Tuesday, April 1, 2025
Novel

പ്രണയകീർത്തനം : ഭാഗം 3

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌


പ്രത്യേകിച്ചു സംഭവവികാസങ്ങളൊന്നും കൂടാതെ ഞങ്ങളുടെ +2 കാലം കഴിഞ്ഞു…
അന്ന് കണ്ടതിനു ശേഷം ഞാൻ പിന്നെ ഉണ്ണ്യേട്ട നെ കണ്ടിട്ടില്ല…

ഞങ്ങൾ ഡിഗ്രിക്ക് ചേർന്നു…ഞാനും ആദർശും ഫിസിക്സ്…അഞ്ജന ഹിസ്റ്ററി….

ഇഷ്ടപ്പെട്ട കോളേജിൽ തന്നെ കിട്ടി..

“ചരിത്രമുറങ്ങുന്ന ആലപ്പുഴ SD College..നിരവധി സഖാക്കളുടെ പാദ സ്പർശം ഏറ്റുവാങ്ങിയ ക്യാംപസ്…

കോളേജ് അങ്കണത്തിലെ കൂറ്റ്ൻ തണ്ൽമരങ്ങൾ…അവിടുത്തെ മണ്ണിനും പുല്ലിനും കല്ലിനും പൂവിനും പുല്നാമ്പിനും പോലും പറയാനുണ്ടാകും അവരവരുടേതായ കഥകൾ…

അവിടുത്തെ ഓരോ ചുവരുകൾക്കും പറയാനുണ്ടാകും പ്രണയത്തിന്റെയും വിരഹത്തിന്റെയും നഷ്ടസ്വപ്നങ്ങളുടെയും കഥകൾ.. സാംസ്കാരിക കേരളത്തിന് തന്റേതായ ഒരു പിടി സംഭാവനകൾ നൽകിയ കോളേജ്…

രാഷ്ട്രീയസമരങ്ങൾ ശക്തമാണെങ്കിലും.. കിട്ടുന്ന ക്ലാസ്സുകൾ തകർത്തു പടിപ്പിക്കുന്ന ഏറ്റവും മികച്ച ആധ്യാപകർ…”

ടൂഷനു പോകുന്ന സമയത്തു ആ കോളേജിന് മുന്നിലൂടെ ആയിരുന്നു പോയിരുന്നത്…അന്നേ ആ കോളേജ് എന്നെ ഒത്തിരി കൊതിപ്പിച്ചിട്ടുണ്ട്…

ബസ് യാത്ര പാടെ ഒഴിവാക്കി ഞാൻ ടു വീലേറിലേക്കു മാറി…

ഞാനെത്തുന്നതും കാത്തു അഞ്ജനയും ആദർശ് ഉം കോളേജ് ഗേറ്റിൽ കാണും…പിന്നെ മൂവരും കൂടി കോളേജിലേക്ക്…

ഇടക്കൊരു ദിവസം കോളേജിന് മുന്നിൽ നിൽക്കുമ്പോൾ എതിർവശത്തുനിന്നും സ്പീഡിൽ വന്നു കാറിൽ കയറിപോകുന്ന ഉണ്ണ്യേട്ടനെ ഞാൻ ഒരു മിന്നായം പോലെ കണ്ടു…

“ആൾ എന്നെ കണ്ടില്ലേ.??..” ഞാൻ ഓർത്തു…”ഓ കണ്ടിട്ടും കാര്യമില്ല..
ഒടുക്കത്തെ ഗൗരവമല്ലേ…
അവൾ അകന്നു പോയ കാറിലേക്ക് നോക്കി നിർന്നിമേഷയായി നിന്നു…

കാറിന്റെ മിററിലൂടെ ആ രൂപം കണ്ട വരുണിന്റെ ചുണ്ടിന്റെ കോണിൽ ഒരു കള്ളച്ചിരി വിടർന്നു..

