Monday, April 29, 2024
Novel

നവമി : ഭാഗം 3

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

“ഞാനും ചേച്ചിയുടെ അനിയത്തി ആണെന്ന്. വാശിയുടെ കാര്യത്തിൽ നവിയും ഒട്ടും പിന്നിലല്ലെന്ന്”

ചേച്ചിയുടെ കണ്ണുകളിൽ ഭയം ഓളം വെട്ടുന്നത് കണ്ടു നവിയുടെ ചുണ്ടിലൊരു പുഞ്ചിരിയൂറി….

അമ്മയെ കൂടി ഒന്ന് നോക്കിയട്ട് നവി തന്റെ മുറിയിലേക്ക് കയറിപ്പോയി.അമ്മ രാധയുടെ അടിവയിറ്റിലൊരു ആളൽ ഉണ്ടായി.

അത് പതിയെ കത്തിപ്പടർന്ന് തുടങ്ങി..ഇളയമകളെ സൂക്ഷിക്കണം.

സ്നേഹിച്ചാൽ നല്ലവളാണ് പിണക്കിയാൽ ഇതുപോലെയൊരണ്ണം വേറെ കാണില്ല.

അത്രക്കും മോശമായ സ്വഭാവമാണ്.

“അമ്മേ അവൾ പറഞ്ഞിട്ട് പോയത് കേട്ടില്ലേ”

അമ്മ നിശബ്ദയായി നിൽക്കുന്നത് കണ്ടിട്ട് നീതി അവരോട് ചോദിച്ചു. രാധയുടെ മനസ് ഇവിടെയെങ്ങും ആയിരുന്നില്ല.

ഭർത്താവിനോടൊന്നും ഇളയമകൾ അറിയിക്കാതിരിക്കാനാണ് മൂത്തമകളെ അടിച്ചത്.അത് കാണുമ്പോൾ നവി തണുക്കുമെന്ന് കരുതി.

ചേട്ടൻ അറിഞ്ഞാലുളള ഭവിഷത്തോർത്ത് അവരൊന്ന് നടുങ്ങി.

മകളുടെ അതേ സ്വഭാവമാണ് ഭർത്താവിന്.അദ്ദേഹത്തിന്റെ സ്വഭാവം ഒട്ടും ചോരാതെ ഇളയമകൾക്ക് പകർന്ന് കിട്ടിയട്ടുണ്ട്.

“ഞാൻ ചോദിച്ചത് അമ്മ കേട്ടില്ലാന്നുണ്ടേ” മൂത്ത മകൾ രാധയുടെ ചുമലിൽ പിടിച്ചു കുലുക്കി.ദേഷ്യവും നിരാശയും നിഴലിച്ചിരുന്നു നീതിയുടെ സ്വരത്തിൽ.

“നീ മിണ്ടരുത്. നീയൊരുത്തിയാ ഇതിനെല്ലാം കാരണം” അവർ മകളെ കുറ്റപ്പെടുത്തി.

“ഇപ്പോൾ ഞാൻ മാത്രമായോ തെറ്റുകാരി.നിങ്ങളും കൂടി അറിഞ്ഞിട്ടല്ലേ എല്ലാം നടത്തിയത്”

“അതേടീ.നിന്റെ വാക്ക് വിശ്വസിച്ചത് എന്റെ തെറ്റാണ്?”

“തള്ളേ നിങ്ങൾ എന്നെ കുറ്റപ്പെടുത്താൻ നിൽക്കാതെ എങ്ങനെ രക്ഷപ്പെടാമെന്നുളള വഴി നോക്ക്”

നീതി ഓടിപ്പാഞ്ഞ് ചെന്ന് അമ്മയുടെ കഴുത്തിന് കുത്തിപ്പിടിച്ചു.അവർ ശ്വാസം കിട്ടാതെ പിടഞ്ഞു.

“ഡീ എന്നെ വിട് വിടാൻ”

നീതിയുടെ കൈകൾ ഒരുവിധം കുതറിച്ച് ശ്വാസം നീട്ടിയെടുത്തു.മൂത്ത മകളെ തുറിച്ച് നോക്കി.

