Sunday, November 24, 2024
Novel

ശിവപ്രിയ : ഭാഗം 8

നോവൽ

******

എഴുത്തുകാരി: ശിവ എസ് നായർ

“എന്റെ ശിവയെ ക്രൂരമായി കൊന്നിട്ട് ഇപ്പൊ വല്ലവളെയും എന്റെ തലയിൽ കെട്ടി വയ്ക്കാൻ നോക്കുന്നോ…??

ഈ കൈ കൊണ്ട് തലയ്ക്കു അടിച്ചു വീഴ്ത്തി എന്നെ കൊല്ലാനും നിങ്ങൾ ശ്രമിച്ചതല്ലേ…?? അന്ന് എന്നെ അടിച്ചു വീഴ്ത്തുമ്പോൾ ഈ നക്ഷത്ര പതക്കം ഞാൻ കണ്ടിരുന്നു… ”

ഒറ്റ കുതിപ്പിന് രാമന്റെ കഴുത്തിൽ കുത്തി പിടിച്ചു ചുമരിൽ ചേർത്ത് നിർത്തി വൈശാഖ് മുരണ്ടു.

അവൻ പറഞ്ഞത് കേട്ട് രാമനും പുറത്തു എല്ലാം കേട്ടു കൊണ്ട് നിന്ന ദേവിയും ശക്തമായി ഞെട്ടി.

“ഈശ്വരാ രാമേട്ടൻ ആണോ ഇതിന്റെയൊക്കെ പിന്നിൽ….ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത രാമേട്ടന് ഇത്രയ്ക്കും ക്രൂരനാവാൻ കഴിയുമോ…?? ” ദേവി നടുങ്ങി തരിച്ചു നിന്നു.

“വൈശാ നീ എന്തൊക്കെയാ ഈ പറയണേ…. എന്നെ വിടെടാ…. ആദ്യം ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കു…. ”

“അവളെ കൊന്നത് നിങ്ങളല്ലേ…. അല്ലെന്ന് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല…. നിങ്ങളല്ലേ മുഖം മറച്ചു വന്നു എന്നെ തലയ്ക്കു അടിച്ചു കൊല്ലാൻ നോക്കിയതും???… ”

“അല്ല…. ഞാൻ ആരെയും കൊന്നിട്ടില്ല… നിനക്കെന്താ ഭ്രാന്ത് പിടിച്ചോ…?? ”

രാമൻ അവന്റെ പിടി വിടുവിക്കാൻ നോക്കി.

“ഞാനും ശിവയും ഇഷ്ടത്തിലാണെന്ന് അറിഞ്ഞു ഞാൻ ഡൽഹിയിൽ ആയിരുന്ന സമയത്തു രാമേട്ടനും കൂടി ചേർന്നല്ലേ ശിവയെ കൊന്നു കുഴിച്ചു മൂടിയത്….

അവളുടെ മരണത്തിന് പിന്നിലെ കാരണക്കാരെ ഞാൻ കണ്ടെത്താതിരിക്കാനല്ലേ എന്നെയും കൊല്ലാൻ നോക്കിയത്…. ഇനിയും എന്നോടൊന്നും ഒളിക്കാൻ ശ്രമിക്കണ്ട..”

വൈശാഖിന്റെ ഓരോ വാക്കുകളും രാമനെ ഞെട്ടിച്ചു.

“നീ ഇപ്പോൾ പറയും വരെ ശിവയ്ക്ക് എന്ത് പറ്റി എന്നെനിക്ക് അറിയില്ലായിരുന്നു… ഞാൻ ആരെയും കൊന്നിട്ടില്ലടാ… നീ എന്റെ അനിയനല്ലേ നിന്നെ ഞാൻ കൊല്ലാൻ ശ്രമിക്കുമോ?? എന്നോട് നീ ഇങ്ങനെയൊന്നും പറയല്ലേ വൈശാ….ഏട്ടന് സഹിക്കില്ല മോനെ… നീയും ശിവയും തമ്മിൽ ഇഷ്ടത്തിലാണെന്ന് അറിഞ്ഞിരുന്നെങ്കിൽ തന്നെ അവളെ ഞാൻ എന്തിനു കൊല്ലണം…. നിനക്കെന്തോ തെറ്റിദ്ധാരണ ഉണ്ടായതാ…. ”

“ഏട്ടാ…. രാമേട്ടനെ വിടു…. അദ്ദേഹം നിരപരാധിയാണ്… ” ശിവപ്രിയ അവിടെ പ്രത്യക്ഷപ്പെട്ടു കൊണ്ട് പറഞ്ഞു.