“””””അവൾ അറിഞ്ഞില്ല…അവൾ അവിടെ നിൽക്കാൻ തുടങ്ങിയ സമയം മുതൽ തന്നെ ആ മിഴികൾ അവളെ ഒപ്പിയെടുത്തു കൊണ്ടു തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നു എന്ന്…💓

സമയം വേഗം കടന്നു പോയി…ഞങ്ങൾ 2ന്റ് ഇയർ എത്തി…

2ന്റ് ഇയറിൽ ആയിരുന്നപ്പോള്ുള്ള ഒരു ഓണാവധി കാലം…

അമ്മയുടെ റിലേടിവിന്റെ മോളുടെ കല്യാണം..അഞ്ചുവിന്റെ വീടിന്റെ അടുത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ചു…ഒരു ഞായറാഴ്ച…

ഓണാവധി ആയിരുന്നതിനാൽ അവളെ കണ്ടിട്ട് കുറച് ദിവസങ്ങളായിരുന്നു…

അച്ഛനും അമ്മയും എന്റെ ഒപ്പം ഉണ്ടായിരുന്നു… അവർ ബന്ധുക്കളുമായി സംസാരിച് ഇരിക്കുന്ന സമയത്ത് അവിടെക്കൊന്നു പോയി വരാം എന്ന് പറഞ്ഞു ഞാൻ അവിടേക്ക് ചെന്നു…

ഗേറ്റ് തുറന്നപ്പോഴേ കണ്ടു ഉണ്ണ്യേട്ടന്റെ കാർ പോർച്ചിൽ കിടക്കുന്നതു…

നെഞ്ചിടിപ്പോടെയാണ് അകത്തേക്ക് കയറിയത്..സാധാരണ ഹൃദയം മിനിറ്റിൽ 72 തവണയാണ് മിടിക്കുന്നെ…ഇതിപ്പോ സെക്കന്റിൽ 140 ഉം കവിയും എന്നു കീർത്തന ഓർത്തു…

സെറ്റിയിൽ പേപ്പർ വായിച്ചുകൊണ്ടിരിക്കുന്ന ഉണ്ണ്യേട്ട ൻ …

അഞ്ജന ഫോൺ നോക്കിയിരിക്കുന്നു…
എന്നെക്കണ്ടതും അവൾ ചാടി എഴുന്നേറ്റു…

ആഹാ…..സുന്ദരിയായിട്ടുണ്ടല്ലോ….
കല്യാണം പ്രമാണിച്ചു പതിവിലധികം ഒരുങ്ങിയിരുന്ന എന്നെ അന്നിത്തിരി ഭംഗിയൊക്കെ ഉണ്ടായിരുന്നു…കാണാൻ…

എന്നെ ശ്രെദ്ധിക്കാതെ പേപ്പറിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ആളെ ഞാൻ കുറച്ചു നേരം നോക്കിയിരുന്നു…
“എത്രനേരം ഇങ്ങനെ പേപ്പറിൽ മുഖം ഒളിപ്പിക്കും എന്നൊന്നറിയണ്മല്ലോ…”

എന്നത്തേയും പോലെ ഇത്തവണയും ഞാൻ തന്നെ തോറ്റു..

ആൾ നോക്കിയതെയില്ല….ഇതിനിടയിൽ അഞ്ചു ചായ ഇടാനായി പോയി..

ഞാൻ എന്റെ ഫോണിലേക്കും…

ഇടയ്ക്കെപ്പോഴോ ഒരു ഫ്‌ളാഷ് മിന്നിയതുപോലെ തോന്നി ഞാൻ ഞെട്ടലോടെ മുഖമുയർത്തി..

അപ്പോഴും “ശങ്കരൻ തെങ്ങിൽ തന്നെ”..

പേപ്പർ മാറ്റി ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നു…യാതൊരു ഭാവവുമില്ല…ഈ ലോകത്തെ..അല്ലാ …എന്നൊരു ഭാവം..

ഞാൻ സംശയത്തോടെ വീണ്ടും ആ മുഖത്തേക്ക് നോക്കി…ചുണ്ടിന്റെ കോണിൽ ഊറിയിരിക്കുന്ന ഒരു പുഞ്ചിരി….