ഇടക്കിടെ വീട്ടിൽ നീതിയും അമ്മയും കൂടി വഴക്കിടും.

നീതിക്ക് പെട്ടന്നാണ് ദേഷ്യം വരുന്നത്.

അമ്മ കുറ്റപ്പെടുത്തി സംസാരിക്കുകയോ മറ്റോ ചെയ്താൽ അവൾ തല്ലും.ചീത്ത വിളിക്കും.മുടിക്കുത്തിനു പിടിച്ചു വലിക്കും.പുറത്ത് അടിക്കും.

ഇതുതന്നെ അവസ്ഥ.അവർ മകളെ തിരിച്ചൊന്നും ചെയ്യില്ല.

അതാണ് അത്ഭുതവും.എന്തൊക്കെ ചെയ്താലും നീതിയെ സപ്പോർട്ട് ചെയ്തേ രാധ സംസാരിക്കൂ.

പക്ഷേ അമ്മയും മകളുമൊക്കെ തന്നെ രണ്ടും.നവിയുടെ മുമ്പിൽ വെച്ചാണ് ചേച്ചി അമ്മയെ എന്തെങ്കിലും ചെയ്യുന്നെങ്കിൽ അന്ന് നീതിക്ക് നല്ല കോളാണ്.നവിക്ക് അമ്മയോടും അച്ഛനോടും നല്ല സ്നേഹം ആണ്.

ഒരുദിവസം ക്ലാസ് കഴിഞ്ഞു നവി വീട്ടിലേക്ക് വന്ന് കയറിയപ്പോൾ അമ്മയും നീതിയും തമ്മിൽ വലിയ വഴക്കായിരുന്നു.

വാക്കുകളാൽ പൊരിഞ്ഞ പോരാട്ടം ആയതിനാൽ ഇളയമകൾ അതിൽ ശ്രദ്ധം കൊടുത്തില്ല.

അമ്മയുടെ നിലവിളി ഇടക്ക് കേട്ടാണ് ഓടിച്ചെന്നത്.അവൾ ഞെട്ടിപ്പോയി.

അമ്മയുടെ നെറ്റി പൊട്ടി രക്തം വരുന്നു.

നവിക്ക് പിന്നെ കണ്ണു കാണില്ലായിരുന്നു.നീതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് നീട്ടിയ വളർത്തിയ നഖങ്ങൾ ഉപയോഗിച്ച് നന്നായിട്ടൊന്ന് മാന്തി.

അവിടെമാകെ രക്തം കിനിഞ്ഞതോടെ നീതിയലറി കരഞ്ഞു.

“മേലിൽ അമ്മയുടെ നേരെ നീ കൈ ഉയർത്തിയാലുണ്ടല്ലോ ആ കൈ ഞാൻ വെട്ടിക്കളയും” നവിക്ക് കലശലായ കോപം വന്നു.

ആകെപ്പാടെ നീറി നിൽക്കുകയായിരുന്നു അവൾ.

“എന്റെ അമ്മയെ ഞാൻ തല്ലും ചീത്ത വിളിക്കും.നീയാരാടീ ചോദിക്കാന്” കടുത്ത നീറ്റലിലും നീതി അമറി.

“ഞാനും കൂടി കിടന്ന ഉദരമാ അത്” അമ്മയുടെ വയറിലേക്ക് വിരൽ ചൂണ്ടി നവി പുഞ്ചിരിച്ചു.

“അമ്മക്ക് നീ തല്ലിയാൽ പരാതിയില്ലെങ്കിലും എനിക്ക് നോവും”

“ഞാൻ ഇനിയും തല്ലും” വീറോടെ നീതി പറഞ്ഞു.

അതിനോടൊപ്പം ഓടി വന്ന് അമ്മയുടെ പുറത്ത് ഒരെണ്ണം വെച്ചു കൊടുത്തു.

നവിയുടെ കണ്ണുകളാൽ ചുറ്റുമൊന്ന് പരതി.അടുക്കളയിൽ ആയതിനാൽ കണ്ണിലുടക്കിയത് റബറിൻ വിറക് ആയിരുന്നു.

