Novel

💕നിനക്കായ്‌💕: ഭാഗം 18

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

 രാവിലെ ഗായത്രിയെ അടുക്കളയിൽ കണ്ടതും മാളു ഓടി വന്നു.. വാസുകിയുടെ അടുത്തു നിന്നും അവളെ മാറ്റി നിർത്തി അവൾ ആകാംഷയോടെ ഗായത്രിയെ നോക്കി.. ഗായത്രി ഇല്ല എന്ന് തല ആട്ടിയതും മാളു ദേഷ്യപ്പെട്ടു.. ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ.. രണ്ടും കൂടെ ഓരോന്ന് കാട്ടി കൂട്ടി ഇവിടെ വരെ എത്തിച്ചിട്ട് ഇനി മിണ്ടാൻ പേടി.. എനിക്ക് പേടി തോന്നുവാ ഡി അടുത്ത് ചെല്ലുമ്പോൾ തന്നെ.. നീ പണ്ട് ഇഷ്ടം പറയാൻ നടക്കുന്ന ഗായത്രി അല്ല.. അങ്ങേരുടെ ഭാര്യ ആണ്.. പിന്നെ നിനക്ക് ബോധം ഇല്ലെങ്കിലും നിങ്ങൾ തമ്മിൽ എല്ലാം കഴിഞ്ഞു..

ഇനി എന്താ പേടി.. അതാണ് പേടി..കാണുമ്പോൾ തന്നെ ചമ്മൽ.. ഞാൻ അപ്പൊ എന്തൊക്കെയാ പറഞ്ഞത് എന്നൊന്നും അറിയില്ലല്ലോ.. അല്ല നിന്റെ കെട്ട്യോൻ ഒന്നും മിണ്ടാൻ വന്നില്ലേ.. ഇല്ല.. ഞാൻ ഇന്നലെ ദേഷ്യപ്പെട്ടില്ലേ അത് കൊണ്ടു ആണെന്ന് തോന്നുന്നു.. മാളു എന്തോ ആലോചിച്ചു കൊണ്ടു ഗായത്രിയെ വലിച്ചു കൊണ്ടു അവളുടെ മുറിയുടെ മുന്നിൽ പോയി നിന്നു.. എന്നിട്ട് അവളുടെ മുടിയിൽ നിന്നും മുണ്ട് അഴിച്ചു മുടി എല്ലാം ശരിയാക്കി കൊടുത്തു.. ഗായത്രി മാളു എന്താ ചെയ്യുന്നത് എന്ന് അറിയാതെ അന്തം വിട്ട് നിന്നു.. മാളു അടുക്കളയിൽ പോയി ഒരു ഗ്ലാസ്‌ ചായ എടുത്തു ഗായത്രിയുടെ കയ്യിൽ കൊടുത്തു.. പോയി ഏട്ടന് കൊടുക്കു..

പിന്നെ എന്തെങ്കിലും പറഞ്ഞു ഇന്ന് ലീവ് എടുക്കാൻ പറ.. ഞാൻ പറഞ്ഞാൽ.. എന്തിനാ ലീവ്.. അതൊക്കെ ഉണ്ട്.. നീ പോയി എങ്ങനെ എങ്കിലും ലീവ് എടുപ്പിക്ക്.. നീ പറഞ്ഞാൽ എന്തായാലും കേൾക്കും.. ഗായത്രി മടിച്ചു മടിച്ചു പോകാൻ നിന്നതും മാളു അവളെ പിടിച്ചു നിർത്തി അവളുടെ സാരീ വയറു ഭാഗത്ത്‌ നിന്നും താഴ്ത്തി.. ഇതെന്താ ഡി കാണിക്കുന്നേ.. രാവിലെ കെട്ട്യോന്റെ അടുത്ത് ഇങ്ങനെ ഹോട് ആയിട്ട് വേണം പോവാൻ മാളു പറഞ്ഞത് പോലെ ഗായത്രി മുറിയിൽ കയറി.. അർജുൻ എഴുനെറ്റിയിരുന്നു.. ബാത്‌റൂമിൽ ആണെന്ന് കണ്ടതും ഗായത്രി ചായ മേശയിൽ വച്ചു..

