Monday, November 18, 2024
Novel

വേളി: ഭാഗം 36

രചന: നിവേദ്യ ഉല്ലാസ്‌

പെട്ടന്ന് ഉള്ള അവന്റെ പ്രവർത്തിയിൽ പ്രിയ ഒന്ന് ഞെട്ടി.. അവൾ കൈ വലിക്കുവാൻ നോക്കിയപ്പോൾ പിടുത്തം വീണ്ടും മുറുകി.. “എന്നോട് മൽപ്പിടിത്തതിന് വരുവാ… ആരാ ജയിക്കുന്നത് എന്ന് കാണണോ…”അവളുടെ കാതോരം അവൻ ചോദിച്ചു.. പ്രിയ ഒന്ന് പുളഞ്ഞു പോയി.. കുറച്ചു ബലം പ്രയോഗിച്ചു അവൾ തന്റെ കൈകൾ സ്വാതന്ത്രമാക്കി.. അപ്പോൾ ആണ് അവൻ കണ്ടത് ബെഡിൽ ഇരിക്കുന്ന ഒരു പഴയ ഫോട്ടോ.. അവൻ അത് എടുത്തു നോക്കി.. ഒരു അച്ഛനും അമ്മയും… അച്ഛന്റെ കൈയിൽ ഒരു കുഞ്ഞ് കുട്ടിയും ആയിരുന്നു.. അവൻ അതിലേക്ക് സൂക്ഷിച്ചു നോക്കി.. “എന്റെ .. എന്റെ അച്ഛനും അമ്മയും ആണ് ഏട്ടാ…. എനിക്ക് ഓർമ്മിക്കാൻ ഇത് മാത്രമേ ബാക്കി ഒള്ളു..

അത് പറഞ്ഞു കൊണ്ട് അവൾ തേങ്ങി.. ഒരു കുഞ്ഞ് നോവ് വന്നു തന്നെയും മൂടുന്നത് പോലെ അവനു തോന്നി.. അവൻ മെല്ലെ എഴുനേറ്റ്.. അവൾക്കരികിലേക്ക് വന്നു. അവൾ ഒരുപാട് സങ്കടത്തിൽ ആണ് എന്ന് അവനു അറിയാം.. അവൻ അവളുടെ ഇരു തോളിലും പിടിച്ചു… “പ്രിയാ…..” പതിഞ്ഞ ശബ്ദത്തിൽ അവൻ അവളെ വിളിച്ചു.. “നീ ഒരുപാട് വേദനിച്ചിട്ടുണ്ട്…. ഒരുപാട് അനുഭവിച്ചിട്ടുണ്ട്… നിന്റെ കരച്ചിൽ ചീളുകൾ പതിഞ്ഞ മുറി ആണ് ഇത്… എനിക്ക് അറിയാം… എല്ലാം…. അച്ഛനും അമ്മയും ഇല്ലാതെ വളർന്ന വേദന…എല്ലാവരാലും ഒഴിവാക്കപ്പെട്ട സങ്കടം….

അത് ഒക്കെ എത്രത്തോളം വലുത് ആണ് എന്ന് ഊഹിക്കാം…ഒരേ പ്രായത്തിൽ ഉള്ളവർ സന്തോഷത്തോടെ ഇവിടെ കഴിയുമ്പോൾ നീ മാത്രം….. അതു പറഞ്ഞതും അവന്റെ ശബ്ദം ഇടറി… പക്ഷേ… പക്ഷെ… പ്രിയ… ഒരു കാര്യം… ഒരൊറ്റ കാര്യം ഞാൻ പറയാം,, നീ ഇപ്പോൾ തനിച്ചല്ല, ഈ താലി അണിയിച്ച നിമിഷം മുതൽ എന്റെ ശ്വാസം അണയുന്നത് വരെ നിന്റെ ഒപ്പം ഈ ഞാൻ ഉണ്ടാവും….നിന്റെ എല്ലാ സുഖവും സന്തോഷവും അത് എനിക്ക് കൂടി അവകാശപ്പെട്ടത് ആണ്. എന്റെ നല്ലപ്പാതി ആയി എന്റെ മക്കളുടെ അമ്മയായി നീ എന്നും കാണും എന്റെ വാമഭാഗത്തു… അവൻ അത് പറയുകയും പ്രിയ അവന്റെ നെഞ്ചിലേക്ക് വീണു… അവനെ ഇറുകെ പുണർന്നു കൊണ്ട് അവൾ പൊട്ടി കരഞ്ഞു….

