Thursday, December 19, 2024
Novel

നിവാംശി : ഭാഗം 3

എഴുത്തുകാരി: ശിവന്യ


“ഹേയ് വംശി… യു ഹിയർ ഇൻ കേരള.. ഐ കാണ്ട് ബിലീവ് ഇറ്റ് ”

മുന്നിലിരിക്കുന്ന ആളെ കണ്ട് ആനന്ദ് അദ്ഭുതപ്പെട്ടു…

“ആനന്ദ്.. ഇറ്റ്സ് റിയലി എ സർപ്രൈസ് മാൻ… തന്നെയാവും ഇവിടെ വെയ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഒരിക്കലും ഞാനും എക്സ്പെക്ട് ചെയ്തില്ലാട്ടോ… ”

ഒരുപാട് അടുപ്പമുള്ള ഒരാളെ പ്രതീക്ഷിക്കാതെ മുൻപിൽ കണ്ട ആശ്ചര്യവും, അദ്ഭുതവും നിവാംശിയുടെ മുഖത്തും ഉണ്ടായിരുന്നു.

ആനന്ദും നിവാംശിയും തമ്മിലുള്ള പരിചയം കണ്ട് പ്രകാശ് അന്തം വിട്ടു…

“താങ്കളല്ലേ ഇന്നലെ ഓഫീസിലേക്ക് ഫോൺ ചെയ്ത പ്രകാശ് ?”

” അതേ സാർ ”

അയാൾ മുൻപോട്ട് വന്നു.

” ഫ്ലാറ്റ് നോക്കാൻ വന്ന ഡെൽഹി ബേസ്ഡ് ഫാമിലി വംശിയാണോ “??

അവൻ രണ്ട് പേരോടുമായി ചോദിച്ചു.

” അതേ ടാ.. ഞാൻ തന്നാ ”

” പക്ഷേ വംശി, നീ… അവൻ ഒരു നിമിഷം സംശയത്തിൽ നിർത്തി….
ഇറ്റ്സ് ഒകെ… നിങ്ങൾ വാ ഞാൻ ഫ്ലാറ്റ് കാണിച്ച് തരാം”

അപ്പോഴാണ് അവൻ തനു മോളെ ശ്രദ്ധിച്ചത് ..

” വംശി ഇത്… ഇത് തനു മോളല്ലേ… നമ്മുടെ നിയേടെ “?

“അതെ… അപ്പോ നീ ആരെയും മറന്നിട്ടില്ലല്ലേ… ”

നിവാംശി അദ്ഭുതപ്പെട്ടു..

” മറക്കാനോ… നല്ല കാര്യായി .. അല്ല, മോൾടെ കൈക്കെന്തു പറ്റിതാ”

അവൻ തനുവിന് മുൻപിൽ മുട്ട് കുത്തിയിരുന്നു..

” അവള് ബാത്ത് റൂമിൽ നിന്ന് ഒന്ന് സ്ലിപ്പായതാ ”

നിവാംശി പറഞ്ഞത് കള്ളമാണെന്ന് ആനന്ദിന് മനസ്സിലായില്ല..

“അച്ചോടാ… പോട്ടെ….. സാരമില്ലാട്ടോ…”

അവൻ മോളുടെ കവിളിൽ തലോടുന്നത് കണ്ടപ്പോൾ നിവാംശിയുടെ മനസ്സിൽ ജിത്തൂന്റെ മുഖമാണ് കടന്ന് വന്നത്…

അവൻ തനുമോളെ എടുത്ത്, അവളോടെന്തൊക്കെയോ കളിതമാശകൾ പറഞ്ഞ് ചിരിച്ച് കൊണ്ട് ലിഫ്റ്റിനരികിലേക്ക് നടന്നു.. പിന്നാലെ അവരും…

**************************

ഫുള്ളി ഫർണിച്ചറൈസ്ഡ് ആയ ആഡംബര ഫ്ലാറ്റായിരു പത്ത് ഡി..

മൂന്ന് ബാത്ത് അറ്റാച്ച്ഡ് ബെഡ് റൂം, ലിവിങ്ങ് റൂം , ഡൈനിങ്ങ് ഹാൾ, കിച്ചൻ, ചെറിയൊരു വർക്കേരിയ, പിന്നൊരു കോമൺ ബാത്റൂo , ബാൽക്കണി എന്നിവ അടങ്ങിയതായിരുന്നു ഫ്ലാറ്റ്…

ടൗണിൽ തന്നെയാണെങ്കിലും ഒട്ടും ബഹളമില്ലാത്ത ഒരു ചുറ്റുപാടായിരുന്നു മലബാർ ഹെറിറ്റേജിന്…

അടുത്തെവിടെയോ ഉള്ള അമ്പലത്തിൽ നിന്നും ഭക്തിഗാനം കേൾക്കുന്നുണ്ടായിരുന്നു…

“നിനക്കിഷ്ടായോ വംശി ”

ബാൽക്കണിയിൽ വന്ന് ചുറ്റിലും നോക്കുകയായിരുന്ന നിവാംശിക്ക് തൊട്ട് പുറകിലായി ആനന്ദ് നിന്നു..

