Tuesday, April 30, 2024
Novel

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6

Spread the love

നോവൽ
******
എഴുത്തുകാരി: അഫീന

Thank you for reading this post, don't forget to subscribe!

അവിടെ എത്തുമ്പോഴേക്കും നേരം സന്ധ്യ ആയിരുന്നു. എല്ലാരും ഫ്രണ്ടിൽ തന്നെ കാത്തു നിക്കണുണ്ട്.കാർ വരുന്ന കണ്ടപ്പോഴേക്കും ഷാന ഓടി വന്നു. പെണ്ണിനായിരുന്നു ഏറ്റവും സന്തോഷം.

ചായ കുടിയൊക്കെ കഴിഞ്ഞിട്ടാണ് ഹബീക്കയും ചേട്ടായീം തിരിച്ചു പോയത്. കുഞ്ഞോനും ആമീം പോണ കണ്ടപ്പോൾ ന്റെ കണ്ണും നിറഞ്ഞ്. ഷാനകുട്ടി ഇണ്ടായത് കൊണ്ട് സങ്കടമൊക്ക പെട്ടന്ന് മാറി.

റൂമിൽ ചെന്ന് ഫ്രഷ് ആയി നിസ്കാരമൊക്കെ കഴിഞ്ഞ് താഴേക്ക് ചെന്നു.എല്ലാവരേം പരിചയപ്പെട്ടു. അപ്പോഴേക്കും ഷാനിക്കയും വന്നു. മൂപ്പര് ഫ്രണ്ട്സിനെ കാണാൻ പോയേക്കുവർന്നു. രാത്രിയിലെ ഫുഡ്‌ കഴിഞ്ഞ് ഞാൻ അടുക്കളേൽ ചുറ്റി പറ്റി നടന്നു. കൂടെ ഷാനയും ഉണ്ട്ട്ടോ.

കുറേ കഴിഞ്ഞപ്പോ ഉമ്മ എന്നെ ഓടിച്ചു വിട്ട്. ഷാനിക്ക അവിടെ നോക്കി ഇരിക്കെയിരിക്കും എന്നും പറഞ്ഞു. ഞമ്മക്കല്ലേ അറിയൂ ആ പഹയൻ എന്നെയല്ലാ ഫോണും നോക്കി ആയിരിക്കും ഇരിക്കണേന്ന്.

റൂമിൽ ചെന്നപ്പോ വിചാരിച്ച പോലെ തന്നെ ഫോണിൽ തോണ്ടി കൊണ്ടിരിക്കേണ്. എന്താണാവോ ഇതിനും മാത്രം നോക്കാൻ. ഞാൻ എന്റെ ഫോണും എടുത്ത് സോഫയിൽ ചെന്നിരുന്നു കുത്താൻ തുടങ്ങി. ഹ്മ്മ് നമ്മളോടാ കളി. ശ്ശേ ആവശ്യം ഉള്ള സമയത്ത് ആരും ഓൺലൈനിൽ കാണില്ല. ആ ദേഷ്യത്തിന്ന് ഫോണിനിട്ടു രണ്ട് കുത്ത് കൊടുക്കുമ്പോഴാ ഒരശരീരി. ഷാനിക്കയാണ്.

” നിനക്ക് ഉറക്കം ഒന്നും ഇല്ലേ. ഫോണിലും തോണ്ടി കൊണ്ടിരിക്കണ്ട് ആ ലൈറ്റ് ഒന്ന് ഓഫ് ആക്ക്. ”

ഞാൻ വന്നപ്പോൾ ഈ പറഞ്ഞ ആളല്ലേ ഫോണിൽ തോണ്ടി കൊണ്ടിരുന്നേ. എന്നിട്ടിപ്പോ പറയണ നോക്കിയേ ബലാല്. ഇത്രേം ഞാൻ മനസ്സിലാട്ടോ പറഞ്ഞേ. വെറുതെ എന്തിനാ തുടക്കം തന്നെ മുഷിപ്പിക്കണേ.

ഞാൻ വേഗം പുതപ്പെടുത്തു കൊണ്ട് വന്ന് സോഫയിൽ കിടന്നു. വീട്ടില് വെച്ച് വെർദെ താഴെ കിടക്കണ്ടല്ലോന്ന് വെച്ചാ ഒരേ കട്ടിലിൽ കിടന്നേ. ഇന്നിപ്പോ സോഫ ഉണ്ടല്ലോ.

” ആയിഷ വേണേൽ കട്ടിലിൽ കിടന്നോ ഞാൻ സോഫേല് കിടന്നോളാം ” ഷാനിക്ക

” വേണ്ട. ഞാൻ ഇവിടെ കിടന്നോളാം.”

കിടന്നപ്പോൾ തന്നെ ഉറങ്ങി പോയി.

@@@@@@@@@@@@@@@@@@@@@

കുറച്ച് ദിവസത്തേക്ക് കറക്കം തന്നെ ആയിരുന്ന്. കറങ്ങി നടന്ന് ഫുഡ് അടിച്ചു ഒരു വഴിക്കായി. ഒന്ന് രണ്ട് ആഴ്ച കൊണ്ട് കറക്കം എല്ലാം അവസാനിച്ചു. വിരുന്ന്കരോക്കെ പോയി. വീട്ടിൽ ഇപ്പൊ ഉമ്മയും വാപ്പയും ഷാനയും നമ്മളെ കെട്യോനും ഞാനും മാത്രം.

