Wednesday, December 18, 2024
Novel

ആഇശ: ഭാഗം 2

നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez

അങ്ങിനെ നിക്കാഹു ഉറപ്പിച്ചു യൂസുഫുമായി .

വിവാഹ തീയതികൾക്ക് മുന്നേ സമ്മാനങ്ങള് കൊണ്ട് പെരുമഴ എന്ന് തന്നെ പറയാം യൂസുഫിന്റെ വക .ഇതിനിടയില് അഫ്സല് എന്നെ വിളിച്ചു എല്ലാം കേട്ടിട്ടും ഒന്നും നഷ്ടപെടാത്തവനെ പോലെ എല്ലാ കേട്ടു നിന്നവൻ .

കല്യാണത്തിന് വരുമോ എന്ന ചോദ്യത്തിന് അപ്പോള് നോക്കാം എന്നും പറഞ്ഞു അവന് ഫോണ് വെച്ചു .

എനിക്കും നഷ്ടബോധം ഇല്ല അവനും അതുപോലെ നഷ്ടബോധം ഇല്ലാത്ത പോലെ. എനിക്ക് തോന്നുന്നു അന്ന് എടുത്ത എന്റെ തീരുമാനം വളരെ അധികം ശരി തന്നെയായിരുന്നു എന്ന് തന്നെ അന്ന് തോന്നിയിരുന്നു .

എല്ലാവരയും വിളിച്ചു കൂട്ടി ആർഭാടത്തോടെ തന്നെ കല്യാണം .പാട്ടുകളും ഗസലുകളും കൊണ്ട് നിറഞ്ഞ എന്റെ എന്റെ വിവാഹരാത്രി .

ഞാന് സുന്ദരി ആയതു കൊണ്ടാ ഇത്രയും വലിയ വീട്ടില് എത്തി പെട്ടെതെന്നു ചിലര്.ഞാന് ഭാഗ്യം ഉള്ളോള് ആണെന്ന് മറ്റു ചിലര് .

അങ്ങിനെ കിസ്സകള് കേട്ട് ആ ദിവസങ്ങള് ആഘോഷ തിമിർപ്പില് ഞാനും എന്റെ ഭാഗ്യത്തെ ഓർത്തു സണ്ടോഷിക്കാതിരുന്നില്ല .

അങ്ങിനെ ഞാനും യൂസുഫും ഒന്നായി

.യൂസുഫ് പറയുന്നതും അവന് ഭാഗ്യവാനണന്ന് തന്നെ,എന്നെ അവനു കിട്ടില്ല എന്ന് ഉറപ്പിച്ചതാർന്നത്രേ ഒരു നിയോഗം പോലെ വീണ്ടും വരാനും സമ്മതം കിട്ടാനും ഒക്കെ ഒരു ഭാഗ്യം വേണം എന്ന് അങ്ങിനെ ഉള്ള ഭാഗ്യവാന്മാരില് ഒരാള് ആണ് താന് എന്ന് യൂസുഫ് പറയുമ്പോള് എനിക്ക് ഒരുപാട് ഇഷ്ടവും അതോടൊപ്പം ഞാന് എന്റെ ഭാഗ്യത്തെ കുറിച്ചും ഓർത്തു .

ഞാന് അന്ന് എന്റെ തീരുമാനം മാറ്റിയില്ലായിരുന്നേല് എന്റെ ജീവിതവും ഇങ്ങനെ ഒന്നില് എത്തി ചെരില്ലാർന്നു .യൂസുഫ് എന്നെയും കൊണ്ട് ഇനി ദുബായിലേക്ക് പോയി.

ഞാന് അവിടെ എത്തിയപ്പോള് ഇവിടെ കണ്ടതിനേക്കാള്, സ്വപ്നം കണ്ടതിനേക്കാള് സുന്ദരം .

അടിപൊളി വില്ലയില് എല്ലാ സൗകര്യങ്ങളോടും കൂടി യൂസുഫ് എന്നെ സ്വാഗതം ചെയിതപ്പോള് ഞാന് മറ്റൊരു ലോകത്തേക്ക് പ്രവേശിക്കുകയായിരുന്നു .

