Monday, November 25, 2024
Novel

പ്രിയനുരാഗം – ഭാഗം 14

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്


കിച്ചുവിന് കുറച്ചു കഴിഞ്ഞാണ് ഞെട്ടൽ മാറിയത് . അവൻ ആ ഫോട്ടോയും ഗൗതമിനെയും മാറി മാറി നോക്കി .

“നീ എന്തിനാ ഇപ്പോൾ ഇങ്ങനെ നോക്കുന്നേ . അതിനു മാത്രം എന്താ ഇപ്പോൾ ഉണ്ടായത് . ” ഗൗതം ഞെട്ടൽ മറച്ചു പിടിച്ചു ഗൗരവത്തിൽ കിച്ചുവിനെ നോക്കി ചോദിച്ചു .

“ഒന്നും ഇല്ലേ പിന്നെ നീ എന്തിനാ ഈ കാര്യം പറഞ്ഞപ്പോൾ ഞെട്ടിയത് ” കിച്ചു വിട്ടു കൊടുക്കാൻ ഉദ്ദേശം ഇല്ലാതെ ചോദിച്ചു .

“ഞാൻ ഞെട്ടാനോ എന്തിനു . ഇവള് വീണപ്പോൾ എഴുന്നേൽക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ ഒന്ന് ഹെല്പ് ചെയിതു . അതിപ്പോ ഇത്രക്ക് പറയാൻ മാത്രം ഒന്നും ഇല്ല്യ . ” ഗൗതം പറഞ്ഞു .

“എന്നിട്ട് നീ ഇതുവരെ ഇങ്ങനെ ആരേം ഹെല്പ് ചെയ്‌യുന്നത്‌ ഞങ്ങളാരും കണ്ടിട്ടില്ലല്ലോ ” കിരൺ ചോദിച്ചു .

“അച്ഛനും അമ്മയും അല്ലേ പറഞ്ഞത് കോളേജിൽ ഇവളെ ഒന്ന് ശ്രദ്ധിക്കണം എന്ന് . അത് കൊണ്ട് ഹെല്പ് ചെയ്തെന്നെ ഉള്ളു .

പിന്നെ നിങ്ങള് പറയരുതല്ലോ ഇവള് വീണു കിടന്നിട്ട് ഞാൻ തിരിഞ്ഞു നോക്കിയില്ല എന്ന് .”

ഗൗതം ഒരു ഭാവവും ഇല്ല്യാതെ പറഞ്ഞപ്പോൾ പ്രിയയുടെ മുഖം മങ്ങി . പ്രിയയെ ശ്രദ്ധിക്കാതെ ഇരുന്നത് കൊണ്ട് ഗൗതം അത് കണ്ടില്ല .

“ഓ … അപ്പോൾ അത് കൊണ്ടാണ് അല്ലേ .
ഞങ്ങളു വിചാരിച്ചു …” കിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു .

“നിങ്ങളെന്ത് വിചാരിച്ചുന്നു ? വിചാരിക്കാൻ മാത്രം ഇപ്പോൾ എന്താ ഉണ്ടായത് .ഇനി നിങ്ങൾക്കൊക്കെ പ്രശ്‍നം ഉണ്ടേൽ ഞാൻ ഇനി വീണു കിടക്കുമ്പോൾ തിരിഞ്ഞു നോക്കാതെ ഇരുന്നോളാം . ” ഗൗതം ഗൗരവത്തിൽ പറഞ്ഞു .

“നീ ഇപ്പോൾ ചൂടാവാൻ ആരും ഒന്നും പറഞ്ഞില്ലാലോ ” കാർത്തിക്ക് ചോദിച്ചു .

“അതിനിപ്പോ ആരാ ചൂടായത് ” ഗൗതം ചോദിച്ചു .

കിച്ചു എന്തോ പറയാൻ തുടങ്ങിയതും കൃഷ്ണൻ കണ്ണുകൊണ്ട് തടഞ്ഞു .

