Monday, April 29, 2024
Novel

അസുരന്റെ മാത്രം: ഭാഗം 6

Spread the love

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്

Thank you for reading this post, don't forget to subscribe!

അവൾ പറയുന്നത് കേട്ട് അനുവിന്റെ മുഖം ദേഷ്യത്താൽ നിറഞ്ഞു

“ഒന്നെന്റെ മുൻപിൽ നിന്നും പോകുമോ”

അനു ദേഷ്യത്തിൽ പറഞ്ഞു ബസിൽ ഉള്ള എല്ലാവരും ഞങ്ങളെ നോക്കി പ്രെവീണ ദേഷ്യത്താൽ അനുവിന്റെ അടുത്ത് നിന്നും എണീറ്റു പോയി

“ഇല്ലാ ഉണ്ണിഏട്ടന് എന്നെ ചതിക്കാൻ കഴിയില്ല അവളെ ഉണ്ണി ഏട്ടൻ അനിയത്തി ആയാണ് കാണുന്നത്”അനു മനസ്സിൽ ആയിരം ആവർത്തി മനസ്സിൽ പറഞ്ഞു പഠിപ്പിച്ചു. ക്ലാസ്സിൽ ചെന്നു കയറിയപ്പോൾ മാളു അവളുടെ കൂട്ടുകാരി വീണയും ആയി ഉണ്ണി ഏട്ടനെ പറ്റി പറയുക ആയിരുന്നു അതു കേട്ടപ്പോൾ അനു ദേഷ്യം ഇരട്ടി ആവുകയാണ് ചെയ്തത്

“എന്താ മോളേ മാളു ഒരു കള്ളത്തരം ആ പുള്ളിയെ അങ്ങ് ഇഷ്ട്ടായി എന്നു തോന്നുന്നു”

വീണ അതു പറഞ്ഞപ്പോൾ മാളുവിന്റെ മുഖം നാണത്താൽ ചുവന്നു തുടുത്തു

“ഏയ് അങ്ങിനെ ഒന്നും ഇല്ലെടാ”

“ഓഹ് മനസിലായി മോളേ ഒന്നും ഇല്ലാ എന്നു ഡാ മോളേ അയാളോട് പറഞ്ഞോ നിന്റെ ഇഷ്ട്ടം”

“ഇല്ലെടാ ഉണ്ണി ഏട്ടൻ എന്നെ അങ്ങനല്ല കാണുന്നതെങ്കിലോ ഞങ്ങളുടെ കൂട്ട് പോവില്ലേ ”

“നീ ഇങ്ങനെ പേടിച്ചാൽ കാര്യം നടക്കില്ല ചെക്കനെ വേറെ ആരേലും കേറി കൊത്തും”

അതു കേട്ടതും മാളുവിന്റെ മുഖം വാടി അതു മനസിലാക്കിയെന്നവണ്ണം
“ഡാ ഞാൻ ചുമ്മാ പറഞ്ഞതാ ആൾക്ക് തന്നേ ഇഷ്ട്ടാകും അയാളുടെ സംസാരവും പ്രേവർത്തി ഓക്കേ കണ്ടാൽ അങ്ങനെ പറയു”

അവർ സംസാരിക്കുന്നനത് കേട്ട ലെച്ചുവിന്റെ തല പെരുകും പോലെ തോന്നി ഒരു താങ്ങിനായി അവൾ ഭിത്തിയിൽ പിടിച്ചു

“ഇല്ലാ എന്റെ ഉണ്ണി ഏട്ടനെ ആർക്കും ഞാൻ കൊടുക്കില്ല ഉണ്ണി ഏട്ടൻ എന്റെയാ എന്റേത് മാത്രം അതിനു ഞാൻ എന്തു ചെയ്യും”അവൾ മനസ്സിൽ പറഞ്ഞു

“ഇപ്പോൾ എങ്ങിനുണ്ട് മോളേ അനു”