എല്ലാവരും ആയി കൂടുതൽ അടുത്തു. വാപ്പയെ കാണുമ്പോ കുറച്ചു ഗൗരവക്കാരൻ ആയിരുന്നെങ്കിലും ആള് തന്നെ കമ്പനിയാണ്.
ഷാനുക്കയാണെങ്കി ഓഫീസിലും പോയി തുടങ്ങി.

വൈകുന്നേരം ഞാൻ മിറ്റത്തേക്ക് ഇറങ്ങി. കുറച്ചു ചെടികൾ നടണം. ഞാനും ഷാനയും കൂടെ പോയി കുറേ ചെടി ചട്ടിയും ചെടികളും വാങ്ങിയിരുന്നു. ഒരു കൊച്ചു പൂന്തോട്ടം സെറ്റ് ചെയ്യാന്ന് വെച്ചു. പുല്ലൊക്കെ കളഞ്ഞു. നടുക്ക് നിന്ന് വട്ടത്തിൽ ചെടിച്ചെട്ടികൾ നിരത്തി വെച്ചു.
ചെടി നട്ടൊണ്ടിരുന്നപ്പോഴാ ഷാനകുട്ടി മടിച്ചു മടിച്ചു ചോദിച്ചത്.

” ഇത്താത്ത. ഇത്താത്താടെ വീട്ടിൽ നിന്ന് പിന്നെ ആരും വന്നില്ലല്ലോ ”

” ഇന്നലെ അല്ലേടി മാമയും ഉപ്പയും ഉമ്മാമ്മയും കൂടെ വന്നത് ” മാമ തിരിച്ചു ദുബായ്ക്ക് പോകുവാന്ന് പറയാൻ വന്നതാ. പുള്ളിക് അവിടെ ബിസിനസ് ആണ്.

” അതല്ല ഇത്താത്ത ann വന്നില്ലേ. നിങ്ങളെ കൊണ്ടന്ന് ആക്കാൻ. അവര് പിന്നെ വന്നില്ലല്ലോ ”

” ആ ചേട്ടായിക്ക് ജോലി തിരക്ക് ആണ്. അതാ വരത്തെ. ”

“ആ..
അപ്പൊ അന്ന് വേറെ ഒരാള് കൂടെ ഉണ്ടായിരുന്നില്ലേ ”

അമ്പടി പുള്ളിക്കാരി ഹബീക്കയെ കുറിച്ചാ ചോദിക്കണേ. അന്ന് കണ്ണും മിഴിച്ചു നോക്കി കൊണ്ടിരിക്കണ കണ്ടപ്പോഴേ തോന്നി പെണ്ണിന് പെരുത്തിഷ്ടയീന്ന്. നമ്മള് അറിയാത്ത പോലെ ചോദിച്ചു.
” നീ ആരുടെ കാര്യമാ പറയുന്നേ ”

” അത് വേറെ ഒരു ഇക്ക ഉണ്ടായിരുന്നില്ലേ കുറ്റിതാടി ഒക്കെ ഉണ്ടായിരുന്നത് ”

” മനസ്സിലായി പെണ്ണെ. നീ ചോദിച്ചു തുടങ്ങിയപ്പോഴേ മനസ്സിലായി. ഹബീക്കനെ കുറിച്ചാ ചോദിക്കണേന്ന്. എന്താണ് ഒരു ഇളക്കം. ”

” ഇളക്കം ഒന്നും ഇല്ലാ.. എന്നാലും വെറുതെ ചോദിച്ചതാ. പുള്ളിക്കാരന്റെ വൈഫിനെ കണ്ടില്ലല്ലോ. ”

” നിക്കാഹ് കഴിഞ്ഞതാണോന്ന് അറിയണം അയിനാണ്. നിനക്കിത് നേരെ അങ്ങ് ചോദിച്ച പോരെ. ”

” ഹി ഹി. ഒന്ന് പറ ഇത്താത്ത ”

” പുള്ളിക്കാരൻ നിക്കാഹ് കഴിഞ്ഞിട്ടില്ല. ബട്ട്‌ എൻഗേജ്ഡ് ആണല്ലോ ”

അത് കേട്ടപ്പോ പെണ്ണിന്റെ മുഖം അങ്ങ് വാടി. പെണ്ണിന് വല്ലാതങ്ങ് പിടിച്ചു പോയീന്നു തോന്നണു.

അപ്പോഴാ ഒരു കാർ മുറ്റത്തു വന്ന് നിന്നത്. നോക്കിയപ്പോ അമ്മായീം ഹബീക്കയും ആണ്.