ഷെൽഫിൽ നിന്നും അവനു ഇടാനുള്ള ഡ്രസ്സ്‌ എടുത്തു ബെഡിൽ വെക്കുമ്പോൾ ആണ് അർജുൻ ബാത്‌റൂമിൽ നിന്നും വന്നത്.. തോർത്ത്‌ മാത്രം ചുറ്റി ദേഹത്ത് വെള്ളതുള്ളികളോടെ വരുന്ന അർജുനെ കണ്ടു ഗായത്രി വേഗം തിരിഞ്ഞു നിന്നു..ഗായത്രിയെ അവിടെ പ്രതീക്ഷിക്കതിരുന്ന അർജുനും ഞെട്ടി.. പിന്നെ വേഗം മുണ്ട് എടുത്തു ഉടുത്തു.. എന്താടി.. തിരിഞ്ഞു നിൽക്കുന്നത് കണ്ടാൽ തോന്നും ഒന്നും കണ്ടിട്ടില്ല എന്ന്.. അതിനു ഞാൻ ഒന്നും കണ്ടില്ലല്ലോ.. ഇനി ഒന്നും കാണാനും കാണിക്കാനും ഇല്ല എന്റെ മോളെ.. എല്ലാം കഴിഞ്ഞു.. അർജുൻ അതും പറഞ്ഞു ഗായത്രിയെ ചരിഞ്ഞു നോക്കി.. ഗായത്രി നിന്ന് പതറുന്നത് കണ്ടു അർജുൻ അവളുടെ അടുത്ത് പോയി നിന്നു..

എന്താ നിനക്ക്.. അത്.. ഇവിടെ എവിടെയാ അമ്പലം ഉള്ളത് ഇവിടെ അടുത്ത് ഒരു ചെറിയ കോവിൽ ഉണ്ട്.. എന്തെ.. എനിക്ക് ഒന്ന് പോവണം.. അമ്മയും മാളുവും ഇല്ലേ.. വൈകുന്നേരം പൊയ്ക്കോ.. അതല്ല.. എനിക്ക് ഏട്ടന്റെ കൂടെ പോവാൻ.. ആരുടേ കൂടെ.. അർജുൻ അറിയാത്തതു പോലെ ചോദിച്ചു..ഗായത്രി ചിരിച്ചു കൊണ്ടു തല കൊണ്ടു അർജുന് നേരെ ആക്ഷൻ കാണിച്ചു.. അർജുൻ ചിരിച്ചു കൊണ്ടു അവളുടെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചു.. എന്താ മോളെ ഗായത്രി.. ഞാൻ ഇന്നലെ മുതൽ ശ്രദ്ധിക്കുന്നുണ്ട്.. എനിക്ക് ഫോൺ വിളിക്കുന്നു.. ഞാൻ വന്നപ്പോൾ മുതൽ എന്നെ തന്നെ നോക്കി നിൽക്കുന്നു..

ഇപ്പൊ എന്റെ കൂടെ വരണം എന്ന് പറയുന്നു.. ഏട്ടൻ എന്നൊക്കെ വിളിക്കുന്നു.. എന്താണ്.. പഴയ പോലെ പ്രേമിക്കാൻ തുടങ്ങിയോ.. ഗായത്രി ചിരിച്ചു കൊണ്ടു അവന്റെ നെഞ്ചിൽ കിടന്നു.. അവൻ അവളെ അടർത്തി മാറ്റി അവളുടെ മുഖത്തേക്ക് വീണ്ടും നോക്കി.. ഗായത്രി നാണത്താൽ തല താഴ്ത്തി.. പറയെടി.. ഇപ്പൊ പറയില്ല.. സമയം ആവട്ടെ.. എടി ഇതാണ് ബെസ്റ്റ് ടൈം.. ഇപ്പൊ പറഞ്ഞാൽ ഇന്ന് ലീവ് എടുത്തു ഇപ്പൊ തന്നെ ആഘോഷിക്കലോ.. എന്ത്.. ഫസ്റ്റ് നൈറ്റ്‌.. ഗായത്രി അവനെ തള്ളി മാറ്റി പോകാൻ നിന്നു.. അർജുൻ അവളെ ചുമരിൽ ചേർത്ത് നിർത്തി രണ്ടു കയ്യും പിടിച്ചു വച്ചു..

അവൾക്കു അവന്റെ മുഖത്തേക്ക് നോക്കാൻ തന്നെ മടി തോന്നി.. മുഖത്തോട്ട് നോക്കെടി.. ഗായത്രി അവന്റെ കണ്ണുകളിൽ അവളോട്‌ ഉള്ള പ്രണയം ഉണ്ടായിരുന്നു.. അവന്റെ കണ്ണുകളിൽ നോക്കുംതോറും അവൾക്ക് സ്വയം നഷ്ടമാവുന്നത് പോലെ തോന്നി.. തന്നിലേക്ക് അടുക്കുന്ന അവന്റെ അധരങ്ങളെ പുൽകാൻ അവളും കൊതിച്ചു.. എന്താണ് പകൽകിനാവ് കാണുവാണോ.. അർജുൻ ചോദിച്ചപ്പോൾ ആണ് താൻ ഇത്രയും നേരം സ്വപ്നത്തിൽ ആയിരുന്നു എന്ന് ഗായത്രിക്ക് ബോധം വന്നത്.. (ഈ ഭാഗം വരെ വായിച്ചു സന്തോഷിച്ചവരോട്… പൊങ്കാല സ്വീകരിക്കും 😜)