തുടർന്ന് പഠിക്കാന് ഉള്ള എന്റെ ആഗ്രഹം വിവാഹത്തിന് മുന്നേ പറഞ്ഞിരുന്നു എങ്കിലും ഇപ്പോള് യൂസുഫ് അതേ പറ്റി പറയാറില്ല .

ഞാന് പറയുമ്പോള് മറ്റേതേലും വിഷയങ്ങള് കൊണ്ട് വന്നു അതിനെ മൂടി കളയും. ആർഭാടമായ ജീവിതം നല്ല വസ്ത്രങ്ങള് വലിയ വലിയ ആൾക്കാരുടെ കുടുംബങ്ങളിലെ വിരുന്നുകള് സത്യത്തില് എനിക്ക് തന്നെ വിശ്വസിക്കാന് കഴിയുന്നതിനും അപ്പുറം .

ഇതിനിടയില് ഇടക്കിടക്ക് നാട്ടില് എന്നെ വിടും ഞാന് നാട്ടില് എത്തുമ്പോള് എല്ലാവർക്കും ഏറ്റവും ഭാഗ്യം ഉള്ള കുട്ടി ഞാനാണ് .

എന്റെ ജീവിത ശൈലിയും വസ്ത്ര ധാരണവും ഒക്കെ പാടെ മാറിയിരിക്കുന്നത്രേ.

എവിടെ ചെന്നാലും ഉള്ള ഇത്തരം കമന്റുകള് കേട്ടിട്ട് അന്ന് എന്റ ഉമ്മ ഉണക്ക മുളക് എന്റെ മേല് ഉഴിഞ്ഞു അടുപ്പില് ഇടുമായിരുന്നു .സുന്ദരമായ ഈ ജീവിതത്തിനിടയില് ആണ് ആഗോള സാമ്പത്തിക മാന്ദ്യം കടന്നു വന്നത് .

ഗൾഫ് മേഖലയില് കൂടി അത് ബാധിച്ചു തുടങ്ങിയ കാലം .യൂസുഫ് പുതിയതായി തുടങ്ങിയ ബുസിനെസ്സ് എല്ലാം അവതാളത്തിലായി .

ഓർഡറുകള് ഡോളര് വിനിമയത്തില് അടച്ചുകൊണ്ട് വന്ന സാധനങ്ങളുടെ മൂല്യത്തില് വ്യത്യാസം ഉണ്ടായി .

ഡോളറിന്റ മൂല്യ തകർച്ചയും പിന്നെ കൂടിയ വിലക്ക് വാങ്ങി കുറഞ്ഞ നിരക്കില് ദിർഹവുമായി കണക്കാക്കി വിൽക്കണ്ടി കൂടി വന്നതും പല തകർച്ചകൾക്കും തുടക്കമായി എന്ന് തന്നെ പറയാം .

യൂസുഫിന്റ ചെക്കുകള് പണമില്ലാതെ മടങ്ങാന് തുടങ്ങിയത് തന്നെ അതിന്റ ലക്ഷണങ്ങള് ആയിരുന്നു .

വീട്ടിലും എവിടെയും മൗനം തളം കെട്ടി തുടങ്ങിയിരുന്നു .

അതിനിടയില് ആണ് ഞാന് എന്റെ ആദ്യത്തെ മകളുടെ ജനനം .ഇതിനിടയില് അവളെ വയറ്റില് നിന്ന് പുറത്തു വരും മുമ്പേ ഒഴുവാക്കാന് യൂസുഫ് എന്നെയും കൊണ്ട് നാട്ടില് പോയിരുന്നു .

പക്ഷെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള് കൊണ്ടുള്ള സംഘർഷങ്ങള് ദൈവത്തിനു അന്ന് മനസ്സിലായില്ല എന്ന് തോന്നുന്നു .

ഒഴുവാക്കാന് കഴിയുന്ന സമയങ്ങള് പിന്നിട്ടു കഴിഞ്ഞിരുന്നു എന്ന് ഡോക്ടര് പറഞ്ഞതോടെ വരുന്നത് വരട്ടെ എന്ന തീരുമാനത്തില് എത്തി .