” അമ്മായീ, കേറി വാ ഞാൻ ഒന്ന് കൈ കഴിക്കട്ടെ ”

” ആ നിന്റെ ഈ പ്രാന്തിന് ഒരു കുറവും ഇല്ലല്ലേ ” ഹബീക്കയാണ്

” ഓ നമ്മള് പാവം. ഇങ്ങനെ ചെറിയ ചെറിയ പ്രാന്തുമായി ജീവിച്ചു പോണു. ആ ഞങ്ങൾ ഇപ്പൊ ഹബീക്കനെ പറ്റി പറഞ്ഞേ ഉള്ളൂ അല്ലേ ഷാന ”

” ആ.. ആ.. ഇത്താത്ത ഇവരെ അകത്തേക്ക് വിളിക്കള്ളേ. ഞാൻ ഉമ്മാനെ വിളിക്കാം ” ഷാന

” ആ വാ ഹബീക്കാ കേറി ഇരി ”

അകത്തേക്ക് കേറുമ്പോ ഹബീക്ക ചോദിച്ചു എന്താ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് എന്ന്. ഞാൻ ഒന്ന് ചിരിച്ചിട്ട് ചായ എടുക്കാൻ പോയി.

ചായയൊക്കെ കുടിച്ച് ഉമ്മയും അമ്മായീം നല്ല കത്തി വെപ്പാണ്. ഹബീക്ക ഫോൺ വന്നപ്പോ പുറത്തേക് ഇറങ്ങി. ഞാനും ചെന്ന് പുറകെ. എന്റെ വാല് പോലെ ഷാനയും. നോക്കുമ്പോ ഇണ്ട്
ഹബീക്കാ ഫോണിലും തോണ്ടി കൊണ്ട് നിക്കെണ്.

” എന്റെ പൊന്ന് ഹബീക്ക ആ ഫോൺ ഒന്ന് എടുത്ത് വെക്ക്. അടുത്ത് നിക്കണ ആളോട് ഒന്ന് മിണ്ടാൻ കൂടി നേരം കിട്ടൂല ഇതും നോക്കി കൊണ്ടിരുന്ന. ”

” ഓ എടുത്ത് വെച്ചേക്കാമെ. പിന്നെ പറ എന്തൊക്കെ ഇവിടെ വിശേഷം. ഇത് ഷാനിബിന്റെ അനിയത്തി അല്ലേ. ”

” ആ അതെ ഇതാ ഞങ്ങടെ ഷാന കുട്ടി ”

” എന്ത് ചെയ്യുന്നു ”

” പഠിക്കുന്നു പ്ലസ് ടു കഴിഞ്ഞ് ”

” റിസൾട്ട്‌ വന്നു ഫുൾ A+ ഉണ്ട് ” നമ്മടെ ഷാന വേഗം ചാടി കേറി പറഞ്ഞു.

എനിക്ക് ചിരി വരുന്നുണ്ടായിരുന്നു. പെണ്ണ് ഹബീക്കനോട് എന്തേലും ഓക്കേ സംസാരിക്കാൻ അവസരം കാത്ത് നിക്കാനേർന്നു.

” ഇക്ക എന്ത് ചെയ്യുന്നു. ”

” ഹബീക്ക എൻജിനീയർ ആണെടി. ഭയങ്കര പുള്ളി ആയിരുന്നു. കേളേജിലെ ഹീറോ ആണെന്ന് പറയാം. അത് കൊണ്ട് തന്നെ എത്ര പെണ്പിള്ളാരുന്നു പിറകെ. പക്ഷെ എന്ത് കാര്യം പുള്ളിക്ക് വേറെ ആരേം കണ്ണിൽ പിടിച്ചില്ലല്ലോ ”

ഇത് കേട്ടപ്പോ ഷാനയുടെ മുഖം മങ്ങുന്നത് ഞാൻ കണ്ടു. ഹബീക്കാനെ നോക്കിയപ്പോ പുള്ളിക്കാരൻ എന്നെ നോക്കി പേടിപ്പിക്കെ. ഷാനയെ കളിപ്പിക്കാൻ പറഞ്ഞതാണേലും അത് ഹബീക്കാക്കിട്ടാ കൊണ്ടത്. ഞാൻ വേഗം അവിടന്ന് മുങ്ങി. ഇല്ലെങ്കി ഞമ്മളെ പഞ്ഞിക്കിടും.

പോകുന്ന വഴി ഷാനക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു
” അതെ ഹബീക്കക്ക് നേരത്തെ ഒരാളെ ഇഷ്ട്ടോര്ന്ന്. അവള് നൈസ് ആയിട്ട് തേച്ച്. ഇപ്പൊ ആള് ഫ്രീ ആട്ടോ ”

ഹോ പെണ്ണിന്റെ മുഖം ഒന്ന് കാണണാരുന്നു . 100 വോൾട് ബൾബ് കത്തിച്ച മാതിരി. അവരെ തനിച്ച് വിട്ട് ഞാൻ ഉമ്മയുടേം അമ്മായീടേം അടുത്തേക്ക് പോയി.

കുറേ കഴിഞ്ഞാണ് ഞാൻ തിരിച്ചു ചെന്ന് നോക്കിയത്. രണ്ടും കൂടെ എന്താ വർത്താനം. ഞാൻ വന്നതൊന്നും അറിഞ്ഞിട്ടില്ല.