ഗായത്രി നോക്കുമ്പോൾ അർജുൻ ഓഫീസിൽ പോവാൻ റെഡി ആയിരുന്നു.. എങ്ങനെ അവനെ തടയും എന്നാലോചിച്ചു നിൽക്കുന്ന ഗായത്രിയെ കണ്ടു അർജുൻ നോക്കി നിന്നു.. എന്ത് പറ്റി നിനക്ക്.. ഇന്നലെ മുതൽ ശ്രദ്ധിക്കുന്നുണ്ട്.. സുഖമില്ലേ.. അവന്റെ ചോദ്യം കെട്ട് അതിൽ തന്നെ പിടിക്കാമെന്ന് കരുതി ഗായത്രി തലയിൽ കൈ വച്ചു കൊണ്ടു പറഞ്ഞു.. എന്താ അറിയില്ല.. പനി വരാൻ ആണെന്ന് തോന്നുന്നു.. എന്ന വേഗം റെഡി ആവു..ഹോസ്പിറ്റലിൽ പോവാ.. അർജുൻ അവളുടെ നെറ്റിയിൽ തൊട്ടു നോക്കി പറഞ്ഞു.. ഗായത്രി അത് അനുസരിച്ച് റെഡി ആയി..

വാസുകിയോട് പറഞ്ഞു അവർ ഒരുമിച്ചു ഇറങ്ങി.. മാളു ഗായത്രിയെ നോക്കി ഒക്കെ എന്ന് കാണിച്ചു.. ആശുപത്രിയിൽ ചെന്നു ഗായത്രിയെ ഡോക്ടറെ കാണിച്ചു.. ഒരു കുഴപ്പവും ഇല്ലാതെ ഡോക്ടറെ കാണാൻ പോയതിൽ അവൾക്ക് പേടി ഉണ്ടായിരുന്നു..അർജുൻ വെപ്രാളത്തോടെ ഇരിക്കുന്നത് കണ്ടു ഗായത്രിക്ക് സന്തോഷം തോന്നി.. അവന്റെ ഹൃദയത്തിൽ അത്രയും സ്നേഹം ഉണ്ടെന്ന് മനസ്സിലാക്കാൻ വൈകിയതിൽ സങ്കടവും.. തിരിച്ചു പോവുമ്പോൾ അർജുനോട് തുറന്നു സംസാരിക്കണം എന്ന് അവൾ കരുതി.. എന്നാൽ അവളുടെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ചു കൊണ്ടു അർജുന് ഓഫിസിൽ നിന്നും കാൾ വന്നു..

ജോണിനെ വിളിച്ചു വരുത്തി ഗായത്രിയെ വീട്ടിൽ കൊണ്ടു വിടാൻ ഏൽപ്പിച്ചു അർജുൻ പോയി.. ഗായത്രിക്ക് നല്ല സങ്കടം വന്നു.. മാളുവിനോട് എല്ലാം പറഞ്ഞപ്പോൾ അവൾക്കും സങ്കടം തോന്നി.. എന്തെങ്കിലും വഴി കാണാം എന്ന് പറഞ്ഞു മാളു അവളെ സമാധാനിപ്പിച്ചു.. അർജുൻ ജോലി കഴിഞ്ഞു വരുന്നത് വരെ ഗായത്രിക്ക് ഒരു തരം പരിഭ്രാന്തി പോലെ തോന്നി.. ഏതു നിമിഷവും അവനെ കണ്ടു ഇരിക്കാൻ ആഗ്രഹം.. ഒരിക്കൽ ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ചത് ആണ്.. ഇപ്പോൾ അവനിൽ നിന്നും ഒരു മോചനം വേണ്ട എന്ന് തോന്നുന്നു.. അവന്റെ ഓർമയിൽ അവൾ സമയം തള്ളി നീക്കി..