നിവാംശി തിരിഞ്ഞ് നോക്കി..

“യെസ് … ഐ ലൈക് ദിസ്
അട്മോസ്ഫിയർ ”

അവൾ ഹാളിലേക്ക് നടന്നു.

” ബാക്കി കാര്യങ്ങളൊക്കെ സംസാരിക്കണ്ടേ… ഐ മീൻ റെന്റ് , ഡെപോസിറ്റ് സച്ച് തിങ്ങ്സ്… ”

നിവാംശി താൽപര്യത്തോടെ ആനന്ദിനെ നോക്കി..

ഫ്ലാറ്റ് അവൾക്കേറെ ഇഷ്ടമായെന്നും ഇന്ന് തന്നെ അങ്ങോട്ടേക്ക് താമസം മാറിയാൽ കൊള്ളാം എന്നാണ് അവളുടെ ആഗ്രഹമെന്ന് ആ മുഖത്ത് നിന്ന് അവന് വായിച്ചറിയാമായിരുന്നു…

“എടോ ഞാനല്ല അതൊന്നും തീരുമാനിക്കുന്നത്.. എനിവേ തനിക്കിഷ്ടായ സ്ഥിതിക്ക് നമുക്ക് മൂവ് ചെയ്യാം ….”

ഒരു നിമിഷം ആലോചിച്ച് കൊണ്ട് അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്തു…

” ഇന്ന് തന്നെ ഇങ്ങോട്ട് വരേണ്ടിയിരുന്നത് ഞാനായിരുന്നില്ല.. ഞങ്ങളുടെ മാനേജർ അയ്യരങ്കിളായിരുന്നു.. അങ്കിളിന് വേറെ ചില പ്രോഗ്രാംസ് ഉള്ളതോണ്ട് ഞാൻ വന്നുന്നേയുള്ളു”

രാമയ്യരുടെ നമ്പറിലേക്ക് ഡയൽ ചെയ്തു കൊണ്ടവൻ പറഞ്ഞു…

രണ്ടു തവണ ആവർത്തിച്ച് വിളിച്ചിട്ടും രമായ്യർ കോൾ അറ്റൻഡ് ചെയ്തില്ല…

” എന്തു പറ്റി അനു”??

“ഐ ഡോണ്ട് നോ വാട്ട്‌ ഹാപെന്റ്… അങ്കിൾ ഫോൺ എടുക്കുന്നില്ല…”

അതുകേട്ടപ്പോൾ നിവാംശിയുടെ മുഖം മങ്ങി…

“ഹേയ്.. നി ടെൻസ്ട് ആകണ്ട.. ഞാനില്ലേ.. ഒക്കെ ശരിയാകും”

അവൻ അവളെ സമാധാനിപ്പിച്ചു…

“ഒരു കാര്യം ചെയ്യാം.. നിന്റെ നമ്പർ തരു.. വീട്ടിൽ സംസാരിച്ചിട്ടു ഞാൻ നിന്നെ നാളെ വിളിക്കാം… പറ്റുമെങ്കിൽ നാളെ തന്നെ ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യാൻ നോക്കാം…”

അവൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ആശ്വാസം പരന്നു..

കൊച്ചി പോലൊരു സ്ഥലത്ത് ഒരു പെൺകുട്ടിക്ക് തനിച്ച് നല്ലൊരു താമസസ്ഥലം കണ്ടുപിടിക്കാൻ എളുപ്പമല്ലെന്ന് നിവാംശിക്ക്‌ ചുരുങ്ങിയ ദിവങ്ങൾക്കുള്ളിൽ മനസ്സിലായിരുന്നു…

” എങ്കിൽ നമുക്കിറങ്ങാം.. ”

“ഒകെ”

നിവാംശിയെ കാറിൽ കയറ്റി വിട്ടിട്ടാണ് ആനന്ദ് മടങ്ങി പോയത്..

****************************

രാത്രി ഭക്ഷണം കഴിഞ്ഞ് അന്നത്തെ കാര്യങ്ങളൊക്കെ സംസാരിക്കാനിരുന്നതാണ് മോഹനും ജയശങ്കറും കുടുംബവും..

ജിത്തൂന് പറ്റിയ അമളി വലിയ സംഭവമായി ആനന്ദ് അവതരിപ്പിച്ചത് എല്ലാവർക്കും മനസ്സ് തുറന്ന് ചിരിക്കാനുള്ള വക ആയിരുന്നു..

അത് കഴിഞ്ഞപ്പോഴാണ് ആനന്ദ് നിവാംശിയുടെ കാര്യം എടുത്തിട്ടത്…

അവന്റെ സുഹൃത്തായത് കൊണ്ട് നിവാംശിക്ക് വാടക ഇല്ലാതെ ഫ്ലാറ്റ് കൊടുക്കണം എന്നായിരുന്നു അവന്റെ ആവശ്യം..

