Thursday, December 19, 2024
Novel

വേളി: ഭാഗം 40

രചന: നിവേദ്യ ഉല്ലാസ്‌

എന്താ പ്രിയ തനിക്ക് വിഷമം ആയോ…. കാതിൽ അവന്റെ ശബ്ദം… ഒപ്പം അവന്റെ നേർത്ത ചുടു നിശ്വാസവും… “ടോ… നോക്കി നിൽക്കാതെ വേഗം റെഡി ആകൂ… ” “എവിടേക്ക്…..” “അതോ .. താനും എന്റെ ഒപ്പം വരുന്നു…… എന്തെ വരാൻ മനസില്ലെ….” “അതുകൊണ്ട് അല്ല… ഏട്ടൻ മുൻപേ പറഞ്ഞില്ലേ എന്നോട് പറയാൻ…” “അത് ഞാൻ വെറുതെ പറഞ്ഞത് ആണ് എന്റെ പ്രിയേ…തനിക്ക് വേണ്ട ഡ്രസ്സ്‌ ഒക്കെ എടുത്തു വെയ്ക്കു….” “എവിടെ ആണ് എന്ന് ഒന്ന് പറയുമോ ഏട്ടാ… എനിക്ക് ടെൻഷൻ ആയിട്ട് വയ്യ..” “എന്തിനു…. അതിന്റെ ഒന്നും ആവശ്യം ഇല്ല പ്രിയാ….” പിന്നീടു ഒന്നും ചോദിക്കാതെ അവൾ മുറിയിൽ നിന്നു ഇറങ്ങി പോകുവാൻ തുടങ്ങി അതു കണ്ടതും അവൻ പ്രിയയെ വിളിച്ചു….

“Ok ഇനി അതിന്റ പേരിൽ ഒരു വിഷമം വേണ്ട……. നമ്മൾ ഗുരുവായൂർ പോകുവാ…. കണ്ണനെ തൊഴാൻ…..” “ങേ…. സത്യം ആണോ…”അവളുടെ വിടർന്ന കണ്ണുകൾ ഒന്നുടെ വികസിച്ചതായി അവനു തോന്നി… “മ്മ്…. താൻ വരുന്നുണ്ടോ….” “ഉവ്വ്….”അവളുടെ ഉള്ളം തുടിച്ചു.. “എങ്കിൽ എന്താണ് എന്ന് വെച്ചാൽ എടുത്തു വെയ്ക്കു…” “മ്മ്…” അവൾ സന്തോഷം കൊണ്ട് മതിമറന്നു.. പെട്ടന്ന് തന്നെ ഈ വിവരം എല്ലാവരോടും പറഞ്ഞു.. അരുന്ധതി ക്ക് സന്തോഷം ആയി… ഭഗവാൻ എല്ലാം നേരെ ആക്കും എന്ന് അവർ വിശ്വസിച്ചു. അങ്ങനെ നിരഞ്ജനും പ്രിയയും ഗുരുവായൂർക്ക് യാത്ര തിരിച്ചു. പുറത്തെ കാഴ്ചകൾ നോക്കി ഇരിക്കുന്നു എങ്കിലും കണ്ണനെ കാണാൻ അവളുടെ ഉള്ളം തുടിച്ചു….

നിരഞ്ജൻ അവളോട് ഓരോ കാര്യങ്ങൾ ചോദിക്കുന്നുണ്ട്…. മറുപടി അവൾ ഒന്ന് രണ്ടു വാക്കുകളിൽ ഒതുക്കി.. ഏകദേശം ഒരു മണിക്കൂർ കൂടി കഴിഞ്ഞാൽ നമ്മൾ ഗുരുവായൂർ എത്തും…. അവൻ പറഞ്ഞു… ഇടക്ക് ഫോണ് ശബ്ധിച്ചു…. നോക്കിയപ്പോൾ നീലിമയുടെ ഡോക്ടർ ആണ് വിളിക്കുന്നത്… എന്താണ് ഇപ്പോൾ ഒരു വിളി…. അവൻ വണ്ടി നിർത്തിയിട്ട് ഫോൺ അറ്റൻഡ് ചെയ്തു… എത്ര യും പെട്ടന്ന് നിരഞ്ജനോട് ഹോസ്പ്പിറ്റലിൽ വരാൻ പറഞ്ഞിട്ട് ഡോക്ടർ ഫോൺ വെച്ച് കഴിഞ്ഞു.. എന്തോ ആപത്തു സംഭവിച്ചെന്ന് അവനു തോന്നി.. അവൻ പ്രിയയെം കൂട്ടി കാറും തിരിച്ചു പാഞ്ഞു.. ഈശ്വരാ…. എന്തിനാണ് ആ ഡോക്ടർ അത്യാവശ്യം ആയിട്ട് വിളിച്ചത്….

നീലിമയ്ക്ക് ഒന്നും സംഭവിക്കരുതേ എന്ന് പ്രിയ പ്രാർത്ഥിച്ചു…. സന്ധ്യ മയങ്ങിയിരുന്നു അവർ ഹോസ്പിറ്റലിൽ എത്തിച്ചേർന്നപ്പോൾ… വണ്ടി പാർക്ക്‌ ചെയ്തിട്ട് രണ്ടാളും വേഗം ഡോക്ടർ ടെ റൂമിലേക്ക് പോയി. ഹോസ്പിറ്റലിൽ ചെന്നപ്പോൾ കണ്ട ആളെ കണ്ടു നിരഞ്ജൻ അവനെ തന്നെസൂക്ഷിച്ചു നോക്കി.. താടിയൊക്കെ വളർത്തിയ ഒരു ചെറുപ്പക്കാരൻ ഡോക്ടറുടെ മുറിയിൽ.. ശിവ….. നിരഞ്ജൻ അവനെ പതിയെ വിളിച്ചു… കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന ശിവയെ കണ്ടു നിരഞ്ജൻ അന്തം വിട്ടു നിൽക്കുകയാണ്.. നിരഞ്ജൻ ഇരിക്ക….ഡോക്ടർ പറഞ്ഞു… നിരഞ്ജന് പക്ഷെ ഇരിക്കാൻ കഴിഞ്ഞില്ല, അവനു ആകെ ടെൻഷൻ ആണ്.. ശിവ…..

