Novel

💕നിനക്കായ്‌💕: ഭാഗം 4

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

ജോൺ ഇനി എന്താ നമ്മുടെ പ്ലാൻ… സുധിയും വിനുവും കൂടി ജോണിനോട് സംസാരിക്കുകയായിരുന്നു.. അജു ഒരു ചെറിയ മയക്കത്തിൽ ആയിരുന്നു.. അവനെ മുറിയിൽ ആക്കി അവർ പുറത്തു ആയിരുന്നു… നമ്മൾ അവനെ കൊണ്ട് നാട്ടിൽ പോകുന്നു.. പിന്നെ അവളുടെ അടുത്തേക്ക്.. പക്ഷെ ജോൺ.. അവൾ അജുവിനെ കണ്ടാൽ… വിനുവിന്റെ സംശയം എല്ലാവർക്കും ഉണ്ടായിരുന്നു..

അത് കൊണ്ട് തന്നെ ആരും ഒന്നും മിണ്ടിയില്ല..ജോൺ എന്തോ ആലോചിച്ചു കൊണ്ട് അവരോട് ആയി പറഞ്ഞു.. അവൾക്കു അവനെ തള്ളിക്കളയാൻ പറ്റില്ല വിനു.. അവളുടെ ഭർത്താവ് ആണ് അർജുൻ.. എത്ര ദേഷ്യം ഉണ്ട് എന്ന് പറഞ്ഞാലും അവളുടെ കഴുത്തിൽ താലി കെട്ടിയത് അവൻ ആണ്.. പിന്നെ ഒരുകാലത്തു അവൾ പ്രണയിച്ചതും അവനെ ആണ്.. അതൊക്കെ ശരിയാണ്.. പക്ഷെ അവളുടെ നഷ്ട്ടങ്ങൾ എല്ലാം അവൻ കാരണം ആണ്..

എന്തിനു ഈ രണ്ടു വർഷം ജീവിതം അവളുടെ കുടുംബം എല്ലാം… അവൾ എങ്ങനെ പെരുമറിയാലും നമുക്ക് അവന്റെ കൂടെ നിന്നെ പറ്റു.. അല്ലെങ്കിൽ അവനെ ഒരിക്കലും തിരിച്ചു കിട്ടില്ല.. വലിയ ഒരു അപകടത്തിലേക്ക് നമുക്ക് അവനെ തള്ളി വിടണോ ഡാ… ആ മൂന്നു കൂട്ടുകാർക്കും അവരുടെ പഴയ കൂട്ടുകാരനെ തിരിച്ചു കിട്ടാൻ പോകുന്ന ഒരു അവസ്ഥ ആയിരുന്നു.. ഒരിക്കലും അവനെ നഷ്ടപ്പെടുത്താൻ അവർ ഒരുക്കം അല്ലായിരുന്നു.. അവർ ഹാളിൽ ഇരിക്കുമ്പോൾ ആണ് മുറിയിൽ നിന്നും അർജുൻ വന്നത്…

പെട്ടന്ന് അവനെ കണ്ടത് കൊണ്ട് അവരെല്ലാം പരസ്പരം നോക്കി.. കാരണം അർജുൻ അങ്ങനെ പുറത്തു ഇറങ്ങി വരാറില്ലയിരുന്നു… അർജുന്റെ മുഖം നോക്കി കാണുകയായിരുന്നു അവർ.. കണ്ണുകളിൽ ഒരു ചെറിയ പ്രസരിപ്പ് ഉണ്ട്.. എങ്കിലും ഒരു നിരാശ നിറഞ്ഞു നിൽക്കുന്നു.. അവരുടെ അടുത്ത് വന്നു സോഫയിൽ അവനും ഇരുന്നു.. അവരുടെ നോട്ടം തന്നിൽ ആണെന്ന് അവനും അറിയാമായിരുന്നു… ജോൺ…എനിക്ക് ഒരു കുപ്പി വേണം… പിടിച്ചു നിൽക്കാൻ പറ്റുന്നില്ല… അർജുൻ ഇനിയും…

പെട്ടന്ന് ഒന്നും നിർത്താൻ സാധിക്കില്ല ഡാ..എനിക്ക് ആകെ പ്രാന്ത് പിടിക്കും പോലെ തോന്നുന്നു.. ഒരെണ്ണം എങ്കിലും… ജോൺ വിനുവിനെ നോക്കി.. അവൻ തല ആട്ടി കൊണ്ട് ബൈക്കിന്റെ ചാവി എടുത്തു പുറത്തു പോയി.. തലയിൽ കൈയ്യും വെച്ചു ഇരിക്കുന്ന അർജുന്റെ അടുത്ത് ഇരുന്നു സുധി അവന്റെ തോളിൽ തൊട്ടു… എപ്പോ ആണ് കൊച്ചിയിലേക്ക്… അത് കേട്ടതും അർജുൻ അവനെ നോക്കി.. പിന്നെ ജോണിനെയും..പിന്നെ എങ്ങോട്ടോ നോക്കി ഇരുന്നു.. നാളെ മോർണിംഗ്… വാട്ട്‌….

