Novel

നിന്നെയും കാത്ത്: ഭാഗം 18

Pinterest LinkedIn Tumblr
Spread the love

രചന: മിത്ര വിന്ദ

Thank you for reading this post, don't forget to subscribe!

ഇന്ന് എന്റെ ഓഫീസിൽ വരെ പോകണം… അവിടെ എല്ലാവരും നിന്നെ കാണണം എന്ന് പറഞ്ഞു..” “ഞാൻ എങ്ങോട്ടും ഇല്ല ” “അതെന്താ….” “നിങ്ങളുടെ ഭാര്യ ആണെന്ന് പറയാൻ ബുദ്ധിമുട്ട് ഉള്ള സ്ഥിതിക്ക് തത്കാലം ഞാൻ എവിടേക്കും ഇല്ല ” ഗൗരി കടുപ്പിച്ചു പറഞ്ഞു “ഒൻപതു മണി ആകുമ്പോൾ ഞാൻ റെഡി ആകും.. ആ സമയത്തു നീയും എന്റെ കൂടെ വന്നോണം.. ഇന്ന് അവിടെ ചെറിയ ഒരു പാർട്ടി ഉണ്ട്.. അത് ഈവെനിംഗ് ഇൽ ആണ്. രാവിലെ നമ്മൾക്ക് പോകേണ്ടത് വേറൊരു സ്ഥലത്തേക്ക് ആണ്. അവിടെ പോയിട്ട് തിരിച്ചു വന്നിട്ട് വേണം ഓഫീസിൽ പോവാൻ..

ഞാൻ പറഞ്ഞത് വ്യക്തം ആയോ തമ്പുരാട്ടിക്ക്..” “എന്റെ ഈ കാലും വെച്ചോണ്ട് മുടന്തി മുടന്തി ഞാൻ എവിടേക്കും വരുന്നില്ല മഹിയേട്ടാ…. ആളുകളോട് ഒക്കെ സമാധാനം പറഞ്ഞു മടുത്തു ” മഹി അല്പം സമയം ആലോചിച്ചു.. “മ്മ്.. ശരി ശരി… ഒരു കാര്യം ചെയ്യാം, നമ്മൾക്ക് പാർട്ടി വേറൊരു ദിവസത്തേക്ക് വെയ്ക്കാം… രാവിലെ ഉള്ള പ്രോഗ്രാം,, അത് മാറ്റി വെയ്ക്കാൻ പറ്റില്ല…. നിനക്ക് വരാൻ പറ്റില്ലേ ” “എവിടേയ്ക്കാ….സ്ഥലം ഇല്ലേ ” “അത് അവിടെ ചെല്ലുമ്പോൾ അറിഞ്ഞാൽ മതി…”

അപ്പോളേക്കും ലീലേടത്തി മഹിയ്ക്ക് ഉള്ള കോഫി കൊണ്ട് വന്നു. “ആഹ് ലീലേടത്തി… ഞാൻ ഇന്നലെ ഒരു കാര്യം മറന്നു….” മഹി ചെന്നു പേഴ്സ് എടുത്തു.. അതിൽ നിന്നും കുറച്ചു ക്യാഷ് എടുത്തു കൊണ്ട് വന്നു അവർക്ക് കൊടുത്തു. “ഇതു ഒന്നും വേണ്ട മോനേ ” “ഹേയ്.. ഇരിക്കട്ടെ…. ഞാൻ ഇന്നലെ ഇവൾക്ക് ക്ഷീണം ആയതു കൊണ്ട് ആണ് ലീലെടത്തിക്കു ഉള്ള ഡ്രസ്സ്‌ മേടിക്കാഞ്ഞത്.. ഇഷ്ടം ഉള്ള സാരീ പോയി മേടിച്ചോ കേട്ടോ ” “മഹിക്കുട്ടാ… ഞാൻ എവിടെ പോകാനാ… ഇപ്പോൾ എനിക്ക് പൈസ ക്കും ആവശ്യം ഇല്ല മക്കളെ…” “വെച്ചോളൂ….. ആവശ്യം എപ്പോളാ വരുന്നത് എന്ന് നമ്മൾക്ക് അറിയില്ലലോ ”