അവൻ മടങ്ങി വന്നിരിക്കുന്നു…. ആഹ് നിരഞ്ജൻ പ്ലീസ് സിറ്റ്ഡൌൺ മാൻ എന്ന് ഡോക്ടർ വീണ്ടും പറഞ്ഞപ്പോൾ അവൻ പതിയെ ഇരുന്നു… നിരന്ജൻ ഞാൻ ഇയാളോട് ഒരു രഹസ്യം ഒളിപിിച്ചു വെച്ച് കെട്ടോ.. ശിവ ഇടക്ക് ഒക്കെ എന്നെ വിളിച്ചു നീലിമയെ കുറിച്ച് തിരക്കുമായിരുന്നു… അത് രോഗ വിവരം അറിയുവാൻ വേണ്ടി മാത്രം ഉള്ള അന്വഷണം ആയിട്ടാണ് ഞാൻ കരുതിയത്.. ഞാൻ എല്ലാ കര്യങ്ങളും നിരഞ്ജൻ വിളിക്കുമ്പോൾ പറയും പോലെ ശിവയോടും പങ്കു വെച്ചു.. ഇതെല്ലം നിരഞ്ജനോട് പറയാൻ ഞാൻ പല പ്രാവിശ്യം തുടങ്ങിയതാണ്.. പക്ഷെ എന്തോ എന്റെ മനസ് വിലക്കി എന്നെ.. ഇന്ന് ഞാൻ ശിവയോട് ഇവിടെ വരാൻ വിളിച്ചു പറഞ്ഞു…

അങ്ങനെ എത്തിയതാണ് ശിവ.. ഡോക്ടർ പറഞ്ഞു നിർത്തി.. ശിവ പതിയെ തല ഉയർത്തി.. നീലിമക്ക് ഇങ്ങനെ സംഭവിച്ചപ്പോൾ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു.. ഒരു നിമിഷം ഞാനും സ്വാർത്ഥനായി…അങ്ങനെ ഞാൻ ഇവിടുന്നു മാറിയത്..പക്ഷെ അപ്പച്ചിയും അങ്കിളും മരിച്ചു എന്നറിഞ്ഞ ഞാൻ തിരികെ എത്തിയപ്പോൾ ആണ് നീലിമ അബ്നോർമൽ ആണെന്ന് പോലും അറിയുന്നത്.. ഈ അവസ്ഥയിൽ ഇനി നീലിമയെ പിരിയാൻ സാധിക്കില്ല എന്നു ഞാൻ തീരുമാനിച്ചു… വീട്ടിൽ അച്ഛനും അമ്മയ്ക്കും അവളെ ഞാൻ വിവാഹം കഴിക്കാൻ സമ്മതം അല്ല എന്ന് അവർ പല വട്ടം പറഞ്ഞു.. എന്റെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ അവർ സമ്മതം മൂളി..

പക്ഷെ ഒരു ഡിമാൻഡ് വെച്ച്.. നീലിമയെ സ്വീകരിച്ചോ, പക്ഷെ ആ കുഞ്ഞു വേണ്ടന്നു.. ഞാൻ ഒരുപാട് പറഞ്ഞെങ്കിലും അവർ അതിനുമാത്രം സമ്മതിച്ചില്ല.. അങ്ങനെ ഞാൻ പിന്നെ കണ്ടെത്തിയതാണ് ശോഭ ആന്റിയെ..അവർ നീലിമയെ റേപ്പ് ചെയ്ത പയ്യന്റെ ‘അമ്മ ആണ്.. മകൻ നഷ്ടപെട്ട അവർക്ക് ഇനിയാകെ ഉള്ളത് ഈ കുഞ്ഞാണ്.. അവർ അന്ന് മുതൽ ഈ നിമിഷം വരെ നീലിമയുടെ അടുത്ത് നിന്നും മാറാതെ നില്കുകയാണ്, ഒരു അമ്മയെ പോലെ ശുശ്രുഷിക്കുക ആണ്.. കുഞ്ഞിനെ കൊടുത്തിട്ട് ഞാൻ എന്റെ നീലിമയും ആയിട്ട് പോകും ഇവിടെനിന്നു.. അവളെ കൊണ്ടുപോയി ചികിൽസിക്കും ഞാൻ ശിവ പ്രതീക്ഷയോടെ പറഞ്ഞു..

നിരഞ്ജന്റെ വിവാഹം കഴിഞ്ഞതും നിങ്ങൾ വന്നിരുന്നതു എല്ലാം ഡോക്ടർ എന്നെ വിളിച്ഛ് പറഞ്ഞു.. അങ്ങനെ വന്നതാണ് ഞാൻ..,ശിവ പറഞ്ഞുനിർത്തി.. നിരഞ്ജൻ വലിയവനാണ്..അല്ലെങ്കിൽ താൻ ഇങ്ങനെ ഒക്കെ നീലിമയെ നോക്കാൻ വരില്ലായിരുന്നു…ഒരു കൂടപ്പിറപ്പിനെ പോലെ താൻ നീലിമയെ നോക്കി… ശിവ എഴുനേറ്റ് പ്രിയയുടെ അടുത്തേക്ക് വന്നു.…. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…