ജോണും സുധിയും ഒരുമിച്ചു പറഞ്ഞു.. കാരണം അവർക്ക് അത് അവിശ്വസനീയം ആയിരുന്നു.. ഇനി എനിക്ക് കാത്തിരിക്കാൻ കഴിയില്ല..നാളെ തന്നെ പോണം… പക്ഷെ അജു.. നിന്നെ ഈ കോലത്തിൽ അവൾ കാണണ്ട..പിന്നെ കുറച്ചു ടൈം എടുത്തു പോയാൽ പോരെ.. അവൾ എവിടെ ഉണ്ടെന്നു അറിഞ്ഞില്ലേ.. പറ്റില്ല.. ഈ രണ്ടു വർഷം ഞാൻ കാത്തിരുന്നത് ഈ വാർത്ത കേൾക്കാൻ ആണ്.. ഇനി ഒന്നിനു വേണ്ടിയും ഞാൻ കാത്തിരിക്കില്ല.. ഇനി ഒരു കാത്തിരിപ്പ് എന്നെ വീണ്ടും പ്രാന്തൻ ആക്കും…

അവൾ എന്നെ ഇങ്ങനെ കാണണം.. അവൾ കാരണം ആണ് ഇങ്ങനെ ആയത് എന്നും അറിയണം.. അവന്റെ മുഖത്തു നിന്നു തന്നെ അവർ വായിച്ചു എടുത്തിരുന്നു അവനു അത്ര മാത്രം ഗായത്രിയെ കാണാൻ ആഗ്രഹം ഉണ്ടെന്നു.. വിനു വന്നതും അർജുൻ അവന്റെ കയ്യിൽ നിന്നും കവർ വാങ്ങി അത് പൊട്ടിച്ചു.. പിന്നെ വേഗം തന്നെ ഒരു ഗ്ലാസ്‌ എടുത്തു ഒഴിച്ച് അത് കുടിച്ചു..ആവേശത്തോടെ മദ്യം കുടിക്കുന്ന അർജുനെ നോക്കി അവർ ഇരുന്നു..

മദ്യത്തിന്റെ രുചി പോലും അറിയാത്ത തങ്ങൾ എത്ര നിര്ബന്ധിച്ചാലും ഒരു തുള്ളി പോലും കുടിക്കാത്ത ഒരു അർജുനെ അവർ ഓർത്തു.. അവൻ ഇല്ലാതായിട്ട് രണ്ടു വര്ഷമായെന്നും… ഗായത്രി ഏതോ ലോകത്തു എന്ന പോലെ ഓരോന്ന് ഓർത്തു കൊണ്ട് സോഫയിൽ കിടക്കയിരുന്നു..ആനി അവളുടെ അടുത്ത് വന്നു ഇരുന്നിട്ടും ഗായത്രി അറിഞ്ഞില്ല.. എന്താ മോളെ സ്വപ്നം കാണുവാണൊ.. ഗായത്രി ചിരിച്ചു കൊണ്ട് ആനിയുടെ മടിയിലേക്ക് തല വെച്ചു കിടന്നു..

ആനി അവളുടെ തലയിൽ പതിയെ തലോടി ഫോണിൽ നോക്കി ഇരുന്നു.. ആനി..നിനക്ക് നാട്ടിൽ പോകാൻ തോന്നുന്നില്ലേ.. ഇല്ല പിന്നെ.. അമ്മച്ചിയെ കാണാൻ തോന്നുന്നു.. പക്ഷെ അവര് ഒന്നും എന്നെ കയറ്റില്ലല്ലോ… നീ എന്തിനാ ഡി ഒളിച്ചോടിയെ… വെറുതെ ഓരോ മണ്ടത്തരം ചെയ്തു വെക്കും.. നീ പോടീ.. എന്റെ ഇച്ചായൻ പാവം ആണ്.. അങ്ങേർക്ക് ഞാൻ അല്ലാതെ ആരാ ഡി ഉള്ളത്.. ഇപ്പൊ ദുബായ് കിടന്നു കഷ്ടപ്പെടുന്നത് പോലും എനിക്ക് വേണ്ടി ആണ്..എല്ലാം നിർത്തി ഒരുമിച്ചു ജീവിക്കാൻ..