അത് ചിലപ്പോൾ ഫോണിൽ എന്തെങ്കിലും വായിച്ചിട്ടാവും…

എന്നാലും ഫ്‌ളാഷ്…???.ഒ..എനിക്ക് തോന്നിയതാവും…

അഞ്ചു ചായയുമായി വന്നു..

ട്രേയിൽ നിന്നു ഒരു കപ്പ് എടുക്കാൻ പോയ എന്നോട് അവൾ പറഞ്ഞു..””.ഡി മറ്റേ കപ് എടുക്കൂ…അത് കോഫി ആണ് ഏട്ടന്…ഏട്ടൻ ചായ കുടിക്കില്ല..””

അല്പനേരം കൂടി അവിടെ ഇരുന്ന ശേഷം ഞാൻ പോകാൻ എഴുന്നേറ്റു…

ആ സാധനത്തിനെ മനപ്പൂർവം നോക്കിയില്ല..മുഖം തെളിയില്ലല്ലോ…

അവൾ ഗേറ്റ് കടന്ന് വെളിയിൽ ഇറങ്ങിയതും…Varun ഒറ്റ്ച്ചാട്ടത്തിന് മുകളിലെത്തി…

ടെറസിൽ ചെന്ന് റോഡിലേക്ക് നോക്കുമ്പോൾ അവൻ കണ്ടു..””നടുവൊപ്പമുള്ള വിതിർത്തിട്ടിരിക്കുന്ന മുടിയിൽ മുല്ലപ്പൂ ചൂടി തനിക്കേറ്റം ഇഷ്ടമുള്ള ബേബി പിങ്ക് നിറത്തിൽ ഗോൾഡൻ ഡിസൈൻ ഉള്ള ലഹങ്കയിട്ടു മുഖത്തു ഒരല്പം പരിഭവംഒളിപ്പിച്ചു നടന്നകലുന്ന തന്റെ പെണ്ണിനെ…

കയ്യിലിരുന്ന ഫോണിന്റെ ഗാലറിയിൽ നിന്നും കുറച്ചു നേരത്തെ അവളറിയാതെ എടുത്ത അവളുടെ ഫോട്ടോയിലേക്കു നോക്കും തോറും…

വരുണിന്റെ മനസ്സിൽ ശക്തമായ ഒരു സാഗരം ഇരമ്പുകയായിരുന്നു….പിടിച്ചുകെട്ടി നിർത്താൻ പറ്റാത്ത ഒരു പ്രണയസാഗരം..💕💕

അങ്ങനെ 2ന്റ് ഇയറും കഴിഞ്ഞു…

3ഡ് ഇയറായി…അസൈന്മെന്റ്,പ്രോജക്ട്,പ്രാക്ടിക്കൽ,വൈവ,സെമിനാർ …ഞാൻ പഠന തിരക്കിലായി…

+2 വിനും,ഡിഗ്രി ഫസ്റ്റ്ഇയറും സെക്കൻഡ് ഇയറിനും നല്ല മാർക്കുണ്ടായിരുന്നത് കൊണ്ടാവണം അധ്യാപകർക്കും വീട്ടുകാർക്കുമൊക്കെ എന്നിലൊരു പ്രതീക്ഷ ഉണ്ടായിരുന്നു…

ആ പ്രതീക്ഷയിൽ എന്നിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വത്തെക്കുറിച് എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു…

ഞാൻ നന്നായി തന്നെ പഠിച്ചു….ആ പഠന ചൂടിൽ ഉണ്ണ്യേട്ട നെ കുറിച്ചുള്ള ഓർമകൾക്ക് അല്പം മങ്ങൽ സംഭവിച്ചെങ്കിലും പൂർണ്ണമായി വിട്ടൊഴിഞ്ഞിരുന്നില്ല….