അപ്പോഴാണ് ഗൗതമിന്റെ ഫോൺ റിങ് ചെയ്തത് . ഗൗതം മൊബൈൽ ഫോൺ സ്ക്രീനിലേക്ക് നോക്കി ഒന്ന് ചിരിച്ചു . എന്നിട്ട് ഫോൺ എടുത്തു

“ഇപ്പോൾ വരാം . നീ അവിടെ തന്നെ നിന്നാൽ മതി .” ഗൗതം പറഞ്ഞു .

“ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം . എന്റെ ഒരു ഫ്രണ്ട് വെയിറ്റ് ചെയ്യുന്നുണ്ട് .” ഗൗതം അതും പറഞ്ഞു ഡ്രസ്സ് പോലും മാറ്റാതെ പോയി .

കാർത്തിക്കും കിരണും കിച്ചുവിന്റെ മുഖത്തേക്ക് നോക്കി . കിച്ചു അവരെ നോക്കി കണ്ണടച്ച് കാണിച്ചു .
പ്രിയയോട് ആരും ഇതിനെ കുറിച്ചു ഒന്നും ചോദിച്ചില്ല .

“ദേവു മോള് പോയി കിടന്നോ . കാല് ഇങ്ങനെ തൂക്കി ഇടേണ്ട ” കൃഷ്ണൻ പറഞ്ഞു .
സാവിത്രി പ്രിയയെ റൂമിലേക്ക് കൊണ്ട് പോയി .
കിച്ചുവും കിരണും കാർത്തിക്കും കൂടി ഗാർഡനിലേക്ക് പോയി .

“എന്താ കിച്ചു ഗൗതമിനു ഒരു സ്പെല്ലിങ് മിസ്റ്റേക്ക് . ഇത് വരെ കാണാത്ത പല ഭാവങ്ങളും ” കിരൺ ചിരിച്ചുകൊണ്ട് ചോദിച്ചു .

“ഞാനും അതിന്റെ പിന്നാലെ ആണ് . എനിക്ക് ആ കള്ള കണ്ണനെ കുറച്ചു ഡൌട്ട് ഉണ്ട് . നിങ്ങള് കോളേജിൽ നടന്ന സംഭവങ്ങളൊക്കെ ഒന്ന് പറഞ്ഞെ .” കിച്ചു അവർ രണ്ടു പേരേയും നോക്കി പറഞ്ഞു .

കിരണും കാർത്തിക്കും പ്രിയ കോളേജിൽ വന്നത് മുതൽ അവര് കണ്ട കാര്യങ്ങൾ പറഞ്ഞു .
കിച്ചു വീട്ടിൽ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു .

“അപ്പോൾ അങ്ങിനെ ആണ് കാര്യങ്ങൾ . അവന്റെ ഇന്നത്തെ അവളോടുള്ള കെയറിങ് ഒക്കെ കണ്ടപ്പോൾ ഞങ്ങൾക്കും സംശയം തോന്നി .

കുറച്ചു ദിവസായിട്ട് ഞങ്ങൾ ശ്രദ്ധിക്കുന്നു അവനിൽ ഒരു മാറ്റം .” കാർത്തിക്ക് പറഞ്ഞു .

“എന്തായാലും നിങ്ങള് അറിഞ്ഞഭാവം നടിക്കണ്ട . നമുക്ക് നോക്കാം നമ്മള് വിചാരിക്കുന്ന പോലെ ആണോന്ന് ” കിച്ചു പറഞ്ഞു .

“എന്തായാലും അവനു എന്തോ ഒരു മാറ്റം ഉണ്ട് . അത് ഉറപ്പാണ് . ” കിരൺ പറഞ്ഞു .

ബീച്ച് സൈഡിൽ കാർ പാർക്ക് ചെയ്ത് സീറ്റിൽ ചാരി ഇരിക്കുവായിരുന്നു ഗൗതം .
അവൻ ഫോൺ എടുത്ത് കോൾ ഹിസ്റ്ററി നോക്കി .

” ‘എയർടെൽ കസ്റ്റമർ കെയർ . ‘ ! കോടി പുണ്യം ആണ് നീ . വീട്ടിൽ നിന്നും എങ്ങനെ എസ്‌കേപ്പ് ആവും എന്ന് നോക്കി ഇരുന്നപ്പോൾ ആണ് നിന്റെ കോൾ . ഒരാളും സ്ക്രീനിലേക്ക് ശ്രദ്ധിക്കാഞ്ഞത് കൊണ്ട് രക്ഷപ്പെട്ടു !! ” ഗൗതം സ്വയം പറഞ്ഞു ചിരിച്ചു .