പിന്നെ അമ്മച്ചിയുടെ പിണക്കം ഒക്കെ മാറും ഡി.. ഒരു പേരക്കുട്ടിയെ കൊണ്ട് പോയാൽ മതി… ആഹാ.. അപ്പൊ ആലോചന അവിടെ വരെ ഒക്കെ എത്തി ലെ.. പോടീ.. നീ പറഞ്ഞ മണ്ടത്തരം നിനക്ക് ഉണ്ടായിരുന്നല്ലോ… അത് കൊണ്ട് തന്നെയ മണ്ടത്തരം എന്ന് പറഞ്ഞത്… ഒരാളെ ജീവൻ തുല്യം സ്നേഹിച്ചു ചതിക്കപ്പെട്ട അവസ്ഥ.. വെറുതെ ആ രാക്ഷസന്റെ കാര്യം പറഞ്ഞു നമ്മുടെ മൂഡ് കളയണ്ട.. നമുക്ക് പവനെ കുറിച്ച് പറയാം… ഗായത്രി അത് പറഞ്ഞതും വേഗം എഴുന്നേറ്റു..

അത് മനസിലായി ആനി അവളെ പിടിച്ചു അവളുടെ അടുത്ത് ഇരുത്തി… ഗായത്രി ബി സീരിയസ്.. ഞാൻ ഒരു കാര്യം പറയാം.. എന്നായാലും ഒരിക്കൽ അർജുൻ നിന്നെ കണ്ടുപിടിച്ചാൽ… നിന്നെ കാണാൻ ഇങ്ങോട്ട് വന്നാൽ നീ എന്ത് ചെയ്യും.. അതിനു ഉത്തരം ഗായത്രിയുടെ അടുത്ത് ഉണ്ടായിരുന്നില്ല.. അവൾ ആനിയെ നോക്കി ഇരുന്നു.. ഞാൻ ഒരു കാര്യം പറയാം.. അവൻ വരുന്നത് അവന്റെ ഭാര്യ എന്ന നിലയിൽ നിന്നിൽ അവകാശം സ്ഥാപിക്കാൻ ആവും..

നിന്നെ വീണ്ടും അവന്റെ ജീവിതത്തിൽ കൂട്ടാൻ.. ഇല്ല ആനി… ഞാൻ ഒരിക്കലും അതിനു സമ്മതിക്കില്ല.. നിന്റെ സമ്മതം അതിനു വേണ്ട..അത് കൊണ്ട് നീ പ്രാക്ടിക്കൽ ആയി ചിന്തിക്ക്.. അർജുൻ വരുമ്പോൾ നീ ഇപ്പോളും അവനെ ഓർത്തു ഇരിക്കല്ല എന്ന് തോന്നണം.. നീ പറഞ്ഞു വരുന്നത് ആനി… എന്റെ ഊഹം വെച്ചു അർജുൻ വന്നാൽ നിന്റെ സമ്മതം പോലും ചോദിക്കാതെ അവൻ നിന്നെ കൊണ്ട് പോകും..

അത് തടയന നമ്മൾ ഒരു വഴി കണ്ടെത്തണം.. ആനി പറയുന്നതിൽ കാര്യം ഉണ്ടെന്നു മനസിലായി ഗായത്രി ആകെ വെപ്രാളപ്പെട്ടു.. ശരിയാണ് അർജുൻ ഇനി ഒരിക്കൽ വന്നാൽ.. അവൾ ആകെ ആശയകുഴപ്പത്തിൽ ആയി.. നീ ആലോചിച്ചു വിഷമിക്കണ്ട.. ഹരി ഏട്ടൻ വരട്ടെ.. നമുക്ക് നോകാം… മ്മ്… ഗായത്രി ഒന്ന് മൂളി എഴുന്നേറ്റു മുറിയിലേക്ക് നടക്കുമ്പോൾ ആണ് ആനി പുറകിൽ നിന്നും വിളിച്ചത്..

നാളെ ഈവെനിംഗ് ആണ് നമ്മൾ പവനെ കാണാൻ പോകുന്നത്… അലസമായി ഒന്ന് മൂളി അവൾ വീണ്ടും നടന്നു.. മുറിയിൽ എത്തി ബെഡിൽ കിടക്കുമ്പോളും അവളുടെ മനസ്സിൽ ആനി പറഞ്ഞ കാര്യങ്ങൾ തന്നെ ആയിരുന്നു.. ഇനി ഒരു തിരിച്ചു പോക്ക് അർജുന്റെ ജീവിതത്തിലേക്ക് ഇല്ല..അങ്ങനെ വീണ്ടും എന്നെ വേണം എന്ന് പറയുമോ.. ഏയ് അന്ന് എന്നോട് അങ്ങനെ ഒക്കെ ചെയ്ത ഒരാൾ വീണ്ടും.. എന്നോട് ദേഷ്യം ആവില്ലേ.. അല്ലെങ്കിൽ തന്നെ അജുവേട്ടൻ തന്നെ അന്വേഷിച്ചു നടക്കുമോ.. അങ്ങനെ ആണെങ്കിൽ ഈ രണ്ടു വർഷം കാത്തിരിക്കുമോ.. ഒരിക്കലും ഇല്ല..