അവൻ കാപ്പി കുടിച്ചു കൊണ്ട് അവരോട് പറഞ്ഞു.. “മോൾക്ക് ഉള്ള കാപ്പി ഞാൻ താഴെ എടുത്തു വെച്ചിട്ടുണ്ട് കേട്ടോ ” അവർ ഗൗരി യെ നോക്കി. “ഇവള് വന്നോളും ഇറങ്ങി… ലീലേടത്തി ചെല്ല് ” മഹി പറഞ്ഞതും അവർ പിൻവാങ്ങി. “എനിക്ക് ഒരു ഗ്ലാസ്‌ കാപ്പി കൊണ്ട് വന്നു തന്നെന്നു കരുതി ആകാശം ഇടിഞ്ഞു ഒന്നും വീഴില്ല…” കാലിലെ മുറിവ് പരിശോധിച്ച് കൊണ്ട് ഗൗരി അവനെ കലിപ്പിച്ചു നോക്കി.. മഹി പക്ഷെ അവള് പറയുന്നത് ഒന്നും മൈൻഡ് ചെയ്തില്ല. “ഓഹ്.. ഞാൻ ഒരു കാര്യം മറന്ന് പോയി കേട്ടോ……” ഗൗരി തന്റെ ചൂണ്ടു വിരൽ താടിയിൽ മുട്ടിച്ചു കൊണ്ട് മഹിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

“ഞാനും ലീലേടത്തി യും ഇപ്പോൾ ഈ വിട്ടിൽ ഒരേ സ്ഥാനത്തു ഉള്ളവർ അല്ലെ… അപ്പോൾ പിന്നെ ചായ ഒന്നും അവര് കൊണ്ട് വന്നു തരേണ്ട കാര്യം ഇല്ലാ ” കാലിലെ മുറിവിൽ ഓയിന്മെന്റ് പുരട്ടി യിട്ട് ഗൗരി മുറിവ് പൊതിഞ്ഞു വെച്ചു. എന്നിട്ട് മെല്ലെ തറയിലേക്ക് ചവിട്ടി.. “അതേയ്… ഞാൻ പറയുന്നത് വെല്ലോം നിങ്ങൾ കേൾക്കുന്നുണ്ടോ ” തന്റെ നേരെ വിരൽ ഞൊടിക്കുന്നവളെ അവൻ ഒന്ന് പാളി നോക്കി. “എനിക്ക് എല്ലാ മാസവും 15000രൂപ വെച്ചു കൃത്യം തന്നോണം… കേട്ടല്ലോ ” “ഹമ്….. വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ നിനക്ക് ” “ഉണ്ടങ്കിൽ ” “ഒന്ന് പറഞ്ഞു തുലയ്ക്ക്.. എനിക്ക് വേറെ പണി ഉണ്ട് ”

അവനെ നോക്കി ഒന്ന് കണ്ണുരുട്ടി യിട്ട് ഗൗരി പുറത്തേക്ക് ഇറങ്ങി പോയി. മഹി പോയി ഡോർ ലോക്ക് ചെയ്തു. എന്നിട്ട് അലമാര തുറന്നു. തലേ ദിവസം ഗൗരി യുടെ വിട്ടിൽ നിന്നും എടുത്ത കവർ അവൻ തുറന്നു നോക്കി. അവളുടെ എന്തൊക്കെയോ സാധനങ്ങൾ ആണ്. അവളുടെ അനുജത്തി ആണ് അതെല്ലാം പാക്ക് ചെയ്തു വെച്ചത്. . ഒരു പഴയ പുസ്തകം ആണ്. അതിൽ അടുക്കി വെച്ചിരിക്കുന്നു കുറെ ഏറെ സർട്ടിഫിക്കറ്റസ്.. അവളുടെ പത്താം ക്ലാസ്സിലെയും, പ്ലസ് ടു വിലെയും, പിന്നെ ഡിഗ്രി ടെയും പിജി യുടെയും ഒക്കെ ഉണ്ട്.. ഇടയ്ക്ക് ഒരു ഫോട്ടോ അവൻ കണ്ടു.ഒരു സ്ത്രീ ചെറിയ ഒരു കുഞ്ഞിനേയും എടുത്തു കൊണ്ട് നിൽക്കുന്ന ഫോട്ടോ..

ഗൗരി യുടെ അമ്മ ആണെന്ന് തോന്നുന്നു.. അവൾക്ക് രണ്ട് വയസ് ഇൽ കൂടുതൽ ഇല്ല…. മുഖം നല്ല വ്യക്തം അല്ല.. അവിടിവിടെ ആയി മങ്ങിയിട്ടുണ്ട്. എന്നാലും കുഴപ്പമില്ല.. പിന്നെ ഉള്ളത് അവളുടെ അച്ഛൻ ആണെന്ന് തോന്നുന്നു.. കുറച്ചു കൂടി വലുത് ആയപ്പോൾ ഉള്ള ഫോട്ടോ ആണ്.. മുടി ഒക്കെ രണ്ടായി പിന്നി ഇട്ടിട്ടുണ്ട്.. അഞ്ചാറ് വയസ്.. അതിൽ കൂടുതൽ പ്രായം അവൾക്ക് ഇല്ല. മഹി അതെല്ലാം സസൂഷമം നോക്കി.. എന്നിട്ട് അവ ഭദ്രമായി തന്നെ അടച്ചു അലമാരയിൽ വെച്ചു പൂട്ടി.. താഴേക്ക് ഇറങ്ങി ചെന്നപ്പോൾ കണ്ടു ജോലിസ്ഥലത്തേക്ക് തിരികെ പോകാൻ റെഡി ആകുന്ന കൂടപ്പിറപ്പുകളെ..