” എന്താണ് രണ്ടും കൂടെ പറയണേ ”

” ഒന്നുല്ലാടി ഞങ്ങൾ ചുമ്മാ ഓരോന്ന് പറഞ്ഞോണ്ടിരിക്കാരുന്നു ” ഹബീക്ക

” ഹബീക്ക ഇവിടെ ഒരാൾക്കു ഭയങ്കര ഡൌട്ട് ഇക്ക സിംഗിൾ ആണോന്ന്. ”

” ആർക്ക് ”

” വേറെ ആർക്ക് നമ്മുടെ ഷാനക്ക് തന്നെ ”

“ആണോടി കാന്താരി ”

” ഏയ് ഞാൻ വെറുതെ ചോദിച്ചതാ. ”

അവള് ഒരു വളിച്ച ചിരി ചിരിച്ചോണ്ട് പറഞ്ഞു. ഓൾടെ പരുങ്ങല് കണ്ടിട്ട് ചിരി വരുന്നുണ്ടായിരുന്നു.

” എന്തിനാ മോളെ ഞാൻ സിംഗിൾ ആണെന്ന് അറിഞ്ഞിട്ട്. കുട്ടിക്ക് മിംഗിൾ ആവാൻ ആണോ ”
ഹബീക്ക

” ഓ ഇങ്ങള് വെല്യ കോളേജ് ഹീറോ ഒക്കെ അല്ലെരുന്നോ. നമ്മക്ക് ആഗ്രഹം ഉണ്ടായിട്ട് കാര്യം ഇല്ലല്ലോ ഇക്കാ. നിങ്ങക്ക് എന്നെയൊന്നും ഇഷ്ടപ്പെടൂല്ലല്ലോ ” ഷാന

” എനിക്ക് ഇഷ്ടമാണല്ലോ ”

പറഞ്ഞു കഴിഞ്ഞാണ് ഹബീക്കക്ക് വെളിവ് വന്നത്. അല്ലെങ്കിലും ചില സംശയത്ത് നമ്മുടെ മനസ്സിലുള്ളത് അറിയാതെ പുറത്ത് വരും.

” ഇക്ക എന്താ പറഞ്ഞേ ” ഷാനക്ക് കേട്ടത് വിശ്വസിക്കാൻ ആയില്ലെന്ന് തോന്നണു. പെണ്ണ് വണ്ടർ അടിച്ചു നിക്കാണ് ”

ഹബീക്ക മറുപടി പറയും മുമ്പേ ഞമ്മളെ കെട്ടിയോൻ ഗേറ്റും കടന്ന് വന്നു. വണ്ടി പോർച്ചിൽ കേറ്റി വച്ചിട്ട് ഇറങ്ങി അവിടെ എന്തൊക്കെയോ നോക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും അമ്മായി പുറത്തേക്ക് വന്നു പോകാമെന്നു പറഞ്ഞ്.
അപ്പോഴാ ഒരലർച്ച കേട്ടത്. ഷാനുക്കയാണ്.

” ആയിഷ നീ എന്താ ഈ കാണിച്ചു വെച്ചേക്കണേ.”

നോക്കിയപ്പോ മണ്ണ് ഇളക്കിയ കൊലശേരീം സാധനങ്ങളും ഒക്കെ കൊണ്ട് വെച്ചത് ഇക്കാടെ പുതിയ കോട്ടിന്റെ മേളിലാ..

” അത് ഞാൻ പെട്ടന്ന് ഹബീക്കയും അമ്മായീം വന്നപ്പോ പെട്ടെന്ന് വെച്ചതാ. ശ്രദ്ധിച്ചില്ല. ”

” നീ ശ്രദ്ധിക്കൂല്ലാ. അതിന് കുറച്ച് ബോധം വേണം. ഇപ്പൊ ദിറിതി പിടിച്ചു ചെടി നേടേണ്ട കാര്യം എന്താ”

ഞാൻ ഒന്നും മിണ്ടിയില്ല. അമ്മായീടേം ഹബീക്കന്റേം മുമ്പിൽ ആകെ നാണം കെട്ട് . ഇതിനും മാത്രം ഒച്ച എടുക്കേണ്ട കാര്യം എന്താ. ഇവരൊക്കെ നിക്കുന്നൂന്ന് ഒള്ള വിചാരം പോലും ഇല്ലാ. പിന്നെയും എന്തൊക്കെയോ പറയണുണ്ട്. എന്റെ കണ്ണൊക്കെ നിറഞ്ഞു വന്നു.

” നിന്ന് അവാർഡ് കളിക്കാണ്ട്. അതൊക്കെ എടുത്ത് മാറ്റ് ”

ഞാൻ വേഗം എടുത്ത് മാറ്റി കോട്ട് കഴുകാൻ ഇട്ടു. ഹബീക്ക യാത്ര പറഞ്ഞു പോയി. ഷാനുക്ക പിന്നെ പോവാന്ന് പറഞ്ഞെങ്കിലും പുള്ളി നിന്നില്ല. ഹബീക്കക്ക് ദേഷ്യം വന്നെന്ന് തോന്നുന്നു. എന്നെ ഇത് വരേ ആരും ഇങ്ങനെ വഴക്ക് പറയണത് കേട്ടിട്ടില്ല അതാ..