രാമന്റെ കഴുത്തിൽ പിടി മുറുക്കിയിരുന്ന വൈശാഖിന്റെ കൈകൾ അയഞ്ഞു.

മുന്നിൽ നിൽക്കുന്ന ശിവപ്രിയയെ കണ്ട് രാമൻ ഞെട്ടി.

“എനിക്ക് എന്താ സംഭവിച്ചതെന്ന് ഞാൻ പറയാം. ആ മാലയുടെ പേരിൽ രാമേട്ടനെ വെറുതെ സംശയിക്കണ്ട…. ” ശിവ വൈശാഖിനോട്‌ പറഞ്ഞു.

അവിടെ നടക്കുന്നതൊന്നും മനസിലാകാതെ രാമൻ ഇരുവരെയും മാറി മാറി നോക്കി.

അപ്പോഴാണ് രാമന്റെ കഴുത്തിൽ അണിഞ്ഞിരുന്ന മാലയിലെ നക്ഷത്ര പതക്കത്തിൽ നിന്നും പ്രവഹിച്ച അദൃശ്യ ശക്തി അവളിൽ ആഘാതമേൽപ്പിച്ചത്…
മുറിയുടെ ഒരു കോണിലേക്ക് തെന്നി മാറി ശിവപ്രിയ രാമനോട്‌ പറഞ്ഞു

“രാമേട്ടൻ ആ മാല ഊരി മാറ്റുമോ അല്ലെങ്കിൽ എനിക്കിവിടെ അധിക നേരം നിൽക്കാൻ കഴിയില്ല…അതിന്റെ ശക്തിയെന്നെ വല്ലാതെ ചുട്ടു പൊള്ളിക്കുന്നു…. ”

രാമൻ വേഗം കഴുത്തിൽ കിടന്ന മാല ഊരി മാറ്റി.

ആശ്വാസത്തോടെ ശിവപ്രിയ അവർക്കരികിലേക്ക് വന്നു.

മുറിക്കുള്ളിൽ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് ദേവിക്ക് ഉറപ്പായി.

അവൾ വാതിൽ ചെറുതായി തള്ളി നോക്കി അത് അകത്തു നിന്നും ബന്ധിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസിലായി.

അവൾ വേഗം ഇട നാഴി കടന്നു മറു വശം ചെന്നു.

അവിടുന്ന് ഏന്തി വലിഞ്ഞു ജനാല വഴി അകത്തു എന്താണ് നടക്കുന്നതെന്ന് അവൾ നോക്കി.

ഉള്ളിലെ കാഴ്ച കണ്ട് ദേവിയുടെ ശ്വാസം നിലച്ചു പോയി. മരിച്ചു പോയ ശിവപ്രിയയുടെ ആത്മാവിനെ കണ്ട് ദേവി ഞെട്ടി.

ഒരു ഭയം അവളുടെ സിരകളിൽ കൂടി കടന്നു പോയി.

അതേസമയം ശിവപ്രിയ അന്ന് രാത്രി അവൾക്ക് സംഭവിച്ച ദുരന്തത്തിന്റെ ചുരുളുകൾ അവർക്ക് മുന്നിൽ വെളിപ്പെടുത്താൻ തുടങ്ങി.

“ഒരു ദിവസം രാത്രി അച്ഛനെ പാമ്പ് കടിച്ചതിനാൽ അരികിൽ അമ്മയെ കൂട്ട് നിർത്തി ഞാൻ നാരായണൻ വൈദ്യരെ വിളിക്കാനായി പുറപ്പെട്ടു. അപ്പോൾ സമയം രാത്രി ആയിരുന്നു… ”

ശിവപ്രിയ ഇരുവരെയും അന്നത്തെ രാത്രിയിലേക്ക് കൊണ്ട് പോയി.

അവൾ പറയുന്ന ഓരോ രംഗവും അവർ മനസ്സിൽ കണ്ടു.

“വഴിയിൽ ആകെ കട്ട പിടിച്ച ഇരുട്ട്…. കയ്യിലിരുന്ന ചൂട്ട് ആഞ്ഞു വീശി അവൾ മുന്നോട്ടു നടന്നു.

ശിവയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.

“അച്ഛന് ഒന്നും വരുത്തരുതേ ഈശ്വരാ..” അവൾ മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ട് അതിവേഗം നടന്നു.

അപ്പോഴാണ് കുറച്ചു മുന്നിലായി നാല് പേരുടെ നിഴലുകൾ ചലിക്കുന്നത് മങ്ങിയ ചൂട്ട് വെളിച്ചത്തിൽ അവൾ കണ്ടത്.

