Saturday, January 18, 2025
Novel

വേളി: ഭാഗം 8

രചന: നിവേദ്യ ഉല്ലാസ്‌

ഈ പാവം പെൺകുട്ടിയെ എന്തിനു എല്ലാവരും കൂടി ചതിച്ചു… ഓർത്തപ്പോൾ അവനു വിഷമം തോന്നി… എങ്കിലും അവൻ അതൊന്നും പുറമെ കാണിച്ചില്ല… ഫോട്ടോഗ്രാഫർ പല പ്രാവശ്യം പറയുന്നുണ്ട് രണ്ട്പേരും ചേർന്ന് നിക്കാൻ.. പക്ഷെ നിരഞ്ജൻ അതൊന്നും ശ്രദ്ധിക്കുക കുടി ചെയ്തില്ല.. ഇടക്ക് ഒക്കെ പ്രിയ അവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം… എന്നാൽ ആ കുടുംബത്തിലെ ബാക്കി ഉള്ളവരുടെ സ്നേഹത്തിനു മുൻപിൽ അവൾ എല്ലാം മതി മറന്നു നിന്നു.

മീരയും മക്കളും എല്ലാവരും, ഞെട്ടി തരിച്ചാണ് നിൽക്കുന്നത്… ഇത്രയും ആർഭാടമായി ഒരു കല്യാണം കൂടിയിട്ടില്ല ഇതുവരെ അവരാരും.. പോരാത്തതിന് പ്രിയയുടെ ദേഹത്തെ സ്വർണം…… അതു കൂടി കണ്ടപ്പോൾ മീര ഉൾപ്പടെ എല്ലാവരും അമ്പരന്നു പോയി. നാശം പിടിച്ചവൾക്ക് ഈ ഗതി വന്നല്ലൊന്നു, ആണ് മീര അപ്പോളും പിറുപിറുക്കുന്നത്… “എന്നാൽ നമ്മുക്ക് പട്ടാമ്പിയിലേക്ക് ഇറങ്ങാൻ സമയം ആയിട്ടോ..അര മണിക്കൂർകൂടി ഒള്ളു…മുഹൂർത്തം ആയിരിക്കുന്നു…

അത് തെറ്റിക്കേണ്ട . ഏതോ ഒരാൾ പറയുന്നത് പ്രിയ കേട്ടു.. ദേവനും മീരയും പരിവാരങ്ങളും എല്ലാം അങ്ങോട്ടേക്ക് വരുന്നുണ്ട്.. അരുന്ധതി പ്രേത്യേകം ക്ഷണിച്ചിട്ടുണ്ട് അവരെ. എങ്കിൽ ആ പച്ച കളർ സാരി വേണം മോള് ധരിക്കുവാൻ..ഈ ഓർണമെൻറ്സ് മാറ്റി വേറെ ഇടാം കേട്ടോ..അരുന്ധതി പറഞ്ഞപ്പോൾ ആരോ വന്നു അവളെ പച്ച സാരി ഉടുപ്പിയ്ക്കുവാൻ വേഗം കൂട്ടി കൊണ്ട് പോയി കുറേ ആഭരങ്ങൾ എല്ലാ പ്രിയ ഊരി മാറ്റി.. അവൾ ആകെ മടുത്തു പോയിരിക്കുന്നു. അതെല്ലാം കൂടി കാണും തോറും മീര അന്തിച്ചു നിന്നു.. ന്റെ അമ്മേ… ഇതിൽ എന്തോ ചതി ഉണ്ട് കേട്ടോ,