അവര് പോയി കഴിഞ്ഞ് ഞാൻ നേരെ റൂമിലേക്ക് ഓടി. സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കുറേ കരഞ്ഞു. വാതിൽ തുറക്കണ ഒച്ച കേട്ട് നോക്കിയപ്പോ ഷാനുക്കയാണ്.

” എന്തേലും പറയുമ്പോഴേക്കും കിടന്ന് കരഞ്ഞോളണം. ”

ഞാൻ ഒന്നും മിണ്ടിയില്ല. നിർത്താൻ ശ്രെമിച്ചിട്ടും കണ്ണ് വീണ്ടും പെയ്യാൻ തുടങ്ങി.

” ആയിഷ നോക്ക് ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞു പോയതാ. ദേ ഒന്നിങ്ങട് നോക്കിയേ. ഓഫീസിൽ ഇന്ന് തിരക്ക് അധികം ആയിരുന്നു. പിന്നെ ടെൻഷനും.

വീട്ടിൽ വന്നപ്പോ പുതിയ കോട്ട് മണ്ണ് പറ്റി ഇരിക്കണ കൂടി കണ്ടപ്പോ എനിക്കെന്റെ ദേഷ്യം നിയന്ത്രിക്കാൻ പറ്റിയില്ല. നീ പൊറുക്ക്. ”

“അങ്ങനെ പൊറുക്കാനൊന്നുംപറ്റില്ല” ഷാനയാണ്

” നിന്നോട് ചോദിച്ചാ ” ഷാനുക്ക

” എന്നോട് ചോദിച്ചില്ലെങ്കിലും ഞാൻ പറയും. എന്റെ ഇത്താത്താനെ കരയിച്ചില്ലേ. അതിന് പണിഷ്മെന്റ് ഉണ്ട് ”

” എന്താണാവോ ”

” ഷാനുക്ക ഇത്താത്തായേം കൂട്ടി എവിടേലും കറങ്ങാൻ പോണം ”

” അത്രേം ഉള്ളൂ ഇപ്പൊ പോവാലോ , എവിടെ പോവണ്ടേ ”

എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. നിക്കാഹ് കഴിഞ്ഞ് രണ്ട് മാസത്തോളം ആയി. ഇന്ന് വരേ ഷാനുക്ക എന്നെ പുറത്തേക്കൊന്നും കൊണ്ട് പോയിട്ടില്ല.

സന്തോഷം കൊണ്ട് എന്റെ മനസ്സ് തുള്ളി ചാടാൻ തുടങ്ങി. രണ്ട് വഴക്ക് കേട്ടെങ്കിലെന്താ ഇങ്ങനെ ഒരു ചാൻസ് കിട്ടിയല്ലോ.

” ബീച്ചിൽ പോവാം ” ഷാനയുടെ ഐഡിയ. എനിക്കും ഒത്തിരി ഇഷ്ടമാണ് കടൽ കാണാൻ പോകാൻ.

” എങ്കിൽ വേഗം റെഡി ആക്. ” ഷാനുക്ക

” ആ ഞാൻ വേഗം റെഡി ആയിട്ട് വരാം ” ഷാനായാണ്

” നീ എവിടെ പോണ്. നീ വരണ്ട. ഞങ്ങ പോയിട്ടും വരാം ” ഷാനുക്ക
ഷാന ചിണുങ്ങാൻ തുടങ്ങി. ഞാനും പറഞ്ഞു അവളേം കൊണ്ട് പോകാന്ന്.
അങ്ങനെ ഞങ്ങൾ ഒരുങ്ങി ഇറങ്ങി. ഉമ്മയും വാപ്പയും വരുന്നില്ലെന്ന് പറഞ്ഞ്.

കടൽ കാണാൻ എന്ത് രസമാല്ലേ. കുറച്ച് നേരം കാറ്റ് കൊണ്ട് തീരത്തിലൂടെ നടന്നു. പിന്നെ ഐസ് ക്രീം ഒക്കെ തിന്നു. എനിക്കും ഷാനക്കും വെള്ളത്തിൽ ഇറങ്ങണമെന്നുണ്ട് പക്ഷെ ഷാനുക്ക സമ്മതിച്ചില്ല.

സന്ധ്യയോടടുക്കുമ്പോൾ കടലിനെ കാണാൻ എന്ത് ഭംഗിയാ. സൂര്യനെ പൂർണമായും ആവാഹിക്കാൻ ചുവപ്പ് പട്ടുടുത്തു കാത്ത് നിൽക്കുന്ന മണവാട്ടി പെണ്ണിനെ പോലെ. കുറേ നേരം അത് ആസ്വദിച്ചു മണൽ പരപ്പിൽ ഇരുന്നു.