കുട്ടികൾ രണ്ടാളും സങ്കടം ആയിട്ട് സെറ്റിയിൽ ഇരിക്കുന്നു. മഹി യെ കണ്ടതും രണ്ടാളും ഓടി ചെന്നു. “ചെറിയച്ച….. ഇന്ന് പോവാ…. ” ചോട്ടി കരയാൻ തുടങ്ങി. അവനും സങ്കടം ആയി. പക്ഷെ അവർക്ക് പോകാതെ പറ്റില്ല എന്ന് അവനും അറിയാം… ഒരാഴ്ച മേലെ ആയിരുന്നു എല്ലാവരും എത്തിയിട്ട്. മക്കൾ എല്ലാവരും പോകുന്നത് കൊണ്ട് സരസ്വതി ടീച്ചർ വിഷമിച്ചു മുറിയിൽ തന്നെ ഇരിക്കുക ആണ്. ബാഗുകളും പെട്ടികളും ഒക്കെ വരാന്തയിൽ നിറഞ്ഞു. എല്ലാവർക്കും കൊണ്ട് പോകാനായി പ്രേത്യേകം സാധനങൾ ഒക്കെ ഇന്നലെയെ ലീലേടത്തി പാക്ക് ചെയ്തു കഴിഞ്ഞു. ഗൗരി യും ലീലേടത്തി യും കൂടി ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ എടുത്തു കൊണ്ട് വന്നു ടേബിളിൽ വെച്ചു. എല്ലാവരും വന്നിരുന്നു..

ഗൗരി മാത്രം അവിടേക്ക് വന്നില്ല. അവൾ അടുക്കള യിൽ ഇരുന്ന് തന്നെ ആണ് അന്നും കഴിച്ചത്. അപ്പോളാണ് ലീലേടത്തി അവളോട് പറഞ്ഞത്… ടീച്ചർ ന്റെ എല്ലാ പിറന്നാളിന് മഹി അവർക്ക് ഒരു സാരീ മേടിച്ചു കൊടുക്കും എന്ന്…. മഹിക്ക് അഞ്ച് വയസ് ഉള്ളപ്പോൾ വന്നത് ആണ് അവർ ഇവിടെ ജോലിക്കായി… അവനു വരുമാനം ആയ കാലം മുതൽ ഇന്നോളം അവൻ ആണ് ഓണം വന്നാലും, ആരുടെ എങ്കിലും പിറന്നാൾ വന്നാലും, ശിവൻ കോവിലിൽ ഉത്സവം വന്നാലും ഒക്കെ ഡ്രസ്സ്‌ എടുക്കുന്നത്… ഈ സമയത്ത് എല്ലാം വിട്ടിൽ എല്ലാവരും ഒന്നിച്ചു കൂടും.. ടീച്ചർ ക്ക് അത് നിർബന്ധം ആണ്..

ഇന്നോളം അതിനു മുടക്കം വന്നിട്ടില്ല താനും… ലീലെടത്തി വാചല ആയി. ഹിമ അവിടെക്ക് കയറി വന്നപ്പോൾ ആണ് അവർ സംസാരം നിർത്തിയത്. 8മണിയോടെ എല്ലാവരും യാത്ര പറഞ്ഞു പോയി. അടുത്ത മാസം ഉത്സവം ഉണ്ട്..കുംഭ മാസത്തിലെ ശിവരാത്രി……അപ്പോൾ കാണാം എന്ന് പറഞ്ഞു എല്ലാവരും മടങ്ങി… മഹിയുടെ ഒപ്പം എവിടേയ്‌ക്കോ ചെല്ലാൻ പറഞ്ഞു എന്ന് ടീച്ചർ നോട്‌ പറഞ്ഞിട്ട് ഗൗരി റെഡി ആവാനായി റൂമിലേക്ക് പോയി. അവൻ അപ്പോൾ ലാപ്പിൽ എന്തൊക്കെയോ നോക്കുക ആണ്. ഗൗരി ഒരു തൂവെള്ള നിറം ഉള്ള സൽവാർ എടുത്തു കൊണ്ട് ഡ്രസിങ് റൂമിലേക്ക് പോയി.

