Sunday, December 22, 2024
Novel

വേളി: ഭാഗം 41 || അവസാനിച്ചു

രചന: നിവേദ്യ ഉല്ലാസ്‌

നിരഞ്ജൻ വലിയവനാണ്..അല്ലെങ്കിൽ താൻ ഇങ്ങനെ ഒക്കെ നീലിമയെ നോക്കാൻ വരില്ലായിരുന്നു…ഒരു കൂടപ്പിറപ്പിനെ പോലെ താൻ നീലിമയെ നോക്കി… ശിവ എഴുനേറ്റ് പ്രിയയുടെ അടുത്തേക്ക് വന്നു.. നിരഞ്ജൻ,,,,,ഡോക്ടർ സാറിനോട് പറഞ്ഞത് എന്താണെന്നു അറിയാമോ… ഇവന് പ്രിയയെ ഉപേക്ഷിക്കാൻ സാധിക്കില്ല എന്ന്, മരണത്തിലായാലും ജീവിതത്തിൽ ആയാലും അവന്റെ കൂടെ പ്രിയ വേണമെന്ന്.. താനില്ലാതെ ഒന്ന് ശ്വാസം വിടാൻ പോലും നിരഞ്ജന് സാധിക്കില്ലെന്ന്… അതുകൊണ്ടാണ് ഞാൻ പെട്ടന്ന് ഇങ്ങോട്ട് വന്നത്… നിങ്ങൾ രണ്ടുപേരും സന്തോഷത്തോടെ ജീവിക്കുക…

നീലിമയ്ക്ക് ഈ ഞാൻ ഉണ്ട്… എന്നെ വിശ്വസിക്കുക എന്നും പറഞ്ഞു ശിവ നിരഞ്ജന്റെ കൈ പിടിച്ചു കുലുക്കി..എല്ലാം കഴിഞ്ഞു തന്റെ മുൻപിൽ വരാൻ ആയിരുന്നു ഞാൻ ആഗ്രഹിച്ചത്.. പക്ഷെ പ്രിയ നമ്മളെ വേഗം മീറ്റ് ചെയ്യിപ്പിച്ചു കെട്ടോ…. ശിവ ചിരിച്ചു.. നീലിമയെ നിരഞ്ജൻ പോയി കണ്ടു…. അവൾ മയക്കത്തിൽ ആയിരുന്നു… ഉണർത്തേണ്ട എന്ന് അവൻ സിസ്റ്റർനോട്‌ പറഞ്ഞിരുന്നു… അങ്ങനെ ശിവയോടും ഡോക്ടറോടും യാത്ര പറഞ്ഞു നിരഞ്ജനും പ്രിയയും അവിടെ നിന്ന് ഇറങ്ങി.. നിരഞ്ജൻ ഒരു റൂം ഒക്കെ ബുക്ക്‌ ചെയ്തിരുന്നു… തിരികെ വരുമ്പോൾ പ്രിയ ഗുരുവായൂരപ്പനോട് കോടാനുകോടി നന്ദി പറഞ്ഞു..

തന്റെ കണ്ണനെ തനിക്ക് തന്നില്ലേ തന്റെ ഉണ്ണിക്കണ്ണൻ… അല്ലെങ്കിലും ഗുരുവായൂരപ്പൻ അങ്ങനെയാ ഇഷ്ടമുള്ളവരെ പരീക്ഷിക്കും..കണ്ണന് ഇഷ്ടമുള്ളിടത്തോളം… തിരികെ റൂമിൽ എത്തിയപ്പോൾ വൈകിയിരുന്നു.. രണ്ടാളും കുളിച്ചു ഫ്രഷ് ആയി.. പ്രിയ…..അവൻ വിളിച്ചു… അവൾ തല ഉയർത്തി നോക്കി.. അവൻ പ്രിയയുടെ അരികിലേക്ക് ചെന്നു.. ഒരുപാട് വിഷമിച്ചു എന്ന് എനിക്കറിയാം….. എല്ലാം നല്ലതിന് ആണ് എന്ന് കരുതിയാൽ മതി….. ഞാൻ തന്നോട് അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റ് ചെയ്തെങ്കിൽ ഒക്കെ മറന്ന് കളയുക കെട്ടോ….. അവൾ ഒന്നും മിണ്ടാതെ അവനോട് ചേർന്ന് നിന്നു…

