോലെ ആയി.

, “ചെറിയൊരു സൗന്ദര്യപിണക്കം… അതാ മൈൻഡ് ചെയ്യാതെ. ”

പതുക്കെ ജ്യോതിക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു.

“എന്തിനാ? “.
ആകാംക്ഷയോടെയുള്ള ചോദ്യം.

ചിരിയടക്കി ഞാൻ പറയാൻ തുടങ്ങിയതും ഡ്രാക്കുള എന്നെ പൊക്കി.

“എന്താ അവിടെ? ”

“ഒന്നുല്ല.”

“ഹ്മ്മ്. മര്യാദക്ക് ക്‌ളാസിൽ ശ്രെദ്ധിക്കു… ഇല്ലേ എടുത്തു വെളിയിൽ കളയും ഞാൻ. ”
ഇരിക്ക് അവിടെ. ”

ഞാൻ ചാടി ഇരുന്നു.

“സ്നേഹം കൊണ്ടാണ് അല്ലേ..? ” ജ്യോതിയുടെ വക്കുകളിൽ പുച്ഛം നിറഞ്ഞിരുന്നു. ദുഷ്ടൻ… നാണം കെടുത്താൻ ആയിട്ട്..

“അതേ… ഞാൻ പറഞ്ഞില്ലേ… ചെറിയൊരു പിണക്കം. അതാ ഇങ്ങനെ. ”

പറഞ്ഞിട്ട് നോക്കിയതും സാർ എന്നെ തന്നെ നോക്കി നിൽക്കുന്നു. തനിയെ എഴുന്നേറ്റു പോയി.

“തന്നെ ഞാൻ… വാ… ഇവിടെ വാ… ഇവരുടെ അടുത്തു വന്നിരുന്നോ. ”

സാർ എന്നെ പിടിച്ചു ഫസ്റ്റ് ബെഞ്ചിൽ ബോയ്സ്ന്റെ അടുത്ത് കൊണ്ടിരുത്തി. അങ്ങനെ ഫസ്റ്റ് ബെഞ്ചിലെ ഫസ്റ്റ് സീറ്റ്‌ എന്റെതായി.

“എന്താടി ഇന്ന് ഡ്രാക്കുള നിന്നെ കടിച്ചു കീറാതെ? ”

പുറകിൽ ഇരുന്നവൻ ചെവിക്കു അരികിൽ വന്നു ചോദിച്ചു. ഞാൻ നോക്കിയപ്പോൾ സാർ ബോഡിൽ എഴുതുന്ന തിരക്കിൽ ആണ്. പിന്നെ ഒട്ടും മടിച്ചില്ല.. തിരിഞ്ഞു മറുപടി പറഞ്ഞു. അവൻ തനിയെ എഴുന്നേൽക്കുന്നത് കണ്ടപ്പോൾ പിന്നയും പെട്ടു എന്ന് മനസിലായി.

“ഇറങ്ങി പോടോ രണ്ടും.”

ഡ്രാക്കുളയുടെ അലർച്ച കേട്ടതും ഞങ്ങൾ രണ്ടും ബാഗുമെടുത്തു ചാടിയിറങ്ങി.
ജ്യോതിയുടെ മുഖത്തു സന്തോഷം കണ്ടപ്പോൾ സത്യം പറയാലോ എന്റെ കണ്ണ് നിറഞ്ഞു പോയി.

“ദുഷ്ടൻ… ഒരു മടിയും കൂടാതെ അല്ലേ എന്നെ ചവിട്ടി പുറത്തു ആക്കിയത് .”

“അടിപൊളി… താങ്ക്സ് കൃഷ്‌ണേന്ദു.. ആ ഡ്രാക്കുളയുടെ ക്‌ളാസിൽ നിന്ന് എങ്ങനെ രക്ഷപെടുമെന്നു ഓർത്തു ഇരിക്കുകയായിരുന്നു ഞാൻ. ”
അവൻ എനിക്ക് നേരെ കൈ നീട്ടി.

“പോടാ… നീ കാരണ എന്നെ ഇറക്കി വിട്ടേ… ഇപ്പോൾ സമാധാനം ആയല്ലോ ”
എന്റെ സകല ദേഷ്യവും ഞാൻ അവനോട് തീർത്തു.

ക്ലാസ്സ്‌ മുറിക്കു പുറത്തു നിന്ന് ഞങ്ങളുടെ തർക്കം കേട്ട് സാർ ഇറങ്ങി വന്നു.

“വാടി.. പോവാം. ഇല്ലേ ഡ്രാക്കുള ഇപ്പോൾ കടിച്ചു കീറും. ”
അവൻ എന്റെ കൈ പിടിച്ചു വലിക്കാൻ തുടങ്ങി. സാറിന്റെ നോട്ടം എന്റെ കയ്യിലെക്ക് ആയതും അവൻ കൈ വിട്ടു. ആ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.