ഗായത്രി അടുക്കളയിൽ രാത്രി ഭക്ഷണം റെഡിയാക്കുമ്പോൾ ആണ് അർജുൻ വന്നത്.. അവൾ വേഗം ചായ ഇട്ട് അവന്റെ അടുത്തേക് പോയി.. അപ്പൊൾ ആണ് അർജുൻ ബാഗിലേക്ക് ഡ്രസ്സ്‌ എല്ലാം എടുത്തു വെക്കുന്നത് കണ്ടത്.. ഗായത്രി അത് കണ്ടു ആകെ അമ്പരന്നു.. എങ്ങോട്ടാ പോവുന്നെ.. ഓഫിസ് കാര്യത്തിന് ഒന്ന് കൽക്കത്ത വരെ പോണം.. അന്നത്തെ എന്റെ പെർഫോമൻസ് കണ്ടു മായ മേടം എനിക്ക് തന്നെ ആ ഡ്യൂട്ടി തന്നു.. എപ്പോളാ വരാ.. ഒരാഴ്ച എന്തായാലും എടുക്കും.. അവിടെ ചെന്നാലേ അറിയൂ.. ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു.. അടുത്ത് വേണമെന്ന് ആഗ്രഹിക്കുമ്പോൾ തന്നെ ഉള്ള വേർപാട്.. അവൾ അവൻ കാണാതെ കണ്ണുകൾ തുടച്ചു..

ഞാനും വന്നോട്ടെ.. അവനെ കാണാതെ ഇരിക്കാൻ കഴിയില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടു തന്നെ ഗായത്രി അങ്ങനെ ചോദിച്ചു. അത് കെട്ട് അർജുൻ അവളെ നോക്കി ചിരിച്ചു.. വേണ്ട..കുറച്ചു ദിവസം എങ്കിലും എന്റെ മുഖം കാണാതെ ഇരുന്നാൽ നിനക്ക് സന്തോഷം കിട്ടട്ടെ.. അർജുൻ അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചു.. പിന്നെ കുളിക്കാൻ കയറി.. ഗായത്രി ബെഡിൽ ഇരുന്നു കരഞ്ഞു.. അവൾക്കു അത് ഒട്ടും സഹിക്കാൻ കഴിഞ്ഞില്ല…അവളുടെ കണ്ണുകൾ ഒഴുകികൊണ്ടേ ഇരുന്നു.. അർജുൻ വരുന്നത് കണ്ടു അവൾ കണ്ണുകൾ തുടച്ചു.. അർജുൻ ഡ്രസ്സ്‌ മാറി…

ഗായത്രി അപ്പോൾ ഒക്കെ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. എല്ലാം കഴിഞ്ഞു അർജുൻ ഗായത്രിയുടെ അടുത്ത് വന്നു ഇരുന്നു.. ഗായത്രിയുടെ കയ്യിൽ പിടിച്ചു.. ഗായത്രി അവനെ തന്നെ നോക്കി ഇരുന്നു.. നിന്നെ കാണാതെ ഇരിക്കാൻ പറ്റില്ല.. വേറെ വഴി ഇല്ല.. അർജുൻ ഒരു ബോക്സ് അവളുടെ കയ്യിൽ വച്ചു കൊടുത്തു..ഗായത്രി അത് എന്താണെന്ന വിധത്തിൽ അർജുനെ നോക്കി.. അവൻ അത് തുറന്നു കൊടുത്തു.. ഫോൺ ആയിരുന്നു.. അത് അവളുടെ കയ്യിൽ വച്ചു കൊടുത്തു.. എനിക്ക് തോന്നുമ്പോൾ വിളിക്കാൻ ഉള്ളത് ആണ്.. ഇഷ്ടം ഇല്ലെങ്കിലും എടുത്തു നാലു ചീത്ത എങ്കിലും പാറയോണ്ട്..

അർജുൻ എഴുന്നേറ്റു പോകാൻ നിന്നു.. ഗായത്രിക്ക് ആ നിമിഷം സ്വയം എല്ലാം നഷ്ടമാവുന്നത് പോലെ തോന്നി.. അവൾ ഓടി പോയി അർജുന്റെ പുറകിൽ നിന്നും കെട്ടിപിടിച്ചു… അർജുൻ ഒരു നിമിഷം പകച്ചു.. ഗായത്രി കരഞ്ഞു കൊണ്ടു അവനെ ഇറുക്കി പിടിച്ചു കൊണ്ടേ ഇരുന്നു..അർജുൻ അവളെ എങ്ങനെ ഒക്കെയോ വേർപ്പെടുത്തി അവന്റെ മുന്നിലേക്ക് നിർത്തി.. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടു അർജുന് എന്തോ സങ്കടം തോന്നി.. എന്ത് പറ്റി.. പനി മാറിയില്ലേ.. ഒന്നും ഇല്ല എന്ന് പറഞ്ഞു ഗായത്രി വീണ്ടും അവനെ കെട്ടിപിടിച്ചു.. അവളുടെ പെരുമാറ്റം അവനിൽ ഒരുപാട് സന്തോഷം നൽകി..