” കിച്ചുവിന് നല്ല ഡൌട്ട് ഉണ്ട് അതിന്റെ കൂടെ മറ്റവന്മാരും . ആരും പറഞ്ഞു പ്രിയ അറിയേണ്ടതല്ല എന്റെ ഇഷ്ട്ടം .

ഞാൻ പറയാതെ തന്നെ അവളതു ഫീൽ ചെയ്യണം . അവൾക്കും എന്നോട് ആ ഒരിഷ്ട്ടം തോന്നി തുടങ്ങണം .

അതിനാണ് ഞാൻ കാത്തിരിക്കുന്നത് അല്ലെങ്കിൽ അച്ഛനോടും അമ്മയോടും അവളെ ഇഷ്ടമാണെന്നു ഒരു വാക്ക് പറഞ്ഞാൽ മതി അവര് സമ്മതിപ്പിക്കും അവളെ , പക്ഷെ എനിക്ക് അതല്ല ദേവൂട്ടി വേണ്ടത് .

നമ്മള് തമ്മിൽ പരസ്പരം അറിഞ്ഞു നമ്മൾ പോലും അറിയാതെ നമ്മൾ പ്രണയിച്ചു തുടങ്ങണം . കാത്തിരിക്കാം ! ” ഗൗതം അവന്റെ ഫോണിൽ വന്നു കിടന്ന പ്രിയയെ എടുത്ത് കൊണ്ട് നടക്കുന്ന ഫോട്ടോ നോക്കി ചിരിച്ചു .

രാത്രി 12 മണി കഴിഞ്ഞാണ് ഗൗതം വീട്ടിൽ വന്നത് . അവൻ ഒരു ഡ്രൈവ് പോയി നേരം വൈകിയേ വരൂ എന്ന് സാവിത്രി വിളിച്ചപ്പോൾ പറഞ്ഞിരുന്നു .

എല്ലാവരും കിടന്നിരുന്നു . അവൻ കയ്യിലുള്ള സ്പെയർ കീ ഉപയോഗിച്ച് ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് അകത്തു കയറി .

എല്ലാവരും ഉറങ്ങിയിട്ടുണ്ടാവും എന്നത് കൊണ്ട് അവൻ പ്രിയയുടെ റൂമിന്റെ അടുത്തേക്ക് പമ്മി പമ്മി നടന്നു . പ്രിയയുടെ റൂം ലോക്ക് ചെയ്തിരുന്നില്ല .

വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു . റൂമിൽ ലൈറ്റും ഉണ്ടായിരുന്നു . ഗൗതം ഡോർ തുറന്നു നോക്കണോ വേണ്ടയോ എന്ന സംശയത്തിൽ ആയിരുന്നു .

അപ്പോഴാണ് റൂമിൽ നിന്നും പ്രിയ ചുമക്കുന്ന ശബ്ദം കേട്ടത് പെട്ടന്നുള്ള വെപ്രാളത്തിൽ വാതിൽ പിടിയിൽ പിടിച്ചു നിന്ന ഗൗതം അവിടെ നിന്നും തിരിച്ചു പോകുന്നതിനു പകരം അകത്തേക്ക് കയറി .

വെള്ളം കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു പ്രിയ പെട്ടന്ന് ഗൗതമിനെ കണ്ടപ്പോൾ ആ ഞെട്ടലിൽ കുടിച്ചു കൊണ്ടിരുന്ന വെള്ളം നെറുകയിൽ കയറി ചുമയ്ക്കാൻ തുടങ്ങി . ഗൗതം എന്ത് ചെയ്യണം എന്നറിയാതെ തറഞ്ഞു നിൽക്കുകയായിരുന്നു .