എനിക്കറിയായരുന്ന പ്രിയ നീ എന്റേതാണെന്നു…. ഈ നിരഞ്ജന്റെ പെണ്ണ്….എന്നും പറഞ്ഞ് അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.. നിരഞ്ജന്റെ നെഞ്ചിൽ കിടന്നു പ്രിയ ഒരുപാട് കരഞ്ഞു അവളുടെ സങ്കടവും പരിഭവവും എല്ലാം തീരുവോളം.. കുറച്ചു കഴിഞ്ഞതും അവൻ അവളെ അടർത്തി മാറ്റി…. ഇവിടെ നോക്ക് പ്രിയാ….. അവൻ പറഞ്ഞു എങ്കിലും അവൾ വിങ്ങി പൊട്ടി നിന്നു… നിരഞ്ജൻ അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി… മിഴി നീർ തിങ്ങി നിറഞ്ഞ കണ്ണുകൾ ഇനി നിന്റെ കണ്ണ് നിറയരുത് പ്രിയ,,, 22,വര്ഷം നീ കരഞ്ഞില്ലേ.. മതി കെട്ടോ.. ഒക്കെ അവസാനിപ്പിച്ചോണം…ഇനി കരഞ്ഞാൽ നിനക്കിട്ടു ഞാൻ നല്ല അടിവെച്ച് തരും….

എന്ന് പറഞ്ഞു നിരഞ്ജൻ അവളെ ചേർത്തുപിടിച്ചു… അന്ന് ആദ്യമായി നിരഞ്ജന്റെ കരവലയത്തിൽ കിടന്നു സന്തോഷത്തോടെ പ്രിയ ഉറങ്ങി…അവനും അവളെ പൊതിഞ്ഞു പിടിച്ചു… അടുത്ത ദിവസം കാലത്തെ ശിവയെയും ഡോക്ടർ നെയും പോയി കണ്ടിട്ട് രണ്ടാളും തിരികെ നാട്ടിലേക്ക് പോരുവനായി ആയിരുന്നു…. ആദ്യം ഗുരുവായൂർ… അതു കഴിഞ്ഞു വീട്ടിലേക്ക്…. നിരഞ്ജൻ പറഞ്ഞു. അതു കേട്ടതും പ്രിയക്ക് ഒരുപാട് സന്തോഷം തോന്നി.. നേരത്തെ ബാഗിൽ എടുത്തു വെച്ചിരുന്ന സെറ്റും മുണ്ടും ഉണ്ടായിരുന്നു… അവൾ അത് ഉടുത്തു കൊണ്ട് ഗുരുവായൂർ പോകുവാൻ തയ്യാറായി…

അങ്ങനെ രണ്ടാളും അവിടെ നിന്നും യാത്ര തിരിച്ചു. അമ്പലനടയിൽ പോയി രണ്ടുപേരും കണ്ണനോട് പ്രാർത്ഥിച്ചു.. ഇവിടെ വെച്ചാണ് ഭഗവൻ തങ്ങളെ കൂട്ടിയോജിപ്പിച്ചത്…എല്ലാ പ്രതിസന്ധികളും മാറ്റി കണ്ണൻ വീണ്ടും ഒരു പുതിയ ജീവിതം സമ്മാനിച്ചു…. കണ്ണനോട് അവർ രണ്ടുപേരും കരഞ്ഞു പ്രാർത്ഥിച്ചു… ഇനി ഒരിക്കലും മരണത്തിൽ നിന്ന് അല്ലാതെ തങ്ങളെ പിരിക്കരുതേ ഭഗവാനെ…. പ്രിയ ശബ്ദം ഇല്ലാതെ തേങ്ങി… അവൾ നോക്കിയപ്പോൾ നിരഞ്ജൻ വഴിപാട് കൌണ്ടറിൽ നിന്നു ഇറങ്ങി വരുന്നു… ഏട്ടൻ ശയനപ്രദക്ഷിണം നടത്താൻ രസീതെടുത്തോ… അവന്റ കൈയിലെ രസീത് കണ്ടു അവൾ ചോദിച്ചു… മ്മ് എനിക്ക് ഒരു നേർച്ച ഉണ്ടായിരുന്നു….

നിരഞ്ജൻ ഒരു മുണ്ടുടുത്തു കൊണ്ട് ശയനപ്രദക്ഷിണം വെയ്ക്കാൻ തയ്യാറായി.. നിറകണ്ണുകളോടെ പ്രിയ അവന്റെ കൂടെ നിന്നു… എന്താ ഏട്ടാ പെട്ടന്നൊരു തീരുമാനം… നേർച്ച പൂർത്തിയാക്കിയപ്പോൾ പ്രിയ ചോദിച്ചു. അത് നിന്റെ കഴുത്തിൽ താലി താലിചാർത്തിയപ്പോൾ ഞാൻ നേർന്ന നേർച്ചയാണ്. നി,,ന്നെ എനിക്കു തന്നാൽ ആ നിമിഷം ഇവിടെ വന്നു ഞാൻ ഈ നേര്ച്ച നടത്താം എന്ന് .. ഗുരുവായൂരപ്പൻ എനിക്ക് നിന്നെ തന്നില്ലേ അതുകൊണ്ട് ആണ് ഇങ്ങോട്ട് ഓടി ഞാൻ വന്നത്.. പ്രിയയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി… ഇന്നലെ വരാൻ ഇരുന്നപ്പോൾ ഭഗവാൻ തടഞ്ഞു…. എന്താണ് എന്ന് വെച്ചാൽ നിന്നെ പൂർണ്ണമായും എന്നിലേക്ക് ഏൽപ്പിക്കുവാൻ ആയിരുന്നു..