അവളെ വാരി പുണർന്നു കൊണ്ടു അവനും നിന്നു.. പിന്നെ പതിയെ അവളെ അടർത്തി മാറ്റി അർജുൻ അവളുടെ മുഖം കയ്യിൽ എടുത്തു.. അവളുടെ കണ്ണുകളിൽ അവന്റെ ചുണ്ടുകൾ ചേർത്തു.. ഗായത്രി അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.. അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ കോർത്തു… എത്ര നുകർന്നിട്ടും മതിയാവാതെ അവൻ കൂടുതൽ ആവേശത്തിൽ നുകർന്നു.. ഗായത്രിയും മത്സരിക്കുകയായിരുന്നു അവനെ സ്നേഹിക്കാൻ.. ഒടുവിൽ അവന്റെ കൈകൾ അവളുടെ ദേഹത്തിലൂടെ ഇഴയാൻ തുടങ്ങി.. അവളുടെ വയറിൽ അമർത്തി പിടിച്ചു അർജുൻ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് പാഞ്ഞു.. ഗായത്രി ആകെ വിയർത്തു..

അവളുടെ ശ്വാസം പോലും അവന്റെത് ആക്കി മാറ്റാൻ വേണ്ടി അവൻ കൊതിച്ചു … അർജുന്റെ ഫോൺ അടിച്ചപ്പോൾ ആണ് രണ്ടു പേർക്കും ബോധം വന്നത്.. അർജുൻ ആഗ്രഹം ഇല്ലാതെ അവളിൽ നിന്നു അടർന്നു മാറി.. ഗായത്രി അവന്റെ ഷർട്ടിൽ നിന്നും പിടി വിടാതെ നിന്നു.. എനിക്ക് നിന്നോട് ഒരുപാട് സംസാരിക്കാൻ ഉണ്ട്.. ഒരുപാട് ഒരുപാട്… ഞാൻ തിരിച്ചു വന്നു പുതിയ ഒരു ജീവിതം തുടങ്ങാൻ.. കാത്തിരിക്കില്ലേ നീ എനിക്ക് വേണ്ടി.. ഗായത്രി അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു.. അർജുൻ അവളെ വാരി പുണർന്നു.. ഗായത്രിയുടെ സങ്കടം കണ്ടു അവനും ഒരുപാട് സങ്കടം തോന്നി..

പെട്ടന്ന് വരണം.. എനിക്കും ഉണ്ട് ഒരുപാട് പറയാൻ.. ഏട്ടന്റെ നല്ല പതിയായി ജീവിതം തുടങ്ങാൻ ഞാൻ കാത്തിരിക്കും.. അവർ അകന്നു മാറി.. അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ടു അർജുൻ ബാഗ് എടുത്തു പോയി.. ഗായത്രി കരഞ്ഞു കൊണ്ടു അവിടെ തന്നെ ഇരുന്നു.. കുറച്ചു കഴിഞ്ഞു മാളു വന്നു അവളെ സമദനിപ്പിച്ചു.. ഗായത്രി കരഞ്ഞു കൊണ്ടു ബെഡിൽ കിടന്നു.. അർജുൻ ഒരുപാട് സന്തോഷം തോന്നി.. ഗായത്രി തന്നെ മനസിലാക്കിയതിൽ.. തന്നെ സ്നേഹിക്കാൻ തുടങ്ങിയത്തിൽ.. പക്ഷെ ഇപ്പൊ തന്നെ ഒരു പിരിയൽ ഉണ്ടായതിൽ ദേഷ്യവും.. നിന്നെ കൊണ്ടു പോവാൻ കഴിയാത്തത് കൊണ്ടാണ്.. അവിടെ ഞാൻ തിരക്കിൽ ആവും..

നീ ഒറ്റയ്ക്ക്.. വേണ്ട.. ഞാൻ തിരിച്ചു വരും.. ഞാൻ തിരിച്ചു വരുന്നത് ഗായത്രി നിന്റെ പ്രണയം നിനക്ക് നൽകാനും എന്റെ പ്രണയം സ്വന്തം ആക്കാനും… ഒരാഴ്ച കടന്നു പോയി… പക്ഷെ ഗായത്രിക്ക് അത് യുഗങ്ങൾ ആയിരുന്നു..അർജുൻ ഒഴിവ് കിട്ടുമ്പോൾ എല്ലാം അവളുടെ ശബ്ദം കേൾക്കാൻ കൊതിച്ചു.. അവരുടെ പ്രണയം അവർ പോലും അറിയാതെ പുറത്തു വന്നു കൊണ്ടിരുന്നു.. ഇരുവര്കും അത്ര മാത്രം കാണാൻ ആഗ്രഹം തോന്നി.. അർജുൻ ഒരാഴ്ച കഴിഞ്ഞിട്ടും വന്നില്ല.. വിശ്വൻ വന്നത് കൊണ്ടു വാസുകിയും മാളുവും നാട്ടിൽ പോവാൻ നിന്നു..അവർ ഗായത്രിയെയും കൂടെ കൊണ്ടു പോയി..അർജുന്റെ അനുവാദത്തോടെ.. വീട്ടിൽ എത്തിയ ഗായത്രിക്ക് അർജുന്റെ മുറിയിൽ കയറിയതും ഹൃദയം വിങ്ങി..