സങ്കടം ഒരു പേമാരിയായി പെയ്തിറങ്ങി… ഒടുവിൽ നിരഞ്ജന്റെ നാവിൽ നിന്നും അവൾ അറിഞ്ഞിരിക്കുന്നു അവനു ഒരിക്കലും.. ഒരിക്കലും അവളെ പിരിയാൻ സാധിക്കില്ല എന്ന്… അവന്റെ ജീവത്മാവ് ലയിച്ചിരിക്കുന്നത് അവളിൽ ആണ്ന്നു… മെല്ലെ അവന്റെ കൈകളും അവളെ പുണർന്നു…. അവന്റെ ഹൃദയ താളം അവൾ കേൾക്കുക ആണ്… അതിൽ പ്രിയ എന്നൊരു നാമം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു.. ഒരുപാട് സമയം രണ്ടുപേരും ആ നിൽപ്പ് നിന്ന്.. കുറച്ചു കഴിഞ്ഞതും അവൻ പ്രിയയെ മെല്ലെ തന്നിൽ നിന്നു അടർത്തി. “ദേ പെണ്ണെ… നേരം വെളുക്കാറായി.. ഇങ്ങനെ നിന്നാൽ മതിയോ… കിടക്കേണ്ടേ….” അവൻ ഒന്ന് മൂരി നിവർന്നു.. പ്രിയ അല്പം ജാള്യതയോടെ അവ്നിൽ നിന്നു മാറി..

“ഹോ… അപ്പോളേക്കും എന്റെ പ്രിയ കുട്ടിക്ക് നാണം വന്നോ… ഇങ്ങനെ പോയാൽ ഞാൻ എന്ത് ചെയ്യുമോ….”അവൻ ഒന്നുകൂടി അവളെ പുണരാൻ തുടങ്ങിയതും പ്രിയ അവനെ തള്ളി മാറ്റി.. പെട്ടന്ന് അവൻ കട്ടിലിലേക്ക് വീണു പോയി.. “ടി പെണ്ണെ… നിനക്കിട്ടു ഞാൻ…”അവൻ അവളെ പിടിച്ചു തന്നിലേക്ക് ചേർത്തു. “ഏട്ടാ.. രണ്ടാളും കൂടി കിടന്നാൽ ഈ കട്ടിൽ ഒടിയും.. ഇത് ഒരുപാട് പഴയതു ആണ്…അതുകൊണ്ട് ഏട്ടൻ ഇവിടെ കിടന്നോളു.. ഞാൻ തറയിൽ കിടക്കാം ” “No.. No… ഇന്ന് മുതൽ നമ്മൾ രണ്ടാളും ഒരുമിച്ചു മാത്രം…..” “ശോ… ഏട്ടാ അങ്ങനെ പറഞ്ഞാൽ ഇപ്പോൾ എന്താ ചെയ്ക… ഇന്ന് ഒരു ദിവസത്തേക്ക്….” “No പ്രിയ… No എസ്ക്യൂസ്‌….”

“എങ്കിൽ ഏട്ടൻ വാ.. നമ്മൾക്ക് അപ്പുറത്തെ റൂമിൽ പോകാം…” “ഹേയ് .. No… ഇന്ന് ഇവിടെ മതി… എന്റെ പ്രിയകുട്ടീടെ റൂമിൽ….” “എങ്കിൽ നമ്മൾക്ക് രണ്ടാൾക്കും ഇവിടെ കിടക്കാം… അതെ നടക്കൂ…”അവൾ തറയിലേക്ക് ബെഡ് എടുത്തു ഇട്ടു… എന്നിട്ട് ഷീറ്റ് വിരിച്ചു.. അങ്ങനെ രണ്ടാളും കൂടെ ഒരുമിച്ചു കിടന്നു.. നിരഞ്ജൻ അവനെ വലത് കരം നീട്ടി… എന്നിട്ട് പ്രിയയെ നോക്കി… അവൾക്ക് ഒന്നും മനസിലായില്ല… “ദേ പെണ്ണെ… ഇന്ന് മുതൽ ഇവിടെ ആണ് നിന്റെ സ്ഥാനo… വരൂ ഇങ്ങോട്ട് “അവൻ അതു പറയുകയും അവൾ നാണത്താൽ ചിരിച്ചു.. അവൻ പെട്ടന്ന് അവളെ വലം കൈയാൽ തന്നിലേക്ക് വലിച്ചു അടുപ്പിച്ചു…