ആ ഫ്ലാറ്റിന്റെ വാടക കിട്ടിയിട്ട് വേണ്ടല്ലോ നമുക്ക് ജീവിക്കാൻ എന്ന ജീനാ ശാന്തിയുടെ അഭിപ്രായം കൂടിയപ്പോൾ ആനന്ദിന്റെ ഇഷ്ടം പോലെ കാര്യങ്ങൾ നടക്കട്ടെ എന്ന് തീരുമാനമായി….

” പക്ഷേ നിനക്കെങ്ങനാ ആ പെൺകുട്ടിയെ പരിചയം എന്ന് നീ പറഞ്ഞില്ലല്ലോ മോനേ”

ജയശങ്കർ അയാളുടെ സ്വതസിദ്ധമായ സംശയം പുറത്തെടുത്തു….

” കഴിഞ്ഞ വർഷം എം ബി എ കഴിഞ്ഞ് മൂന്ന് മാസം പി ആൻഡ് ജി യിൽ ഇന്റേൺൺഷിപ്പ് ചെയ്യാൻ ഞാൻ ഡെൽഹിയിൽ പോയില്ലേ…. അപ്പോ അവിടെ നിന്ന് പരിചയപ്പെട്ടതാ….”

” നിന്റെ കൂടെ പി ആൻഡ് ജി യിൽ ഉണ്ടായതാണോ ”

അപ്പോൾ സംശയം ജിത്തൂനായിരുന്നു.. കാരണം പി ആൻഡ് ജിയിൽ ആനന്ദിന്റെ കൂടെ ഉണ്ടായ ഒട്ടുമിക്ക പെൺപിള്ളേരെയും കുറിച്ച് ആനന്ദ് അവനോട് പറഞ്ഞിട്ടുണ്ടായിരുന്നു..

“അല്ലെടാ…. അവളന്നേരം ബി ആർക്ക് ലാസ്റ്റ് ഇയറായിരുന്നു.. എന്റെ ഫ്ലാറ്റിലുണ്ടായിരുന്ന നരേഷ് അവളുടെ സീനിയറാണ്.. അവനെ കാണാനും സംശയം ചോദിക്കാനുമൊക്കെ ഫ്ലാറ്റിൽ വരും ചിലപ്പോഴൊക്കെ…

എപ്പോ വരുമ്പോഴും അവളുടെ അമ്മ നല്ല ഫുഡ് ഉണ്ടാക്കി കൊടുത്തു വിടും.. അമ്മയും ചേച്ചീടെ മോളും മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു…

ചേച്ചി ആ മോൾക്ക് ഒരു വയസ്സുള്ളപ്പോ എങ്ങാനും ഒരു ആക്സിഡന്റിൽ മരണപ്പെട്ടതാണത്രേ……പക്ഷേ…. ”

അവനൊന്നു നിർത്തി…

“എന്താ പക്ഷേ…. ”

” അതുണ്ടല്ലോ അമ്മാ… ഒരു തവണ ഞാനവളോട് കേരളത്തിലോട്ട് വരുന്നോന്ന് ചോദിച്ചപ്പോ കേരളത്തിൽ അവൾക്കാരും ഇല്ലെന്നും ഇങ്ങോട്ട് വരാൻ ആഗ്രഹമില്ലെന്നുമാണ് അവൾ പറഞ്ഞത്.. പിന്നെ ഇപ്പോഴെന്താണാവോ ”

അവൻ ഒരു ദീർഘ നിശ്വാസമെടുത്തു….

” സത്യം പറയടാ , നിന്നെ കാണാനല്ലേ അവളിങ്ങോട്ട് വന്നത് ”

ജയശങ്കർ അവനെ കളിയാക്കി..

” ങ്ങേ ”

ആനന്ദ് അമ്പരന്നു.

” നീ അല്ലേടാ അവളെ ഇങ്ങോട്ട് കൊണ്ടു വന്നത് ”

“ച്ചെ… ഈ അച്ചനിതെന്നാത്തിന്റെ കേടാ.. ഞാൻ പോവാ…. ഇനിയും ഇവിടിരുന്നാൽ അവളെ പിടിച്ചെന്റെ കാമുകിയാക്കും”

അവൻ എണീറ്റ് മുന്നോട്ട് നടന്നു..

” ഹ… അങ്ങനെ പോവല്ലേ.. നി ഇങ്ങോട്ട് വാ… ഒരു കാര്യം പറയാനുണ്ട്.. ”

മോഹൻ അവനെ തടഞ്ഞു..

“എന്ത് കാര്യം”

അവൻ തിരിഞ്ഞ് നോക്കി….

”ഒരു വിവാഹക്കാര്യം”

”വിവാഹമോ…??? ആർക്ക്??? ”

ജിത്തുവും ആനന്ദും ഒരുപോലെ ഞെട്ടി…

തുടരും

നിവാംശി : ഭാഗം 1

നിവാംശി : ഭാഗം 2