അവളുടെ ഓർമ്മകളിൽ അർജുനെ വെറുത്തു പോയ നിമിഷത്തെ പഴിച്ചു.. കണ്ണുകൾ നിറഞ്ഞു വന്നത് തുടച്ചു കൊണ്ടു ഗായത്രി അർജുന് ഫോൺ വിളിച്ചു.. ആദ്യത്തെ റിങ്ങിൽ തന്നെ അർജുൻ ഫോൺ എടുത്തു.. നിന്നെ വിളിക്കാൻ വേണ്ടി ഇരിക്കയായിരുന്നു.. അപ്പൊ തന്നെ നീ വിളിച്ചു.. ഗായത്രിയുടെ മറുപടി ഒന്നും കേൾക്കാത്തത് കണ്ടപ്പോൾ തന്നെ അർജുന് അവൾ കരയുകയാണെന്ന് മനസിലായി.. എന്തിനാ ഡി കരയുന്നെ.. ഒന്നുല്ല.. ഏട്ടൻ എപ്പോളാ വരാ.. പെണ്ണെ ഇനി കരഞ്ഞാൽ ഉണ്ടല്ലോ.. ഞാൻ വന്ന ഉടനെ നിന്റെ കാരണം നോക്കി ഒന്ന് തരും.. ഇത്രയും നാൾ എന്നെ ഇഷ്ടം ഇല്ലാത്തോണ്ട് ഉള്ള കരച്ചിൽ ആയിരുന്നു..

ഇപ്പൊ ഇഷ്ടം കൊണ്ടു കരയുന്നു… എനിക്ക് കാണാതെ ഇരിക്കാൻ പറ്റുന്നില്ല.. അപ്പൊ എനിക്കോ.. മായ മേടം എനിക്ക് ഇട്ട് തന്നൊരു പണി ആണ് ഇത്.. ഇത് തീർത്തിട്ട് അവരെ ഒന്നു കണ്ടു കഴിഞ്ഞു നിന്റെ അടുത്തേക് തന്നെ അല്ലെ ഞാൻ വരാ..പിന്നെ എവിടെയും പോവില്ല.. അർജുനോട് സംസാരിച്ചു സമയം പോയത് അറിയാതെ അവർ അവരുടെ ലോകതായിരുന്നു..ഗായത്രി ആ വീട്ടിൽ മരുമകൾ അല്ലായിരുന്നു.. മാളുവിന്റെ കൂടെപിറപ്പ് ആയി തന്നെ എല്ലാവരും കണ്ടു.. ഒരുപാട് കൊതിച്ച ജീവിതം തനിക്ക് കിട്ടിയിട്ടും അർജുൻ ഇല്ലാത്തതു അവളുടെ സങ്കടം കൂട്ടി.. മാളുവിനോടപ്പം സമയം ചിലവഴിച്ചു അവൾ സങ്കടങ്ങളെ മറക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു..

ഗായത്രിയുടെ അവസ്ഥ മനസിലാക്കി മാളു അവളുടെ കൂടെ തന്നെ നിന്നു.. അന്ന് വൈകുന്നേരം മാളുവും ഗായത്രിയും കൂടെ അമ്പലത്തിൽ പോയി.. എന്തോ ഗായത്രിക്ക് അന്ന് ഭയങ്കര സന്തോഷം തോന്നി.. കാരണം അർജുൻ നാളെ വരും എന്ന് പറഞ്ഞിരുന്നു.. അവൾ നന്നായി പ്രാർത്ഥിച്ചു കഴിഞ്ഞു മാളുവിനോടൊപ്പം നടക്കുകയായിരുന്നു.. മാളു.. മ്മ്.. എടി.. നീ എന്നോട് മുന്നേ ഒരു കാര്യം പറഞ്ഞിരുന്നില്ലേ.. നിനക്ക് ആരെയോ ഇഷ്ടം ആണെന്ന്.. അതിന്.. അല്ല…അമ്മ ഇന്ന് അച്ഛനോട് പറയുന്നത് കെട്ട് നിന്റെ കല്യാണം നോക്കാൻ സമയം ആയെന്നു.. അപ്പൊ നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന് ചോദിക്കാൻ അമ്മ എന്നെ ഏല്പിച്ചു.. ഉണ്ടായിരുന്നു..