ദീർഘമായ പടനനാളുകളിൽ ഇടക്കെപ്പോഴെങ്കിലും മനസിന് അല്പം ശാന്തന്ത കൊടുക്കാൻ മിഴികളടയ്ക്കുമ്പോഴൊക്കെ ഒരു ചെറുതണുപ്പായി ആ കണ്പീലികൾ എന്നെ തഴുകിയിരുന്നു…

മൂന്നാം വർഷത്തിൽ പേരിനു പോലും ഞാൻ ഉണ്ണ്യേട്ട നെ എങ്ങും വെച്ചു കണ്ടില്ല…

എന്നാൽ അവളറിഞ്ഞില്ല…💓.പലപ്പോഴും കോളേജിന് മുന്നിലും,ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ സിഗ്നൽ കാത്തുകിടക്കുമ്പോഴും,

ആലപ്പുഴ മുല്ലക്ക്ൽ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ ചിറപ്പു മഹോ്ൽസവത്തിന്റെ ജനസന്ദ്രതക്കിടയിലും,

ബീച് ഫെസ്റ്റിവലിന്റെ തിരക്കിനിടയിലും ആ മിഴികൾ തന്നിൽ വലയം തീർക്കാൻ അയൽ ജില്ലയിൽ നിന്നു ഓടിയെത്തിയിരുന്ന കാര്യം…..

പരീക്ഷാക്കാലം…തകർത്തുവാരി തന്നെ എഴുതി….ഇനി ഒരെണ്ണം കൂടി….

നാളെകഴിഞ്ഞാണ്…രാത്രി വൈകിയും അവൾ പഠിക്കുകയായിരുന്നു..കുറെ പഠിച്ചു മടുത്തപ്പോൾ അല്പം മയങ്ങാൻ കിടന്നു….ഉറങ്ങിപ്പോയി….

“നനുത്ത മഞ്ഞുള്ള ഒരു പ്രദേശം…താനൊരു പുൽത്തകിടിയിൽ കിടക്കുകയാണ്…പെട്ടെന്ന് കുറെ മിന്നാമിനുങ്ങുകൾ തനിക്കു ചുറ്റും മിന്നി വരുന്നു…

അവയ്ക്കിടയിൽ നിന്നു ആരോ ഒരാൾ തന്റെ മുന്നിൽ വന്നു മുട്ടുകുത്തി നിൽക്കുന്നു…

കണ്ണുതുറക്കും മുൻപേ നെറ്റിയിൽ ഒരു നനുത്ത ചുംബനം നൽകി തിരിഞ്ഞു നടന്നു…ആരാണത്…?..

തിരിഞ്ഞുനോക്കിയ ആളുടെ മുഖം കാണാൻ കഴിഞ്ഞില്ല…പക്ഷേ ആ മിഴികൾ കണ്ടു..അതിൽ ധാരാളം കണ്പീലികൾ ഉണ്ടായിരുന്നു..”

കീർത്തന ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു…

“എന്റെ മഹാദേവ!!! ഇതെന്താ ഇപ്പൊ ഇങ്ങനെയൊരു സ്വപ്നം…അവൾ മെല്ലെ നെറ്റിയിൽ തടവി നോക്കി….ഉണ്ണ്യേട്ടൻ അല്ലായിരുന്നോ അത്…അവൾ ഒരു പിടച്ചിലോടെ ഓർത്തു….

“വെളുപ്പാൻകാലത്തു കാണുന്ന സ്വപ്നങ്ങൾ ഫലിക്കുമെന്നാണ്..”അതോർത്തപ്പോൾ അവളുടെ കവിളിൽ ചുവപ്പു രാശി പടർന്നു….ചുണ്ടിലൊരു കുസൃതിച്ചിരിയും…

അപ്പോൾ ഒരു വിളിപ്പാടകലം മാത്രമുള്ള അവളുടെ പ്രിയപ്പെട്ട മഹാദേവക്ഷേത്രത്തിലേ അടച്ചിട്ട ശ്രീകോവിലിനുള്ളിലെ സംഹാരമൂർത്തിയും പതിവ് ഗൗരവം വെടിഞ്ഞു ചുണ്ടിലൊരു ചിരി വരുത്തി…..”എന്തോ തീരുമാനിച്ചുറപ്പിച്ച ചിരി…”

ഫൈനൽ ഇയർ എക്സാമുകളൊക്കെ കഴിഞ്ഞു അവൾ ഫ്രീ ആയി..