മൂന്നുപേർ വഴിയരികിലെ കലുങ്കിൻ മേൽ കയറി ഇരുന്നു. അവൾ നടന്നു വരുന്നത് ദൂരെ നിന്നേ അവർ കണ്ടിരുന്നു.

അവളെ നോക്കി കൈ ചൂണ്ടി അവർ തമ്മിൽ പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

ഒടുവിൽ അവരിൽ ഒരാൾ അവൾക്ക് നേരെ നടന്നടുത്തു….” ബാക്കി മൂവരും അവിടെ ഇരുന്നു.

നടന്നു വന്നയാൾ അവൾക്ക് മുന്നിൽ വഴി തടഞ്ഞു നിന്നു.

ചൂട്ടു വെളിച്ചത്തിൽ മുന്നിൽ നിന്നയാളെ അവൾ തിരിച്ചറിഞ്ഞു.

അത് നാരായണൻ വൈദ്യരുടെ മകൻ അജയൻ ആയിരുന്നു.

“അജയൻ എന്താ ഈ സമയം ഇവിടെ?? ഞാൻ വൈദ്യരെ വിളിക്കാൻ അങ്ങോട്ട്‌ വരുകയായിരുന്നു അച്ഛനെ പാമ്പ് കടിച്ചു… ”

“അയ്യോ എപ്പോഴാ കടിച്ചത്…?? ” അവൻ ചോദിച്ചു.

” ദേ കുറച്ചു മുൻപാ… ” ഇടറിയ ശബ്‌ദത്തിൽ അവൾ പറഞ്ഞു.

“ഇനിയിപ്പോ ഈ സമയം അവിടെ വരെ ഒറ്റയ്ക്ക് പോണ്ട… ഞാനും കൂടി വരാം..”

അതുകേട്ടു അവൾക്ക് തെല്ലു ആശ്വാസം തോന്നി.

“ഞാൻ അവന്മാരോട് ഒന്ന് പറഞ്ഞിട്ട് വരാം… നീ പിന്നാലെ നടന്നോ… ”

” ശരി… ”

അജയൻ മുന്നോട്ടു ഓടി കൂട്ടുകാരുടെ അടുത്തെത്തി കാര്യം അവതരിപ്പിച്ചു.

“കുറെ നാളായി അവളെയും മനസ്സിലിട്ട് നടക്കുവായിരുന്നു…. ദൈവമായിട്ടാ അവളെയിപ്പോ ഇങ്ങോട്ട് അയച്ചത്…
നമുക്കൊന്ന് ആഘോഷിച്ചാലോ… ” അജയൻ കൂട്ടുകാരോട് ചോദിച്ചു.

“ഇവളാണോ നീ ഇടയ്ക്കിടെ പറയുന്ന പെണ്ണ്… ” ഒരുവൻ ചോദിച്ചു.

“ഇവളെപ്പറ്റി തന്നെയാ ഞാൻ നിങ്ങളോട് കൂടെകൂടെ പറയാറുള്ളത്…. ഞാൻ നോട്ടമിടും മുന്നേ ഏട്ടന്റെ കൂട്ടുകാരൻ അവളെ വളച്ചെടുത്തു കളഞ്ഞു… അല്ലെങ്കിൽ ഞാൻ എങ്ങനെയെങ്കിലും മെരുക്കിയെടുത്തു നേരത്തെ തന്നെ മുതലാക്കുമായിരിന്നു…. ”

അപ്പോഴേക്കും ശിവപ്രിയ നടന്നു അടുത്തെത്തിയിരുന്നു.

അവളുടെ കൂടെ അജയനും മുന്നോട്ടു നടന്നു. അതിനിടയിൽ കണ്ണ് കൊണ്ട് അവൻ കൂട്ടുകാർക്ക് സിഗ്നൽ കൊടുത്തു.

“അവരൊക്കെ ആരാ അജയാ…മുൻപ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ…?? ” ശിവപ്രിയ അവനോടു ചോദിച്ചു.

“രണ്ടു പേര് കോളേജിലുള്ള എന്റെ ഫ്രണ്ട്‌സ് ആണ്… സഞ്ജുവും കിരണും.മറ്റവൻ അനന്തു. അനന്തുവിനെ നിനക്കറിയില്ലേ…?? വൈശാഖിന്റെ അനിയൻ…. അവനും ഞാനും ഒക്കെ ഒരു കോളേജിലാ പഠിച്ചത്…. അവനും ഞാനും സമപ്രായക്കാരല്ലേ…. ”

(വൈശാഖിന്റെ അമ്മയുടെ സഹോദരനായ ഗോപാലന്റെ മകനാണ് അനന്തു… )

“അനന്തുവും ഉണ്ടായിരുന്നോ… ഞാൻ ആരേയും ശ്രദ്ധിച്ചില്ല… ”

“അവർ ഇവിടെയൊക്കെ ഒന്ന് കാണാൻ വന്നതാ… ” അജയൻ പറഞ്ഞു.