അർജുൻ തന്നെ മറന്നു കാണും.. ആനി പറഞ്ഞത് പോലെ മറ്റൊരു വിവാഹം കഴിഞ്ഞു സുഖമായി ജീവിക്കുന്നുണ്ടാവും.. കഴുത്തിലെ താലി മുറുകെ പിടിച്ചു ഗായത്രി.. കണ്ണുകൾ നിറഞ്ഞു.. എങ്കിലും ചുണ്ടിൽ ചിരിക്കാൻ ശ്രമിച്ചു.. എനിക്ക് ഞാൻ പ്രണയിച്ച ആളെ തന്നെ ആണ് ഭർത്താവ് ആയി കിട്ടിയത്.. ഏതൊരു പെണ്ണിന്റെയും ആഗ്രഹം പോലെ എനിക്ക് അത് സ്വന്തം ആയി… മനസ്സിൽ ആരോടു എന്നില്ലാതെ ഗായത്രി പറഞ്ഞു കൊണ്ടിരുന്നു..

താലിയിൽ തന്നെ പിടിച്ചു കൊണ്ട് ഒരിക്കലും വിട്ടു കൊടുക്കില്ല എന്ന് പറയും പോലെ അവൾ അതിനെ പൊതിഞ്ഞു കൊണ്ട് കിടന്നു… അർജുൻ തന്റെ അടുത്ത് കിടക്കുന്ന തലയണ പൊതിഞ്ഞു പിടിച്ചു കിടക്കയിരുന്നു.. അത് തന്റെ ഗായത്രി ആണെന്ന തോന്നലിൽ അതിനെ കൂടുതൽ ബലമായി പിടിച്ചിരുന്നു.. ഞാൻ വരും ഗായത്രി നിന്നെ കൊണ്ട് വരാൻ.. ഇനി നമ്മുടെ ജീവിതം ഒരുമിച്ചു ആവും.. നീ എത്ര വാശി പിടിച്ചാലും ഇനി നീ ഇല്ലാതെ അർജുന് ഒരു മടക്കം ഇല്ല…

കണ്ണിൽ ഉറക്കം നിറയുമ്പോളും അവൻ കണ്ടു അജുവേട്ടാ എന്ന് ഉറക്കെ വിളിച്ചു കരയുന്ന ഗായത്രിയുടെ മുഖം… പിറ്റേന്ന് ഓഫീസിൽ നിന്നും നേരെത്തെ ഫ്ലാറ്റിൽ എത്തിയിരുന്നു ഗായത്രിയും ആനിയും..ഗായത്രി കുളിച്ചു വരുമ്പോൾ ആണ് ആനി അവളുടെ അടുത്ത് വന്നത്.. ഗായത്രി നമുക്ക് ഒരു ഏഴ് മണിക്ക് ഇറങ്ങാം.. പവൻ അവിടെ വെയിറ്റ് ചെയ്യാം എന്ന പറഞ്ഞത്… എനിക്ക് എന്തോ ഒരു പേടി പോലെ തോന്നുന്നു ആനി.. എന്തോ അപകടം വരുന്നത് പോലെ.. നിന്റെ തോന്നൽ ആണ്.. പവനോട് എല്ലാം പറഞ്ഞു കഴിഞ്ഞാൽ നിനക്ക് സമാധാനം കിട്ടും.. എനിക്കും..

അവർ ചിരിച്ചു കൊണ്ട് ജോലിയിൽ മുഴുകി..ഫ്ലാറ്റിൽ നിന്നും ഇറങ്ങുമ്പോൾ ആണ് ആനി ഗായത്രിയെ ശ്രദ്ധിച്ചത്.. അവളുടെ നെറ്റിയിൽ സിന്ദൂരം.. പിന്നെ കഴുത്തിലെ താലി പുറത്തു ഇട്ടിരിക്കുന്നത് എല്ലാം.. ആനി അവളെ നോക്കുന്നത് കണ്ടു ഗായത്രി അവളോട്‌ ആയി പറഞ്ഞു… ഇങ്ങനെ പോവണം എന്ന് തോന്നി… അവനെ ഒഴിവാക്കാൻ ഇത്ര ഒക്കെ വേണോ.. വേണം.. പിന്നെ എനിക്ക് അവകാശം ഉള്ളത് തന്നെ ആണ് ഇതെല്ലാം.. ആനി മറ്റൊന്നും പറഞ്ഞില്ല..അവൾക്കു അറിയാമായിരുന്നു ഗായത്രി എത്ര മാത്രം അർജുനെ സ്നേഹിച്ചിരുന്നു എന്ന്…

ആനിയുടെ സ്കൂട്ടിയിൽ തന്നെ ആണ് അവർ ആ റെസ്റ്റോറന്റിൽ എത്തിയത്.. പുറത്തു വണ്ടി പാർക്ക്‌ ചെയ്യാൻ വേണ്ടി ആനി ഗായത്രിയെ അവിടെ നിർത്തി പാർക്കിങ് ഏരിയയിലേക്ക് പോയി.. പിന്നെ രണ്ടു പേരും ഒരുമിച്ചു അകത്തേക്കു നടന്നു.. അപ്പോൾ ആണ് ഗായത്രി അന്ന് കണ്ട രണ്ടു പേരിൽ ഒരാൾ അവിടെ നിൽക്കുന്നത് കണ്ടത്.. അയാളെ കണ്ടതും ഗായത്രി പേടിച്ചു കൊണ്ട് ആനിയെ നോക്കി..ആനി കുറച്ചു മുന്നിൽ ആയിരുന്നു..അവളോട്‌ കാര്യം പറയാൻ വേണ്ടി പോകാൻ നിന്നതും അയാളെ പിന്നെ അവിടെ ഒന്നും കണ്ടില്ല..