പിന്നെയൊന്നും നോക്കിയില്ല അതെടുത്ത് ചേച്ചിയുടെ പുറം നോക്കിയൊന്ന് കൊടുത്തു. നീതിയുടെ പുറം പൊളിഞ്ഞു പോയി.

അലറിക്കരഞ്ഞു പോയി അവൾ അത്രക്കും ശക്തമായ രീതിയിൽ ആയിരുന്നു പ്രഹരം.

അമ്മ പോലും ഞെട്ടിപ്പോയി.

“മേലിൽ എന്റെ മുമ്പിൽ വെച്ചു അമ്മയെ നീ അടിച്ചു പോകരുത്” ശക്തമായ താക്കീത് കൊടുത്തു നവി.

“എന്നെ അല്ലേ അവൾ ഉപദ്രവിച്ചത്.

അതിനു നിനക്കവളേ തല്ലണ്ട കാര്യമെന്താ?” അതുവരെ മിണ്ടാതിരുന്ന അമ്മ നവിയോട് ചൂടായി.

“അതേ ഞാനെന്തൊക്കെ ചെയ്താലും വെളളത്തിൽ വരച്ച വരപോലെയുള്ളൂന്ന് അറിയാം.എന്തൊക്കെ ചെയ്തു തന്നാലും നിങ്ങൾക്ക് നന്ദി കാണൂല്ല”

നവി പറഞ്ഞതാണ് ശരി.

അമ്മക്ക് വീട്ടിൽ സഹായം ഇളയ മകളെക്കൊണ്ടാണ്.നവി വീട്ടിൽ ഉണ്ടെങ്കിൽ രാധക്കൊന്നും ചെയ്യണ്ടാ.അടുക്കളയിലെ ജോലികളെല്ലാം ചെയ്യും.

പിന്നെ കടയിൽ പോയി വീട്ടിലേക്ക് ആവശ്യമുളളതെല്ലാം വാങ്ങും.

നീതിയാകെ ചെയ്യുന്നത് മുറ്റമടി മാത്രം. അത് ഒരു സൂത്രമാണ്.

ലൈനടിക്കുന്ന ധനേഷ് എന്നും രാവിലെ അവരുടെ വീടിനു മുമ്പിലുള്ള റോഡിലൂടെയാണ് നടപ്പ്.

അപ്പോൾ ഇരുവർക്കും ഒന്ന് കാണാനും ജസ്റ്റ് സംസാരിക്കാനുമുളള അവസരമാകും അത്.

നീതിയെന്നും രാവിലെ ഉണരും.മുറ്റമടിയും കഴിഞ്ഞു വീണ്ടും മൂടിപ്പുതച്ചു കിടന്ന് ഉറങ്ങും.

പിന്നെയും ഒരുറക്കം കഴിഞ്ഞാകും എഴുന്നേറ്റ് വരിക.കുളിച്ച് റെഡിയായി വരുമ്പോൾ കോളേജിലേക്ക് പോകാനുള്ള പൊതിയും രാവിലെ കഴിക്കാനുളള ബ്രേക്ക് ഫാസ്റ്റും നവിയും രാധയും കൂടി ശരിയാക്കി വെച്ചിരിക്കും.

പിന്നെയത് കഴിച്ചിട്ട് എഴുന്നേറ്റ് പോകുന്നയൊരു ജോലിയേ നീതിക്കുള്ളൂ.ഇതൊരു പതിവ് ആയതിനാൽ നവിക്കിതൊരു പ്രശ്നമല്ല‌.

വീടിനായി കഷ്ടപ്പെടുന്നത് അവൾക്ക് സന്തോഷമുളള കാര്യമാണ്.

നീതിക്ക് കൊതിയുളളതൊക്കെ വാങ്ങി മുറിയിൽ കയറി കതകടച്ച് ഒറ്റക്കിരുന്ന് ആസ്വദിച്ച് കഴിക്കുകയെന്നത് ഹോബിയാണ്.