ഇനി അത് നടക്കില്ല.. ആരാ എന്ന് പറയെടി.. അത്.. അത് പിന്നെ.. വേണ്ട.. മാളു.. നിന്റെ ഇഷ്ടം ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം.. അന്ന് നീ പറഞ്ഞത് പോലെ ഭാര്യ പറഞ്ഞാൽ നിന്റെ ഏട്ടൻ കേൾക്കും ഡി.. നീ അത് വിട്ടേ… മാളു ഒഴിഞ്ഞു മാറുന്നത് കണ്ടു ഗായത്രി അത് ആരായിരിക്കും എന്ന് ഊഹിച്ചു. പക്ഷെ അവളുടെ മനസ്സിൽ ആരും വന്നില്ല.. അവളെ ഒന്ന് കൂടെ ചോദിച്ചു അവളുടെ ഇഷ്ടം അർജുനോട് പറയണം എന്ന് ഗായത്രി തീരുമാനിച്ചു.. രാത്രി കിടക്കാൻ തുടങ്ങുമ്പോൾ ആണ് മാളുവിന്റെ ഫോണിലേക്ക് കാൾ വന്നു അവൾ പുറത്തു പോയത്..

ഗായത്രി കിടക്കാൻ തുടങ്ങും മുൻപ് മാളു അവളുടെ അടുത്തേക്ക് ഓടി വന്നു.. ഗായു.. മഴക്കോളുണ്ട്.. ടെറസിൽ ഉള്ള ഡ്രസ്സ്‌ ഒക്കെ ഒന്ന് എടുത്തു കൊണ്ടു വാടി.. എന്റെ അജു ഏട്ടൻ ഇപ്പൊ വിളിക്കും.. എന്നിട്ട് കൊണ്ടു വരാം.. ഏട്ടൻ വിളിച്ചാൽ ഞാൻ എടുത്തോളാം.. നീ പൊ പ്ലീസ്.. ഗായത്രി അവളെ തുറിച്ചു നോക്കി മുകളിൽ പോയി.. സാദാരണ മാളു എന്നെ കൊണ്ടു ഒന്നും ചെയ്യിക്കാറില്ല.. ഇപ്പൊ എന്താ ഇങ്ങനെ എന്നാലോചിച്ചു അവൾ തുണികൾ ഓരോന്നും എടുത്തു.. പെട്ടന്ന് അരയിൽ എന്തോ അരിക്കുന്നത് പോലെ തോന്നി അവൾ പേടിയോടെ ഒച്ച വെക്കാൻ തുടങ്ങിയതും അവളുടെ വാ പൊത്തി അവളെ ഭിത്തിയിൽ ചാരി നിർത്തി..

പേടിച്ചു പോയ ഗായത്രി കണ്ണുകൾ തുറന്നു നോക്കുമ്പോൾ കണ്ടു ചിരിച്ചു കൊണ്ടു നിൽക്കുന്ന അർജുനെ.. അവൾക്ക് സന്തോഷം കൊണ്ടു കണ്ണുകൾ നിറഞ്ഞു.. അവൾ അവനെ ഇരുക്കി പുണർന്നു.. വിശ്വാസം ഇല്ലാത്തത് പോലെ മുഖത്തു എല്ലാം തൊട്ടു.. ഞാൻ തന്നെയാനേടി നിന്റെ കണവൻ.. ഗായത്രി അവന്റെ മുഖത്തെല്ലാം ഉമ്മകൾ കൊണ്ടു മൂടി.. എത്ര പുണർന്നിട്ടും മതിയാവാത്തത് പോലെ അവൾ അവളുടെ സ്നേഹം അവനിൽ ചൊരിഞ്ഞു കൊണ്ടേ ഇരുന്നു.. ഏട്ടാ എപ്പോള വന്നേ.. കാണാൻ എത്ര കൊതിച്ചു എന്നറിയോ.. ഞാനും ഓടി വന്നത് അതിനല്ലേ..

നിന്റെ സ്നേഹം കാരണം ഞാൻ എങ്ങനെയാ ഇത്രയും ദിവസം തള്ളി നീക്കിയെ എന്ന് എനിക്കെ അറിയൂ.. അവളുടെ സ്നേഹത്തിൽ ലയിച്ചു അർജുനും നിന്നു.. ഒടിവിൽ ചുംബനവും ശ്വാസവും എല്ലാം ഒന്നായി മാറുമ്പോൾ ഉള്ളിലെ പ്രണയം എല്ലാം പുറത്തു വന്നു..പരസ്പരം മത്സരിച്ചു പ്രണയിക്കാൻ വേണ്ടി അവരുടെ ഹൃദയം വെമ്പി.. മാളു ചുമയ്ക്കുന്ന ശബ്ദം കെട്ട് ആണ് അവർ അകന്നത്.. അതേയ് താഴെ വരുന്നില്ലേ.. അതൊ അവിടെ തന്നെ ആണോ കിടക്കുന്നെ.. അർജുന്റെ കൈ പിടിച്ചു ഗായത്രി താഴെ പോയി.. അർജുനെ കണ്ടു വാസുകിയും വിശ്വനും അന്തം വിട്ട്..