ഇത്രമാത്രം ആഭരണം ഒക്കെ ഇട്ട് ഇവളെ ഇങ്ങോട്ട് കെട്ടി എടുക്കാനും മാത്രം അഫ്സരസ് ഒന്നും അല്ലാലോ പ്രിയ…. ഇടയ്ക്ക് ആരും കേൾക്കാതെകൊണ്ട് മീരയുടെ മൂത്ത മകൾ അവരുടെ കാതോരം പറഞ്ഞു. ആഹ്.. ആർക്കറിയാം മോളെ…. എന്തായാലും പെണ്ണിന് യോഗം ഉണ്ടെടി… ഈ ഒരു ദിവസം എങ്കിലും ഇത്രമാത്രം എല്ലാം അണിഞ്ഞു നിൽക്കാൻ പറ്റിയില്ലേ.. ഹ്മ്മ്…. കാര്യം ഒക്കെ ശരിയാ… പക്ഷെ ആ ചെറുക്കനെ അമ്മ ശ്രെദ്ധിച്ചോ.. അവൻ ആണെങ്കിൽ ഇവളെ ഒന്നു നോക്കുക പോലും ചെയ്യുന്നില്ല… അത് ശരിയാ ചേച്ചി പറഞ്ഞത്.. ഞാനും അത് ഓർത്തു കേട്ടോ…

അനുജത്തി യിം കൂടി അത് ശരി വെച്ചതും മീരയ്ക്ക് അത് സംശയം ആയി… ഈശ്വരാ ഇനി ഇവന് എന്തെങ്കിലും കുഴപ്പം ഉണ്ടോടി മക്കളെ.. ആഹ്.. ആർക്കറിയാം…. എന്തായാലും ഒരു കാര്യം ഉറപ്പ് ആണ് അമ്മേ.. ഇതിന്റെ പിന്നിൽ എന്തോ ശക്തമായ ലക്ഷ്യം ഉണ്ട്… ചെറുക്കന്റെ വീട്ടുകാർ ശ്രദ്ധിക്കുന്നു എന്നു കണ്ടതും അവർ പെട്ടന്ന് തന്നെ പറച്ചില് നിറുത്തി.. “നിരഞ്ജനും കൃഷ്ണപ്രിയയും ചേർന്ന് നിന്നു ഇനി ഫോട്ടോ എടുക്കുവാൻ ഉണ്ടങ്കിൽ എടുക്കു…നമ്മൾക്കു ഇറങ്ങാൻ സമയം ആയിരിക്കുന്നു.. ” വേണുഗോപാൽ പറഞ്ഞു… ” സ്‌മൈൽ പ്ലീസ് വല്യേട്ട……

ഇതെന്തൊരു ഗൗരവം ആണ്… ഏടത്തി പക്ഷെ ക്യൂട്ട് ആണ് കേട്ടോ ” എന്ന് കുട്ടികൾ ആരോ പറഞ്ഞപ്പോൾ ആദ്യമായി നിരഞ്ജൻ ചിരിച്ചു…. ..നിരഞ്ജനും പ്രിയയ്ക്കും പോകാൻ ഉള്ള കാർ വന്നു നിന്നു. . അങ്ങനെ എല്ലാവരും പോകാൻ തയ്യാറായി… ഡ്രൈവർ മുൻപിൽ തന്നെ അക്ഷമനായി ഇരിക്കുന്നുണ്ട്.. അങ്ങനെ പ്രിയ നിരഞ്ജന്റെ ഒപ്പം കയറി.. ഇതുവരെ ആയിട്ടും തന്റെ ഭർത്താവ് എന്താ തന്നോട് മിണ്ടാത്തതെന്നു പലതവണ പ്രിയ ഓർത്തു… നിരഞ്ജനും കൃഷ്ണപ്രിയയും മാത്രം ആണ് കാറിൽ കയറിയത്..