“കയറി വാ രണ്ടും. ”

പൂച്ച കുഞ്ഞിനെ പോലെ ഞങ്ങൾ രണ്ടും അകത്തേക്ക് കയറി.

“എന്തൊരു അനുസരണ.. പറഞ്ഞ ഉടനെ ഇറങ്ങിക്കോളും ബാഗും തൂക്കി. നിനക്ക് ഒക്കെ പഠിക്കണംന്ന് വല്ല വിചാരവും ഉണ്ടോ..”
സാർ കത്തി കയറുകയാണ്. പേടിച്ചിട്ടു അവനെ ചെറുതായി വിറക്കുന്നുമുണ്ട്.

“പോയിരിക്കാൻ പ്രത്യേകം പറയണോ രണ്ടിനോടും”

അത് കേട്ട ഉടനെ ഞങ്ങൾ രണ്ടും ഫസ്റ്റ് ബെഞ്ചിൽ സ്ഥാനം പിടിച്ചു. അവന്റെ ഒപ്പം പോയി ഇരിക്കുന്നത് കണ്ടപ്പോൾ സാറിന്റെ ദേഷ്യം ഒന്ന് കൂടി കൂടി.

“നിന്നോട് ആരാ അവിടെ ഇരിക്കാൻ പറഞ്ഞത്. ”

ഞാൻ അവിടുന്നു എഴുന്നേറ്റു ജ്യോതിയുടെ അടുത്ത് ഇരുന്നു.

“അവിടെ ഇരിക്കാൻ ഞാൻ പറഞ്ഞോ? ”

ഞാൻ എഴുന്നേറ്റു ഒന്നും മിണ്ടാതെ നിന്നു. അവനാണേൽ നിൽക്കണോ ഇരിക്കണോ എന്നറിയാതെ പാതി എഴുന്നേറ്റു നിൽക്കുകയാണ്. അത് കണ്ടപ്പോൾ ഞാൻ അറിയാതെ ചിരിച്ചു പോയി .

സാർ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് അവനെ ക്ലാസിന് ഏറ്റവും പിറകിലും എന്നെ സാറിന്റെ ഡെസ്കിന് അടുത്ത് മുൻപിലും ആയി കൊണ്ട് നിർത്തി .

“ക്ലാസ് കഴിയും വരെ അവിടെ നിന്നോ രണ്ടും.”

ഞാൻ വാച്ചിൽ നോക്കി.. ഹാവു… ഈ അവർ കഴിയാറായി . ക്ലാസ് കഴിയാറായതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്തു ഉണ്ടായിരുന്നു.
അങ്ങനെ സമാധാനിച്ചു നിൽക്കുമ്പോൾ ആണ് ഡ്രാക്കുള അടുത്ത വെടി പൊട്ടിക്കുന്നത്.അടുത്ത അവർ മിഷ മിസ്സ്‌ ലീവ് ആയത് കൊണ്ട് അയാൾ തന്നെയാണ് ക്ലാസ് എടുക്കുന്നത് എന്ന്.

കഷ്ടകാലംന്ന് അല്ലാണ്ട് എന്ത് പറയാൻ.. എല്ലാവരുടെയും മുഖംത്തു സങ്കടം. പക്ഷേ ജ്യോതി മാത്രം എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചു.

“എന്തൊക്കെ ബിൽഡപ്പ് കൊടുത്തതാ… കൊരങ്ങൻ… എല്ലാം നശിപ്പിച്ചു. ”

“നിന്റെ കയ്യിലിരുപ്പ് കൊണ്ട് അല്ലേടി ”

ഞാൻ നോക്കിയപ്പോൾ സാർ ആണ്. ബോർഡ് മായ്ക്കുന്നെന്ന വ്യാചേന തിരിഞ്ഞു ആണ് നിൽപ്.

“എന്താ.. പറഞ്ഞെ ”

“കൊരങ്ങൻ നിന്റെ മറ്റവൻന്ന് ”

ദേ…
ഞാൻ തിരിച്ചു പറയാൻ തുടങ്ങും മുൻപേ അയാൾ എന്നെ നോക്കി കണ്ണുരുട്ടി.