യൂസുഫ് ജയിലില് പോകണ്ടി വരുന്ന അവസ്ഥ വരെ ഉണ്ടായി .പക്ഷെ ആദ്യ മരുമോന്റ ബിസിനസ്സ് പാരമ്പര്യം എന്തിനെയും നേരിടാന് ഉള്ള മനസ്സും കണ്ടിട്ടാകണം എന്റെ ഉപ്പാക്ക് അന്ന് യൂസുഫിനെ സഹായിക്കാന് തോന്നിയത് .

എന്റെ വീടും ഉപ്പാക്കുള്ള പറമ്പും എല്ലാം പണയം വെച്ചിട്ടാണ് അന്ന് ആ തുക മുഴുവന് കണ്ടെത്തിയത് .ജയിലില് പോകാതെ ഒഴുവായെങ്കിലും യൂസുഫ് എല്ലാ സ്ഥാപനങ്ങളും ഒരറ്റത്ത് നിന്ന് വിറ്റു തുടങ്ങിയിരുന്നു .

രക്ഷക്കായി ഞാനും കൂടി ഒപ്പിട്ടു കൊടുത്തിരുന്നു പല പേപ്പറുകളിലും അങ്ങിനെ ഒക്കെ പിടിച്ചു നിൽക്കാന് കൂടെ നിന്നിട്ടും എന്നോടുള്ള സ്നേഹം അയാള് തിരിച്ചറിയാതെ പോയ പോലെ പിന്നീടങ്ങോട്ടുള്ള പെരുമാറ്റങ്ങളില് എനിക്ക് തോന്നി തുടങ്ങി .

അതിനിടയില് സൂപ്പര്മാർക്കറ്റില് നിന്ന് മാനേജര് വിളിക്കുന്നത് യൂസുഫ് അങ്ങോട്ടേക്ക് ശ്രധിക്കുന്നില്ല എന്നും പറഞ്ഞു കൊണ്ടായിരുന്നു .

ഞാന് അതില് ആദ്യമായി ഇടപെട്ടു .ഞാന് അവിടെ പോയി എല്ലാം നോക്കാന് തുടങ്ങി .

ലാഭം ഉണ്ട് പക്ഷെ മറ്റു സ്ഥാപനങ്ങളിലെ നഷ്ടം നികത്താന് യൂസുഫിന് ഇത് കൊണ്ട് ഒന്നും ആകില്ല എന്ന് മനസ്സിലായത് കൊണ്ടാകാം ഇതൊന്നും ശ്രധിക്കാത്തത് എന്ന് ഞാൻ തിരിച്ചറിഞ്ഞു .

ഞാന് അവിടെ ജോലി ചെയ്യാന് തുടങ്ങി എല്ലാ കാര്യങ്ങൾ ശ്രദ്ധിച്ചും കുഴപ്പമില്ലാതെ പോകുമ്പോള് രാത്രിയില് വില്ലയില് എത്തുമ്പോള് യൂസുഫ് ഉണ്ടാകില്ല ,കുട്ടിയെ നോക്കുന്ന ജോലിക്കാരിയും മകളും മാത്രമായി തുടങ്ങി .

എങ്ങനെ ഒക്കയോ ഞാന് ഇതെല്ലം പഠിച്ചെടുത്തു കച്ചോടം നല്ലവണ്ണം ശ്രധിക്കാന് തുടങ്ങി .

ഇതിനിടയിലാണ് യൂസുഫിനെ കാണാതാകുന്നത് .

വീട്ടിലെ വേലക്കാരി പറഞ്ഞത് വീട്ടിൽ വന്നിട്ടിപ്പോള് ഒരാഴ്ചയോളം ആയി എന്നാണു . സൂപ്പര് മാർക്കറ്റ്‌ മാനേജർക്കൊപ്പം പോലീസില് പോയി ഞാന് പരാതി നൽകി് .അവര് അന്വേഷിക്കാം എന്നും പറഞ്ഞു മടക്കി അയച്ചു .