അവൾ എന്തോ പറയാൻ തുടങ്ങിയപ്പോഴാണ് പിന്നിൽ നിന്നും അവന്റെ കൂട്ടുകാരിൽ ഒരുവൻ അവളുടെ വായ പൊത്തി പിടിച്ചത്….

രണ്ടു പേർ ചേർന്ന് അവളെ പൊക്കിയെടുത്തു വനത്തിനുള്ളിലേക്ക് കൊണ്ട് പോയി.

അവരുടെ കയ്യിൽ കിടന്നു അവൾ കുതറി പിടഞ്ഞു.

നിസ്സഹായതയോടെ ശിവപ്രിയ അജയനെ നോക്കി. അവന്റെ മുഖത്തു ക്രൂരമായ ഒരു തരം ആനന്ദമായിരുന്നു.

“അജയാ വേണ്ട വെറുതെ ഒരു പ്രശ്നമുണ്ടാക്കണോ….. ആരെങ്കിലും ഇതുവഴി വന്നാൽ ആകെ പൊല്ലാപ്പാവും… ” അനന്തു അജയനെ തടയാൻ ശ്രമിച്ചു.

“നിനക്കെന്താ വട്ടുണ്ടോ…?? ” ഈ സമയം ഈ കാട്ടിനുള്ളിൽ ആര് വരാനാ… വഴിയിൽ കൂടി ആരെങ്കിലും പോയാൽ നീ ഞങ്ങളെ വിവരം അറിയിക്ക്…. ” അജയൻ അനന്തുവിനെ അവിടെ നിർത്തി അവൾക്കരികിലേക്ക് പോയി.

ഷർട്ട്‌ അഴിച്ചു മാറ്റി അജയൻ അവളുടെ സമീപം ഇരുന്നു.

ശിവപ്രിയയെ തറയിൽ കിടത്തിയിരിക്കുകയാണ്. അവളുടെ കയ്യും കാലും രണ്ടു പേരും കൂട്ടി പിടിച്ചു വച്ചിരുന്നു.

“അജയാ വേണ്ട….. നിന്റെ കാല് പിടിക്കാം…. എന്റെ അച്ഛൻ അവിടെ മരണത്തോട് മല്ലിട്ട് കിടക്കുകയാണ്…. ഈ സമയം എന്നോടീ ക്രൂരത ചെയ്യരുത്… ”

“നിന്നെ നോട്ടമിട്ട് വച്ചിട്ട് കാലം കുറെയായി….ദൈവമായിട്ടാ നിന്നെ ഇന്ന് എന്റെയടുത്തു എത്തിച്ചത്…. അങ്ങനെയങ്ങ് വിടാൻ പറ്റുമോ…?? ”

അജയൻ അവളുടെ ദാവണി വലിച്ചൂരി അതുകൊണ്ട് അവളുടെ കൈകൾ കൂട്ടി കെട്ടി.

“നിങ്ങള് പിടി വിട്ടോ അവളിനി ഇവിടുന്നു എഴുന്നേൽക്കില്ല… ” അജയൻ മറ്റു രണ്ടും പേരോട് പറഞ്ഞു.

അവർ അവളുടെ കയ്യിലെയും കാലിലെയും പിടി വിട്ടു.

കൈകൾ കൂട്ടി കെട്ടിയിരുന്നുവെങ്കിലും ശിവപ്രിയ ആയാസപ്പെട്ടു എഴുന്നേൽക്കാൻ ശ്രമിച്ചു.

അജയൻ അവളെ നിലത്തു അമർത്തി കിടത്തി അവളുടെ ദേഹത്തേക്ക് അമർന്നു.

ശരവേഗത്തിൽ അവൻ അവളുടെ വസ്ത്രങ്ങൾ വലിച്ചു കീറി എറിഞ്ഞു.

നഗ്നമായ അവളുടെ ശരീരത്തെ ആർത്തിയോടെ മൂവരും നോക്കി.

അജയൻ അവളുടെ കൈകളിൽ കൂട്ടി കെട്ടിയിരുന്ന ദാവണി അഴിച്ചു മാറ്റി. അതവൻ ദൂരേക്ക് വലിച്ചെറിഞ്ഞു.

കാറ്റിൽ പറന്നു ദാവണി ഒരു മുൾചെടിയിൽ ഉടക്കി വീണു.