അവൾ ഞെട്ടി തിരിഞ്ഞു നോക്കി ചിരിച്ച മുഖവും ആയി നിൽക്കുന്ന പ്രെവീണയെ ദേഷ്യത്തോടെ നോക്കി പോവാൻ തുടങ്ങിയ അനുവിനെ തടഞ്ഞു

“അങ്ങനെ പോവാൻ വരട്ടെ അപ്പോൾ കാത്തു സുക്ഷിച്ച കസ്തൂരി മാമ്പഴം വഴിയേ വന്ന ഒരുത്തി കൊത്തികൊണ്ടു പോയില്ലേ”പ്രെവീണ ക്രൂരമായ ചിരിയോടെ നടന്നു പോയി

അനു ദേഷ്യത്തോടെ മാളുവിനെ നോക്കി കൈ ഭിത്തിയിൽ ആഞ്ഞടിച്ചു

പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ഉണ്ണിയും മാളുവും ഒരുപാടു അടുത്തു

അതോടൊപ്പം അനുവിന്റെ ഉള്ളി മേല്‌നോടുള്ള ദേഷ്യം ഇരട്ടിച്ചു കൊണ്ടിരുന്നു

അങ്ങനെ തട്ടലും മുട്ടലുമായി അനുവും മാളുവും പ്ലസ് ടു വരേ എത്തി അങ്ങിനെ തറവാട്ടിൽ ഉത്സവത്തിന് പോവാൻ ഉള്ള തയാറെടുപ്പിലാണ് എല്ലാവരും ചുരുങ്ങിയ നാള്ളൂ കൊണ്ട് കൃഷ്ണനും ഫാമിലിയും കുടുംബത്തിലെ അംഗമായി മാറിയിരുന്നു എല്ലാവരും തറവാട്ടിലേക്ക് തിരിച്ചു കുട്ടികൾ എല്ലാവരും ഒരു വണ്ടിയിലും മുതിർന്നവർ വേറൊരു വണ്ടിയിലുമായി യാത്ര തുടങ്ങി ഏകദേശം മൂന്നു മണിക്കൂർ യാത്ര ഉണ്ട് അച്ചു ആണ് ഡ്രൈവർ അഭി അച്ചുവിനൊപ്പം മുൻപിൽ ആണ് ഇരിക്കുന്നത് ഉണ്ണിയും മാളുവും അനുവും പിൻസീറ്റിൽ ആണ് ഇരുന്നത്

ഉണ്ണിയും മാളുവും അനുവിനെ ഒന്നു മൈന്റ് പോലുമില്ലാതെ സംസാരത്തിൽ ആണ്

“അനുട്ട”
അനു അച്ചുവിനെ നോക്കി

“കാന്താരിക്കിതെന്തു പറ്റി നമ്മൾ സാധാരണ യാത്രകൾക്കൊക്കെ പോകുമ്പോൾ ഒരു നിമിഷം വാ അടക്കി വെക്കാത്ത പെണ്ണാ”

“നേരസാധാരണ തറവാട്ട് വീട്ടിൽ പോവാണെന്നു പറഞ്ഞ തുള്ളി ചാടണവള എന്തു പറ്റി ഊമ ആയിപോയോ”കളിയാക്കി അഭി ചോദിച്ചു അനു അഭിയെ ദേഷ്യത്തോടെ നോക്കി

“എന്താടി ഉണ്ടക്കണ്ണി നോക്കണേ”അതു കേട്ട് മാളു ചിരിച്ചു

“ഇവിടെ കിണിക്കാൻ മാത്രം ഒന്നും പറഞ്ഞില്ലാലോ”
അനു അതു ചോദിച്ചപ്പോൾ മാളുവിന്റെ മുഖം വാടി

“എന്താ അനു ഇതു ഇവൾ അധ്യായല്ലെ നമ്മുടേ ഒപ്പം വരുന്നേ എന്നിട്ട് ഇങ്ങനാണോ പെരുമാറേണ്ടത്”