പെട്ടന്ന് വന്ന ബോധോദയത്തിൽ ഗൗതം വന്നു അവളുടെ നെറുകയിൽ തട്ടി . കുറച്ചു കഴിഞ്ഞപ്പോൾ പ്രിയ ചുമ നിർത്തി അപ്പോൾ ഗൗതം തന്നെ പ്രിയ സംസാരിക്കുന്നതിനു മുൻപ് സംസാരിച്ചു തുടങ്ങി .

” ഞാൻ ഡൈനിങ്ങ് ഹാളിൽ വെള്ളം കുടിക്കാൻ പോകുവായിരുന്നു . തന്റെ റൂമിൽ ലൈറ്റ് കണ്ടപ്പോൾ വന്നു നോക്കിയതാ . ഉറങ്ങിയില്ലേ ഇതുവരെ ?” ഗൗതം ചോദിച്ചു .

“പകൽ കുറേ നേരം ഉറങ്ങിയത് കൊണ്ട് ആണെന്ന് തോന്നുന്നു . രാത്രി ഉറക്കം വരുന്നില്ല . ഗൗതം ഇപ്പോഴാണോ വന്നത് .? ” പ്രിയ ഗൗതമിനെ നോക്കി ചോദിച്ചു .

“ആ അതെ ചുമ്മാ ഒരു ഡ്രൈവ് പോകാൻ തോന്നി . ” ഗൗതം ചിരിച്ചു കൊണ്ട് പറഞ്ഞു .

” താങ്ക് യു ” പ്രിയ ഗൗതമിനെ നോക്കി പറഞ്ഞു .

“എന്തിനു ?!” ഗൗതം ചോദിച്ചു .

“ഇന്ന് ഹെല്പ് ചെയ്തില്ലേ . പിന്നെ അന്ന് കിരണേട്ടനോടും കാർത്തിയേട്ടനോടും അവര് എന്നെക്കുറിച്ചു പറഞ്ഞപ്പോൾ ദേഷ്യപ്പെട്ടു എന്ന് പറഞ്ഞു .

അതിനൊക്കെ താങ്ക്സ് . അച്ഛനും അമ്മയും പറഞ്ഞത് കൊണ്ട് ആണെങ്കിലും എന്നെ ശ്രദ്ധിച്ചതിനു ഞാൻ താങ്ക്സ് പറയണല്ലോ ”

പ്രിയയുടെ മുഖത്തു അത്ര തെളിച്ചം ഇല്ലായിരുന്നു . ഒന്ന് പുഞ്ചിരിക്കാൻ അവൾ പാടുപെട്ടു .

“അയ്യേ താങ്ക്സ് ഒന്നും പറയണ്ടടോ . പിന്നെ താൻ എന്നോട് താങ്ക്സ് പറയുന്നതൊന്നും എനിക്ക് ഇഷ്ട്ടമല്ല . ! തന്റെ മുഖത്തിനു വോൾടേജ് പോരല്ലോ . വേദനയുണ്ടോ കാലിനു ?” ഗൗതം ചോദിച്ചു .

“ഇല്ല ഇപ്പൊ വേദനയൊന്നും ഇല്ല . നീരും കുറഞ്ഞു .” പ്രിയ പറഞ്ഞു .

“താൻ ഒന്ന് ഉഷാർ അവടൊ . തന്നെ ഇങ്ങനെ കാണാൻ ഒരു സുഖം ഇല്യാട്ടോ . എന്നോട് തല്ലുണ്ടാക്കാൻ വരുന്ന ആ വാഴക്കാളി ആണ് രസം . ” ഗൗതം ചിരിച്ചു കൊണ്ട് പറഞ്ഞു .

” ഞാൻ അല്ലാലോ തല്ലുണ്ടാക്കാൻ വരുന്നേ ഗൗതം അല്ലേ . എന്താ ഒരു ജാട . ഞാൻ എന്ത് പറഞ്ഞു മിണ്ടാൻ വന്നാലും എന്നോട് കേറി ചൂടാവും .ജാട തെണ്ടി ” പ്രിയ പറഞ്ഞു കഴിഞ്ഞതും നാക്കു കടിച്ചു .
പക്ഷെ ഗൗതം അത് കേട്ട് പൊട്ടി ചിരിച്ചു .പെട്ടന്ന് എന്തോ ഓർത്ത പോലെ അവൻ വാപൊത്തി .