ഒരു മാസം കഴിഞ്ഞു റിസൾട്ടു വന്നപ്പോൾ അവൾക്ക് കേരളായൂണിവേഴ്സിറ്റി 2ന്റ് റാങ്ക്…
പിന്നെയൊരു അഭിനന്ദന പെരുമഴ ആയിരുന്നു…

അച്ഛന്റേം അമ്മയുടെയും ബന്ധുക്കളുടെയും അധ്യാപകരുടെയുമൊക്കെ അഭിമാനമായി നിൽക്കുമ്പോൾ ഫോണിലൂടെ എങ്കിലും തനിക്കൊരു കൺഗ്രാട്‌സ് മെസേജ് തന്റെ പ്രിയപ്പെട്ടവൻ അയക്കും എന്നവൾ കരുതി….പക്ഷെ ഉണ്ടായില്ല….

പഠിച്ച സ്കൂളിന്റെയും കോളേജിന്റെയും ഒക്കെ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു സമ്മാനങ്ങുളുമായി ഒരു ദിവസം തിരികെയെത്തിയപ്പോൾ അവളെ കാണാൻ അഞ്ചനയും അച്ഛനും അമ്മയും കൂടി വന്നിട്ടുണ്ടായിരുന്നു…

അവരും കരുതിയിരുന്നു ഒരു ഗിഫ്റ്റ്…

പോകാനിറങ്ങും നേരം എന്തോ ഓർത്തെന്ന പോലെ അഞജ്ന അവളോട്…ഡി…ഉണ്ണ്യേട്ട ൻ വിളിച്ചിരുന്നു…

നിന്നോട് കൻഗ്രാറ്റ്സ് പറഞ്ഞേക്കാൻ പറഞ്ഞു എന്നു പറഞ്ഞപ്പോൾ ഹൃദയത്തിലുണ്ടായ കൊള്ളിയാൻ മിന്നലിന്റെ പ്രതിഫലനം അവളുടെ മിഴികളിലും ഉണ്ടായി…

അച്ഛനോ അമ്മയോ അതു കണ്ടുപിടിച്ചോ എന്നു ഒരല്പം പകപ്പോടെ അവൾ നോക്കുകയും ചെയ്തു.

റിസൾട് വന്നപ്പോൾ കോളേജിൽ നിന്ന് ലഭിച്ച സ്വർണ്ണപ്പതക്കത്തെക്കാളും,അമ്മവീട്ടുകാരും അച്ഛൻവീട്ടുകാരും തന്ന വിലപിടിച്ച സമ്മാനങ്ങളെക്കാളും..

കൂട്ടുകാരും മറ്റുപലരും തന്ന ഒട്ടനവധി സമ്മാനങ്ങളെക്കാളുമൊക്കെ അവളുടെ മനസ് നിറച്ചത് ആ ഒരു കൻഗ്രാറ്റ്സ് ആയിരുന്നു….എന്തിനേറെ….

അച്ഛൻ മൂർധാവിൽ നൽകിയ വാത്സല്യചുംബനത്തേക്കാൾ ഉപരി അവൾ “”ആ കൻഗ്രാറ്റ്‌സിനെ””ഇഷ്ടപ്പെട്ടു പോയി..

അപ്പോൾ അങ്ങു വടക്കു ആലുവാപ്പുഴയുടെ തീരത്തുള്ള “ചൈത്രo” എന്ന വീട്ടിലെ മുകളിലുള്ള തന്റെ മുറിയിലിരുന്നു അവളുടെ ആ വിജയത്തിൽ മനസിൽ അവളെ വാരിപ്പുണ്ർന്നു സന്തോഷം പങ്കുവെക്കുകയായിരുന്നു Varun…

അവളുടെ പടിത്തത്തിനും ഭാവിക്കുമായി അവളിൽ നിന്നു ഒരു പൊടിക്ക് അകലെ മാറിനിൽക്കുമ്പോൾ ..