അപ്പോഴാ ഷാനുക്ക ചോദിക്കണേ കടലിൽ ഇറങ്ങണോന്ന്. ഞങ്ങ രണ്ട് പേരും ഹാപ്പി. ഷാനുക്ക ഷാനയുടെ കയ്യിൽ പിടിച്ചിട്ടുണ്ട്. ഞങ്ങ മൂന്ന് പേരും കടലിലേക്ക് ഇറങ്ങി.

പെട്ടെന്നാണ് എന്റെ കയ്യിൽ ആരോ പിടിച്ചത്. ഷാനുക്കയാണ്. ആദ്യ സ്പർശനം. ഇത്രയും ദിവസത്തിനിടക്ക് എന്റെ ഒരു വിരൽ തുമ്പിൽ പോലും ഷാനുക്ക തൊട്ടിട്ടില്ല. ഞാൻ ഷാനുക്കനെ നോക്കി. പുള്ളി കടലിലേക്ക് നോക്കി നിക്കേണ്.

ഞാൻ അങ്ങനെ മതി മറന്ന് നോക്കി നിക്കുമ്പോഴാ പുള്ളി എന്നെ നോക്കുന്നത്. ഞാൻ നോക്കുന്നത് കണ്ട് കണ്ണ് കൊണ്ട് ന്തേ എന്ന് ചോദിച്ചു.

ഞാൻ കണ്ണ് കൊണ്ട് കൈ കാണിച്ചു കൊടുത്തപ്പോ കണ്ണിറുക്കി കാണിച്ചിട്ട് ഒരു കള്ള ചിരി. എന്റെ റബ്ബേ ഇടനെഞ്ചിൽ ഒരു കുളിർമഴ പെയ്ത ഫീൽ.

“”കടലും കടൽ കാറ്റും പിന്നെ എന്റെ ചെക്കനും “”

ഇതിന്റെ ഇടയിൽ ഷാനയെ മറന്ന് പോയിട്ടോ. നോക്കിയപ്പോ പുള്ളിക്കാരി ഫോട്ടോ ഒക്കെ എടുത്ത് ആർക്കോ അയക്കുവാണ്.

” ടി കള്ളി നീ ആർക്കാ ഫോട്ടോ അയച്ച് കൊടുക്കണേ ”

” എന്റെ പൊന്നിത്താത്ത പതുക്കെ പറ. ഇക്കാക്ക കേട്ടാ തീർന്ന്. ഞാനേ ഹബീക്കക്ക് അയച്ച് കൊടുത്തതാ. നേരത്തെ ദേഷ്യപ്പെട്ടല്ലേ പോയേ. ഇത് കാണുമ്പോ ഹാപ്പി ആയിക്കോട്ടേന്ന് വിചാരിച്ചു ”

” ഇതിന്റെ ഇടയിൽ നീ നമ്പറും വാങ്ങിയോ. കൊള്ളാല്ലോ. എവിടെ ഫോട്ടോ നോക്കട്ടെ ”

ഞങ്ങൾ എല്ലാരും നിക്കുന്ന ഫോട്ടോ കുറേ ഉണ്ട് അതിൽ ഒരെണ്ണം എന്റെ കണ്ണിൽ ഉടക്കി. ഞാനും ഷാനുക്കയും കൈ കോർത്തു പിടിച്ചു നിക്കണ ഫോട്ടോ. അത് ഞാൻ സെൻറ് ചെയ്തെടുത്തു.

കുറച്ചു നേരം കൂടെ നിന്നതിനു ശേഷം തിരിച്ചു വീട്ടിൽ എത്തി. ഫുഡ് കഴിച്ചത് കൊണ്ട് നേരെ റൂമിലേക്ക്‌ പോയി.

ഫ്രഷ് ആയി വന്നപ്പോ ഷാനുക്ക കട്ടിലിൽ ചാരി ഇരിപ്പുണ്ട്. പതിവിനു വിപരീതമായി ഫോൺ നോക്കാതെയാണ് ഇരിക്കുന്നത്.

” എന്ത് പറ്റി ഇന്ന് ഫോൺ നോക്കാതെ ഇരിക്കണേ”

” അതെന്താ ഫോൺ നോക്കണോ. ”

” ഏയ് വേണ്ട ”

” എന്നാ നമുക് കുറച്ചു നേരം സംസാരിച്ചിരിക്കാം ”

കുറേ നേരം സംസാരിച്ചിരുന്നു. ഷാനുക്കടെ പഴേ കഥകൾ ഒക്കെ പറഞ്ഞു ഞങ്ങൾ കുറേ ചിരിച്ചു.
ഷാനുക്കനെ ഇമ്പ്രെസ്സ് ചെയ്യാനാണ് ചെടികളൊക്കെ നട്ട് പൂന്തോട്ടം സെറ്റ് ചെയ്തത്.

എനിക്ക് ഒത്തിരി ഇഷ്ടം ആണുട്ടോ ചെടി നടലൊക്കെ. പക്ഷെ ചീറ്റിപ്പോയി. സാരോല്ല സന്തോഷം തരുന്ന കുറേ നിമിഷങ്ങൾ കിട്ടിയല്ലോ ഇന്ന്. എപ്പോഴോ ഉറങ്ങി പോയി.