അജയൻ പതുക്കെ അവളുടെ ചുണ്ടിൽ ചുംബിച്ചു. അവന്റെ കൈകൾ ഒരു തേരട്ടയെ പോലെ അവളുടെ ശരീര ഭാഗങ്ങളിൽ കൂടി സഞ്ചരിച്ചു.

സർവ്വ ശക്തിയുമെടുത്തു ശിവപ്രിയ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു.

അവളുടെ ചെറുത്തു നിൽപ്പ് അവനെ കൂടുതൽ ഉന്മാദനാക്കി.ഒരു ദയവും ഇല്ലാതെ അജയൻ അവളുടെ മൃദുല ഭാഗങ്ങൾ ഞെരിച്ചുടച്ചു.

വേദന കൊണ്ട് അവൾ ഉറക്കെ കരഞ്ഞു. മതി വരുവോളം അവളെ ആസ്വദിച്ച ശേഷം അവൻ അവളിൽ നിന്നും അകന്നു മാറി.

തളർന്നു അവശയായി അവൾ കിടന്നു.
അജയന്റെ ഊഴം കഴിഞ്ഞതും മറ്റു രണ്ടു പേർ അവളെ കീഴ്പ്പെടുത്തി.

പ്രതിരോധിക്കാൻ കഴിയാനാവാതെ അവൾ അവർക്ക് മുന്നിൽ തളർന്നു കിടന്നു.

അജയൻ നേരെ അനന്തുവിന്റെ അടുത്തെത്തി.

“ഡാ നിനക്ക് വേണ്ടേ അവളെ…. നല്ല പച്ച കരിമ്പാ…. ”

“വേണ്ടടാ എനിക്ക് അതൊക്കെ പേടിയാ ഞാൻ ഇല്ല ഒന്നിനും…. ”

അജയൻ നിർബന്ധിച്ചുവെങ്കിലും അനന്തു എതിർപ്പ് പ്രകടിപ്പിച്ചു..

“നിനക്ക് വേണ്ടെങ്കിൽ വേണ്ട… പക്ഷേ ഇവിടെ നടന്ന കാര്യം പുറത്തു ഒരാളു പോലും അറിയരുത്… അറിഞ്ഞാൽ പിന്നെ നീ ബാക്കി ഉണ്ടാവില്ല…. തീർക്കും ഞാൻ…. എന്റെ മറ്റൊരു മുഖം നീ കാണും…. ” അജയൻ മുന്നറിയിപ്പ് എന്നവണ്ണം അവനോടു പറഞ്ഞു.

അതേസമയം ശിവപ്രിയയുടെ വരവും കാത്തിരിക്കുകയായിരുന്നു ശ്രീധരനും ലക്ഷ്മിയും.

അദ്ദേഹത്തെ ഉമ്മറത്തു കിടത്തി ലക്ഷ്മി പടിപ്പുര കടന്നു പുറത്തു വന്നു നോക്കി ശിവപ്രിയ വരുന്നുണ്ടോയെന്ന്.

“എന്താ ലക്ഷ്മി…. ശ്രീധരൻ വന്നില്ലേ..?” പിന്നിൽ രാവുണ്ണിയുടെ ശബ്ദം കേട്ട് ലക്ഷ്മി തിരിഞ്ഞു നോക്കി.

അയാളോട് ഉണ്ടായ കാര്യങ്ങൾ അവർ പറഞ്ഞു.

“വൈദ്യരെ വിളിക്കാൻ പോയ മോളെ ഇത്രയും നേരായിട്ടും കാണുന്നില്ല… ”

“ഞാൻ ഒന്ന് പോയി നോക്കാം… ലക്ഷ്മി വെറുതെ പരിഭ്രമിക്കണ്ട… ”

രാവുണ്ണി ഉമ്മറത്തു കിടക്കുന്ന ശ്രീധരനെ വന്നു നോക്കി.

അയാൾ മയക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങിയിരുന്നു.

“ശ്രീധരാ…കണ്ണ് തുറക്ക്…. ഉറങ്ങാണ്ട് ഇരിക്കു…” രാവുണ്ണി അയാളെ കുലുക്കി വിളിച്ചു.

“ലക്ഷ്മി ശ്രീധരൻ മയങ്ങി പോവാതെ നോക്കിക്കോ…. ഞാൻ ഒന്ന് പോയി നോക്കട്ടെ..”

ശിവപ്രിയ പോയ വഴിയേ രാവുണ്ണി നടന്നു.

അതേ സമയം സഞ്ജു അവന്റെ ഊഴം കഴിഞ്ഞു ശിവപ്രിയയെ കിരണിനു വിട്ടു കൊടുത്തു.