അല്ല നീ എങ്ങനെ അകത്തു കയറി.. അത് അച്ഛാ.. ഞാൻ ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി.. വിശ്വൻ ചിരിച്ചു കൊണ്ടു ഗായത്രിയെ നോക്കി.. ഗായത്രി മുഖം താഴ്ത്തി.. അവരുടെ സ്നേഹം എന്നും നില നിൽക്കട്ടെ എന്ന് ആ അച്ഛൻ പ്രാർത്ഥിച്ചു.. അർജുൻ ഭക്ഷണം കഴിക്കാൻ വേണ്ടി ഇരുന്നു.. ഗായത്രി അവനു എല്ലാം വിളമ്പി കൊടുത്തു.. മാളുവും വാസുകിയും അവന്റെ അടുത്തു ഇരുന്നു.. പിന്നെ അജു.. നീ വന്നിട്ട് വേണം പറയാൻ എന്ന് കരുതി..ഗായത്രി മോള് തിരിച്ചു വന്നാൽ ചെയ്യാൻ വേണ്ടി ഒരു വ്രതം നേർന്നിരുന്നു.. നീ മോളെ അങ്ങോട്ട്‌ കൊണ്ടു പോയത് കൊണ്ടു ചെയ്യാൻ പറ്റിയില്ല..

ഇനി പോകുന്നതിന് മുന്നേ ചെയ്യണം.. അതിനെന്താ ചെയ്തോ.. അതിനു നീ കൂടെ സഹകരിക്കണം.. വല്ല ശയനപ്രദക്ഷിണം ആണെങ്കിൽ എന്നെ കിട്ടില്ല അമ്മ.. ആദ്യമേ പറഞ്ഞേക്കാം.. അതൊന്നും അല്ല.. മോള് ഏഴ് നാൾ വ്രതം എടുത്തു ശുദ്ധിയോടെ ഇരിക്കണം അത്ര ഉള്ളു.. അത് പറഞ്ഞതും അർജുൻ ഭക്ഷണം ചെന്നിയിൽ കയറി.. ഗായത്രി അവനു വെള്ളം എടുത്തു കൊടുത്തു.. ഇത് കണ്ടു മാളു ചിരിച്ചു.. അർജുൻ ദയനീയ ഭാവത്തിൽ വാസുകിയെ നോക്കി.. ഈ ചതി എന്നോട് വേണമായിരുന്നോ അമ്മേ.. പോടാ.. ഇനി എന്റെ മക്കൾക്ക് സങ്കടം ഒന്നും ഉണ്ടാവാൻ പാടില്ല..

ഇതിലും വലിയ സങ്കടം ഇനി എന്താ.. അർജുൻ ഗായത്രിയെ നോക്കി.. ഗായത്രി വാ പൊത്തി ചിരിക്കുന്നത് കണ്ടു അർജുന് ദേഷ്യം വന്നു.. അവൻ ഭക്ഷണം കഴിക്കുന്നത് നിർത്തി എഴുനേറ്റു പോയി.. മാളുവും ഗായത്രിയും പൊട്ടി ചിരിച്ചു… അജു നീ മുകളിൽ മുറിയിൽ കിടന്നോ..ഗായത്രി മാളുവിന്റെ കൂടെ ആണ് ട്ടോ.. അമ്മ ഇന്ന് തന്നെ തുടങ്ങണോ.. രാവിലെ നേരത്തെ എഴുന്നേറ്റു അമ്പലത്തിൽ പോകാൻ ഉള്ളത് ആണ്…നീ ഇനി ദേഷ്യപെടാൻ നിൽക്കണ്ട.. അല്ലെങ്കിലും ആലിൻ കായ പഴുക്കുമ്പോൾ കാക്കയ്ക്ക് വായ് പുണ്ണ് ആവും.. ചിരിക്കുന്ന ഗായത്രിയെ ദേഷ്യത്തിൽ നോക്കി അർജുൻ മുകളിൽ പോയി.. ഗായത്രിക്ക് സങ്കടം തോന്നി എങ്കിലും അർജുന്റെ കൂടെ ഉള്ള നിമിഷങ്ങൾഓർത്ത് അവൾക് നൽകിയ ടെൻഷൻ കുറഞ്ഞു.. എങ്കിലും അർജുൻ എന്തെങ്കിലും കട്ടി അടുത്ത് വരുമെന്ന് അവൾക്കു ഉറപ്പ് ഉണ്ടായിരുന്നു..…….….. (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.