പിന്നീട് സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു. പരസ്പരം ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും മനസ്സിലാക്കി . ഷാനുക്കന്റെ ഇഷ്ടത്തിന് മാറാൻ ശ്രെമിച്ചു. നല്ല സുഹൃത്തുക്കളെ പോലെയായി ഞങ്ങൾ

” ആയിഷ ഇപ്പൊ ഞാൻ ഓഫീസിലെ ടെൻഷൻ ഒന്നും അറിയുന്നില്ലെടാ. നിന്നോട് എല്ലാം വന്ന് സംസാരിച്ച കഴിയുമ്പോ എന്റെ ടെൻഷൻ ഒക്കെ പമ്പ കടക്കും ”

ഒരു ദിവസം ബാൽക്കണിയിൽ ഇരുന്ന് സംസാരിച്ചോണ്ടിരുന്നപ്പോ പറഞ്ഞതാ. സന്തോഷം തോന്നി. ഒന്നും അല്ലാതിരുന്ന ഒരു ബന്ധം ഇവിടെ ബെസ്റ്റ് ഫ്രണ്ട് വരേ എത്തി.പിന്നെയും ഒരുപാട് നേരം സംസാരിച്ചിരുന്നിട്ടാ ഷാനുക്ക ഉറങ്ങാൻ പോയത്.

ദിവ്യയുടെ കാൾ വന്നപ്പ ഞാൻ ബാൽകണിയിലേക്ക് പോയി. അപ്പോഴാ ഓർത്തെ എന്റെ ചെടികൾക്ക് ഒന്നും വെള്ളം ഒഴിച്ചിട്ടില്ല. പറഞ്ഞില്ലല്ലോ ഞാൻ ബാൽക്കണിയിൽ ഒക്കെ റോസാ ചെടികൾ നട്ട് പിടിപ്പിച്ചിട്ടുണ്ട്.

” എന്താടി ഈ പാതിരാക്ക്. നിനക്ക് ഉറക്കോം ഇല്ലേ”

” എന്തേ ഞാൻ വിളിച്ചത് ഇഷ്ടപ്പെട്ടില്ലേ. ഓ രാത്രി ആണല്ലോല്ലേ. ഡിസ്റ്റർബ് ആയോ ആവോ ”

” അയ്യേ പോടീ കൊരങ്ങി നാണമില്ലാത്തൊള്. നീ വിളിച്ച കാര്യം പറ ”

” ഡി എനിക്ക് പിജിക്ക് കിട്ടി. അത് പറയാനാ വിളിച്ചേ. ”

” ആണോ. congrats എവിടെയ കിട്ട്യേ ”

” നമ്മുട കോളേജിൽ തന്നെ. ഞാൻ പിന്നെ വിളിക്കാടി. അമ്മ ചീത്ത പറയണുണ്ട്.ബൈ ”

ഞാൻ പിന്നെയും അവിടെ നിന്നു. ചെടികൾക്കൊക്കെ വെള്ളം ഒഴിച്ചു. കുറേ നേരം കഴിഞ്ഞാണ് ഉറങ്ങാൻ കിടന്നത്. ഞമ്മള് ഇപ്പൊ കട്ടിലിൽ ആട്ടോ കിടക്കണേ.

ഷാനുക്കനെ നോക്കി അങ്ങനെ കിടന്നു. ഉറങ്ങുമ്പോ എന്തൊരു പാവോ. കണ്ണെടുക്കാൻ തോന്നില്ല. പിന്നെ പതുക്കെ ഞാനും ഉറങ്ങി പോയി.

രാത്രി ഒത്തിരി വൈകി കിടന്നത് കൊണ്ട് എണീറ്റപ്പോഴും വൈകി. ഞാൻ എണീക്കുമ്പോ ഷാനുക്ക കുളിച്ച് ഇറങ്ങിയിട്ടുണ്ട്.

” ഷാനിക്കാ എന്താ വിളിക്കാഞ്ഞേ. നേരം ഒത്തിരി വൈകിയല്ലോ. ”

” അത് സാരമില്ല. നീ എപ്പോഴും നേരത്തെ എണീക്കുന്നതല്ലേ. ഇടക്ക് വൈകിയെന്ന് വെച്ച് കുഴപ്പമൊന്നും ഇല്ലാ. ”

ഷാനുക്ക തന്നെയാണോ ഇതെന്ന് തോന്നിപ്പോയി. ഒരു ദിവസം ലേറ്റ് ആയി എണീറ്റേന് കണ്ണ് പൊട്ടണ ചീത്ത പറഞ്ഞ മനുഷ്യനാ ഇപ്പൊ പറയണ കേട്ടില്ലേ. അപ്പൊ വളഞ്ഞു തുടങ്ങി.. എനിക്ക് ചിരി വരുന്നുണ്ടായിരുന്നു.