അവൻ അവളെ പ്രാപിക്കുന്നതും നോക്കി ആസ്വദിച്ചു കൊണ്ട് അജയനും അവന്റെ കൂട്ടുകാരനും ഊറി ചിരിച്ചു.

“പെണ്ണ് അടിപൊളി ആണല്ലോ…. ചുമ്മാതല്ല നീ നോട്ടമിട്ട് വച്ചത്… ” സഞ്ജു പറഞ്ഞു.

ആ കാഴ്ച കണ്ടു കൊണ്ടാണ് രാവുണ്ണി അവിടെ എത്തിയത്. മറ്റെങ്ങോ നോക്കി നിന്നതിനാൽ അയാൾ വരുന്നത് അനന്തു ശ്രദ്ധിച്ചില്ല….

ശിവപ്രിയയുടെ നേരിയ തേങ്ങൽ ശബ്ദം അയാളുടെ കാതിൽ പതിച്ചു. അവിടെ അരുതാത്തത് എന്തോ സംഭവിച്ചുവെന്ന് അയാൾക്ക് മനസിലായി.

ഒരു മരത്തിനു പിന്നിൽ മറഞ്ഞു നിന്നു കൊണ്ട് രാവുണ്ണി അവിടേക്ക് ദൃഷ്ടി പായിച്ചു.

നഗ്നമായി കിടക്കുന്ന അവളുടെ ശരീരത്തിൽ അയാളുടെ നോട്ടം തറച്ചു നിന്നു. ചൂട്ടിന്റെ അരണ്ട വെളിച്ചത്തിൽ അവളുടെ മേനിയഴക് അയാൾ നന്നേ ആസ്വദിച്ചു.

ഒരു നിമിഷത്തേക്ക് അയാൾ സർവ്വവും വിസ്മരിച്ചു പോയി.

“നീയൊക്കെ ഇവിടെ എന്നാ ചെയ്യുവാടാ… ” അവർക്ക് മുന്നിലേക്ക് വന്നു കൊണ്ട് രാവുണ്ണി ചോദിച്ചു.

രാവുണ്ണി തങ്ങളെ കണ്ടു കഴിഞ്ഞുവെന്ന് അജയന് ബോധ്യമായി.

ഒരു നിമിഷം ഉത്തരം കിട്ടാതെ അവർ പതറി.

ഒരു ആശ്രയത്തിനായി ശിവ അയാളെ നോക്കി. അവളുടെ തളർന്ന മിഴികളിൽ നിന്നും കണ്ണീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

രാവുണ്ണിയുടെ കഴുകൻ കണ്ണുകൾ അവളുടെ ശരീരത്തിലൂടെ ഉഴറി നടന്നു.

അയാളുടെ നോട്ടത്തിന്റെ അർത്ഥം അജയന് മനസിലായി.

അവൻ പതിയെ അയാളോട് പറഞ്ഞു
“ഞങ്ങളുടെ കാര്യം കഴിഞ്ഞു ഇനി അമ്മാവന് വേണമെങ്കിൽ ഒന്ന് രുചിച്ചു നോക്കാം… ”

രാവുണ്ണിയുടെ സിരകളിൽ മത്തു പിടിച്ചു. മുന്നിൽ കിടക്കുന്ന പെൺകുട്ടിക്ക് തന്റെ മകളുടെ പ്രായമേയുള്ളൂ എന്ന കാര്യം അയാൾ പാടെ മറന്നു.

അയാളിൽ ഉറങ്ങി കിടന്ന വന്യ മൃഗം ഉണർന്നു. വല്ലാത്തൊരു ആവേശത്തോടെ അയാൾ അവളെ കടന്നാക്രമിച്ചു.

അവളുടെ ദയനീയ രോദനം അയാൾ ചെവി കൊണ്ടില്ല. ആവേശം കെട്ടടങ്ങി അവളിൽ നിന്നും അയാൾ വിട്ടു മാറുമ്പോൾ ശിവപ്രിയയുടെ ശരീരത്തിൽ നേരിയ ശ്വാസമിടിപ്പ് മാത്രം ബാക്കിയായിരുന്നു.

അത്രമേൽ ക്രൂരമായി അവർ നാല്പേരും അവളെ പിച്ചി ചീന്തിയിരുന്നു.

“അജയാ ഇവളെ എന്താ ചെയ്യുക..?? ” കിരൺ ചോദിച്ചു.

“ഇവിടെ തന്നെ കുഴി വെട്ടി മൂടാം….അല്ലാതെ എന്ത് ചെയ്യാനാ….”

അർദ്ധബോധാവസ്ഥയിലും അത് കേട്ട് അവൾ ഞരങ്ങി.