“എല്ലാവരുടെയും മുന്നിലാണ് നിൽക്കുന്നത് എന്ന് ഓർമ്മ വേണം.. ഇല്ലേൽ ഉണ്ടല്ലോ.. ”

“ഇല്ലെലോ… പിടിച്ചു വിഴുങ്ങോ.. എന്നെ ക്ലാസിൽ നിന്ന് ഇറക്കി വിട്ടേരെ… നിന്ന് നിന്ന് എന്റെ കാല് കഴച്ചു. ”

” എന്നിട്ട് വേണം അവന്റെ ഒപ്പം ചുറ്റി നടക്കാൻ അല്ലേ.? ”

“അതേ.. അതിനു സാറിന് എന്താ..ഞാൻ അവന്റെ കൂടെ പോകും. എനിക്ക് അവനെ വല്യ ഇഷ്ടാ ”

“സൈലെൻസ്.. ”

പെട്ടന്ന് സാർ ഡസ്റ്റർ ഡെസ്കിലേക്ക് വലിച്ചെറിഞ്ഞു.ഇയാൾക്കു ഇതെന്താ പറ്റിയെ എന്ന് ഞാനും,എന്താ ഇപ്പോൾ സംഭവിച്ചത് എന്ന് മനസിലാകാതെ അത് വരെ കൊച്ചു വർത്താനം പറഞ്ഞു കൊണ്ടിരുന്നവരും പെട്ടന്ന് നിശബ്ദരായി.

“ജ്യോതി… ഇവിടെ വരൂ ”

വളരെ ശാന്തനായിട്ടായിരുന്നു ആ വിളി.ജ്യോതിയുടെ മുഖം നിലാവ് വീണ പോലെ.. ഇയാൾ എന്തിനാ അവളെ വിളിക്കുന്നത്ന്ന് ആലോചിച്ചു നിന്നപോഴേക്കും
അടുത്ത ഡയലോഗ് വന്നു.

“ജ്യോതി ഈ നോട്ട് ഒന്ന് വായിച്ചു കൊടുക്ക്. എല്ലാവരും എഴുതി എടുക്ക് കെട്ടോ ”

“ഓഹ്… വേറെ ആരെയും കണ്ടില്ല വിളിക്കാൻ.
അവൾക്കിനി ഇത് മതി എന്നെ കളിയാക്കാൻ. ”
“തന്നോട് എഴുതി എടുക്കാൻ ഇനി പ്രത്യേകം പറയണോ ”

സാർ എന്റെ നേരെ തിരിഞ്ഞതും പെട്ടന്ന് ബുക്ക്‌ എടുത്തു എഴുതാൻ തുടങ്ങി.

നാശം.. ഇങ്ങനെ കൈയിൽ വച്ചു എഴുതാൻ വല്യ പാടാണ്. കാൽ ആണേൽ വേദനിച്ചിട്ടും വയ്യ.ഓരോ കാലും മാറി മാറി ഊന്നി നിന്നാണ് എഴുതി കൊണ്ടിരിക്കുന്നത്.

“ഡാ അവിടെ പോയി ഇരുന്നോ ”

സാർ അവന് ഇരിക്കാൻ അനുവാദം കൊടുത്തതും ദയനീയതയോടെ ഞാൻ സാറിനെ നോക്കി.

“ഹ്മ്മ്. നീയും പൊക്കോ”

ആശ്വാസം… ഞാൻ പോയി എന്റെ സീറ്റിൽ ഇരുന്നു.

“അവിടെ അല്ല ഇവിടെ ഫസ്റ്റ് ബെഞ്ചിൽ.
എന്റെ കണ്മുന്നിൽ കാണണം താൻ.”

“അവിടെയോ..? ”

“എന്തെ… പറ്റില്ലേ ”

സൗകര്യമില്ലെന്ന് പറയണം എന്നുണ്ടായിരുന്നു എങ്കിലും ഒന്നും മിണ്ടാതെ പോയിരുന്നു.
ഇനി അനങ്ങാൻ പോലും പറ്റില്ലല്ലോന്ന് ഓർക്കുമ്പോഴാ എനിക്ക് സങ്കടം. പിന്നെ കുറച്ചു സന്തോഷം ഒക്കെ തോന്നി.. സാറിനെ കുറച്ചു കൂടി അടുത്ത് കാണാലോ. ആ ഫീലോടെ അങ്ങേരെ നോക്കിയപ്പോൾ ഡ്രാക്കുള പല്ലും നീട്ടി അതേ നിൽപ്.

“ഹേയ്… ഇയാള് നന്നാവാൻ പോകുന്നില്ല. ”

ബെൽ അടിച്ച ശബ്ദം കേട്ടതും അയാള് ബുക്കും എടുത്തു ഒറ്റ പോക്ക്. എന്നെ ഒന്ന് നോക്കി പോലും ഇല്ല.

“നിങ്ങൾ പിണങ്ങിയത് എന്തായാലും നന്നായി…ഇനി സാറിനോട് എങ്ങനെ അടുക്കണം എന്ന് എനിക്കറിയാം.”