തന്റെ പ്രണയചൂടിൽ അവൾ അവളുടെ ഭാവി കളയരുത് എന്നു മാത്രമേ അവൻ ചിന്തിച്ചിരുന്നുള്ളൂ…

ഒരു മുടിനാരിഴക്കുപോലും തന്റെ പ്രണയമോ തന്നോടുള്ള പ്രണയമോ അവളെ പഠനത്തിൽ നിന്നു അ കറ്റരുതെന്നു അവനു നിർബന്ധമുണ്ടായിരുന്നു…

അവളുടെ കണ്ണിൽ നിന്നു അവൻ പണ്ടേ തിരിച്ചറിഞ്ഞിരുന്നു ആ ആ്തമാർത്ഥമായ ഇഷ്ടം..

അന്ന് +2 കാലത്ത് അവരെ പഠിപ്പിക്കാൻ കയറും മുൻപ് തന്നെ കൊച്ചച്ഛനായ അശോക്‌സാറിൽ നിന്നു അവനറിഞ്ഞിരുന്നു…”തങ്ങളുടെയൊക്കെ വലിയ പ്രതീക്ഷയാണ് കീർത്തന”” എന്നു…

ഇനിയും ഈ പ്രണയാഗ്നിയിൽ വെന്തുരുകാൻ തനിക്കാവില്ലന്നും…

ഇനിയും പറഞ്ഞില്ലെങ്കിൽ ഈ നാലുവര്ഷവും മണിച്ചിത്രത്താഴിട്ടു പൂട്ടി വെച്ചിരുന്ന തന്റെ പ്രണയം തന്റെ അനുവാദം പോലും കാക്കാതെ പുറത്തു ചാടുമെന്നും അവനു തോന്നിത്തുടങ്ങിയിരുന്നു….

പിജി ക്കു അഡ്മിഷൻ എവിടെ വേണമെങ്കിലും അവൾക്കു കിട്ടുമായിരുന്നു…

പക്ഷെ എന്തോ…എറണാകുളത്തെ കോളേജാണ് സെലക്ട് ചെയ്തത്…SD കോളേജ് വിട്ടുപോരാൻ അവൾക്ക് വിഷമമുണ്ടായിരുന്നു…പക്ഷെ വിധി ആർക്കും തടുക്കാനാവില്ലല്ലോ…

ചില കാര്യങ്ങൾ നടക്കുന്നതിനു വേണ്ടി… (നടക്കാതിരിക്കാനും) നമ്മൾ പോലും അറിയാതെ ചില അദൃശ്യശക്തികൾ നമ്മളെ ചില വഴികളിലൂടെ നടത്തിച്ചേക്കാം…

ഒരുപക്ഷേ അവൾ ആ കോളേജ് സെലക്ട് ചെയ്തത് അതു തന്റെ പ്രീയപ്പെട്ടവന്റെ നാടായതിനാലാവാം..

അല്ലെങ്കിൽ അവൾ വിശ്വസിക്കുന്ന… അവളുടെ പ്രീയപ്പെട്ട…”ആലപ്പുഴ തോണ്ടൻകുളങ്ങര”മഹാദേവക്ഷേത്രത്തിലെ ആ ശക്തി വിചാരിച്ചിട്ടുണ്ടാവാം….

പിച്ചവെച്ചു നടക്കുന്ന കാലം മുതൽ സമയം കിട്ടുമ്പോഴൊക്കെ തന്റെ നടക്കലേക്ക് ഓടിയെത്തുന്ന…

തനിക്കായി ഒരു കൂവളമാല കയ്യിൽ കരുതുന്ന “തന്റെ കുട്ടിയെ “അവളുടെ ആഗ്രഹസഫലീകരണത്തിനായി അങ്ങോട്ടേക്ക് അയ ച്ചേക്കാമെന്നു…💕💕

തുടരും

പ്രണയകീർത്തനം : ഭാഗം 1

പ്രണയകീർത്തനം : ഭാഗം 2