ശിവയുടെ മനസ്സിലേക്ക് അച്ഛന്റെയും അമ്മയുടെയും മുഖം തെളിഞ്ഞു വന്നു.

“താൻ വൈദ്യരെയും കൂട്ടി വരുന്നതും കാത്തിരിക്കുന്നുണ്ടാകും പാവങ്ങൾ… ”

അവൾ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി നോക്കി. പക്ഷേ അവൾക്ക് അതിനുള്ള ശേഷി ഉണ്ടായിരുന്നില്ല.

“ഇവിടെ തന്നെ രക്ഷിക്കാൻ ആരും വരില്ലെന്ന് അവൾക്ക് ബോധ്യമായി… ”

അവരുടെ ചെയ്തികൾ എല്ലാം ഇരുട്ടിൽ മറഞ്ഞു നിന്നു കൊണ്ട് കള്ളൻ കൊച്ചുണ്ണി കാണുന്നുണ്ടായിരുന്നു.

അവിടുന്ന് എഴുന്നേറ്റു ഓടി രക്ഷപെടാൻ അവൾ അതിയായി ആഗ്രഹിച്ചു. പക്ഷേ അവന്മാർ ഏൽപ്പിച്ച ആഘാതം അവളെ തളർത്തി കളഞ്ഞു.

ജീവന്റെ ഒരു തുടിപ്പ് മാത്രം അവളിൽ അവശേഷിക്കേ രാവുണ്ണിയും മറ്റു മൂവരും കൂടി അവളെ കുഴി വെട്ടി മണ്ണിട്ട് മൂടാൻ ഒരുങ്ങി.

അവരെ തടയാൻ അനന്തു ശ്രമിച്ചു നോക്കിയെങ്കിലും അജയൻ അവനെ വിലക്കി.

“എന്റെ അച്ഛനെ എങ്ങനെയെങ്കിലും എനിക്ക് രക്ഷിക്കണം…. എന്നെ കൊല്ലരുത്….അത്രയെങ്കിലും ദയവുണ്ടാവണം എന്നോട്… ” ശിവപ്രിയ അവരോടു പറഞ്ഞു.

അവളെ കൊല്ലാതെ വിട്ടാൽ തങ്ങൾക്ക് ആപത്താകുമെന്ന് തോന്നിയതിനാൽ നാൽവരും കൂടി ചേർന്ന് അവളെ മണ്ണിട്ട് മൂടി. കീറി പറഞ്ഞ അവളുടെ വസ്ത്രങ്ങൾ അവളോടൊപ്പം അവർ കുഴിയിലേക്ക് ഇട്ടു.

ആ കാഴ്ച കണ്ടു സഹിക്കാൻ കഴിയാതെ അനന്തു അവിടെ നിന്നും പിന്തിരിഞ്ഞു നടന്നു.

കുറ്റബോധം അവന്റെ മനസ്സിനെ കാർന്നു തിന്നാൻ തുടങ്ങി.

എന്ത് ചെയ്യണമെന്നറിയാതെ അവൻ മുന്നോട്ടു നടന്നു.

ശ്രീമംഗലത്തിനു മുന്നിലെത്തിയ അവൻ പടിപ്പുര കടന്നു അകത്തു കയറി നോക്കി.

അവിടെ കണ്ട കാഴ്ച അവനെയാകെ തളർത്തി കളഞ്ഞു.

ഉമ്മറത്തു മരിച്ചു കിടക്കുന്ന ശ്രീധരനും അയാളുടെ നെഞ്ചിൽ തല വച്ചു കിടക്കുന്ന ലക്ഷ്മിയും. അനന്തു ലക്ഷ്മിയെ കുലുക്കി വിളിച്ചു.

പക്ഷേ അവർ ഉണർന്നില്ല.ഭർത്താവിന്റെ വിയോഗം താങ്ങാൻ കഴിയാതെ അവരും അയാളോടൊപ്പം യാത്രയായി കഴിഞ്ഞിരുന്നു.

ഒരു നിമിഷം അനന്തു എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചു. പിന്നെ അധിക നേരം അവനവിടെ നിന്നില്ല.

ആരെങ്കിലും അതുവഴി വന്നു അവനെ കാണുന്നതിന് മുൻപ് അനന്തു മഠത്തിലേക്ക് പോയി.

ഒരു ദിവസം രാത്രി കൊണ്ട് മൂന്നു ജീവൻ തങ്ങൾ കാരണം പോയല്ലോ എന്നോർത്ത് അവനു പേടിയും കുറ്റബോധവും തോന്നി. അജയനെ പേടിച്ചു മറ്റാരോടെങ്കിലും സത്യം പറയാനും അനന്തു ഭയപ്പെട്ടു…. ”

ശിവപ്രിയ പറഞ്ഞ കാര്യങ്ങൾ നടുക്കത്തോടെയാണ് രാമനും വൈശാഖും ദേവിയും കേട്ടിരുന്നത്.