ജ്യോതിയുടെ അഹങ്കാരത്തോടെയുള്ള സംസാരം കേട്ടപ്പോൾ അവള്ടെ മൂക്കിടച്ചു പരത്താൻ തോന്നി. സാർ വിളിച്ചു ഒന്ന് വായിക്കാൻ പറഞ്ഞതിന്റെ അഹങ്കാരം ആണ്. ഈ നെഗളിപ് ഒക്കെ മാറും മോളെ… എന്റെ ഇഷ്ടം സാർ ഒന്ന് അംഗീകരിച്ചോട്ടെ.. അന്ന് നിന്റെ മുന്നിലൂടെ ഞാൻ സാറിന്റെ കയ്യും പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കും. നോക്കിക്കോ.

” എന്താ നന്ദൂട്ടാ… പകൽ കിനാവ് കാണുവാ? ”
ശാരി കുലുക്കി വിളിച്ചപ്പോൾ ആണ് പരിസരബോധം വന്നത് .

“എന്താ ചെയ്യാ…ഇനി അതേ വഴി ഉള്ളു ” ജ്യോതിയും കൂട്ടരും ചിരിക്കാൻ തുടങ്ങി.
ഒന്നും മനസിലാകാതെ നിന്ന ശാരിയോട് ഞാൻ എല്ലാം പറഞ്ഞു .. അവളുടെ മുഖത്തു സന്തോഷം കണ്ടപ്പോൾ എനിക്ക് കലി കേറി.

“ഇതിപ്പോ എന്നാ കണ്ടിട്ടാ നിനക്ക് ഇത്രേം സന്തോഷം.? ”

“എന്റെ മണ്ടൂസേ… നീ ഒരു ട്യൂബ് ലൈറ്റ് ആയി പോയല്ലോ.. ടാ അയാൾക് നിന്നോട് ഇഷ്ടം ആണ്. അതുകൊണ്ട് അല്ലെ അവന്റെ ഒപ്പം പോകാൻ ഇറങ്ങിയ നിന്നെ തിരിച്ചു ക്ലാസിൽ പിടിച്ചു ഇരുത്തിയത്… നീ ന്താ പറഞ്ഞെ… കുറച്ചു കഴിഞ്ഞപ്പോൾ അയാൾ നിങ്ങളോട് ഇരുന്നോളാൻ പറഞ്ഞുന്ന് അല്ലെ ”

“ഓഹ്… അത് എന്നോട് ഉള്ള സ്നേഹം കൊണ്ട് ഒന്നും അല്ല.. അവനെ ഇരുത്തിയത് കൊണ്ട് ആണ്. ”

ഇങ്ങനെ ഒരു മണ്ടി എന്ന് പറഞ്ഞു അവളെനിക്ക് ഒരു കിഴുക്ക് തന്നു.
“കഴിഞ്ഞ ഒരു വർഷം മുഴുവൻ ഞങ്ങൾ സഹിച്ചതാ അയാളെ.. ആ അനുഭവത്തിൽ പറയാ ഈ നാളു വരെ അയാൾ കൊടുത്ത ഒരു ശിക്ഷയിലും ഇളവ് ഉണ്ടായിട്ടില്ല. പിന്നെ… നമ്മൾ ഇഷ്ടപെടുന്ന പെണ്ണോ ആണോ വേറെ ഒരാളോട് കൂടുതൽ അടിക്കുന്നത് ആർക്കും സഹിക്കില്ല.. അതിന്റെ ദേഷ്യമാ നീ ഇന്ന് കണ്ടത്. ”

പറഞ്ഞപ്പോൾ ആണ് ഞാനും കൂടുതൽ ആലോചിച്ചത്. സന്തോഷം കൊണ്ട് എനിക്ക് എന്ത് ചെയ്യണംന്ന് അറിയാത്ത അവസ്ഥയായി.

“ടാ ഞാനിപ്പോ വരാം. ”

ഡിപ്പാർട്മെന്റ് ലക്ഷ്യമാക്കിയുള്ള ഓട്ടത്തിൽ ഞാൻ കണ്ടു സ്റ്റെപ് കയറി വരുന്ന അയാളെ.. പ്രവീൺ.. ! എന്റെ കാലുകൾ നിശ്ചലമായി.

(തുടരും )

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2

അഖിലൻ : ഭാഗം 3

അഖിലൻ : ഭാഗം 4

അഖിലൻ : ഭാഗം 5

അഖിലൻ : ഭാഗം 6

അഖിലൻ : ഭാഗം 7

അഖിലൻ : ഭാഗം 8

അഖിലൻ : ഭാഗം 9