അവരുടെ കൂടെ അരുന്ധതി ആരെയും കയറ്റിയില്ലാരുന്നു… രണ്ടുപേരും തമ്മിൽ ഒന്ന് എടുത്തോട്ടെ എന്നോർത്ത് അവൾ മനപ്പൂർവം അങ്ങനെ ചെയ്തതാണ്.. കാറിൽ കയറിയ ശേഷവും നിരഞ്ജൻ ഒന്നും സംസാരിക്കാതെ ഇരുന്നപ്പോൾ പ്രിയയ്ക്ക് വല്ലാത്ത വിഷമ തോന്നി തുടങ്ങി.. ആദ്യം ആയിട്ട് ആണ് ആളെ കാണുന്നത് പോലും.. എന്നിട്ട് ഇപ്പോൾ ഇങ്ങനെ കൂടി…എന്റെ കൃഷ്ണ, ന്നെ പരീക്ഷിക്കരുതേ… അവൾ മൂകയായി തേങ്ങി. യാത്ര ക്ഷീണവും ഉറക്കം വെടിഞ്ഞുള്ള കാത്തിരിപ്പ് ഒക്കെ കാരണം പ്രിയ പെട്ടന്ന് തന്നെ മയങ്ങി പോയിരുന്നു….

കുറച്ചു കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ അവൾ നിരഞ്ജന്റെ തോളിൽ തല ചായ്ച്ചു ഉറങ്ങുകയാണ്… ഒരു പതർച്ച യോട് കൂടി അവൾ പിന്നോട്ട് മാറി… നിരഞ്ജന്റെ മുഖത്തു ആണെങ്കിൽ പക്ഷെ യാതൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നു.. അവൻ തന്റെ ഫോണിൽ എന്തോ ടൈപ്പ് ചെയ്തു കൊണ്ട് ഇരുന്നു. ഒരു വലിയ വീടിന്റെ മുറ്റത്തു കാർവന്നു നിൽക്കുന്നത് പ്രിയ അറിഞ്ഞു.. ആ വീട് കണ്ടു അവൾ പകച്ചുപോയി.. ഒരു കൊട്ടാരം പോലെ തോന്നിച്ചു അത്. ഈ വീട്ടിലേക്ക് ആണോ ന്റെ ഭഗവാനെ ഞാൻ വലതു കാൽ വച്ചു കയറേണ്ടതെന്നു ഓർത്തപ്പോൾ അവളുടെ ചങ്കു പട പടന്നു ഇടിച്ചു..

ഏതോ ഒരു പുരുഷൻ വന്നു ഡോർ തുറന്നു കൊടുത്തപ്പോൾ പ്രിയ കാറിൽ നിന്ന് ഇറങ്ങി.. വരൂ മക്കളെ…. ദൂരം ഉള്ളത് കൊണ്ട് മോളാകെ മടുത്തു അല്ലേ.. അയാൾ ചോദിച്ചതും പ്രിയ ഒന്നു പുഞ്ചിരിച്ചു. രണ്ട്പേരുടെയും കാലുകൾ ഭാമ കിണ്ടിയിലെ വെള്ളം പകർന്നു കൊണ്ട് കഴുകി തുടച്ചു … അരുന്ധതിയും വേറെ എതെക്കൊയോ സ്ത്രീകളും ചേർന്ന് അഷ്ടമംഗല്യവും ആരതിയുമായി അവരെ സ്വീകരിച്ചു… വലതുകാൽ വെച്ച് കയറി വരു കുട്ടി എന്നാരോ പറയുന്നത് പ്രിയ കേട്ട്. . അരുന്ധതി നൽകിയ കത്തിച്ചുവെച്ച നിലവിളക്കുമായി അവൾ ആ വീടിന്റെ അകത്തേക്ക് കയറി….

വളരെ സൂക്ഷിച്ചു തന്നെ.. പൂജാമുറിയിലെക്ക് വിളക്ക് വെച്ച് കൊണ്ടവൾ കണ്ണടച്ച് പ്രാർത്ഥിച്ചു… എന്റെ ഗുരുവായൂരപ്പാ, ഈ പ്രിയയെ നിന്നെക്കാൾ നന്നായി അറിയാവുന്ന വേറെ ഒരാൾ ഇല്ലെന്ന് അറിയാല്ലോ… എന്നേ ഇനിയും സങ്കടപ്പെടുത്തല്ലേ… താങ്ങാൻ ഉള്ള ശക്തി ഇല്ല കണ്ണാ……..…. (തുടരും )

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…