“ആയ്യോ കൂട്ടുകാരിടെ മുഖം വടിയപ്പോൾ എന്താ ഉണ്ണി ഏട്ടന് നോന്തോ”

ഇനി ഇങ്ങനെ പോയാൽ സാഹചര്യം വഷളാകും എന്നു മനസ്സിൽ ആക്കിയ അച്ചു ഇടയ്ക്കു കയറി ഇടപെട്ടു

“ആഹ് പോട്ടെ ആരേലും ഒരു പാട്ടു പാടിക്കെ ”

“ഞാൻ പാടാം”

മാളു പറഞ്ഞു
🎵ഒരു വേനൽ പുഴയിൽ തെളിനീരിൽ പുലരി തിളങ്ങി മൂകം 🎵
🎶ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ ഇളവെയിലായി നിന്നെ🎶
🎼 ഒരു കാറ്റു നീന്തി വന്നെന്നിൽ പെയ്തു നിൽക്കും നീ എന്നും🎼
🎶മഴ മയിൽ പീലി നിർത്തും പ്രിയ സ്വപ്നമേ 🎶

മാളു പാടി തീർന്നതും ഉണ്ണിയും അഭിയും കൈ അടിച്ചു

“കണ്ടു പടിയെടി ഉണ്ട കണ്ണി”

അനു അഭിയെ ചിറഞ്ഞൊന്നു നോക്കി

“ഡാ കൊച്ചിനെ കളിയാക്കിയാൽ ഉണ്ടലോ എന്റെ കയ്യിന്നു വാങ്ങുവെ”അച്ചു അഭിക്കുനേരെ കൈ ചൂണ്ടി പറഞ്ഞു

“ഓ അവളെ ആരെന്തു പറഞ്ഞാലും അച്ചു ഏട്ടന് സഹിക്കില്ലലോ”

അച്ചു ഒന്നു ചിരിച്ചു

തറവാട്ടിലെക്കു പോകുന്ന വഴിയിൽ തിരിഞ്ഞു തനി ഒരു ഗ്രാമം വയലും പുഴയും മലയും ഓക്കെ അടങ്ങുന്ന സ്ഥലം വണ്ടി പടത്തിനു നടുവിലൂടെ നീങ്ങി അനു പുറത്തേക്കു തന്നെ നോക്കി ഇരുന്നു മഴ ചെറുതായി ചാറി തുടങ്ങി അനു ഗ്ലാസ്‌ താഴേക്കു താഴ്ത്തി മഴത്തുള്ളികൾ അവളുടെ മുഖത്തു തട്ടി ചിതറി കൈ കുമ്പിളിൽ അവൾ മഴത്തുള്ളികളെ പിടിച്ചു കൊണ്ടിരുന്നു അവളുടെ ചുണ്ടുകൾ ചെറുതായി വിറകൊള്ളുന്നുണ്ടാരുന്നു ഉണ്ണി അവളെ നോക്കി അവളുടെ ചുണ്ടിലും കണ്ണിലും മഴത്തുള്ളികൾ തങ്ങി നിന്നു മാളു അതു കണ്ടു അവളിൽ ഒരു കുശുമ്പ് ഉടലെടുത്തു അണുവിന്റെയും ഉണ്ണിയുടെയും നടുക്കിരുന്ന അവൾ ഒന്നുടെ മുൻപിലേക്ക് കയറി ഇരുന്നു ഉണ്ണി പെട്ടെന്നു അനുവിൽ നിന്നും നോട്ടം പിൻവലിച്ചു