ചുറ്റും നോക്കി എങ്കിലും അവിടെ ഒന്നും അയാൾ ഉണ്ടായിരുന്നില്ല.. തനിക്കു തോന്നിയത് ആവും എന്ന ചിന്തയിൽ ഗായത്രി അത് വിട്ടു.. പിന്നെ അവളിൽ ടെൻഷൻ പവനെ കുറിച്ച് ആയിരുന്നു… ആനിയും ഗായത്രിയും ഒരു ടേബിളിൽ ഇരുന്നു.. പവൻ എത്തിയിരുന്നില്ല.. ആനി പവനെ വിളിച്ചു സ്ഥലം പറഞ്ഞു കൊടുത്തു.. പിന്നെ രണ്ടു കോഫിക്ക് ഓർഡർ കൊടുത്തു.. ഗായത്രിയുടെ ടെൻഷൻ കണ്ടു ആനിക്ക് ചിരി വന്നു…

നിന്റെ വെപ്രാളം കണ്ടാൽ തോന്നും പെണ്ണ് കാണൽ ആണെന്ന്.. എനിക്ക് എന്തോ പോലെ.. ഇത് വരെ ഇല്ലാത ഒരു തരം ഭയം… ആരോ എന്നെ ശ്രദ്ധിക്കുന്നത് പോലെ ഒക്കെ തോന്നുന്നു.. അതൊക്കെ നിന്റെ പേടി കൊണ്ട് തോന്നുവാ.. നമ്മൾ അവനോടു കാര്യം എല്ലാം പറയുന്നു.. പോകുന്നു അത്ര ഉള്ളു.. ഗായത്രി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. പിന്നെ പവൻ വരാൻ വേണ്ടി കാത്തിരുന്നു.. ദൂരെ നിന്നും നടന്നു വരുന്ന പവനെ കണ്ടു ആനിയും ഗായത്രിയും ചിരിച്ചു..

പക്ഷെ പവന്റെ നോട്ടം ചെന്നു നിന്നത് ഗായത്രിയുടെ നെറ്റിയിലെ സിന്ദൂരത്തിലും കഴുത്തിലെ താലിയിലും ആയിരുന്നു… ഒരു നിമിഷം പകച്ചു നിന്ന അവൻ വീണ്ടും അവരുടെ അടുത്ത് വന്നു.. ആനി പവനോട് ഇരിക്കാൻ വേണ്ടി പറയുമ്പോളും അവന്റെ നോട്ടം ഗായത്രിയിൽ ആണെന്ന് അവർക്ക് രണ്ടു പേർക്കും മനസ്സിലായി… പവൻ എന്ത് പറഞ്ഞു തുടങ്ങണം എന്നറിയാതെ ഇരുന്നു.. ആനി ഒരു കോഫി കൂടെ ഓർഡർ കൊടുത്തു പവന് നേരെ ഇരുന്നു..

ഗായത്രി അപ്പോളും ചുറ്റും നോക്കുകയും ഒപ്പം പവനോട് എങ്ങനെ എല്ലാം പറയും എന്നൊരു ചിന്തയിലും ആയിരുന്നു… പവൻ.. ഇവൾക്ക് പറയാൻ ഉള്ളത് എല്ലാം നീ കണ്ടില്ലേ.. പവൻ ഒന്ന് കൂടി ഗായത്രിയുടെ കഴുത്തിലേക്കും നെറ്റിയിലേക്കും നോക്കി.. പവന്റെ മുഖത്തെ വിഷാദ ഭാവം ആനി മനസ്സിലക്കിയിരുന്നു.. ഗായത്രി പവനെ നോക്കാതെ എങ്ങോട്ടോ നോക്കി ഇരിക്കായിരുന്നു.. പവന്റെ നോട്ടം ഗായത്രിയിൽ തന്നെ ആണെന്ന് മനസ്സിലാക്കി ആനി വീണ്ടും തുടർന്നു.. പവൻ ഇനി എന്തെങ്കിലും..