“സോറി . തന്നോട് ചൂടാവുന്നത് കുറച്ചു കൂടുതലാണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട് . അതാ അന്ന് കോളേജിൽ വന്നു സംസാരിക്കാൻ വന്നത് അപ്പോൾ ആരാണാവോ ജാട ഇട്ടത് . ! ” ഗൗതം ചിരിച്ചു കൊണ്ട് പറഞ്ഞു .

“അത് ഞാൻ ചുമ്മാ ….
ഓക്കേ ഇനി നമ്മൾ വഴക്കില്ല സമ്മതിച്ചോ ?!” പ്രിയ ചോദിച്ചു .

“ഞാൻ എപ്പഴേ സമ്മതിച്ചു .” ഗൗതം അതും പറഞ്ഞു അവന്റെ വലതു കൈ നീട്ടി . പ്രിയ അവനു തിരിച്ചു കൈ കൊടുത്തു .

“എന്നാൽ ശെരി . താൻ കിടന്നോ .ഗുഡ് നൈറ്റ് ” ഗൗതം പറഞ്ഞു . ‘ഇനി നിന്നാൽ ശെരിയാവില്ല !’ഗൗതം മനസ്സിൽ പറഞ്ഞു .

“ഓക്കേ ഗുഡ് നൈറ്റ് ” പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു .

ഗൗതം അവന്റെ റൂമിലേക്ക് പോയി .പ്രിയയും ഒരു പുഞ്ചിരിയോടെ ഉറങ്ങി .

പിറ്റേന്ന് രാവിലെ ഗൗതം ജോഗിങ് കഴിഞ്ഞു തിരിച്ചു വരുമ്പോൾ പ്രിയ കൃഷ്ണനോടൊപ്പം ഗാർഡനിൽ ഇരിക്കുകയായിരുന്നു . ഗൗതം അവരെ നോക്കിയപ്പോൾ പ്രിയ ഗൗതമിനെ നോക്കി ചിരിച്ചു .

ഗൗതം നേരെ അകത്തേക്ക് പോയി സ്ഥിരം വർക്ക് ഔട്ട് ഒക്കെ കഴിഞ്ഞു ഫ്രഷ് ആയി താഴേക്ക് വന്നു .

താഴെ എവിടെയും പ്രിയയെ കാണാത്തത് കൊണ്ട് ഗൗതം അടുക്കളയിലേക്ക് നടന്നു . ഗൗതം അങ്ങോട്ട് എത്തുമ്പോഴേക്കും പ്രിയ അടുക്കളയിൽ നിന്ന് ഇറങ്ങി വന്നു .

പ്രിയക്ക് നടക്കുമ്പോൾ ചെറിയ ഒരു ബുദ്ധിമുട്ട് ഉണ്ടെങ്കിലും വല്യ കുഴപ്പമില്ലായിരുന്നു .

“തനിക്ക് നടക്കാനൊക്കെ പറ്റുന്നുണ്ടോ ? വേദന മാറിയോ ?! ” ഗൗതം ചോദിച്ചു .

“ഇല്ലെങ്കിൽ ഏട്ടന് എടുത്തോണ്ട് നടക്കാനാണോ ?! ” പ്രിയയുടെ പിന്നാലെ അടുക്കളയിൽ നിന്നും ഇറങ്ങി വന്ന കിച്ചു ചോദിച്ചു .

അവന്റെ കൂടെ സാവിത്രിയും ഉണ്ടായിരുന്നു .പ്രിയയും ഗൗതവും അവന്റെ ആ ഡയലോഗ് കേട്ട് തറഞ്ഞു നിന്നു .

“കിച്ചൂട്ടാ നീ മിണ്ടാതെ ഇരിക്ക് . കണ്ണൻ ദേവു മോൾക്ക് ഒരു ഹെല്പ് ചെയ്തതല്ലേ ” സാവിത്രി ശാസനയോടെ പറഞ്ഞു .