കൂടുതലും മധുരമുള്ള സാധനങ്ങൾ വീക്കിനസ് ആണ്.

നവി എന്തെങ്കിലും വാങ്ങിയാൽ എല്ലാവർക്കും വീതം വെച്ചു കൊടുക്കും.

കുശുമ്പു കുത്തിയും തമ്മിൽ തല്ലിയുമാണ് രണ്ടു പേരും വളർന്നത്.

വയസ്സ് ഇരുപത് കഴിഞ്ഞട്ടും അതിനൊരു മാറ്റവും ഇല്ല.

എത്രയൊക്കെ വഴക്ക് കൂടിയാലും മറ്റൊരാൾ ചേച്ചിയെ ഒന്നും പറയാനും നവി സമ്മതിക്കില്ല.

“തളളേ നിങ്ങളെന്ത് ആലോചിച്ചു നിൽക്കുവാ” നീതിയുടെ ഉറക്കെയുളള ശ്ബ്ദം രാധയെ ചിന്തകളിൽ നിന്നും ഉണർത്തി.

“എന്തെങ്കിലും കഴിച്ചിട്ട് കിടന്നുറങ്ങ്.രാവിലെ തീരുമാനിക്കാം”

രാധ പറഞ്ഞതോടെ നീതിയൊന്ന് അടങ്ങി.

രാധ ഭക്ഷണം വിളമ്പി ഭർത്താവിനും നീതിക്കും കൊടുത്തിട്ട് അവരും കഴിക്കാനിരുന്നു.

“നവി എവിടെ”

അച്ഛന്റെ സ്വരം ഉയർന്നതോടെ അമ്മയും മകളും മുഖാമുഖ നോക്കി..

“റൂമിൽ കാണും” രാധ സ്വരം താഴ്ത്തി പറഞ്ഞു.

“ഇന്ന് വിവാഹം മുടങ്ങിയ സങ്കടത്തിലാകും എന്റെ കുട്ടി.

ഇന്നൊരു ദിവസമെങ്കിലും മൂത്തമകളെ കെട്ടിപ്പിടിച്ച് ഇരിക്കാതെ നവിയെ ഒന്ന് ആശ്വസിപ്പിച്ചു കൂടെ നിനക്ക്”

നീതിയുടെ മുന്നിൽ വെച്ച് രാധയെ രമണൻ ചാടിച്ചു.

അവരുടെ മുഖം വിളറിപ്പോയി.

നീതിയുടെ മുഖമാകട്ടെ കടന്നൽ കുത്തിയതു പോലെയായി.

രമണനു നന്നായിട്ട് അറിയാം അമ്മയെയും മകളെയും അയാൾക്ക് നന്നായിട്ടറിയാം.

ഭാര്യയുടെ മൂത്തമകൾ പ്രേമവും അറിയാമെങ്കിലും വീട്ടിലൊരു വഴക്ക് വേണ്ടെന്ന് കരുതി അദ്ദേഹം ഒന്നും പറയാറില്ല.

“നീ ചെന്ന് അവളെ വിളിച്ചോണ്ട് വാടീ.ചേച്ചിയാണെന്നും പറഞ്ഞു നടക്കുന്നു”

അച്ഛന്റെ ഭാവം മാറിയതും നീതി പിടഞ്ഞെഴുന്നേറ്റു.

ആരോടെക്കയോയുളള ദേഷ്യം തറയോട് ആഞ്ഞു ചവുട്ടി കുലുക്കി എഴുന്നേറ്റു.

ചുണ്ടുകളാൽ എന്തെക്കയോ പിറുപിറുത്ത് കൊണ്ട് നവിയുടെ റൂമിലേക്ക് നടന്നു.

അതേ സമയം നവി റൂമിൽ തിരക്കിട്ട് ഫോണിൽ പണി ആയിരുന്നു.

നീതിയുടെ മുറിയിൽ നിന്ന് സൂത്രത്തിൽ അവളുടെ ഫോൺ അടിച്ചു മാറ്റിയിരുന്നു.

അവളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു സിം ഉരിയെടുത്ത് തന്റെ ഫോണിലിട്ടു.

“ചേച്ചിക്ക് ആദ്യത്തെ ഷോക്ക് കൊടുക്കണം” മനസിൽ കണക്കുകൂട്ടൽ നടത്തി നവി വാട്ട്സാപ്പിൽ ധനേഷിനു ആദ്യത്തെ മെസേജ് അയച്ചു.

“I hate u” message type ചെയ്തിട്ട് വിശ്വാസത്തിനായിട്ട് വോയ്സ് കൂടി സെന്റ് ചെയ്തു.

തന്റെയും ചേച്ചിയുടെയും സ്വരം ഒരുപോലെ ആയതിനാൽ ധനേഷിന് പെട്ടെന്ന് മനസ്സിലാക്കാൻ ചാൻസ് കുറവാണെന്ന് നവി കണക്കു കൂട്ടി.

മെസേജ് അയച്ചിട്ട് ഫോൺ താഴെ വെക്കും മുമ്പേ നവിയുടെ ഫോണിലേക്ക് ധനേഷിന്റെ കോൾ വന്നു.

അതേ സമയം തന്നെയാണ് ചാരിയിട്ട വാതിൽ പതിയെ തുറന്ന് നീതി മുറിയിലേക്ക് പ്രവേശിച്ചതും‌.

നവിയുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ടവൾ ഒരുനിമിഷം നിശ്ചലയായി നിന്നു.

ചേച്ചി മുറിയിലേക്ക് കയറുന്നത് പുറം തിരിഞ്ഞ് ഇരുന്നിരുന്ന നവി അലമാരിയുടെ കണ്ണാടിയിലൂടെ കണ്ടിരുന്നു.

അവളുടെ ചുണ്ടിലൊരു മന്ദഹാസം വിടർന്നു.ചേച്ചിക്കുളള അടുത്ത ഷോക്കായിട്ട് നവി കോൾ അറ്റൻഡ് ചെയ്തു.

“ഹലോ ധനേഷ് ഇനിയെന്നെ വിളിച്ചു ശല്യം ചെയ്യരുത്. അനിയത്തിയുടെ വിവാഹം മുടങ്ങിയതിനാൽ അച്ഛൻ എന്റെ വിവാഹം ഉടനെ നടത്തണമെന്ന വാശിയിലാണ്.

ഇതുവരെയുള്ള നമ്മുടെ സ്നേഹബന്ധം ഇവിടെ അവസാനിപ്പിക്കുന്നു.

എന്നെയിനി ഒരുവിധത്തിലും ശല്യപ്പെടുത്തരുത് എനിക്ക് നിന്നെ ഇഷ്ടമല്ല”

അത്രയും ഒറ്റശ്വാസത്തിൽ പറഞ്ഞിട്ട് നവി ഫോൺ കട്ടു ചെയ്തു.

ചേച്ചിയെല്ലാം കേട്ടന്ന് വ്യക്തമാണ്. അവൾ നടുങ്ങുന്നതൊക്കെ നവി വ്യക്തമായി കണ്ടിരുന്നു.

നീതി പിന്തിരിഞ്ഞു ഓടുന്നത് കണ്ടവൾ കുലുങ്ങി ചിരിച്ചു.

“പാവം മുറിയിൽ ചെല്ലുമ്പോൾ ഫോൺ കാണില്ല.ആകെ വട്ടാകും”

നീതിയുടെ ഫോൺ എടുത്തു പൊടിപിടിച്ചു കിടക്കുന്ന തട്ടിൻ പുറത്തേക്ക് എടുത്ത് നവി എറിഞ്ഞു.

എന്നിട്ട് ഒന്നും സംഭവിക്കാത്ത രീതിയിൽ ഭക്ഷണം കഴിക്കാനായി ഊണ് മേശക്കരുകിലെത്തി.നീതിയെ അവിടെ കാണാഞ്ഞതും അവളൊന്ന് ഊറി ചിരിച്ചു.

“ഹും എന്നോടാ അവളുടെ ബാല”

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2