വലിയൊരു ഗേറ്റ് കടന്ന് കാറുകൾ പഴമയും എല്ലാം വിളിച്ചോതുന്ന വയലിനു നടുക്ക് തല ഉയർത്തി നിൽക്കുന്ന വീട്ടിലേക്കു കയറി മഴ നന്നായി പെയ്യുന്നുണ്ടാരുന്നു അനു വണ്ടിയിൽ നിന്നും ഇറങ്ങി ഓടി അച്ഛമ്മയുടെ അടുത്തെത്തി അവൾ രാജേശ്വരിയെ വട്ടം കെട്ടി പിടിച്ചു കവിളിൽ ചുംബിച്ചു

“ഈശ്വരി അമ്മയുടെ കിലുക്കാം പെട്ടി വന്നോ”അവൾ അച്ഛമ്മയെ ഒന്നുടെ മുറുക്കി പിടിച്ചു

ബാലനും സുഭദ്രയും ഗായുവും പ്രെവീണയും നേരത്തെ തന്നേ എത്തി

“കുറുമ്പി ആകെ ഷീണിച്ചു പോയല്ലോ”

“എന്തു ചെയ്യാനാ എന്റെ ഈശ്വരി കുട്ടി പടുത്തം അല്ലേ”

“ഓ പിന്നെ padutham അതൊക്കെ കണക്കാ എന്റെ അമ്മേ”

“ചുമ്മാത ഈശ്വരി കുട്ടി ഞാൻ പഠിക്കണോക്കെ ഉണ്ട് ഈൗ അമ്മ വെറുതെ പറയണതാ”

‘അല്ലേലും എന്റെ മോളേ എനിക്കറിയാം”

“ആഹാ ഇവളെ കിട്ടിയപ്പോൾ ബാക്കി പേരക്കുട്ടികളെ മറന്നോ”ഉണ്ണി പരിഭവത്തോടെ പറഞ്ഞു

“എന്റെ ഉണ്ണി കുട്ടാ നിങ്ങളെ എനിക്ക് വേണ്ട എന്നാരാ പറഞ്ഞേ എങ്കിലും ഇച്ചിരി സ്നേഹ കൂടുതൽ എന്റെ കിലുക്കാം പെട്ടിയോടാ ”

അതും പറഞ്ഞു ഈശ്വരി അനുവിനെ ഒന്നുടെ ചേർത്തു പിടിച്ചു അപ്പോഴാണ് അച്ഛമ്മ കൂടെ വന്നവരെ കണ്ടത്

“ആരാ ചന്ദ്ര ഇവരൊക്കെ”

“അമ്മേ ഞാൻ പരഞ്ഞില്ലേ കമ്പനിയിലെ പുതിയ മാനേജർ വന്നു എന്നു ഇതാ ആളു നമ്മുടേ അടുത്ത വീട്ടില താമസം”

ഈശ്വരി അവരെ നോക്കി ചിരിച്ചു

“മോളാണോ ഇതു ”

അതേ അമ്മേ മാളവിക’

“ഇങ്ങടുത്തു വാ”ഈശ്വരി മാളുവിനെ നോക്കി പറഞ്ഞു അവൾ അവരുടെ അടുത്തേക്ക് ചെന്നു

“നല്ല സുന്ദരി കുട്ടിയാട്ടോ”

അവൾ ഒന്നു ചിരിച്ചു അനുവിന് അതത്ര രസിച്ചില്ല അവൾ വിഷയം മാറ്റാനായി ചോദിച്ചു

“അതേ ഗായു ചേച്ചി എവിടെ കണ്ടതില്ലലോ”

“അവളപ്പുറെ എവിടേയോ ഉണ്ട്”

“ഞാൻ ഒന്ന് കണ്ടിട്ട് വരാട്ടോ”

അതും പറഞ്ഞു അനു അകത്തേക്ക് കയറി എല്ലായിടവും നോക്കിട്ടും ഗായുവിനെ കണ്ടില്ല അനു വീടിന്റെ പുറകിൽ ഉള്ള കുളത്തിലേക്ക് നടന്നു കുളത്തിൽ എത്തിയ അനു അവിടുത്തെ കാഴ്ച കണ്ടു ഞെട്ടി നിന്നു

(തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5