“അവൻ പറയട്ടെ അമ്മേ . അവന്റെ വാക്കിനൊക്കെ ആര് വിലവെക്കുന്നു ” ഗൗതം പുച്ഛിച്ചു പറഞ്ഞു .

“ഹമ്മ് ഇപ്പോൾ അങ്ങനൊക്കെ പറയും ” കിച്ചു പറഞ്ഞു .

“താൻ ഇവൻ പറയുന്നത് ഒന്നും മൈൻഡ് ചെയ്യണ്ടട്ടോ ” ഗൗതം പ്രിയയെ നോക്കി പറഞ്ഞു .പ്രിയ ചിരിച്ചു .

” നീ ഇപ്പോൾ ദേവു ചേച്ചിയോട് മര്യാദക്ക് സംസാരിക്കാൻ ഒക്കെ തുടങ്ങിയോ . അല്ലെങ്കിൽ ദേവു ചേച്ചിയോട് സംസാരിക്കുമ്പോൾ ദേഷ്യമാണല്ലോ പതിവ് .” കിച്ചു ചോദിച്ചു .

“എനിക്ക് ഇവളോട് എന്തിനാ ദേഷ്യം ?” ഗൗതം ചോദിച്ചു .

“മതി രണ്ടാളും നിർത്തിക്കെ. ബ്രേക്ക് ഫാസ്റ്റ് കഴിക്കാം . കണ്ണാ നീ പോയി അച്ഛനെ വിളിച്ചു വന്നേ ” സാവിത്രി പറഞ്ഞു .

പ്രിയയോട് ഇരിക്കാൻ പറഞ്ഞിട്ട് സാവിത്രിയും കിച്ചുവും അടുക്കളയിലേക്ക് പോയി .

“എടാ പൊട്ടാ നീ ഇങ്ങനെ കണ്ണനോട് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നാൽ അവൻ ചിലപ്പോൾ ദേവു മോളോട് സംസാരിക്കുന്നത് പോലും നിർത്തും .

നീ അവരെ ഒരുമിപ്പിക്കാനാണോ നോക്കുന്നെ അതോ അകറ്റാനോ ” സാവിത്രി പതിഞ്ഞ സ്വരത്തിൽ കിച്ചുവിനോട് പറഞ്ഞു .

” എന്റെ അമ്മേ … അമ്മമാരായാൽ ഇങ്ങനെ വേണം . മോനെ പ്രേമിപ്പിക്കാൻ എന്തൊരു താൽപര്യം !” കിച്ചു പറഞ്ഞത് കേട്ട് സാവിത്രി ചിരിച്ചു .

സാവിത്രിയും കിച്ചുവും കൂടി ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ കൊണ്ട് വെച്ചു . ലക്ഷ്മി ഇന്ന് അവധി ആയിരുന്നു .

പ്രിയക്ക് നടക്കാൻ ചെറിയ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് സാവിത്രി അവൾ സഹായിക്കാൻ ചെന്നപ്പോൾ ഓടിച്ചു വിട്ടു .
അവരൊരുമിച്ചു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു .

കൃഷ്ണൻ ഓഫീസിലേക്ക് പോയി . ഗൗതവും കിച്ചുവും ഇന്ന് കോളേജ് ലീവ് ആയത് കൊണ്ട് വീട്ടിൽ തന്നെ ഉണ്ടായിരുന്നു .

ലഞ്ച് ഉണ്ടാക്കാൻ കിച്ചുവും ഗൗതവും സാവിത്രിയെ സഹായിച്ചു . പ്രിയയെ ഒന്നും ചെയ്‌യാൻ സമ്മതിക്കാത്തത് കൊണ്ട് പ്രിയ അടുക്കളയിൽ ഉള്ള ചെറിയ ടേബിളിന്റെ അടുത്തുള്ള ചെയറിൽ ഇരുന്നു .

അമ്മയുടെയും മക്കളുടെയും പാചകം നോക്കി ഇരിക്കുകയായിരുന്നു പ്രിയ . കിച്ചു ഓരോ തമാശ ഒപ്പിക്കും അതിന്റെ ഇടക്ക്.