“എന്നെ കുഴിയിലിട്ട് മൂടിയ ശേഷം അവർ തിരികെ പോയി…
അപ്പോഴേക്കും നല്ല മഴയും തുടങ്ങി.
അവർ പോയെന്ന് ഉറപ്പാക്കിയ ശേഷം മറവിൽ നിന്നും പുറത്തു വന്ന കൊച്ചുണ്ണി മണ്ണിനടിയിൽ കിടന്നു ശ്വാസം കിട്ടാതെ മരിച്ചു പോയ എന്റെ ജീവനറ്റ ശരീരം പുറത്തെടുത്തു… അവനും എന്നെ ഭോഗിച്ചു… ഇത്രയും ക്രൂരത എന്നോട് കാണിച്ച ഒരുവനെയും ഞാൻ വെറുതെ വിടില്ല…. എന്നെ പിച്ചി ചീന്തിയ എല്ലാവരെയും ഞാൻ തീർക്കും…. ” വർധിച്ച കോപത്തോടെ ശിവപ്രിയ പറഞ്ഞു.

കേട്ട കാര്യങ്ങൾ സഹിക്കാൻ കഴിയാതെ വൈശാഖ് നിലത്തിരുന്നു പൊട്ടി കരഞ്ഞു.

രാമന്റെ കണ്ണുകളിലും നീർകണങ്ങൾ വന്നു നിറഞ്ഞു.

എല്ലാം കേട്ടു നിന്ന ദേവി തികട്ടി വന്ന കരച്ചിൽ അടക്കാൻ നന്നേ പാടു പെട്ടു.

ആരും പരസ്പരം ഒന്നും മിണ്ടിയില്ല…. സമനില തെറ്റിയവനെ പോലെ വൈശാഖ് രാമേട്ടനെ കെട്ടിപിടിച്ചു നെഞ്ച് പൊട്ടി കരഞ്ഞു.

എല്ലാം കണ്ട് ശിവ ഒരു നിമിഷം മൗനമായി.

“എന്റെ അനിയനെ പോലെയാ അജയനെ ഞാൻ കണ്ടിരുന്നത്… എല്ലാം അറിയാമായിരുന്നിട്ടും മനഃപൂർവം അവൻ…. ” വാക്കുകൾ പൂർത്തിയാക്കാൻ വൈശാഖിനു കഴിഞ്ഞില്ല.

“ഇതൊന്നും കേട്ടാൽ ഏട്ടന് സഹിക്കാൻ കഴിയില്ലെന്ന് അറിയാവുന്നതു കൊണ്ട് മാത്രമാണ് ഞാൻ ഒന്നും പറയാതിരുന്നത്…..”

വേദനയോടെ വൈശാഖ് അവളെ നോക്കി.

“എല്ലാം അറിഞ്ഞു വച്ചു ഒന്നുമറിയാത്ത പോലെ അനന്തു നടന്നല്ലോ…. അന്ന് നിന്നെ തിരിഞ്ഞു ഈ ഗ്രാമം മുഴുവൻ ഓടി നടന്നപ്പോൾ ഒന്നുമറിയാത്തവനെ പോലെ അവനും എല്ലാത്തിനും എന്റൊപ്പം കൂടി… ”
രാമൻ പറഞ്ഞതു കേട്ട് ശിവപ്രിയ അവരോടു പറഞ്ഞു

“തെറ്റിനു കൂട്ട് നിന്ന അവനെ ഞാൻ വെറുതെ വിടില്ല. ഇന്ന് രാത്രിയോടെ അനന്തുവിന്റെ കാര്യത്തിൽ തീരുമാനമാകും…. ” അവളുടെ സൗമ്യ ഭാവം പെട്ടെന്നാണ് മാറിയത്.

വായിൽ നീണ്ട ദ്രംഷ്ടകൾ പ്രത്യക്ഷമായി. കണ്ണുകൾ രക്ത വർണ്ണമായിമാറി. പൊടുന്നനെ കൊടുംകാറ്റ് കണക്കെ അവൾ പുറത്തേക്കു പോയി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശിവപ്രിയ : ഭാഗം 1

ശിവപ്രിയ : ഭാഗം 2

ശിവപ്രിയ : ഭാഗം 3

ശിവപ്രിയ : ഭാഗം 4

ശിവപ്രിയ : ഭാഗം 5

ശിവപ്രിയ : ഭാഗം 6

ശിവപ്രിയ : ഭാഗം 7