ബാക്കിൽ സിബ്ബ് വെച്ച ഒരു സൽവാർ ആയിരുന്നു അത്. പകുതി സിബ്ബ് ഇട്ടിട്ട് ദുപ്പട്ട കൊണ്ട് ശരീരം മറച്ചു കൊണ്ട് അവൾ വെളിയിലേക്ക് ഇറങ്ങി വന്നു. മഹി അവളെ നെറ്റി ചുളിച്ചു നോക്കി. “എന്താടി…..” അവനു പെട്ടന്ന് ഒന്നും മനസിലായില്ല. “ഇതിന്റെ ബാക്കിൽ ആണ് സിബ്ബ്…” “അതിനു…..” “അതിനു ഒന്നും ഇല്ല…. പകുതി വരെയും ഇട്ടിട്ടുള്ളു ” “ബാക്കി പിന്നെ നിന്റെ മറ്റവൻ ഇട്ടു തരുമോ ” “ആഹ് ഇട്ടു താ…. ” അവൾ വന്നു അവന്റെ അടുത്ത് തിരിഞ്ഞു നിന്നു. മഹി പതിയെ എഴുന്നേറ്റു. “നീ ഇങ്ങനെ പൊതിഞ്ഞു വെച്ചാൽ പിന്നെ ഞാൻ എതിലെ ആണ് ഇട്ടു തരേണ്ടത് ” എന്ന് ചോദിച്ചു കൊണ്ട് അവൻ ദുപ്പട്ട വലിച്ചെടുത്തു ബെഡിലേക്ക് ഇട്ടു. “അയ്യോ… ഇതെന്താ ഈ കാണിക്കുന്നത് “എന്ന് പറഞ്ഞു കൊണ്ട് ഗൗരി അത് എടുക്കാനായി തുനിഞ്ഞതും മഹി അവളെ ബലമായി പിടിച്ചു തന്റെ മുന്നിലേക്ക് നിറുത്തി.

“നീ എങ്ങോട്ടാ ഈ പായുന്നത്…. ഇവിടെ കാണാൻ പാടില്ലാത്തത് എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട് അവൻ മെല്ലെ സിബ്ബ് വലിച്ചു മേലേക്കിട്ട് കൊടുത്തു.. അവളുടെ പിൻ കഴുത്തിൽ നിന്നും താഴേക്ക് ഒരു വരിയായി പെയ്തിറങ്ങിയ സ്വർണ നിറമുള്ള രോമാരാജികൾ നോക്കി അവൻ ഒരു നിമിഷം നിന്നു പോയിരിന്നു.. ഗൗരി ആണെങ്കിൽ ശ്വാസം പോലും പിടിച്ചു ആണ് നിൽപ്പ്.. അവൻ അടുത്ത് വന്നതും അവളെ വിറയ്ക്കാൻ തുടങ്ങിയിരുന്നു. “ടി….” അവൻ വിളിച്ചതും ഗൗരി ഞെട്ടി തിരിഞ്ഞു നോക്കി. “സ്വപ്നം കണ്ടു നിൽക്കാതെ പോയി റെഡി ആകാൻ നോക്കു… സമയം പോയി ”

അവൻ വാച്ചിലേക്ക് നോക്കി.. “ഇനി ഇമ്മാതിരി ഡ്രെസ്സും ഇട്ടു കൊണ്ട് ഫാഷൻ ഷോ കളിച്ചു ഇറങ്ങിയേക്കരുത്…. പറഞ്ഞില്ലെന്നു വേണ്ട ” അവൻ കടുപ്പിച്ചു പറഞ്ഞു.. “അതെന്താ… ഇതു കൊള്ളില്ലേ….” അവൾ തന്റെ വേഷം മുഴുവൻ ആയും ഒന്ന് നോക്കി. “നീ വരുന്നുണ്ടോ… ഉണ്ടെങ്കിൽ വേഗം വരാൻ നോക്ക്…” . അവൻ താഴേക്ക് ഇറങ്ങി പോയി. . ടീച്ചർ നോട് യാത്ര പറഞ്ഞു കൊണ്ട് ഗൗരി ഓടി ചെന്നു വണ്ടിയിൽ കയറി. ഒരു മണിക്കൂർ പിന്നിട്ടിട്ടും എവിടേയ്ക്ക് ആണ് പോകുന്നത് എന്ന് മഹി അവളോട് പറഞ്ഞില്ല.. പിന്നെയും കുറച്ചുടെ വണ്ടി ഓടി കൊണ്ട് ഇരുന്നു. അത് കഴിഞ്ഞു വണ്ടി ചെന്നു നിന്നത് ഒരു ഓൾഡ് ഏജ് ഹോമിൽ ആയിരുന്നു. ഗൗരി മെല്ലെ വണ്ടിയിൽ നിന്നും ഇറങ്ങി. “ഇതു എന്താ മഹിയേട്ടാ ഇവിടെ ” അവൾ പതിയെ ചോദിച്ചു. “നീ വാ…. ” . അവന്റെ പിന്നാലെ ഗൗരി യും നടന്നു..….. തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.