ഗൗതം അവനു തിരിച്ചും പണി കൊടുക്കും . സാവിത്രി പ്രിയയോട് കിച്ചുവിന്റെയും ഗൗതമിന്റെയും ചെറുപ്പത്തിലേ വികൃതി ഒക്കെ പറയാൻ തുടങ്ങി .

കിച്ചുവും ഗൗതവും അതിൽ കൂടെ കൂടി . സാവിത്രി പറയുന്നത് കേട്ട് പ്രിയ ഗൗതമിനെയും കിച്ചുവിനെയും അത് പറഞ്ഞു കളിയാക്കാൻ തുടങ്ങി .ഗൗതവും പ്രിയയും ഈ സംസാരത്തിലൂടെ ഒരുപാട് അടുത്തു .

ലഞ്ച് കഴിഞ്ഞു കഴിച്ചു ടീവി കാണുകയായിരുന്നു എല്ലാവരും . കിച്ചു ചാനൽ മാറ്റി കളിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഒരു ചാനലിൽ ‘ ആറാം തമ്പുരാൻ ‘ .

“ഐയ്‌വാ കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ ” കിച്ചു പറഞ്ഞു .

എല്ലാവരും സിനിമയിൽ മുഴുകി ഇരുന്നു . ജഗന്നാഥന്റെയും ഉണ്ണിമായയുടെയും അമ്പലത്തിലെ ഫസ്റ്റ് കോമ്പിനേഷൻ സ്സീൻ വന്നപ്പോൾ പ്രിയയും ഗൗതവും ഒരേ സമയം പരസ്പരം നോക്കി . പ്രിയ ഗൗതമിനെ നോക്കി ഇളിച്ചു കാണിച്ചു .

ഗൗതവും തിരിച്ചു അതെ പോലെ ഇളിച്ചു കാണിച്ചു. ശബ്ദമില്ലാതെ ചുണ്ടനക്കി ” പോടീ ” എന്ന് വിളിച്ചു .

പ്രിയ അവനെ തറപ്പിച്ചു നോക്കി . ഇപ്പം ശെരിയാക്കി തരാം എന്ന ഭാവത്തിൽ അവള് ബാക്കിയുള്ളവരെ നോക്കി . അപ്പോഴേക്കും പരസ്യം തുടങ്ങി .

” അമ്മേ അച്ഛനും അമ്മയും നാട്ടിൽ നിന്ന് വന്നതിനു ശേഷം പിന്നെ നിങ്ങളുടെ കല്യാണം കഴിഞ്ഞ അമ്പലത്തിൽ പോയിട്ടുണ്ടോ ?!

ഞാൻ പോയ കാര്യം നിങ്ങളോട് ഇത് വരെ പറഞ്ഞില്ലല്ലോ .” പ്രിയ ഗൗതമിനെ നോക്കി അവരോട് ചോദിച്ചു . ഗൗതം ഒന്ന് ഞെട്ടി .

‘ഈ പെണ്ണ് ഇത് എന്ത് ഭാവിച്ചാണ് . അന്ന് നടന്നതെങ്ങാനും പറഞ്ഞാൽ ഇനി ഇന്നലത്തെ പോലെ ഇവിടന്ന് ഇറങ്ങി പോവേണ്ടി വരുമോ . ? കസ്റ്റമർ കെയർ വിളിക്കുവോ എന്തോ !! ‘ ഗൗതം മനസ്സിൽ പറഞ്ഞു .

തുടരും

പ്രിയനുരാഗം – ഭാഗം 1

പ്രിയനുരാഗം – ഭാഗം 2

പ്രിയനുരാഗം – ഭാഗം 3

പ്രിയനുരാഗം – ഭാഗം 4

പ്രിയനുരാഗം – ഭാഗം 5

പ്രിയനുരാഗം – ഭാഗം 6

പ്രിയനുരാഗം – ഭാഗം 7

പ്രിയനുരാഗം – ഭാഗം 8

പ്രിയനുരാഗം – ഭാഗം 9

പ്രിയനുരാഗം – ഭാഗം 10

പ്രിയനുരാഗം – ഭാഗം 11

പ്രിയനുരാഗം – ഭാഗം 12

പ്രിയനുരാഗം – ഭാഗം 13