എന്നിട്ട് അവനോട് ചേർത്തു കിടത്തി… മെല്ലെ അവളുടെ നെറുകയിൽ ചുമ്പിച്ചു… അവളുടെ മിഴികൾ കൂമ്പി പോയി… “മ്മ് ഇപ്പോൾ ഇത്രയും മതി.. ബാക്കി ഒക്കെ നമ്മൾക്ക് തിരികെ പോയിട്ട്….” അവൻ അതു പറഞ്ഞതും പ്രിയ മിഴികൾ ഇറുക്കെ പൂട്ടി… നിന്റെ മിഴികൾ ഇനി നിറയരുത് പ്രിയ… അത് മാത്രം എനിക്ക് സഹിക്കാൻ ആവില്ല…. നിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം അസ്തമിച്ചു പോയി എന്ന് നീ ഓർക്കേണ്ട….. ഏട്ടാ…. മതി… ഇനി ഒന്നും പറയണ്ട….ഉറങ്ങിക്കോളു…അവൾ മെല്ലെ അവന്റെ തോളിൽ താളം പിടിച്ചു കിടന്നു… നിരഞ്ജൻ അവളെ ഒന്ന് കൂടി കണ്ണു ചിമ്മി കാണിച്ചു. അവളെ കൂടുതൽ തന്നിലേക്ക് ചേർത്തുപിടിച്ചു കൊണ്ട് ആണ് അവൻ ഉറങ്ങിയത്. പ്രിയ ഉണർന്നപ്പോൾ സഹായത്തിനായി വരുന്ന ചേച്ചി വന്നിരുന്നു..

അവര് കാലത്തെ തന്നെ മുറ്റം എല്ലാം അടിച്ചു വാരിയിട്ട് അടുക്കള പണിക്കായി കയറിയിരുന്നു.. പ്രിയ ചെന്നപ്പോൾ അവർ സാമ്പാറിനുള്ള കഷണങ്ങൾ എല്ലാം നുറുക്കുക ആയിരുന്നു. ഇഡലി അടുപ്പത്തു ഇരുന്നു വേവുന്നു “ചേച്ചി… ഞാനും സഹായിക്കാം…” “വേണ്ട കുഞ്ഞേ… ഞാൻ ചെയ്തോളാം… കുഞ്ഞ് ഇവിടെ ഇരിക്കു. എത്ര നാൾ ആയി കണ്ടിട്ട്..” പക്ഷെ പ്രിയ അവര് പറയുന്നത് ഒന്നും കേട്ടില്ല… സാമ്പാറിന് വറുത്തു അരയ്ക്കാനുള്ള നാളികേരം ചിരകനായി തുടങ്ങുക ആണ് അവൾ.. “ചേച്ചി…. ചേച്ചി ഇവിടെ ഇരിക്ക്… എന്നിട്ട് വിശേഷം ഒക്കെ പറയു…” “ഓഹ്… ഞാൻ എന്നത് പറയാൻ ആണ് കുഞ്ഞേ… ഇങ്ങനൊക്ക അങ്ങ് പോകുന്നു… മീരയ്ക്ക് വയ്യണ്ടപ്പോൾ ദേവൻ ആണെങ്കിൽ എന്നെ വന്നു വിളിച്ചു. കുറച്ചു ദിവസത്തേക്ക് ഇവിടെ വന്നു നിൽക്കാൻ പറഞ്ഞു. അങ്ങനെ വന്നത് ആണ് ഞാൻ… എനിക്കും വയ്യ കുഞ്ഞേ… സന്ധി വാതം ആണ്…” അവര് അങ്ങനെ തന്റെ ആകുലതകൾ ഒക്കെ വിവരിക്കുക ആണ്..……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…