അതും ഭഗവാന്റെ മുൻപിൽ വെച്ച് തന്നെ…….. അതു മനസിലാക്കി തന്നത് കണ്ടോ ഭഗവാൻ….. കൊടിമരകീഴിൽ നിന്നു അവൻ അവളോട് മെല്ലെ പറഞ്ഞു… ഇനി വേറെ നേർച്ച വല്ലതും ഉണ്ടോ ഏട്ടാ..പ്രിയ ചോദിച്ചു.. യെസ് പ്രിയക്കുട്ടി, ഇന്നേക്ക് കൃത്യം പത്താംമാസം എനിക്കൊരു കുഞ്ഞിനെ തന്നാൽ ഇവിടെ വന്നു കുഞ്ഞിന്റെ ആദ്യചോറൂണ്‌…. എന്നും പറഞ്ഞു അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ ചേർത്പിടിച്ചു… ഇതെല്ലാം കണ്ടുകൊണ്ട് ഭഗവാൻ ശ്രീകോവിലിൽ നിന്നു പുഞ്ചിരി തൂകി… നിരഞ്ജനും പ്രിയയുo മടങ്ങും വഴി ഒരുപാട് സന്തോഷത്തിൽ ആയിരുന്നു…. എങ്ങനെ എങ്കിലും വീടെത്തിയാൽ മാത്രം മതി എന്ന് അവൻ പറഞ്ഞു…. അതെന്താ ഏട്ടാ…. അല്ല വീടു എത്തുമ്പോൾ രാത്രി ആകും… അതിന്….. രാത്രി ആകും… രാത്രി ആകട്ടെ ഏട്ടാ….

അതുകൊണ്ട് എന്താ…. …വെറും രാത്രി അല്ല….. നമ്മുടെ ആദ്യ രാത്രി…ഈ പ്രിയയെ പൂർണ്ണമായും എനിക്ക് വേണം….. എന്റെ സ്വന്തം ആക്കിക്കോട്ടെ ഞാൻ…. ചുണ്ടിന്റെ കോണിൽ ഒരു ചിരി ഒതുക്കി കൊണ്ടു നിരഞ്ജൻ അവളോട് ചോദിച്ചു…. പ്രിയയുടെ ചുവന്നു തുടുത്ത കവിളിൽ പറഞ്ഞറിയിക്കാനാത്ത ഒരു നാണം മൊട്ടിട്ടു….. എന്താണ് പ്രിയകുട്ടിക്ക് ഒരു നാണം…ഇതൊക്ക ഞാൻ മാറ്റുന്നുണ്ട് കെട്ടോ…. അവൻ പറഞ്ഞു.. നിരഞ്ജൻ അവളെ തന്റെ ഇടം കൈയാൽ ചേർത്തു പിടിച്ചു… ചുണ്ടിൽ ഒരു മൂളി പ്പാട്ടും പാടി അവൻ അവളെ തന്നിലേക്ക് ചേർത്തു കൊണ്ട് പട്ടാമ്പിയിലേക്ക് യാത്ര തുടർന്നു…ഒരു പുതു ജീവിതം സ്വപ്നം കണ്ടു കൊണ്ട്….

ഇതുവരെ അനുഭവിച്ച എല്ലാ സങ്കടങ്ങളും മാറ്റി അവളെ തന്റേത് ആക്കുവാൻ അവന്റെ ഉള്ളം തുടിച്ചു… പ്രിയയുടെ അവസ്ഥയും അതു പോലെ ആയിരുന്നു… തന്റെ ജീവിതത്തിന്റെ അവസാനകാലം വരെ തന്റെ ഏട്ടനോടും തങ്ങൾക്ക് ജനിക്കുന്ന മക്കളോടും ഒപ്പം ആ കൂട്ടുകുടുംബത്തിലെ ഒരു അംഗം ആകുവാൻ തന്റെ ഗുരുവായൂരപ്പൻ എന്നും തന്റെ കൂടെ ഉണ്ടാവും എന്ന് അവൾ ഉറച്ചു വിശ്വസിച്ചു…. അല്ലെങ്കിലും അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ശക്തിയാണ് കണ്ണൻ….. അവസാനിച്ചു.. നിരഞ്ജനെയും പ്രിയയെയും ഹൃദയത്തിൽ സ്വീകരിച്ച എല്ലാവർക്കും ഒരുപാട് നന്ദി…. സ്നേഹത്തോടെ മിത്ര

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…