പിന്നീട് ഞാന് കണ്ടത്….. ബാങ്കില് നിന്നും വിളി വന്നപ്പോള് ആണ് ശരിക്കും ഞെട്ടിയത് നാളെ അവിടെ കുറേ പണം കെട്ടി വെക്കാനുളള അവസാന തീയതിയാണത്രെ .

ഒരു മാർഗവും ഇല്ല എങ്കിലും കാര്യങ്ങള് ബാങ്കില് തന്നെ നേരിട്ടെത്തി കാര്യങ്ങള് സംസാരിച്ചു

അവര് അവധി തരാന് തയ്യാര് ആയിരുന്നില്ല .

എങ്കില് നിങ്ങളുടെ വഴി നൊക്കിക്കൊള്ളൂ ലോൺ എടുത്ത് ഉപയോഗിച്ച ആളെ കാണാന് ഇല്ല പിന്നെ ഭാര്യ എന്ന നിലയില് ഞാന് വന്നു ,ആളെ കണ്ടു പിടിച്ചു മേടിച്ചോളൂ എന്ന് പറഞ്ഞപ്പോള് ആണ് ഞാന് അക്കൗണ്ട്‌ തുടങ്ങുവാനും മറ്റും ഒപ്പിട്ടു കൊടുത്ത പേപ്പറുകള് അവര് കാണിക്കുന്നത് .

ഞാന് ആകെ വലഞ്ഞു.ഇതെപ്പോഴാണ് ഞാൻ ഒപ്പിട്ടു നൽകിയതെന്ന് പോലും എനിക്കറിയില്ല .

എന്റെ മുന്നില് ഇനി പിടിച്ചു നിൽക്കാന് ഉത്തരങ്ങള് ഇല്ല .യൂസുഫിനെ കാണാനുമില്ല.

ഇനി ഞാന് എന്താ ചെയ്യുക .പിറ്റേന്ന് തന്നെ നമ്മുടെ സൂപ്പർ മാർക്കറ്റ് മാനേജറിനെ വിളിച്ച് കാര്യങ്ങള് പറഞ്ഞു ഏല്പിച്ചു .നാട്ടില് ഉപ്പയെ വിളിച്ചു കുറച്ചു കാഷ് കണ്ടെത്താന് ആവശ്യപെട്ടു .

എല്ലാം പണയത്തില് അല്ലെ മോളെ എങ്കിലും ഞാന് നോക്കാം എന്നാ മറുപടിയില് ഉറപ്പു കിട്ടിയില്ലേലും പ്രതീക്ഷ ഉണ്ടായിരുന്നു എനിക്ക് .ഞാന് നാട്ടിലേക്ക് പുറപ്പെടാന് എയര്പോർട്ടില് എത്തിയപ്പോള് അറിയുന്നു പോകാന് കഴിയില്ല എന്ന് ,എനിക്ക് യാത്രാവിലക്കുണ്ടെന്നു.

ബാങ്കിലെ ഇടപാടുകള് തന്നെ കാരണം .

തിരികെ വില്ലയില് വന്നു .അല്പം വെള്ളം കുടിച്ചു തളർന്നിരുന്നു .

ഇനി എന്ത് …എങ്ങിനെ മുമ്പോട്ട്‌ പോകും .ഭർത്താ്വിനെ കാണാന് ഇല്ല ബാങ്കില് പണവും അടക്കണം ഇനി ദിവസങ്ങളും ഇല്ല .നാട്ടില് പോയി സംഘടിപ്പിക്കാന് യാത്ര ചെയ്യാനും ആകില്ല ….

ഞാന് അന്ന് ആലോചനയില് തളർന്നിരുന്നു ,ഇരുന്നിടത്ത് നിന്ന് ഒന്നു മാറുവാൻ പോലും ആകാതെ തരിച്ച് ഇരുന്നു മണിക്കൂറുകളോളം സമയങ്ങൾ നീങ്ങി പോയതറിയാതെ എന്റെ കുഞ്ഞു മകളയും നോക്കി .

ഇനി എന്ത് ചെയ്യും ……. അല്ല ചെയ്യണമെന്നറിയാതെ ..

തുടരും

ആഇശ: ഭാഗം 1