” എന്തെടി ചിരിക്കണേ ”

” ഏയ്‌ ഒന്നുല്ലാ. ഞാൻ കുളിച്ചിട്ട് വരാം ”

തിരിച്ചു വന്നപ്പോ ആള് ഫോൺ നോക്കികൊണ്ട് നിക്കേണ്. ഏതു നേരോം ഫോണും പിടിച്ചോണ്ട് നിന്നോളും നമ്മളെ മൈൻഡ് ചെയ്യാനും കൂടെ നേരമില്ല എന്നും ആലോചിച്ച് മനസ്സിൽ രണ്ട് ചീത്തേം പറഞ്ഞു നടന്നപ്പോഴാ കാല് വഴുക്കി താഴെ വീഴാൻ പോയത്.

ബാലൻസ് കിട്ടാൻ വേണ്ടി ഞാൻ ഷാനുക്കനെ കേറി പിടിച്ചു. ഷാനുക്ക എന്റെ അരയിലൂടെ കൈ ഇട്ട് എന്നെ ചേർത്തു നിർത്തി.

ഒരു നിമിഷം കണ്ണുകൾ തമ്മിൽ കോർത്തു. പെട്ടന്ന് തന്നെ ഞാൻ കണ്ണ് പിൻവലിച്ചു. അപ്പോഴും ആ കൈക്കുള്ളിൽ നിന്ന് മാറാൻ ഞാനോ എന്നിൽ നിന്ന് മാറാൻ ഷാനുക്കയോ ശ്രെമിച്ചിsaല്ല.
കുറച്ച് നേരം അങ്ങിനെ നിന്നു.

” ഷാനിക്കാ…. ”

ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോ ഷാനയാണ്.

” ഒന്നു വാതിൽ അടച്ചിട്ടു ചെയ്‌തൂടെ ഇതൊക്കെ.വെറുതെ സീൻ കാണിക്കാൻ ആയിട്ട് ”

” ഒന്നു പോടീ അവിടന്ന്. ഇവിടെ സീൻ ഒന്നും ഉണ്ടായീലാ. അല്ല നീ എന്താ ഇവിടെ ” ഷാനുക്ക

” എന്തെ ഇഷ്ടപ്പെട്ടില്ലേ. ഞാനേ ഇത്താത്താനെ കാണാഞ്ഞിട്ട് വന്നതാ. ഹ്മ്മ് ”

” ദേ നിക്കണ് നിന്റെ ഇത്താത്ത. കൊണ്ടോക്കോ”

അങ്ങനെ ഞാനും ഷാനയും കൂടെ താഴെ ചെന്ന് ചായക്കുള്ളതെല്ലാം എടുത്ത് വെച്ചു. ഷാനുക്ക വേഗം റെഡി ആയി വന്ന് ചായ കുടിച്ച് ഓഫീസിൽ പോയി.

പണിയെല്ലാം കഴിഞ്ഞ്. ചെടികളുടെ പരിപാലനവും ഒക്കെ കഴിഞ്ഞു ഞാൻ റൂമിലേക്ക്‌ പോയി. രാവിലെ നടന്നതൊക്കെ പെട്ടന്ന് എന്റെ മനസ്സിലേക്ക് വന്നു. അറിയാതെ തന്നെ ഒരു ചെറു ചിരി എന്റെ ചുണ്ടിൽ വിരിയുന്നുണ്ടായിരുന്നു.

പിന്നെ ഷാനുക്കക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി. അപ്പോഴാ അന്ന് ബീച്ചിൽ പോയപ്പോ എടുത്ത ഫോട്ടോ ഓർമ വന്നത്. പിന്നെ അതെടുത്തു നോക്കി.

വെറുതെ ഓരോ ദിവാ സ്വപ്നങ്ങളും കണ്ടോണ്ടിരുന്നപ്പോഴാ പിറകിൽ ഒരു അനക്കം കേട്ടത്. നോക്കിയപ്പോ ഷാനുക്കായാ.
ഇന്ന് പതിവിലും നേരത്തെ ആണല്ലോ.

” ഇന്നെന്തേ നേരത്തെ ”

” ആ നേരത്തെ പോന്നു ”

” എന്ത് പറ്റി മുഖമെല്ലാം വല്ലാതെ ഇരിക്കുന്നെ. ഓഫീസിൽ എന്തേലും സംഭവിച്ചോ ”

ഷാനുക്കടെ മുഖമെല്ലാം വല്ലാതെ ഇരിക്കണ കണ്ടാണ് ഞാൻ ചോദിച്ചത്.

പിന്നെ ഷാനുക്ക പറഞ്ഞ കാര്യം കേട്ട് ഞാൻ ആകെ ഷോക്ക് ആയി..

( തുടരും )

ഹായ് ഫ്രണ്ട്സ് എന്റെ ഈ കുഞ്ഞു കഥക്ക് നിങ്ങൾ തരുന്ന സപ്പോർട്ടിന് ഒത്തിരി ഒത്തിരി നന്ദിയുണ്ട്ട്ടാ..
ആദ്യമായിട്ട് കഥ എഴുതുന്നതിന്റെ എല്ലാ പോരായ്മ്മയും എന്റെ കഥക്ക് ഉണ്ടെന്നറിയാം.
കഴിവതും നന്നായി എഴുതാൻ ശ്രെമിച്ചിട്ടുണ്ട്.
നിങ്ങളുടെ സപ്പോർട്ട് തുടർന്നും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5