ഇല്ല ആനി… ഞാൻ ഇത് വിശ്വസിക്കില്ല.. പെട്ടന്ന് ഒരു ദിവസം ഒരു താലിയും സിന്ദൂരവും ഇട്ടു വന്നാൽ വിശ്വസിക്കാൻ മാത്രം മണ്ടൻ അല്ല ഞാൻ.. പവൻ ഇവളുടെ വിവാഹം രണ്ടു വർഷം മുന്നേ കഴിഞ്ഞത് ആണ്.. എങ്കിൽ ഇവളുടെ ഭർത്താവ് എവിടെ.. ആ ചോദ്യം ആണ് ഗായത്രിയെ ബോധത്തിലേക്ക് എത്തിച്ചത്.. അവൾ പവനെ നോക്കുമ്പോൾ അവൻ ദേഷ്യത്തിൽ അവളെ തന്നെ നോക്കി ഇരിക്കയായിരുന്നു.. അത്…

അതൊക്കെ ഒരു വലിയ കഥ ആണ്.. എത്ര വലിയ കഥ ആയാലും ഇവളുടെ ഭർത്താവ് എവിടെ ആണെന്ന് അറിയില്ലേ.. അല്ലെങ്കിൽ അവൻ ഇവളെ കളഞ്ഞിട്ടു പോയോ… പവന്റെ ദേഷ്യം നിറഞ്ഞ ഓരോ ചോദ്യവും ചെന്നു കൊണ്ടത് ഗായത്രിയുടെ നെഞ്ചിൽ ആയിരുന്നു.. അവൾ അപ്പോളും ഒന്നും മിണ്ടാതെ ഇരുന്നു.. അതോ ആരെങ്കിലും പറ്റിച്ചോ ഇവളെ.. ഒരു ആഗ്രഹം തോന്നി സ്വന്തം ആകാൻ.. കാര്യം കഴിഞ്ഞപ്പോൾ… പറഞ്ഞു തീരും മുന്നേ ഗായത്രിയുടെ കൈ പവന്റെ കരണത്തു പതിഞ്ഞിരുന്നു..

പവൻ മുഖത്തു കൈ വെച്ചു അവളെ നോക്കുമ്പോൾ ആനി ഗായത്രിയെ പിടിച്ചു ഇരുത്തി.. ആളുകളുടെ നോട്ടം തങ്ങളിൽ ആണെന്ന് മനസ്സിലാക്കി ആനി ഗായത്രിയെ സമദനിപ്പിച്ചു… എന്റെ വിവാഹം രണ്ടു വർഷം മുന്നേ കഴിഞ്ഞത് ആണ്.. പിന്നെ എന്റെ ഭർത്താവ് എവിടെ ആണെന്നും എന്നെ എന്തിനാ വിവാഹം കഴിച്ചത് എന്നും നിങ്ങളോട് പറയേണ്ട ആവശ്യം എനിക്ക് ഇല്ല.. അയാൾ എത്തരക്കാരൻ ആണെന്നും നിങ്ങൾ അറിയണ്ട..

ഇപ്പൊ ഞാൻ ഇങ്ങോട്ടു വന്നത് നിങ്ങളോട് ഇഷ്ടം പറയാൻ ഈ കാരണം ആണ് തടസ്സം എന്ന് പറയാൻ അല്ല..ഞാൻ സ്നേഹിച്ചതും പ്രണയിച്ചതും എല്ലാം ഈ താലിയുടെ അവകാശിയെ ആണ്.. മരണം വരെ അങ്ങനെ തന്നെ ആവും.. എന്നെ ശല്യം ചെയ്യരുത് എന്ന് പറയാൻ ആണ്.. ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖത്തോടെ ഗായത്രി അവിടെ നിന്നും എഴുന്നേറ്റു പുറത്തു പോയി.. ആനി പവനോട് എന്തോ പറഞ്ഞു കൊണ്ട് ഗായത്രിയുടെ പുറകിൽ പോയി.. പവൻ ഇത് വരെ കാണാത്ത ഒരു ഗായത്രിയെ കണ്ട ഒരു ഷോക്കിൽ ആയിരുന്നു.. ഗായത്രി നിൽക്ക്…

ആനി പുറകിൽ നിന്നും വിളിക്കുന്നത് കേട്ടിട്ടും ഗായത്രി നിന്നില്ല.. റോഡ് ക്രോസ്സ് ചെയ്തു ഗായത്രി എങ്ങോട്ട് എന്നില്ലാതെ നടന്നു.. അവളുടെ മനസ്സിൽ ഒരായിരം ചിന്തകൾ ആയിരുന്നു.. അർജുനെ പവൻ അങ്ങനെ പറഞ്ഞപ്പോൾ താൻ എന്തിനാ ദേഷ്യപ്പെട്ടത്.. എനിക്ക് അയാളോട് ദേഷ്യം മാത്രം ഉള്ളു.. എങ്കിലും അർജുൻ അങ്ങനെ ഒക്കെ എന്നോട് ചെയ്തു എന്ന് പറഞ്ഞപ്പോൾ എന്തോ ദേഷ്യം തോന്നി.. ഛെ.. പവനെ അടിക്കാൻ പാടില്ലായിരുന്നു.. അപ്പോഴത്തെ ദേഷ്യത്തിന്.. ഗായത്രിക്ക് അവനെ തല്ലിയത്തിൽ കുറ്റബോധം തോന്നി..

കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു..ഹൃദയം വല്ലാതെ മിടിക്കുന്നത് പോലെ തോന്നി ഗായത്രിക്ക്..തന്റെ അടുത്ത് തന്നെ അർജുൻ ഉള്ളത് പോലെ ഒരു തോന്നൽ.. ചുറ്റും ഉള്ള ആളുകളെ നോക്കി എങ്ങോട്ടാ എന്നില്ലാതെ ആ രാത്രി അവൾ തിരക്ക് നിറഞ്ഞ ആ റോഡിലൂടെ നടന്നു… ഇതേ സമയം ഉയരുന്ന ചങ്കിടിപ്പോടെ ഇരിക്കയായിരുന്നു അർജുൻ.. കാറിൽ ഫ്രണ്ട് സീറ്റിൽ ഇരുന്നു അക്ഷമയോടെ ചുറ്റും നോക്കുന്ന അർജുനെ ജോണും വിനും സുധിയും നോക്കി..

ഗായത്രിയെ കാണാൻ പോകുന്ന ടെൻഷൻ ആണെന്ന് അവർക്ക് അറിയാമായിരുന്നു.. അവന്റെ ടെൻഷൻ കുറയ്ക്കാൻ വേണ്ടി അവർ ഓരോന്ന് പറഞ്ഞുകൊണ്ടിരിന്നു.. ഡാ സുധി.. നീ ഒന്ന് ആ സീൻ ആലോചിച്ചു നോക്ക്.. ഏത് സീൻ.. ഒന്നും മനസ്സിലാവാതെ സുധി വിനുവിനെ നോക്കി..അർജുൻ അപ്പോളും എന്തോ തിരയുകയായിരുന്നു.. അവന്റെ ഹൃദയവും എന്തോ ക്രമാതീതമായി ഉയർന്നു വന്നിരുന്നു… ഡാ പൊട്ടാ… നായകൻ നായികയെ രണ്ടു വർഷത്തിന് ശേഷം കാണുന്നു.. നായികയ്ക്ക് ആണെങ്കിൽ നായകനെ ഇഷ്ടം ഇല്ല താനും.. എങ്ങനെ ഉണ്ടാവും..

. ആദ്യം അടി.. പിന്നെ കരച്ചിൽ.. പിന്നെ ദേഷ്യം.. അത്ര തന്നെ.. അല്ലാതെ എന്താ… അത് കഴിഞ്ഞു… അത് കഴിഞ്ഞു എന്താ അവളുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കുന്നു.. അത് കഴിഞ്ഞു… കാര്യം എന്താ എന്ന് വെച്ചാൽ പറ.. അത് കഴിഞ്ഞു അത് കഴിഞ്ഞു എന്ന് പറയാതെ.. നമ്മുടെ നായകന് അവളോട്‌ ദേഷ്യം ഇല്ലല്ലോ.. പ്രണയം മാത്രം അല്ലെ ഉള്ളു.. അപ്പൊ അപ്പൊ.. എല്ലാം കഴിഞ്ഞു അവിടെ ഒരു കിസ്സ് പ്രതീക്ഷിചൂടെ.. പോടാ.. അവന്റെ ഒരു കിസ്സ് സീൻ…നമ്മൾ അവിടെ ചെല്ലുമ്പോൾ തന്നെ അവൾ നമ്മളെ ആട്ടി പുറത്തു ആക്കും.. പിന്നെയ കിസ്സ്.. ജോൺ ഇതെല്ലാം കേട്ട് ചിരിച്ചു കൊണ്ട് അർജുനെ നോക്കി..

അവൻ ഇതൊന്നും കേൾക്കാത്തത് പോലെ ഏതോ ലോകത്തു ആയിരുന്നു.. അർജുന്റെ നോട്ടം കണ്ടു ജോൺ ചുറ്റും നോക്കി… വഴിയോരത്തെ ഒരു മരത്തണലിൽ ചുവട്ടിൽ ബെഞ്ചിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയിൽ അവന്റെ നോട്ടം എത്തി.. ഒരു നിമിഷം നോട്ടം മാറ്റി എങ്കിലും ഒരു ഞെട്ടലിൽ വീണ്ടും അവൻ സൂക്ഷിച്ചു നോക്കി.. അതെ.. അത് ഗായത്രി തന്നെ ആയിരുന്നു.. ജോൺ വേഗം തന്നെ കാർ സൈഡിൽ നിർത്തി.. എല്ലാവരും ജോണിനെ നോക്കി.. അർജുൻ ജോണിനെ നോക്കുമ്പോൾ കണ്ടു അവന്റെ മുഖത്തെ സന്തോഷം..

ജോണിന് എങ്ങനെ പറയും എന്ന് അറിയാതെ ഗായത്രി ഇരിക്കുന്ന സ്ഥലത്തേക്ക് നോക്കി.. അവന്റെ നോട്ടം കണ്ടു സുധിയും വിനുവും നോക്കി… അവരും കണ്ടു കുറച്ചു ദൂരെ ഇരിക്കുന്ന ഗായത്രിയെ.. പെട്ടന്ന് തന്നെ അവരുടെ നോട്ടം അർജുനിൽ എത്തി.. ജോണിന്റെ മുഖത്തു നിന്നും അർജുൻ കാര്യം മനസ്സിലാക്കിയിരുന്നു.. അവന്റെ നോട്ടം പോയ ഭാഗത്തേക്ക് അർജുൻ നോക്കിയതും അവന്റെ ഹൃദയം പൊട്ടുന്നത് പോലെ തോന്നി.. കാണാൻ ആഗ്രഹിച്ച ആളെ മുന്നിൽ കണ്ടിട്ടും ഒന്നു അനങ്ങാൻ പോലും കഴിയാതെ നിശ്ചലം ആയി അവൻ..

അവളെ തന്നെ ഇമ വെട്ടാതെ നോക്കി ഇരിക്കുന്ന അർജുനെ ജോൺ കുലുക്കി വിളിച്ചു.. അപ്പോൾ ആണ് തന്റെ മുന്നിൽ ഉള്ളത് ശരിക്കും ഗായത്രി തന്നെ ആണെന്ന് അവനു മനസിലായത്.. പിന്നെ ഒന്നും നോക്കാതെ അർജുൻ കാറിൽ നിന്നും ഇറങ്ങി.. ബാക്കി ഉള്ളവരും അവന്റെ കൂടെ ഇറങ്ങി.. കാരണം അവർ തമ്മിൽ കണ്ടാൽ എന്തും സംഭവിക്കാം എന്ന് അവർക്ക് അറിയാമായിരുന്നു.. റോഡിന്റെ മറു സൈഡിൽ ഉള്ള മരത്തണലിൽ ഇരിക്കുന്ന ഗായത്രി ഇതൊന്നും അറിയാതെ..

അവൾക്കു എന്തോ ഒരു പരവേശം തോന്നിയിരുന്നു.. അടുത്ത് തന്നെ പ്രിയപ്പെട്ടത് എന്തോ ഉള്ളത് പോലെ.. വണ്ടികൾ പാഞ്ഞു പോകുന്ന റോഡിലൂടെ അർജുൻ അവളുടെ അരികിലേക്ക് പാഞ്ഞു… അവന്റെ തൊട്ടു പുറകിൽ തന്നെ ജോണും വിനുവും സുധിയും.. അവളുടെ അടുത്തേക്ക് ചുവടുകൾ മാത്രം ബാക്കി നിൽക്കെ അർജുൻ ഒന്ന് നിന്നു.. അർജുൻ പെട്ടന്ന് നിന്നത് കണ്ടു ജോൺ അർജുനെ നോക്കി.. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഭാവം ആയിരുന്നു അവന്റെ മുഖത്തു..

ദേഷ്യവും സങ്കടവും നിരാശയും ഒക്കെ കൂടെ ഉള്ള ഒരു ഭാവം.. നിന്റെ ഗായത്രി നിന്റെ അടുത്ത് ഉണ്ട് അജു.. നീ പോ.. അവൾ എന്ത് പറഞ്ഞാലും ചെയ്താലും അത് കൊള്ളാൻ നീ ബാധ്യസ്ഥൻ ആണ്.. പോയി അവളെ കൂട്ടി കൊണ്ട് വാടാ… ജോൺ പറഞ്ഞു കഴിഞ്ഞതും അർജുൻ അവളുടെ അടുത്തേക്ക് നടന്നു.. വിനുവും സുധിയും ജോണിന്റെ കൂടെ കുറച്ചു മാറി നിന്നു..

അവരും കാണുകയായിരുന്നു ഗായത്രിയുടെ പെരുമാറ്റം എങ്ങനെ ആവും എന്ന്.. പെട്ടന്ന് ആണ് ഒരാൾ ഗായത്രിയുടെ അടുത്ത് വന്നതും അവളെ വാരി പുണർന്നതും.. ആ കാഴ്ച കണ്ടു അർജുന്റെ കാലുകൾ നിശ്ചലം ആയി… ഒപ്പം ശ്വാസം നിലച്ചു പോകുന്നത് പോലെയും..അപ്പോളും അവന്റെ കാതുകളിൽ അവന്റെ ശബ്ദം മുഴങ്ങികൊണ്ടിരുന്നു.. ഐ ലവ് യു ഗായത്രി..നിന്നെ ആർക്കും വിട്ടു കൊടുക്കില്ല ഞാൻ….. (തുടരും)

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.